മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Monday, December 15, 2008

ഒരു ഡിസംബര്‍ 31 ന്റെ ഓര്‍മ്മയ്ക്കായി.................

തേനൂറുമാചുണ്ടിലുമ്മ നല്‍കാന്‍ കൊതിയോടെ
ഞാനോടി വന്നിടുമ്പോള്‍, ചിരിയൂറും നിന്‍ നിറ-
കണ്ണിലൂടെന്‍ വിരിമാറിലേക്ക് ചൊരിഞ്ഞിട്ട
കണ്ണീരീലെന്തിത്ര വിരഹത്തിന്‍ കദനഭാരം

വിറയാര്‍ന്ന നിന്‍ ചുണ്ടില്‍നിന്നേറ്റ ചുടുചുംബനത്തിലെങ്ങിനെ
കറയൂറും ഉപ്പുരസം വന്നുവെന്‍ മന്‍പ്രിയ സഖി....
നീ ചൊരിഞ്ഞ കണ്ണീരീല്‍ കതിര്‍ന്നതോ, മറിച്ച്....
നിനക്കു ഞാനേകിയ ജീവിതത്തിലൂറിയതീ രസമോ?

വിരഹ ജീവിതദിനമൊക്കെയും ആശ്വാസമെന്‍ മല്‍ പ്രിയേ.....
വേര്‍പാടിന്‍ വേദനയിലുമെനിക്ക് നീയേകിയ സ്വാന്തനമൊന്നു മാത്രം
സ്നേഹത്തിന്നാഴവും, വിരഹത്തിന്‍ ദുഃഖവുമൊപ്പം
സുഖമൂറും കാത്തിരിപ്പിന്‍ ആകെ തുകയത്രേ നമ്മള്‍ തന്‍ ജീവിതം.

ഓര്‍ക്കുന്നുവോ നീ, ആദ്യമായി നമ്മള്‍ കണ്ടതും
ഓര്‍ത്തിരിക്കാനന്ന് കൈമാറിയ ഹൃദയാനുരാഗവും...
പടരുന്നതതിന്ന് നമ്മളില്‍ സ്നേഹമായ്, ഒടുവിലീ-
പുതുരാവില്‍ പരസ്പരം കത്തിപ്പടരുമൊരു കാമാഗ്നിയായ്.......Tuesday, December 09, 2008

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (Maximum Reloaded)

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (ഒന്നാം ഭാഗം ഇവിടെ)

ഖമറുവിനെയും വഹിച്ചു കൊണ്ട്........കൊച്ചിയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് കുതിക്കുകയാണ് അച്ചായന്റെ പുതിയ ബെന്‍സ് കാര്‍,...അടുത്തിരിക്കുന്നുണ്ടെങ്കിലും, ആകെ കറുപ്പില്‍ മൂടിയ ഖമറുവിന്റെ ശരീരത്തില്‍
വിരല്‍ മാത്രമേ അച്ചായന് കാണാനുണ്ടായിരുന്നുള്ളു....ഡ്രൈവ് ചെയ്യുമ്പോള്‍, കൊച്ചികായലിന്റെ വിരിമാറിലേക്ക് ചാഞ്ഞു വീഴുന്ന അന്തിചുവപ്പില്‍ ചുവന്ന് തുടുത്ത സൂര്യനെ കണ്ട്, ഖമറുവിനെ ആ ചുവന്നുതുടുത്ത സൂര്യനായി മനസ്സില്‍
വിചാരിച്ച് "അതുതന്നെയല്ലയോയിതെന്ന് വര്‍ണ്ണത്തിലാശങ്ക" യാല്‍, ശരിക്കുമുള്ള കഞ്ചുകമണിഞ്ഞില്ലെങ്കിലും, രോമാഞ്ചകഞ്ചുകമണിഞ്ഞു അച്ചായന്‍ ഖമറുവിനോടായി ചോദിച്ചു.

ഖമറു......ഞാനോരു കാര്യം പറയട്ടെ.....സത്യമാണെങ്കില്‍ പറയണം............

അച്ചായന്‍ ചോദിക്കു.....

ഖമറുവിനു ഒരു 28-30 വയസ്സ് ആയിരിക്കുമല്ലേ........അല്ലാ എത്ര വയസ്സായാലും എനിക്കോരു പ്രശ്നവുമില്ല.

ശരിയാണു അച്ചായാ.....എനിക്കറിയാം......എന്റെ വിരലിന്റെ മിനുപ്പും, ചുളിവും കണ്ട് പറയുന്നതായിരിക്കുമല്ലേ എന്റെ വയസ്സ്.. .അച്ചായന്‍ കൊള്ളാമല്ലോ, നല്ല നീരീക്ഷണപാടവം..ഷര്‍ലക്ക് ഹോംസിന്റെ കൊച്ചുമകനാണോ? എന്തായാലും അച്ചായന്‍ നല്ല സന്തോഷത്തിലാണല്ലോ..സാധാരണയെല്ലാസമയത്തും അച്ചായന്‍ ഇങ്ങനെയാണോ?

അതല്ലടി ഖമറു.....ഞാനെപ്പോഴും സന്തോഷത്തിലാണ് മാത്രമല്ല, നിന്നെ വച്ച് ഞാനിന്ന് രണ്ടു തകര്‍പ്പന്‍ ഉദ്ഘാടനമാണു നടത്താന്‍ ഉദ്ദേശിച്ചത്.....അതില്‍ ഒന്ന് നടന്നു.....ഇനിയോന്ന് മുഹമ്മയില്‍ എത്തിയിട്ട്.

അതേതാ..രണ്ട് ഉദ്ഘാടനം.?

ഒന്ന് ഈ കാറിന്റെ ഉദ്ഘാടനം...ഇന്നിറക്കിയ കാറാണ്, ഖമറുവിനെയിതില്‍ ആദ്യം കയറ്റണമെന്നായിരുന്നുവെന്റെ ആഗ്രഹം.അത് സാധിച്ചു. പിന്നെ മുഹമ്മയില്‍ ഞാന്‍ വാങ്ങിയിട്ടിരിക്കുന്ന പുതിയ ഹൌസ്ബോട്ടിന്റെ ഉദ്ഘാടനം.. പിന്നെ ഖമറുന്നീസയെ കൊണ്ട് എന്റെ ഹൌസ്ബോട്ടിന്റെ ബെഡ് റുമും ഒന്ന് ഉദ്ഘാടിപ്പിക്കണം... ആഗോള സാമ്പത്തികമാന്ദ്യമൊക്കെയുണ്ടെങ്കിലും, ഈ സീസണില്‍ നല്ല കൊയ്തായിരിക്കണം എന്റെ പുതിയ ബോട്ടില്‍ നിന്നും.. നിനക്കറിയില്ലേ......കാര്യം ആളുകള്‍ കുറ്റം പറയുമെങ്കിലും..വേശ്യകളെ കണികാണുന്നത് നല്ലതാണെന്ന്, അതു പോലെ തന്നെ ഒരു ചടങ്ങായി കൂട്ടിയാല്‍ മതി........

അച്ചായാ........എന്റെ വേശ്യാ എന്നു വിളിക്കരുത്......കേരളത്തിലെ "ഐ.എസ്.ഓ സര്‍ട്ടിഫിക്കറ്റുള്ള" ഏക ഫ്ലെഷ കണ്‍സള്‍ട്ടന്റ് ആണ് ഞാന്‍. മാത്രമല്ല അച്ചായന്റെ കാറ് പോലെ......എന്റെ ഓഡോമീറ്ററില്‍ നോക്കിയാലറിയാം അധികം ഓടിയിട്ടില്ലെന്ന്.......പിന്നെ ഇങ്ങനെയുള്ള ഉദ്ഘാടനങ്ങള്‍ ഞാനൊത്തിരി കേട്ടിട്ടുണ്ട്..ഗള്‍ഫിലെ പയ്യന്മാര്‍ വന്ന് എന്നോട് പറയാറുണ്ട്, അവര്‍ ഡി.വി.ഡി പ്ലയറോ, സി.ഡി പ്ലയറോ വാങ്ങിയാല്‍ ആദ്യം ബ്ലൂഫിലിം ഇട്ട് കാണുമത്രേ......നല്ല ആയുസ്സും, പോലിമയായിരിക്കുമത്രേ അങ്ങിനെ ചെയ്താല്‍ ആ ഉപകരണത്തിന്

നീ ആളോരു രസികത്തി തന്നെ കേട്ടോ ഖമറൂ........

എന്റെ അച്ചായാ,ഞാനോന്നു ചോദിക്കട്ടെ എവിടെന്നിറങ്ങുന്നു അച്ചായന്മാര്‍ക്ക് ഇത്രയധികം സൂപ്പര്‍ കാറുകള്‍?

എന്റെ ഖമറു....റബറിന്റെ വില കൂടിയാല്‍.........അച്ചായന്മാര്‍ കാറിന്റെ ഷോറൂമിലേക്കും.....അച്ചായത്തിമാര്‍‍ ജുവലറിയിലേക്കും ഓടും.....ഇനി വിലകുറഞ്ഞാലും പ്രശ്നമില്ല ഞങ്ങടെ മാത്തുക്കുട്ടിച്ചായന്റെ പേപ്പറില്‍ ഞങ്ങളുടെ
കണ്ണിരിന്റെ വില അച്ചു നിരത്തി അച്ചടിച്ച് സങ്കടം കുറയ്ക്കും.....

മാത്തുക്കുട്ടിച്ചായന്റെ ഒരു ഗതികേട്, റബറിന്റെ വില കുറഞ്ഞാല്‍‍.......എഡിറ്റോറിയലില്‍ നിങ്ങളെയും ചുമക്കണം..... വിലകൂടിയാല്‍ ബിസിനസ്സ് പേജില്‍ സ്വന്തം ടയര്‍ കമ്പനിയുടെ കഷ്ടപ്പാടും എഴുതണം.....

അത്......പോട്ടെ........ഞാന്‍ ആ പുതിയ ബോട്ടിലെ പിള്ളേരെ വിളിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു...

തുടര്‍ന്ന് അച്ചായന്‍ മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഞെക്കി.........എന്നിട്ട്.....

"രാഘവനല്ലേ............ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം റെഡിയാക്കിയിട്ടില്ലേ....എന്നാല്‍ നിങ്ങള്‍ പൊയ്ക്കോ... നാളെ രാവിലെ ഞാന്‍ വിളിച്ചിട്ട് വന്നാല്‍ മതി........ എന്നാല്‍ ശരി, ആരെങ്കിലും എന്നെ പറ്റി ചോദിച്ചാല്‍, നിങ്ങള്‍ക്ക് അറിയില്ലയെന്ന് പറഞ്ഞാല്‍ മതി......കേട്ടോ‍ "

പിന്നെ വീണ്ടും ഖമറുവിനോടായി......"ഖമറുവിനായി ഞാന്‍ പ്രത്യേകം വിഭവങ്ങളാണ് ഹൌസ് ബോട്ടില്‍ ഒരുക്കിയിരിക്കുന്നത്...... അതും പ്രത്യേകം കരിമീന്‍ പോള്ളിച്ചത്....."

"അയ്യേ........എനിക്ക് വേണ്ട വേമ്പനാട്ട് കായലിലെ കരിമീന്‍!!!!!!!!"

അതെന്താ....ഖമറൂ.......ഓരോരുത്തര്‍ കരിമീന്‍ എന്ന് കേട്ടാല്‍ കമഴ്ന്നടിച്ച് വീഴുന്ന സമയത്ത്.....നിനക്കെന്താ കരിമീന്‍ ഇഷ്ടമല്ലാത്തത്.????

എന്റെ അച്ചായാ.......മീനായാല്‍ മീനിന്റെ രുചി വേണം......അല്ലാതെ ശുക്ലത്തിന്റെ രുചിയല്ല മീനിനു വേണ്ടത്....... മനസ്സിലായില്ലേ.........ആ വേമ്പനാട്ട് കായലില്‍ ഒരു ദിവസം നിക്ഷേപിക്കുന്ന മനുഷ്യശുക്ലം അമൃത് പോലെ ഭക്ഷിച്ച് തീര്‍ക്കുന്നത് ഇത്തരം മീനുകളല്ലേ........അമൃത് നിറഞ്ഞ കോണ്ടം ഒഴുകിവരുന്നത് കണ്ടാല്‍ വലിയ വായുള്ള ഏതു മീനും ഒന്നു കൊത്തും.......വേമ്പനാട്ട് ചത്ത് പോങ്ങുന്ന വലിയ മീനിന്റെയുള്ളിലെല്ലാം കാണാം ഇത്തരം കോണ്ടത്തിന്റെ ജീവനുള്ള തെളിവുകള്‍.........ഇനി അച്ചായന്‍ തന്നെ പറ.........പരിപാടി കഴിഞ്ഞാല്‍ അച്ചായന്‍ എന്തു ചെയ്യും കോണ്ടം.......നമ്മുടെ തനി മലയാളി സ്റ്റയിലില്‍.....ഒന്നുകില്‍ ഊരി ജന്നലയിലൂടെ വലിച്ചെറിയും.... അല്ലെങ്കില്‍ ടോയ് ലെറ്റില്‍ ഫ്ലെഷ് ചെയ്യുമല്ലേ..... അല്ലാതെ.....റൂമിലെ വെയ്സ്റ്റ് ബാസ്കറ്റില്‍ ഇടാറില്ലല്ലോ....പുറത്ത് കൊണ്ടു പോയി കളയാന്‍.

അയ്യേ..........ഞാന്‍ വെയ്സ്റ്റ് ബാസ്ക്കറ്റില്‍ ഇടാറില്ല........അതിലെങ്ങാനും ഇട്ടാല്‍.......പിന്നെ ക്ലീന്‍ ചെയ്യാന്‍ വരുന്ന
പിള്ളേര്‍..ഞാനുപയോഗിക്കുന്നത്..റിബ്ഡ് ആണോ, ഡോട്ടഡ് ആണോ..വാനിലയുടേ ഫ്ലേവര്‍ ആണോ, സ്ട്രോബറി, അല്ലെങ്കില്‍ ചോക്ക്ലേറ്റ് എന്നെല്ലാം നോക്കില്ലേ. എന്റെ ടെയ്സ്റ്റ് ഞാനാര്‍ക്കും പറഞ്ഞു കൊടുക്കുകയോ,
കാണിച്ച് കൊടുക്കുകയോ ചെയ്യാറില്ല..എന്തായാലും കരിമീന്‍ ഇഷ്ടമില്ലെങ്കില്‍ സാരമില്ല.... ..നമ്മുക്ക് വേറേയെന്തെങ്കിലും വാങ്ങാം........

ആ സമയത്ത് വീണ്ടും അച്ചായന്റെ ഫോണ്‍ ശബ്ദിച്ചു.ഫോണെടുത്ത് നോക്കിയപ്പോള്‍ സ്വന്തം സാറാക്കുട്ടിയുടെ വിളി

"എന്നാതാടി സാറാ, ഈ നേരത്ത് വിളിക്കുന്നത്......ഞാന്‍ പറഞ്ഞില്ലായിരുന്നോ." അച്ചായന്‍ പറയുന്നത് മുഴുമിപ്പിക്കാനനുവദിക്കാതെ സാറാ‍ക്കുട്ടി പറഞ്ഞു

"കരോട്ടിലെ പേരമ്മ മരിച്ചു.......നിങ്ങള്‍ വേഗം വാ.....ആരുമില്ലല്ലോ കാര്യങ്ങള്‍ ഒന്ന് നോക്കി കണ്ട് ചെയ്യാന്‍"

എന്റെ സാറാക്കുട്ടി.......ഞാന്‍....വിലയിടിഞ്ഞ റബറിന്റെ വില, അവധിവ്യാപാ‍രത്തിലൂടെ പിടിച്ചു നിറുത്താനുള്ള കൂലംങ്കഷമായ ഒരു മീറ്റിംഗിലാണിപ്പോള്‍........സാരമില്ല പേരമ്മയേ ആ "പൂമല" ആശുപത്രിയില്‍ വിളിച്ച്പറഞ്ഞ് മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്ന് അതിലേക്ക് മാറ്റി ആശുപത്രിയിലെ ഫ്രീസറിലേക്ക് വയ്ക്ക്....ജോയിക്കുട്ടിയും, സ്റ്റെല്ലയും, പീറ്ററും, ഏലിക്കുഞ്ഞും......അമേരിക്കയില്‍ നിന്നും, ലണ്ടനില്‍ നിന്നും വരേണ്ടേ? അതുമാത്രമല്ല രണ്ടു-മൂന്ന് ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നില്ലെങ്കില്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ക്രിസ്ത്യാനിയുടെ സ്റ്റാറ്റസിന് എന്താടീ ഒരു ഒരു വില....പേരമ്മ പണ്ടും തനിച്ചായിരുന്നല്ലോ പള്ളി നടത്തുന്ന വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്നത്.... പിന്നെ വേറോരു കാര്യം.....നീ മരിച്ച സ്ഥലത്ത് പോവുമ്പോള്‍... ആലുക്കാസില്‍ നിന്നും പുതിയതായി വാങ്ങിയ ആ കറുപ്പില്‍ ത്രെഡ് വര്‍ക്കുള്ള സാരിയുടുത്തേ പോകാവൂ...... വീഡിയോ കവറേജ് ഒക്കെയുള്ളതാണു. നമ്മുടെ സ്റ്റാറ്റസ് നീ കളയരുത്......അധികം സംസാരിക്കേണ്ട എന്നാ വച്ചോ........ഞാന്‍ നാളെ രാവിലെ വരാം"......

അച്ചായന്‍ ഖമറുവിനെ നോക്കി പറഞ്ഞു..."സാരമില്ല ഖമറൂ, വകയിലോരു പേരമ്മയാണ് ഒത്തിരി വയസ്സായതാണ് മക്കളെല്ലാം വിദേശത്തായിരുന്നു.....നാട്ടില്‍ ഒരു വൃദ്ധസദനത്തിലായിരുന്നു താമസം"

നിങ്ങള്‍ ക്രിസ്ത്യാനികളാണാണല്ലോ ഈ വൃദ്ധസദനത്തില്‍ കൂടുതലും......അതും നൂറ്റിക്ക് തൊണ്ണുറും.....

അത് ഞങ്ങള്‍ താലികെട്ടുമ്പോല്‍ തന്നെ പള്ളിലച്ചന്‍ പറയുന്നത് "നീ അച്ചനെയും അമ്മയേയും വിട്ട് ഭാര്യയില്‍ ചേരുകയെന്നാണ്"........ദാറ്റ്സ് ആള്‍...........

സദൃശ്യവാക്യം 6-20 ല്‍ പറയുന്നത് "മകനേ നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്" എന്നാണല്ലോ.... അതു പോട്ടെ.....അച്ചായന്റെ സാറാക്കുട്ടി എങ്ങിനെ......?????

അല്ലെങ്കിലും നിങ്ങള്‍ പെണ്ണുങ്ങള്‍.......ചില സമയത്ത് തിര്‍ത്തും റോമാന്റിക്ക് ആയ സമയത്ത് വീട്ടിലെ ഭാര്യയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ചോദിച്ച് മൂഡ് കളയും.....

അതല്ലാ അച്ചായാ.......വീട്ടില്‍ ഭാര്യമാരുള്ള അച്ചായന്മാര്‍ ഇങ്ങനെ വേലി ചാടുന്നതിന്റെ കാര്യമൊന്നറിയാമല്ലോ എന്ന് കരുതി ചോദിച്ചതാണ്......

എന്റെ ഖമറു......നീ ആശാരിമാരുടെ കയ്യിലിരിക്കുന്ന ഉളിയും കൊട്ടുവടിയും കണ്ടിട്ടുണ്ടോ??

ഉണ്ട്...

എന്തെങ്കിലും മനസ്സിലാകുമോ അത് നോക്കിയാല്‍.........

ഇല്ല....പ്രത്യേകിച്ച് എനിക്കൊന്നും തോന്നാറില്ല.......

ആ കൊട്ടുവടികൊണ്ട് ആ പഴയ ഉളിക്കിട്ട് ദിവസ്സവും മേടിയാല്‍.....ആ ഉളിയുടെ മുകളറ്റം ചതയുകയല്ലാ‍തെ പ്രത്യേക ഗുണമൊന്നുമില്ല......പുതിയ പുതിയ ഉളിയാണെങ്കില്‍ നല്ല സുഖമായിരിക്കും മരത്തേല്‍ പണിയാന്‍, ആ കൊട്ടുവടികൊണ്ട് അടിക്കുമ്പോള്‍ കേള്‍ക്കുന്ന താളാത്മകമായ ശബ്ദം തന്നെ എന്ത് സുഖമായിരിക്കുമെന്നോ?

അച്ചായാ...എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി....എന്നെങ്കിലും ആ പഴയ ഉളി നിങ്ങള്‍ ദിവസവും രാകി മൂര്‍ച്ച കൂട്ടാറുണ്ടോ ?? മൂര്‍ച്ച കൂട്ടിയിട്ട് ആ കൊട്ടുവടികൊണ്ട് ഒന്ന് അടിച്ച് നോക്ക്, അന്തിനാ അടിക്കുന്നത് ഒന്ന് ഞൊടിച്ച്
നോക്ക്..അപ്പോള്‍ അറിയാം അതിന്റെ വിത്യാസം.......അങ്ങിനെ രാകി മിനുക്കാതെ തുരുമ്പിച്ച് കിടക്കുന്ന എത്ര ഉളികള്‍ ഈ കൊച്ച് കേരളത്തില്‍......

എല്ലാം സഹിക്കാടീ എന്റെ ഖമറൂ.........പക്ഷേ... വീട്ടിലെ പണിയെല്ലാം കഴിഞ്ഞു........അടുക്കളയിലെ കരിയെല്ലാം തുടച്ച്, ആ മാക്സിയെന്ന് വിളിക്കുന്ന വൃത്തികെട്ട വസ്ത്രവുമായി വിയര്‍ത്ത് വരുന്ന ആ രംഗമൊന്ന് ആലോചിച്ച് നോക്ക്....

അത് ശരിയാണ്...അങ്ങിനെ വീട്ടമ്മമാര്‍ ഉള്ളത് കൊണ്ടാണല്ലോ ഞങ്ങള്‍ക്ക് പച്ചരി വാങ്ങാന്‍ പറ്റുന്നത്..പക്ഷേ ഒന്നുണ്ട് അച്ചായാ...നിങ്ങള്‍ക്ക് സ്ത്രീയുടെ വിയര്‍പ്പ് മണം ഇഷ്ടമല്ലായിരിക്കാം......പക്ഷേ ഒരു സ്ത്രീക്ക് മത്ത്
പിടിപ്പിക്കുന്നതാണ് അവള്‍ ഇഷ്ടപെടുന്ന പുരുഷന്റെ വിയര്‍പ്പ് മണം.

അത് പറഞ്ഞപ്പോഴാണ് എനിക്കു ഒരു സംശയം തോന്നിയത്......എന്തോ ഒരു പ്രത്യേക മണം വരുന്നുണ്ട് കാറില്‍..........ആ മരിച്ചതും, ആശുപത്രിയുടെ കാര്യവുമൊക്കെ പറഞ്ഞ സമയത്താണത് എനിക്ക് ഫീല്‍ ചെയ്തത്?

ഏയ്.....എനിക്കങ്ങിനെ ഒന്നും തോന്നുന്നില്ല..........ആഹ്......അച്ചായാ.........വഴിയില്‍ വച്ച് എനിക്ക് രണ്ടു
മൂന്ന് കാളക്കണ്ണ് വാങ്ങിതരണം.............രാത്രി എനിക്കത് മതി....

കാളക്കണ്ണോ..........ഓഹ്.........ബുള്‍സ് ഐ........ഓക്കെ......വേറെയൊന്നും വേണ്ടേ...?

രാത്രി വയറ് നിറച്ച് കഴിച്ചാല്‍........പെര്‍ഫോമന്‍സ് വീക്കായിരിക്കും അച്ചായാ.....

ആഹ്......അങ്ങിനെയാണോ...........എങ്കില്‍ ഞാനിന്ന് പട്ടിണിയാണു രാത്രി.....ഞാന്‍ ഖമറുവിനെ തിന്ന് വിശപ്പ് മാറ്റിക്കോള്ളാം.
*********************

അന്തിചുവപ്പ് മായുകയും, രാത്രി ഇരുട്ടിന്റെ കമ്പളം പുതയ്ക്കുകയും ചെയ്തു. യാത്രയുടെ അവസാനം അച്ചായന്‍ കായലോരത്തെ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുമ്പില്‍ കാര്‍ നിറുത്തി.......എന്നിട്ട് ഖമറുവിന്റെ സൈഡില്‍ പോയി വാതില്‍ അവള്‍ക്കായി തുറന്ന് കൊടുത്തു......

അച്ചായോ.....രാത്രിയും എന്നെ പോലെ പര്‍ദ ധരിച്ചല്ലേ....

പക്ഷേ.......ഒരു കുറവു മാത്രം...രാത്രിയില്‍ വിളങ്ങി നില്‍ക്കുന്ന ആ ചന്ദ്രനെ പോലുള്ള സുന്ദരമുഖം ഇതു വരെ കാണിച്ചു തന്നില്ലല്ലോ എനിക്ക്....

ഒന്നു ക്ഷമിക്കെന്റെ അച്ചായാ.......ഞാന്‍ എല്ലാം കാണിക്കാം.

അച്ചായന്‍ ഖമറുവിന്റെ കൈ പിടിച്ച്.....ആ കായലോരത്ത് കെട്ടിയിട്ടിരുന്ന ഹൌസ് ബോട്ടിലേക്ക് ഖമറുവിനെ നയിച്ചു.........അച്ചായന്റെ നിര്‍ദ്ദേശപ്രകാരം വലത്കാല്‍ വച്ച് ഖമറു ആ ഹൌസ് ബോട്ടിലേക്ക് കയറി.........പിന്നെ അതില്‍ അലങ്കരിച്ച് വച്ചിരുന്ന കിടപ്പറയിലേയ്ക്കും.

എന്താ അച്ചായാ.....അടുത്ത പരിപാടി......

എന്റെ ഖമറു........എന്റെ കണ്‍ട്രോളിനും ഒരു പരിധിയുണ്ട് കേട്ടോ........

ശരി..എന്നാല്‍ ഞാന്‍ താമസിപ്പിക്കുന്നില്ല...അച്ചായന്‍ ആ കട്ടിലില്‍ കിടന്നോ....ഞാന്‍ ഡ്രസ് എല്ലാം മാറട്ടെ.......

ഡ്രെസ്സെല്ലാം മാറുന്നതിനു മുമ്പായി......ഖമറു വസ്തത്തില്‍ നിന്നും ചില വയറുകള്‍ ഊരി മാറ്റുന്നത് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. “അതെന്താ ഖമറു......ചില ചെറിയ ഹിഡണ്‍ ക്യാമറയും, വയറുകളും‍......???

ഞാന്‍ പറയാം അച്ചായാ.......

തുടര്‍ന്ന് ഖമറു....ബാഗ് തുറന്ന് ഒരു വീഡിയൊ ക്യാമറ എടുത്ത് ആ ബെഡിലേക്ക് പോസിഷന്‍ റെഡിയാക്കി റുമിലുള്ള ഒരു ടേബിളില്‍ വച്ചു.......എന്നിട്ട് അച്ചായനെ നോക്കി ഫോക്കസ്സ് ക്ലിയറാക്കി......

ഇതെല്ലാം കണ്ട് ചിരിച്ച് കൊണ്ട് അച്ചായന്‍......."നീയെന്താ ഖമറു.......വീഡിയോ പിടിക്കാന്‍ പോവുന്നോ?.... സാധാരണ ഇത്തരം കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത് ഞങ്ങള്‍ ആണുങ്ങളാണല്ലോ."

അതെ എനിക്കറിയാം....എന്താ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും ചെയ്യാന്‍ പാടില്ലേ.......അച്ചായാ.....ഞാനെന്റെ ഓരോ പെര്‍ഫോമന്‍സും റിക്കോര്‍ഡ് ചെയ്ത് വീണ്ടും കാണാറുണ്ട്.....കാരണം എന്തെങ്കിലും ഫാള്‍ട്ട് ഉണ്ടെങ്കില്‍ എനിക്ക് അത് തിരുത്താമല്ലോ അടുത്ത പ്രാവിശ്യം... അല്ലാതെ വെറുതെയാണോ എനിക്ക് ISO Certificate കിട്ടിയതെന്ന് കരുതിയത്.

പണ്ട് ഞാനും ഇത്തരം ഒത്തിരി ഫോട്ടോ വീഡീയോകളും പിടിച്ചിട്ടുണ്ട്.........നീ ഇവിടേയിരിക്ക് ഞാന്‍ ആ വീട്ടില്‍ പോയി അതെല്ലാം കൊണ്ടുവരാം......

എന്നാല്‍ അച്ചായന്‍ പോയി എടുത്ത് വാ......ഞാനപ്പോഴെക്കും കുളിച്ച് റെഡിയാവാം....

അതു വേണ്ടാ...ഞാന്‍ വന്നിട്ട് നമ്മുക്ക് ഒന്നിച്ച് കുളിക്കാം.......

ശരി......

അച്ചായന്‍ ഓടിപോയി.......ഭദ്രമായി പൊതിഞ്ഞ ഒരു പെട്ടിയില്‍ ചില ആല്‍ബങ്ങളും, ചില സിഡികളുമായി ഓടി വന്നു....വന്നു കയറിയപ്പോള്‍ അച്ചായന്‍ കണ്ട കാഴ്ച അനിര്‍വചനീയമായിരുന്നു ഖമറു സ്വന്തം മുഖം മാത്രം കറുത്ത മൂടുപടം കൊണ്ട് മറച്ച് കൊണ്ട് നഗ്നയായി ഖമറു കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു.....കയ്യിലൊരു ഗ്ലാസ് ബോട്ടിലും ഒപ്പം ഒരു കുഞ്ഞു പിച്ചാത്തിയും....

ഇതെന്താ ഖമറൂ നീ കാണിക്കുന്നത്.........എന്താണത്.....ആ ഗ്ലാസില്‍.....

ഇതാണു ഫോര്‍മാലിന്‍.......ഇതിന്റെ മണമായിരുന്നു.....നേരത്തെ അച്ചായന്‍ കിട്ടിയെന്ന് പറഞ്ഞത്... എനിക്കിന്റെ മണം വല്ലാതെ ഇഷ്ടമാണ്.....

ഇത് ലാബുകളില്‍ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന ദ്രാവകമല്ലേ.....

അതേ.....എന്താ........അച്ചായന് പേടി തോന്നുന്നുണ്ടോ.......

എനിക്കോ........ഒന്നു പോ എന്റെ ഖമറൂ.......നോക്കിക്കേ ഖമറു.......ഈ ആല്‍ബങ്ങള്‍.....ഇതെല്ലാം ഞാന്‍ അനുഭവിച്ച സ്തീകളും, പെണ്‍ക്കുട്ടികളുമാണു....

പെണ്‍ക്കുട്ടികളോ....

അതേ.......ഈ എയിഡ്സ് വന്നതില്‍ പിന്നെ മനസമാധാനത്തോടെ വല്ലതും ചെയ്യാന്‍ പറ്റുന്നത് ഇത്തരം ചെറിയ പെണ്‍ക്കുട്ടികള്‍ എന്റെ കയ്യില്‍ വരുന്നതിനാലാണു.......ഈ ഹൌസ്ബോട്ടിന്റെ ബിസിനസ് എന്നു പറയുന്നത് തന്നെ അതല്ലേ എന്റെ ഖമറൂ............എന്റെ ഖമറൂ ആ മുഖം ഒന്ന് കാണിക്കെന്റെ പൊന്നേ....

ഒന്ന് ക്ഷമിക്കെന്റെ അച്ചായാ....

ഖമറൂ...നോക്കിക്കേ...കണ്ടോ...ആരൊക്കെയാണ് ഈ പെണ്‍ക്കുട്ടികള്‍....ചില പ്രസിദ്ധങ്ങളായ പെണ്‍ക്കുട്ടികളെ ഞാന്‍ കാണിക്കാം....ഇത് ചന്ദ്രനെല്ലി പെണ്‍ക്കുട്ടി, ഇത് മിതുര, ഇത് കോപ്പുംപടി, ഇത് വട്ടിയം, ഇത് ഇത് പളിരൂര്‍, ഇത് മേഘന, ഇത് പുഷ്പരണി പെണ്‍ക്കുട്ടി...ഇവരെല്ലാം ഞങ്ങളുടെ കയ്യിലൂടെ കടന്ന് പോയ പെണ്‍ക്കുട്ടികളാണ്.

ഞങ്ങളോ.....അതാരാ ഈ ഞങ്ങള്‍.......

അതൊന്നും ഇതുവരെ നിനക്കറിയില്ലേ ഖമറൂ.......അതുകൊണ്ടല്ലേ....കഴിഞ്ഞ ഏത് പ്രമാദമായ കേസ്സിലും ഒരു പുല്ലനും ഞങ്ങളെ തൊടാത്തത്.....

അതെങ്ങനെയാണു നിങ്ങള്‍ ഇതെല്ലാം ഒളിപ്പിക്കുന്നത്.....

ഏതെങ്കിലും പെണ്‍ക്കുട്ടികള്‍ വലയില്‍ വീണാല്‍, ആദ്യം........ഇവിടുത്തെ, മന്ത്രിപുത്രന്മാര്‍, മന്ത്രിമാരുടെ പി.ഏ, പോലീസ് ഏമാന്മാര്‍, ചാനല്‍ മേധാവികള്‍, വീക്ക്നെസ് കൂടിയ മന്ത്രിമാര്‍ എന്നിവര്‍ക്ക് ആദ്യം നല്‍കും,
എന്തെങ്കിലും പുകില്‍ ഉണ്ടായാല്‍ ഇവരെല്ലാം ചേര്‍ന്ന് തന്നെ ആ കേസ് ഒതുക്കും.....നമ്മുക്ക് നമ്മുടെ ബിസിനസ്സ് നടക്കണം....

അച്ചായനു കിളുന്തു പെണ്‍ക്കുട്ടികളെയാണ് ഇഷ്ടമെങ്കില്‍ എന്തിനാ എന്നെ പോലെയുള്ളവരെ വിളിച്ചത്....

ഒരു രസം.....ഒരു വെറയിറ്റി.....അത്ര തന്നെ.......നീ ആ മുഖം ഒന്ന് കാണിച്ച് താ ഖമറൂ...........

എന്നാല്‍ ഞാന്‍ ഒരു വെറയിറ്റി അച്ചായനോട് പറയട്ടെ.........എന്നിട്ട് ഞാന്‍ മുഖം മാറ്റി കാണിക്കാം..ഞാന്‍ അച്ചായനെ ഈ കട്ടിലില്‍ കാലും കയ്യും കെട്ടിയിട്ടിടട്ടെ എന്റെ ഈ പര്‍ദ വലിച്ച് കീറി.....എന്നിട്ട് ഞാനൊന്ന് ഡ്രൈവ് ചെയ്യട്ടെ അച്ചായനെ......ഒത്തിരി ഫാന്റസി ഉള്ള ആളല്ലേ അച്ചായന്‍, ഇത് എന്റെ ഒരു ഫാന്റസിയാണു.. ഇതിന് ഞങ്ങള്‍ ബോണ്‍ഡേജ് സെക്സ് പറയും, ആണിന്റെ കപ്പാസിറ്റി അളക്കുന്നത് ഞങ്ങളിങ്ങനെയാണ്. അച്ചായന്റെ കപ്പാസിറ്റി എത്രയുണ്ടെന്ന് ഞാനൊന്ന് അറിയട്ടെ.... ഉള്ളം കയ്യിലൊതുങ്ങുന്ന പെണ്‍ക്കുട്ടികളില്‍ ആണത്തം കാണിക്കുന്നവരല്ലേ നിങ്ങള്‍....

അതിനെന്താ ഖമറൂ......ഞാന്‍ റെഡി......നിന്റെ എന്തിനും ഞാന്‍ റെഡി....നീ ഒരു അസ്സല്‍ രസികത്തി തന്നെ.

തുടര്‍ന്ന് ഖമറുന്നീസ തന്റെ ഊരിയിട്ട പര്‍ദ കത്തികൊണ്ട് വലിച്ച് കീറി നാലു കഷ്ണമാക്കി.....ഓരോ കഷ്ണങ്ങള്‍ കൊണ്ട് അച്ചായന്റെ കാലുകളും, കയ്യും ആ കട്ടിലുന്റെ നാലു മൂലയിലും ബന്ധിച്ചു...പിന്നെ അച്ചായന്‍ ഉടുത്തിരുന്ന വസ്ത്രം ഖമറു വലിച്ചൂരി......എന്നിട്ട്.....അച്ചായന്റെ പുരുഷത്വത്തില്‍ നോക്കി ഒരു തരം വളിച്ച ചിരി പാസാക്കി ഖമറൂ......

ഈ പാവയ്ക്ക പോലെ ചുക്കിചുളിഞ്ഞതും വച്ചാണോ..കേരളത്തിനു തെക്ക് വടക്ക് ഓടി നടന്ന് പെണ്ണ് പിടിക്കുന്നത്..

എന്താ ഖമറുവിന്റെ സ്വരത്തിനു ഒരു മാറ്റം.......എന്റെ ഖമറു.....കൊച്ചു പെണ്‍ക്കുട്ടികളുടെ താമരമുകുളങ്ങളെക്കാള്‍ വലിപ്പമാര്‍ന്ന മാറിടങ്ങളില്‍ ഇറ്റി നില്‍ക്കുന്ന തേന്‍ത്തുള്ളികള്‍ കണ്ടാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ചുണ്ടമര്‍ത്തായി തരിക്കുമെന്റെ ഖമറൂ.....മാത്രമല്ല......നമ്മുടെ വീട്ടില്‍ പൂവന്‍ കോഴി പിടക്കോഴിയെ ഓടിക്കുന്നത് കണ്ടിട്ടില്ലേ..... അവന്‍ പുറത്ത് കേറിയാല്‍ അവള്‍ പതുങ്ങുന്നത് കണ്ടിട്ടില്ലേ....അത്രയേയുള്ളു ഏത് പെണ്ണും......

ഫ..........നിറുത്തടാ.....നായിന്റെ മേനെ.......നീ ശരിക്കുമുള്ള പെണ്ണിനെ കണ്ടിട്ടില്ല......പെണ്ണെന്താണെന്ന് ഞാന്‍ നിനക്ക് കാട്ടിത്തരാം....എന്തിന് നീയൊക്കെ ഒരു പെണ്ണെന്താണെന്ന് ശരിക്കുമറിഞ്ഞിട്ടിട്ടുണ്ടോ ഇതുവരെ? എത്ര
ആണാണെന്ന് പറഞ്ഞാലും.........നിന്റെയൊക്കെ ആക്രാന്തം കഴിഞ്ഞ് ഞങ്ങളൊക്കെ ഒന്ന് തലവെട്ടിച്ചാല്‍ തിരുന്നതേയുള്ളു നേരത്തെ നീ പറഞ്ഞ ആണത്തം.......ഒരു പെണ്ണിനു പടര്‍ന്ന് കയറാന്‍ എന്തു കോപ്പാടാ നിന്റെയൊക്കെയുള്ളില്‍ ഉള്ളത്....അതൊന്നും ഇല്ലാത്തത് കൊണ്ടാണ് നീയൊക്കെ വിടരാത്ത പൂക്കള്‍ പറിച്ചെടുത്ത്
മണക്കുന്നതും....മണത്ത് കഴിഞ്ഞ് കശക്കി വലിച്ചെറിയുന്നതും.

ഖമറു..........നീ എന്താ പറയുന്നത്...........നിനക്ക് എന്തു പറ്റി......നിനക്ക് ഭ്രാന്ത് പിടിച്ചൊ....

അതെടാ......നിന്നെ പോലെയുള്ളവര്‍ ഭ്രാന്ത് പിടിപ്പിച്ച ഒത്തിരി കുടുംബങ്ങള്‍ ഉണ്ട് ഈ കേരളത്തില്‍....എത്ര പെണ്‍ക്കുട്ടികളുടെ കന്യകാത്വമാണു നിന്നെ പോലെയുള്ളവര്‍ കവര്‍ന്നെടുത്തത്....നിനക്കറിയുമോ. കന്യാകത്വത്തിന് അതിന്റെതായ വിശുദ്ധിയുണ്ട്..ഹൃദയം നല്കുന്നേടത്ത് അത് സമര്‍പ്പിക്കപെടുമ്പോള്‍ അതിന്‍ ദൈവീകമായ ഒരു പരിവേഷം ലഭിക്കുമായിരുന്നു.....അതെല്ലാം നിങ്ങളെപോലുള്ളവര്‍ കവര്‍ന്നെടുത്തു.....മാത്രമല്ല അങ്ങിനെ ഒത്തിരി ജീവനെയും..അതിന്റെ പ്രതികാരം നീ അനുഭവിക്കണം എന്റെ അച്ചാ‍യാ..നീ ആദ്യം...പിന്നെ നിന്റെ ഓരോ കൂട്ടുകാര്‍.....ഓരോരുത്തരും എന്നെ ശരിക്കുമറിയും...

കെട്ടഴിച്ച് വിടടീ എന്നെ...........കെട്ടിയിട്ട് വീരത്തിയാവുന്നോ.........അഴിച്ച് വിടടീ എന്നെ......

അലറാതെ അച്ചായാ.....ഇത് പോലെ ഒത്തിരിപേരെ പല മുറികളിലും പൂട്ടിയിട്ട് ആണത്തം കാണിച്ചിട്ടുള്ളവരല്ലേ നിങ്ങള്‍..

എടീ പെണ്‍ മക്കളുടെ പിന്നാലെ സൂഷമദര്‍ശനിയുമായി അമ്മമ്മാര്‍ നടക്കണം, അങ്ങിനെ ചെയ്യാത്തത് കൊണ്ടാണ് അവര്‍ ഞങ്ങളുടെ കയ്യില്‍ വരുന്നത്.

നിന്നെ പോലെ സമൂഹത്തിന്റെ ഗുരുതാരാവസ്ഥ മനസ്സിലാക്കാതെ സദാചാരപാഠശാലക്കാര്‍ ഉപദേശിക്കാന്‍ നടക്കുന്നു.ഇസ്തിരി വടിവില്‍ സംസാരിക്കാന്‍ അറിയുമായിരുന്നെങ്കില്‍, കുടുംബത്തിന്റെ പട്ടിണിയെക്കാള്‍, മക്കളുടെ
വിശപ്പിനെക്കാള്‍ വലിയ ഒരു ബാധ്യതയുമില്ലെന്ന് ആ അമ്മമാര്‍ പറയുമായിരുന്നു....

എടി പുലയാടി മകളെ.....പിന്നെ നീയെന്താണു ചെയ്യുന്നത്.....നീയും ശരീരം വിറ്റല്ലേ നടക്കുന്നത്.......

ഞാന്‍ എന്റെ ശരീരം നിനക്ക് വിറ്റോ?? എന്റെ അനുവാദമില്ലാതെ ആരും എന്റെ ഒരു രോമത്തില്‍ തൊടില്ല അച്ചാ‍യാ....ഇനി വല്ലതും സംഭവിച്ചാലും...ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി കളയാവുന്ന കളങ്കമേ നിനക്കൊക്കെ എന്നില്‍ ഏല്‍പ്പിക്കാന്‍ കഴിയൂ......പക്ഷേ നീയെല്ലാം ഏല്‍പ്പിച്ച കളങ്കവും, മുറിവും മായാതെ ഒത്തിരി വീട്ടുകാര്‍ തോരാത്ത കണ്ണീരുമായി ഈ കേരളത്തില്‍ ജീവിക്കുന്നുണ്ട്.....പക്ഷേ ഏറ്റവും നിര്‍ഭാഗ്യകരമായത്....നിനക്കറിയുമോ നീയെല്ലാം പിച്ചിചീന്തിയ ഒരു പെണ്‍ക്കുട്ടിയുടെ ഒരു നാലു വയസ്സുകാരി ഒന്നുമറിയാതെ ഈ കേരളത്തിന്റെ
പൊതുസമൂഹത്തിനു ഒന്നുമറിയാതെ ചിരിച്ച് കളിച്ച് നടക്കുന്നുണ്ട്. സ്വഭാവദൂഷ്യമുള്ള ഒരു പെണ്‍ക്കുട്ടി പിഴച്ച് പെറ്റ സന്തതിയാണെന്ന് പറഞ്ഞ് അധികാരികള്‍ക്കും നിന്നെ പോലുള്ള സദാചാരവിദ്വാന്മാ‍ര്‍ക്കും പറയാം..പക്ഷേ
പിഴയ്കാത്ത നിന്നെപോലുള്ള ഒരു പുണ്യവാളന്റെ അംശം കൂടി ചേര്‍ന്നാണല്ലോ അവള്‍ ഉണ്ടായിരിക്കുന്നത്. നിനക്കറിയുമോ....സമൂഹത്തില്‍ നിന്നും പരിഹാസവും നിന്ദയും സഹിക്കുന്ന മാതാപിതാക്കള്‍.....മകനും കുടുംബവും ഒന്നോടെ ഒടുങ്ങിപോയതില്‍ വാക്ക് മുട്ടിപോയ ഒരു അന്തര്‍ജ്ജനത്തിന്റെ കുടുംബം, അങ്ങിനെ കേരളത്തിലങ്ങോളം നിങ്ങള്‍ നശിപ്പിച്ച അനവധി കുടുംബങ്ങള്‍....

അതിന് നീയെന്നെ എന്നാ ഒലത്താന്‍ പോവുകയാടീ....

ഒലത്തുകയല്ലടാ............അരിയുവാന്‍ പോവുകയാണ് നിന്റെ ആണത്തം......കാരണം നിന്നെ പോലുള്ള സാമുഹ്യദ്രോഹികളെ കാണാതെ, ആരുടെയൊക്കെയോ പിന്നില്‍ ചേരി തിരിഞ്ഞുകൊണ്ടു തെരുവ് യുദ്ധം നടത്തി ഊര്‍ജ്ജം പാഴാക്കുന്ന കേരളത്തിലെ യുവത്വം, ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ആരും ഇഷ്ടപെടുന്നില്ല..... നിങ്ങള്‍ പ്രതിയായിട്ടുള്ള ഓരോ കേസ്സും എവിടെയുമെത്താതെ പോവും. ഒരു ദരിദ്രകുടുംബത്തിലെ ബാലിക നമ്മുടെ ആരുടെയും ആരുമല്ലാതായി മാറുന്ന ഈ കാലത്തില്‍ മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നത് തന്നെ വിഡ്ഡിത്തമാണ്......ഇനി നീ കാരണം ഒരു പെണ്‍ക്കുട്ടിയും നശിപ്പിക്കപെടരുത്.....നീയൊക്കെ എത്രകൊമ്പത്തെ ആണാണെന്ന് പറഞ്ഞാലും ..........മുറിച്ച് മാറ്റിയ ലിംഗവുമായി നടക്കുന്ന നിന്നെയൊന്നും ആരും ആണായി കൂട്ടില്ല.........എന്തിന് നീ പോലും നിന്നെ ആണായി കൂട്ടില്ല. അതാണു നിനക്കുള്ള എന്റെ ശിക്ഷ...

നീയെന്നെ ചതിക്കുകയായിരുന്നല്ലേ........

അതെ........നീ മാത്രമല്ല നിന്നെ പോലെ ഒത്തിരിയാളുകള്‍ വിലസുന്നുണ്ട് ഈ കേരളത്തില്‍....അവരെയെല്ലാം നിന്റെ കൂട്ടത്തില്‍ കൂട്ടാം ഞാന്‍..........ലിംഗമില്ലാത്ത ലിംഗന്മാര്‍.......നീ നേരത്തെ ചോദിച്ചില്ലേ ആ ഫൊര്‍മാലിന്‍ എന്തിനാണെന്ന്......അതിന്റെ ഉപയോഗം ഞാന്‍ നിനക്ക് കാണിച്ചു തരാം....

ഇതും പറഞ്ഞ്.......ഖമറു ഊരിയിട്ടിരുന്ന അവളുടെ അടിവസ്ത്രം എടുത്ത് അച്ചായന്റെ വായില്‍ ബലം പ്രയോഗിച്ച് തിരുകി കയറ്റി....പിന്നെ അച്ചായന്റെ വായ് ഒരു പ്ലാസ്റ്റര്‍ കൊണ്ട് മൂടിവച്ചു......

അച്ചായാ.....ഇനി നീ ശബ്ദിക്കരുത്......പിന്നെ........ഒരു പക്ഷേ ഞാന്‍ നിന്റെ ലിംഗം മുറിക്കുമ്പോള്‍ അതില്‍ നിന്നും ചോര വാര്‍ന്ന് നീ മരിയ്ക്കാം.......അതിനാല്‍ ഞാന്‍ നിനക്കായി അന്ത്യശിശ്രൂഷ ചെയ്യാന്‍ പോവുകയാണു.. എന്നില്‍ നിന്നും നിനക്ക് കിട്ടുന്ന ആകെയുള്ള ഒരു ഗുണമതാണു......

പിന്നെ ഇതെല്ലാം ലൈവായി റിക്കോര്‍ഡ് ചെയ്ത് കൊണ്ടിരിക്കുന്ന അവളുടെ ക്യാമറ കൊണ്ടുവന്ന് സ്വന്തം മൂടുപടത്താല്‍ മറച്ച മുഖത്തേക്ക് തിരിച്ച് വച്ചു കൊണ്ട് ഖമറുന്നിസ ഇപ്രകാരം പറഞ്ഞു......

"നട്ടപിരാന്താ....അനുവാദമില്ലാതെ ഒത്തിരി പെണ്‍ക്കുട്ടികളിലേക്ക് ആഴ്ന്നിറങ്ങിയ ഈ വൃത്തികെട്ട അച്ചായന്റെ ലിംഗം ഞാന്‍ മുറിച്ചെടുക്കാന്‍ പോവുകയാണു....അതായത് "ഖമറുന്നീസയുടെ യഥാര്‍ത്ഥ ലൈംഗികകുറ്റകൃത്യം". ഇത് വേണമെങ്കില്‍ നിങ്ങള്‍‍ക്ക് 'നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍" ലൈവായി കാണിക്കാം...... അതല്ല മറിച്ച് ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും നോക്കുമ്പോള്‍ നിങ്ങള്‍ക്കിതൊരു കുറ്റകൃത്യമായി കരുതുകയാണെങ്കില്‍....നിങ്ങളുടെ ചാ‍നലില്‍ കാണിക്കുന്ന ഈ ലൈവ് പ്രോഗ്രാം ഇവിടെ വച്ചു ക്ലോസ് ചെയ്തോളൂ., പക്ഷേ സ്വന്തം പുരുഷനാല്‍, കാമുകനാല്‍ വഞ്ചിക്കപ്പെട്ട്, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തപ്പെടുന്ന ഒരു സ്തീയുടെ, ഭാര്യയുടെ, കൌമാരം കഴിയാത്ത പെണ്‍ക്കുട്ടികളുടെ സ്വകാര്യതകള്‍ എക്സ്ക്ലൂസിവ് ആയി കാണിക്കുന്ന
നിങ്ങള്‍ക്കെന്ത് മാധ്യമമര്യാദ"

എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഖമറുന്നിസ സ്വന്തം ക്യാമറ അച്ചായന്റെ പേടിച്ച് വിറച്ച് തളര്‍ന്ന് കിടക്കുന്ന ലിംഗത്തിലേക്ക് ഫോക്കസ് ചെയ്യുന്നു.......പിന്നെ പിച്ചാത്തിയിലേക്ക്............പിന്നെ ആ ഫോര്‍മാലിന്‍ ലായനിയുടേ ബോട്ടിലിലേക്ക്........

ഓക്കെ അച്ചായാ..നമ്മുക്ക് അന്ത്യകൂദാശ തുടങ്ങാം...നീ അച്ചായനായതിനാല്‍ ഇങ്ങനെ...വല്ല മുസ്ലിമായിരുന്നെങ്കില്‍ ഞാന്‍ "ബിസ്മി" ചോല്ലിയായിരിക്കും അറക്കുക, ഹിന്ദുവായിരുന്നെങ്കില്‍ ഒരു ചെറിയ ഉദകക്രിയ..നിങ്ങള്‍ ജാതി
നോക്കി പെണ്ണിനെ വേര്‍തിരിക്കുമെങ്കിലും, ഞങ്ങളുടെ മട്ടത്രികോണത്തിന് നിങ്ങള്‍ക്കൊരു ജാതിയുടെയൊ, കുലത്തിന്റെയോ പ്രശ്നമില്ലല്ലോ.

തുടര്‍ന്ന് ബൈബിളിലെ സദൃശ്യവാക്യങ്ങള്‍ അന്ത്യകൂദാശയ്ക്കായി ഖമറുന്നീസ ചൊല്ലാന്‍ തുടങ്ങി.......

സദൃശവാക്യങ്ങള്‍ 5-3-9

പരസ്ത്രീയുടെ അധരങ്ങളില്‍ നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു. പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍ പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ. അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഓടുന്നു. ജീവന്റെ മാര്‍ഗ്ഗത്തില്‍ അവന്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവന്‍ അറിയുന്നതുമില്ല. ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു. നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു. നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.

സദൃശവാക്യങ്ങള്‍ 5-18-20

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

സദൃശവാക്യങ്ങള്‍ 6-23-26

കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിള്‍ നിന്നും നിന്നെ രക്ഷിക്കും. അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

ബൈബിള്‍ വായിച്ച് കഴിഞ്ഞു, ഖമറുന്നിസ വീണ്ടും ക്യാമറ അച്ചായന്റെ ലിംഗത്തിനു നേരെ ഫോക്കസ് ചെയ്തു. തുടര്‍ന്ന് ഖമറുന്നീസ അച്ചായന്റെ തുടയില്‍ കയറിയിരുന്നു,സുക്ഷിച്ചു വച്ചിരുന്ന പിച്ചാത്തിയെടുത്ത് അച്ചായന്റെ ലിംഗം ഒറ്റ ചെത്തിനു മുറിച്ചെടുത്തു.......മുറിച്ചെടുത്ത ലിംഗം, ഫോര്‍മാലിന്‍ സൂക്ഷിച്ച് വച്ച ബോട്ടിലില്‍ ഇട്ട് ഭദ്രമായി അടച്ച് വച്ച്........ഫോര്‍മാലിന്‍ ലാ‍യനിയിലേക്ക് കഷ്ണിച്ച ലിംഗമിട്ടപ്പോള്‍, അതില്‍ നിന്നും ഉതിര്‍ന്ന ചുവന്ന
ചോര ആ ലായനിയില്‍ ചില ചിത്രപണികള്‍ ചെയ്തു കൊണ്ടിരുന്നു....ആ രംഗം ഒപ്പിയെടുത്ത് ഖമറുന്നീസ ആ ക്യാമറയും ഓഫാക്കി........

മരണം അടുത്ത് കൊണ്ടിരിക്കുന്ന അച്ചായന്റെ ക്ഷീണിച്ച ഞെരങ്ങല്‍ കാര്യമാക്കാതെ സ്വന്തം ബാഗില്‍ നിന്നും ഒരു ടൌവല്‍ എടുത്ത് ഖമറുന്നീസ ബോട്ടിലുള്ള കുളിമുറിയില്‍ കുളിക്കുവാന്‍ കയറി...അരമണിക്കൂര്‍ കഴിഞ്ഞു കുളികഴിഞ്ഞു
സുസ്മേരവദനയായി പുറത്തിറങ്ങിയ ഖമറുന്നിസ....അച്ചായന്റെ നിലയ്ക്കുന്ന പിടച്ചില്‍ കണ്ടാസ്വദിച്ചു നിന്നു ‍....പിന്നെ മനസ്സില്‍ പറഞ്ഞു "ഒരു അച്ചാ‍യന്റെ നടക്കാതെ പോയ ബോട്ടുല്‍ഘാടനം" തുടര്‍ന്ന് തന്റെ ബാഗില്‍ നിന്നും ഒരു ലെറ്റര്‍ പാഡ് എടുത്ത്, അതില്‍ എന്തോ കുത്തിക്കുറിച്ചു......പിന്നെ ആ കത്തും, ഫോര്‍മാലിന്‍ ബോട്ടിലില്‍ ഇട്ട് വച്ച് ലിംഗവും ഒരു പെട്ടിയില്‍ ഭദ്രമായി പായ്ക് ചെയ്തു.........പിന്നീടത് സ്വന്തം ബാഗിലേക്ക് തിരിച്ച് വച്ചു. പിന്നെ നേരം
പുലരാറാവുന്നത് വരെ, അച്ചായന്‍ കൊണ്ടുവന്ന ആല്‍ബത്തിലെ പെണ്‍ക്കുട്ടികളെയും, അവരെ ആസ്വദിച്ച ഓരൊ ആളുകളെയും വിവരങ്ങള്‍ ഖമറുന്നീസ കുറിച്ചെടുത്തു. സൂര്യന്‍ കിഴക്ക് വെള്ളകീറിയപ്പോള്‍ ഖമറുന്നീസ ബാഗില്‍ നിന്നും ഒരു പുതിയ വെളുത്ത ഡ്രെസ് എടുത്തണിഞ്ഞു മടക്കയാത്രയ്ക്ക് റെഡിയായി.....എന്നിട്ട് സ്വയം ഖമറുന്നീസ
മന്ത്രിച്ചു........"ഇനി ഞാന്‍ സിസ്റ്റര്‍ ബിയ്യാട്രീസ്"....

*************************
വാല്‍കഷ്ണം.................

ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം.......അച്ചായന്റെ സാറാക്കുട്ടിക്ക് ഒരു പാഴ്സല്‍ കിട്ടി.......ഒപ്പം ഒരു കത്തും

"പ്രിയ സാറാക്കുട്ടി.......

ഞാന്‍ സാറാക്കുട്ടിയ്ക്കായി ഒരു സമ്മാനം കൊടുത്തു വിടുന്നു.....എനിക്കറിയാം എത്രയോ വര്‍ഷങ്ങളായി സാറാക്കുട്ടി കാത്തിരിക്കുന്ന, സാറാക്കുട്ടി കൊഞ്ചിക്കുവാന്‍ കൊതിച്ചിരുന്ന, സാറാക്കുട്ടിക്ക് മാത്രം സ്വന്തമായ ഒരു പ്രത്യേക സമ്മാനമാണത്....ഇനിയത് നഷ്ടപെടുത്താതെ സൂക്ഷിച്ചു വയ്ക്കുക എന്നെന്നേയ്ക്കുമായി.

സ്നേഹത്തോടെ......സ്വന്തം ഖമറുന്നീസ"

......

കടപ്പാടുകള്‍:-

1. ശ്രീമാന്‍. കൈപ്പള്ളി.......(വി.ബൈബിളിലെ വാക്യങ്ങള്‍ക്ക് http://bible.nishad.net ആണു് ഉപയോഗിച്ചത്)
2. ശ്രീമതി. ഗീത, പത്രപ്രവര്‍ത്തക, (ഞാന്‍ ഉപയൊഗിച്ച ചില വാചകങ്ങള്‍ക്ക്)
3. ബഹറൈന്‍ ബൂലോഗത്തെ എന്റെ സ്നേഹിതരായ സഹബ്ലോഗന്മാരോട്

Thursday, October 23, 2008

ഖമറുന്നീ‍സയുടെ ലൈംഗീകകുറ്റകൃത്യങ്ങള്‍..............

നിയമപ്രകാരമുള്ള പിരാന്തന്‍ അറിയിപ്പ്
"നട്ടപിരാന്തുകള്‍" വായിച്ച് ആരെങ്കിലും സ്വഭാവത്തിലോ, പ്രവൃത്തിയിലോ, ചിന്തകളിലോ, സ്വന്തം ശരീരത്തിലോ
മാ‍റ്റങ്ങള്‍ വരുത്തിയാല്‍, ബ്ലോഗനാര്‍ക്കാവിലമ്മയാണെ സത്യം.
അതിന് ഈ ബ്ലൊഗ്ഗോ, ഇതിന്റെ ഉടയോനോ ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ലെന്ന്
അറിയിച്ച് കൊള്ളുന്നു.

ആരോഗ്യപരമായ മുന്നറിയിപ്പ്
ബ്ലഡ് പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ ദയവു ചെയ്ത് കട്ടയും പടവും മടക്കി തുടര്‍ന്ന് വായിക്കാതെ തിരിച്ച് പോവുക.

മതപരമായ മുന്നറിയിപ്പ്
ഈ ബ്ലോഗ് വായിച്ചാല്‍ തീര്‍ച്ചയായും കുമ്പസാരിച്ച് അച്ചനോട് കുറ്റം ഏറ്റുപറയുക.


പ്രിയപ്പെട്ട വായനക്കാരാ.....

മുമ്പ് ഞങ്ങള്‍ പരസ്യപ്പെടുത്തിയ പ്രകാരം, മലയാളത്തിലെ പ്രഥമ മര്‍ഡോക്കിയന്‍‍ ബ്ലോഗായ "മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍" അവതരിപ്പിക്കുന്ന ആദ്യത്തെ ബ്ലോഗ് പോസ്റ്റാണ് "ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍", കേന്ദ്ര കഥാപാത്രമായ ഖമറുന്നിസ തന്നെ നമ്മുടെകൂടെയുണ്ട്....ഖമറുന്നീസ അവതരിപ്പിക്കുന്ന റിയാലിറ്റി പോസ്റ്റിനു മുമ്പ് ഖമറുന്നിസക്ക് പറയാണുള്ളത് എന്താണെന്ന് കേള്‍ക്കാം. ഖമറുന്നീസ...സ്വയം ഒന്നു പരിചയപ്പെടുത്തൂ.......

ഹായ്......ഐയാം ഖമറുന്നീ‍സ.....പാര്‍ട്ട്സ് ഫ്രം കോഴിക്കോട് ആന്റ് മൈസൂര്‍, അസംബിള്‍ഡ് ഇന്‍ "സുനിദ്ര", ഡെലിവേര്‍ഡ് ഇന്‍ കാലിക്കറ്റ് മെഡിക്കല്‍ കോളേജ്, മാര്‍ക്കെറ്റഡ് ഇന്‍ എന്റയര്‍ കേരള, സ്പെഷ്യല്‍ പെര്‍ഫോമന്‍സ് ഓണ്‍ ഔട്ട് സൈഡ് കേരള വിത്ത് സോഫിസ്റ്റിക്കേറ്റഡ് കസ്റ്റമേഴ്സ് ഓണ്‍ലി, പ്ലീസ് അവോയിഡ് മിസ്ഡ് കോള്‍സ്........

പ്രിയപ്പെട്ട ഖമറു.....നമ്മുക്ക് മലയാളത്തില്‍ സംസാരിക്കാമല്ലൊ അല്ലേ.....ഈ തിരക്കിലും, ഇവിടെ വരെ വരാന്‍ കാണിച്ച വിശാലമനസ്കതക്ക് ആദ്യം തന്നെ നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ നന്ദി അറിയിക്കട്ടെ. നമ്മള്‍ പ്രാ‍യപൂര്‍ത്തിയെത്തിയവരായതിനാല്‍ മുഖവുരയില്ലാതെ ചോദ്യങ്ങളിലേക്ക് കടക്കാമല്ലോ.......ഖമറുന്നിസയുടെ പേരിന്റെ അര്‍ത്ഥം. പിന്നെ പര്‍ദയണിഞ്ഞ് നടക്കാനുള്ള ഒരു കാരണം.

എന്റെ പേരിന്റെ അര്‍ത്ഥം പൂര്‍ണചന്ദ്രനെ പോലെ ശോഭിക്കുന്നവള്‍ എന്നാണ്, പിന്നെ പര്‍ദയുടെ കാര്യം. എന്തു മറയ്ക്കുന്നുവോ അത് കാണാന്‍ മനുഷ്യന്‍ അദമ്യമായ ആഗ്രഹമുണ്ടാവും എന്നത് ഒരു ഒരു ലോകസത്യമാണ്....അതാണു എന്റെ ബിസിനസ്സ് സീക്രട്ട്. ആദ്യം തന്നെ നട്ടപിരാന്തനോട് പറയട്ടെ........പൊട്ടിപൊളിഞ്ഞ മലയാളിയുടെ സദാചാരകണ്ണടയിലൂടെ എന്നെ നോക്കുകയോ, ചോദ്യം ചോദിക്കുകയോ ചെയ്യരുത്. ബീ ഫ്രാങ്ക്. അത് പോലെ...ദയവ് ചെയ്ത്.......ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍ അഭിമുഖം നടത്തുന്ന സമയത്ത് ചോദിക്കുന്ന തരത്തിലുള്ള, വാക്കുകള്‍ ഉപയോഗിക്കരുത്....കാരണം പുള്ളിക്കാരന്‍ ശബ്ദതാരാവലി കലക്കിക്കുടിച്ചാണല്ലോ അഭിമുഖം നടത്താന്‍ വരാറുള്ളത്, കേള്‍ക്കുന്നവര്‍ക്കും വളരെ അരോചകമാണത്.

നല്ല കേള്‍ക്കാന്‍ സുഖമുള്ള സ്വരം....എന്നാല്‍ മറച്ച് വച്ചിരിക്കുന്ന പൂര്‍ണചന്ദ്രനെ പോലെ ശോഭിക്കുന്ന ആ സുന്ദരവദനം ഒന്നു കാണിച്ച് തരുമോ ഞങ്ങള്‍ക്ക്?

ഏത് അവയവം വേണമെങ്കിലും കാണിക്കാന്‍ പറഞ്ഞോ ഞാന്‍ കാണിക്കാം, പക്ഷേ എന്റെ മുഖം മാത്രം കാണിക്കാന്‍ പറയരുത്........ഞാന്‍ കാണിക്കില്ല.....നമ്മുടെ നയന്‍താര പറഞ്ഞത് പോലെ....കൂടുതല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാനുള്ള കൊതി ഇല്ലാതാവും.....അതിനാല്‍ ക്ഷമിക്കുക.

തീര്‍ച്ചയായും........എന്നാല്‍ ചോദ്യങ്ങളിലേക്ക് കടക്കാം. ഖമറുന്നീസ സെക്സ് വര്‍ക്കിലേക്ക് വരാനുള്ള കാരണം.......അതിനുള്ള പ്രചോദനം?

എന്റെ നട്ടപിരാന്താ‍, ഞാന്‍ മുമ്പേ പറയാന്‍ മറന്നു പോയി, എന്നെ സെക്സ് വര്‍ക്കര്‍ എന്നു വിളിക്കരുത്..ഞാന്‍ എന്റെ കസ്റ്റമേഴ്സിന്റെ അടുത്ത് നല്‍കിയിരിക്കുന്ന പോര്‍ട്ട്ഫോളിയോ "ഫ്ലെഷ് കണ്‍സള്‍ട്ടന്റ് " എന്ന ഐഡന്റിറ്റിയിലാണ്. അതിനു പകരം പണ്ടത്തെ കുന്നംകുളം അന്നമ്മയോ, തൊടുപുഴ തങ്കമ്മയോ, കോഴിക്കോട് കുഞ്ഞീബിയോ അല്ലെങ്കില്‍ വടകര വിലാസിനിയോ നടത്തിയിരുന്ന ഒരു ഡൂക്കിലി സെറ്റപ്പില്ല ഇന്ന് കാര്യങ്ങള്‍ ഇവിടെ നടക്കുന്നത്, മാത്രമല്ല അങ്ങിനെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. മാത്രമല്ല എതാണ്ട് 5000 കോടിക്ക് മേല്‍ വാര്‍ഷീക ബിസിനസ്സ് നടക്കുന്നുണ്ട് ഇന്ന് കേരളത്തില്‍ ഞങ്ങളുടെ ശരീരത്തിലൂടെ......പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ഇന്നും ഇന്ത്യയില്‍ നാസിക്കിലെ അച്ചടിമെഷീന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പണം അച്ചടിക്കുന്നത് ഞങ്ങളുടെ മെഷീനിലൂടെയാണ്.

പച്ചമലയാളത്തിലുള്ള ഉത്തരമായിരിക്കും കേള്‍വിക്കാരനും, വായനക്കാരനും ഇഷ്ടം, ഞങ്ങളുടെ സ്വന്തം പ്രസ്ഥാനങ്ങളുടെ ഹിറ്റും, റേറ്റും കൂട്ടുക എന്നതാണല്ലോ ഞങ്ങളുടെ കമ്പനിയുടെ ലക്ഷ്യം, ഞങ്ങളുടെ ബ്ലോഗിനെ കൂടുതല്‍ പൈസ കിട്ടുന്ന തരത്തിലേക്കുയര്‍ത്തി വീണ്ടും മറ്റോരു മറിച്ചു വില്പന... അതു തന്നെ ആദ്യന്തീകമായ ലക്ഷ്യം.

അതുകൊണ്ട്തന്നെ ഞാനും ചോദിക്കട്ടെ.......ഈ റിയാലിറ്റി ഷോ കൊണ്ട് എങ്ങിനെയാണ് ഖമറുന്നീസയെന്ന ഞാനും, ന.ബ്രോ.കോ. മായുള്ള മൂച്യല്‍ ഫിനാന്‍ഷ്യല്‍ എഗ്രിമെന്റ്?

"ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക്" രണ്ട് മൂന്ന് പ്ലാറ്റിനം സ്പോണ്‍സേഴ്സിനെ കിട്ടിയിട്ടുണ്ട്, പിന്നെ ഗോള്‍ഡ്, സില്‍വര്‍ അവര്‍ പുറകേ....കേരളക്കരയാകെ മുസ്ലിം സ്ത്രീകളെ വര്‍ണമനോഹരമായ പര്‍ദപുതപ്പിച്ച "ഹുര്‍ളിന്‍ പര്‍ദ"യാണു കൂടുതല്‍ പൈസ തന്ന് ഇതിന്റെ പ്രധാന സ്പോണ്‍സര്‍ ആവാന്‍ സാധ്യത. കേരളത്തിലെ ഒരു മുസ്ലിം സ്ത്രീയെന്നാല്‍ അവള്‍ കറുപ്പില്‍ പൊതിയണം എന്നു തീരുമാനിച്ചത് അവരുടെ ബിസിനസ്സ് ട്രിക്കായിരുന്നല്ലോ....ജമായത്തെ ഇസ്ലാമി സാമ്രാജ്യത്വ അധിനിവേശത്തെ പറ്റി പറയുമ്പോഴും....ഹുര്‍ലീന്‍ മുസ്ലീം സ്ത്രീകളില്‍ നടത്തിയ അധിനിവേശത്തെ പറ്റി നിശബ്ദരായിരിക്കുന്നു. അത് പോട്ടെ...ഞാന്‍ എന്റെ പെണ്ണിനെ നോക്കിയാല്‍ മതിയല്ലോ......എന്തിനാ മറ്റു പെണ്ണിന്റെ സൌന്ദര്യം നോക്കുന്നത്....ഇവിടെ ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യം പ്രസിദ്ധമോ, കുപ്രസിദ്ധമോ ആയാലും സ്പൊണ്‍സറുടെ പ്രോഡക്ട് ഹിറ്റാവും, ഹിറ്റാവണം...ബിസിനസ്സില്‍ വിജയം മാത്രമാണു പ്രധാ‍നം...പിന്നെ ഖമറുന്നിസയുടെ മനോഹരമായ നിമ്നോന്നത കാണിക്കുമ്പോള്‍, വെനീസ പാന്റ്റിസിന്റെ പരസ്യം വരും, പിന്നെ രണ്ട് ഉത്തുംഗഗിരികളെ കാണിക്കുന്ന ആ സുന്ദരനിമിഷങ്ങളെ വിലക്കെടുക്കാനായി രണ്ട് പ്രോഡക്ടുകളാണു മത്സരത്തിലുള്ളത്, ഒന്നും ബ്ലോസം ബ്രേസിയേഴ്സ്, പിന്നോന്ന് ഏയ്ഞ്ചല്‍ ബ്രാ. ഇവരില്‍ കൂടുതല്‍ പൈസ തരുന്നവരുടെ പ്രോഡക്ട് ആ തക്ക സമയത്ത് നമ്മള്‍ കാണിക്കുന്നതായിരിക്കും.

പക്ഷേ ഒരു സൂപ്പര്‍ പ്രോഡക്ടിനെ നിങ്ങള്‍ പ്രോഗ്രാമില്‍ നിന്നും ഒഴിവാക്കി.....ഇപ്പോള്‍ അവനല്ലേ നാട്ടിലെ സൂപ്പര്‍........

അതേതാ........ആ സൂപ്പര്‍ പ്രോഡക്ട്, അതും ഞങ്ങള്‍ അറിയാത്തത്....

ശക്തിയില്ലാതെ തളര്‍ന്നുറങ്ങിക്കിടന്നിരുന്ന കേരളപുരുഷത്വത്തിന്റെ മേല്‍ ഒരു കത്രീന പോലെ ആഞ്ഞടിച്ച "മുസ്ലി പവര്‍ എക്സ്-ട്രാ"...... എന്നെ കാണുമ്പോള്‍, പാളയം മാര്‍ക്കറ്റില്‍ പഴുത്ത വാഴക്കുല കണ്ട് കൊതിവിടുന്ന കാളകൂറ്റനെ പോലെ ആക്രാന്തം കാണിക്കുകയും, എന്നാല്‍ ഒന്നിനും കഴിയാതെ തുപ്പലും വിഴുങ്ങുന്ന പുരുഷനെ കാണിക്കുന്ന സമയത്ത്‍, ഇവന്റെ പരസ്യം ഒന്നു കാണിച്ചാല്‍.......ബാക്കി ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ....

സൂപ്പര്‍ ഐഡിയ......ഖമറു.........ഞങ്ങള്‍ ഇതു തീര്‍ച്ചയായും പരിഗണിക്കാം...ഇത്തിരി വിവാദമായേക്കാവുന്ന ചോദ്യമാണ്...എന്നാലും ചോദിക്കട്ടെ....ഒത്തിരി പുരുഷന്മാരെ അറിഞ്ഞതാണല്ലോ......ആരാണു വില്ലാളിവീരന്മാര്‍ ഈ വിഷയത്തില്‍...

അതു കണ്ണടച്ച് പറയാവുന്ന ഉത്തരമല്ലേ...........അത് നമ്മുടെ മുസ്ലിം പുരുഷന്മാര്‍ തന്നെയാണ് പൈസ മുതലാക്കി പോവാറുള്ളത്.....അത് ഒരു പക്ഷേ ഛേലാകര്‍മ്മത്തിന്റെ ഒരു ഗുണമായിരിക്കാം........പരുപരുത്ത ഉലക്കയുമായി വന്ന് എന്റെ ഉരലില്‍ നെല്ല് കുത്തി........നല്ല നിറപറ സോര്‍ട്ടെക്സ് അരിയും തോല്‍ക്കുന്ന തരത്തിലുള്ള വെളുത്ത അരിയുമായിട്ടാണവര്‍ പോവുക. വിദേശത്ത് ജോലിചെയ്യുന്ന ഭാര്യമാരുള്ള, അതും അങ്ങ് തെക്ക് തിരുവിതാംകൂര്‍ സൈഡിലുള്ള പുരുഷന്മാരായ നമ്മുടെ അച്ചായന്മാരും എന്റെ ലിസ്റ്റിലുണ്ട്..........അവര്‍ക്ക് സ്വതസിദ്ധമായ റബര്‍ ജീനിന്റെ ഗുണം കിട്ടിയയത് പോലെ....നീട്ടിവലിച്ച് രസിക്കുക എന്നതാണു അവരുടെ ഒരു സ്റ്റൈല്‍..... പിന്നെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ "സെന്‍സെക്സ്" വിലയിടിയിമ്പോള്‍, എന്റെ "സെന്‍സെക്സ്" ബിസിനസ് കാളകൂറ്റനെ പോലെ കുതിച്ചുയരും....കാശ് പോയ വിദ്വാന്മാര്‍ ഒരു ആശ്വാസത്തിലും, ആത്മവിശ്വാസത്തിനുമായി എന്റെ സേവനം ആവശ്യപെടാറുണ്ട്.....ഇതിപ്പോള്‍ കേരളത്തില്‍ പുതിയതായി ഞങ്ങളെ തേടിവരുന്ന ഒരു പ്രത്യേക വിഭാഗമാണ്.

ആ നേരത്തെ പറഞ്ഞ ഛേലാകര്‍മ്മത്തിനല്ലേ നിങ്ങള്‍ സുന്നത്ത് എന്നു പറയുന്നത്, അപ്പൊള്‍ അത് ചെയ്യുന്നത് ഒരു മതപരമായ കാര്യമായിട്ടല്ലേ കല്‍പ്പിക്കപ്പെടുക.

നട്ടപിരാന്താ‍, സുന്നത്ത് എന്നു പറയുന്നത്...." ദൈവത്തിങ്കല്‍ ചെയ്താല്‍ പുണ്യമുള്ളതും, ചെയ്തില്ലെങ്കില്‍ പാപമില്ലാത്തതും" എന്നാണ് അര്‍ത്ഥമാക്കുന്നത്..... ഛേലാകര്‍മ്മം ചെയ്താല്‍ പുണ്യമുണ്ടോയെന്ന് ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ലെങ്കില്‍ അനുഭവസ്ഥരോട് പോയി ചോദിച്ചു നോക്കു....എന്തിനു നിങ്ങള്‍ ക്രിസ്ത്യാനികള്‍, ക്രിസ്തുവിന്റെ ഛേലാകര്‍മ്മ പെരുന്നാള്‍ ആഘോഷിക്കാറില്ലേ.....ക്രിസ്തുവിന്റെ അനുയായികള്‍ എന്നു പറയുന്നവര്‍ ഇത്തരം സുഖം കിട്ടുന്ന കാര്യങ്ങളെങ്കിലും ചെയ്ത് വിശ്വാസം പ്രകടിപ്പിക്കൂ.....അല്ലാതെ....തന്നെപൊലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുവെന്ന് അള്‍ത്താരയില്‍ ഗീര്‍വാണം വിട്ടിട്ട്, പുറത്തിറങ്ങി, അധികാരത്തിന്റെയും, സമ്പത്തിന്റെയും എല്ലിന്‍ കഷ്ണത്തിനായി കടിപിടികൂടുന്ന പുരോഹിതവര്‍ഗ്ഗത്തേക്കാള്‍ എത്രയോ മുകളിലാണു തെരുവിലെ ചാവാലിപട്ടികള്‍.

ഏതുതരം ആണിനെയാണു നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഇഷ്ടം....

രഹസ്യം സൂക്ഷിക്കാന്‍ കഴിവുള്ള ഏത് പുരുഷനെയും ഏത് സ്തീയും ഇഷ്ടപ്പെടും.......6 കട്ട മസിലൊന്നും ഒരു ഉപയോഗത്തിനും പറ്റില്ലെന്റെ മാഷേ...

അപ്പോള്‍ കൂടുതല്‍ അറിവിനായി ഖമറുന്നീസ കണ്ട പുരുഷന്മാരെ കൂറിച്ച് ഒരു ചെറിയ വിവരണം..........

കാലിന്റെ നഖം വൃത്തിയായി സൂക്ഷിക്കാത്ത ഒരു പുരുഷന്റെ അടുത്തും ഞാന്‍ പോവാറില്ല....കാരണം അതില്‍ നിന്നും ആലോചിക്കാം പ്രധാന അവയവം അവന്‍ വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നു....എന്തിനാ അതൊക്കെ നമ്മള്‍ വാരി വലിച്ച് തിന്ന് അസുഖം വരുത്തുന്നത്.......പിന്നെ കൂടുതല്‍ ആഭരണങ്ങള്‍ അണിയുന്ന പുരുഷന്റെ കാര്യവും പോക്കാ.....മുസ്ലി പവര്‍ അവര്‍ക്ക് അത്യാവശ്യമാണ്.........പിന്നെ വീട്ടില്‍ പ്രയോഗിക്കാന്‍ അനുവാദം കിട്ടാത്തവരും, വിജയിക്കാത്തതുമായ 64 കലകള്‍, എന്റെ അടുത്ത് വന്ന് പ്രയോഗിച്ച് വിജയിച്ച് പോവുന്നവര്‍ ഉണ്ട്..... മധ്യവയസ്കരാണു അത്തരം ആളുകളില്‍ കൂടുതലും.

അപ്പോള്‍ മലയാളിയുടെ കിടപ്പറയുടെ കറന്റ് ട്രെന്റ് എങ്ങിനെ?

കിടപ്പറയിലെ മാജിക്ക് ഫോര്‍മുല അറിയാത്തവരാണ് ബഹുഭൂരിപക്ഷം ഇന്ത്യന്‍ ദമ്പതികളും, ആ ഫോര്‍മുല അറിഞ്ഞാല്‍.......സന്തോഷപ്രദമായിരിക്കും അവരുടെ കിടപ്പറ.

അതേതാണു ആ‍ മാജിക്ക് ഫോര്‍മുല.?

"Man need love thru SEX.......Woman need Sex thru LOVE" ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്, ഒന്നു ചികഞ്ഞ് ചിന്തിച്ച് നോക്കൂ. ഇത് ഖമറുന്നീ‍സയുടെ പേറ്റന്റ് കിട്ടിയ വാക്യമാണ്....ഇനി ഈ ഫോര്‍മുല ഉപയോഗിക്കുന്നതിനോ, ടെലികാസ്റ്റ് ചെയ്യുന്നതിനോ എന്റെ പക്കല്‍ നിന്നും പ്രത്യേകം പണമടച്ച് അനുമതി പത്രം, വാങ്ങേണ്ടതാണ്.

ഇനി ഖമറുന്നിസയുടെ റിയാലിറ്റി ഷോയായ "ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍" എന്ന പരിപാടിയെ പറ്റി ഒരു വിവരണം പറഞ്ഞാല്‍ നന്നായിരിക്കും.....

ഈ ചോദ്യം ഞാന്‍ ആദ്യം മുതല്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.......കേരളത്തില്‍ ഇന്ന് പലതരം റിയാലിറ്റി ഷോകള്‍ നടക്കുന്നുണ്ട്....എല്ലാം ചര്‍വിതചര്‍വണങ്ങളാ‍യ പരിപാടികള്‍, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയെ കുറിച്ച് ആലോചിച്ചപ്പോഴാണ്.....ഇത്തരം ഒരു ആശയം എന്റെ മനസ്സില്‍ ഉദിച്ചതും. അതിന്‍ പ്രകാരം ന.ബ്രോ.കോ. മായി സംസാരിച്ചതും, അതിനുള്ള അനുമതി കിട്ടിയതും. ഈ പ്രോഗ്രാമിനു അപാരമായ വിപണിമൂല്യവും, വിശാലമായ വാര്‍ത്ത പ്രാധാന്യവും ഉണ്ടാവുമല്ലോ. ഇതില്‍ ഉള്‍പെടുതുന്നത്, ഞാന്‍ ഒരു ലൈവ് ക്യാമറയുമായി എന്റെ കസ്റ്റമറെ പിടിക്കുന്നതും, അവരുമായി രമിക്കുന്നതും നിങ്ങള്‍ക്ക് ലൈവായി കാണാവുന്നതാണ്.............പക്ഷെ അതിനു ഞാന്‍ എന്റെ കസ്റ്റമറെ തിരഞ്ഞെടുക്കുന്നതിനു എന്റെതായ ചില കാഴ്ചപാടുകള്‍ ഉണ്ട്.....

ഏതൊക്കെയാണു അത്തരം കാഴ്ചപ്പാടുകള്‍.....

ഓരോ ആണിനും, ചില സെക്സ്വല്‍ ഫാന്റസികള്‍ ഉണ്ടാവും........ചിലര്‍ക്ക് മെലിഞ്ഞ പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് തടിച്ച പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് കറുത്ത പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് മുടികൂടുതല്‍ ഉള്ള പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് ഉയര്‍ന്ന മാറിടമുള്ളവരെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് ഇതരമതസ്ഥരായ സ്ത്രീകളുമായി വേഴ്ച നടത്താനായിട്ടായിരിക്കും ഇഷ്ടം, ചിലര്‍ക്ക് അടുക്കളയിലും, ബാത്ത്റൂമിലും വച്ചായിരിക്കും നല്ല സെക്സ് ആസ്വദിക്കാന്‍ കഴിയുക.....ഇതെല്ലാം ഓരോ ആളുകളുടെ ഇഷ്ടം..... ആ ഇഷ്ടങ്ങള്‍ സാധിച്ച് കിട്ടുമ്പോള്‍, അവന്‍ വിഷയപരമായി സംതൃപ്തനാവുന്നു. അത് പോട്ടെ......ഒത്തിരി ചോദ്യങ്ങള്‍ ചോദിച്ചതല്ലേ നട്ടപിരാന്തന്‍ എന്നോട്, ഞാന്‍ തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ....സ്ത്രീ ശരീരത്തില്‍ നട്ടപിരാന്തന് ഇഷ്ടപെട്ട അവയവം ഏതാണു?

എനിക്കിഷ്ടം, സ്തീശരീരത്തിലെ നല്ല കുഴിയുള്ള പുക്കിള്‍ ആണ്....അതിനാല്‍ തന്നെ......തമിഴ് സിനിമാപാട്ടുകള്‍ കാണുമ്പോള്‍.....രണ്ട് കണ്ണുകള്‍ എന്നെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.....

അപ്പോള്‍ അതാണു ഞാന്‍ പറഞ്ഞത്, ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങള്‍.....അത്തരം ഒരു ഇഷ്ടക്കാരന്റെ വിളിയും കാത്തിരിക്കുകയാണ്, ഞാന്‍ ഈ ലൈവ് പ്രോഗ്രാം തുടങ്ങാനായി....

അതാരാണ് ആ പ്രത്യേക ഇഷ്ടക്കാരന്‍....

ഒരു കുമ്പനാട് അച്ചായന്‍.....ആ അച്ചായന് ഒരു ആഗ്രഹം..... ഒരു പര്‍ദ ധരിച്ച സ്ത്രീയുമായി അതായത് ഒരു മുസ്ലിം യുവതിയുമായി രമിക്കണമെന്ന്, അതാവാം നമ്മുടെ ആദ്യത്തെ ലൈവ് പോസ്റ്റ്...

അതിനു കോട്ടയത്ത് ഒരു അച്ചായത്തി പര്‍ദ ധരിച്ച്, ഉദ്ഘാടനം ഉഷാറാക്കിയത് പോലായാലും പോരെ.... എല്ലാം ദ ഗ്രേറ്റ് യൂണിവേഴ്സല്‍ ബര്‍മുഡ മട്ടത്രീകോണം ആണല്ലോ....ക്ലാവറോ, ഡയമണോ, ഒന്നും അല്ലല്ലോ അതിനെ യുണീഖ് ഷെയ്പ്.

അതാണു ഞാന്‍ നേരത്തെ പറഞ്ഞത്, ഓരൊ ആണിനും ഓരോ സെക്സ്വല്‍ ഫാന്റസിയുണ്ടെന്ന് പറയുന്നത്....
അത് മനസ്സിലാക്കുക.......ഒരു കസ്റ്റമറുടെ തൃപ്തി അതാണ്...അതാവണം ഒരു ഫ്ലഷ് കണ്‍സള്‍ട്ടന്റിന്റെ പ്ലസ് പോയിന്റ്.

പക്ഷേ ഇതില്‍ എവിടെ "ലൈംഗീക കുറ്റകൃത്യം".................... പ്രായപൂര്‍ത്തിയായ രണ്ട് സ്ത്രീപുരുഷന്മാര്‍ ഉഭയസമ്മതപ്രകാരമുള്ള സെക്സ് നടത്തുന്നത് ശിക്ഷാര്‍ഹമല്ലല്ലോ....അത് ചിത്രീകരിക്കുന്നത് നിങ്ങളുടെ സ്വകാര്യത. പിന്നെ അത് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രയാസങ്ങള്‍ ഉണ്ട്....അതിന്റെ കാര്യങ്ങള്‍ ഞങ്ങള്‍...നോക്കിക്കൊള്ളാം.....

നട്ടപിരാന്തന്‍ ഒന്നു മനസ്സിലാക്കുക...........ഏത് പരിപാടിക്കും ഒരു സസ്പെന്‍സ് ഉണ്ടാ‍വും...ആ സസ്പെന്‍സിനായി നട്ടപിരാന്തനും കാത്തിരിക്കുക......സോറി....നട്ടപിരാന്താ.....ഒരു കാള്‍ വരുന്നു......

അതാ‍...........നമ്മുടെ കുമ്പനാട് അച്ചായന്‍ വിളിക്കുന്നുണ്ട് ഫോണില്‍. ഇനി സമയമില്ല അധികം സംസാരിക്കാന്‍.........എന്റെ ശരീരത്തില്‍ ക്യാമറകള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്....ഇനി എല്ലാം.....ലൈവായി ഞാന്‍ ചിത്രീകരിക്കാം........കാണാന്‍ നിങ്ങളും.......
-------------------------

Haiiiiiiii....hello..dear Achayaa......your sweetheart Khamaru speaking.........last couple of days you are always in my mind. Tell me dear.......what I want to do to give you the real heavenly feelings?

Yahhh Dear.............I wanna enjoy your god gifted beauty through your each and every inch.......And I am sure that I will never ever forget that sweet memories till my last breath................

Oh my God......what a sweet guy you are.....honey I'm really cherished in your sweet words, okay dear Achayaa.................please wait for me...............within one hour I will be in your hand...............

വാല്‍കഷ്ണം..

ശരിയായ “കുറ്റകൃത്യം” അടുത്ത ലക്കത്തില്‍........പിന്നെ ദീപാവലിയൊക്കെ വരികയല്ലേ......അതുവരെ പൂത്തിരിയും, മത്താപ്പും, വാണവും, അമിട്ടും ആയിരിക്കട്ടെ നിങ്ങളുടെ കൂടെ............

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (രണ്ടാം ഭാഗം ഇവിടെ)

Tuesday, September 30, 2008

മലയാളത്തിലെ ആദ്യത്തെ മര്‍ഡോക്കിയന്‍ ബ്ലോഗ്...”മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍”

ഞാന്‍ നട്ടപിരാന്തന്‍.........നിങ്ങളറിയും പോലെ "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യുടെ ജീവാത്മാവും, പരമാത്മാവുമായ ഞാന്‍, ഒരു ഫുഡ്ബോള്‍ മൈതാനം പോലുള്ള എന്റെ നെറ്റിത്തടവും, തെങ്ങില്‍ കോളാമ്പിമൈക്ക് വച്ചത് പോലുള്ള ആനചെവിയും, എന്തും മണത്ത് അറിയുന്ന ഡാകിനി മൂക്കും, പിന്നെ രണ്ട് കരാളഹസ്തങ്ങളും വച്ച്, ഏതോ അഭിശപ്ത നിമിഷത്തില്‍ ഒരു ബ്ലോഗും, അതിനു അനുസാരിയായി "നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍" എന്നോരു മീഡിയ ചാനലും സ്ഥാപിച്ചത് അതിന്റെ ഷയര്‍ഹോള്‍ഡെഴ്സാ‍യ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ.

ഇത്രയും കാലമായി, നമ്മുടെ രണ്ട് സ്ഥാ‍പനവും, ഈ ബൂലോകത്തില്‍ ക്ലിക്കായിട്ടില്ല എന്നത്, എന്നെ പോലെ നിങ്ങള്‍ക്കും അറിയാവുന്നതാണ്.......മാത്രമല്ല നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്കുള്ള ഡിവിഡ്ന്‍സോ, ബോണസോ നിങ്ങള്‍ക്കൊട്ട് കിട്ടിയിട്ടുമില്ല.......ഷെയര്‍വാങ്ങി സ്ഥാപിച്ച കൈരളി, ഇന്ത്യാവിഷന്‍, ജയ്ഹിന്ദ് എന്നി ചാനലുകള്‍ ഇതു വരെ ഒരു നക്കാപിച്ച പൈസപോലും അതിന്റെ ഷെയര്‍ ഹോള്‍ഡേഴ്സിനു തിരിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍, എനിക്കും വേണെമെങ്കില്‍ പൊടിയും തട്ടിപോവാം, എങ്കിലും നമ്മുടെ ചാനലും, ബ്ലോഗും ക്ലിക്കാവാത്തതിനു അതിന്റെ പിന്നിലെ ചില തുണിയഴിച്ചിട്ട സത്യങ്ങളും, നിങ്ങളെ അറിയിക്കുവാനും, ബ്ലോഗും, ചാനലും എങ്ങിനെ ലാഭകരമായി നടത്തികൊണ്ട്പോവാം എന്നുള്ള എന്റെ ചില ചിന്തകളുമാണു ഞാനിവിടെ നിങ്ങളുടെ മുമ്പില്‍ വയ്കൂന്നത്.

സത്യത്തില്‍, ബൂലോകത്തില്‍ പ്രചാരത്തിലുള്ള പ്രശസ്തമായ 10-25 ബ്ലോഗിനെക്കാള്‍ 15248548455748658522548 ഹിറ്റ്, എല്ലാ ദിവസവും കൂടുതലാണു നമ്മുടെ ബ്ലോഗിന്, നമ്മളത് ബ്ലോഗില്‍ കാണിക്കാത്തതും, പിന്നെ വിളിച്ച് പറയാത്തതും നമ്മുടെ മര്യാദ.......കാരണം നമ്മള്‍ മനോരമയല്ലല്ലോ. മാത്രമല്ല നിങ്ങള്‍ നമ്മുടെ ബ്ലോഗിലെ പരസ്യത്തില്‍ കുത്തുമ്പോള്‍ നട്ടപിരാന്തന്‍ കാശു വാരുന്ന ഗൂഗിള്‍ പരസ്യതന്ത്രവും നമ്മള്‍ പരിക്ഷിച്ചിട്ടില്ല, "പണം നമ്മുക്ക് പുല്ലെടി.....പക്ഷേ ഇല്ലെടി" എന്നുള്ള വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ മണിമാനേജ്മെന്റ് ആണല്ലോ നമ്മുടെ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പോളിസി.

ബൂലോകത്തെ പല പ്രശസ്തബ്ലോഗ്ഗെഴുത്തുകാരായ വമ്പന്മാര്‍ക്ക് കഥയ്ക്കുള്ള ത്രെഡും, വമ്പത്തികള്‍ക്ക് കഥാബീജവും, സപ്ലെ ചെയ്യുന്നത് നമ്മുടെ "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യാണെന്നുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാനിവിടെ പരസ്യമാക്കുകയാണു.........കഴിഞ്ഞ 3-4 മാസമായി നമ്മുടെ കമ്പനി ത്രെഡും, കഥാബീജവും പല ബ്ലോഗന്മാര്‍ക്കും, ബ്ലോഗത്തികള്‍ക്കും കൊടുക്കാത്തതിന്റെ കുറവ് നിങ്ങള്‍ ബൂലോകത്തില്‍ കാണുന്നുണ്ടല്ലോ........ബൂലോകമെന്നാല്‍ “കൊടകരപുരാണം” എന്നാണെന്ന് വിചാരിച്ചിരുന്ന ബൂലോകവാസികള്‍, കഴിഞ്ഞ കുറേ മാസങ്ങളായി കാത്തിരുന്നാണു കൊടകരയില്‍ ഒരു പോസ്റ്റ് വായിച്ചത് അതും ഒരു പീറ കുണ്ഡലിനിയുടെ കഥ, പക്ഷേ അതിനും 125 കമന്റ് കിട്ടിയെന്ന് പറയുമ്പൊള്‍ നമ്മുക്ക് കണ്ണുകടിയുണ്ടായില്ല എന്നു പറയുന്നത് ഒരു വിരോധാഭാസമായിരിക്കുമല്ലോ..........പിന്നെ ബൂലോകരേ വെര്‍ളി പിടിപ്പിക്കുവാന്‍ ബെര്‍ളിയെന്നൊരുത്തന്‍ ബെര്‍ളിത്തരങ്ങള്‍ എഴുതുകയാണു......നമ്മുടെ സ്റ്റോക്ക് കിട്ടാതായപ്പോള്‍, പുരാണങ്ങളും, പഴയ സിനിമാകഥകളും മൊഴിമാറ്റി, ഉത്താരാധുനികമായ ചവറുകള്‍ എഴുതി ബൂലോകം മലീമസമാക്കുന്നു. പിന്നെ വിഷയങ്ങള്‍ കിട്ടാത്തവര്‍.......കരിവാരവും, മറ്റും ആചരിച്ച് കളിച്ചത് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ......അങ്ങിനെ ഒത്തിരി പുലികളും, പുലിച്ചികളും......

ആ ബോഗ്ഗുകള്‍ വായിച്ചു രസിക്കുന്ന നിങ്ങള്‍, ഇങ്ങനെയൊരു കടുത്ത തീരുമാനത്തില്‍ നമ്മളെത്തിയതില്‍ ഇത്തിരി വിഷമിക്കുമെന്നറിയാം, എന്നാലും നിങ്ങളുടെ ഭാവി സന്തോഷത്തിലാണ് "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യുടെ സംതൃപ്തി. ഇനി വിഷയത്തിലേക്ക് വരാം........ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ മര്‍ഡോക്ക് എന്നോരു സായിപ്പ് വന്ന് വാങ്ങിയത് നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ.....സത്യത്തില്‍ ഞാനുമായുള്ള ഒരു മീറ്റിംഗില്‍ അറിയാതെ ആരോ ടിവി ഓണാക്കുകയും, അവരുടെ സ്റ്റാര്‍സിംഗര്‍ എന്ന പരിപാടി പുള്ളിക്കാരന്‍ കാണാന്‍ ഇടയായി....അതിലെ സ്റ്റാര്‍ കണ്ടാണു പുള്ളിക്കാരന്‍ അത് പുള്ളിക്കാരന്റെ സ്റ്റാര്‍ ആക്കാന്‍ തിരുമാനിച്ചത്......

“നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍” നമ്മുക്ക് ഒരു മഹാസംഭവമായി വളര്‍ത്തിയെടുക്കാവുന്നതേയുള്ളു, രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോണ്‍ബ്രിട്ടാസ് നടത്തിയ ഫാരിസ് ഗഫൂറ് അഭിമുഖം മാതിരിയൊന്ന്, അല്ലേങ്കില്‍........ഇന്ത്യാവിഷന്റെ മൂലക്കല്ല് ഒരിക്കലൂരിയ കുഞ്ഞാപ്പുവുമായി, നികേഷ് കുമാര്‍ നടത്തിയ ഒത്തുത്തിര്‍പ്പ് അഭിമുഖം പോലൊന്ന്, അങ്ങിനെ പലതും നമ്മുടെ പെട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്......
.
എന്നിരുന്നാലും നമ്മളുമായുള്ള കച്ചവടത്തില്‍, “നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍” ഒരു നഷ്ടകച്ചവടമാണെന്ന് മനസ്സിലാക്കി പുള്ളിക്കാരന്‍ ഒഴുവായി........എന്നാല്‍ അതിനിരട്ടിയായി......നമ്മുടെ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബൌദ്ധികബ്ലോഗ് മര്‍ഡോക്കുമായി കച്ചവടം ഉറപ്പിപ്പിക്കുകയും, അതിനു നല്ല ഒരു സംഖ്യ നമ്മുക്ക് പ്രതിഫലമായി കിട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.....അതിന്റെ ലാഭവിഹിതം നിങ്ങള്‍ക്ക് താമസിയാതെ കിട്ടുന്നതായിരിക്കും........

അതിനാല്‍ ബൂലോകത്തെ ആദ്യത്തെയും, അവസാനത്തെയും മര്‍ഡോക്കിയന്‍ ബ്ലോഗായി “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ തിരഞ്ഞെടുത്തതായി നിങ്ങളെ ഞാന്‍ സസന്തോഷം അറിയിക്കുന്നു. ഞങ്ങള്‍ക്ക് പാരയായി ഇനി ആരെങ്കിലും മലയാളം മര്‍ഡോക്കിയന്‍ ബോഗ്ഗായാല്‍.......അവരുടെ ബ്ലോഗ്..........കണ്ടംതുണ്ടമാക്കുമെന്ന് ഇതിനാല്‍ ഭീഷണിപെടുത്തുന്നു.

മര്‍ഡോക്കിയന്‍ കരാര്‍ പ്രകാരം, ഇനി മുതല്‍ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബ്ലോഗില്‍ തികച്ചും റിയലിസ്റ്റികായ പോസ്റ്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും, അത് വായിക്കുവാന്‍ 21 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

പുതിയ മര്‍ഡോക്കിയന്‍ ബിസിനസ് തന്ത്രങ്ങളായി തുടര്‍ന്ന് പ്രസിദ്ധീകരിക്കുവാന്‍ പോവുന്ന പോസ്റ്റുകള്‍ നമ്മള്‍ ഇവിടെ വായനക്കാരുടെ മുമ്പിലിടുകയാണ്.

1. ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍
2. സഖാവ് കുഞ്ഞിരാമേട്ടന്റെ ചില “വിസ്മയ”ചിന്തകള്‍
3. ഒരു ചന്തിയും ചില വാലെന്റെയിന്‍ ബലൂണ്‍ ബിസിനസ്സും...........ഇത്യാദി എരിവും പുളിയും, മസാലയും കൂട്ടിയ പോസ്റ്റുകളായിരിക്കണമത്രേ ഒരു മര്‍ഡോക്കിയന്‍ ബ്ലോഗിന്റെ മുഖമുദ്ര.

എഷ്യാനെറ്റിലെ കെ.പി.മോഹനന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ “നിങ്ങളുടെ സുന്ദരമസൃണമായ മുഖദാവില്‍ നിന്നും പൊഴിഞ്ഞിറങ്ങുന്ന പാല്‍ പുഞ്ചിരി വിരിഞ്ഞു കാണാനായി ഞാനോരു കാര്യം ചോദിക്കട്ടെ?

ചളമാക്കിയില്ലല്ലോ....................................കല്ലേറിഞ്ഞാലും, ഞാനീ മൊട്ടത്തലകൊണ്ട് തടുക്കും.Sunday, September 28, 2008

പ്രണയവും, ദാമ്പത്യവും............പിന്നെ........

പ്രണയം മനുഷ്യനു എത്തിച്ചേരാന്‍ കഴിയുന്ന ദൈവവസ്ഥയാണെങ്കില്‍ ദാമ്പത്യം മനുഷ്യനു ആയി്ത്തീരാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മനുഷ്യവസ്ഥയാണു. പ്രണയം ഉരുവാക്കപ്പെടുമ്പോള്‍ ആ വ്യക്തിയില്‍ ദൈവം പിറക്കുന്നു എന്നര്‍ത്ഥം. ദൈവം വിശ്വാസമാണു. ആ‍ നിറവ് വ്യക്തിയെ ദൈവത്തെപ്പോലെ സ്വയം സ്നേഹിക്കാനും തന്നില്‍നിന്നും വേര്‍പ്പെട്ടുപോയിനില്‍ക്കുന്നവയെല്ലാം തന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയാനും സഹായിക്കുന്നു. ഭുമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്ന പ്രണയകാലം അന്ത്യം വരെ നിലനിര്‍ത്താന്‍ ഒരിക്കല്‍ പ്രണയത്തില്‍ അകപ്പെട്ട ആരും കൊതിച്ചു പോവും.

ദൈവികമായ ആനന്ദം - ആത്മാവിന്റെ നിറവ്, ഇവ ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുക വ്യക്തി സ്വയം പൂര്‍ണ്ണമാകുമ്പോഴാണു. ഇവ ഒരുമിച്ചാണു സംഭവിക്കുക. ഒരാള്‍ പൂര്‍ണ്ണമാവുമ്പോള്‍ പ്രണയാതുരമാവുന്നു.പ്രണയാതുരമാവുമ്പോള്‍ പൂര്‍ണ്ണമാവുന്നു. ആണും പെണ്ണൂം പരസ്പരം പൂരിപ്പിക്കപെടുമ്പോള്‍ മാത്രം പൂര്‍ണ്ണമാവും വിധമാണു മനുഷ്യന്‍ എന്ന സൃഷ്ടി. ഈ പൂര്‍ണ്ണതയെ, ആനന്ദത്തെ നിത്യമായി നിലനിര്‍ത്താ‍ന്‍ ആഗ്രഹിച്ച മനുഷ്യന്‍ തങ്ങളാവും വിധം സമൂഹജീവിതത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു ക്രമമാണു ദാമ്പത്യവും, കുടുംബവും. അത് മനോഹരമാവുന്നത്....ആ വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിലാണു.

ബൈബിളിലെ ഉത്തമഗീതത്തിലെ പ്രണയമോ, കൈലാസത്തിലെ പ്രണയതുരമായ ദാമ്പത്യമോ എല്ലാം നമ്മള്‍ സങ്കല്‍പ്പിക്കാറുണ്ട്. അര്‍ദ്ധഭാഗം നാരിയായിരിക്കുമ്പോള്‍, മനുഷ്യന്‍ ഈശ്വരനാവുന്നു എന്ന സങ്കല്‍പ്പം പോലും നമ്മള്‍ ഉണ്ടാക്കിയതാണു. ഈ രണ്ട് ദാമ്പത്യങ്ങളും, എല്ലാ ദമ്പതികള്‍ക്കും പ്രണയത്തിലൂടെ മാത്രം എത്തിച്ചേരാ‍വുന്ന ഒരു സാദ്ധ്യതയായി പൂര്‍വ്വികര്‍ നമ്മുക്ക് മുമ്പില്‍ തുറന്ന് വച്ച അനുഭവമാണു. ഇപ്രകാരം സാദ്ധ്യതകള്‍ സ്വര്‍ഗത്തിലേക്കുള്ള വാ‍തിലായി തുറന്ന്കിടക്കുമ്പോഴും ദാമ്പത്യവും, കുടുംബവും ഒരു തടവറയാണെന്നും മനുഷ്യജീവിതത്തെ ഇത്രയേറെ ദുരന്തപൂര്‍ണ്ണമാക്കുന്നത് ഈ ദാമ്പത്യ-കുടുംബ വ്യവസ്ഥയാണു എന്നൊക്കെയുള്ള ചിന്തകള്‍ ആദ്യം മുതല്‍ക്കേ പ്രബലമാണു. എന്നാല്‍ ബദലായി ഉയര്‍ന്ന് വന്ന സങ്കല്‍പ്പങ്ങള്‍ക്കൊന്നും കാര്യമായ സാദ്ധ്യതകളെ തുറന്നു വയ്ക്കാനായില്ല. ആ സ്ഥിതിക്ക് മനുഷ്യന്റെ പരിമിതികളെ കൂടി പരിഗണിച്ച് ഇനിയും ഏറെനാള്‍ നാം നിലനില്‍ക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ തന്നെയായിരിക്കും. എന്നിരുന്നാലും ഇന്നത്തെ കുടുംബത്തിലെ പുരുഷാധിപത്യവും, ഹിംസയും, ആര്‍ത്തിയും ദുരയും വിമര്‍ശനവിധേയമാക്കപ്പെട്ടുകതന്നെ വേണം.

മനുഷ്യനിര്‍മ്മിതമായ ദാമ്പത്യത്തിനും കുടുംബത്തിനും ദൈവപരിവേഷം കല്‍പ്പിക്കുമ്പോള്‍ തന്നെ അവ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതും വെല്ലുവിളികള്‍ നിറഞ്ഞതുമാണു. മനുഷ്യന്റെതായ എല്ലാ പരിമിതികളും സാദ്ധ്യതകളും ഇതിന്റെ ഭാഗമാണു. പ്രണയവിവാഹത്തിലും, നിശ്ചയിക്കപ്പെട്ട വിവാഹത്തിലും ഇത് ഒരു പോലെ ബാധിക്കപ്പെടുന്നു.അതിനാല്‍ തന്നെ നിരന്തരം പുനര്‍നിര്‍മ്മിക്കപ്പെടുകയും, ശുശ്രൂഷിക്കപ്പെടുകയും ചെയ്യുക എന്നത് ഇവരുടെ സ്ഥായിയായ സ്വഭാവമാണു. അത് കൊണ്ടാവാം വിവാഹം പോലെതന്നെ വിവാഹമോചനവും ഒരു ആചാരമാവുന്നത്.

ദമ്പതിമാര്‍ പ്രണയാതുരമാണെങ്കില്‍ ആ കുടുംബം സ്വര്‍ഗ്ഗവും, അവിടെ കുഞ്ഞുങ്ങള്‍ മാലാഖമാരുമായിരിക്കും. എന്നാല്‍ അവര്‍ക്കിടയിലെ പ്രണയം നഷ്ടമാവുമ്പോള്‍ അവിടം മഹാനരകവും, കുഞ്ഞുങ്ങള്‍ക്കും നരകതുല്യമായ അവസ്ഥയായിരിക്കും വീട്ടില്‍. മൂന്ന് കാര്യങ്ങളാണു ലോകത്തില്‍ സുന്ദരമായിരിക്കുന്നത്. ഒന്ന്. സഹോദരങ്ങള്‍ സ്നേഹത്തോടെ വസിക്കുന്നത്, രണ്ട്: അയല്‍ക്കാര്‍ സ്നേഹത്തോടെ വസിക്കുന്നത്, മൂന്ന്: ദമ്പതികള്‍ സ്നേഹത്തോടെ വസിക്കുന്നത്. ആദ്യത്തെ രണ്ടും സാധ്യമാവണമെങ്കില്‍ മൂന്നാമത്തേത് ആദ്യത്തില്‍ സാദ്ധ്യമാവണം.

പ്രണയാതുരമായ ദമ്പതികള്‍ പരസ്പരം അഗ്നിയും കാറ്റും എന്നപോലെ ഒരാള്‍ മറ്റോരാളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, പ്രണയം നഷ്ടമാവുമ്പോള്‍ അവര്‍ പരസ്പരം അഗ്നിയും ജലവും പോലെ പ്രണയത്തെ തല്ലിക്കെടുത്തുന്നു. അതുകൊണ്ട് തങ്ങളില്‍ ഉരുവാക്കപ്പെട്ട പ്രണയത്തെ നിലനിര്‍ത്തേണ്ടതും, അത് നിലനിര്‍ത്തുക എന്നതും മണ്‍കുടത്തിലെ നിധി കാക്കും പോലെ ശ്രദ്ധയേറിയ ഒന്നാണു.

പ്രണയം നഷ്ടമാവുമ്പോള്‍, പരസ്പരം പൂരകങ്ങളും, അനന്യരുമായി കഴിഞ്ഞവര്‍, അപരിചിതരും, ശത്രുക്കളുമായി മാറുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല്ല, മറിച്ച് ഒരു വലിയ മരത്തിന്റെ വേരു നിത്യവും കരണ്ട് കരണ്ട് എലി മരത്തെയുണക്കും പോലാണിത്. നമ്മളില്‍ തന്നെയുള്ള അഹന്ത ഇത് നിരന്തരം ഈ ജോലി ചെയ്യുന്നുണ്ട്. സ്നേഹം പോലെ തിന്മയും മനുഷ്യമനസ്സിലുണ്ട്.

പ്രണയികള്‍ വിവാഹിതരാവുമ്പോള്‍, അവരിലെ പ്രണയം അവസാനിക്കുന്നു, അവരുടെ ചരിത്രം അവിടെ ആരംഭിക്കുന്നു. പ്രണയം സ്വാതന്ത്ര്യവും, വിവാഹം ഉത്തരവാദിത്തവുമാണു എന്നോക്കെ നമ്മള്‍ സങ്കല്‍പ്പിക്കുന്നത് ഇത് മൂലമാവാം. എന്നാല്‍ വിവാഹത്തിന്റെ രണ്ട് ചിറകുകളാണ് സ്വാതന്ത്ര്യവും, ഉത്തരവാദിത്തവും. സ്വാതന്ത്ര്യത്തെ നേരിടാന്‍ സ്വാതന്ത്ര്യം തന്നെ ഉപയോഗിക്കണമെന്ന് നമ്മള്‍ മറന്ന് പോവുന്നു. ഉപേക്ഷിച്ച് പോവലല്ല ചേര്‍ത്ത്പിടിക്കലാണ് സ്വാതന്ത്യം.

ദമ്പതികള്‍ പ്രണയാതുരരെങ്കില്‍ കുഞ്ഞുങ്ങള്‍ എത്രമാത്രം ശാന്തപ്രകൃതരും സന്തുഷ്ടരുമായിരിക്കുമെന്ന് ഒരിക്കലെങ്കിലും അനുഭവിക്കാത്ത മാതാപിതാക്കന്മാരുണ്ടാവില്ല. എന്നാല്‍ കുട്ടികളെ വലിയവരുടെ ജീവിതം ജീവിക്കാന്‍ നാം നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ കുട്ടികള്‍ അല്ലാതാവുകയും, അവര്‍ നമ്മുക്കൊരു ഭാരമാവുകയും ചെയ്യുന്നു. ദമ്പതികളില്‍ പ്രണയം നഷ്ടപെടുമ്പോഴാണു അവര്‍ അവര്‍ കുഞ്ഞുങ്ങളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നതും മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നതും ഇത് കുട്ടികളില്‍ അധികഭാരമാണു ഏല്‍പ്പിക്കുന്നത്. അവിടെ സ്നേഹമെന്ന പേരില്‍ നാം അവര്‍ക്ക് നല്‍ക്കുന്നത് ഇണയോടുള്ള ശത്രുതയായിരിക്കും.

മറ്റാര്‍ക്കും തകര്‍ക്കപ്പെടാനാവാ‍ത്ത വികാരത്തിന്റെ ഭാഷയായിരിക്കണം ദാമ്പത്യം, പ്രണയത്തെ ദാമ്പത്യത്തില്‍ കുടിയിരുത്താനുള്ള ഏകമാര്‍ഗ്ഗമാണത്.

(കടപ്പാട്‍...........ഡോ:റോസി തമ്പി, പിന്നെ തൊട്ടറിഞ്ഞ ഒത്തിരിയാളുകളോടും)

വാ‍ല്‍കഷ്ണം:

ഭര്‍ത്താവ്, പൂജിക്കുന്ന ദേവിയെപ്പോലെ ഭാര്യയെ ഹൃദയത്തില്‍ സുക്ഷിക്കുന്നു. ഹൃദയത്തില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നു. പക്ഷേ ഭാര്യയ്കാവശ്യം തുറന്ന സ്നേഹപ്രകടനമാണ്. അത് പ്രകടിപ്പിക്കുന്നവനത്രേ അവര്‍ക്ക് നല്ല ഭര്‍ത്താവ്.

Sunday, July 27, 2008

ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍

ലാസറിന്റെ വിശുദ്ധചന്തിയില്‍ ആലേഖനം ചെയ്ത തിരുവെഴുത്തുകളുടെ ഒളിഞ്ഞിരിക്കുന്ന സത്തയെന്തെന്ന് ചോദിച്ച് ഒത്തിരി കത്തുകള്‍ എന്റെ മെയിലില്‍ കിട്ടിയിരുന്നു, പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ബ്ലോഗറും എന്നോട് നേരിട്ട് എന്താണു ലാസറിന്റെ വിശുദ്ധചന്തിയാല്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചിരുന്നു. ഇതില്‍ നിന്നും വിപരീതമായി കടുത്ത വ്യക്തിഗത വിമര്‍ശനങ്ങളും കിട്ടിയിരുന്നു, അതു പോലെ ഇത്തരം ഭാഷയുപയോഗിക്കരുതെന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചവരും ഉണ്ട്. പോസ്റ്റ് വായിച്ച് മനസ്സില്‍ തോന്നിയ കമന്റ് കുറിച്ചവരുമുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി.

വിശുദ്ധചന്തിയിലൂടെ ഞാന്‍ ഉദ്ദേശിച്ചത്, ഒരു ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തെ (ഒരു പരിധിവരെ ഭൌതീകജീവിതത്തെയും) വി.ബൈബിളിനെയും ക്രിസ്തുവിന്റെ ജീവിതവീക്ഷണത്തിലും നിന്നുകൊണ്ട് പരിശോധിച്ചാല്‍ ഉത്തരം കിട്ടുന്നതാണു.

പക്ഷേ അതിനു വിപരീതമായി, നമ്മുക്ക് സ്വര്‍ഗീയസുഖം തരുന്ന കുഞ്ഞാന്നാമ്മയെ (ക്രിസ്ത്യാനിറ്റിയെ) മറന്ന്, ക്രിസ്തിയ വിശ്വാസത്തെ പല പല കക്കുസ്സുകളാവുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും, ന്യൂ ജനറേഷന്‍ സഭകളിലേക്കും, പുതിയ പുതിയ വിശുദ്ധ, വിശുദ്ധന്മാരിലേക്കും കുഞ്ഞാടുകളെ ആചാര്യന്മാര്‍ തളിച്ച് കൊണ്ട് പോവുന്നു, ഒരു വിഭ്രാന്തിയെന്നതില്‍ കവിഞ്ഞു ഒന്നും കുഞ്ഞാടുകള്‍ക്ക് കിട്ടുന്നില്ല. മറിച്ച് വി.ബൈബിളിനെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന പുരോഗിതവര്‍ഗവും, ബ്രദേഴ്സും, കുമിഞ്ഞുകൂടുന്ന സമ്പത്തിനു മേല്‍ അവരുടെ വിശുദ്ധചന്തിവച്ച് അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. നാളെയിവര്‍ ലാസറിന്റെ ചന്തിയും വിശുദ്ധമാക്കി വില്പനയ്ക്ക് വയ്ക്കും.

മുത്തൂറ്റിന്റെയും മനോരമയുടെയും, കിറ്റക്സ് മുതലാളിമാരുടെ ബിസിനസ് വിജയങ്ങള്‍ക്കായി ഓര്‍ത്തോഡോക്സ് സഭ തെരുവില്‍ ഏറ്റുമുട്ടുന്നു.........തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുദേവന്റെ വൈദികരും കുഞ്ഞാടുകളും തെരുവില്‍ ഏറ്റുമുട്ടുന്നു...... എതിര്‍ഗ്രൂപ്പ്കാരന്റെ ശവം പോലും സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കുന്നില്ല...........ചെറ്റകള്‍........എന്നിട്ട് പറയുന്നത് തോമാസ്ലീഹയുടെ പേരിലുള്ള ഗീര്‍വാണങ്ങളും.

തിരുമേനിമാര്‍ മരിച്ചാല്‍.......മദ്ബഹകള്‍ക്കുള്ളില്‍ കുന്തിരിക്കം നിറച്ച ശവക്കല്ലറയില്‍ അടക്ക്, അതും തമിഴ് സ്റ്റൈലില്‍ ശവത്തെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണത്തിനു ശേഷം.......ക്രിസ്തുദേവന്റെ കുരിശുമരണം എവിടെ കിടക്കുന്നു........തിരുമേനിമാരുടെ വിശുദ്ധകബറടക്കങ്ങള്‍ എവിടെ കിടക്കുന്നു.

പണക്കാരന്റെ മക്കളുടെ വിവാഹത്തിന്‍ ആശിര്‍വാദം കൊടുക്കാനായിമാത്രം ഓരൊ തിരുമേനിമാര്‍. ഇവരെല്ലാമാണു......അരിയുടെ വിലയറിയാതെ തൂറുന്നത്, മാതാപിതാക്കളുടെ കഷ്ടപാടറിയാതെ തൂറുന്നത്.

അതിനാല്‍ കുഞ്ഞാടുകളെ കുഞ്ഞാന്നാമ്മയുടെ വിലയറിയൂ......സ്വര്‍ഗീയമായ ആനന്ദം അനുഭവിച്ചറിയൂ...

27/06/08

ഇതെല്ലാം എഴുതികഴിഞ്ഞു, ഒന്നു “ചിന്തി”ച്ചിരിക്കുന്ന സമയത്താണു ഇവന്‍ കണ്ണില്‍ പെട്ടത്...... ഈ പോസ്റ്റിന്റെ കമന്റ് വായിച്ച് വിലയിരുത്തു........ അച്ചന്റെ അമറലും, കുഞ്ഞാടിന്റെ കുറുമ്പും.

Friday, July 11, 2008

മുഖമില്ലാത്തവര്‍

രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.

“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”

“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന്‍ പറഞ്ഞു

“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”

മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം

രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ തന്നെയായി തീര്‍ന്നല്ലേ”

മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”

അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര്‍ നോക്കിക്കൊള്ളും”

കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”

രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”

പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”

കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”

ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”

രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“

വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....

Saturday, June 28, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു. ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....


ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”

അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”

വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”

അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.

ഹേയ്..“പിരാന്താ..അല്ലെങ്കില്‍ പിരാന്തി” ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ???????????????

Monday, May 05, 2008

ക്രിസ്തുവും, കേരളത്തിലെ അച്ചായനും, ചില തുണിയഴിച്ചിട്ട സത്യങ്ങളും

ന്യായവിസ്താരത്ത്തിന് ശേഷം പീലാത്തോസ് “ഈ നീതിമാന്റെ രക്തത്തിലെനിക്ക് പങ്കില്ല” എന്ന് പറഞ്ഞ് യേശുവിനെ കുരിശില്‍ തറക്കുന്നതിനായി യഹൂദര്‍‌ക്ക് വിട്ടുക്കൊടുക്കുകയും, ക്രുശില് കിടന്ന് ഹെബ്രായ ഭാഷയില് “ഏലൊഹി, ഏലോഹി, ലാ ശബസ് താനാ” (ഏന്റെ ദൈവമെ, ഏന്റെ ദൈവമെ നീ എന്നെ കൈവീട്ടതെന്ത്) ഏന്നു കരഞ്ഞുപറഞ്ഞതും….ബൈബിള് ചരിതം.

ഇപ്പോള്‍ ഭൂലോക അച്ചായ്ന്മാര് യെശുവിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകളും, ബിസിനസ്സും കണ്ട് പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്, ഏന്റെ ദൈവമെ, ഏന്റെ ദൈവമെ ഇവിരീന്നെന്നെ രക്ഷിക്കണേ” ഏന്നാവും.

ആഗോളാച്ചായന്മാരുടെ മൂത്ത അച്ചായനായ പോപ്പച്ചയന്…….ഇപ്പൊള്‍ അമേരിക്കയില് പോയിരുന്നല്ലോ. ഈ മൊട്ടത്തലയില് തോന്നിയത്, സാധാരണ അച്ചായന്മാരു വര്‍‌ഷാവര്‍‌ഷം വീടിന് ഐശ്വര്യം കിട്ടാനും, ദോഷങ്ങള്‍ മാറാനും ഒരു പാതിരിയെ വിളിച്ചു വീട് വെഞ്ചരിക്കാറുള്ളതു പോലെ, പോപ്പച്ചായന്‍ അമേരിക്കയെ മോത്തം ഒന്ന് വെഞ്ചരിക്കുമെന്നാണ് കരുതിയത്, ഒപ്പം ബുഷാച്ചായന് ഒരു കുന്‍പസാരവും. അമേരിക്കക്ക് പണ്ടത്തെ ആ പത്രാസോന്നുമില്ല, മാത്രമല്ല വരുമാനവും കുറയുന്നുവല്ലൊ. ആ ദോഷമൊന്നു മാറ്റുക, പിന്നെ ബുഷാച്ചായനെ പിടിച്ചു ഒന്നു കുന്പസാരിപ്പിക്കണമല്ലോ. ആ സദ്ദമിനെ വെറുതെ തുക്കിക്കൊന്ന പാപം, ഇറാക്കിലെയും, അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കിന് പിഞ്ചുമക്കളെ “യത്തി”മാക്കിയതിന്റെ പാപം. എല്ലാം ഒന്നു ഏറ്റുപറഞ്ഞ് കുന്‍പസാരിക്കണമെന്നു ബുഷാച്ചായനും തോന്നിയിരിക്കാം.

പക്ഷെ, പിടിച്ചതിനെക്കാളും, വലിയതാണ് മടയിലുള്ളത് എന്ന പോലെ, ദേ…കിടക്കുന്നു……. പോപ്പച്ചയന്റെ അമേരിക്കയില് വച്ചുള്ള ആദ്യത്തെ ഗുണ്ട്. “പാതിരിയച്ചായന്മാരു ചെയ്ത ഏല്ലാ ലൈംഗികപീഡനങ്ങള്‍‌ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു”., പിന്നെ അടുത്ത കതിനാവെടി “ ഞാന്‍ ഹിറ്റ്ലറുടെ പട്ടാളത്തില്‍ ഉണ്ടായിരുന്നു.”……..ഇനി…….എപ്പോഴും പ്രതീക്ഷിക്കാം പോപ്പച്ചയന്റെ അടുത്ത മാലപ്പടക്കം. ഇതെല്ലാം കേട്ട് ബുഷിന്റെ അച്ചായത്തി പറഞ്ഞ്‌കാണും…….ഇവരുടെ അടുത്ത് പോയി കുന്‍പസാരിച്ചാല്‍ നമ്മുടെ പാപമൊന്നും മാറില്ല, ഇവരെല്ലാം…….നരകത്തില് വരും………why we take so risk in this matter………..lets come on dear Bush.

എന്തായാലും…… പോപ്പച്ചയന്‍ അമേരിക്കയില് ചെന്നപ്പോള്‍ പ്രസിഡ്ന്റ് ക്ലിന്റനാവാഞ്ഞ്ത് പോപ്പച്ചയന്റെ ഭാഗ്യം…..അല്ലെങ്കില്‍ പാതിരിമാര്‍‌ക്ക് ക്ലിന്റനും മോണിക്കയുമായുള്ള വായില്‍ വെള്ളമൂറുന്ന കഥകളും കാര്യവും, പുള്ളിക്കാരന്‍ പറഞ്ഞുകൊടുത്തേനെ, മാത്രമല്ല പുതിയ വിദ്യകള്‍ പഠിക്കനായി വില്ലാളിവീരന്മാരെ തിരഞ്ഞ് കോട്ടയത്ത് പയസ് 10, കോണ്‍‌വെന്റിന്റെ പരിസരത്ത് ക്ലിന്റന്‍ വന്നിരുന്നെനെ.

പക്ഷെ കേരളത്തിലെ അച്ചായന്റെ കാര്യമോ, കഠിനം……പക്ഷെ അതിരസകരം……………………………………………….പോപ്പച്ചയനവിടെ മുന്തിയ പടക്കം പൊട്ടിക്കുന്നതിന് മുന്‍പ്, കേരളത്തിലെ ചില മെത്രാന്മാര് പടക്കം പൊട്ടിച്ചു……..പക്ഷെ എല്ലാം ചീറ്റിപ്പോയി. ആദ്യത്തെ പടക്കം ചീറ്റിയത് കഴിഞ്ഞ ക്രിസ്തുമസ്സിന്റെ സമയത്താണ്. മെത്രാന്‍ പറഞ്ഞത് “നിങ്ങള്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ്സിനു മദ്യം കഴിക്കരുത്.” ആദ്യത്തെ നനഞ്ഞ പടക്കം “ what an Achayan without water” .മാത്രമോ ……..കുഞ്ഞാടുകള്‍ കര്‍ത്താവേശുമിശിഹാ ആദ്യം കാണിച്ച ഇല്യുഷന്‍ അവഗണിക്കുകയോ. “കാനായിലെ വിവാഹസദ്യയില്‍ വീഞ്ഞ് തീര്‍‌ന്നപ്പോള്‍ പച്ചവെള്ളല്‍‌നിന്ന് നല്ല മുന്തിയതരം വീഞ്ഞാണ് കര്‍‌ത്താവ് ഉണ്ടാക്കിക്കൊടുത്തത്….അതാണ് ഞങ്ങള്‍ വിഞ്ഞിന്റെ വകഭേദമായ മദ്യത്തിന് ഇത്തിരി പരിഗണന നല്‍കുന്നത്.

ആദ്യത്തെ പടക്കം ചീറ്റിയന്ന് മാത്രമല്ല ചക്കിന് വച്ചത് കൊക്കിനു കൊണ്ട് എന്ന പോലെയായി. സാധാരണ ക്രിസ്തുമസ്സിന് ബിവറെജ് കോര്‍‌പ്പറേഷനു ഞങ്ങളുടെ അച്ചായന്‍ ഏരിയയില്‍ നിന്നാണു വരുമാനം കുടുതല്‍ കിട്ടാറ്……പക്ഷെ….ആക്കുറി….മണ്ണിന്റെയും പെണ്ണിന്റെയും കാര്യത്തില് ഞങ്ങളോട് മത്സരിക്കുന്ന “കോയാക്കന്റെ കുട്ടികള്‍” അതും ഞമ്മളെ പൊന്നാനിലെ കുണ്ടന്മാര് ആ സ്ഥാനം അടിച്ചുമാറ്റി.ഞങ്ങള് വിടുമോ…. കേരളത്തിലെ മെത്രാന്മാര്‍ വിണ്ടും പടക്കം പൊട്ടിച്ചു…….“നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഈ ഈസ്റ്ററിന് മദ്യം കഴിക്കരുത്.” പടക്കം ഇടയലേഖനമായി ഇറങ്ങിവന്നു, അതും ടെലിവിഷനിലുടെ ലൈവായി. ഏന്തുട്ടു ഫലം. ആ പടക്കവും നനച്ചു ചീറ്റിച്ചുകളഞ്ഞു………പക്ഷെ ഞങ്ങളുടെ ചാലക്കുടിചേട്ടന്മാര്…. ബിവറെജ് കോര്‍‌പ്പറേഷനു വീണ്ടും വരുമാനം കുടുതല്‍ ഉണ്ടാക്കി ഒന്നാം സ്ഥാനം പൊന്നാനിലെ കുണ്ടന്മാരില് നിന്നും പിടിച്ചടക്കി…………………ഇടയലേഖനത്തിന്റെ ഒരു ശക്തിയേ.....ആ സന്തോഷത്തിന് ഒരു വാട്ടീസ് അടിക്കട്ടെ. ചിയേര്‍‌സ്.

ഈ നനഞ്ഞ ഓര്‍‌മ്മകള്‍ മാറ്റാനായിരിക്കാം പോപ്പച്ചയനിപ്പോള്‍…അമേരിക്കയില്‍ പോയി….ഗുണ്ടും, അമിട്ടും പൊട്ടിച്ചത്…..മൊട്ടത്തലയില് തോന്നുന്ന നട്ടപിരാന്തുകള്‍…അല്ലാതെ എന്താ പറയുക.

കുമ്മനമോ, പി. പരമേശ്വരനൊ, നാരായണപ്പണിക്കരോ, എന്തിന് ശ്രീമാന്‍ വെള്ളാപ്പള്ളിയോ, ഞങ്ങളെ പറ്റി കുറ്റം പറഞ്ഞിട്ടോ, നിലവിളിച്ചിട്ടോ കാര്യമില്ല. കാരണം ഞങ്ങള്‍ അച്ചായന്മാര്‍‌ക്കറിയാം എങ്ങിനെ മണ്ണിനെയും പെണ്ണിനെയും ഊറ്റിയെടുത്ത് സ്വന്തമാക്കെണെമെന്ന്. ശുദ്ധഗതിക്കാരായ തിരുവിതാക്കുര്‍ രാജാവും, കൊച്ചിരാജാവും, സാമുതിരിയും ഞങ്ങള്‍‍ക്ക് പള്ളിയും പള്ളിക്കുടവും ഉണ്ടാക്കനായി സ്ഥലം തന്നു എന്നത് ശരി. ഞങ്ങളുടെ ചെട്ടിമിടുക്ക് കൊണ്ട് പള്ളിയും പള്ളിക്കുടവും വച്ച് വെട്ടിപ്പിടിച്ചത് താന്‍ അച്ചായന്‍ “പുത്തി“.

തിരുവനന്തപുരം നഗരത്തില്‍ മാത്രം ഒരു പള്ളിക്ക് 200 ഏക്കറു സ്ഥലമുണ്ട്, ക്ലു ചൊദിക്കരുത്. എന്തിന് 200 എക്കറ്, അച്ചായന്മാര് മൊത്തം ജനസംഖ്യയുടെ 20-25 % ആണെങ്കിലും കേരളത്തിന്റെ ഭൂസ്വത്തിന്റെ 75 % ഞങ്ങളുടെ അച്ചായന്മാരുടെ അണ്ടറുവെയറിനകത്താണു. അല്ലെങ്കില് തന്നെ ഈ മൊട്ടത്തലയന്‍ പള്ളിക്കും പട്ടക്കാര്‍ക്കും, വീട്ടിലും ഒരു പിന്‍‌തിരിപ്പനാണു. ഇതെല്ലാം എഴുതിയത് വായിച്ച് അച്ചായന്മാരുടെ അണ്ടറുവെയറിനകത്ത് ആരും കൈയിടേണ്ട. എന്തിനാ ഉറങ്ങിക്കിടക്കുന്ന പ്രശ്നങ്ങളെ പിടിച്ചുലച്ച് വലുതാക്കുന്നത്. പിടിച്ചുലച്ചാല്‍ അതില്‍നിന്നും പല പ്രശ്നങ്ങളും ബഹിര്‍ഗമിക്കും. പിന്നെ അതൊരു നാറ്റ കേസ്സാവും.

വിശുദ്ധനാട്ടില്‍ ചുറ്റിനടന്ന് ആളുകളെ ക്യാന്‍‌വാസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് കര്‍‌ത്താവേശുമിശിഹാക്ക് പറയാം “ മനുഷ്യാ നീ മണ്ണാകുന്നു. നിനക്ക് ആറടി മണ്ണുമതിയെന്ന്” കര്‍‌ത്താവിന് അന്ന് അത് പറയാം. ഇത്രത്തോളം ഭൂമി അമക്കിയിട്ട് കൂടി, സെമിത്തേരിയില്‍ ആറടി മണ്ണു കിട്ടാനില്ല. അതിനാല്‍ കുടുംബക്കല്ലറയുണ്ടാക്കി, മാക്‌ഡോണാല്‍‌ഡ് സാന്റ്വിച് മാതിരി ഒന്നിന് മേലെ ഒന്നായി അടുക്കി കബറടക്കുകയാണ്. ന്യായവിധിസമയത്ത് ഞങ്ങള് ഒന്നിച്ചു കുടുംബസമേതം ദൈവകോടതിയില് പോവും അതാണ് മാക്‌ഡോണാല്‍‌ഡ് കല്ലറയുടെ ഗുണം. എല്ലാവര്‍‌ക്കും ജോസഫ് പുലിക്കുന്നേലിന്റെ പോലെ പുലിയാവാനുള്ള ഗട്സ് ഉണ്ടാവാനുള്ള കഴിവില്ലല്ലോ. കാരണം ആരെങ്കിലും കുരുത്തക്കേട് കാട്ടിയാല് ചത്ത് കഴിഞ്ഞ് ശവക്കോട്ടയില് കേറ്റില്ല ഞങ്ങള് കുഞ്ഞാടുകളെ.

“പത്രോസേ നീ പാറയാവുന്നു, ആ പാറമേല്‍ ഞാനെന്റെ സഭയെ പണിയും” എന്നാണു കര്‍‌ത്താവിന്റെ തിരുവചനം. പക്ഷെ ബാന്‍‌ഡ് അടിക്കാനും, കൈകൊട്ടാനും, ഹല്ലെലുയ്യാ പാടാനും കുറച്ചു ആളെ കിട്ടിയാല്, എനിക്കും തുടങ്ങാ‍മായിരുന്നു ഒരു പുത്തന്‍ സഭ. “ മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ച്” നല്ല കാശ് പിരിയുന്ന ഏര്‍‌പ്പാടാണ് ഒരു സഭ തുടങ്ങുക എന്നുപറയുന്നത്. No Audit, No Tax, എല്ലാം,അച്ചായന്റെ അണ്ടറുവെയറിനകത്തേക്ക്. കണ്ടില്ലേ ഓരൊ അച്ചായന്മാര് സഭ ഉണ്ടാക്കി, പൈസകൊണ്ട് അമ്മാനമാടുന്നത്. കണക്കെടുത്താല്, ദിനകരന് സാറിന്ന്റെ കുടുംബസഭ, മുല്ലക്കരസാറിന്റെ സഭ, കെ.പി യോഹന്നാന്റെ സഭ. ബ്രദര്‍ തങ്കു സഭ, ആനത്താനം സാറിന്റെ സഭ,, അങ്ങിനെ ഒത്തിരിയൊത്തിരി വേറെ കാക്കത്തൊള്ളായിരം സഭകള്‍, കറക്ട് കണക്കറിയണെമെങ്കില് തിരുവല്ലയൊന്നു ചുറ്റിവരണെമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ മൊട്ടയും ഞെട്ടി, കഴിഞ്ഞ S.S.L.C പരിക്ഷകാലത്ത്, ആദ്യമായിട്ടാണ് 7th Day Activist എന്നൊരു കൂട്ടരെ പറ്റി കേള്‍‌ക്കുന്നത്. ഭാഗ്യം ആഴ്ചയില്‍ ഏഴ് ദിവസമായത്, ആ സഭയിലെ കുട്ടികള്‍‌ക്ക് വേണ്ടി നമ്മുടെ മന്ത്രിസഭയിലെ “രണ്ടാം മുണ്ടശേരി”യെന്ന് വീന്‍പ്നടിക്കുന്ന ബേബീച്ചായന്‍ പരീക്ഷ മാറ്റി നടത്തിയത്. (ബെറ്റിച്ചായത്തിയെ പിറന്നാള്‍ ദിവസത്തില്‍ അരമനയില്‍ കൊണ്ട് പോയി മെത്രാന്റെ ഉമ്മ ഓസ്തിയായി ബേബീച്ചായന്‍ വാങ്ങിക്കൊടുക്കാറുണ്ട്, പക്ഷെ അതെല്ലാം അച്ചായന്റെ അരമനരഹസ്യം.) അല്ലെങ്കിലും പള്ളിയും പട്ടക്കാരെയും കണ്ടാല്‍ ബേബീച്ചായന്റെ “ Mango Nuts” വിറക്കുന്നത് എത്ര പ്രാവിശ്യം നമ്മള് കണ്ടു college admission സമയത്ത്. തിരിഞ്ഞ് കടിക്കാത്ത അന്‍പലവാസികളോട് നേരെ സുധാകരേട്ടന്‍ കുരക്കുന്നത് പോലാവില്ല ഞങ്ങള് മെത്രാനോട് കളിച്ചാല്‍. മാത്രമല്ല മെത്രാനോട് കളിച്ചാല്‍, അപ്പോളാണ് ഞങ്ങള്‍ എട്ടുകാലി മമ്മുഞ്ഞിന്റെ “ അടുത്ത തിരഞ്ഞെടുപ്പില് കാണിച്ചു തരാം” എന്ന തുരുപ്പ്`ചിട്ട് വീശുക. ശേഷം നമ്മള് കാണുന്നതല്ലേ.

എന്തിന് കൂടുതല്‍ പറയുന്നു, കേരളരാഷ്ട്രിയത്തിലെ “അമേരിഷ്പുരി” പിണറായി വിജയന്‍, ഞങ്ങളുടെ എനര്‍‌ജെറ്റിക്ക് പുണ്യകേന്ദ്രവും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും “അഭയ“കേന്ദ്രവും, വെളുത്ത അച്ചായന്മാരുടെ കറുത്ത പണം വെളുപ്പിക്കുന്ന ശുദ്ധികരണ കേന്ദ്രവുമായ മുരിങ്ങുരില്‍ വന്ന്, ISO 2007 Certificate വിതരണം ചെയ്ത് പോയത്. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിന് ത്രിശിവപേരുരിനെ രോമാഞ്ചമണിയിക്കാനായി വരുന്ന ടോം വടക്കച്ചായന് വഴി ഒരു ഒപ്പീസ്, ഞങ്ങള് മൂത്ത അച്ചായത്തിവശം എത്തിച്ചിട്ടുണ്ട്. കാരണം പാപികളെ രക്ഷിക്കാനായിട്ടല്ലെ ഞങ്ങള്‍ മാര്‍ താഴത്തും, കീഴത്തുമായി നിലനില്‍ക്കുന്നത്. ISO 2007 Certificate കാരണം മുരിങ്ങുര് കേസ് ഒരു “പൊഹ”യായി. ഇനി “ലാവലിന്‍” ഒരു കട്ടപൊഹയാവുന്നത് മെത്രാന്‍ കാണിച്ചുതരും.

കുടുതല്‍ നീട്ടി എഴുതി പിരാന്തുപിടിപ്പിക്കുന്നില്ല നിങ്ങളെ. അച്ചായന്മാരല്ലെ….റബ്ബറിന്റെ ഒരു ജീന്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കെറ്റയില് ഉണ്ട്.

എന്നാലും ഒരു മാപ്പു ചോദിച്ചുകൊണ്ട് മൊട്ടത്തലയന്‍ നിറുത്തുന്നു. 1950-1960 ലാണ് തിരുവിതാംകൂറില്‍ നിന്നും രണ്ടുമൂന്ന് ചാക്ക് വാട്ടക്കപ്പയും, കുറച്ചു ഉണക്ക മീനുമായി മലബാറിലെക്കും, കേരളത്തിന്റെ മലയിലേക്കും ഞങ്ങള്‍ കുടിയേറിയത്. ഞങ്ങളുടെ ആദ്യത്തെ കോടാലിയും, തൂന്‍പയുമാണ് ഇന്ന് കാണുന്ന വനനശികരണത്തിനും, ഭൂമികയ്യേറ്റത്തിനുമുള്ള വിത്തിട്ടതെന്നു ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മാപ്പ്…..ഒത്തിരി മാപ്പ്.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിന്റെ കാര്യം മറക്കണ്ട. ചേരുന്നവര്‍ക്ക് ഗുണം മെച്ചം, ആളെക്കൂട്ടിത്തരുന്നവര്‍ക്ക് ഉചിതമായ സമ്മാനവും പ്രതീക്ഷിക്കാം.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിലേക്ക് ഏവര്‍ക്കും സ്വാഗതം.

വിശുദ്ധരഹസ്യങ്ങള്‍ കക്കരുത്.....മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചില്‍ കാണിക്കയിട്ട്, കട്ടോ.