മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, October 23, 2008

ഖമറുന്നീ‍സയുടെ ലൈംഗീകകുറ്റകൃത്യങ്ങള്‍..............

നിയമപ്രകാരമുള്ള പിരാന്തന്‍ അറിയിപ്പ്
"നട്ടപിരാന്തുകള്‍" വായിച്ച് ആരെങ്കിലും സ്വഭാവത്തിലോ, പ്രവൃത്തിയിലോ, ചിന്തകളിലോ, സ്വന്തം ശരീരത്തിലോ
മാ‍റ്റങ്ങള്‍ വരുത്തിയാല്‍, ബ്ലോഗനാര്‍ക്കാവിലമ്മയാണെ സത്യം.
അതിന് ഈ ബ്ലൊഗ്ഗോ, ഇതിന്റെ ഉടയോനോ ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ലെന്ന്
അറിയിച്ച് കൊള്ളുന്നു.

ആരോഗ്യപരമായ മുന്നറിയിപ്പ്
ബ്ലഡ് പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ ദയവു ചെയ്ത് കട്ടയും പടവും മടക്കി തുടര്‍ന്ന് വായിക്കാതെ തിരിച്ച് പോവുക.

മതപരമായ മുന്നറിയിപ്പ്
ഈ ബ്ലോഗ് വായിച്ചാല്‍ തീര്‍ച്ചയായും കുമ്പസാരിച്ച് അച്ചനോട് കുറ്റം ഏറ്റുപറയുക.


പ്രിയപ്പെട്ട വായനക്കാരാ.....

മുമ്പ് ഞങ്ങള്‍ പരസ്യപ്പെടുത്തിയ പ്രകാരം, മലയാളത്തിലെ പ്രഥമ മര്‍ഡോക്കിയന്‍‍ ബ്ലോഗായ "മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍" അവതരിപ്പിക്കുന്ന ആദ്യത്തെ ബ്ലോഗ് പോസ്റ്റാണ് "ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍", കേന്ദ്ര കഥാപാത്രമായ ഖമറുന്നിസ തന്നെ നമ്മുടെകൂടെയുണ്ട്....ഖമറുന്നീസ അവതരിപ്പിക്കുന്ന റിയാലിറ്റി പോസ്റ്റിനു മുമ്പ് ഖമറുന്നിസക്ക് പറയാണുള്ളത് എന്താണെന്ന് കേള്‍ക്കാം. ഖമറുന്നീസ...സ്വയം ഒന്നു പരിചയപ്പെടുത്തൂ.......

ഹായ്......ഐയാം ഖമറുന്നീ‍സ.....പാര്‍ട്ട്സ് ഫ്രം കോഴിക്കോട് ആന്റ് മൈസൂര്‍, അസംബിള്‍ഡ് ഇന്‍ "സുനിദ്ര", ഡെലിവേര്‍ഡ് ഇന്‍ കാലിക്കറ്റ് മെഡിക്കല്‍ കോളേജ്, മാര്‍ക്കെറ്റഡ് ഇന്‍ എന്റയര്‍ കേരള, സ്പെഷ്യല്‍ പെര്‍ഫോമന്‍സ് ഓണ്‍ ഔട്ട് സൈഡ് കേരള വിത്ത് സോഫിസ്റ്റിക്കേറ്റഡ് കസ്റ്റമേഴ്സ് ഓണ്‍ലി, പ്ലീസ് അവോയിഡ് മിസ്ഡ് കോള്‍സ്........

പ്രിയപ്പെട്ട ഖമറു.....നമ്മുക്ക് മലയാളത്തില്‍ സംസാരിക്കാമല്ലൊ അല്ലേ.....ഈ തിരക്കിലും, ഇവിടെ വരെ വരാന്‍ കാണിച്ച വിശാലമനസ്കതക്ക് ആദ്യം തന്നെ നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ നന്ദി അറിയിക്കട്ടെ. നമ്മള്‍ പ്രാ‍യപൂര്‍ത്തിയെത്തിയവരായതിനാല്‍ മുഖവുരയില്ലാതെ ചോദ്യങ്ങളിലേക്ക് കടക്കാമല്ലോ.......ഖമറുന്നിസയുടെ പേരിന്റെ അര്‍ത്ഥം. പിന്നെ പര്‍ദയണിഞ്ഞ് നടക്കാനുള്ള ഒരു കാരണം.

എന്റെ പേരിന്റെ അര്‍ത്ഥം പൂര്‍ണചന്ദ്രനെ പോലെ ശോഭിക്കുന്നവള്‍ എന്നാണ്, പിന്നെ പര്‍ദയുടെ കാര്യം. എന്തു മറയ്ക്കുന്നുവോ അത് കാണാന്‍ മനുഷ്യന്‍ അദമ്യമായ ആഗ്രഹമുണ്ടാവും എന്നത് ഒരു ഒരു ലോകസത്യമാണ്....അതാണു എന്റെ ബിസിനസ്സ് സീക്രട്ട്. ആദ്യം തന്നെ നട്ടപിരാന്തനോട് പറയട്ടെ........പൊട്ടിപൊളിഞ്ഞ മലയാളിയുടെ സദാചാരകണ്ണടയിലൂടെ എന്നെ നോക്കുകയോ, ചോദ്യം ചോദിക്കുകയോ ചെയ്യരുത്. ബീ ഫ്രാങ്ക്. അത് പോലെ...ദയവ് ചെയ്ത്.......ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍ അഭിമുഖം നടത്തുന്ന സമയത്ത് ചോദിക്കുന്ന തരത്തിലുള്ള, വാക്കുകള്‍ ഉപയോഗിക്കരുത്....കാരണം പുള്ളിക്കാരന്‍ ശബ്ദതാരാവലി കലക്കിക്കുടിച്ചാണല്ലോ അഭിമുഖം നടത്താന്‍ വരാറുള്ളത്, കേള്‍ക്കുന്നവര്‍ക്കും വളരെ അരോചകമാണത്.

നല്ല കേള്‍ക്കാന്‍ സുഖമുള്ള സ്വരം....എന്നാല്‍ മറച്ച് വച്ചിരിക്കുന്ന പൂര്‍ണചന്ദ്രനെ പോലെ ശോഭിക്കുന്ന ആ സുന്ദരവദനം ഒന്നു കാണിച്ച് തരുമോ ഞങ്ങള്‍ക്ക്?

ഏത് അവയവം വേണമെങ്കിലും കാണിക്കാന്‍ പറഞ്ഞോ ഞാന്‍ കാണിക്കാം, പക്ഷേ എന്റെ മുഖം മാത്രം കാണിക്കാന്‍ പറയരുത്........ഞാന്‍ കാണിക്കില്ല.....നമ്മുടെ നയന്‍താര പറഞ്ഞത് പോലെ....കൂടുതല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാനുള്ള കൊതി ഇല്ലാതാവും.....അതിനാല്‍ ക്ഷമിക്കുക.

തീര്‍ച്ചയായും........എന്നാല്‍ ചോദ്യങ്ങളിലേക്ക് കടക്കാം. ഖമറുന്നീസ സെക്സ് വര്‍ക്കിലേക്ക് വരാനുള്ള കാരണം.......അതിനുള്ള പ്രചോദനം?

എന്റെ നട്ടപിരാന്താ‍, ഞാന്‍ മുമ്പേ പറയാന്‍ മറന്നു പോയി, എന്നെ സെക്സ് വര്‍ക്കര്‍ എന്നു വിളിക്കരുത്..ഞാന്‍ എന്റെ കസ്റ്റമേഴ്സിന്റെ അടുത്ത് നല്‍കിയിരിക്കുന്ന പോര്‍ട്ട്ഫോളിയോ "ഫ്ലെഷ് കണ്‍സള്‍ട്ടന്റ് " എന്ന ഐഡന്റിറ്റിയിലാണ്. അതിനു പകരം പണ്ടത്തെ കുന്നംകുളം അന്നമ്മയോ, തൊടുപുഴ തങ്കമ്മയോ, കോഴിക്കോട് കുഞ്ഞീബിയോ അല്ലെങ്കില്‍ വടകര വിലാസിനിയോ നടത്തിയിരുന്ന ഒരു ഡൂക്കിലി സെറ്റപ്പില്ല ഇന്ന് കാര്യങ്ങള്‍ ഇവിടെ നടക്കുന്നത്, മാത്രമല്ല അങ്ങിനെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. മാത്രമല്ല എതാണ്ട് 5000 കോടിക്ക് മേല്‍ വാര്‍ഷീക ബിസിനസ്സ് നടക്കുന്നുണ്ട് ഇന്ന് കേരളത്തില്‍ ഞങ്ങളുടെ ശരീരത്തിലൂടെ......പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ഇന്നും ഇന്ത്യയില്‍ നാസിക്കിലെ അച്ചടിമെഷീന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പണം അച്ചടിക്കുന്നത് ഞങ്ങളുടെ മെഷീനിലൂടെയാണ്.

പച്ചമലയാളത്തിലുള്ള ഉത്തരമായിരിക്കും കേള്‍വിക്കാരനും, വായനക്കാരനും ഇഷ്ടം, ഞങ്ങളുടെ സ്വന്തം പ്രസ്ഥാനങ്ങളുടെ ഹിറ്റും, റേറ്റും കൂട്ടുക എന്നതാണല്ലോ ഞങ്ങളുടെ കമ്പനിയുടെ ലക്ഷ്യം, ഞങ്ങളുടെ ബ്ലോഗിനെ കൂടുതല്‍ പൈസ കിട്ടുന്ന തരത്തിലേക്കുയര്‍ത്തി വീണ്ടും മറ്റോരു മറിച്ചു വില്പന... അതു തന്നെ ആദ്യന്തീകമായ ലക്ഷ്യം.

അതുകൊണ്ട്തന്നെ ഞാനും ചോദിക്കട്ടെ.......ഈ റിയാലിറ്റി ഷോ കൊണ്ട് എങ്ങിനെയാണ് ഖമറുന്നീസയെന്ന ഞാനും, ന.ബ്രോ.കോ. മായുള്ള മൂച്യല്‍ ഫിനാന്‍ഷ്യല്‍ എഗ്രിമെന്റ്?

"ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക്" രണ്ട് മൂന്ന് പ്ലാറ്റിനം സ്പോണ്‍സേഴ്സിനെ കിട്ടിയിട്ടുണ്ട്, പിന്നെ ഗോള്‍ഡ്, സില്‍വര്‍ അവര്‍ പുറകേ....കേരളക്കരയാകെ മുസ്ലിം സ്ത്രീകളെ വര്‍ണമനോഹരമായ പര്‍ദപുതപ്പിച്ച "ഹുര്‍ളിന്‍ പര്‍ദ"യാണു കൂടുതല്‍ പൈസ തന്ന് ഇതിന്റെ പ്രധാന സ്പോണ്‍സര്‍ ആവാന്‍ സാധ്യത. കേരളത്തിലെ ഒരു മുസ്ലിം സ്ത്രീയെന്നാല്‍ അവള്‍ കറുപ്പില്‍ പൊതിയണം എന്നു തീരുമാനിച്ചത് അവരുടെ ബിസിനസ്സ് ട്രിക്കായിരുന്നല്ലോ....ജമായത്തെ ഇസ്ലാമി സാമ്രാജ്യത്വ അധിനിവേശത്തെ പറ്റി പറയുമ്പോഴും....ഹുര്‍ലീന്‍ മുസ്ലീം സ്ത്രീകളില്‍ നടത്തിയ അധിനിവേശത്തെ പറ്റി നിശബ്ദരായിരിക്കുന്നു. അത് പോട്ടെ...ഞാന്‍ എന്റെ പെണ്ണിനെ നോക്കിയാല്‍ മതിയല്ലോ......എന്തിനാ മറ്റു പെണ്ണിന്റെ സൌന്ദര്യം നോക്കുന്നത്....ഇവിടെ ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യം പ്രസിദ്ധമോ, കുപ്രസിദ്ധമോ ആയാലും സ്പൊണ്‍സറുടെ പ്രോഡക്ട് ഹിറ്റാവും, ഹിറ്റാവണം...ബിസിനസ്സില്‍ വിജയം മാത്രമാണു പ്രധാ‍നം...പിന്നെ ഖമറുന്നിസയുടെ മനോഹരമായ നിമ്നോന്നത കാണിക്കുമ്പോള്‍, വെനീസ പാന്റ്റിസിന്റെ പരസ്യം വരും, പിന്നെ രണ്ട് ഉത്തുംഗഗിരികളെ കാണിക്കുന്ന ആ സുന്ദരനിമിഷങ്ങളെ വിലക്കെടുക്കാനായി രണ്ട് പ്രോഡക്ടുകളാണു മത്സരത്തിലുള്ളത്, ഒന്നും ബ്ലോസം ബ്രേസിയേഴ്സ്, പിന്നോന്ന് ഏയ്ഞ്ചല്‍ ബ്രാ. ഇവരില്‍ കൂടുതല്‍ പൈസ തരുന്നവരുടെ പ്രോഡക്ട് ആ തക്ക സമയത്ത് നമ്മള്‍ കാണിക്കുന്നതായിരിക്കും.

പക്ഷേ ഒരു സൂപ്പര്‍ പ്രോഡക്ടിനെ നിങ്ങള്‍ പ്രോഗ്രാമില്‍ നിന്നും ഒഴിവാക്കി.....ഇപ്പോള്‍ അവനല്ലേ നാട്ടിലെ സൂപ്പര്‍........

അതേതാ........ആ സൂപ്പര്‍ പ്രോഡക്ട്, അതും ഞങ്ങള്‍ അറിയാത്തത്....

ശക്തിയില്ലാതെ തളര്‍ന്നുറങ്ങിക്കിടന്നിരുന്ന കേരളപുരുഷത്വത്തിന്റെ മേല്‍ ഒരു കത്രീന പോലെ ആഞ്ഞടിച്ച "മുസ്ലി പവര്‍ എക്സ്-ട്രാ"...... എന്നെ കാണുമ്പോള്‍, പാളയം മാര്‍ക്കറ്റില്‍ പഴുത്ത വാഴക്കുല കണ്ട് കൊതിവിടുന്ന കാളകൂറ്റനെ പോലെ ആക്രാന്തം കാണിക്കുകയും, എന്നാല്‍ ഒന്നിനും കഴിയാതെ തുപ്പലും വിഴുങ്ങുന്ന പുരുഷനെ കാണിക്കുന്ന സമയത്ത്‍, ഇവന്റെ പരസ്യം ഒന്നു കാണിച്ചാല്‍.......ബാക്കി ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ....

സൂപ്പര്‍ ഐഡിയ......ഖമറു.........ഞങ്ങള്‍ ഇതു തീര്‍ച്ചയായും പരിഗണിക്കാം...ഇത്തിരി വിവാദമായേക്കാവുന്ന ചോദ്യമാണ്...എന്നാലും ചോദിക്കട്ടെ....ഒത്തിരി പുരുഷന്മാരെ അറിഞ്ഞതാണല്ലോ......ആരാണു വില്ലാളിവീരന്മാര്‍ ഈ വിഷയത്തില്‍...

അതു കണ്ണടച്ച് പറയാവുന്ന ഉത്തരമല്ലേ...........അത് നമ്മുടെ മുസ്ലിം പുരുഷന്മാര്‍ തന്നെയാണ് പൈസ മുതലാക്കി പോവാറുള്ളത്.....അത് ഒരു പക്ഷേ ഛേലാകര്‍മ്മത്തിന്റെ ഒരു ഗുണമായിരിക്കാം........പരുപരുത്ത ഉലക്കയുമായി വന്ന് എന്റെ ഉരലില്‍ നെല്ല് കുത്തി........നല്ല നിറപറ സോര്‍ട്ടെക്സ് അരിയും തോല്‍ക്കുന്ന തരത്തിലുള്ള വെളുത്ത അരിയുമായിട്ടാണവര്‍ പോവുക. വിദേശത്ത് ജോലിചെയ്യുന്ന ഭാര്യമാരുള്ള, അതും അങ്ങ് തെക്ക് തിരുവിതാംകൂര്‍ സൈഡിലുള്ള പുരുഷന്മാരായ നമ്മുടെ അച്ചായന്മാരും എന്റെ ലിസ്റ്റിലുണ്ട്..........അവര്‍ക്ക് സ്വതസിദ്ധമായ റബര്‍ ജീനിന്റെ ഗുണം കിട്ടിയയത് പോലെ....നീട്ടിവലിച്ച് രസിക്കുക എന്നതാണു അവരുടെ ഒരു സ്റ്റൈല്‍..... പിന്നെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ "സെന്‍സെക്സ്" വിലയിടിയിമ്പോള്‍, എന്റെ "സെന്‍സെക്സ്" ബിസിനസ് കാളകൂറ്റനെ പോലെ കുതിച്ചുയരും....കാശ് പോയ വിദ്വാന്മാര്‍ ഒരു ആശ്വാസത്തിലും, ആത്മവിശ്വാസത്തിനുമായി എന്റെ സേവനം ആവശ്യപെടാറുണ്ട്.....ഇതിപ്പോള്‍ കേരളത്തില്‍ പുതിയതായി ഞങ്ങളെ തേടിവരുന്ന ഒരു പ്രത്യേക വിഭാഗമാണ്.

ആ നേരത്തെ പറഞ്ഞ ഛേലാകര്‍മ്മത്തിനല്ലേ നിങ്ങള്‍ സുന്നത്ത് എന്നു പറയുന്നത്, അപ്പൊള്‍ അത് ചെയ്യുന്നത് ഒരു മതപരമായ കാര്യമായിട്ടല്ലേ കല്‍പ്പിക്കപ്പെടുക.

നട്ടപിരാന്താ‍, സുന്നത്ത് എന്നു പറയുന്നത്...." ദൈവത്തിങ്കല്‍ ചെയ്താല്‍ പുണ്യമുള്ളതും, ചെയ്തില്ലെങ്കില്‍ പാപമില്ലാത്തതും" എന്നാണ് അര്‍ത്ഥമാക്കുന്നത്..... ഛേലാകര്‍മ്മം ചെയ്താല്‍ പുണ്യമുണ്ടോയെന്ന് ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ലെങ്കില്‍ അനുഭവസ്ഥരോട് പോയി ചോദിച്ചു നോക്കു....എന്തിനു നിങ്ങള്‍ ക്രിസ്ത്യാനികള്‍, ക്രിസ്തുവിന്റെ ഛേലാകര്‍മ്മ പെരുന്നാള്‍ ആഘോഷിക്കാറില്ലേ.....ക്രിസ്തുവിന്റെ അനുയായികള്‍ എന്നു പറയുന്നവര്‍ ഇത്തരം സുഖം കിട്ടുന്ന കാര്യങ്ങളെങ്കിലും ചെയ്ത് വിശ്വാസം പ്രകടിപ്പിക്കൂ.....അല്ലാതെ....തന്നെപൊലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുവെന്ന് അള്‍ത്താരയില്‍ ഗീര്‍വാണം വിട്ടിട്ട്, പുറത്തിറങ്ങി, അധികാരത്തിന്റെയും, സമ്പത്തിന്റെയും എല്ലിന്‍ കഷ്ണത്തിനായി കടിപിടികൂടുന്ന പുരോഹിതവര്‍ഗ്ഗത്തേക്കാള്‍ എത്രയോ മുകളിലാണു തെരുവിലെ ചാവാലിപട്ടികള്‍.

ഏതുതരം ആണിനെയാണു നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഇഷ്ടം....

രഹസ്യം സൂക്ഷിക്കാന്‍ കഴിവുള്ള ഏത് പുരുഷനെയും ഏത് സ്തീയും ഇഷ്ടപ്പെടും.......6 കട്ട മസിലൊന്നും ഒരു ഉപയോഗത്തിനും പറ്റില്ലെന്റെ മാഷേ...

അപ്പോള്‍ കൂടുതല്‍ അറിവിനായി ഖമറുന്നീസ കണ്ട പുരുഷന്മാരെ കൂറിച്ച് ഒരു ചെറിയ വിവരണം..........

കാലിന്റെ നഖം വൃത്തിയായി സൂക്ഷിക്കാത്ത ഒരു പുരുഷന്റെ അടുത്തും ഞാന്‍ പോവാറില്ല....കാരണം അതില്‍ നിന്നും ആലോചിക്കാം പ്രധാന അവയവം അവന്‍ വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നു....എന്തിനാ അതൊക്കെ നമ്മള്‍ വാരി വലിച്ച് തിന്ന് അസുഖം വരുത്തുന്നത്.......പിന്നെ കൂടുതല്‍ ആഭരണങ്ങള്‍ അണിയുന്ന പുരുഷന്റെ കാര്യവും പോക്കാ.....മുസ്ലി പവര്‍ അവര്‍ക്ക് അത്യാവശ്യമാണ്.........പിന്നെ വീട്ടില്‍ പ്രയോഗിക്കാന്‍ അനുവാദം കിട്ടാത്തവരും, വിജയിക്കാത്തതുമായ 64 കലകള്‍, എന്റെ അടുത്ത് വന്ന് പ്രയോഗിച്ച് വിജയിച്ച് പോവുന്നവര്‍ ഉണ്ട്..... മധ്യവയസ്കരാണു അത്തരം ആളുകളില്‍ കൂടുതലും.

അപ്പോള്‍ മലയാളിയുടെ കിടപ്പറയുടെ കറന്റ് ട്രെന്റ് എങ്ങിനെ?

കിടപ്പറയിലെ മാജിക്ക് ഫോര്‍മുല അറിയാത്തവരാണ് ബഹുഭൂരിപക്ഷം ഇന്ത്യന്‍ ദമ്പതികളും, ആ ഫോര്‍മുല അറിഞ്ഞാല്‍.......സന്തോഷപ്രദമായിരിക്കും അവരുടെ കിടപ്പറ.

അതേതാണു ആ‍ മാജിക്ക് ഫോര്‍മുല.?

"Man need love thru SEX.......Woman need Sex thru LOVE" ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്, ഒന്നു ചികഞ്ഞ് ചിന്തിച്ച് നോക്കൂ. ഇത് ഖമറുന്നീ‍സയുടെ പേറ്റന്റ് കിട്ടിയ വാക്യമാണ്....ഇനി ഈ ഫോര്‍മുല ഉപയോഗിക്കുന്നതിനോ, ടെലികാസ്റ്റ് ചെയ്യുന്നതിനോ എന്റെ പക്കല്‍ നിന്നും പ്രത്യേകം പണമടച്ച് അനുമതി പത്രം, വാങ്ങേണ്ടതാണ്.

ഇനി ഖമറുന്നിസയുടെ റിയാലിറ്റി ഷോയായ "ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍" എന്ന പരിപാടിയെ പറ്റി ഒരു വിവരണം പറഞ്ഞാല്‍ നന്നായിരിക്കും.....

ഈ ചോദ്യം ഞാന്‍ ആദ്യം മുതല്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.......കേരളത്തില്‍ ഇന്ന് പലതരം റിയാലിറ്റി ഷോകള്‍ നടക്കുന്നുണ്ട്....എല്ലാം ചര്‍വിതചര്‍വണങ്ങളാ‍യ പരിപാടികള്‍, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയെ കുറിച്ച് ആലോചിച്ചപ്പോഴാണ്.....ഇത്തരം ഒരു ആശയം എന്റെ മനസ്സില്‍ ഉദിച്ചതും. അതിന്‍ പ്രകാരം ന.ബ്രോ.കോ. മായി സംസാരിച്ചതും, അതിനുള്ള അനുമതി കിട്ടിയതും. ഈ പ്രോഗ്രാമിനു അപാരമായ വിപണിമൂല്യവും, വിശാലമായ വാര്‍ത്ത പ്രാധാന്യവും ഉണ്ടാവുമല്ലോ. ഇതില്‍ ഉള്‍പെടുതുന്നത്, ഞാന്‍ ഒരു ലൈവ് ക്യാമറയുമായി എന്റെ കസ്റ്റമറെ പിടിക്കുന്നതും, അവരുമായി രമിക്കുന്നതും നിങ്ങള്‍ക്ക് ലൈവായി കാണാവുന്നതാണ്.............പക്ഷെ അതിനു ഞാന്‍ എന്റെ കസ്റ്റമറെ തിരഞ്ഞെടുക്കുന്നതിനു എന്റെതായ ചില കാഴ്ചപാടുകള്‍ ഉണ്ട്.....

ഏതൊക്കെയാണു അത്തരം കാഴ്ചപ്പാടുകള്‍.....

ഓരോ ആണിനും, ചില സെക്സ്വല്‍ ഫാന്റസികള്‍ ഉണ്ടാവും........ചിലര്‍ക്ക് മെലിഞ്ഞ പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് തടിച്ച പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് കറുത്ത പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് മുടികൂടുതല്‍ ഉള്ള പെണ്ണിനെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് ഉയര്‍ന്ന മാറിടമുള്ളവരെയായിരിക്കും ഇഷ്ടം, ചിലര്‍ക്ക് ഇതരമതസ്ഥരായ സ്ത്രീകളുമായി വേഴ്ച നടത്താനായിട്ടായിരിക്കും ഇഷ്ടം, ചിലര്‍ക്ക് അടുക്കളയിലും, ബാത്ത്റൂമിലും വച്ചായിരിക്കും നല്ല സെക്സ് ആസ്വദിക്കാന്‍ കഴിയുക.....ഇതെല്ലാം ഓരോ ആളുകളുടെ ഇഷ്ടം..... ആ ഇഷ്ടങ്ങള്‍ സാധിച്ച് കിട്ടുമ്പോള്‍, അവന്‍ വിഷയപരമായി സംതൃപ്തനാവുന്നു. അത് പോട്ടെ......ഒത്തിരി ചോദ്യങ്ങള്‍ ചോദിച്ചതല്ലേ നട്ടപിരാന്തന്‍ എന്നോട്, ഞാന്‍ തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ....സ്ത്രീ ശരീരത്തില്‍ നട്ടപിരാന്തന് ഇഷ്ടപെട്ട അവയവം ഏതാണു?

എനിക്കിഷ്ടം, സ്തീശരീരത്തിലെ നല്ല കുഴിയുള്ള പുക്കിള്‍ ആണ്....അതിനാല്‍ തന്നെ......തമിഴ് സിനിമാപാട്ടുകള്‍ കാണുമ്പോള്‍.....രണ്ട് കണ്ണുകള്‍ എന്നെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.....

അപ്പോള്‍ അതാണു ഞാന്‍ പറഞ്ഞത്, ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങള്‍.....അത്തരം ഒരു ഇഷ്ടക്കാരന്റെ വിളിയും കാത്തിരിക്കുകയാണ്, ഞാന്‍ ഈ ലൈവ് പ്രോഗ്രാം തുടങ്ങാനായി....

അതാരാണ് ആ പ്രത്യേക ഇഷ്ടക്കാരന്‍....

ഒരു കുമ്പനാട് അച്ചായന്‍.....ആ അച്ചായന് ഒരു ആഗ്രഹം..... ഒരു പര്‍ദ ധരിച്ച സ്ത്രീയുമായി അതായത് ഒരു മുസ്ലിം യുവതിയുമായി രമിക്കണമെന്ന്, അതാവാം നമ്മുടെ ആദ്യത്തെ ലൈവ് പോസ്റ്റ്...

അതിനു കോട്ടയത്ത് ഒരു അച്ചായത്തി പര്‍ദ ധരിച്ച്, ഉദ്ഘാടനം ഉഷാറാക്കിയത് പോലായാലും പോരെ.... എല്ലാം ദ ഗ്രേറ്റ് യൂണിവേഴ്സല്‍ ബര്‍മുഡ മട്ടത്രീകോണം ആണല്ലോ....ക്ലാവറോ, ഡയമണോ, ഒന്നും അല്ലല്ലോ അതിനെ യുണീഖ് ഷെയ്പ്.

അതാണു ഞാന്‍ നേരത്തെ പറഞ്ഞത്, ഓരൊ ആണിനും ഓരോ സെക്സ്വല്‍ ഫാന്റസിയുണ്ടെന്ന് പറയുന്നത്....
അത് മനസ്സിലാക്കുക.......ഒരു കസ്റ്റമറുടെ തൃപ്തി അതാണ്...അതാവണം ഒരു ഫ്ലഷ് കണ്‍സള്‍ട്ടന്റിന്റെ പ്ലസ് പോയിന്റ്.

പക്ഷേ ഇതില്‍ എവിടെ "ലൈംഗീക കുറ്റകൃത്യം".................... പ്രായപൂര്‍ത്തിയായ രണ്ട് സ്ത്രീപുരുഷന്മാര്‍ ഉഭയസമ്മതപ്രകാരമുള്ള സെക്സ് നടത്തുന്നത് ശിക്ഷാര്‍ഹമല്ലല്ലോ....അത് ചിത്രീകരിക്കുന്നത് നിങ്ങളുടെ സ്വകാര്യത. പിന്നെ അത് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രയാസങ്ങള്‍ ഉണ്ട്....അതിന്റെ കാര്യങ്ങള്‍ ഞങ്ങള്‍...നോക്കിക്കൊള്ളാം.....

നട്ടപിരാന്തന്‍ ഒന്നു മനസ്സിലാക്കുക...........ഏത് പരിപാടിക്കും ഒരു സസ്പെന്‍സ് ഉണ്ടാ‍വും...ആ സസ്പെന്‍സിനായി നട്ടപിരാന്തനും കാത്തിരിക്കുക......സോറി....നട്ടപിരാന്താ.....ഒരു കാള്‍ വരുന്നു......

അതാ‍...........നമ്മുടെ കുമ്പനാട് അച്ചായന്‍ വിളിക്കുന്നുണ്ട് ഫോണില്‍. ഇനി സമയമില്ല അധികം സംസാരിക്കാന്‍.........എന്റെ ശരീരത്തില്‍ ക്യാമറകള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്....ഇനി എല്ലാം.....ലൈവായി ഞാന്‍ ചിത്രീകരിക്കാം........കാണാന്‍ നിങ്ങളും.......
-------------------------

Haiiiiiiii....hello..dear Achayaa......your sweetheart Khamaru speaking.........last couple of days you are always in my mind. Tell me dear.......what I want to do to give you the real heavenly feelings?

Yahhh Dear.............I wanna enjoy your god gifted beauty through your each and every inch.......And I am sure that I will never ever forget that sweet memories till my last breath................

Oh my God......what a sweet guy you are.....honey I'm really cherished in your sweet words, okay dear Achayaa.................please wait for me...............within one hour I will be in your hand...............

വാല്‍കഷ്ണം..

ശരിയായ “കുറ്റകൃത്യം” അടുത്ത ലക്കത്തില്‍........പിന്നെ ദീപാവലിയൊക്കെ വരികയല്ലേ......അതുവരെ പൂത്തിരിയും, മത്താപ്പും, വാണവും, അമിട്ടും ആയിരിക്കട്ടെ നിങ്ങളുടെ കൂടെ............

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (രണ്ടാം ഭാഗം ഇവിടെ)

29 comments:

നട്ടപിരാന്തന്‍ said...

ഹാവൂ.........ഒരു ആശ്വാസം.....

Anonymous said...

pasht

തോന്ന്യാസി said...

അങ്ങനെ ന.ബ്രാ.കോയുടെ ആദ്യ മര്‍ഡോക്കിയന്‍ പോസ്റ്റ് പുറത്തിറങ്ങി......


മൊട്ടേട്ടാ........ഗൊല്‍...എന്നെ ഗൊല്‍...

നന്ദകുമാര്‍ said...

ഹഹഹഹ!! ചിരിച്ചൊരു വശായി..
മൊബെല്‍ നമ്പറ് ഒന്നു കിട്ട്വോ?,,ശ്ശ്...മറ്റോര്‍ടെ..പര്‍ദ്ദേഡെ..കിട്ട്വോ??
ഗിലുക്കന്‍ അച്ചായാ..

“പിന്നെ ദീപാവലിയൊക്കെ വരികയല്ലേ......അതുവരെ പൂത്തിരിയും, മത്താപ്പും, വാണവും, അമിട്ടും ആയിരിക്കട്ടെ നിങ്ങളുടെ കൂടെ.........“
എന്നാ ഒരു കൊട്ട്...:)

പോങ്ങുമ്മൂടന്‍ said...

അസംബിള്‍ഡ് ഇന്‍ "സുനിദ്ര",

ചിരി ഇവിടെ തുടങ്ങി. എന്റെ മൊട്ടേട്ടാ, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. വളരെ രസകരമായിട്ടുണ്ട്. സദാചാരക്കാർ ഉടവാൾ ഊരാൻ സാദ്ധ്യതയുണ്ട്. ( സദാചാരക്കാർ ഉടവാൾ വൃത്തിയാക്കാറൂണ്ടോ എന്നത് നമുക്ക് ഖമറുന്നീസയോട് തന്നെ ചോദിക്കാം. അവരുടെ ഉടവാളിനെക്കുറിച്ച് അവൾക്കല്ലാതെ ആർക്കറിയാം )

തുടരട്ടെ. ധൈര്യമായി കുറിക്കൂ...

Senu Eapen Thomas, Poovathoor said...

18 വയസ്സ്‌ പൂര്‍ത്തിയായ ആള്‍ എന്ന നിലയ്ക്കും, വിവാഹിതനും, രണ്ട്‌ മക്കളുടെ പിതാവ്‌ എന്ന നിലയ്ക്കും സജുവിന്റെ A സര്‍ട്ടിഫിക്കറ്റും സ്റ്റാറ്റ്യൂട്ടറി വാര്‍ണിങ്ങും എല്ലാം ഭേദിച്ച്‌ ഞാന്‍ ഖമറുന്നിസ്സായുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ വളരെ കൃത്യതയോടെ തന്നെയെത്തി നോക്കി.

ഡ്രൈവിംഗ്‌ സ്ക്കൂള്‍, ആശാട്ടി, എന്റെ റ്റ്യൂഷന്‍ റ്റീച്ചര്‍ മുതലായ പേരുകളാണു തിരുവല്ലായില്‍ ഫ്ലെഷ്‌ കണ്‍സള്‍ട്ടന്റ്സ്‌ അറിയപ്പെടുന്നത്‌.

കാലിന്റെ നഖം വെട്ടാത്തവരെ ഖമറുന്നിസ സ്വീകരിക്കില്ലായെന്ന് അറിഞ്ഞതില്‍ സന്തോഷം. അപ്പോള്‍ ഖമറുന്നിസ്സ്‌ ISO 9002 സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ യോഗ്യതയുള്ള ഒരു താരം ആണു.

ഇനി ഖമറുന്നിസയുടെ ലൈവ്‌ ടെലിക്കാസ്റ്റ്‌ വരട്ടെ. കുമ്പനാട്ടെ അച്ചയാന്റെ അഭിനയവും കാണട്ടെ. എന്നിട്ട്‌ വേണം എസ്‌.എം.എസ്‌ അയയ്ക്കാന്‍. എസ്‌.എം.എസ്‌ അയയ്ക്കേണ്ട ഫോര്‍മാറ്റും കൂടെ തരണെ. മുസലി പവര്‍ അച്ചായന്‍ അടിച്ചോയെന്ന് അറിയാന്‍ എന്തെങ്കിലും ടെസ്റ്റ്‌ നടത്തുമോ???

പുക്കിള്‍ ഉള്ള നല്ല ഒരു സ്ത്രീ-സില്‍ക്ക്‌ സ്മിത ഈ സജുവിന്റെ കണ്ണും ദോഷത്തിനു മുന്‍പില്‍ കീഴടങ്ങി. കണ്ണും ദോഷം മാറാനുള്ള വഴിയും കൂടി ഞങ്ങളെ അറിയിക്കണെ.

പിന്നെ ദീപാവലിയൊക്കെ വരികയല്ലേ......അതുവരെ പൂത്തിരിയും, മത്താപ്പും, വാണവും, അമിട്ടും ആയിരിക്കട്ടെ നിങ്ങളുടെ കൂടെ.........“

ഇനി കൂടുതല്‍ കൂടുതല്‍ എക്സ്‌ക്ലൂസീവുകള്‍ ന.ബ്രാ.കോയുടെ ബ്ലോഗില്‍ വരട്ടെ. ബ്ലോഗ്‌ വ്യവസായത്തിന്റെ തകര്‍ച്ച സജുവിന്റെ ഭ്രാന്തുകള്‍ മാറ്റട്ടെ.

ആശംസകളോടെ...
പഴമ്പുരാണംസ്‌.

Anonymous said...

നട്ടപ്പിരാന്താ...

മിക്കവാറും ഖമറുന്നിസയുടെ റിയാലിറ്റിഷോ പൂട്ടും.

മറ്റേ ചാനലില്‍ കന്യാസ്ത്രീയുടെ ലൈംഗിക കുമ്പസാരങ്ങള്‍ എന്നും പറഞ്ഞ് ഒരു പുതിയ റിയാലിറ്റി ഷോ വരുന്നു.

വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ്സ് മുഴുവനും റവ. അച്ചന്മാരാണത്രെ... അവരുമായി രമിച്ചതിന്റെ ഷോകളാണ് മുഴുവന്‍..

കന്യാസ്ത്രീയുടെ പര്‍ദ്ധ ഒരു ഫാന്റസി ആയിട്ടുള്ളവര്‍ക്ക് പ്രത്യേക ഡെഡിക്കേഷനുമുണ്ട്!

നിങ്ങടെ കാര്യം ഗോപി....

krish | കൃഷ് said...

ന.ബ്രോ.കോ.യുടെ റിയാലിറ്റി ഷോ കൊള്ളാല്ലോ.


(ഓ.ടോ: നന്ദന്‍സ്, ഇപ്പഴേ നംബര്‍ വേണോ? :) )

മൈക്രോജീവി said...

പറഞ്ഞതു നന്നായി, കക്ഷി ശരീരത്തില്‍ ക്യാമറകള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്...

തമ്പുരാനേ - ഭാര്യ ഒറ്റ റിയാലിറ്റി ഷോ വിടാതെ കാണുന്നതാ...പെട്ടു പോയേനെ....

ഇനി സൂക്ഷിച്ചോളാം, താങ്‌ക്‍സ്‌

കുഞ്ഞന്‍ said...

ന.പി. ജീ..

എനിക്കിത് വായിച്ചിട്ട് നാണമാകുന്നു....

റിയാലിറ്റി ഷോയുടെ അഭിമുഖ അവതരണം ഇങ്ങനെ അപ്പോള്‍ ഷോ ലൈവായിക്കാണിക്കാന്നു വച്ചാല്‍..

ആക്ഷേപ ഹാസ്യമെന്നു പറയുന്നത് ഇതാണ് ഇതാണ് ഇതാണ്..!

sunil panikker said...

നല്ല ആഴവും ചുഴിയുമുള്ള പൊക്കിള്‍ ദാഹം തീര്‍ക്കാന്‍ തമിഴ്‌ സിനിമയെ ആശ്രയിക്കുന്നതു
തന്നെ നല്ലതു..(പിള്ളേര്‍ രണ്ടായി എന്നിട്ടും ഈ നാണമില്ലാത്ത മനുഷ്യന്റെ ഓരോ പിരാന്തുകളു..)

sunil panikker said...

ഹാപ്പി ദീപാവലി..!!
വാണങ്ങളൊക്കെ വിട്ടോ..?
വെടിയൊക്കെ വച്ചോ?

മര്‍ക്കോസ് മാപ്ല said...

ന്റമ്മോ......
ഇതു വായിച്ചിട്ട് ഒരു ആഴ്ച ആയി...
ഇന്നാ തലയുടെ കെട്ടു വിട്ടത്...
ഇത്തിരി കൂടിപ്പൊയോന്ന് ഒരു സംശയം...

ഇല്ല ല്ലേ...

അനില്‍ വേങ്കോട്‌ said...

മലയാളം ബ്ലോഗ്കളിൽ ഇത് തീർത്തും വേറിട്ട വയന്നനുഭവമാണ്. ആക്ഷേപ ഹാസ്യത്തിന്റെ വളരെ ശക്തമായ പ്രയോഗങ്ങൾ ആദ്യം മുതലേ സാജു ഉപയോഗിക്കുന്നത് കാണാമായിരുന്നു. നമ്മുടെ സമൂഹം കൊണ്ടുനടക്കുന്ന കപട സദാചാരത്തിനെ, പ്രത്യേകിച്ച് ഈ ഫോണിംഗ് പരിപാടികളിലെയും റിയാലിറ്റി ഷൊകളിലെയും നിറഞ്ഞ അശ്ലീലത്തെ ചുവടറുത്ത് വിമർസിക്കുന്ന സാജു അഭിനന്ദനം അർഹിക്കുന്നു.കളിയല്ല ബ്ലൊഗ് എന്നു ബോധ്യപ്പെടുത്തിയതിനു നന്ദി.

അക്കേട്ടന്‍ said...

നാട്ടപിരാന്താ...
വേറിട്ട ഒരു എഴുത്ത്കാരനാണ് താങ്കള്‍, കുറെ കാലത്തിനിടക്ക് ഒരു നല്ല ആക്ഷേപ ഹാസ്യം വായിച്ചു. കപട സദാചാരത്തിന്റെ മുഖങ്ങള്‍ ഇനിയം വലിച്ചു കീറപ്പെടട്ടെ!!. കേരളം ഇന്ന് അതിന്റെ ഭ്രാന്താലയമാണ്‌. നന്ദി

പോങ്ങുമ്മൂടന്‍ said...

മൊട്ടേട്ടാ,

ഈ പണിക്കരേട്ടൻ ഓടിനടന്ന് നമ്മളെക്കൊണ്ട് വാണം വിടീപ്പിക്കുകയും വെടിവെപ്പിക്കുകയും ചെയ്യിപ്പിക്കുകയാണോ? :)

അടുത്ത ഭാഗം എപ്പോഴാണ് :)

Anonymous said...

ഹായ്
പിരന്തെട്ടാ
കുശാല്‍ ......
മനോഹരമായിരിക്കുന്നു
അല്ലെ ബാകി വേഗം നോക്ക്
നമ്മുടെ ക്ഷമക്ക് ഒരു അതിരുട്

പോങ്ങുമ്മൂടന്‍ said...

എവിടെ അടുത്തഭാഗം? വായിക്കാൻ മുട്ടുന്നു :)

ലോലഹൃദയന്‍ said...

ഇത്‌ നട്ട പിരാന്താണോ ?
നട്ടപ്പിരാന്താണോ ?
നട്ടു വളറ്‍ത്തിയ പിരാന്താണോ ?

നട്ടപിരാന്തന്‍ said...

എന്റെ പ്രിയപ്പെട്ട ഖമറുവിനെ വന്നു കണ്ട,

അനോനി,തോന്ന്യാസി,നന്ദകുമാര്‍,പൊങ്ങുമ്മൂടന്‍ ഹരി,സീനു, ദേ...പിന്നെയും ഒരു “അനോനി”, ക്രിഷേട്ടന്‍, മൈക്രോ,കുഞ്ഞന്‍,പണിക്കര്‍ജി, മാര്‍ക്കോസ് മാപ്ല,അനില്‍, അക്കേട്ടന്‍,അനോനി (3), ലോലഹൃദയന്‍......

എല്ലാവര്‍ക്കും നന്ദി.....

നിങ്ങള്‍ക്കായി....അവള്‍ വീണ്ടും വരും......

പെണ്ണ്.... said...

1.രഹസ്യം സൂക്ഷിക്കാന്‍ കഴിവുള്ള ഏത് പുരുഷനെയും ഏത് സ്തീയും ഇഷ്ടപ്പെടും ....:)
ഒരു പുരുഷന് ഒരിക്കലും അതു സാധിക്കില്ലല്ലൊ ഏട്ടുകാലി മമ്മുഞ്ഞിന്റെ പിന് തലമുറക്കാരല്ലേ?
വെടി വച്ചാ പൊക പോലൂം ഇല്ലാത്തോരും പറയും ഞാന്‍ ദിവസോം നാല് വാണോം പിന്നെ വെടിം വച്ചിട്ടും ദേ ഡാ നോക്ക് പിന്നേം ബാക്കി നാട്ടിലെ എല്ലാ പെണ്ണിനെയും അത് ഫീമെയില്‍‌ ഒട്ടകം വരെ തകര്‍ത്തിട്ട് വരുന്ന വരവാന്ന് അതാ ആണിന്റെ രഹസ്യം കാക്കുന്ന കപ്പാസിറ്റി അതു പോട്ട് ...

2.കാലിന്റെ നഖം വൃത്തിയായി സൂക്ഷിക്കാത്ത ഒരു പുരുഷന് പ്രധാന അവയവം അവന്‍ വൃത്തിയായി സൂക്ഷിക്കുന്നില്ല.നല്ല കണ്ടെത്തല്‍ അല്ലെലും ഏത് റോട്ടു വക്കിലും മുള്ളീട്ട് കുലുക്കിട്ട് പോരത്തല്ലേ ഉള്ളു..

3."Man need SEX....
Woman need Sex
ഇതാ പുതിയ സ്ലോഗന്‍
അറിയാന്‍ പാടില്ലങ്കില്‍ കേട്ടോ .. പിന്നെ പെണ്ണിന് ഓര്‍ഗാസം വരുത്തികൊടുക്കാന്‍ കപ്പാസിറ്റി എത്ര് ആണിനുണ്ട്?

4.സ്തീശരീരത്തിലെ നല്ല കുഴിയുള്ള പുക്കിള്‍ ....
ഓരൊ ആണിനും ഓരോ സെക്സ്വല്‍ ഫാന്റസിയുണ്ട്
അതെ ഒള്ളു ഈ ഫാന്റസി മാത്രം ...

ഫാന്റസി പെണ്ണിനില്ലന്നാണൊ? പെണ്ണിനും ഫാന്റസിയുണ്ട് അതു മെഴുകുതിരിയായാല്‍ ഏറ്റം നല്ലത് ..ഹഹഹ്ഹ അതിന്റെ ബലം അതവിടെ കാണും പാതി വഴി ആവുമ്പോള്‍ ചീറ്റി പോവില്ല എന്നിട്ട് യ്യോടി സോറി പോയി! എന്നും പറയില്ല..

പോരട്ടെ നട്ടപിരാന്താ ബാക്കി കൂടി ...

നട്ടപിരാന്തന്‍ said...
This comment has been removed by the author.
നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട പെണ്ണേ.....

ലിംഗപരമായി നിങ്ങളൊരു പെണ്ണും, അതോടൊപ്പം, എന്റെ പോസ്റ്റിനു ഇത്ര ചങ്കൂറ്റത്തോടെ കമന്റ് ഇട്ടതിനും എന്റെ ഒരായിരം നന്ദി...

മറിച്ച്...മുഖം മറച്ചുള്ള ഒരു കമന്റ് ആണിതെങ്കില്‍‍..എനിക്കൊന്നും പറയാനില്ല.

നിങ്ങള്‍ എഴുതിയ കമന്റില്‍ പറയുന്ന കാര്യങ്ങള്‍ 101 ശതമാനം ശരിയാണ്....അല്ലെന്ന് നിഷേധിക്കാന്‍ ഒരാണും ധൈര്യപ്പെടില്ല....

നന്ദി.......വീണ്ടും വരിക

വിചാരം said...

സദാചാരത്തിന്റെ സീമകള്‍ ലംഘിക്കുന്നുവെന്ന് പറഞ്ഞ് ഒച്ചവെച്ച് അവര്‍ തന്നെ അതു ചെയ്യുന്ന കാലത്ത്, ഇത്രയും മനോഹരമായി, രസകരമായി ഒരു ലേഖനം ഒട്ടും ബോറടിയ്ക്കാതെ എഴുതി ഫലിപ്പിച്ച താങ്കള്‍ എന്റെ സ്നേഹത്തോടെയുള്ള അഭിനന്ദനം

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)

ശ്രീവല്ലഭന്‍. said...

"ഇന്നും ഇന്ത്യയില്‍ നാസിക്കിലെ അച്ചടിമെഷീന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പണം അച്ചടിക്കുന്നത് ഞങ്ങളുടെ മെഷീനിലൂടെയാണ്."

വളരെ നല്ല ആക്ഷേപഹാസ്യം! അതുപോലെ കുറെ സത്യങ്ങളും. അഭിനന്ദനങ്ങള്‍!ഇപ്പോഴാ കണ്ടത്

നിരക്ഷരന്‍ said...

ആ ഫ്ലെഷ് കണ്‍‌സള്‍ട്ടെന്റ് പദം ക്ഷ ബോധിച്ചു :)

ദീപക് രാജ്|Deepak Raj said...

സുഹൃത്തേ... പ്രായ പൂര്‍ത്തിയുള്ളവര്‍ക്ക് മാത്രമല്ല..എല്ലാവരും വായിക്കട്ടെ.. തേനും പാലും ഒഴുകുന്ന നാടല്ല നമ്മുടേത്.. സുകുമാരക്കുറുപ്പും,പട്ടി വിളികളും,അഭയയും കൊട്ടൂരനും വരെ നിറഞ്ഞു നില്ക്കുന്നു... ഇതു എല്ലാവരും വായിക്കട്ടെ..വായിച്ചു വളരട്ടെ...കാരണം വെളിയില്‍ നടക്കുന്ന സംസ്കാര ശൂന്യമായ പ്രവര്‍ത്തികള്‍ കണ്ടും കെട്ടും വളരാന്‍ ഇതൊരു ശക്തി നല്‍കട്ടെ.. സത്യസന്ധമായി എഴുതാനുള്ള താങ്കളുടെ കഴിവിനെ പ്രകീര്‍ത്തിക്കട്ടെ..
നീണാള്‍ വാഴട്ടെ പ്രഭോ..
പിന്നെ നെല്ലിക്കതളം... ഇതിനെ തെറിവിളിക്കുന്നവനു എന്‍റെ വക..

Anonymous said...

"Man need love thru SEX.......Woman need Sex thru LOVE"

ഒരു അനുമതി പത്രം വാങ്ങി തരാമോ നാട്ടെട്ട ....