ഞാനോടി വന്നിടുമ്പോള്‍, ചിരിയൂറും നിന്‍ നിറ-
കണ്ണിലൂടെന്‍ വിരിമാറിലേക്ക് ചൊരിഞ്ഞിട്ട
കണ്ണീരീലെന്തിത്ര വിരഹത്തിന്‍ കദനഭാരം
വിറയാര്‍ന്ന നിന്‍ ചുണ്ടില്‍നിന്നേറ്റ ചുടുചുംബനത്തിലെങ്ങിനെ
കറയൂറും ഉപ്പുരസം വന്നുവെന്‍ മന്‍പ്രിയ സഖി....
നീ ചൊരിഞ്ഞ കണ്ണീരീല്‍ കതിര്‍ന്നതോ, മറിച്ച്....
നിനക്കു ഞാനേകിയ ജീവിതത്തിലൂറിയതീ രസമോ?
കറയൂറും ഉപ്പുരസം വന്നുവെന്‍ മന്‍പ്രിയ സഖി....
നീ ചൊരിഞ്ഞ കണ്ണീരീല്‍ കതിര്‍ന്നതോ, മറിച്ച്....
നിനക്കു ഞാനേകിയ ജീവിതത്തിലൂറിയതീ രസമോ?
വിരഹ ജീവിതദിനമൊക്കെയും ആശ്വാസമെന്‍ മല്‍ പ്രിയേ.....
വേര്‍പാടിന്‍ വേദനയിലുമെനിക്ക് നീയേകിയ സ്വാന്തനമൊന്നു മാത്രം
സ്നേഹത്തിന്നാഴവും, വിരഹത്തിന്‍ ദുഃഖവുമൊപ്പം
സുഖമൂറും കാത്തിരിപ്പിന്‍ ആകെ തുകയത്രേ നമ്മള്‍ തന്‍ ജീവിതം.
ഓര്‍ക്കുന്നുവോ നീ, ആദ്യമായി നമ്മള്‍ കണ്ടതും
ഓര്‍ത്തിരിക്കാനന്ന് കൈമാറിയ ഹൃദയാനുരാഗവും...
പടരുന്നതതിന്ന് നമ്മളില്‍ സ്നേഹമായ്, ഒടുവിലീ-
പുതുരാവില്‍ പരസ്പരം കത്തിപ്പടരുമൊരു കാമാഗ്നിയായ്.......
ഓര്‍ത്തിരിക്കാനന്ന് കൈമാറിയ ഹൃദയാനുരാഗവും...
പടരുന്നതതിന്ന് നമ്മളില്‍ സ്നേഹമായ്, ഒടുവിലീ-
പുതുരാവില്‍ പരസ്പരം കത്തിപ്പടരുമൊരു കാമാഗ്നിയായ്.......