മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍
Thursday, December 16, 2010
......മുലയുടെ അവകാശികള്‍.......
എന്റെ ജനനത്താലമ്മയ്ക്ക് കിട്ടിയതാണ്
പാല് ചുരത്തും രണ്ട് മുലകള്‍
പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയെന്‍
കുഞ്ഞുശരീരമണച്ച് പുല്കി
ജീവന്റെ തുള്ളിയായെന്‍
നാവിലാദ്യമെത്തിയതമ്മതന്‍ മുലപ്പാല്‍.
എന്റെ ശരീരമാദ്യമറിഞ്ഞമ്മതന്‍
മുലകളെങ്ങിനെയന്യമായി
പുലര്‍ച്ചേ എനിക്കിന്ന് അമ്മതന്‍
മുലകളെങ്ങിനെയന്യമായി.
അറിയുന്നു ഞാനിന്നൊരാത്മ-
ബന്ധത്തിന് തകര്‍ച്ചതന്‍ തുടക്കം.
ഇന്നമ്മതന്‍ മുലകളില്‍ ചെന്നിനായകം
പുരട്ടിയെന് മുലകുടി മാറ്റിയതച്ഛനതേകുന്നുവമ്മ
സ്നേഹത്തോടെ നറുതേന്‍ പുരട്ടി.
ആരാണവകാശികള്‍ അമ്മതന്‍ മുലയ്ക്ക്
ഞാനോ...എന്റെയച്ഛനോ?
Labels:
കവിത
Subscribe to:
Post Comments (Atom)
18 comments:
അവകാശത്തർക്കം കോടതിയിലേക്ക് പോകട്ടെ
കോടതി തീരുമാനിക്കുന്നവരെ ആരും തർക്കഭൂമി കൈയ്യേറരുത്!!!!
മകന് വേറൊന്നു തന്നിട്ടല്ലേ..
നട്സേട്ടാ ഇതൊക്കെ ആലോചിച്ചു കൂട്ടാന്‍ ഒരുഫാട് സമയം വേണ്ടി വന്നിട്ടുണ്ടാവുമല്ലോ. എന്തായാലും ചെമ്മാടന്റെ കമന്റ് ഇഷ്ട്ടപ്പെട്ടു. തര്‍ക്കം അവസാനിക്കുമ്പോ ഒരു പോസ്റ്റും കൂടി ചാര്‍ത്തിക്കോ.!
സീസര്‍ക്കുള്ളത് സീസര്‍ക്ക്....
എന്തായാലും പുതിയ മുല കിട്ടിയില്ലെ-ഇനി മക്കൾ ഈ പാട്ടു പാടട്ടെ
ബാബറി പള്ളി പ്രശ്നം എങ്ങനേം തീര്‍ക്കാം //// :D
തര്‍ക്കം തീര്‍ക്കാന്‍ 'അയോധ്യ - ബാബറി' മോഡലില്‍ വിഭജിച്ചാലോ? മൂന്നാമതൊരവകാശി വരാത്തിടത്തോളം കുഴപ്പമില്ലാതെ ‘മാനേജ്’ ചെയ്യാം!
'ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത്?'
അതെനിക്കറിഞ്ഞൂടാ...! പക്ഷേ അക്ഷര - വ്യാകരണപ്പിശകുകള്ക്ക് ‘ചൂരല്‍ പ്രയോഗം’ തന്നെ വേണ്ടിവരുമെന്ന് തോന്നുന്നു!
ചെമ്മാടന്റെ കമന്റാ കമന്റു.....സസ്നേഹം
ചെമ്മാടന്റെ കമന്റ് കലക്കി
മുലയുടെ അവകാശി അച്ചൻ തന്നെയാണ്... കുറച്ച് നാൾ മുലകൾ “പാട്ടത്തിന്” കിട്ടിയതല്ലേ? തർക്കം ഉന്നയിക്കാതെ വിട്ടുകൊടുക്കുക...
--
പക്ഷെ ചില മുലകൾ ഉയർന്ന് നിൽക്കുന്നതുകൊണ്ട് അച്ചനും മക്കൾക്കും കുസാറ്റ് പ്രൊ.വി.സി ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ കുസാറ്റ് സിൻഡിക്കേറ്റ് ഡോ. രാജന് വര്‍ഗീസ്, സിന്ധു ജോയി, ഡോ. ചക്രപാണി എന്നിവരെ മുലചെത്തുകാരായി നിയമിച്ചിട്ടുണ്ട്...
ഒരു ഓഫ്... ഈ സിന്ധു ജോയിക്കല്ലെ... ചുമ്മാ ഒരു ഡോക്ടറേറ്റ് നലകിയെന്ന് പറഞ്ഞ് കുറെ കലിപ്പുകൾ ഇറങ്ങിയത്... അല്ല ശരിക്കും ഡോക്ടറായില്ലേ? ഇടതും വലതും ഡോക്റ്റർമാർ... അതിനിടയിൽ ഒരു “സാദാ” സിന്ധു ജോയി!
നാളെ മക്കള്‍ ഇങ്ങനെ ചോദിച്ചാല്‍.....???
എന്റെ നട്ട്സേ..
ഹോ.. എത്ര ഭീകരം;
എത്ര ഭയാനകം
ഇരു മുലകള്‍ വരുത്തിവെക്കുന്നൊ-
രീ കുടുംബവഴക്ക്.
പണിമുടക്കും ഹര്‍ത്താലുമായി
ഒരു പക്ഷെ നാളെ മുലകളും പ്രതിഷേധിച്ചേക്കാം.
ഞാന്‍ ഇവിടെ വന്നിട്ടില്ല:)
:)_
വെറും രണ്ടു മുലകള്ക്കായി നിങ്ങള്‍ അച്ഛനും മോനും കൂടി കടിപിടി കൂടിയാലോ.. മകന് മുലകുടി പ്രായം മാറിയിട്ടും മുലയോടുള്ള അഭിനിവേശം കണ്ടു പാവം അപ്പന് രണ്ടു മുല സ്വന്തമായി എഴുതി തന്നില്ലേ .. ഇനി അതും പോരെന്നാണോ
കല്യാണം കഴിക്കാത്ത പൈതങ്ങൾ വരെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. എന്തൊരു ഉത്സാഹം !!
വിഷമിക്കണ്ട ...
നിങ്ങള്‍ക്കുള്ള മുലകള്‍ വേറെ എവിടെയോ ജന്മം എടുത്തിട്ടുണ്ടേ ....
കൊറേനാളായല്ലൊ നട്സേ ഈ മൊലയോടോള്ള സ്നേഹം. ഇതുവരെ മൊലേന്നു പിടിവിട്ടില്ലേ...
Post a Comment