മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Monday, January 11, 2010

ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ


ഒന്നരവര്‍ഷം മുമ്പ് ചില പിരാന്തുകളുമായിട്ടാണ് ഞാന്‍ ബ്ലോഗ്സ്പോട്ടില്‍ ഒരു ബ്ലോഗുമായി ബഹറൈനില്‍ നിന്നും വന്നത്. അതും പുതിയ രാജ്യത്ത്, കൂട്ടുകാര്‍ ആരുമില്ലാതിരുന്ന സമയത്ത് വെറുമൊരു നേരമ്പോക്ക് എന്ന നിലയില്‍.

എന്റെ ബ്ലോഗിലൂടെ, എന്റെ അക്ഷരങ്ങളിലൂടെ ഞാന്‍ പരിചയപ്പെട്ടവരാണിന്റെ എല്ലാ പുതിയ കൂട്ടുകാരും.

അതില്‍ പലരോടും ഞാന്‍ വഴക്കിട്ടിട്ടുണ്ട്, അത് തികച്ചും ഏതെങ്കിലും വിഷയത്തില്‍, അല്ലെങ്കില്‍ സംഭവങ്ങളില്‍ ഊന്നിയുള്ള വഴക്കായിരുന്നു അല്ലാതെ വ്യക്തിപരമായിരുന്നില്ല ആ വഴക്കൊന്നും. ഇനി ഉണ്ടെങ്കില്‍ തന്നെ എനിക്ക് നേരെയുള്ള ഒരു ചിരിയില്‍ അലിയുന്ന പിണക്കങ്ങളെ എനിക്കുള്ളു.

കൂതറാവലോകനത്തില്‍ സ.പിണറായി വിജയന്റെ വിവാദപരാമര്‍ശമായ വീടുമായി ബന്ധപ്പെട്ട് ഞാന്‍ ഇട്ട ചില പോസ്റ്റുകള്‍ വിവാദമാവുകയും, അത്തരം എന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാന്‍ സ്വന്തമായ ഒരു ഡൊമൈന്‍ സ്വീകരിക്കുകയാണ് നല്ലെതെന്ന സ്വന്തം തോന്നലിലാണ് ഞാന്‍ സ്വയം ഒരു ഡൊമൈന്‍ നാമം സ്വീകരിച്ച് “നട്ടപ്പിരാന്തുകള്‍.കോം” എന്ന സ്വന്തം ബ്ലോഗിലേക്ക് പോവുന്നത്. ആ സന്തോഷം ഞാന്‍ പങ്ക് വച്ചത് 8/1/2010 ല്‍ നടന്ന “ബഹറൈന്‍ ബ്ലോഗ് മീറ്റ് -2010”ല്‍ എന്റെ പ്രിയപ്പെട്ട ബഹറൈന്‍ ബ്ലോഗ് കൂട്ടുകാര്‍ക്കൊപ്പമാണെന്നത് എനിക്ക് വളരെ സന്തോഷം തരുന്നതാണ്.

പുതിയ ബ്ലോഗ് ഇവിടെ


ഈ അവസരത്തില്‍ എനിക്ക് ക്രിയാത്മകമായ പിന്തുണയും, സ്നേഹവും തന്ന് പ്രോത്സാഹിപ്പിച്ച ശ്രീ. ബെര്‍ളി, ശ്രീ. കൈപ്പള്ളി എന്നിവര്‍ക്കും ഞാനെന്റെ നന്ദി അറിയിക്കുന്നു.

എന്റെ മൊട്ടത്തല വരച്ച് തന്ന ശ്രീ. സുനില്‍ പണിക്കര്‍ക്കും, അത് പോലെ എന്റെ ബ്ലോഗിന് വേണ്ടി ഒത്തിരി തലക്കെട്ടുകള്‍ ഡിസൈന്‍ ചെയ്തു തന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായ നാടകക്കാരന്‍-ബിജു, നന്ദപര്‍വ്വം നന്ദന്‍, സുനില്‍ പണിക്കര്‍, സിനിമാഭ്രാന്തന്‍-രായപ്പന്‍, അപരന്‍, അഹങ്കാരി, ഒപ്പം എനിക്ക് തലക്കെട്ട് അയച്ച് തരാമെന്ന് പറഞ്ഞു കൊതിപ്പിക്കുന്ന പൊങ്ങുമ്മൂടനും എന്റെ നന്ദിയും സ്നേഹവും ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.

എന്റെ പഴയ ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ ഇപ്പോള്‍ പുതിയ ബ്ലോഗിലേക്ക് മാറ്റുന്ന തിരക്കിലാണ്. ഞാന്‍ ഒരു പുതിയ പോസ്റ്റുമായി ഉടനെ നിങ്ങളെ കാണാന്‍ വരാം..... അതായത് ഞാന്‍ ജീവിതത്തില്‍ ഒരു പെണ്‍ക്കുട്ടിയോട് മാത്രമേ “ I ഡബ്ലി U" എന്നു പറഞ്ഞിട്ടുള്ളു, അതും കോളെജില്‍ പഠിക്കുന്ന സമയത്ത്, നടരാജ് പെന്‍സില്‍ പോലും തോല്‍ക്കുന്ന എന്റെ ശരീരശാസ്ത്രം മനസ്സിലാക്കിയാണോ എന്തൊ അവള്‍ ആ പ്രണയാഭ്യര്‍ത്ഥന പുറംകാല് കൊണ്ട് ചവിട്ടിതെറിപ്പിച്ചു..... ആ കദനകഥ തന്നെ ആവട്ടെ ഇനി അടുത്തത്.


നന്ദി നമസ്കാരം