മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Friday, May 28, 2010

ഗബ്രിയേലയുടെ നവരസങ്ങള്‍
ശൃംഗാരഹാസ്യകരുണ: രൌദ്രവീരഭയാനക:

ബീഭത്സാത്ഭുതശാന്താചേത്യേതേ നവരസാ:സ്മൃതാ:

ശൃംഗാരം


ഹാസ്യം


കരുണം

രൌദ്രം

വീരംഭയാനകം

ബീഭത്സം

അത്ഭുതം


ശാന്തം


എന്നെ ഇങ്ങനെ പോസ് ചെയ്ത് നിര്‍ത്തി ഫോട്ടോയെടുത്തത് അച്ചയുടെയും, അമ്മയുടെയും പിരാന്താണ്. മാത്രമല്ല അമ്മ സ്റ്റില്‍ ഫോട്ടോഗ്രഫി പഠിച്ചതാണ് ഈ കാണുന്നതെല്ലാംഗബ്രിയേല & ഇസബെല്ലTuesday, May 25, 2010

ഞാന്‍ കണ്ട നെറ്റിലെ മാലാഖമാര്‍നിങ്ങള്‍ ആര്‍ക്കെങ്കിലും ബോറടിക്കുമ്പോള്‍ എന്തു ചെയ്യും? പല പരിപാടികള്‍ ആയിരിക്കും പലര്‍ക്കും, എനിക്ക് ബോറടിക്കുമ്പോള്‍ ഞാന്‍ സന്ദര്‍ശിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വെബ് സൈറ്റ് ആണത്. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പ്, സൌദിയില്‍ വച്ചാണ് ആ വെബ്‌ സൈറ്റ് ആദ്യമായി കണ്ടത്, പിന്നെ ഞാന്‍ ഒത്തിരി വിസിറ്റ് ചെയ്തത് ട്രാക്ക് ചെയ്തിട്ടാണോ എന്നറിയില്ല ഒരു ദിവസം ആ സൈറ്റ് സൌദിയില്‍ കട്ടയും പടവും മടക്കി തന്നു. (ഇന്ന് അത് അവിടെ കാണുന്നുണ്ടോ എന്നറിയില്ല). ആ സമയത്ത് ഞാന്‍ കല്യാണപ്രായമായതിനാലാവാം ഈ സൈറ്റ് നോക്കി വെള്ളം ഇറക്കാരുണ്ടായിരുന്നു, അതിലും രസം പിന്നെ കല്യാണം കഴിഞ്ഞു ഞാന്‍ പ്രത്യുല്പാദനം നടത്തി കൊണ്ടിരിക്കുമ്പോള്‍ ആ സൈറ്റില്‍ കണ്ട "മാലാഖമാര്‍" ആയിരുന്നു എന്റെ മനസ്സില്‍. ദൈവം സഹായിച്ചു അതിനു ഗുണം കിട്ടുകയും ചെയ്തു.

അതിനാല്‍ ആര്‍ക്കെങ്കിലും ബോറടിക്കുന്നുണ്ടെങ്കില്‍. താഴെ കാണുന്ന സൈറ്റ് വിസിറ്റ് ചെയ്യുക. എന്നിട്ട് അതിലെ "മാലാഖമാരുടെ" ചിത്രം കാണുക. നിങ്ങളുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി വരുന്നത് എനിക്ക് കാണാം. ഓരോരുത്തര്‍ക്കും ഓരോ രുചികള്‍ ആണല്ലോ.

http://www.annegeddes.com

ആനി ചേച്ചി
*****

നട്ടപ്പിരാന്തന്റെ മുന്നറിയിപ്പ്.

ഈ സൈറ്റ് ഞാന്‍ അടുത്ത് വിവാഹം കഴിച്ചവര്‍ക്കും, ഇനി കഴിക്കാന്‍ പോവുന്നവര്‍ക്കും...ശുപാര്‍ശ ചെയ്യുന്നു.

മുകളില്‍ എഴുതിയ വിവരണം വായിച്ചു, ആരെങ്കിലും തെറ്റിദ്ധരിച്ചാലോ, സമയം കളഞ്ഞതിനോ ഞാന്‍ ഉത്തരവാദിയല്ല.


Saturday, May 22, 2010

ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും

ദൈവം എന്തിനാണ് അവളെ എന്റെ വാരിയെല്ല് ഊരിയെടുത്ത് സ്രഷ്ടിച്ചത്. തലയില്‍ നിന്നുഎടുത്താല്‍ തലയില്‍കേറി ഇരുന്നാലൊ? കാലില്‍ നിന്ന് എടുത്താല്‍ കാല്‍ക്കിഴില്‍ കിടന്നാലൊ എന്നുപേടിച്ചാവണം ദൈവം എന്റെ വാരിയെല്ല് ഊരിയെടുത്ത് സ്രഷ്ടിച്ചത്. അപ്പോ വെറുതെയല്ല പുരുഷുഅവളെനെഞ്ചിനുള്ളില്‍ നീയാ‍ണ് ഫാത്തിമ്മാ...........” എന്ന് പാടി ഓമനിച്ച് നെഞ്ചിനുള്ളില്‍ കാത്ത്സൂക്ഷിക്കുന്നത്.

വിഷയം അതല്ലല്ലോ...ഹവ്വ അന്ന് ആപ്പിള്‍ തിന്നത്കൊണ്ട് എന്ത് ഗുണം കിട്ടി. കലാലയജീവിതത്തിന്റെ സമയത്താണെങ്കില്‍ മണിമണിയായി ഞാന്‍ ഉത്തരം പറയുമായിരുന്നു, ഹവ്വ ആപ്പിള്‍തിന്നത്കൊണ്ട്, പി. ചന്ദ്രകുമാ‍ര്‍ എന്ന സംവിധായകന്‍, ആദിപാപം എന്ന സിനിമയെടുക്കുകയും, അഭിലാഷ എന്ന സുന്ദരിയുടെ പറുദീസ കാണിച്ചുതരികയും ചെയ്തു.

ജോലിയുടെ ചൂടിലിരിന്ന് മൊട്ടത്തല ചൂടാകുന്നു, അപ്പോഴാണു ഇത്തരം തോന്ന്യാസം മനസ്സിലുതോന്നുക, അല്ലെങ്കില് എന്റെ മലബാര്‍ ഭാഷയി‌ല്‍ പറഞ്ഞാ‍ല്‍മൊട്ടത്തലയില്‍ വിരിഞ്ഞനട്ടപിരാന്ത്തോന്നുക.

ഹവ്വക്കുട്ടി ആപ്പിള്‍ കടിച്ചുതിന്ന്, ദൈവത്തിന്റെ ശാപം receive ചെയ്ത സമയത്ത്, നമ്മുടെ പുരുഷുഎവിടെയൊ പൊയി ഒളിച്ചിരിക്കുകയായിരുന്നു. ഇതാണു എന്റെ വേദപാ‍ഠം അധ്യാപിക സിസ്റ്റര്‍ മേരിലോറന്‍‌സ്, ചെറുപ്പത്തില്‍ പഠിപ്പിച്ച് ചെവിയിലുടെ മൊട്ടത്തലച്ചോറില്‍ സേവ് ചെയ്ത് വച്ചിരുന്നത്. പുരുഷേട്ടന്റെ ചതിയില്‍ മനം വിഷമിപ്പിച്ചാണ് വെറുതെ പാറിനടന്നാസുന്ദരി മേരിക്കുട്ടി, സിസ്റ്റ‌ര്‍ മേരിലോറന്‍‌സ് ആയത്. അത് ആയിരിക്കാം ആദാമിന് സിസ്റ്റര് വക ഒരു കുത്ത്. കിട്ടിയ സമയത്ത്, തരംകിട്ടിയാല്‍ പരസ്പ്പരം കുത്തുകയാണല്ലൊ അഭിനവ ആദാമിന്റെയും, ഹവ്വയുടെയും പണി.

അതോ ദൈവം വഴക്കു പറയുന്ന സമയത്ത് പുള്ളിക്കാരനിത് കേട്ട് ഒളിച്ചിരുന്നു ചിരിക്കുകയായിരുന്നൊ, അതാവാ‍നാണു സാധ്യത, കാരണം, ഭാര്യയ്ക്ക് ഭാര്യാപിതാവിന്റെ വഴക്കു കിട്ടി കേഴ്ക്കുന്നത് പുരുഷുവിനുഎന്തു സുഖം. (അല്ലേ……സകലമാ‍ന പുരുഷപ്രജകളെ). കാ‍രണം ഇതും വച്ച് നാല് വഴക്ക് കൂടുതല്‍പറയാമല്ലൊ പിന്നെ സമയം ലഭിച്ചാല്‍.


വേദവ്യാസന് മഹാഭാരതം എഴുതാനുള്ള കാരണം വരെ ഹവ്വക്കുട്ടി ആപ്പിള് തിന്നത്കൊണ്ടാണെന്നാണു മൊട്ടത്തലയില് തോന്നുന്നത്. ഇതെഴുതുന്നസമയത്ത് എനിക്ക് മനസ്സില്‍വരുന്നത് എന്റെ അയല്‍ക്കാരി കുന്നുമ്മല്‍ അമ്മുക്കുട്ടിയമ്മഒരു വടക്കന്‍ വീരഗാഥകണ്ടിട്ടു എം. ടിയെ പറ്റി പറഞ്ഞ കാര്യമാണ്ഏന്താപ്പത് കഥ. ഇക്കണ്ണക്കാണെങ്കില് ഓന് രാമന്റെ അമ്മ്യാണ് സീതഎന്നെഴുതുമ്മല്ലൊഒരു കണക്കിന് ശരിയല്ലേ അമ്മുക്കുട്ടിയമ്മ പറഞ്ഞ കാര്യം. അവരുടെ ഓര്‍മ്മയില്സുന്ദരപുരുഷനായ നസീറാണ് ആരേമല്, മറുവശത്ത് പീഡനവീരന്മാരായ ചന്ദുവായി, കെ. പി. ഉമ്മറുംഗോവിന്ദന്‍‌ക്കുട്ടിയും ഒക്കെയല്ലെ. അല്ലാതെ ചന്ദുവിനെ നല്ലവനാക്കിയാല് അവര്‍ ഫത്വാ ഉണ്ടാക്കില്ലെ. അപ്പനെ കേറി ഔസേപ്പേ എന്നു വിളിച്ചാലാണ് കൂടുതല് ആളുകള്‍ വായിക്കുക എന്ന് പാവംഅമ്മുക്കുട്ടിയമ്മ അറിയുന്നുണ്ടോ. മൊട്ടത്തലയനും അതാണല്ലോ ചെയ്യുന്നത്. നമ്മുടെഹുസ്സൈന്‍‌ക്കുട്ടി കണ്ടില്ലേ, ഓരൊ ഹിക്ക്‌മത്ത് ഉണ്ടാക്കി, ഇപ്പൊള് ഖത്തരില് അത്തറ് മണപ്പിച്ച് പടംവരയ്ക്കുന്നത്. പുയ്യാപ്ലക്കും ഒരു പൂതിയാണെന്ന് കൂട്ടിക്കൊ.

അപ്പൊ പറഞ്ഞ കാര്യം, ഹവ്വക്കുട്ടി ആപ്പിള് തിന്നത് കൊണ്ടാണല്ലൊ നാണം തോന്നി നമ്മുടെനാരിമണികള് സാരിയുടുക്കാനായി ആരംഭിച്ചത്. നമ്മുടെ പാഞ്ചാലി സാരിയുടുത്തതും നാണംമറക്കാനായിട്ടായിരിക്കണമല്ലൊ. (എപ്പടി മൊട്ടത്തല). ഹവ്വക്കുട്ടി ആപ്പിള്‍ തിന്നാതെ അവിടെഅണിഞ്ഞ് കഴിഞ്ഞിരുന്നെങ്കില്‍ പാഞ്ചാലിയും അപ്പടി നടന്നിരുന്നു. birthday suit ഉള്ളപാഞ്ചാലിയെ അപ്പോള്‍ ദുശാശനന് വിവസ്ത്രയാക്കാന്‍ പറ്റുമായിരുന്നില്ലായിരുന്നു. അതും പാവംപാഞ്ചാലി സമയത്ത് red signal ആയിരുന്ന നേരത്ത്. കാലഘട്ടത്തില് അഞ്ചുദിവസത്തിനായി ചിറകുകള്വച്ച് ഒന്നും ഉണ്ടായിരുന്നില്ലല്ലൊ താനും. ആ‍ള് തരുണിമണികളുടെ തുണികക്കുന്നവനാണെങ്കിലും, ഉണ്ണിക്കണ്ണനാണ് പാഞ്ചാലിയെ പീഡനത്തില്‍ നിന്നും സേവ് ചെയ്തത്. ദേഷ്യത്തിലാണു പാഞ്ചാലിയുടെ ശപഥവും, കുരുക്ഷേത്ര യുദ്ധത്തിന്റെ ബീജവും. പണ്ട് നമ്മുടെരജീനക്കുട്ടി, കുഞ്ഞാപ്പുവിനോട് ശപഥം ചെയ്തത് പോലെ.

ഏതായാലും, സാരി കൊണ്ടു പൈസ ഉണ്ടാക്കുന്ന ആളുകളും നാട്ടില്‍ ഉണ്ട്. ബീന കണ്ണന്റെശീമ്മാട്ടി”, കല്യാണരാമനുകല്യാണും”………………………..ഏന്തിന്………പൊന്ന് വിറ്റ്നടന്നുകൊണ്ടിരുന്ന ജോയിചേട്ടന്‍പോലും തുണിക്കടയാക്കി വ്യാപാരം കൂട്ടുന്നു.

ഹവ്വയെ , ഇന്‍ഫൊടെയ്മെന്റ്, ഹൈ-ടെക്ക് യുഗത്തില് അത്തരം ഒരു വീക്ഷണകോണിലൂടെനോക്കികാണാതെ പോവുന്നത് ശരിയല്ലല്ലോ. അങ്ങിനെ നോക്കികാണാനായിട്ടാണ് പാവംമിഷല്‍‌ആദംഫാഷന്‍ ടി.വിഎന്നൊരു ചാനലിലൂടെ അഭിനവഹവ്വമാരെ തുണിയുടുപ്പിച്ച് റാന്‍പിലൂടെനടത്തിച്ച് കാണിച്ചുതുടങ്ങിയത്. ചില അസ്ക്കിതകള് പറയാമെങ്കിലും, കുബുദ്ധികള് പറയുന്നപ്പോലുള്ള്പ്രശ്നമോന്നുമില്ലന്നേ. ആകപ്പാടെ ഒരു പ്രശ്നം, തരുണിമണികള് ( മലയാളിയുടെ കണ്ണില്തരുണിമണികളെന്ന് പറയുന്നത്, ഇത്തിരി ദശയൊക്കെയുള്ളവരെയാണ്, അല്ലെങ്കില് കാര്യസമയത്ത്എല്ല് തട്ടുമെന്ന് അവനറിയാം, കാരണം മല്ലു ആരാ വിത്ത്) പൂച്ചനടത്തം നടന്ന്വരുന്നാസമയത്താണ്………..ദേ…………………കിടക്കുന്നു, തുണിയഴിഞ്ഞ് താഴെ. മഹാകവിവൈലോപ്പിള്ളിയുടെ……….കവിതയാണ്…. സന്ദര്‍‌ഭത്തില് ഓര്‍‌മ്മവരുക. മഹാന്റെ കവിതറി-മിക്സ് ചെയ്ത് എഴുതുവാനുള്ള അര്‍‌ഹത എനിക്കില്ലാത്തത് കൊണ്ട് ഞാനതിന് മുതിരുന്നത്ശരിയല്ലായിരിക്കാം. എന്തായാലും, സദസ്സിലുള്ളവര്‍‌ക്ക് നയനാന്ദകരം………ഹവ്വയെ രണ്ട്‌വിധത്തിലുംകാണാനായിട്ട് കഴിഞ്ഞല്ലോ.

ഹവ്വ birthday suit-ല് നടന്നിരുന്നെങ്കില് ശതമാനക്കണെക്കിലെങ്കിലും കേരളത്തില് പീഢനംകുറയുമായിരുന്നു. ഏല്ലാം തുറന്ന് കാണുന്ന സമയത്ത്…….പീഢിപ്പിക്കനായി എന്തോന്ന് പുതുമ. പീഢകരൊക്കെ കയ്യും കെട്ടി നടന്നിരുന്നേനെ. നമ്മുടെ ഔസേപ്പച്ചന്‍ വരെ കയ്യ് പൊക്കാതെവിമാനയാത്ര ചെയ്‌തേനെ.... (. പിണറായിക്ക് പുള്ളിക്കാരനെ സംരക്ഷിച്ചു എന്നു കരുതി ഇപ്പോള്‍വേവലാതിപെടാനും ഇടയാവില്ലായിരുന്നു) ആദിവാസിഭുമിയുടെ അരിക് മാന്താതെയും, റിമിടോമിക്കൊപ്പം പാട്ട്‌പ്പാടിനടക്കാതെയും………മന്ത്രിപ്പണി ചെയ്ത് നമ്മളെ സേവിച്ചേനെ. കുരുവിളച്ചേട്ടന്റെ കണ്ണിരും കാണെണ്ടിവരില്ലായിരുന്നു. ഹവ്വ ഇത് അടച്ചുപ്പൂട്ടിനടക്കുന്നതിനാലാണുപ്രശ്‌നം. കാരണം പാവം പീഢകന്മാര് ചിന്തിക്കുകയാണു…..ഇത് ചീട്ടിലെ ചിഹ്നങ്ങള്പോലെ…..ക്ലാവറൊ, അയ്‌സൊ, ഇസ്‌പ്പെടോ, ഡയമണൊ ആണൊന്ന്. ഒരു കൊതിക്കൊണ്ടാണുഅവരു പീഡിപ്പിക്കുന്നത്. അവരുടെ കഷ്‌ടകാലം കൊണ്ട്, പീഢനം പുറത്തറിയും…..ടീവിയിലും, പത്രത്തിലും പേരും, പടവും വരും……. സമയത്ത് അവരുടെ ദയനീയമുഖത്ത് നിന്നും നമ്മുക്ക്വായിച്ചെടുക്കാം……….” ഏന്റെ മാഷെ, അതൊരു ക്ലാവറൊ, അയ്‌സൊ, ഇസ്‌പ്പെടോ, ഡയമണൊഒന്നുമല്ലായിരുന്നു…….കേവലം ഒരു ബര്‍‌‌മുട ട്രയാങ്കില്ല്‌ അല്ലെങ്കില്‍ യുണിവേഴ്സല്‍ മട്ടത്രികോണംമാത്രമായിരുന്നെന്ന്.” പോയ ബുദ്ധി ഔസേപ്പച്ചനൊ, കുഞ്ഞാപ്പുവൊ വിചാരിച്ചാല്‍ കിട്ടുമോ.

ഹവ്വ ആപ്പിള്‍ തിന്നതിതിന്റെ ഏറ്റവും വേദനാജനകമായ വശം, നീ വേദനയോടെ പ്രസവിക്കുമെന്ന്ദൈവം ഹവ്വയെ ശപിച്ചതാണ്`. വേദന കാരണമാണു പഞ്ചവല്‍‌സരപദ്ധതിയില് പോലുംപ്രൊഡക്ഷന്‍ കൂട്ടാതെ വെറും ഉണ്ടയില്ലാവെടിവെയ്ക്കാനായി ഹവ്വ അനുവദിക്കുന്നത്. പക്ഷെ ശാപവും കേട്ട് ആ‍ദം ഒളിച്ചിരുന്ന് നെടുപ്പിര്‍‌പ്പിടുകയായിരുന്നുവല്ലൊ. കാരണം അവനെങ്ങാനുമായിരുന്നു ആപ്പിളു തിന്നുകയും, പ്രസവത്തിന്റെ ശാപം കിട്ടുകയും ചെയ്തിരുന്നെങ്കില്‍കട്ടപ്പൊകയായെനെനമ്മള്‍ ആദത്തിന്റെ കാര്യം. അല്ലെങ്കില്‍ തന്നെ ഇപ്പൊഴെത്തെ പുരുഷു വ്യായാമം ചെയ്യാതെനിത്യഗര്‍‌ഭിണിസ്റ്റൈലിലാണ് നടപ്പ്, അതിന്റെ കൂടെയാണ് ഗര്‍ഭമെങ്കിലോ. ഏങ്ങനെയെങ്കിലുംവയറ് വീര്‍‌പ്പിക്കാമെന്ന് വച്ചാലും…..തലക്കുത്തിനിന്നാലും കൂടി സംഭവം പുറത്തുവരാനായിട്ട്വഴിയില്ലല്ലോ. അടിയന്തിരാവസ്ഥ കാലത്ത് ഒരു ചെറിയ ഈര്‍‌ക്കിള്‍ കഷ്ണം കടത്തിയ കാര്യം കേട്ടാലെതല പെരുക്കും. പിന്നെയാണു കാര്യം. സര്‍‌പ്പം ഇരയെ വിഴുങ്ങാനായിട്ട് വായിലുള്ള ഇലാസ്റ്റിസിറ്റിഉപയോഗപ്പെടുത്തുന്നു. ഹവ്വ തന്റെ ഇലാസ്റ്റിസിറ്റി പ്രസവസമയത്ത് ഉപയോഗപ്പെടുത്തുന്നു. ഇതാണുഉല്‍പ്പ്ത്തി പുസ്തകത്തിലെ ഹവ്വയും, സര്‍‌പ്പവുമായുള്ള് ഡിങ്കോള്‍ഫിക്കേഷന്റെ ഗുട്ടന്‍‌സ്. സര്‍‌പ്പത്തിന്പകരം വല്ല വേറെ ജീവിയായിരുന്നെങ്കില്‍ ഹവ്വ ക്ഷ, ണ്ണ വരക്കുമായിരുന്നു. പുതിയ ടെക്`നോളജിഅനുസരിച്ച് നട്ടെല്ലിന് ഒന്ന് സൂചിവച്ചാല് വേദനയില്ലതെ പ്രസവിക്കാമത്രെ. അപ്പഴും ദൈവംബ്ലിങ്ങസ്സ്യാ………..

വേദനയില്ലതെയാണ് പ്രസവമെങ്കില്‍ ഏന്താവുമായിരുന്നു കഥ. അവള്‍‌ക്ക് ഭക്ഷണം കൊടുത്ത്വയറുവീര്‍‌പ്പിച്ചില്ലെങ്കിലും വേറെ വിധത്തിലായിരിക്കും എപ്പോഴും കലിയുഗ ആദം ഹവ്വയുടെവയറുവീര്‍‌പ്പിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ ജനപ്പെരുപ്പം കൊണ്ട് അരിയും പയറും, എന്തിന്` ചക്കക്കുരുവരെ കിട്ടാനില്ലാത്ത കാലമായി.

അങ്ങിനെ പാവം ഹവ്വ ഒരു ആപ്പിള് തിന്നതുകൊണ്ട് എന്തെല്ലാം ഗുണദോഷങ്ങളാണ്, ദുനിയാവില്.

പാവം മൊട്ടത്തലയില് തോന്നുന്നത്……….ഹവ്വ ആപ്പിള്‍ തിന്നത് തന്നെയാണു നന്നായത്. കാരണം ദൈവസൃഷ്ടിയിലെറ്റവും ഉദാത്തവും, മനോഹരവുമായ സ്ത്രിരൂപംകേരളരൂപികരണദിവസം, പുളിയിരക്കര മുണ്ടും, കസവുസാരിയും ഉടുത്ത്

ഉഡുരാജമുഖി, മൃഗരാജകടി,
ഗജരാജ വിരാജിത മന്ദഗതി.

എന്ന പോലെ നടന്ന് വരുന്നതും, പോവുന്നതും കാണാനെന്തൊരു ചന്തമാണ്.

Wednesday, May 19, 2010

ബൂലോകത്തെ “മദ” പാടുകള്‍

ഇത്തിരി ദൈവ നിഷേധിയായി നടക്കുന്ന എന്റെ കുട്ടിക്കാലത്ത് സന്ധ്യാസമയമായാല്‍ അമ്മച്ചി പറയുമായിരുന്നു ഒപ്പം വന്ന് “കുരിശ് വരയ്ക്കാന്‍” അത് കേള്‍ക്കുമ്പോഴെ ഞാന്‍ “പിശാച് കുരിശ് കണ്ടപോലെയാവും”.അങ്ങിനെയുള്ള ഒരു സന്ധ്യസമയത്താണ് ഞാന്‍ അമ്മച്ചിയോട് ചോദിച്ചത്, “അമ്മച്ചി.... എന്നെ പേപ്പട്ടി കടിച്ച് ഞാന്‍ മരിച്ചാല്‍ അമ്മച്ചി എന്റെ ചിത്രം ഇവിടെ വയ്ക്കുമോ, അതോ ആ പേപ്പട്ടിയുടെ ചിത്രം ഇവിടെ വയ്ക്കുമോ? അതിനു അമ്മച്ചി പറഞ്ഞ ഉത്തരം ഞാന്‍ എഴുതുന്നില്ല. പിന്നെ എപ്പോഴോ ഞങ്ങള്‍ സന്തോഷമായിട്ടിരുന്ന സമയത്ത് വീണ്ടും ഞാന്‍ ഈ ചോദ്യം അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഉത്തരം പറഞ്ഞത്.....“നിന്റെ ഫോട്ടോ വയ്ക്കും, അല്ലാ‍തെ ആരാ പേപ്പട്ടിയുടെ ചിത്രം വയ്ക്കുക“ എന്നാണ്.......അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചു......അങ്ങിനെയാണെങ്കില്‍ എന്തിനാണ് ക്രിസ്ത്യാനികള്‍ കുരിശ് വീട്ടില്‍ വയ്ക്കുന്നത്, കുരിശില്‍ കിടന്ന്, കുരിശ് കാരണമല്ലേ യേശുക്രിസ്തു മരിച്ചത്, അപ്പോള്‍ അത് പേപ്പട്ടിയുടെ ചിത്രം വയ്ക്കുന്നതിനു തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍ ഒരു നിമിഷം അമ്മ ആലോചിച്ച്, അമ്മച്ചിയുടെ കയ്യിലുണ്ടായിരുന്ന ബൈബിളില്‍ സുക്ഷിച്ച് വച്ചിരുന്ന മരിച്ചുപോയ എന്റെ ചാച്ചന്റെ ചിത്രം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് ചോദിച്ചു......ഈ ഫോട്ടോയിലേക്ക് കാര്‍ക്കിച്ച് തുപ്പാന്‍, ഞാന്‍ അതിനു വിസമ്മതിച്ചപ്പോള്‍......ഇതിനെ നിങ്ങള്‍ ഈശ്വരനിഷേധികള്‍ക്ക് വെറും കടലാസായും കാണാം കാരണം അടിസ്ഥാനപരമായി അത് വെറും ഒരു കടലാസാണ്......നീ അങ്ങിനെ കാണുന്നില്ല എന്നത്‌, ഞാന്‍ വിശ്വസിക്കുന്നത് പോലെ ആ ചിത്രത്തില്‍ നീ നിന്റെ മരിച്ചുപോയ ചാച്ചനെ കാണുന്നുവെന്നതിനാലാണ്......ഇതു തന്നെയാണ് പ്രാര്‍ത്ഥനകളിലും, വ്യത്യസ്ഥരൂപത്തിലുള്ള മതവിശ്വാസത്തിലും, എന്തിന് ഹിന്ദുക്കള്‍ കല്ലിനെയും മരത്തിനെയും പൂജിക്കുന്നതും എല്ലാം....എല്ലാത്തിലും ഈശ്വരനെ കാണുക. എല്ലാ മനുഷ്യരിലും ഈശ്വരനെ കാണുക അപ്പോള്‍ ഇത്തരം പൊട്ടത്തരങ്ങള്‍ ചോദിക്കാന്‍ തോന്നുകയില്ല എന്നു പറഞ്ഞു.....പുള്ളിക്കാരി എന്നുമുള്ളപോലെ ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി....

പിന്നീട് എപ്പോഴോ ഭാര്യയുമായി....ദൈവത്തിന്റെ കാര്യം പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞത്, ഈശ്വരവിശ്വാസം യുക്തിവച്ച് അളക്കാവുന്നതല്ല, അത് ആത്മീയമായ സുഖത്തിനുള്ളതാണെന്നാണ് പറഞ്ഞത്, അതിനാല്‍ പകല്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നു കരുതി നക്ഷത്രങ്ങള്‍ ഇല്ലായെന്ന് വാദിക്കരുത്, അത് തന്നെയാണ് ഈശ്വരവിശ്വാസവും, അതിന് രാത്രിയാവുന്ന ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് ഈശ്വരനെ കാണാം....

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, രണ്ടു ഗ്രൂപ്പുകള്‍ അതായത്, ക്രിസ്ത്യാനികളും, മുസ്ലിങ്ങളുമായ ഒരു കൂട്ടം നല്ല ബ്ലോഗര്‍മ്മാര്‍, ബൂലോകത്തില്‍ വി.ഖുറാനാണോ, അതോ വി. ബൈബിളാണോ മൂല്യവത്തായത്, രണ്ടിലും ഏതാണ് സത്യം എന്ന് അളക്കാന്‍ ശ്രമിക്കുന്ന കാഴ്ചയില്‍ നിന്നാണ് ഈ പോസ്റ്റ് ഇടുന്നത്, ഈ “മദ സംവാദത്തിലെ” ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ രണ്ടുപേരും അളക്കാന്‍ ഉപയോഗിക്കുന്ന മീഡിയം, ഈ ലോകത്ത് എല്ലാവരിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്, പക്ഷെ ഒരാള്‍ അളക്കാന്‍ കൊണ്ടുവന്നത് ലിറ്ററും, മറ്റേയാള്‍ അളക്കാന്‍ കൊണ്ടുവന്നത് സ്കയിലും ആണ്. എന്നിട്ട് രണ്ടു പേരും മത്സരിച്ച് അളന്നിട്ട് പറയുകയാണ്.......നിന്റെ അളവ് തെറ്റാണ്......എന്റെ അളവാണ് ശരിയെന്ന്, അതുപോലെ മറിച്ചും...... ജീവിതകാലം മുഴുവന്‍ ഇവര്‍ അളന്നാലും, സമയം ചിലവഴിച്ചാലും ഇവരുടെ മനസ്സില്‍ ഒരിക്കലും തോന്നില്ല ഒരേ തോത് വച്ച് അവരുടെ വിശ്വാസ സംഹിതയെ പരസ്പരം അളക്കാന്‍.

വളരെ അടുത്തകാലത്ത് മാത്രം ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് മത സംവാദം. ശ്രീ. കാട്ടിപ്പരുത്തിയെന്ന പ്രശസ്ത ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധികരിച്ച “ആദ്യപാപമോ, ആദ്യ പാഠമോ” എന്ന ക്രിസ്ത്യന്‍-മുസ്ലീം സംവാദമാണ് ഈ പോസ്റ്റിനു ആധാരമായിട്ടുള്ളത്. ഇത്തരം സംവാദങ്ങള്‍ ഇതു ബൂലോകത്തില്‍ ആദ്യമാണെങ്കിലും, ബൂലോകത്തിനു വെളിയില്‍ ഇതു പുതിയ ഇടപാട് അല്ല. ശ്രീ. സക്കീര്‍ നായിക്, ശ്രീ. എം. എം. അക്ക്ബര്‍ തുടങ്ങിയവര്‍ കുറെ കാലങ്ങളായി നടത്തുന്ന സംവാദ പ്രക്രിയയുടെ ബൂലോക പതിപ്പുകളാണ് ഇവയെല്ലാം‍. അതുപോലെ പണ്ട് ഒരു പാസ്റ്റര്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയെ പറ്റി പ്രസംഗിച്ചത് ഇന്റര്‍നെറ്റില്‍ വളരെ കുപ്രസിദ്ധമാണ്. ഇത്തരം പ്രസംഗം; ജീവിതവും, കലയും, ഉപജീവനവും ആക്കിയവര്‍ നടത്തിയതും, പ്രസ്തുത പഴകിയതും അവിടെ നിന്നും പഠിച്ചതും ബൂലോകത്തില്‍ വിളമ്പുമ്പോള്‍ അതിനു എന്തു തരം ചലനങ്ങളാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.

മത പ്രചരണം വിശ്വാസിയുടെ അവകാശമാണ് .യഥാര്‍ഥസത്യത്തെ കണ്ടെത്താനുള്ള അന്വേഷണമെന്ന നിലയില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ തത്വത്തില്‍ തെറ്റല്ല താനും.

ക്രിസ്ത്യനികളും, മുസ്ലിങ്ങളും...... അപൂര്‍വ്വമായി ചില ഹിന്ദുവിശ്വാസികളും...... ജപമണിമാലകള്‍ വിരലിലൂടെ ചലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് കാണാം.....എന്റെ പ്രണയകാലത്ത് ഒരു ദിവസം എന്റെ പ്രണയിനിയും പിന്നീട് എന്റെ ഭാര്യയുമായ സിമിയുടെ കയ്യിലും ഇത്തരം ഒരു കൊന്തയിരിക്കുന്നത് കണ്ട്, ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍.... പുള്ളിക്കാരി പറഞ്ഞത് ന്യായവിധിയുടെ സമയത്ത് നമ്മുടെ എല്ലാ അവയവങ്ങളോടും ചോദിക്കുമത്രേ ദൈവത്തിനു വേണ്ടി നീ എന്തു ചെയ്തുവെന്ന്.....ആ സമയത്ത് വിരലും നാവും പറയുമത്രേ അതുപയോഗിച്ച് ദൈവനാമം സ്തുതിച്ച കാര്യം അല്ലെങ്കില്‍ ദൈവത്തെ സ്തുതിക്കാത്ത അവയവത്തെയെല്ലാം ദൈവം തന്റെ ന്യായവിധി സമയത്ത് വേദനിപ്പിക്കുമത്രേ.ഞാന്‍ അപ്പോള്‍ അവളുടെ കണ്ണില്‍ നോക്കി......പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു..........അതിലെ ഇന്നര്‍മീനിംഗ് മനസ്സിലാക്കാന്‍ പുള്ളിക്കാരി അത്ര ട്യൂബ് ലൈറ്റ് അല്ലായിരുന്നു.


ഇത് പറയാന്‍ കാരണം.......ക്രിസ്ത്യാനികളിലെ കരിമാസ്റ്റിക്ക് പ്രസ്ഥാനക്കാരും, മുസ്ലിം മതപ്രസംഗകരും എല്ലാം ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത്, ദൈവവിളിയായി കണ്ടും.....അല്ലെങ്കില്‍ സുന്നത്തായും കണ്ടായിരിക്കും...അതിനുള്ള പ്രതിഫലം അവര്‍ക്ക് പരലോകത്തില്‍ കിട്ടുമായിരിക്കും

പക്ഷേ, പ്രയോഗത്തില്‍ മിക്കപ്പോഴും തെറ്റിപ്പോകുന്ന പ്രവര്‍ത്തിയാണ് മത സംവാദങ്ങള്‍. സംവാദങ്ങള്‍ ആരോഗ്യപരമായി ആരംഭിച്ചു, അനാരോഗ്യപരമായി അവസാനിപ്പിക്കേണ്ടി വരുന്നു കാഴ്ചയാണ് കണ്മുപിലുള്ളത്. തോറ്റവര്‍ സ്വന്തം മാളത്തിലേയ്ക്കും സ്തുതിപാഠകരുടെയും ഇടയിലേക്കു പിന്‍‌വലിഞ്ഞിട്ട് ശകാരവും ശാപവും നിലവിളിയും നടത്തുകയുമാണ്, പുറത്ത് എന്ന പോലെ ബൂലോകത്തിലും നടക്കുന്നത്. വേണ്ടത്ര ഫലപ്രദമായി പ്രതിരോധം ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍, എതിരാളിയെ അവഗണിക്കുന്നതും അവസാനത്തെ അടവായിരിക്കാം.

പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ മതപരമായ ചേരിതിരിവു ബൂലോകത്തിലേയ്ക്കു കൊണ്ടു വരുന്നതിനു ഇടയാക്കിയിട്ടുണ്ടെന്നതാണ് ഞാന്‍ ബലമായി വിശ്വസിക്കുന്ന വസ്തുത. ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.

പിന്നെ എന്തായിരിക്കാം അറിഞ്ഞോ അറിയാതെയോ ഈ സംവാദങ്ങള്‍ ബൂലോകത്തിനു നേടിത്തരുന്നത്?

വലിയ മത-വിഭാഗീയ ചിന്താഗതി ഇല്ലായിരുന്ന വിശ്വാസികളെ കൂടുതല്‍ സ്വന്ത മതത്തേക്കുറിച്ചു ബോധവാന്മാര്‍ ആക്കുവാന്‍ കഴിഞ്ഞു എന്നതു ഒരു നേട്ടമായി കരുതാം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ഫോളോവേര്‍സിനെയും അവരുടെ കമെന്റും നോക്കിയാല്‍ ഇതു ബോധ്യമാവും. പക്ഷേ അതോടൊപ്പം അന്യ മതങ്ങളോടു ഒരു അസഹ്ഷ്ണുതാപരമായ വിയോജിപ്പ്, അറിയാതെ കുത്തിവയ്ക്കപ്പെടുന്നുണ്ട്. അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അല്ലെങ്കില്‍ അത്തരം മതവിശ്വാസങ്ങളെ പാടെ നിരാകരിക്കാനും, പ്രസ്തുത വിശ്വാസസമൂഹത്തെ ഒരു ലേബലില്‍ ഒതുക്കാനും, ഒളിഞ്ഞും തെളിഞ്ഞും അതിനെ ആക്രമിക്കാനും ഒരു ജനസമൂഹം പതുക്കെപതുക്കെ ഉയര്‍ന്നുവരുന്നുവെന്നത് വളരെ വേദനാജനകവും, അത്യന്തം ഭീതിതവുമാണ്. ഇപ്പോള്‍ അടുത്ത് നടന്ന ബീലീവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്ക്കൂളില്‍ നിന്നും മുഖം മറയുക്കുന്ന തട്ടമിട്ടെന്ന കാരണം പറഞ്ഞു പുറത്താക്കിയതും, ഏതെങ്കിലും ഒരു മുസ്ലിം നാമധാരി പ്രതിലോമകരമായ പ്രവര്‍ത്തനത്തിനു അറസ്റ്റില്‍ ആയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വസ്ത്രം ധരിപ്പിച്ച് മാധ്യമങ്ങളിലൂടെ കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായി കാണാവുന്നതാണ്. ഇത് ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ബൂലോകം ഈ തെറ്റിനു സാക്ഷിയായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി ഒരു പോസ്റ്റിനു പ്രതികരിക്കുക്കുവാന്‍ കഴിയാത്ത നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥനത്തില്‍ ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന് നു.


ജീവിതത്തിന്റെ സമസ്ഥമേഖലയിലുമെന്ന പോലെ ഇത് ഒരു അനിവാര്യമായ പരിണാമമായിരിക്കാം.

പകരം....നേരത്തെ പറഞ്ഞ അളവുകോല്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും തൂത്തെറിയുകയല്ലേ വേണ്ടത്. സെമറ്റിക്ക് മതങ്ങളായ ക്രിസ്ത്യാനിറ്റിയും, മുസ്ലിം സമൂഹവും ഈ കേരളത്തില്‍ നല്ല വേരോട്ടമുണ്ടാവാന്‍ ഈ നാട് ഭരിച്ചിരുന്ന അന്ത്യന്തം സഹിഷ്ണുതയുള്ള ഭരണാ‍ദികാരികള്‍, അത്തരം ഇതര വിശ്വാസ കൂട്ടായ്മകള്‍ക്ക് പള്ളികള്‍ പണിയാനും, പള്ളിക്കൂടം പണിയാനും എല്ലാ അനുവാദവും കൊടുത്തിരുന്നു. ആദ്യകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസത്തില്‍ ഇല്ലാതിരുന്ന ജാതിവേര്‍തിരിവും, തൊട്ടുകൂടായ്മയും വലിയൊരു വിഭാഗം ജനവിഭാഗത്തെ ആ സെമറ്റിക്ക് മതങ്ങളിലേക്ക് അടുപ്പിച്ചുവെന്നത് ഒരു സത്യമാണ്. അതൊന്നും ഇന്ന് കാണുന്ന ഡോള്‍ബി സിസ്റ്റത്തില്‍ അലയടിച്ചുയരുന്ന കരിമാസ്റ്റിക്ക് വചനശിശ്രൂഷകളിലൂടെയോ, അല്ലെങ്കില്‍ മുട്ടിനു മുട്ടിനു നടക്കുന്ന മതസംവാദത്തിലൂടേയോ അല്ല....മറിച്ച്.......തന്റെ മുമ്പില്‍ തുറന്ന് കാണുന്ന പച്ചയായ മനുഷ്യന്‍ കാണിക്കുന്ന സ്നേഹവാത്സല്യത്തിലൂടെയും, അവര്‍ പുലര്‍ത്തിയിരുന്ന ജീവിതത്തിലെ സത്യസന്ധതയിലൂടെയുമായിരുന്നു അവര്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം സെമറ്റിക്ക് മതങ്ങളിലേക്ക് വന്നത്.....പിന്നിടത്........പാലിനും......അമേരിക്കയില്‍ പോവാനുള്ള വിസയ്ക്കുമായി മാറിയെന്നത് ഒരു ദുരന്ത സത്യം.

പക്ഷെ ഹിന്ദു സമൂഹത്തിലെക്കാളും കൊടിയ ജാതി വ്യവസ്ഥയാണ് കേരളത്തിലെ ക്രിസ്ത്യാനികളിലും, മുസ്ലിം വിഭാഗത്തിലും ഇന്ന് കാണുന്നത്. മതം മാറിയ പുലയന്‍ ഇന്നും സുറിയാനിക്രിസ്ത്യാനിക്ക് “പെലക്കിളി” വര്‍ഗ്ഗമാണ്. അത്തരം അടിസ്ഥാനവര്‍ഗത്തില്‍ നിന്നും ഒരു പുരോഹിതനെയും നമ്മുക്ക് കേരളത്തിലെ പള്ളികളില്‍ കാണാന്‍ കഴിയില്ല. കത്തോലിക്കന് കത്തോലിക്ക പെണ്ണ് ‍, യാക്കോബായക്കാരിക്ക്, യാക്കോബായക്കാര്‍ ചെറുക്കന്‍, ഓര്‍ത്തോഡോക്സ് കാരന് അതില്‍ നിന്നും തന്നെ....ക്നാനായക്കാരന്‍ അവന്റെ ശുദ്ധരക്തത്തില്‍ നിന്നും കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്ത്, പെന്തക്കോസ്ത് വിശ്വാസത്തില്‍ ഒരാള്‍ വന്നാല്‍ അയാള്‍ വീണ്ടും “രക്ഷിക്കപ്പെടണം” അതിന് ശേഷം......നമ്മുക്ക് വായിക്കാം ചില പത്രപരസ്യങ്ങള്‍ “രക്ഷിക്കപ്പെട്ട നായര്‍ യുവാവിന് രക്ഷിക്കപ്പെട്ട നായര്‍ യുവതിയില്‍ നിന്നും വിവാഹലോചന ക്ഷണിക്കുന്നു”. വി. മുഹമ്മദിന്റെ (സ) പ്രവര്‍ത്തികളെ വി.ഖുറാന്‍ മുന്‍ നിറുത്തി അന്നത്തെ ജീവിത യാഥാര്‍ത്യങ്ങളെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക്.....സ്വന്തം വിശ്വാസസമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ എന്തുകൊണ്ട് നിശബ്ദരാ‍വുന്നു.

കേരളത്തില്‍ അതിലേറെ ഭീകരമായ നടക്കുന്ന ഒന്നാണ് മുസ്ലിം വിഭാഗത്തിലെ അവസ്ഥാന്തങ്ങള്‍, ഷാഫി, അനഫി എന്ന് പറഞ്ഞ് നിന്നിരുന്ന ആ സമൂഹം ഇന്ന്.......ജമായത്തെ ഇസ്ലാമി, മുജാഹിദ് (രണ്ടു തരം) സുന്നികള്‍ (രണ്ടു തരം), ത്വരിക്കത്ത്, ഇത്യാദി വിഭാഗങ്ങളായി വിഘടിച്ച് നില്‍ക്കുന്നു, കവലപ്രസംഗത്തിലൂടെ ഒരാള്‍ ഒരാള്‍ക്ക് മറുപടി പറയുന്നു. എന്നിട്ടിപ്പോള്‍......ജമായത്ത് ഇസ്ലാമിക്കാരന്‍ വിവാഹം കഴിക്കാന്‍.....ജി,ഐ..ഓ പ്രവര്‍ത്തകയെ തന്നെ കാംക്ഷിക്കുന്നു. ഏ.കെ സുന്നിയും, ഇ.കെ സുന്നിയും.....അരിവാള്‍ സുന്നിയും, ലീഗ് സുന്നിയും എന്ന് അറിയപ്പെടുന്നു. മദ്രസകള്‍ക്ക് വേണ്ടി വെട്ടുന്നു, കൊല്ലുന്നു. പരിശുദ്ധമായ നിക്കാഹ് ചടങ്ങ്, തങ്ങളുടെ വിശ്വാസസംഹിതയ്ക്ക് എതിരാണെന്ന് കണ്ട്, സുന്നിവിഭാഗത്തില്‍ പെട്ട വധുവിന്റെ വീട്ടില്‍, മുജാഹിദുകാരനായ വരന്റെ വീട്ടുക്കാര്‍ ബഹളമുണ്ടാക്കുക. ഒരു മുസ്ലിം കിഡ്നി വേണമെന്ന് കേരളത്തിലെ ഒരു പ്രസിദ്ധപത്രത്തില്‍ പരസ്യം വന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം

സാജുവിന്റെ കുട്ടി പഠിക്കുന്നത്.........സെന്റ്. മേരീസ് സ്കൂളില്‍,
വിനോദിന്റെ കുട്ടി പഠിക്കുന്നത്............വിശ്വഭാ‍രതി സ്ക്കൂളില്‍
ലത്തിഫിന്റെ കുട്ടി പഠിക്കുന്നത്..............ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍

ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......


എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം...........


അടിക്കുറിപ്പ്:

ഒരു സാഹസത്തിനു കൂടി മുതിരട്ടെ, അപരന്റെ മതത്തിലെ മാലിന്യം മാത്രം കാണുന്നവരെ, നിങ്ങള്‍ ഈ പോസ്റ്റിനു കമന്റരുത്. നിങ്ങള്‍ കുറെ നാളുകളായി ബൂലോകത്തെ വേണ്ടുവോളം മലീമസമാകിയല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!

Sunday, May 16, 2010

ചെറുചന്ദനാദിയെണ്ണ

ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥയാണ്, അല്ലെങ്കില്‍ ഭാഗ്യം ചെയ്തവരാണ് രാത്രി ജോലിയെല്ലാം കഴിഞ്ഞുവന്ന് കിടക്കുമ്പോള്‍ മനസമാധാനത്തോടുകൂടി, അല്ലെങ്കില്‍ മനസ്സിനെ യാതൊന്നും അലോസരപ്പെടുത്താതെ കിടന്നുറങ്ങാന്‍ കഴിയുകയെന്നുള്ളത്.

പണ്ട് നാലിലോ, അഞ്ചിലോ പഠിക്കുന്ന സമയത്ത്, അടുത്ത വീട്ടിലെ ഹരിദാസേട്ടന്റെ വീട്ടില്‍ എല്ലാ ആഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രത്തിനോപ്പം വരുമായിരുന്നു. അന്നെല്ലാം മാതൃഭൂമിവാരികയിലെ പേജുകളെല്ലാം “സ്ഥലത്തെ പ്രധാനപയ്യന്മാരാണ്” അടക്കിവാണിരുന്നത്. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കതൊന്നും അന്ന് വായിച്ചാല്‍ മനസ്സിലാവാത്തതിനാല്‍ ഞങ്ങള്‍ അവസാനപേജില്‍നിന്നാണ് മാതൃഭൂമി മറിക്കാന്‍ തുടങ്ങുക, കാരണം അവസാനപേജുകളിലാണ് “കുട്ടേട്ടന്‍” കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള “ബാലപക്തി”യുള്ളത്. പിന്നിട്ട് വളര്‍ന്നപ്പോഴാണ് നമ്മുടെ “കുഞ്ഞുണ്ണിമാഷായിരുന്നു കുട്ടേട്ടന്‍” എന്നറിയുന്നത്. അങ്ങിനെയുള്ള ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടന്‍ കുട്ടികള്‍ക്കായി ഒരു കഥയെഴുതിയിരുന്നു. ആ കഥയിലെ രത്നച്ചുരുക്കം ഇതാണ്. ഒരു ദിവസം ഒരു അദ്ധ്യാപകന്‍ കുട്ടികളോടായി ചോദിച്ചു നിങ്ങള്‍ക്ക് വലുതായിതീരുമ്പോള്‍ ആരായിത്തീരണമെന്ന്. ഓരോരോ കുട്ടികള്‍ പറഞ്ഞു, ഡോക്ടര്‍, എഞ്ചിനീയര്‍, പൈലറ്റ്, പോലീസ്, ടീച്ചര്‍ എങ്ങിങ്ങനെയെല്ലാം. അവസാനം ക്ലാസ്സിന്റെ അവസാനബഞ്ചിലിരുന്ന, ക്ലാസ്സില്‍ മണ്ടനെന്ന് അറിയപ്പെടുന്ന “മൊട്ട അബു”വിനോട് ചോദിച്ചു നിനക്കാരായിത്തീരണമെന്ന്. മൊട്ട അബു പറഞ്ഞു, എനിക്ക് നന്നായി ഉറങ്ങുന്നവനായിതീര്‍ന്നാല്‍ മതിയെന്ന്. അദ്ധ്യാപകനൊപ്പം ക്ലാസ്സ് മൊത്തം ചിരിച്ചു. ഒന്ന് വിശദമായി പറയാന്‍ മൊട്ട അബുവിനോട് പറഞ്ഞപ്പോള്‍ അബു പറഞ്ഞതിപ്രകാരമാണ്, ഇവരെല്ലാം പറഞ്ഞപ്രകാരം ജോലികിട്ടിയാലും, വീട്ടിലെ പ്രശ്നങ്ങളാലും, ജോലി സംബന്ധമായ പ്രശ്നങ്ങളാലും ചിലപ്പോള്‍ ഉറങ്ങാന്‍ പറ്റില്ലായിരിക്കാം…..അതിനാല്‍ എനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നവനാവണമെന്ന് പറയുമ്പോള്‍ ഞാന്‍ മാനസീകമായും, ശാരീരികമായും, സാമ്പത്തീകമായും എല്ലാ സുഖവും അനുഭവിക്കുന്നവനായിരിക്കുമെന്നാണ് അതിനര്‍ത്ഥമെന്നും, അതിനാണ് അവര്‍ കഷ്ടപ്പെട്ട് ഓരോ ജോലിക്ക് ഇപ്പോഴെ ആഗ്രഹിക്കുന്നതെന്നും മൊട്ടയബു പറഞ്ഞപ്പോള്‍ വലിയ വായില്‍ “വാ” പൊളിച്ചത് ചോദ്യം ചോദിച്ച അദ്ധ്യാപകനായിരുന്നു.

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, എനിക്കും കുറച്ച് നാളായി ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സൂത്രപ്പണികളിലൂടെ എങ്ങിനെയുറക്കം വീണ്ടെടുക്കാമെന്ന് ഭാര്യയുമായി ആലോചിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞു വേഗം നാട്ടില്‍ വരാന്‍. അങ്ങിനെ 15 ദിവസത്തെ അവധിക്കായി നാട്ടില്‍ ഈയടുത്ത സമയത്ത് വന്നു. ഞാന്‍ ചെല്ലുന്നതിനുമുമ്പേ എനിക്ക് വേണ്ടി “രാസ്നാദിപ്പൊടി, മൂത്രച്ചുട് പോവാന്‍ കുറുക്കുണ്ടാക്കിക്കഴിക്കാന്‍ കൂവപ്പൊടി, വെള്ളത്തിലിട്ട് കുടിക്കാന്‍ ബാര്‍ളിപ്പൊടി, ഗള്‍ഫില്‍ സോപ്പ് ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മൊരിച്ചില്‍ ഒഴുവാക്കാന്‍ “നെന്മേനി സ്നാനചൂര്‍ണം” പിന്നെ പുള്ളിക്കാരി സ്വന്തമായി തയ്യാറാ‍ക്കിയ നെല്ലിക്കാരിഷ്ടം ഇത്യാദി അനുസാരികളുമായി കാത്തിരിക്കിക്കുകയായിരുന്നു. പുള്ളിക്കാരി ഒരു ആയുര്‍വേദസ്നേഹിയായതിനാല്‍ എനിക്കിതെല്ലാം മനസ്സിലാവുന്നതാണ്. പക്ഷെ ഇപ്പോഴും കുട്ടികള്‍ക്ക് അസുഖം വന്നാല്‍ പുള്ളിക്കാരി ആയുര്‍വേദമരുന്നോ, അല്ലെങ്കില്‍ കൂടിവന്നാല്‍ ഹോമിയോപ്പതി മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുക. അതിന് പുള്ളിക്കാരിയുടെ ന്യായികരണം അലോപ്പതിക്ക് മരുന്നുകളും, ആന്റിബയോട്ടിക്ക് മരുന്നുകളും കൊടുത്താല്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയുമെന്നാണ്. ആദ്യമെല്ലാം ഞാന്‍ എതിരുപറയുമെങ്കിലും അത് സത്യമാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.കുട്ടികള്‍ക്ക് വിശപ്പുണ്ടാവാന്‍ ടോണിക്കിനെക്കാള്‍ നല്ലതാണ് “ബാലജീവാരിഷ്ടം”

അങ്ങിനെ അവധിക്കാലത്ത് പുള്ളിക്കാരി ഒരു ദിവസം പറയുന്നു, ആരോ പറഞ്ഞ് അറിഞ്ഞതാണ് പാവം, തലയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞു കുളിച്ചാല്‍ നല്ല ഉറക്കം കിട്ടുന്ന ഒരു എണ്ണയുണ്ട്, “ചെറുചന്ദനാദിയെണ്ണ”; അത് മറക്കാതെ വാങ്ങണമെന്ന് പുള്ളിക്കാരി ഓര്‍മ്മിപ്പിച്ചു. ഭാര്യ വെറുതെയൊന്നും പറയില്ലയെന്നുള്ളതുകൊണ്ടും, ചന്ദനത്തിന്റെ മണമായിരിക്കുമല്ലോ ആ എണ്ണയ്ക്ക് എന്നുകരുതിയും, ഞാന്‍ കരുവാരക്കുണ്ടുള്ള ഞങ്ങളുടെ പ്രിയപ്പെട്ട “വിജയലക്ഷ്മി വൈദ്യശാലയില്‍” പോയി ചെറുചന്ദനാദിയെണ്ണ വാങ്ങാന്‍.

വൈദ്യര്‍ക്കാണെങ്കില്‍ എന്നെ ചെറുപ്പം തൊട്ടേ അറിയാം, ഞാന്‍ വലിയ ഗമയില്‍ “കുറച്ച് ചെറുചന്ദനാദിയെണ്ണ” വേണമെന്ന് പറഞ്ഞപ്പോള്‍, പുള്ളിക്കാരന്റെ മുഖത്ത് ഒരു ഊളിയ ചിരി വന്നത് ഞാന്‍ ശ്രദ്ധിച്ചു…….ഒപ്പം മരുന്ന് എടുത്ത് കൊടുക്കുന്ന ജോലിക്കാരുടെ മുഖത്തും ഒരു ചിരി പടരുന്നു.

പിന്നെ വൈദ്യന്‍ എന്നോട് ചോദിക്കുന്നു. “ആര്‍ക്കാണ് എണ്ണ?”.

“എനിക്ക് തന്നെ”

വൈദ്യശാലയില്‍ ചിരിയുടെ ശബ്ദം കൂടുന്നു….

“എത്രവേണം എണ്ണ?”

വാങ്ങിയാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാമല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു “ഒരു 500 മില്ലി എടുത്തോള്ളു….വീട്ടില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമല്ലോ”

പിന്നെ അവിടെ വൈദ്യശാലയില്‍ കൂട്ടച്ചിരിയാണ് നടന്നത്,,,,എന്നിട്ട് ചിരിച്ച് കൊണ്ട് വൈദ്യന്‍ മരുന്ന് എടുത്തുകൊടുക്കുന്ന ജോലിക്കാരനോട് പറഞ്ഞു “നമ്മുടെ മാഷിന് ഒരു 100 മില്ലി ചെറുചന്ദനാദിയെണ്ണ കൊടുക്കൂ!!!!”

“വൈദ്യരെ 100 മില്ലിയല്ല 500 മില്ലിയാണ് ഞാന്‍ പറഞ്ഞത്!!!!!!!”

പിന്നെ വൈദ്യര്‍ ചിരിച്ച്കൊണ്ട് എന്റെ അടുത്ത് വന്ന് ചെവിയില്‍ പറഞ്ഞു….”എന്റെ മാഷെ……അധികം ഉറക്കെ പറയാതെ…ഈ ചെറുചന്ദനാദിയെണ്ണ സാധാരണ ഉപയോഗിക്കുന്നത്, ഇത്തിരി നൊസ്സുള്ള അല്ലെങ്കില്‍ പ്രാന്തുള്ള ആളുകളുടെ തലയില്‍ തേച്ച് കുളിപ്പിക്കാനുള്ളതാണ്… അവരുടെ തല തണുപ്പിക്കാനാണ് ചെറുചന്ദനാദിയെണ്ണയുപയോഗിക്കുന്നത്”

അപ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ ഭാവാദികള്‍ എതെങ്കിലും സംവിധായന്‍ കണ്ടിരുന്നെങ്കില്‍ എന്നെ തീര്‍ച്ചയായും സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിളിച്ചേനെ.

ഞാനിത് വന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍, അവളും പൊട്ടിപ്പൊട്ടിച്ചിരിച്ചു………..അവളുടെ ആ ചിരികണ്ട് ഞാനും ഒത്തിരി സന്തോഷിച്ചു…..കാരണം എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുക എന്നതും ജീവിതത്തിലെ ഒരു ഭാഗ്യമാണ്.

അടിക്കുറിപ്പ്:

കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ചെറുചന്ദനാദിയെണ്ണ തേച്ച് കുളിച്ചു…..സാധനം കിടിലോല്‍ക്കിടിലം.