എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തം ബ്ലോഗ് കൂടുതല്‍ ആളുകള്‍
സന്ദര്‍ശിക്കണമെന്നും അതോടൊപ്പം ബ്ലോഗ് പ്രശസ്തമാവെണമെന്നതും. നിങ്ങള്‍ ഒരുപക്ഷെ എത്രവലിയ എഴുത്തുകാരനായാലും
എഴുതുന്ന വിഷയം തന്നെയാണ് മുഖ്യം. അതാണ് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍
ആളുകളെ കൊണ്ടുവരുന്നത്.
നൂറ് കണക്കിന് ബ്ലോഗര്‍മാരില്‍ നിന്നും എങ്ങനെയാണ് നിങ്ങളും, നിങ്ങളുടെ ബ്ലോഗും വ്യത്യസ്തമാവാനും കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബ്ലോഗിന് കടന്നു ചെല്ലാനും സാധിക്കുന്നത്? അനേകം ബ്ലോഗുകളില്‍ എങ്ങനെ നിങ്ങളുടെബ്ലോഗ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാം?
ഇവിടെയാണ് നല്ല വിഷയം മാത്രമല്ല ഒരു ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതെന്നു കാണാം. വേറെ എന്തൊക്കെയോ ചില കാര്യങ്ങള്‍കൂടി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ബ്ലോഗിലേക്കു കൂടുതല്‍ സന്ദര്‍ശകരെ കൊണ്ടുവരാം.
അങ്ങനെയുള്ള ചില കാര്യങ്ങള്‍ നമ്മുക്ക് നോക്കാം.
തലക്കെട്ട്:
എന്തു വിഷയം എഴുതിയാലും പോസ്റ്റിന്റെ തലക്കെട്ട് മനോഹരവും വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതുമാക്കുക. ഇതാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മനസ്സിലിരുത്തേണ്ടത്. അത് ചെറിയ വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വിഷയത്തിന്റെ എകദേശരൂപം ആ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുക.
ലിങ്കുകള്‍
നിങ്ങളുടെ ബ്ലോഗില്‍ നല്ല ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുക. ഇതൊരിക്കലും നിങ്ങളുടെ ബ്ലോഗ് ട്രാഫിക്കിനെ ബാധിക്കില്ല. ബ്ലോഗേഴ്സ് ഇത്തരം ഒരു സൌഹൃദവഴി ഉപയോഗിച്ചാല്‍ കൂടുതല്‍ വായനക്കാരനെ ബ്ലോഗിലേക്ക് എത്തിക്കാം. പക്ഷേ ഒരിക്കലും നിങ്ങളുടെ ബ്ലോഗ് ലിങ്ക് മറ്റേതെങ്കിലും ഒരു ബ്ലോഗില്‍ പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിക്കരുത്.
വിമര്‍ശനം:
വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ എഴുതാം.....നിങ്ങള്‍മാത്രമല്ല നൂറ് കണക്കിന് ബ്ലോഗേഴ്സ് അത്തരത്തില്‍ എഴുതുന്നുണ്ട്. വിമര്‍ശനാത്മമാണെങ്കിലും, അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലോ, മോശമായ ഭാഷയിലോ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിമര്‍ശനവിഷയത്തില്‍ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മാത്രമല്ല കാമ്പുള്ള വിമര്‍ശനമാണെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി തന്നെ നിങ്ങളുടെ ബ്ലോഗിന്റെ പ്രചാരകരാവും.
എല്ലാത്തിനും ഉപരിയായി നിങ്ങളുടെ ഇഫേര്‍ട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് പ്രമോട്ട് ചെയ്യാന്‍ എടുക്കുന്ന ഓരോ ക്രിയാത്മകമായ സമീപനവും നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഹാപ്പി ബ്ലോഗിംഗ്..........
സ്നേഹത്തോടെ.............നിങ്ങളുടെ നട്ട്സ്.
നൂറ് കണക്കിന് ബ്ലോഗര്‍മാരില്‍ നിന്നും എങ്ങനെയാണ് നിങ്ങളും, നിങ്ങളുടെ ബ്ലോഗും വ്യത്യസ്തമാവാനും കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബ്ലോഗിന് കടന്നു ചെല്ലാനും സാധിക്കുന്നത്? അനേകം ബ്ലോഗുകളില്‍ എങ്ങനെ നിങ്ങളുടെബ്ലോഗ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാം?
ഇവിടെയാണ് നല്ല വിഷയം മാത്രമല്ല ഒരു ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതെന്നു കാണാം. വേറെ എന്തൊക്കെയോ ചില കാര്യങ്ങള്‍കൂടി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ബ്ലോഗിലേക്കു കൂടുതല്‍ സന്ദര്‍ശകരെ കൊണ്ടുവരാം.
അങ്ങനെയുള്ള ചില കാര്യങ്ങള്‍ നമ്മുക്ക് നോക്കാം.
തലക്കെട്ട്:
എന്തു വിഷയം എഴുതിയാലും പോസ്റ്റിന്റെ തലക്കെട്ട് മനോഹരവും വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതുമാക്കുക. ഇതാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മനസ്സിലിരുത്തേണ്ടത്. അത് ചെറിയ വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വിഷയത്തിന്റെ എകദേശരൂപം ആ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുക.
മാര്‍ക്കെറ്റിംഗ്:
മൌത്ത്
പബ്ലിസിറ്റിതന്നെയാണ് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ
കൊണ്ടുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നോര്‍ക്കുക. എന്നിരുന്നാലും
നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍,
ഓര്‍ക്കുട്ട്, സ്റ്റാറ്റസ് മെസേജ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍
പ്രസിദ്ധികരിച്ച് കൂടുതല്‍ ആളുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാം. പക്ഷെ
ഒരിക്കലും എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കൂ എന്നു പറഞ്ഞ് ആളുകള്‍ക്ക്
മെയില്‍ വിടാതിരിക്കുക. ഇത് തികച്ചും പ്രതികൂലമായ ഫലമാണ് ഉണ്ടാക്കുക. ഒരു
പക്ഷെ എന്നെന്നേക്കുമായി നിങ്ങളുടെ മെയില്‍ ഐഡി സ്പാമിലേക്ക് മാറ്റുന്നവരും
ഉണ്ടാവാം. ഒരു ഈമെയില്‍ സബ്സ്ക്രൈബ് ലിങ്ക് ബ്ലോഗില്‍ ഫിറ്റ് ചെയ്താല്‍ ആവശ്യമുള്ളവര്‍
അതിലൂടെ സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍
ശ്രമിക്കും.
വിഷയം:
എഴുതുമ്പോള്‍ ഒരിക്കലും ഒത്തിരി ചര്‍ച്ച ചെയ്യപ്പട്ട വിഷയങ്ങള്‍
അതുപോലെയോ, അല്ലെങ്കില്‍ അതേ ശൈലിയിലോ എഴുതാതിരിക്കാന്‍ ശ്രമിക്കുക.
ഇത്തരത്തില്‍ ആണ് നിങ്ങള്‍ ബ്ലോഗ് എഴുതുന്നതെങ്കില്‍ അത് വായനകാര്‍ക്ക്
മടുപ്പുളവാക്കുകയായിരിക്കും ചെയ്യുക. ഇതിനുള്ള പ്രതിവിധിയെന്താണ്? ഏത്
വിഷയവും ആയിക്കോട്ടെ അത് തീര്‍ത്തും പുതുമയുള്ള രീതിയില്‍ എഴുതാന്‍
ശ്രമിക്കുക. ഈ പുതുമ നിങ്ങള്‍ക്ക് സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍
വായനക്കാര്‍ എല്ലായിപ്പോഴും നിങ്ങളുടെ ബ്ലോഗില്‍ പുതിയതെന്തെങ്കിലും
എഴുതിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കും. ഇതാണ് ശരിയായ മാര്‍ഗ്ഗം. അതുപോലെ ആരുടെ പോസ്റ്റും അനുവാദമില്ലാതെ തന്റെ ബ്ലോഗില്‍ പ്രസിദ്ധികരിക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കമന്റുകള്‍:
അതുപോലെ നിങ്ങളുടെ ബ്ലോഗിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ഒരു വലിയ
മാര്‍ഗ്ഗമാണ് നിങ്ങളുടെ കമന്റുകള്‍. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന/ഗഗനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന
ബ്ലോഗുകള്‍ കണ്ടെത്തുകയും ആ ബ്ലോഗുകള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളില്‍
നിങ്ങള്‍ കാര്യമാത്രപ്രസക്തവും, എന്നാല്‍ വിമര്‍ശനവിധേയമായ പോസ്റ്റാണെങ്കില്‍
കാര്യകാരണസഹിതം വിമര്‍ശിക്കുകയും ചെയ്യുക. ഇത്തരം കമന്റുകളിലൂടെ നിങ്ങള്‍
നിങ്ങളെ തന്നെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. നിങ്ങള്‍ എന്താണെന്ന്
നിങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തോട് പറയാന്‍ കഴിയൂ.....ഇനി മുതല്‍ ഏതെങ്കിലും
ബ്ലോഗില്‍ കമന്റ് ചെയ്യുമ്പോള്‍ ഇത് മനസ്സില്‍ വച്ച് കമന്റുകള്‍ എഴുതാന്‍
ശ്രമിക്കുക. നിങ്ങള്‍ ഒരു കാര്യമായിട്ടാണ് എഴുതിയതെങ്കില്‍ നിങ്ങളുടെ
കമന്റിലൂടെ ആളുകള്‍ നിങ്ങളുടെ ബ്ലോഗിലേക്ക് വരും. കഴിവതും പുറം ചൊറിഞ്ഞുള്ള
കമന്റുകള്‍ ഒഴുവാക്കുക. വസ്തുനിഷ്ടമായ കമന്റുകളോ, അല്ലെങ്കില്‍
വിമര്‍ശനാത്മകമായ കമന്റുകളോ ആയിരിക്കും ഒരു ബ്ലോഗറെ, വായനക്കാരനെ
നിങ്ങളിലേക്ക് അടുപ്പിക്കുന്നത്.
ഓണ്‍ലൈന്‍ കൂട്ടായ്മകള്‍:
ചില ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, ബ്ലോഗര്‍മാരുടെ രചനകള്‍ അത്തരം കൂട്ടായ്മകളില്‍ അംഗമായി കഴിഞ്ഞാല്‍ ഫ്രീയായി
പ്രസിദ്ധികരിക്കാറുണ്ട്. നമ്മുടെ ബൂലോകം. ബൂലോകം ഓണ്‍ലൈന്‍. കൂട്ടം തുടങ്ങിയവയെല്ലാം നമ്മുക്ക് ഉദാഹരണമായിട്ടെടുക്കാം. അവിടങ്ങളില്‍ ചെറുതും
എന്നാല്‍ കാര്യമാത്രപ്രസക്തവുമായ രചനകള്‍ പ്രസിദ്ധികരിക്കാന്‍ കൊടുത്താല്‍
അതിലൂടെ നിങ്ങളുടെ പേരും, ബ്ലോഗും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍
സാധിക്കും. നിങ്ങളുടെ കാമ്പുള്ള രചനകള്‍ തീര്‍ച്ചയായും കൂടുതല്‍
സന്ദര്‍ശകരെ നിങ്ങളുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കും.ലിങ്കുകള്‍
നിങ്ങളുടെ ബ്ലോഗില്‍ നല്ല ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുക. ഇതൊരിക്കലും നിങ്ങളുടെ ബ്ലോഗ് ട്രാഫിക്കിനെ ബാധിക്കില്ല. ബ്ലോഗേഴ്സ് ഇത്തരം ഒരു സൌഹൃദവഴി ഉപയോഗിച്ചാല്‍ കൂടുതല്‍ വായനക്കാരനെ ബ്ലോഗിലേക്ക് എത്തിക്കാം. പക്ഷേ ഒരിക്കലും നിങ്ങളുടെ ബ്ലോഗ് ലിങ്ക് മറ്റേതെങ്കിലും ഒരു ബ്ലോഗില്‍ പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിക്കരുത്.
വിമര്‍ശനം:
വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ എഴുതാം.....നിങ്ങള്‍മാത്രമല്ല നൂറ് കണക്കിന് ബ്ലോഗേഴ്സ് അത്തരത്തില്‍ എഴുതുന്നുണ്ട്. വിമര്‍ശനാത്മമാണെങ്കിലും, അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലോ, മോശമായ ഭാഷയിലോ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിമര്‍ശനവിഷയത്തില്‍ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മാത്രമല്ല കാമ്പുള്ള വിമര്‍ശനമാണെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി തന്നെ നിങ്ങളുടെ ബ്ലോഗിന്റെ പ്രചാരകരാവും.
ജസ്റ്റ് വെയിറ്റ്:
ഈ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ആളുകളെ നിങ്ങളുടെ ബ്ലോഗിലേക്ക്
ആകര്‍ഷിക്കാനുള്ള ഏതാനും ടിപ്സുകളാണ്. പക്ഷെ ഇതെല്ലാം വര്‍ക്ക് ചെയ്തു
വരാന്‍ ഇത്തിരി സമയമെടുക്കും. ഒരിക്കലും വിസിറ്റേഴ്സ് ഇല്ല/ കുറവാണ് എന്നു
കരുതി വിഷമിക്കേണ്ട.....നിങ്ങളുടെ ബ്ലോഗ് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്
നിങ്ങളെ നിങ്ങളാക്കി തീര്‍ക്കുന്നത്. വിഷയങ്ങളിലൂടെ പോപ്പുലര്‍ ആവാന്‍
ശ്രമിക്കുക.തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗും വളരെ പോപ്പുലര്‍ ആവും. എല്ലാത്തിനും ഉപരിയായി നിങ്ങളുടെ ഇഫേര്‍ട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് പ്രമോട്ട് ചെയ്യാന്‍ എടുക്കുന്ന ഓരോ ക്രിയാത്മകമായ സമീപനവും നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഹാപ്പി ബ്ലോഗിംഗ്..........
സ്നേഹത്തോടെ.............നിങ്ങളുടെ നട്ട്സ്.