മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, March 15, 2009

വരു......ഈ ഊഞ്ഞാലിലാടാന്‍


ഒരു അന്വേഷണത്തിനു കൂടി നമ്മള്‍ ഇറങ്ങുന്നു, എല്ലാ ബൂലോഗരും കൂടി ശ്രമിച്ചാല്‍ അതൊരു പുതിയ അനുഭവമായിരിക്കും, എല്ലാത്തിലും ഒരു വ്യത്യസ്തയുണ്ടാ‍ക്കുക എന്നതായിരിക്കുമല്ലോ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തിയും സൌന്ദര്യവും.

അതായത്.........പ്രസിദ്ധമായ കഥകളിലെ, നോവലിലെ, സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞ് ബ്ലോഗേഴ്സ് നടത്തുന്ന ഒരു അന്വേഷണം. നമ്മള്‍ ബ്ലോഗേഴ്സ് ആ കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്നു, കണ്ടെത്തുവാനുള്ള കഥാപാത്രങ്ങളെ നമ്മള്‍ തീരുമാനിക്കുന്നു, കഥാപാത്രങ്ങളെ കണ്ട് കിട്ടുന്നവര്‍ അവരെ അടുത്തറിയുക.പരിചയപ്പെടുക, മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തുക.


പണ്ട് ശ്രീ. വി.കെ ശ്രീരാമന്‍, “വേറിട്ടകാഴ്ച”കളിലൂടെ എം.ടി.യുടെ ജീവിക്കുന്ന കഥാപാത്രത്തെ നമ്മുടെ മുമ്പിലെത്തിച്ചത് പോലെ .


പാലക്കാട്: എം.ടി. കഥകളിലൂടെ മലയാള മനസ്സിലേക്ക് കടന്നുവന്ന മന്ദാരപ്പൂ ചൂടിയ യശോധര ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. 14/03/2005 രാവിലെ 6.30നായിരുന്നു അവര്‍ ജീവിതത്തോട് യാത്ര പറഞ്ഞത്.


കുമാരനെല്ലൂരിലെ പഴകി ദ്രവിച്ച വീട്ടില്‍ ഏകാന്തവാസത്തിലായിരുന്ന യശോധരയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് വി.കെ. ശ്രീരാമനായിരുന്നു. എം.ടിയുടെ നാലുകെട്ടിലും അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തിലും മഞ്ഞപ്പാവാടയും പച്ചക്കുപ്പായവും ധരിച്ച് തലയില്‍ മന്ദാരപ്പൂവും ചൂടി കുമാരനെല്ലൂര്‍ തലശ്ശേരി പുത്തന്‍ വീട്ടില്‍ യശോധരയാണെന്ന് അപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്.


ഈ കഥ കേട്ടറിഞ്ഞ സംവിധായകന്‍ പ്രിയനന്ദനന്‍ യശോധരയുടെ അടുത്തെത്തിയപ്പോഴാണ് താന്‍ തലയില്‍ ചൂടിയത് മന്ദാരപ്പൂവല്ല നന്ത്യാര്‍വട്ടമാണെന്ന് അവര്‍ പറഞ്ഞത്.കഥ സിനിമയാക്കി യശോധര നായികയുമായി. പക്ഷെ കഥയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍പ്പെട്ട സിനിമ ഇപ്പോള്‍ പാതിവഴിയിലാണ്.


നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഏകാന്തവാസം മതിയാക്കി അവര്‍ കുമാരനെല്ലൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കി. ഇവിടത്തെ ജീവിതം അസ്വസ്ഥതകള്‍ മാത്രമാണവര്‍ക്ക് സമ്മാനിച്ചത്. അതിനാല്‍തന്നെ വീണ്ടും പഴയ വീട്ടില്‍ തിരിച്ചെത്തി.


പഴയ വീട്ടിലെത്തിയിട്ടും അസുഖത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല. ഓര്‍മ്മ ഏറെക്കുറെ ഇല്ലാതായി. കലശലായ രോഗവും ആഹാരത്തോടുള്ള വെറുപ്പും അവരുടെ ആരോഗ്യത്തെ പൂര്‍ണമായും തളര്‍ത്തി. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി.



തന്നെ മലയാളികള്‍ക്ക് മുമ്പിലെത്തിച്ച എം.ടിയെയും സിനിമയില്‍ തന്റെ ബാല്യകാലത്തെ അവതരിപ്പിച്ച കാവ്യാമാധവനെയും കാണണമെന്ന് അവസാന നാളുകളില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കിയാണ് യശോധര യാത്രയായത്. (കടപ്പാട്. വെബ് ലോകം).

അതിനാല്‍, നമ്മളും ഒരു അന്വേഷണത്തിനിറങ്ങുന്നു.........ഒരു വിനോദിനിയെ കാണാന്‍, അല്ലെങ്കില്‍ ആരായിരുന്നു ആ വിനോദിനി എന്നറിയാന്‍......



നിങ്ങളുടെ ജീവിതത്തില്‍ പ്രണയമെന്ന വികാരം ഒരു തരിമ്പെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു നഷ്ടപ്രണയിനി ഉണ്ടെങ്കില്‍, പ്രണയിച്ച സ്ത്രീ/പുരുഷനെ വിവാഹം കഴിച്ചവരാണെങ്കില്‍...തീര്‍ച്ചയായും നിങ്ങള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. വിലാസിനിയുടെ നോവല്‍ “ഊഞ്ഞാല്‍”......


പ്രണയാതുരമായ കൌമാര കാലങ്ങളില്‍, പ്രണയിനിയുമൊത്ത് ഊഞ്ഞാലാടിയാല്‍ കിട്ടുന്ന പ്രണയസുഖം,നിങ്ങള്‍ക്ക് ഈ ഊഞ്ഞാലില്‍ ഒന്ന് കേറി ആടിയാല്‍ നിങ്ങള്‍ക്ക് കിട്ടും. ഏതൊരു വ്യക്തിയുടെ മനസ്സും,തന്റെ കൌമാരകാലത്തിലേക്ക് കൊണ്ടുപോയി, തന്റെ നഷ്ടസ്വപ്നങ്ങളെ അയവിറക്കാന്‍ ഈ നോവല്‍ സഹായിക്കുന്നു.

ഒരു പ്രണയിനി ഉള്ളവര്‍ക്കും, ഉണ്ടായിരുന്നവര്‍ക്കും, ഈ നോവല്‍ വായിച്ച് കഴിഞ്ഞാല്‍ മനസ്സില്‍ തോന്നുന്ന ഒരു ചോദ്യമായിരിക്കും.....വിനോദിനി ആരാണ്? ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? എങ്കില്‍ ആ വിനോദിനിയുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അനേകായിരം കഥകള്‍ ഉണ്ടാവും നമ്മള്‍ക്കായി........

അതിനാദ്യം നമ്മള്‍ അറിയേണ്ടത്, വിലാസിനിയെന്ന തൂലികനാമത്തിലറിയപ്പെടുന്ന എം.കെ മേനോനെയാണ്.വടക്കാഞ്ചേരിയിലെ കരുമത്രയില്‍ മൂര്‍ക്കനാട്ട് തറവാട്ടില്‍ 1928 ജൂണ്‍ 23 ന് ജനിച്ചു.എറണാകുളത്തും വടക്കാഞ്ചേരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം, 1947 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദം നേടി.കേരളത്തില്‍ അധ്യാപകനായും, ബോംബെയില്‍ ഗുമസ്തനായും ജോലി നോക്കിയതിനു ശേഷം 1953 ല്‍ സിംഗപ്പൂരിലേക്ക് പോയി, അവിടെ ഇന്ത്യന്‍ മൂവി ന്യൂസ് എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി പുതിയ ജീവിതം ആരംഭിച്ചു.


തൃശൂര്‍, വടക്കാഞ്ചേരി ഭാഗത്തുള്ള ബ്ലോഗര്‍മാര്‍ക്ക് അദ്ദേഹത്തെ പറ്റിയും, ആ തറവാടിനെ പറ്റിയും കൂടുതല്‍ അറിയുവാന്‍ കഴിയും....അതിലൂടെ വായനക്കാരന്റെ ഹൃദയം പറിച്ചെടുത്ത് കൊണ്ടുപോയ ആ വിനോദിനിയിലേക്ക് ഒരു അന്വേഷണം.........

കള്ള് ഷാപ്പുകളും, പുസ്തകശേഖരവും, ചിരികളും കണ്ടെത്തുന്ന നമ്മുടെ ബൂലോഗത്ത് നിന്നും ഇത്തരം ഒരു അന്വേഷണവും നമ്മള്‍ക്ക് നടത്താം.......

അതിനു ശേഷം നമ്മുക്ക് തപ്പിയിറങ്ങാം........തൂവാനത്തുമ്പിയിലെ “ജയകൃഷ്നനെയും” ദേവാസുരത്തിലെ “മംഗലശേരി നീലകണ്ഠനെയും”


സ്നേഹത്തോടെ............നട്ടപിരാന്തന്‍

Sunday, March 08, 2009

എന്റെ ഷാപ്പന്വേഷണങ്ങള്‍.............

പ്രിയപ്പെട്ട കള്ള് കുടിയന്മാരായ ബ്ലോഗ് സുഹൃത്തുക്കളെ,
നല്ല ഷാപ്പുകള്‍ക്ക് സമീപം താമസിക്കുന്ന ഭാഗ്യം ചെയ്ത മഹാന്മാരെ......


ഞാന്‍ ഒരു ഷാപ്പന്വേഷണത്തിന് ഇറങ്ങുകയാണ്.......
അതായത് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ നല്ല കള്ളും, നാടന്‍ കറികളും കൂട്ടി, അതും കുടുംബസമേതം പോയി കഴിക്കുവാന്‍ പറ്റുന്ന ഷാപ്പുകള്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ഭാഗത്തുണ്ടെങ്കില്‍ ദയവായി ഒന്ന് കമന്റായി അറിയിക്കുക.
റൂട്ടും, എത്തിച്ചേരാവുന്ന എളുപ്പവഴിയും വിവരിച്ചാല്‍ വലിയ ഉപകാരമാവും.

ഓരോ ഷാപ്പുകളും, അവിടെയുള്ള സ്പെഷ്യല്‍ കറികളും കൂടി പറഞ്ഞാല്‍ നന്നായിരിക്കും.

എന്റെയും എന്റെ കുടുംബത്തിന്റെയും വയറിലൂടെ ഞങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടു...

സഹായിക്കൂ.........സഹകരിക്കൂ......

(ദയവു ചെയ്ത് പൊടി കലക്കുന്ന ഷാപ്പുകളെപ്പറ്റി പറഞ്ഞ് ആകെയുള്ള ഈ ആഗ്രഹം കൂടി നശിപ്പിക്കരുത്....)







Monday, March 02, 2009

‘ല’ഹരിയുടെ (പൊങ്ങുമ്മുടന്‍) ആനമയിലോട്ടകം


നിങ്ങള്‍ക്ക് സംശയം വരാം......പോങ്ങുമ്മൂടന്‍ ഈ ബ്ലോഗ് വിലയ്ക്കെടുത്തിരിക്കുകയാണോയെന്ന്....കാരണം കുറച്ച് കാലമായി ഈ ബ്ലോഗില്‍ എല്ലാം ഒരു പോങ്ങുമ്മൂടന്‍ മയം....

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് കരുതിയാല്‍ മതി, മാത്രമല്ല ഈ പോസ്റ്റിന് ആകെ മൊത്തം, ടോട്ടല്‍ ആ നശീകരം പിടിച്ച സംഖ്യയായ 13 കമന്റ് വരെയെ ആയിട്ടുള്ളു.ആയതിനാല്‍ എല്ലാ ബ്ലോഗ് പുലികളും ചെയ്യാറുള്ളത് പോലെ ഞാനും എവര്‍ റോളിംഗ് ട്രോഫിയ്ക്ക് വേണ്ടി എന്റെ ഒരു പഴയ പോസ്റ്റ് ഇവിടെ ഇട്ടിട്ട് പോവുന്നു. (സത്യമായിട്ടും എന്റെ ഉറവ വറ്റിയിട്ടോന്നുമല്ല ഞാനിങ്ങനെ ചെയ്യുന്നത്.....)

ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പ്, പോങ്ങുമൂടന്റെ ഈ പോസ്റ്റ് ഇവിടെ ഞെക്കി വായിക്കുക

ഹരിക്കുട്ടന്‍ നിയോഗിച്ച ക്വട്ടേഷന്‍ ടീമിനു മേഞ്ഞുനടക്കാന്‍ മൊട്ടെട്ടന്റെ ഈ ശരീരത്തിനു ശക്തിയില്ലാത്തതിനാല്‍, ഒരു ധൈര്യത്തിനും, ആണായി ജീവിക്കാനായിട്ടുള്ള ആഗ്രഹത്തിനുമാ‍യി മോട്ടേട്ടന്റെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശം, അതായത് “ബയൊളോജിക്കല്‍ ഫ്രജൈല്‍ ലാന്റ്” മാത്രം ഹരിക്കുട്ടന്റെ ലാന്റ് ബാങ്കില്‍ നിക്ഷേപിച്ചുമാണു ഞാനീ കടുംകൈ ചെയ്യുന്നത്. അടി വന്നാല്‍ തടയാന്‍ തിരോന്തരം പയലുകളായ സുനിലും ഷാഫിയും, ഉണ്ടാവുമെന്ന വിശ്വാസത്തോടെ......ഹരി ശ്രീ കുറിക്കട്ടെ.


2008 മെയ് മാസം 10 വെള്ളിയാഴ്ച രാവിലെ, ഹരിക്കുട്ടന്‍ തിരുവനന്തപുരത്തെ ഓഫീസില്‍ തന്റെ പതിവു ലീലാവിലാസത്തില്‍ ആയിരുന്നു. അതായത്, തന്റെ മാത്രം സെക്രട്ടറിയും ഓയില്‍ പീക്കോക്കിയുമായ (എണ്ണ മയിലി..എന്നു മലയാളത്തില്‍) ലതയുടെ ബ്യൂട്ടി മിറര്‍ എടുത്ത് തന്റെ മീശയിലെ വെളുത്ത രോമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ആ വെളുത്ത രോമങ്ങള്‍ വകവയ്കാതെ ആ മീശയുടെ സൌന്ദര്യത്തിലാറാടിനില്‍ക്കുകയായിരുന്നു ലത. ആ സമയത്താണു ലത അതു ചോദിച്ചത്.

ഹരിയേട്ടനെ കാണാന്‍ എന്ത് പൌരുഷമാണ്, മാത്രമല്ല അച്ഛനാവാന്‍ പോവുകയല്ലേ അതിനാല്‍ ഇനി ഇത്തിരി നരച്ചാലും പ്രശ്നമില്ല.

എന്റെ ലതക്കുട്ടി, ഇതിനു നരയെന്നല്ല പറയുക. അത് വേറെ...ഇത് ഭാഗ്യനര.

അങ്ങിനെയും നരയുണ്ടോ?.... “പിന്നില്ലാതെ” ഹരി ഉത്തരം പറഞ്ഞു.

ഓഹ്...ആ‍ ഭാഗ്യംകൊണ്ടായിരിക്കും അച്ഛനാവാന്‍ പോവുന്നത്..അല്ലേ ഹരിയേട്ടാ..
അതു കേട്ടപ്പോള്‍, ഹരിയുടെ മുഖത്ത്. ശൃഗാരഭാവം കളിയാടി.

ലത ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു, എന്നിട്ട് ഹരിയോട് ശബ്ദം താഴ്ത്തി ചോദിച്ചു. “എനിക്കോരു കാര്യം അറിയാനുണ്ട്..ചോദിക്കട്ടെ?”

ഏതോ xxl ചോദ്യമായിരിക്കും ലത ചോദിക്കുക എന്നു കരുതി, യൌവ്വനയുക്തയായ പിടക്കോഴിയെ കണ്ട, അന്നു പ്രായപൂര്‍ത്തിയെത്തിയ പൂവന്‍‌ക്കോഴിയുടെ ആര്‍ത്തിയോടെ...ആകെയൊന്നു പൂത്തുലഞ്ഞു... ലതയോട് ചേര്‍ന്നിരുന്നു. എന്നിട്ട്....

“എന്റെ ലതക്കുട്ടിക്ക് എന്തു സംശയമുണ്ടെങ്കിലും ചോദിച്ചോ, ഹരിയേട്ടന്‍ തീര്‍ത്തു തരാം, ഒരു ‘വിക്കീപീടിക’ മുഴുവന്‍ ഈ തലയില്‍ ഉണ്ട്.

“ഹരിയേട്ട...ഞങ്ങള്‍ക്കെന്താ ഇതു പോലെ താടിയും മീശയും വരാത്തത്”

പൂത്തുലഞ്ഞ് നിന്ന ഹരിയെന്ന പൂവന്‍‌ക്കോഴി, തുലാമഴ കൊണ്ട് നനഞ്ഞ കോഴിയെ പോലെയായി.

“വെറുതെയല്ല നിനക്കു ‘തല’ തിരിഞ്ഞ പേരായ ‘ലത” എന്നിട്ടത്...അവളുടെ ഒലക്കേടത്തെ ഒരു ചോദ്യം. ഞാന്‍ വെറുതെ എന്തോക്കെയോ ആലോചിച്ചു............ ഈ ആണുങ്ങളുടെ താടിയും മീശയും തലമുടിയുടെ വേരു ഇറങ്ങുന്നതാണ്, അല്ല പിന്നെ........നിനക്ക് വേറേയെന്തെങ്കിലും സംശയം?

ഇങ്ങനെ ലതയുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്ന സമയത്താണ്, ഹരിയുടെ സാധനം മണിയടിച്ചത്.

സോറി...മൊബൈല്‍ മണിയടിച്ചത്. നീരസത്തോടെ സാവധാനം ഫോണെടുത്ത് നോക്കി, നിന്ന സ്ഥലത്ത് നിന്നും ഹരിക്കുട്ടന്‍ എട്ടടി മുകളിലേക്ക് ചാടി. കാരണം “അമ്മ” വിളിക്കുന്നു.

“എന്താടാ‍ ഫോണ്‍ എടുക്കാന്‍ ഇത്ര താമസം, എന്താ നീയ്യവിടെ ചെയ്യുന്നത്”

“ഞാന്‍ ഭയങ്കര ജോലിയിലാണമ്മേ.. എല്ലാവരും വന്നു സംശയം ചോദിക്കുന്നത് എന്നോടാണ്...അതിനാല്‍ ജോലിയൊന്നും സമയത്തിനു തീര്‍ക്കാന്‍ പറ്റുന്നില്ല. എല്ലാത്തിനും ഞാന്‍ തന്നെ വേണം”

ആര്‍ക്കാടാ അവിടെയിത്ര സംശയം? വല്ല പെണ്ണുങ്ങളുമായിരിക്കും; അല്ലാതെ നീ ആരുടെ സംശയമാണു ഇതു വരെ തീര്‍ത്തു കൊടുത്തിരിക്കുന്നത്.10-30 കൊല്ലമായി നിന്നെ എനിക്കറിയില്ലേ. നിന്റെ അമ്മയുടെ അടുത്ത് നീ വേല എടുക്കരുത്. നിന്റെ സംശയം തീര്‍ക്കാനാണു 2-3 കൊല്ലം മുമ്പ് ഒരു സുന്ദരിക്കുട്ടിയെ നിനക്കു വിവാഹം കഴിച്ചു തന്നത്. നീ നിന്റെ സംശയം അവിടെ ‍തീര്‍ത്താല്‍ മതി. കേട്ടോടാ”

കൂടുതല്‍ പറയിച്ചാല്‍ അമ്മ, തുണിപറിക്കുമെന്നുള്ളത് കൊണ്ട്, ഹരി വിഷയം മാറ്റി. “അല്ല...അമ്മ വിളിച്ചത്...”

മോളുടെ വീട്ടില്‍ നിന്നും ഇപ്പോള്‍ വിളിച്ചിരുന്നു....വേദന അധികമായി അതിനാല്‍ മോളേ ഇന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും.... അപ്പോള്‍ നീയും കൂടി വേണമവിടെ.....നീ വേഗം വാ....നീ ഇന്നു തന്നെ ചെല്ലുമെന്നു ഞാന്‍ മോളോട് പറഞ്ഞിട്ടുണ്ട്....അധികം അവിടെ കറങ്ങാതെ വേഗം വീട്ടില്‍ വാ....അയലത്തെ ഭാമേടത്തിയും വരുന്നുണ്ട്. അവിടെ ആശുപത്രിയില്‍ സഹായത്തിനു ഒരാളാവുമല്ലോ.

അതു വേണോമ്മേ......

“അത് വേണം.....നീ വേഗം വാ”

ഹരിക്കുട്ടന്‍ ഓഫിസില്‍ നിന്നും, തൊഴിച്ചും, നടന്നും ചാടിയിറങ്ങി, കാറെടുത്ത് പാലയിലേക്ക് വിട്ടടിച്ചു. പോവുന്ന പോക്കില്‍ പഴവങ്ങാ‍ടി അമ്പലത്തില്‍ ഒരു തേങ്ങയുടച്ചു, ഭാര്യക്കും തന്റെ പിറക്കാന്‍ പോവുന്ന കുട്ടിക്കും വേണ്ടി.

അമ്മ ഉദ്ദേശിച്ച സമയത്ത് തന്നെ ഹരി വീട്ടിലെത്തി. പക്ഷെ പുതിയ രൂപത്തിലും ഭാവത്തിലും വീട്ടിലെത്തിയ സത്പുത്രന്‍ ഹരിയെ കണ്ടിട്ട്...അകത്തേക്ക് നോക്കി ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു.

“ഹരിടച്ഛാ...ഒന്ന് വന്ന് നോക്കിയേ.. പുന്നാരമേന്റെ രൂപം”

പുറത്തേക്ക് വന്ന പിതാമഹാന്‍, ഹരിയുടെ മുഖത്തുള്ള ആ വലിയ മീശയും താടിയും കണ്ടിട്ട്. “നീയാരാടാ...മീശ പോലിസോ, അതോ വീരപ്പനോ???...ഓരോ കോപ്രായങ്ങള്... നീ വേഗം ഒരുങ്ങി ആശുപത്രിയില്‍ പോ....ആ ഭാമയെ കൂടി വിളിച്ചോ..അവിടെ സഹായത്തിനു ഒരാളാവുമല്ലോ”

പറഞ്ഞു തീര്‍ന്നില്ല ഭാമേടത്തി വീട്ടിലെത്തി, ഭാമേടത്തിയും നാട്ടിലെ ഒരു സൂപ്പര്‍ ഡ്യൂപര്‍ കഥാപാത്രമാണു. ഹരിയുടെ പുതിയ രൂപം കണ്ട് ഭാമേടത്തിയില്‍ നവഭാവങ്ങള്‍ കളിയാടി………“ഈ രൂപം കണ്ടാ‍ല്‍ ആരുമൊന്ന് നോക്കി പോവും ഹരിയുടെ മുഖത്ത്” വന്ന പാടെ ഭാമേടത്തി പറഞ്ഞു.

അമ്മ വിടാന്‍ ഭാവമില്ല. “ആവൂ……ഇനി അതിന്റെ കുറവു കൂടിയേയുള്ളു….ഇവന്‍ വായ്നോക്കിയാണെന്ന് പറഞ്ഞുള്ള പരാതിയായിരുന്ന് മുമ്പൊക്കെ……..അധികമെന്നെകൊണ്ട് പറയിപ്പിക്കരുത്…. ആ കുട്ടിയവിടെ ആശുപത്രിയില് നിന്നെ കാത്തിരിക്കുകയാണ്.. എടാ ഹരി നീ പോയി വേഗം കുളിക്കു….ആ മീശയും കൂടി വടിച്ചേക്കണേ…അല്ലെങ്കില്‍ നിന്റെ സ്വരൂപം കണ്ട് പേടിച്ച് ആശുപത്രിയില് വേറെ സ്ത്രികള്‍ മാസം തികയാതെ പ്രസവിക്കും…പിന്നെ ഞങ്ങള്‍ അതിനും തൂങ്ങി നടക്കണം”

ഹരി അകത്തേ കുളിമുറിയിലേക്കോടി…ഒരു കാക്കക്കുളി കുളിച്ചിറങ്ങി, പിന്നെ ഭാര്യയുടെ കണ്മഴിയെടുത്ത്, സായിപ്പന്‍ രോമങ്ങളെ, ആഫ്രിക്കന്‍ കളറാക്കി. വേഗം പോവാന്‍ റെഡിയായി പുറത്തിറങ്ങി,

“അപ്പോ നീ ആ താടി വടിച്ചു കളഞ്ഞില്ലേ” അമ്മ നീരസത്തോടെ പറഞ്ഞു

“എന്റെ അമ്മേ…2500 രൂപ കൊടുത്താണു ഈ സ്റ്റൈല് മീശയും താടിയും ഞാന്‍ വച്ചുപിടിപ്പിച്ചത്, അതും മോഹന്‍ലാലോക്കെ, എന്തിന് പൂടാനന്ദ സ്വാമികള്‍ വരെ വരുന്ന സലൂണില്‍ പോയി….അമ്മയ്ക്ക് അതുവല്ലതും അറിയുമോ?”

എന്റെ മണ്ടയ്ക്കാട്ട് ഭഗവതി……2500 രൂപയോ?...നിന്റ്ച്ഛന്‍ 2 രൂപയുടെ ബ്ലേഡ് വാങ്ങി വടിച്ചു കളയുന്ന സാധനമാണെല്ലോടാ കുരുത്തംകെട്ടവനേ നീ.......... 2500 രൂപ കൊടുത്ത് മുഖത്ത് വച്ച് പിടിപ്പിച്ചിരിക്കുന്നത്…. നിനക്കൊക്കെ പൈസ എല്ലിനിടയില് കുത്തുകയാണെടാ…2500 രൂപയുണ്ടായിരുന്നെങ്കില്‍ പറക്കാട്ട് ജുവലറിയില്‍ നിന്നും ഞാനോരു പാലക്ക മാല വാങ്ങാമായിരുന്നു.”

ഹരിയതിന്റെ ടെക്നിക്കല്‍ സൈഡ്, അതായത് മീശയുടെ, അമ്മയ്ക്ക് വിശദികരിച്ചു കൊടുത്തു “അമ്മേ…ഓഫിസില്‍ ഒറ്റയെണ്ണത്തിന് എന്നെ പേടിയില്ല, എല്ലാത്തിനെയും പിരിച്ചുവിടണം, എന്നിട്ട് പുതിയവരെ എടുക്കണം….അപ്പോള്‍ എന്റെ രൂപവും, പിന്നെ എന്റെ ബാസിലിട്ട ശബ്ദവും കൂടിയാവുമ്പോള്‍ പുതിയ കുട്ടികള്‍ പേടിച്ച് നല്ലവണ്ണം പണിയെടുത്തോളും”

“അങ്ങിനെയാണൊടാ” അതുവരെ മിണ്ടാതിരുന്ന് അമ്മയുടെയും മകന്റെയും വഴക്കു കണ്ട് രസിച്ചിരുന്ന അച്ഛന്‍ പറഞ്ഞു. ഭാമേടത്തിയും ആ സീന്‍ കണ്ട് ചിരിക്കുകയായിരുന്നു.

അമ്മ വീണ്ടും വിടാന്‍ ഭാവമില്ല. “ഹരിടച്ചാ…അപ്പോഴെക്കും അവനെ വിശ്വസിച്ചോ, കമ്പേലൊരു സാരിയോ, ചുരിദാറോ ചുറ്റിയത് ഇവനെയൊന്ന് ഇളിച്ച് കാണിച്ചാല്…2500 രൂപയുടെ ഈ വീരപ്പന്‍ മീശ വടിച്ചവന്‍ ഹിറ്റ്ലറിന്റെ 11 ടൈപ്പ് മീശ വയ്ക്കും…ആരാ ഇവന്‍ മോന്‍…..ഇവന്റെ ഗുണവതിയാരമറിയണമെങ്കില് അവന്റെ ആ ബ്ലോഗ് ഒന്നു വായിച്ച് നോക്കു…..പണ്ട് സാരിയുട്ത്ത് മറ്റോ, കമ്പ്യുട്ടറില് കാണിക്കാനായി….ആ കൊടകരക്കാരനെ പോലെ......എന്തോ…ഏതാണ്ട് ചെയ്യാന്‍ പോയപ്പോള്‍ മോള് പിടിച്ചാണു അതു പുറത്തായത്….നല്ല മോളെ, മരുമകളെ കിട്ടിയത് നമ്മുടെ ഭാഗ്യം”

“പറഞ്ഞു നില്‍കാന്‍ നേരമില്ല, ഭാമയേകൂട്ടി നീ വേഗം ആശുപത്രിക്ക് വിട്…അവിടെ ആരുമില്ല അധികം സഹായത്തിനായിട്ട്… ങ്ആ…” അച്ഛന്‍ പറഞ്ഞ് അമ്മയും മകനുമായുള്ള സ്ഥിരം വഴക്കൊഴുവാക്കി.

ഭാമേടത്തിയെ മുമ്പില് കയറ്റി,, സോറി…കാറിന്റെ മുമ്പില്‍ കയറ്റിയിരുത്തി….ഷാജികൈലാസിന്റെ സിനിമയില്‍ ഡോണ്മാക്സിന്റെ എഡിറ്റിഗ് പോലെ, കാര്‍ മുമ്പോട്ട് എടുത്ത് പിന്നെ വട്ടത്തിലൊന്ന് കറക്കി, ഓടിച്ചു പോയി…ഇത് കണ്ട് അമ്മ… “കണ്ടോ….കണ്ട്ടോ. കണ്ട്ടോ……ആ 10-50 വയസ്സായ ആ സ്ത്രി വണ്ടിയില്‍ ഉണ്ടെന്നുള്ള ഗമയ്ക്കാണ് ആ കാറെടുത്ത് അങ്ങിനെ വട്ടം കറക്കിയത്…… പെണ്ണുങ്ങളെ കണ്ടാല്‍ ഇവനിങ്ങനെയൊരു ലോലനായി പോയല്ലോയെന്റെയീശ്വരാ…..”

ഹരി ഭാര്യവീടായ കടുത്തുരുത്തിക്ക് വിട്ടടിച്ചു…പോവുന്ന വഴിയില് ഹരിക്കുട്ടന്റെ ഡ്രൈവിംഗ് കണ്ട് ഭാമേടത്തി പറഞ്ഞു.. “എന്റെ ബാലേട്ടന്റെ പോലെതന്നെ നിന്റെ ഡ്രൈവിംഗും….നല്ല സുഖമാണു വണ്ടിയിരിക്കാന്‍…” ഹരിയത് കേട്ട് മനസ്സില്‍ ഓരൊന്ന് ആലോചിച്ച് ഊറിചിരിച്ചു….

കാരണം ഭാമേടത്തിയുടെ ബാലേട്ടന്‍ നാട്ടിലെ ആദ്യത്തെ ഡ്രൈവര്‍ ആണു…അതും നന്നേ ചെറുപ്പത്തില്‍. ആ ഒരു ഗമയില്‍ പണ്ട് തൊട്ട് പറഞ്ഞ്പറഞ്ഞ്…എന്തു കാര്യം പറഞ്ഞാലും അതു വാഹനത്തിനോട് അനുബന്‌ധപ്പെട്ടായിരിക്കും ബാലേട്ടന്‍ പറയുക. ഭാമേടത്തിയെ പ്രസവത്തിന് വിട്ടാലും ബാലേട്ടന്‍ പറയുക…സര്‍വീസിംഗിനു വിട്ടിരിക്കുകയെന്നായിരിക്കും. അങ്ങിനെ ചെറുപ്പത്തില്‍ ബാ‍ലേട്ടന്‍, അയല്വാസിയും, ജ്യോതിഷം പണിയാക്കിയ ശേഖരപണിക്കരുടെ, 16 മോഡല്‍ ഭാമേടത്തിയെ കുട്ടികാലത്ത് ലൈസന്‍സ് ഇല്ലാതെ ഡ്രൈവ് ചെയ്തു അപകടം പറ്റി ആദ്യമായി സര്‍വീസിംഗിന് കയറ്റി. ഫലം ഗണിച്ച പണിക്കര്‍….10 ല് പത്ത് പോരുത്തവും കണ്ടു…മാത്രമല്ല പത്തില്‍ ഒരു പൊരുത്തം ആ മഹത്തായ സംഖ്യ 64 കടന്നു 69-ല് നില്‍ക്കുന്നു. പക്ഷെ ബാലേട്ടനല്ലേ പുള്ളി, നല്ല മൈലേജും പിക്ക്-അപ്പുമാണെന്ന് മനസ്സിലാക്കി ആ 16 മോഡല്‍ വണ്ടി ബാലേട്ടന്‍ തന്നെ സ്വന്തമാക്കി….അങ്ങിനെ ബാലേട്ടന്റെ ജീവിതയാത്രയില്‍ ആ 16 മോഡല്‍ വണ്ടി 10 പ്രാവിശ്യം സര്‍വീസിംഗിനു കയറ്റി…. പത്ത് പ്രാവിശ്യവും ബാലേട്ടന് 10 പ്രീമിയര്‍ പത്മിനി വണ്ടികള്‍ ഫ്രീയായി കിട്ടി….പക്ഷെ പറയാതിരിക്കാന്‍ വയ്യ ആ ഓരൊ പത്മിനി വണ്ടികളുടെ കാര്യം.....അലോയി വീല്‍, ഉയര്‍ന്ന ബമ്പര്‍, ഹാലജന്‍ ഹെഡ് ലൈറ്റ്.......വീശാലമായ ഉള്‍വശം......

ഓരോ സര്‍വീസിംഗ് കഴിയുമ്പോഴും പൂര്‍വാധികം പിക്ക്-അപ്പ് ആയിട്ടായിരിക്കും ഭാമേടത്തി വരിക. അതിന്റെ ഗുട്ടന്‍സ് ചോദിച്ചാല്‍ ബാലേട്ടന്‍ പറയുക…വണ്ടിക്ക് നല്ല പിക്ക്-അപ്പ് കിട്ടണമെങ്കില് കറക്ട് സമയത്ത് ഓയില് ചെക്ക് ചെയ്യണം, എന്നും ഓട്ടമുണ്ടെങ്കില്‍.... പറ്റുമെങ്കില്‍ അതും ഡബിള്‍ ടാ‍ങ്കിലും ഫുള്ളായി എന്നും പെട്രോള് അടിക്കണം….പിന്നെ ഓടിക്കുമ്പോള്‍ റെഡ് സിഗ്നല്‍ കണ്ടാ‍ല്‍ വണ്ടി നിറുത്തി, പച്ച വന്നാലേ വണ്ടി ഓടിക്കാവു. വണ്ടി ഓടിച്ചു വന്നാല് രാത്രി എന്നും നമ്മള് തന്നെ വണ്ടി കഴുകി തുടച്ചു വയ്ക്കണം. പിന്നെ വണ്ടി ഒരു കാരണവശാലും കൈമാറി ഓടിക്കാന്‍ കൊടുക്കരുത്….ഇത്രയും ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വണ്ടിയും നല്ല പിക്ക്-അപ്പയായിരിക്കും…ഇതൊന്നും നോക്കാതെയാണ് നിങ്ങള്‍ പുതിയ കുട്ടികള്‍ സ്റ്റൈല് മാത്രം നോക്കി വണ്ടിയിറക്കുന്നത്. സംഭവം ശരിയാണ്…നാട്ടില് പുതുതായി ഇറക്കിയ പല സൂപ്പര്‍ ബെന്‍സുകാറും, മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ചെയ്യാത്തതിനാല്‍ വെറുതെ കിടക്കുകയാണ്…….ഈ പുത്തന്‍ കാറുകള്‍‍ക്കിടയിലാണ് ആ പഴയ 16 മോഡല്‍ കാറ് ഈ 2008ലും നല്ല സ്മൂത്തായി ഓടുന്നത്… അതും ബാലേട്ടന്റെ ഓഫ് റോഡ് ഡ്രൈവിംഗില്….അതിനാല്‍ നാട്ടിലെ പഴയതും, പിന്നെ പുത്തന്‍ കാറുകള്‍ക്കും ആ 16 മോഡലിനോട് ഇത്തിരി അസൂയയുണ്ട്.

ഭാമേടത്തി പ്രസവമടുത്തിരിക്കുന്ന സമയത്ത് വഴിയിലൂടെ പോയാല്, ഭാമേടത്തി കേള്‍ക്കാതെ കുട്ടിക്കാലത്ത് ഹരിയൊക്കെ പറയുമായിരുന്നു…“നാട്ടുകാരെ….എല്ലാവര്‍ഷവും ബാലെട്ടന്‍ ഭാമേടത്തിക്ക് നടത്തികോടുക്കാറുള്ള സര്‍വീസിംഗ് ഇക്കൊല്ലവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ നാട്ടുകാരെയറിയിക്കുന്നു.”

ഇതൊക്കെയൊര്‍ത്താണ് ഹരി ഊറിച്ചിരിച്ചത് മുമ്പേ…ഈ സര്‍വീസിംഗ് പരിചയമുള്ളത് കൊണ്ടാ‍ണ് ഭാമേടത്തിയെ ഹരിയുടേ കൂടെ വീട്ടുകാര് പറഞ്ഞയക്കുന്നത്.

വഴിയെ ഭാമേടത്തി ഓരോന്ന് ചോദിച്ച് കൊണ്ടിരുന്നു. “നാളെത്തന്നെയാണോ ഹരി ശരിക്കുമ്മുള്ള ഡേറ്റ്” അതേയെന്ന് ഹരി മറുപടി പറഞ്ഞു.

നാളെയെന്നു പറയുമ്പോള്‍ പൂയം നാള്, പൂയത്തില് പിറന്ന പയ്യനും, പൂരം പിറന്ന പുരുഷനും നല്ല നാളുകളല്ലേ ആണ്‍ക്കുട്ടികള്‍ക്ക്. അപ്പോ ആണ്‍കുട്ടിയായാല്‍ മതി.

അതു കേട്ട് ഹരി ഇങ്ങനെ പറഞ്ഞു “എനിക്കിഷ്ടം പെണ്‍ക്കുട്ടികളെയാണു. പിന്നെ ഞാനും കെട്ടിയോളും ഒത്തിരി ഇരട്ടപഴം തിന്നിരുന്നു. ഇരട്ടപഴം തിന്നാല്‍ ഇരട്ടകുട്ടികള്‍ ഉണ്ടാവുമെന്ന് കരുതിയിട്ട്. ഇരട്ടക്കുട്ടികള്‍ ആണെങ്കില്‍ ഒരു സര്‍വീസിംഗ് ലാഭമായല്ലോ?”

അത് കേട്ട് ചിരിച്ച് ഭാമേടത്തി പറഞ്ഞു “ആ സര്‍വീസിംഗിന്റെ കാര്യം പറഞ്ഞ് നീ എന്നെയൊന്ന് ഇരുത്തിയതാണല്ലോടാ. പത്ത് പെറ്റ എന്നോടാണോ നീ കന്നിപേറിന്റെ കാര്യം പറയുന്നത്….നീ ശരിക്കുമോരു കുഞ്ഞുവീരപ്പന്‍ തന്നെ”

പറഞ്ഞ പോലെ നേരത്തെ ഹരി ആശുപത്രിയിലെത്തി…..ഹരിയെ കണ്ടതും, ആ മുഖത്തെ കലാപ്രകടനം കണ്ടും ഭാര്യയുടെ പ്രസവവേദന, പ്രസവചിരിയായി മാറി….മാത്രമല്ല ഭാര്യയെ പരിചരിക്കാനായി വന്നിട്ടുള്ള 2-3 തൂവെള്ള മാടപ്രാവുകളും ആ ചിരിയില്‍ പങ്കു ചേര്‍ന്നു…..ഭാര്യക്ക് ചിരിവന്നതൊടെ ആ നെറ്റിയിലൊരു ഉമ്മകൊടുത്ത് സര്‍വീസിംഗ് സെന്റ്‌റിലേക്ക് മാറ്റി…….

ഇന്ത്യക്ക് ലോകകപ്പ് കിട്ടാനായി അവസാന ഓവറില് 4 ബോളും, 12 റണ്ണും വേണ്ട ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ആകാംഷയിലായിരുന്നു ഹരി……അകത്ത് നിന്നും നഴ്സ് വന്നിട്ട് “ആരാ ജോസപ്, ആരാ വിനോദ്” എന്ന് ചോദിച്ച് ഭാര്യമാര് പ്രസവിച്ച കാര്യവും, കുട്ടിയുടെ “സെക്സും” പറഞ്ഞു പോവും….ഹരി സ്വന്തം ഊഴം കാത്തിരിക്കുകയാണു. അവസാനം ആ നിമിഷം വന്നെത്തി….”ആരാ ഹരി”…….ഹരി പാഞ്ഞടുക്കുന്നു ആ വെള്ളപ്രാവിന്റെയടുത്തേക്ക്….” വെള്ളപ്രാവു തിരുവായ തുറന്നു “ഭാര്യ പ്രസവിച്ചു…..ആണ്‍കുട്ടി”….....കഴുത്തില്‍ കിടക്കുന്നത് സ്വര്‍ണമായി പോയി അല്ലെങ്കില്‍ ഹരി ആ മാല ഊരി ആ മാടപ്രാവിനു കൊടുത്തേനെ ആ സന്തോഷവാര്‍ത്ത അറിയച്ചതിന്.......പണ്ട് ദശരഥന്‍ മന്ഥരക്ക് കൊടുത്തത് പോലെ.

അങ്ങിനെ ഭൂമി ഒരിക്കല്‍ കൂടി ഉരുണ്ടതാണെന്നു തെളിഞ്ഞു…കാരണം വാതിലടച്ചും, വിളക്കണച്ചും (എന്ന് നമ്മള്‍ക്ക് വിചാരിക്കാം) ആരുമറിയാതെ ഹരി ചെയ്ത ലോകപ്രസിദ്ധമായ ആ പുഷ്-അപ്പിന്റെ രഹസ്യം….ഈ ലോകത്തിന് വെളിവാക്കപ്പെട്ടിരിക്കുന്നു….മാത്രമല്ല ആരറിയാതെ ചെയ്താലും ഒരുനാള്‍ രഹസ്യം പുറത്ത് വരുമെന്നുള്ള ആ ബൂലോക സത്യവും.

ഭാമേടത്തി ഓടിവന്നിട്ട്, “ഞാന്‍ പറഞ്ഞില്ലേ ആണ്‍ക്കുട്ടിയായിരിക്കുമെന്നു…അതും പൂയം നാളില്…എന്റെ അച്ഛന്റെ കുറച്ച് ജ്യോതിഷമോക്കെയെനിക്കും കിട്ടിയിട്ടുണ്ട്..അതായത്……….പൂയം നാള്‍ ജ്യോതിഷത്തിലെ എട്ടാം നക്ഷത്രം. മൃഗം - ആ‍ട് , വൃക്ഷം - അരയാല്‍, ഗണം - ദേവഗണം, യോനി - പുരുഷയോനി, പക്ഷി - ചകോരം, ഭൂതം - ജലംദേവത - ബൃഹസ്പതി, ദശാനാഥന്‍ - ശനി. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും....അതായത് ഈ വീരപ്പനെ പോലെയാവില്ല എന്നര്‍ത്ഥം”

ഹരി മനസ്സറിഞ്ഞു ചിരിച്ചു...കാരണം റവ.ഫാദര്‍ ആയിരിക്കുകയല്ലേ. അതിനാല്‍ ഹരി....ഉണ്ണി പിറന്നത്….എല്ലാവരെയും വിളിച്ചു അറിയിച്ചു……മാത്രമല്ല ബൂലോകചരിത്രത്തിലാദ്യമായി….. പൊങ്ങുമ്മുടനായ ഹരി….റവ. ഫാദറായ (പേറ്റ്‌ന്റ് ഹരിക്ക് തന്നെയെന്ന ലോകത്തെ അറിയിച്ചുകൊണ്ട്) കാര്യം സ്വന്തം ബ്ലൊഗിലൂടെ ബൂലോകത്തിന് പരിചയപ്പെടുത്തി.

അന്നു തന്നെ ഹരിയുടെ അച്ഛനും അമ്മയും, ബന്ധുജനങ്ങളെല്ലാം വന്ന് കുട്ടിയെ കണ്ടു. കുട്ടിയുടെ നാവില്‍ സ്വര്‍ണമെല്ലാം തൊട്ട്, അവരു പിറ്റേ ദിവസം പോവുന്ന കൂട്ടത്തില്‍ ഭാമേടത്തിയും കൂടെ പോവാന്‍ തീരുമാനിച്ചു. പോവുന്നതിനു മുമ്പ് ഹരിയെ ഭാമേടത്തി പതുക്കെ അടുത്ത് വിളിച്ചുനിറുത്തി പറഞ്ഞു “ഹരി ഒരു കാര്യം ചോദിക്കാനുണ്ട്, തെറ്റിദ്ധരിക്കരുത്”....മുമ്പ് ലതയുടെ അനുഭവം ഉള്ളതിനാല്‍ വികാരരഹിതനായി ആ ചോദ്യം കേള്‍ക്കാനായി കാത്തിരുന്നു.

“എന്റെ ഹരിക്കുട്ടാ..നിനക്കറിയാമല്ലേ...ഞാന്‍ പത്ത് പെറ്റത്..അതു പത്തും പെണ്‍ക്കുട്ടികള്‍, ഈശ്വരന്‍ തരുന്നു നമ്മള്‍ വാങ്ങുന്നു. എന്നിരുന്നാലും എനിക്കൊരു പൂതി....ഒരു ആണ്‍ക്കുട്ടിയ്കായി...” ചോദ്യം കേട്ട് ഹരി വിളര്‍ത്ത് ചുറ്റും നോക്കി.....

അതിന്റെ ഗുട്ടന്‍സ് ഭാമേടത്തി മനസ്സിലാക്കി....എന്നിട്ട് പറഞ്ഞു “ അതിനു നീ വിഷമിക്കേണ്ട, കാര്യങ്ങളൊക്കെ എന്റെ ബാലേട്ടന്‍ നോക്കിക്കൊള്ളും....നീ അതിന്റെ ആ കണക്ക് ഒന്ന് പറഞ്ഞു തന്നാല്‍ മതി”

ഒന്നും മനസ്സിലാവാതെ ഹരി “ഏത് കണക്ക്”.....

“എടാ ഹരി...വര്‍ഷങ്ങളെത്ര ഞങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ ഒരു ആണ്‍ക്കുട്ടിയുണ്ടായില്ല....നീയാണെങ്കില്‍ ആദ്യ ശ്രമത്തിലേ പൂയത്തില്‍ ഒരു കുട്ടിക്ക് അച്ഛനായില്ലേ......ഞങ്ങള്‍ പഴയ ആളുകള്‍ അല്ലേ, നിങ്ങളെ പോലെ പുതിയ പുതിയ അറിവുകളും കുറവു, ഇപ്പോള്‍ ഇന്റര്‍നെറ്റ് യുഗത്തിലല്ലേ....അതിനാല്‍ ആണ്‍ക്കുട്ടി പിറക്കാന്‍ നിനക്കറിയാവുന്ന വല്ല കയ്യോ കണക്കോ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു താടാ”

നാട്ടിലെ പേരെടുത്ത ഡ്രൈവര്‍മാരെ, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഗമയൊടേ ഹരി പറഞ്ഞു. “സത്യം പറയാമല്ലോ ഭാമേടത്തി....എന്റെതു ശരിക്കും ഒരു കറക്കിക്കുത്തായിരുന്നു.....അതായത് ഒരു തരം ആനമയിലോട്ടകം കളി, ഇനിനൊണ്ടോ വല്ല കയ്യും കണക്കും......ബാലേട്ടനോട് ഒന്നു പറഞ്ഞ് നോക്ക് 2-3 മാസം സിഗ്നല്‍ കട്ട് ചെയ്ത് ഓടിക്കാന്‍....നമ്മുക്ക് നോക്കാമല്ലേ എങ്ങിനെയുണ്ടാവുമെന്ന്”

അതുകേട്ടതും ഭാമേടത്തി പെട്ടെന്ന് പറഞ്ഞു “മോനെ....കയ്യും കണക്കുമോന്നുമില്ലെന്ന് പറയരുത്....ഇനിയത്തെ 90 ദിവസം സൂക്ഷിക്കണം...എടുത്തു ചാടി ഒന്നും ചെയ്യരുത്” ......ഹരി കണ്ണിന്റെ കൃഷ്ണമണികള്‍ ഉയര്‍ത്തി ആ 90 ദിവസങ്ങളിലേ “വെജിറ്റേറിയന്‍ ഫുഡ്” ആലോചിച്ചു സങ്കടപ്പെട്ടു. എന്നിട്ട് തിരിഞ്ഞു ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് പതുക്കെ നടന്നു......

പഴയ കാലത്തെ പ്രിയദര്‍ശന്‍ സിനിമയിലെ ക്ലൈമാക്സ് പോലെ......പതുക്കെ നടന്നു പോവുന്ന ഹരിയെ പുറകില്‍ നിന്നും ഭാമേടത്തി വിളിക്കുന്നു.....നിര്‍വികാരതയോടെ ഹരി, ഭാമേടത്തിയെ തിരിഞ്ഞു നോക്കുന്നു. അന്നേരം ഭാമേടത്തി ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.....

“ഹരി പറഞ്ഞ പോലെ സമയത്തിനു തന്നെ അടുത്ത ആനമയിലോട്ടകം കളി നടക്കട്ടെ......അടുത്ത കളിയില്‍ നീയൊരു പെണ്‍ക്കുട്ടിയെ കറക്കിക്കുത്തി കളിച്ചെടുക്ക്...... എങ്ങിനെത്തെ പെണ്‍ക്കുട്ടി വേണമെന്നറിയുമോ.......മകം പിറന്ന മങ്കയായി

ഹരി അതു കേട്ട് ചിരിച്ച്.....റൂമിലേക്കു കടക്കുന്നു....പതിയെ വാതില്‍ ചാരുന്നു.....

വാല്‍കഷ്ണം: (വാതില്‍ ചാരി കഴിഞ്ഞാല്‍ നമ്മള്‍ ഒളിഞ്ഞുനോക്കുന്നത് ശരിയല്ലല്ലോ....എല്ലാം നമ്മുടെ ഭാവനയ്ക്ക് വിടാം.) ഹരിക്കുട്ടന്‍ ആ 90 ദിവസം സഹിച്ചിരിക്കും പക്ഷെ “കുഞ്ഞൂട്ടന്‍” സഹിക്കുമോ”.....നമ്മുക്ക് കാത്തിരിക്കാം