മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, December 16, 2010

......മുലയുടെ അവകാശികള്‍.......


എന്റെ ജനനത്താലമ്മയ്ക്ക് കിട്ടിയതാണ്

പാല്‍ ചുരത്തും രണ്ട് മുലകള്‍
പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയെന്‍

കുഞ്ഞുശരീരമണച്ച് പുല്‍കി
ജീവന്റെ തുള്ളിയായെന്‍ 

നാവിലാദ്യമെത്തിയതമ്മതന്‍ മുലപ്പാല്‍.

എന്റെ ശരീരമാദ്യമറിഞ്ഞമ്മതന്‍ 

മുലകളെങ്ങിനെയന്യമായി
പുലര്‍ച്ചേ എനിക്കിന്ന് അമ്മതന്‍

മുലകളെങ്ങിനെയന്യമായി.
അറിയുന്നു ഞാനിന്നൊരാത്മ-

ബന്ധത്തിന്‍ തകര്‍ച്ചതന്‍ തുടക്കം.

ഇന്നമ്മതന്‍ മുലകളില്‍ ചെന്നിനായകം 

പുരട്ടിയെന്‍ മുലകുടി മാറ്റിയതച്ഛനതേകുന്നുവമ്മ 
സ്നേഹത്തോടെ നറുതേന്‍ പുരട്ടി.

ആരാണവകാശികള്‍ അമ്മതന്‍ മുലയ്ക്ക് 

ഞാനോ...എന്റെയച്ഛനോ?

Friday, October 29, 2010

.....രതിഭാവങ്ങള്‍......

പ്രഭാതത്തിലും പ്രദോഷത്തിലും
സൂര്യനവന്റെ അരുണിമകൊണ്ട്
കാണിക്കുന്ന മായികഭാവം പോലെ.......

തിരിച്ചിട്ടപ്പോഴും, മറിച്ചിട്ടപ്പോഴും
കമഴ്തിയപ്പോഴും, മലര്‍ത്തിയപ്പോഴും
അവള്‍ക്ക് പല ഭാവങ്ങളായിരുന്നു..........

കുളിച്ചീറനുടുത്ത് വരുമ്പോളുള്ളതിനെക്കാളെറെ
മത്ത് പിടിപ്പിക്കുന്ന വിയര്‍പ്പിലവളുടെ
കഴുത്തില്‍ കടിച്ചുവലിയ്ക്കാനാണെനിക്കിഷ്ടം......

രതിയിലവളെന്നെ തോല്‍പ്പിക്കുന്നതെപ്പോഴും,
വിടര്‍ന്ന മാറിടത്തിലെ തുടുത്ത ഞെട്ടെടുത്തെന്റെ
വായിലേക്കമര്‍ത്തുമ്പോഴാണ്.......

അപ്പോള്‍ മാത്രമാണ് ഞാനവളുടെ കുഞ്ഞാവുന്നത്....

Monday, July 06, 2009

ഇന്നത് നോവിന്‍ പിണറായി

പണ്ടോരു ഗാഥ വിരിഞ്ഞു പിണറായില്‍
കൊണ്ടതിലോന്ന് നല്ലതായി പിണറായില്‍
പിന്നത് കേരളനാട്ടില്‍ മിന്നല്‍പിണറായി..
ഇന്നത് മനസ്സില്‍ നോവിന്‍പിണറായി.....