മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, July 22, 2009

പ്രിയ ഡോ. കലാമേ മാപ്പ്......



നമ്മുടെ ചില അളിഞ്ഞ രാഷ്ട്രീയകാരന്റെയും, സെന്‍സേഷന്‍ വാര്‍ത്തയ്ക്ക് അടയിരിക്കുന്ന ചില മാധ്യമദല്ലാളുകളുടെയും വികലചിന്തയില്‍ നിന്നും വരുന്നതല്ലെ ഈ ഊതിപെരുപ്പിച്ച പ്രശ്നം.

കേവലം "അബ്ദുള്‍ കലാം" എന്ന ഒരു മുസ്ലിം പേരിനാല്‍ നമ്മുടെ മുന്‍ രാഷ്ടപതിയെ അപമാനിച്ചെങ്കില്‍ നമ്മുടെ പ്രതിഷേധത്തിന് ഒരു ന്യായമുണ്ട്.

മറിച്ച് ആ കോണ്ടിനെന്റല്‍ വിമാനജോലിക്കാരന്‍ മുഖം നോക്കാതെ തന്റെ ജോലി ചെയ്ത് എന്നതിനാലായിരിക്കല്ലോ, ജോലിയുടെ മഹത്വമറിയുന്ന ഡോ.അബ്ദുള്‍ കലാം അതിന്റെ പറ്റി പ്രതികരിക്കാതിരുന്നത്. അതാണ് കുലീനത. അന്തസ്സ്.

അതിലേറെ രസം, വ്യോമയാന മന്ത്രാലയം വിമാന കമ്പനിയ്ക്ക് അയച്ച കത്തില്‍ എഴുതിയിരിക്കുന്നത് "ഡോ. അബ്ദുള്‍ കലാം ആസാദ്".

ആര് ആരെയാണ് അപമാനിക്കുന്നത്, ആരാലാണ് ഡോ.അബ്ദുള്‍ കലാം അപമാനിക്കപ്പെടുന്നത്.

ആ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിയ്ക്കാന്‍ യോഗ്യതയില്ലാത്ത നപുംസക മാധ്യമവര്‍ഗവും, രാഷ്ടീയ കോമരപടയും ഈ വിഷയത്തില്‍ വിസര്‍ജ്ജിക്കുന്നത് കാണുമ്പോള്‍...എനിക്കും ചര്‍ദ്ദില്‍ വരുന്നു.