മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, December 09, 2008

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (Maximum Reloaded)

ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (ഒന്നാം ഭാഗം ഇവിടെ)

ഖമറുവിനെയും വഹിച്ചു കൊണ്ട്........കൊച്ചിയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് കുതിക്കുകയാണ് അച്ചായന്റെ പുതിയ ബെന്‍സ് കാര്‍,...അടുത്തിരിക്കുന്നുണ്ടെങ്കിലും, ആകെ കറുപ്പില്‍ മൂടിയ ഖമറുവിന്റെ ശരീരത്തില്‍
വിരല്‍ മാത്രമേ അച്ചായന് കാണാനുണ്ടായിരുന്നുള്ളു....ഡ്രൈവ് ചെയ്യുമ്പോള്‍, കൊച്ചികായലിന്റെ വിരിമാറിലേക്ക് ചാഞ്ഞു വീഴുന്ന അന്തിചുവപ്പില്‍ ചുവന്ന് തുടുത്ത സൂര്യനെ കണ്ട്, ഖമറുവിനെ ആ ചുവന്നുതുടുത്ത സൂര്യനായി മനസ്സില്‍
വിചാരിച്ച് "അതുതന്നെയല്ലയോയിതെന്ന് വര്‍ണ്ണത്തിലാശങ്ക" യാല്‍, ശരിക്കുമുള്ള കഞ്ചുകമണിഞ്ഞില്ലെങ്കിലും, രോമാഞ്ചകഞ്ചുകമണിഞ്ഞു അച്ചായന്‍ ഖമറുവിനോടായി ചോദിച്ചു.

ഖമറു......ഞാനോരു കാര്യം പറയട്ടെ.....സത്യമാണെങ്കില്‍ പറയണം............

അച്ചായന്‍ ചോദിക്കു.....

ഖമറുവിനു ഒരു 28-30 വയസ്സ് ആയിരിക്കുമല്ലേ........അല്ലാ എത്ര വയസ്സായാലും എനിക്കോരു പ്രശ്നവുമില്ല.

ശരിയാണു അച്ചായാ.....എനിക്കറിയാം......എന്റെ വിരലിന്റെ മിനുപ്പും, ചുളിവും കണ്ട് പറയുന്നതായിരിക്കുമല്ലേ എന്റെ വയസ്സ്.. .അച്ചായന്‍ കൊള്ളാമല്ലോ, നല്ല നീരീക്ഷണപാടവം..ഷര്‍ലക്ക് ഹോംസിന്റെ കൊച്ചുമകനാണോ? എന്തായാലും അച്ചായന്‍ നല്ല സന്തോഷത്തിലാണല്ലോ..സാധാരണയെല്ലാസമയത്തും അച്ചായന്‍ ഇങ്ങനെയാണോ?

അതല്ലടി ഖമറു.....ഞാനെപ്പോഴും സന്തോഷത്തിലാണ് മാത്രമല്ല, നിന്നെ വച്ച് ഞാനിന്ന് രണ്ടു തകര്‍പ്പന്‍ ഉദ്ഘാടനമാണു നടത്താന്‍ ഉദ്ദേശിച്ചത്.....അതില്‍ ഒന്ന് നടന്നു.....ഇനിയോന്ന് മുഹമ്മയില്‍ എത്തിയിട്ട്.

അതേതാ..രണ്ട് ഉദ്ഘാടനം.?

ഒന്ന് ഈ കാറിന്റെ ഉദ്ഘാടനം...ഇന്നിറക്കിയ കാറാണ്, ഖമറുവിനെയിതില്‍ ആദ്യം കയറ്റണമെന്നായിരുന്നുവെന്റെ ആഗ്രഹം.അത് സാധിച്ചു. പിന്നെ മുഹമ്മയില്‍ ഞാന്‍ വാങ്ങിയിട്ടിരിക്കുന്ന പുതിയ ഹൌസ്ബോട്ടിന്റെ ഉദ്ഘാടനം.. പിന്നെ ഖമറുന്നീസയെ കൊണ്ട് എന്റെ ഹൌസ്ബോട്ടിന്റെ ബെഡ് റുമും ഒന്ന് ഉദ്ഘാടിപ്പിക്കണം... ആഗോള സാമ്പത്തികമാന്ദ്യമൊക്കെയുണ്ടെങ്കിലും, ഈ സീസണില്‍ നല്ല കൊയ്തായിരിക്കണം എന്റെ പുതിയ ബോട്ടില്‍ നിന്നും.. നിനക്കറിയില്ലേ......കാര്യം ആളുകള്‍ കുറ്റം പറയുമെങ്കിലും..വേശ്യകളെ കണികാണുന്നത് നല്ലതാണെന്ന്, അതു പോലെ തന്നെ ഒരു ചടങ്ങായി കൂട്ടിയാല്‍ മതി........

അച്ചായാ........എന്റെ വേശ്യാ എന്നു വിളിക്കരുത്......കേരളത്തിലെ "ഐ.എസ്.ഓ സര്‍ട്ടിഫിക്കറ്റുള്ള" ഏക ഫ്ലെഷ കണ്‍സള്‍ട്ടന്റ് ആണ് ഞാന്‍. മാത്രമല്ല അച്ചായന്റെ കാറ് പോലെ......എന്റെ ഓഡോമീറ്ററില്‍ നോക്കിയാലറിയാം അധികം ഓടിയിട്ടില്ലെന്ന്.......പിന്നെ ഇങ്ങനെയുള്ള ഉദ്ഘാടനങ്ങള്‍ ഞാനൊത്തിരി കേട്ടിട്ടുണ്ട്..ഗള്‍ഫിലെ പയ്യന്മാര്‍ വന്ന് എന്നോട് പറയാറുണ്ട്, അവര്‍ ഡി.വി.ഡി പ്ലയറോ, സി.ഡി പ്ലയറോ വാങ്ങിയാല്‍ ആദ്യം ബ്ലൂഫിലിം ഇട്ട് കാണുമത്രേ......നല്ല ആയുസ്സും, പോലിമയായിരിക്കുമത്രേ അങ്ങിനെ ചെയ്താല്‍ ആ ഉപകരണത്തിന്

നീ ആളോരു രസികത്തി തന്നെ കേട്ടോ ഖമറൂ........

എന്റെ അച്ചായാ,ഞാനോന്നു ചോദിക്കട്ടെ എവിടെന്നിറങ്ങുന്നു അച്ചായന്മാര്‍ക്ക് ഇത്രയധികം സൂപ്പര്‍ കാറുകള്‍?

എന്റെ ഖമറു....റബറിന്റെ വില കൂടിയാല്‍.........അച്ചായന്മാര്‍ കാറിന്റെ ഷോറൂമിലേക്കും.....അച്ചായത്തിമാര്‍‍ ജുവലറിയിലേക്കും ഓടും.....ഇനി വിലകുറഞ്ഞാലും പ്രശ്നമില്ല ഞങ്ങടെ മാത്തുക്കുട്ടിച്ചായന്റെ പേപ്പറില്‍ ഞങ്ങളുടെ
കണ്ണിരിന്റെ വില അച്ചു നിരത്തി അച്ചടിച്ച് സങ്കടം കുറയ്ക്കും.....

മാത്തുക്കുട്ടിച്ചായന്റെ ഒരു ഗതികേട്, റബറിന്റെ വില കുറഞ്ഞാല്‍‍.......എഡിറ്റോറിയലില്‍ നിങ്ങളെയും ചുമക്കണം..... വിലകൂടിയാല്‍ ബിസിനസ്സ് പേജില്‍ സ്വന്തം ടയര്‍ കമ്പനിയുടെ കഷ്ടപ്പാടും എഴുതണം.....

അത്......പോട്ടെ........ഞാന്‍ ആ പുതിയ ബോട്ടിലെ പിള്ളേരെ വിളിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു...

തുടര്‍ന്ന് അച്ചായന്‍ മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഞെക്കി.........എന്നിട്ട്.....

"രാഘവനല്ലേ............ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം റെഡിയാക്കിയിട്ടില്ലേ....എന്നാല്‍ നിങ്ങള്‍ പൊയ്ക്കോ... നാളെ രാവിലെ ഞാന്‍ വിളിച്ചിട്ട് വന്നാല്‍ മതി........ എന്നാല്‍ ശരി, ആരെങ്കിലും എന്നെ പറ്റി ചോദിച്ചാല്‍, നിങ്ങള്‍ക്ക് അറിയില്ലയെന്ന് പറഞ്ഞാല്‍ മതി......കേട്ടോ‍ "

പിന്നെ വീണ്ടും ഖമറുവിനോടായി......"ഖമറുവിനായി ഞാന്‍ പ്രത്യേകം വിഭവങ്ങളാണ് ഹൌസ് ബോട്ടില്‍ ഒരുക്കിയിരിക്കുന്നത്...... അതും പ്രത്യേകം കരിമീന്‍ പോള്ളിച്ചത്....."

"അയ്യേ........എനിക്ക് വേണ്ട വേമ്പനാട്ട് കായലിലെ കരിമീന്‍!!!!!!!!"

അതെന്താ....ഖമറൂ.......ഓരോരുത്തര്‍ കരിമീന്‍ എന്ന് കേട്ടാല്‍ കമഴ്ന്നടിച്ച് വീഴുന്ന സമയത്ത്.....നിനക്കെന്താ കരിമീന്‍ ഇഷ്ടമല്ലാത്തത്.????

എന്റെ അച്ചായാ.......മീനായാല്‍ മീനിന്റെ രുചി വേണം......അല്ലാതെ ശുക്ലത്തിന്റെ രുചിയല്ല മീനിനു വേണ്ടത്....... മനസ്സിലായില്ലേ.........ആ വേമ്പനാട്ട് കായലില്‍ ഒരു ദിവസം നിക്ഷേപിക്കുന്ന മനുഷ്യശുക്ലം അമൃത് പോലെ ഭക്ഷിച്ച് തീര്‍ക്കുന്നത് ഇത്തരം മീനുകളല്ലേ........അമൃത് നിറഞ്ഞ കോണ്ടം ഒഴുകിവരുന്നത് കണ്ടാല്‍ വലിയ വായുള്ള ഏതു മീനും ഒന്നു കൊത്തും.......വേമ്പനാട്ട് ചത്ത് പോങ്ങുന്ന വലിയ മീനിന്റെയുള്ളിലെല്ലാം കാണാം ഇത്തരം കോണ്ടത്തിന്റെ ജീവനുള്ള തെളിവുകള്‍.........ഇനി അച്ചായന്‍ തന്നെ പറ.........പരിപാടി കഴിഞ്ഞാല്‍ അച്ചായന്‍ എന്തു ചെയ്യും കോണ്ടം.......നമ്മുടെ തനി മലയാളി സ്റ്റയിലില്‍.....ഒന്നുകില്‍ ഊരി ജന്നലയിലൂടെ വലിച്ചെറിയും.... അല്ലെങ്കില്‍ ടോയ് ലെറ്റില്‍ ഫ്ലെഷ് ചെയ്യുമല്ലേ..... അല്ലാതെ.....റൂമിലെ വെയ്സ്റ്റ് ബാസ്കറ്റില്‍ ഇടാറില്ലല്ലോ....പുറത്ത് കൊണ്ടു പോയി കളയാന്‍.

അയ്യേ..........ഞാന്‍ വെയ്സ്റ്റ് ബാസ്ക്കറ്റില്‍ ഇടാറില്ല........അതിലെങ്ങാനും ഇട്ടാല്‍.......പിന്നെ ക്ലീന്‍ ചെയ്യാന്‍ വരുന്ന
പിള്ളേര്‍..ഞാനുപയോഗിക്കുന്നത്..റിബ്ഡ് ആണോ, ഡോട്ടഡ് ആണോ..വാനിലയുടേ ഫ്ലേവര്‍ ആണോ, സ്ട്രോബറി, അല്ലെങ്കില്‍ ചോക്ക്ലേറ്റ് എന്നെല്ലാം നോക്കില്ലേ. എന്റെ ടെയ്സ്റ്റ് ഞാനാര്‍ക്കും പറഞ്ഞു കൊടുക്കുകയോ,
കാണിച്ച് കൊടുക്കുകയോ ചെയ്യാറില്ല..എന്തായാലും കരിമീന്‍ ഇഷ്ടമില്ലെങ്കില്‍ സാരമില്ല.... ..നമ്മുക്ക് വേറേയെന്തെങ്കിലും വാങ്ങാം........

ആ സമയത്ത് വീണ്ടും അച്ചായന്റെ ഫോണ്‍ ശബ്ദിച്ചു.ഫോണെടുത്ത് നോക്കിയപ്പോള്‍ സ്വന്തം സാറാക്കുട്ടിയുടെ വിളി

"എന്നാതാടി സാറാ, ഈ നേരത്ത് വിളിക്കുന്നത്......ഞാന്‍ പറഞ്ഞില്ലായിരുന്നോ." അച്ചായന്‍ പറയുന്നത് മുഴുമിപ്പിക്കാനനുവദിക്കാതെ സാറാ‍ക്കുട്ടി പറഞ്ഞു

"കരോട്ടിലെ പേരമ്മ മരിച്ചു.......നിങ്ങള്‍ വേഗം വാ.....ആരുമില്ലല്ലോ കാര്യങ്ങള്‍ ഒന്ന് നോക്കി കണ്ട് ചെയ്യാന്‍"

എന്റെ സാറാക്കുട്ടി.......ഞാന്‍....വിലയിടിഞ്ഞ റബറിന്റെ വില, അവധിവ്യാപാ‍രത്തിലൂടെ പിടിച്ചു നിറുത്താനുള്ള കൂലംങ്കഷമായ ഒരു മീറ്റിംഗിലാണിപ്പോള്‍........സാരമില്ല പേരമ്മയേ ആ "പൂമല" ആശുപത്രിയില്‍ വിളിച്ച്പറഞ്ഞ് മൊബൈല്‍ മോര്‍ച്ചറി കൊണ്ടുവന്ന് അതിലേക്ക് മാറ്റി ആശുപത്രിയിലെ ഫ്രീസറിലേക്ക് വയ്ക്ക്....ജോയിക്കുട്ടിയും, സ്റ്റെല്ലയും, പീറ്ററും, ഏലിക്കുഞ്ഞും......അമേരിക്കയില്‍ നിന്നും, ലണ്ടനില്‍ നിന്നും വരേണ്ടേ? അതുമാത്രമല്ല രണ്ടു-മൂന്ന് ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നില്ലെങ്കില്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ക്രിസ്ത്യാനിയുടെ സ്റ്റാറ്റസിന് എന്താടീ ഒരു ഒരു വില....പേരമ്മ പണ്ടും തനിച്ചായിരുന്നല്ലോ പള്ളി നടത്തുന്ന വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്നത്.... പിന്നെ വേറോരു കാര്യം.....നീ മരിച്ച സ്ഥലത്ത് പോവുമ്പോള്‍... ആലുക്കാസില്‍ നിന്നും പുതിയതായി വാങ്ങിയ ആ കറുപ്പില്‍ ത്രെഡ് വര്‍ക്കുള്ള സാരിയുടുത്തേ പോകാവൂ...... വീഡിയോ കവറേജ് ഒക്കെയുള്ളതാണു. നമ്മുടെ സ്റ്റാറ്റസ് നീ കളയരുത്......അധികം സംസാരിക്കേണ്ട എന്നാ വച്ചോ........ഞാന്‍ നാളെ രാവിലെ വരാം"......

അച്ചായന്‍ ഖമറുവിനെ നോക്കി പറഞ്ഞു..."സാരമില്ല ഖമറൂ, വകയിലോരു പേരമ്മയാണ് ഒത്തിരി വയസ്സായതാണ് മക്കളെല്ലാം വിദേശത്തായിരുന്നു.....നാട്ടില്‍ ഒരു വൃദ്ധസദനത്തിലായിരുന്നു താമസം"

നിങ്ങള്‍ ക്രിസ്ത്യാനികളാണാണല്ലോ ഈ വൃദ്ധസദനത്തില്‍ കൂടുതലും......അതും നൂറ്റിക്ക് തൊണ്ണുറും.....

അത് ഞങ്ങള്‍ താലികെട്ടുമ്പോല്‍ തന്നെ പള്ളിലച്ചന്‍ പറയുന്നത് "നീ അച്ചനെയും അമ്മയേയും വിട്ട് ഭാര്യയില്‍ ചേരുകയെന്നാണ്"........ദാറ്റ്സ് ആള്‍...........

സദൃശ്യവാക്യം 6-20 ല്‍ പറയുന്നത് "മകനേ നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്" എന്നാണല്ലോ.... അതു പോട്ടെ.....അച്ചായന്റെ സാറാക്കുട്ടി എങ്ങിനെ......?????

അല്ലെങ്കിലും നിങ്ങള്‍ പെണ്ണുങ്ങള്‍.......ചില സമയത്ത് തിര്‍ത്തും റോമാന്റിക്ക് ആയ സമയത്ത് വീട്ടിലെ ഭാര്യയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ചോദിച്ച് മൂഡ് കളയും.....

അതല്ലാ അച്ചായാ.......വീട്ടില്‍ ഭാര്യമാരുള്ള അച്ചായന്മാര്‍ ഇങ്ങനെ വേലി ചാടുന്നതിന്റെ കാര്യമൊന്നറിയാമല്ലോ എന്ന് കരുതി ചോദിച്ചതാണ്......

എന്റെ ഖമറു......നീ ആശാരിമാരുടെ കയ്യിലിരിക്കുന്ന ഉളിയും കൊട്ടുവടിയും കണ്ടിട്ടുണ്ടോ??

ഉണ്ട്...

എന്തെങ്കിലും മനസ്സിലാകുമോ അത് നോക്കിയാല്‍.........

ഇല്ല....പ്രത്യേകിച്ച് എനിക്കൊന്നും തോന്നാറില്ല.......

ആ കൊട്ടുവടികൊണ്ട് ആ പഴയ ഉളിക്കിട്ട് ദിവസ്സവും മേടിയാല്‍.....ആ ഉളിയുടെ മുകളറ്റം ചതയുകയല്ലാ‍തെ പ്രത്യേക ഗുണമൊന്നുമില്ല......പുതിയ പുതിയ ഉളിയാണെങ്കില്‍ നല്ല സുഖമായിരിക്കും മരത്തേല്‍ പണിയാന്‍, ആ കൊട്ടുവടികൊണ്ട് അടിക്കുമ്പോള്‍ കേള്‍ക്കുന്ന താളാത്മകമായ ശബ്ദം തന്നെ എന്ത് സുഖമായിരിക്കുമെന്നോ?

അച്ചായാ...എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി....എന്നെങ്കിലും ആ പഴയ ഉളി നിങ്ങള്‍ ദിവസവും രാകി മൂര്‍ച്ച കൂട്ടാറുണ്ടോ ?? മൂര്‍ച്ച കൂട്ടിയിട്ട് ആ കൊട്ടുവടികൊണ്ട് ഒന്ന് അടിച്ച് നോക്ക്, അന്തിനാ അടിക്കുന്നത് ഒന്ന് ഞൊടിച്ച്
നോക്ക്..അപ്പോള്‍ അറിയാം അതിന്റെ വിത്യാസം.......അങ്ങിനെ രാകി മിനുക്കാതെ തുരുമ്പിച്ച് കിടക്കുന്ന എത്ര ഉളികള്‍ ഈ കൊച്ച് കേരളത്തില്‍......

എല്ലാം സഹിക്കാടീ എന്റെ ഖമറൂ.........പക്ഷേ... വീട്ടിലെ പണിയെല്ലാം കഴിഞ്ഞു........അടുക്കളയിലെ കരിയെല്ലാം തുടച്ച്, ആ മാക്സിയെന്ന് വിളിക്കുന്ന വൃത്തികെട്ട വസ്ത്രവുമായി വിയര്‍ത്ത് വരുന്ന ആ രംഗമൊന്ന് ആലോചിച്ച് നോക്ക്....

അത് ശരിയാണ്...അങ്ങിനെ വീട്ടമ്മമാര്‍ ഉള്ളത് കൊണ്ടാണല്ലോ ഞങ്ങള്‍ക്ക് പച്ചരി വാങ്ങാന്‍ പറ്റുന്നത്..പക്ഷേ ഒന്നുണ്ട് അച്ചായാ...നിങ്ങള്‍ക്ക് സ്ത്രീയുടെ വിയര്‍പ്പ് മണം ഇഷ്ടമല്ലായിരിക്കാം......പക്ഷേ ഒരു സ്ത്രീക്ക് മത്ത്
പിടിപ്പിക്കുന്നതാണ് അവള്‍ ഇഷ്ടപെടുന്ന പുരുഷന്റെ വിയര്‍പ്പ് മണം.

അത് പറഞ്ഞപ്പോഴാണ് എനിക്കു ഒരു സംശയം തോന്നിയത്......എന്തോ ഒരു പ്രത്യേക മണം വരുന്നുണ്ട് കാറില്‍..........ആ മരിച്ചതും, ആശുപത്രിയുടെ കാര്യവുമൊക്കെ പറഞ്ഞ സമയത്താണത് എനിക്ക് ഫീല്‍ ചെയ്തത്?

ഏയ്.....എനിക്കങ്ങിനെ ഒന്നും തോന്നുന്നില്ല..........ആഹ്......അച്ചായാ.........വഴിയില്‍ വച്ച് എനിക്ക് രണ്ടു
മൂന്ന് കാളക്കണ്ണ് വാങ്ങിതരണം.............രാത്രി എനിക്കത് മതി....

കാളക്കണ്ണോ..........ഓഹ്.........ബുള്‍സ് ഐ........ഓക്കെ......വേറെയൊന്നും വേണ്ടേ...?

രാത്രി വയറ് നിറച്ച് കഴിച്ചാല്‍........പെര്‍ഫോമന്‍സ് വീക്കായിരിക്കും അച്ചായാ.....

ആഹ്......അങ്ങിനെയാണോ...........എങ്കില്‍ ഞാനിന്ന് പട്ടിണിയാണു രാത്രി.....ഞാന്‍ ഖമറുവിനെ തിന്ന് വിശപ്പ് മാറ്റിക്കോള്ളാം.
*********************

അന്തിചുവപ്പ് മായുകയും, രാത്രി ഇരുട്ടിന്റെ കമ്പളം പുതയ്ക്കുകയും ചെയ്തു. യാത്രയുടെ അവസാനം അച്ചായന്‍ കായലോരത്തെ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുമ്പില്‍ കാര്‍ നിറുത്തി.......എന്നിട്ട് ഖമറുവിന്റെ സൈഡില്‍ പോയി വാതില്‍ അവള്‍ക്കായി തുറന്ന് കൊടുത്തു......

അച്ചായോ.....രാത്രിയും എന്നെ പോലെ പര്‍ദ ധരിച്ചല്ലേ....

പക്ഷേ.......ഒരു കുറവു മാത്രം...രാത്രിയില്‍ വിളങ്ങി നില്‍ക്കുന്ന ആ ചന്ദ്രനെ പോലുള്ള സുന്ദരമുഖം ഇതു വരെ കാണിച്ചു തന്നില്ലല്ലോ എനിക്ക്....

ഒന്നു ക്ഷമിക്കെന്റെ അച്ചായാ.......ഞാന്‍ എല്ലാം കാണിക്കാം.

അച്ചായന്‍ ഖമറുവിന്റെ കൈ പിടിച്ച്.....ആ കായലോരത്ത് കെട്ടിയിട്ടിരുന്ന ഹൌസ് ബോട്ടിലേക്ക് ഖമറുവിനെ നയിച്ചു.........അച്ചായന്റെ നിര്‍ദ്ദേശപ്രകാരം വലത്കാല്‍ വച്ച് ഖമറു ആ ഹൌസ് ബോട്ടിലേക്ക് കയറി.........പിന്നെ അതില്‍ അലങ്കരിച്ച് വച്ചിരുന്ന കിടപ്പറയിലേയ്ക്കും.

എന്താ അച്ചായാ.....അടുത്ത പരിപാടി......

എന്റെ ഖമറു........എന്റെ കണ്‍ട്രോളിനും ഒരു പരിധിയുണ്ട് കേട്ടോ........

ശരി..എന്നാല്‍ ഞാന്‍ താമസിപ്പിക്കുന്നില്ല...അച്ചായന്‍ ആ കട്ടിലില്‍ കിടന്നോ....ഞാന്‍ ഡ്രസ് എല്ലാം മാറട്ടെ.......

ഡ്രെസ്സെല്ലാം മാറുന്നതിനു മുമ്പായി......ഖമറു വസ്തത്തില്‍ നിന്നും ചില വയറുകള്‍ ഊരി മാറ്റുന്നത് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. “അതെന്താ ഖമറു......ചില ചെറിയ ഹിഡണ്‍ ക്യാമറയും, വയറുകളും‍......???

ഞാന്‍ പറയാം അച്ചായാ.......

തുടര്‍ന്ന് ഖമറു....ബാഗ് തുറന്ന് ഒരു വീഡിയൊ ക്യാമറ എടുത്ത് ആ ബെഡിലേക്ക് പോസിഷന്‍ റെഡിയാക്കി റുമിലുള്ള ഒരു ടേബിളില്‍ വച്ചു.......എന്നിട്ട് അച്ചായനെ നോക്കി ഫോക്കസ്സ് ക്ലിയറാക്കി......

ഇതെല്ലാം കണ്ട് ചിരിച്ച് കൊണ്ട് അച്ചായന്‍......."നീയെന്താ ഖമറു.......വീഡിയോ പിടിക്കാന്‍ പോവുന്നോ?.... സാധാരണ ഇത്തരം കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത് ഞങ്ങള്‍ ആണുങ്ങളാണല്ലോ."

അതെ എനിക്കറിയാം....എന്താ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഇതൊന്നും ചെയ്യാന്‍ പാടില്ലേ.......അച്ചായാ.....ഞാനെന്റെ ഓരോ പെര്‍ഫോമന്‍സും റിക്കോര്‍ഡ് ചെയ്ത് വീണ്ടും കാണാറുണ്ട്.....കാരണം എന്തെങ്കിലും ഫാള്‍ട്ട് ഉണ്ടെങ്കില്‍ എനിക്ക് അത് തിരുത്താമല്ലോ അടുത്ത പ്രാവിശ്യം... അല്ലാതെ വെറുതെയാണോ എനിക്ക് ISO Certificate കിട്ടിയതെന്ന് കരുതിയത്.

പണ്ട് ഞാനും ഇത്തരം ഒത്തിരി ഫോട്ടോ വീഡീയോകളും പിടിച്ചിട്ടുണ്ട്.........നീ ഇവിടേയിരിക്ക് ഞാന്‍ ആ വീട്ടില്‍ പോയി അതെല്ലാം കൊണ്ടുവരാം......

എന്നാല്‍ അച്ചായന്‍ പോയി എടുത്ത് വാ......ഞാനപ്പോഴെക്കും കുളിച്ച് റെഡിയാവാം....

അതു വേണ്ടാ...ഞാന്‍ വന്നിട്ട് നമ്മുക്ക് ഒന്നിച്ച് കുളിക്കാം.......

ശരി......

അച്ചായന്‍ ഓടിപോയി.......ഭദ്രമായി പൊതിഞ്ഞ ഒരു പെട്ടിയില്‍ ചില ആല്‍ബങ്ങളും, ചില സിഡികളുമായി ഓടി വന്നു....വന്നു കയറിയപ്പോള്‍ അച്ചായന്‍ കണ്ട കാഴ്ച അനിര്‍വചനീയമായിരുന്നു ഖമറു സ്വന്തം മുഖം മാത്രം കറുത്ത മൂടുപടം കൊണ്ട് മറച്ച് കൊണ്ട് നഗ്നയായി ഖമറു കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു.....കയ്യിലൊരു ഗ്ലാസ് ബോട്ടിലും ഒപ്പം ഒരു കുഞ്ഞു പിച്ചാത്തിയും....

ഇതെന്താ ഖമറൂ നീ കാണിക്കുന്നത്.........എന്താണത്.....ആ ഗ്ലാസില്‍.....

ഇതാണു ഫോര്‍മാലിന്‍.......ഇതിന്റെ മണമായിരുന്നു.....നേരത്തെ അച്ചായന്‍ കിട്ടിയെന്ന് പറഞ്ഞത്... എനിക്കിന്റെ മണം വല്ലാതെ ഇഷ്ടമാണ്.....

ഇത് ലാബുകളില്‍ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന ദ്രാവകമല്ലേ.....

അതേ.....എന്താ........അച്ചായന് പേടി തോന്നുന്നുണ്ടോ.......

എനിക്കോ........ഒന്നു പോ എന്റെ ഖമറൂ.......നോക്കിക്കേ ഖമറു.......ഈ ആല്‍ബങ്ങള്‍.....ഇതെല്ലാം ഞാന്‍ അനുഭവിച്ച സ്തീകളും, പെണ്‍ക്കുട്ടികളുമാണു....

പെണ്‍ക്കുട്ടികളോ....

അതേ.......ഈ എയിഡ്സ് വന്നതില്‍ പിന്നെ മനസമാധാനത്തോടെ വല്ലതും ചെയ്യാന്‍ പറ്റുന്നത് ഇത്തരം ചെറിയ പെണ്‍ക്കുട്ടികള്‍ എന്റെ കയ്യില്‍ വരുന്നതിനാലാണു.......ഈ ഹൌസ്ബോട്ടിന്റെ ബിസിനസ് എന്നു പറയുന്നത് തന്നെ അതല്ലേ എന്റെ ഖമറൂ............എന്റെ ഖമറൂ ആ മുഖം ഒന്ന് കാണിക്കെന്റെ പൊന്നേ....

ഒന്ന് ക്ഷമിക്കെന്റെ അച്ചായാ....

ഖമറൂ...നോക്കിക്കേ...കണ്ടോ...ആരൊക്കെയാണ് ഈ പെണ്‍ക്കുട്ടികള്‍....ചില പ്രസിദ്ധങ്ങളായ പെണ്‍ക്കുട്ടികളെ ഞാന്‍ കാണിക്കാം....ഇത് ചന്ദ്രനെല്ലി പെണ്‍ക്കുട്ടി, ഇത് മിതുര, ഇത് കോപ്പുംപടി, ഇത് വട്ടിയം, ഇത് ഇത് പളിരൂര്‍, ഇത് മേഘന, ഇത് പുഷ്പരണി പെണ്‍ക്കുട്ടി...ഇവരെല്ലാം ഞങ്ങളുടെ കയ്യിലൂടെ കടന്ന് പോയ പെണ്‍ക്കുട്ടികളാണ്.

ഞങ്ങളോ.....അതാരാ ഈ ഞങ്ങള്‍.......

അതൊന്നും ഇതുവരെ നിനക്കറിയില്ലേ ഖമറൂ.......അതുകൊണ്ടല്ലേ....കഴിഞ്ഞ ഏത് പ്രമാദമായ കേസ്സിലും ഒരു പുല്ലനും ഞങ്ങളെ തൊടാത്തത്.....

അതെങ്ങനെയാണു നിങ്ങള്‍ ഇതെല്ലാം ഒളിപ്പിക്കുന്നത്.....

ഏതെങ്കിലും പെണ്‍ക്കുട്ടികള്‍ വലയില്‍ വീണാല്‍, ആദ്യം........ഇവിടുത്തെ, മന്ത്രിപുത്രന്മാര്‍, മന്ത്രിമാരുടെ പി.ഏ, പോലീസ് ഏമാന്മാര്‍, ചാനല്‍ മേധാവികള്‍, വീക്ക്നെസ് കൂടിയ മന്ത്രിമാര്‍ എന്നിവര്‍ക്ക് ആദ്യം നല്‍കും,
എന്തെങ്കിലും പുകില്‍ ഉണ്ടായാല്‍ ഇവരെല്ലാം ചേര്‍ന്ന് തന്നെ ആ കേസ് ഒതുക്കും.....നമ്മുക്ക് നമ്മുടെ ബിസിനസ്സ് നടക്കണം....

അച്ചായനു കിളുന്തു പെണ്‍ക്കുട്ടികളെയാണ് ഇഷ്ടമെങ്കില്‍ എന്തിനാ എന്നെ പോലെയുള്ളവരെ വിളിച്ചത്....

ഒരു രസം.....ഒരു വെറയിറ്റി.....അത്ര തന്നെ.......നീ ആ മുഖം ഒന്ന് കാണിച്ച് താ ഖമറൂ...........

എന്നാല്‍ ഞാന്‍ ഒരു വെറയിറ്റി അച്ചായനോട് പറയട്ടെ.........എന്നിട്ട് ഞാന്‍ മുഖം മാറ്റി കാണിക്കാം..ഞാന്‍ അച്ചായനെ ഈ കട്ടിലില്‍ കാലും കയ്യും കെട്ടിയിട്ടിടട്ടെ എന്റെ ഈ പര്‍ദ വലിച്ച് കീറി.....എന്നിട്ട് ഞാനൊന്ന് ഡ്രൈവ് ചെയ്യട്ടെ അച്ചായനെ......ഒത്തിരി ഫാന്റസി ഉള്ള ആളല്ലേ അച്ചായന്‍, ഇത് എന്റെ ഒരു ഫാന്റസിയാണു.. ഇതിന് ഞങ്ങള്‍ ബോണ്‍ഡേജ് സെക്സ് പറയും, ആണിന്റെ കപ്പാസിറ്റി അളക്കുന്നത് ഞങ്ങളിങ്ങനെയാണ്. അച്ചായന്റെ കപ്പാസിറ്റി എത്രയുണ്ടെന്ന് ഞാനൊന്ന് അറിയട്ടെ.... ഉള്ളം കയ്യിലൊതുങ്ങുന്ന പെണ്‍ക്കുട്ടികളില്‍ ആണത്തം കാണിക്കുന്നവരല്ലേ നിങ്ങള്‍....

അതിനെന്താ ഖമറൂ......ഞാന്‍ റെഡി......നിന്റെ എന്തിനും ഞാന്‍ റെഡി....നീ ഒരു അസ്സല്‍ രസികത്തി തന്നെ.

തുടര്‍ന്ന് ഖമറുന്നീസ തന്റെ ഊരിയിട്ട പര്‍ദ കത്തികൊണ്ട് വലിച്ച് കീറി നാലു കഷ്ണമാക്കി.....ഓരോ കഷ്ണങ്ങള്‍ കൊണ്ട് അച്ചായന്റെ കാലുകളും, കയ്യും ആ കട്ടിലുന്റെ നാലു മൂലയിലും ബന്ധിച്ചു...പിന്നെ അച്ചായന്‍ ഉടുത്തിരുന്ന വസ്ത്രം ഖമറു വലിച്ചൂരി......എന്നിട്ട്.....അച്ചായന്റെ പുരുഷത്വത്തില്‍ നോക്കി ഒരു തരം വളിച്ച ചിരി പാസാക്കി ഖമറൂ......

ഈ പാവയ്ക്ക പോലെ ചുക്കിചുളിഞ്ഞതും വച്ചാണോ..കേരളത്തിനു തെക്ക് വടക്ക് ഓടി നടന്ന് പെണ്ണ് പിടിക്കുന്നത്..

എന്താ ഖമറുവിന്റെ സ്വരത്തിനു ഒരു മാറ്റം.......എന്റെ ഖമറു.....കൊച്ചു പെണ്‍ക്കുട്ടികളുടെ താമരമുകുളങ്ങളെക്കാള്‍ വലിപ്പമാര്‍ന്ന മാറിടങ്ങളില്‍ ഇറ്റി നില്‍ക്കുന്ന തേന്‍ത്തുള്ളികള്‍ കണ്ടാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ചുണ്ടമര്‍ത്തായി തരിക്കുമെന്റെ ഖമറൂ.....മാത്രമല്ല......നമ്മുടെ വീട്ടില്‍ പൂവന്‍ കോഴി പിടക്കോഴിയെ ഓടിക്കുന്നത് കണ്ടിട്ടില്ലേ..... അവന്‍ പുറത്ത് കേറിയാല്‍ അവള്‍ പതുങ്ങുന്നത് കണ്ടിട്ടില്ലേ....അത്രയേയുള്ളു ഏത് പെണ്ണും......

ഫ..........നിറുത്തടാ.....നായിന്റെ മേനെ.......നീ ശരിക്കുമുള്ള പെണ്ണിനെ കണ്ടിട്ടില്ല......പെണ്ണെന്താണെന്ന് ഞാന്‍ നിനക്ക് കാട്ടിത്തരാം....എന്തിന് നീയൊക്കെ ഒരു പെണ്ണെന്താണെന്ന് ശരിക്കുമറിഞ്ഞിട്ടിട്ടുണ്ടോ ഇതുവരെ? എത്ര
ആണാണെന്ന് പറഞ്ഞാലും.........നിന്റെയൊക്കെ ആക്രാന്തം കഴിഞ്ഞ് ഞങ്ങളൊക്കെ ഒന്ന് തലവെട്ടിച്ചാല്‍ തിരുന്നതേയുള്ളു നേരത്തെ നീ പറഞ്ഞ ആണത്തം.......ഒരു പെണ്ണിനു പടര്‍ന്ന് കയറാന്‍ എന്തു കോപ്പാടാ നിന്റെയൊക്കെയുള്ളില്‍ ഉള്ളത്....അതൊന്നും ഇല്ലാത്തത് കൊണ്ടാണ് നീയൊക്കെ വിടരാത്ത പൂക്കള്‍ പറിച്ചെടുത്ത്
മണക്കുന്നതും....മണത്ത് കഴിഞ്ഞ് കശക്കി വലിച്ചെറിയുന്നതും.

ഖമറു..........നീ എന്താ പറയുന്നത്...........നിനക്ക് എന്തു പറ്റി......നിനക്ക് ഭ്രാന്ത് പിടിച്ചൊ....

അതെടാ......നിന്നെ പോലെയുള്ളവര്‍ ഭ്രാന്ത് പിടിപ്പിച്ച ഒത്തിരി കുടുംബങ്ങള്‍ ഉണ്ട് ഈ കേരളത്തില്‍....എത്ര പെണ്‍ക്കുട്ടികളുടെ കന്യകാത്വമാണു നിന്നെ പോലെയുള്ളവര്‍ കവര്‍ന്നെടുത്തത്....നിനക്കറിയുമോ. കന്യാകത്വത്തിന് അതിന്റെതായ വിശുദ്ധിയുണ്ട്..ഹൃദയം നല്കുന്നേടത്ത് അത് സമര്‍പ്പിക്കപെടുമ്പോള്‍ അതിന്‍ ദൈവീകമായ ഒരു പരിവേഷം ലഭിക്കുമായിരുന്നു.....അതെല്ലാം നിങ്ങളെപോലുള്ളവര്‍ കവര്‍ന്നെടുത്തു.....മാത്രമല്ല അങ്ങിനെ ഒത്തിരി ജീവനെയും..അതിന്റെ പ്രതികാരം നീ അനുഭവിക്കണം എന്റെ അച്ചാ‍യാ..നീ ആദ്യം...പിന്നെ നിന്റെ ഓരോ കൂട്ടുകാര്‍.....ഓരോരുത്തരും എന്നെ ശരിക്കുമറിയും...

കെട്ടഴിച്ച് വിടടീ എന്നെ...........കെട്ടിയിട്ട് വീരത്തിയാവുന്നോ.........അഴിച്ച് വിടടീ എന്നെ......

അലറാതെ അച്ചായാ.....ഇത് പോലെ ഒത്തിരിപേരെ പല മുറികളിലും പൂട്ടിയിട്ട് ആണത്തം കാണിച്ചിട്ടുള്ളവരല്ലേ നിങ്ങള്‍..

എടീ പെണ്‍ മക്കളുടെ പിന്നാലെ സൂഷമദര്‍ശനിയുമായി അമ്മമ്മാര്‍ നടക്കണം, അങ്ങിനെ ചെയ്യാത്തത് കൊണ്ടാണ് അവര്‍ ഞങ്ങളുടെ കയ്യില്‍ വരുന്നത്.

നിന്നെ പോലെ സമൂഹത്തിന്റെ ഗുരുതാരാവസ്ഥ മനസ്സിലാക്കാതെ സദാചാരപാഠശാലക്കാര്‍ ഉപദേശിക്കാന്‍ നടക്കുന്നു.ഇസ്തിരി വടിവില്‍ സംസാരിക്കാന്‍ അറിയുമായിരുന്നെങ്കില്‍, കുടുംബത്തിന്റെ പട്ടിണിയെക്കാള്‍, മക്കളുടെ
വിശപ്പിനെക്കാള്‍ വലിയ ഒരു ബാധ്യതയുമില്ലെന്ന് ആ അമ്മമാര്‍ പറയുമായിരുന്നു....

എടി പുലയാടി മകളെ.....പിന്നെ നീയെന്താണു ചെയ്യുന്നത്.....നീയും ശരീരം വിറ്റല്ലേ നടക്കുന്നത്.......

ഞാന്‍ എന്റെ ശരീരം നിനക്ക് വിറ്റോ?? എന്റെ അനുവാദമില്ലാതെ ആരും എന്റെ ഒരു രോമത്തില്‍ തൊടില്ല അച്ചാ‍യാ....ഇനി വല്ലതും സംഭവിച്ചാലും...ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി കളയാവുന്ന കളങ്കമേ നിനക്കൊക്കെ എന്നില്‍ ഏല്‍പ്പിക്കാന്‍ കഴിയൂ......പക്ഷേ നീയെല്ലാം ഏല്‍പ്പിച്ച കളങ്കവും, മുറിവും മായാതെ ഒത്തിരി വീട്ടുകാര്‍ തോരാത്ത കണ്ണീരുമായി ഈ കേരളത്തില്‍ ജീവിക്കുന്നുണ്ട്.....പക്ഷേ ഏറ്റവും നിര്‍ഭാഗ്യകരമായത്....നിനക്കറിയുമോ നീയെല്ലാം പിച്ചിചീന്തിയ ഒരു പെണ്‍ക്കുട്ടിയുടെ ഒരു നാലു വയസ്സുകാരി ഒന്നുമറിയാതെ ഈ കേരളത്തിന്റെ
പൊതുസമൂഹത്തിനു ഒന്നുമറിയാതെ ചിരിച്ച് കളിച്ച് നടക്കുന്നുണ്ട്. സ്വഭാവദൂഷ്യമുള്ള ഒരു പെണ്‍ക്കുട്ടി പിഴച്ച് പെറ്റ സന്തതിയാണെന്ന് പറഞ്ഞ് അധികാരികള്‍ക്കും നിന്നെ പോലുള്ള സദാചാരവിദ്വാന്മാ‍ര്‍ക്കും പറയാം..പക്ഷേ
പിഴയ്കാത്ത നിന്നെപോലുള്ള ഒരു പുണ്യവാളന്റെ അംശം കൂടി ചേര്‍ന്നാണല്ലോ അവള്‍ ഉണ്ടായിരിക്കുന്നത്. നിനക്കറിയുമോ....സമൂഹത്തില്‍ നിന്നും പരിഹാസവും നിന്ദയും സഹിക്കുന്ന മാതാപിതാക്കള്‍.....മകനും കുടുംബവും ഒന്നോടെ ഒടുങ്ങിപോയതില്‍ വാക്ക് മുട്ടിപോയ ഒരു അന്തര്‍ജ്ജനത്തിന്റെ കുടുംബം, അങ്ങിനെ കേരളത്തിലങ്ങോളം നിങ്ങള്‍ നശിപ്പിച്ച അനവധി കുടുംബങ്ങള്‍....

അതിന് നീയെന്നെ എന്നാ ഒലത്താന്‍ പോവുകയാടീ....

ഒലത്തുകയല്ലടാ............അരിയുവാന്‍ പോവുകയാണ് നിന്റെ ആണത്തം......കാരണം നിന്നെ പോലുള്ള സാമുഹ്യദ്രോഹികളെ കാണാതെ, ആരുടെയൊക്കെയോ പിന്നില്‍ ചേരി തിരിഞ്ഞുകൊണ്ടു തെരുവ് യുദ്ധം നടത്തി ഊര്‍ജ്ജം പാഴാക്കുന്ന കേരളത്തിലെ യുവത്വം, ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ആരും ഇഷ്ടപെടുന്നില്ല..... നിങ്ങള്‍ പ്രതിയായിട്ടുള്ള ഓരോ കേസ്സും എവിടെയുമെത്താതെ പോവും. ഒരു ദരിദ്രകുടുംബത്തിലെ ബാലിക നമ്മുടെ ആരുടെയും ആരുമല്ലാതായി മാറുന്ന ഈ കാലത്തില്‍ മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നത് തന്നെ വിഡ്ഡിത്തമാണ്......ഇനി നീ കാരണം ഒരു പെണ്‍ക്കുട്ടിയും നശിപ്പിക്കപെടരുത്.....നീയൊക്കെ എത്രകൊമ്പത്തെ ആണാണെന്ന് പറഞ്ഞാലും ..........മുറിച്ച് മാറ്റിയ ലിംഗവുമായി നടക്കുന്ന നിന്നെയൊന്നും ആരും ആണായി കൂട്ടില്ല.........എന്തിന് നീ പോലും നിന്നെ ആണായി കൂട്ടില്ല. അതാണു നിനക്കുള്ള എന്റെ ശിക്ഷ...

നീയെന്നെ ചതിക്കുകയായിരുന്നല്ലേ........

അതെ........നീ മാത്രമല്ല നിന്നെ പോലെ ഒത്തിരിയാളുകള്‍ വിലസുന്നുണ്ട് ഈ കേരളത്തില്‍....അവരെയെല്ലാം നിന്റെ കൂട്ടത്തില്‍ കൂട്ടാം ഞാന്‍..........ലിംഗമില്ലാത്ത ലിംഗന്മാര്‍.......നീ നേരത്തെ ചോദിച്ചില്ലേ ആ ഫൊര്‍മാലിന്‍ എന്തിനാണെന്ന്......അതിന്റെ ഉപയോഗം ഞാന്‍ നിനക്ക് കാണിച്ചു തരാം....

ഇതും പറഞ്ഞ്.......ഖമറു ഊരിയിട്ടിരുന്ന അവളുടെ അടിവസ്ത്രം എടുത്ത് അച്ചായന്റെ വായില്‍ ബലം പ്രയോഗിച്ച് തിരുകി കയറ്റി....പിന്നെ അച്ചായന്റെ വായ് ഒരു പ്ലാസ്റ്റര്‍ കൊണ്ട് മൂടിവച്ചു......

അച്ചായാ.....ഇനി നീ ശബ്ദിക്കരുത്......പിന്നെ........ഒരു പക്ഷേ ഞാന്‍ നിന്റെ ലിംഗം മുറിക്കുമ്പോള്‍ അതില്‍ നിന്നും ചോര വാര്‍ന്ന് നീ മരിയ്ക്കാം.......അതിനാല്‍ ഞാന്‍ നിനക്കായി അന്ത്യശിശ്രൂഷ ചെയ്യാന്‍ പോവുകയാണു.. എന്നില്‍ നിന്നും നിനക്ക് കിട്ടുന്ന ആകെയുള്ള ഒരു ഗുണമതാണു......

പിന്നെ ഇതെല്ലാം ലൈവായി റിക്കോര്‍ഡ് ചെയ്ത് കൊണ്ടിരിക്കുന്ന അവളുടെ ക്യാമറ കൊണ്ടുവന്ന് സ്വന്തം മൂടുപടത്താല്‍ മറച്ച മുഖത്തേക്ക് തിരിച്ച് വച്ചു കൊണ്ട് ഖമറുന്നിസ ഇപ്രകാരം പറഞ്ഞു......

"നട്ടപിരാന്താ....അനുവാദമില്ലാതെ ഒത്തിരി പെണ്‍ക്കുട്ടികളിലേക്ക് ആഴ്ന്നിറങ്ങിയ ഈ വൃത്തികെട്ട അച്ചായന്റെ ലിംഗം ഞാന്‍ മുറിച്ചെടുക്കാന്‍ പോവുകയാണു....അതായത് "ഖമറുന്നീസയുടെ യഥാര്‍ത്ഥ ലൈംഗികകുറ്റകൃത്യം". ഇത് വേണമെങ്കില്‍ നിങ്ങള്‍‍ക്ക് 'നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍" ലൈവായി കാണിക്കാം...... അതല്ല മറിച്ച് ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും നോക്കുമ്പോള്‍ നിങ്ങള്‍ക്കിതൊരു കുറ്റകൃത്യമായി കരുതുകയാണെങ്കില്‍....നിങ്ങളുടെ ചാ‍നലില്‍ കാണിക്കുന്ന ഈ ലൈവ് പ്രോഗ്രാം ഇവിടെ വച്ചു ക്ലോസ് ചെയ്തോളൂ., പക്ഷേ സ്വന്തം പുരുഷനാല്‍, കാമുകനാല്‍ വഞ്ചിക്കപ്പെട്ട്, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തപ്പെടുന്ന ഒരു സ്തീയുടെ, ഭാര്യയുടെ, കൌമാരം കഴിയാത്ത പെണ്‍ക്കുട്ടികളുടെ സ്വകാര്യതകള്‍ എക്സ്ക്ലൂസിവ് ആയി കാണിക്കുന്ന
നിങ്ങള്‍ക്കെന്ത് മാധ്യമമര്യാദ"

എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഖമറുന്നിസ സ്വന്തം ക്യാമറ അച്ചായന്റെ പേടിച്ച് വിറച്ച് തളര്‍ന്ന് കിടക്കുന്ന ലിംഗത്തിലേക്ക് ഫോക്കസ് ചെയ്യുന്നു.......പിന്നെ പിച്ചാത്തിയിലേക്ക്............പിന്നെ ആ ഫോര്‍മാലിന്‍ ലായനിയുടേ ബോട്ടിലിലേക്ക്........

ഓക്കെ അച്ചായാ..നമ്മുക്ക് അന്ത്യകൂദാശ തുടങ്ങാം...നീ അച്ചായനായതിനാല്‍ ഇങ്ങനെ...വല്ല മുസ്ലിമായിരുന്നെങ്കില്‍ ഞാന്‍ "ബിസ്മി" ചോല്ലിയായിരിക്കും അറക്കുക, ഹിന്ദുവായിരുന്നെങ്കില്‍ ഒരു ചെറിയ ഉദകക്രിയ..നിങ്ങള്‍ ജാതി
നോക്കി പെണ്ണിനെ വേര്‍തിരിക്കുമെങ്കിലും, ഞങ്ങളുടെ മട്ടത്രികോണത്തിന് നിങ്ങള്‍ക്കൊരു ജാതിയുടെയൊ, കുലത്തിന്റെയോ പ്രശ്നമില്ലല്ലോ.

തുടര്‍ന്ന് ബൈബിളിലെ സദൃശ്യവാക്യങ്ങള്‍ അന്ത്യകൂദാശയ്ക്കായി ഖമറുന്നീസ ചൊല്ലാന്‍ തുടങ്ങി.......

സദൃശവാക്യങ്ങള്‍ 5-3-9

പരസ്ത്രീയുടെ അധരങ്ങളില്‍ നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു. പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍ പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ. അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഓടുന്നു. ജീവന്റെ മാര്‍ഗ്ഗത്തില്‍ അവന്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവന്‍ അറിയുന്നതുമില്ല. ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു. നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു. നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.

സദൃശവാക്യങ്ങള്‍ 5-18-20

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

സദൃശവാക്യങ്ങള്‍ 6-23-26

കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിള്‍ നിന്നും നിന്നെ രക്ഷിക്കും. അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

ബൈബിള്‍ വായിച്ച് കഴിഞ്ഞു, ഖമറുന്നിസ വീണ്ടും ക്യാമറ അച്ചായന്റെ ലിംഗത്തിനു നേരെ ഫോക്കസ് ചെയ്തു. തുടര്‍ന്ന് ഖമറുന്നീസ അച്ചായന്റെ തുടയില്‍ കയറിയിരുന്നു,സുക്ഷിച്ചു വച്ചിരുന്ന പിച്ചാത്തിയെടുത്ത് അച്ചായന്റെ ലിംഗം ഒറ്റ ചെത്തിനു മുറിച്ചെടുത്തു.......മുറിച്ചെടുത്ത ലിംഗം, ഫോര്‍മാലിന്‍ സൂക്ഷിച്ച് വച്ച ബോട്ടിലില്‍ ഇട്ട് ഭദ്രമായി അടച്ച് വച്ച്........ഫോര്‍മാലിന്‍ ലാ‍യനിയിലേക്ക് കഷ്ണിച്ച ലിംഗമിട്ടപ്പോള്‍, അതില്‍ നിന്നും ഉതിര്‍ന്ന ചുവന്ന
ചോര ആ ലായനിയില്‍ ചില ചിത്രപണികള്‍ ചെയ്തു കൊണ്ടിരുന്നു....ആ രംഗം ഒപ്പിയെടുത്ത് ഖമറുന്നീസ ആ ക്യാമറയും ഓഫാക്കി........

മരണം അടുത്ത് കൊണ്ടിരിക്കുന്ന അച്ചായന്റെ ക്ഷീണിച്ച ഞെരങ്ങല്‍ കാര്യമാക്കാതെ സ്വന്തം ബാഗില്‍ നിന്നും ഒരു ടൌവല്‍ എടുത്ത് ഖമറുന്നീസ ബോട്ടിലുള്ള കുളിമുറിയില്‍ കുളിക്കുവാന്‍ കയറി...അരമണിക്കൂര്‍ കഴിഞ്ഞു കുളികഴിഞ്ഞു
സുസ്മേരവദനയായി പുറത്തിറങ്ങിയ ഖമറുന്നിസ....അച്ചായന്റെ നിലയ്ക്കുന്ന പിടച്ചില്‍ കണ്ടാസ്വദിച്ചു നിന്നു ‍....പിന്നെ മനസ്സില്‍ പറഞ്ഞു "ഒരു അച്ചാ‍യന്റെ നടക്കാതെ പോയ ബോട്ടുല്‍ഘാടനം" തുടര്‍ന്ന് തന്റെ ബാഗില്‍ നിന്നും ഒരു ലെറ്റര്‍ പാഡ് എടുത്ത്, അതില്‍ എന്തോ കുത്തിക്കുറിച്ചു......പിന്നെ ആ കത്തും, ഫോര്‍മാലിന്‍ ബോട്ടിലില്‍ ഇട്ട് വച്ച് ലിംഗവും ഒരു പെട്ടിയില്‍ ഭദ്രമായി പായ്ക് ചെയ്തു.........പിന്നീടത് സ്വന്തം ബാഗിലേക്ക് തിരിച്ച് വച്ചു. പിന്നെ നേരം
പുലരാറാവുന്നത് വരെ, അച്ചായന്‍ കൊണ്ടുവന്ന ആല്‍ബത്തിലെ പെണ്‍ക്കുട്ടികളെയും, അവരെ ആസ്വദിച്ച ഓരൊ ആളുകളെയും വിവരങ്ങള്‍ ഖമറുന്നീസ കുറിച്ചെടുത്തു. സൂര്യന്‍ കിഴക്ക് വെള്ളകീറിയപ്പോള്‍ ഖമറുന്നീസ ബാഗില്‍ നിന്നും ഒരു പുതിയ വെളുത്ത ഡ്രെസ് എടുത്തണിഞ്ഞു മടക്കയാത്രയ്ക്ക് റെഡിയായി.....എന്നിട്ട് സ്വയം ഖമറുന്നീസ
മന്ത്രിച്ചു........"ഇനി ഞാന്‍ സിസ്റ്റര്‍ ബിയ്യാട്രീസ്"....

*************************
വാല്‍കഷ്ണം.................

ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം.......അച്ചായന്റെ സാറാക്കുട്ടിക്ക് ഒരു പാഴ്സല്‍ കിട്ടി.......ഒപ്പം ഒരു കത്തും

"പ്രിയ സാറാക്കുട്ടി.......

ഞാന്‍ സാറാക്കുട്ടിയ്ക്കായി ഒരു സമ്മാനം കൊടുത്തു വിടുന്നു.....എനിക്കറിയാം എത്രയോ വര്‍ഷങ്ങളായി സാറാക്കുട്ടി കാത്തിരിക്കുന്ന, സാറാക്കുട്ടി കൊഞ്ചിക്കുവാന്‍ കൊതിച്ചിരുന്ന, സാറാക്കുട്ടിക്ക് മാത്രം സ്വന്തമായ ഒരു പ്രത്യേക സമ്മാനമാണത്....ഇനിയത് നഷ്ടപെടുത്താതെ സൂക്ഷിച്ചു വയ്ക്കുക എന്നെന്നേയ്ക്കുമായി.

സ്നേഹത്തോടെ......സ്വന്തം ഖമറുന്നീസ"

......

കടപ്പാടുകള്‍:-

1. ശ്രീമാന്‍. കൈപ്പള്ളി.......(വി.ബൈബിളിലെ വാക്യങ്ങള്‍ക്ക് http://bible.nishad.net ആണു് ഉപയോഗിച്ചത്)
2. ശ്രീമതി. ഗീത, പത്രപ്രവര്‍ത്തക, (ഞാന്‍ ഉപയൊഗിച്ച ചില വാചകങ്ങള്‍ക്ക്)
3. ബഹറൈന്‍ ബൂലോഗത്തെ എന്റെ സ്നേഹിതരായ സഹബ്ലോഗന്മാരോട്

43 comments:

നട്ടപിരാന്തന്‍ said...

വായിച്ചിട്ട് ആരും രാത്രികളില്‍ ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരില്ല എന്ന വിശ്വാസത്തോടെ....

G.manu said...

വിവാദമായേക്കാവുന്ന ഈ പോസ്റ്റിനു ഞാന്‍ തേങ്ങ ഉടയ്ക്കുന്നു..

{{{{{{ഠേ}}}}}}}}}

അത് ഞങ്ങള്‍ താലികെട്ടുമ്പോല്‍ തന്നെ പള്ളിലച്ചന്‍ പറയുന്നത് "നീ അച്ചനെയും അമ്മയേയും വിട്ട് ഭാര്യയില്‍ ചേരുകയെന്നാണ്"........ദാറ്റ്സ് ആള്‍...........

മൊട്ടേട്ടാ..ബോള്‍ഡേട്ടാ... കൊടുകൈ..

..:: അച്ചായന്‍ ::.. said...

മൊട്ടേട്ടാ തകര്‍ത്തു :D ... മിക്കവാറും ഇതു ഒരു അടിക്കു ഉള്ള വഴി ഉണ്ടാക്കും :D കര്‍ത്താവെ .. :D

ഞാന്‍ said...

സ്വന്തം അനുഭവമാണാ... ;)

എന്തായാലും കലക്കി... ഇതൊരു നോട്ടീയാസി വിതരണം ചെയ്യുകയാണെല്‍ വാണിഭം കുറെ കുറയും... :)

അങ്കിള്‍ said...

ഓര്‍ക്കൂട്ടില്‍കൂടി എന്നെ സ്നേഹിതനാക്കിയത് ഇത് വായിപ്പിക്കാനായിരുന്നോ?.

ഒട്ടും മുഷിപ്പിച്ചില്ല. അശ്ലീലത്തില്‍ കൂടിയാണെങ്കിലും സമൂഹത്തിന്റെ തനിനിറം കുറേയെങ്കിലും വെളിച്ചം കാണിച്ചല്ലോ. അതുകൂടെ ഇല്ലായിരുന്നെങ്കില്‍ ഇതൊരു തറപോസ്റ്റെന്ന് വിധിയെഴുതുമായിരുന്നു.

തുടരൂ.

കാപ്പിലാന്‍ said...

ആദ്യം വായിച്ചപ്പോള്‍ ഇട്ടിട്ടു പോകാന്‍ നോക്കി ,കാരണം ഛെ .അശ്ലീലം ..അശ്രീകരം ...പിന്നീടാണ് വായനയുടെ രസം കയറിയത് .ഇങ്ങനെ പെണ്ണുങ്ങള്‍ ഉണ്ടാകുമോ ? ഒരിക്കല്‍ എങ്കിലും കേരളത്തില്‍ ..ഭയങ്കര ഭാവന ..." അണ്ടി ചെത്തി ഉപ്പിലിടും " എന്ന് പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അതൊരു കഥയായി അതും രസകരമായ കഥയായി അവതരിപ്പിച്ച നട്ട പിരാന്തന്‍ അഭിനന്ദനങള്‍ ..ആശംസകള്‍ .

ഏറനാടന്‍ said...

പണ്ട് കോഴിക്കോട് ക്രൗണ്‍ തിയ്യേറ്ററില്‍ ഹൗസ് ഫുള്ളായി ഓടിയിരുന്ന ഷാരോണ്‍ സ്റ്റോണ്‍ ഒന്നുമില്ലാതെ തകര്‍ത്തഭിനയിച്ച 'ബേസിക് ഇന്‍സ്റ്റിംങ്റ്റ്' കണ്ടതോര്‍ത്തു. അതിലെ കഥയും ഇങ്ങനൊക്കെത്തന്നെ.

ബട്ട്, മൊട്ടേട്ടന്‍ അതിലും തകര്‍ത്ത് അവതരിപ്പിച്ചു. ഇത് സില്‍മാക്കാര്‍ ആരെങ്കിലും അടിച്ചെടുക്കുന്നേനും മുന്‍പ് സ്ക്രിപ്റ്റ് റെജിസ്റ്റര്‍ ചെയ്യ്! വിവാദവിഷയ ചര്‍ച്ചയ്ക്കും നല്ല സ്കൊപ്പ് കാണുന്നുണ്ടോന്ന് ഡൗട്ടുണ്ട്. ആള്‍ ദി ബെസ്റ്റ്..!

Senu Eapen Thomas, Poovathoor said...

ഞാന്‍ ഒന്നും കേട്ടിട്ടില്ല. ഞാന്‍ ഒന്നും കണ്ടിട്ടില്ല. ഞാന്‍ ഒന്നും വായിച്ചിട്ടുമില്ല. പക്ഷെ എനിക്കു ഒരു കാര്യം അഭയാ കേസില്‍ കൂടി മനസ്സിലായി. ഈ കന്യകാത്വം എന്ന സാധനം ഒരു ഓപ്പറേഷനില്‍ കൂടി വീണ്ടും ഉണ്ടാക്കിയെടുക്കാം. ആ ഓപ്പറേഷന്റെ പേരാണു പൂതൃക്കാ ഓപ്പറേഷന്‍. ഖമറുന്നിസ്സ കഴിഞ്ഞാല്‍ അടുത്തത്‌ സിസ്റ്റര്‍ സ്റ്റെഫിയുടെ ലൈംഗീക കുറ്റകൃത്യങ്ങളും പ്രതീക്ഷിക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌.

പെണ്ണ് said...

അതെ,ഞാന്‍ തന്നെ..
മുഖം മൂടിയല്ല പെണ്ണ് ആയതു കൊണ്ട് തന്നാ
ഖമറുവിന്റെ കഥ വായിച്ചൂ ഉള്ളതു പറയാമല്ലോ ..
ഫാന്റസി കൊള്ളാം ...
ബലാത്സംഗം ചെയ്യുന്നവനു കൊടുക്കാന്‍ പറ്റിയ ശിക്ഷ.. .. എന്താന്നു പറഞ്ഞാലും
ഒരു പെണ്ണൊരിക്കലും ആണോരുത്തന്റെ
ലിംഗം വെട്ടിക്കളയില്ല... ..
ഇനിയിപ്പോ ഇതു വായിച്ച് ആര്‍ക്കെങ്കിലും ഉതപ്പ് ഉണ്ടാവുമോ??
ഖമറുവില്‍ നിന്ന് സിസ്റ്റര്‍ ബിയ്യാട്രീസ്‌ലേയ്ക്കുള്ള മൊഴിമാറ്റം ..രൂപമാറ്റം .. ഇനി ചിലതൊക്കെ നടക്കും ..നടക്കണം ..

പെണ്ണ് said...
This comment has been removed by a blog administrator.
[Shaf] said...

..ഹൃദയം നല്കുന്നേടത്ത് അത് സമര്‍പ്പിക്കപെടുമ്പോള്‍ അതിന്‍ ദൈവീകമായ ഒരു പരിവേഷം ലഭിക്കുമായിരുന്നു.....
kollam

തോന്ന്യാസി said...

മൊട്ടേട്ടാ...കസറീന്ന് പറഞ്ഞാല്‍ പോര..കസകസറീന്നു തന്നെ പറയണം.....

ഇത്രേം വലിയ ഒരു മാറ്റം ഒരു “ഫ്ലെഷ് കണ്‍സള്‍ട്ടന്റി”ല്‍ നിന്നും പ്രതീക്ഷിച്ചില്ല.

ഇനി സിസ്റ്റെര്‍ ബിയാട്രീസിന്റെ കുറ്റകൃത്യങ്ങളുമായി ന.ബ്രോ.കോ വരുന്നതും കാത്ത് വഴിക്കണ്ണുമായ്......

പോങ്ങുമ്മൂടന്‍ said...

മൊട്ടേട്ടാ,

വളരെ നന്നായി .

എഴുത്തിനോട് / വിഷയത്തിനോട് താങ്കൾ കാണിക്കുന്ന നീതി, ധൈര്യം ഒക്കെ അഭിനന്ദനാർഹം തന്നെ. മനോഹരമായിരിക്കുന്നു. ഒന്നിനെയും കൂസാതെ ഇനിയും മുന്നോട്ട് പോവുക.

നന്ദകുമാര്‍ said...

നട്ടപ്പിരാന്തന്‍സ്,
കൊള്ളാം, ഇങ്ങിനെയൊരു പരിസമാപ്തി പ്രതീക്ഷിച്ചില്ല. ആക്ഷേപങ്ങള്‍ കുറിക്കു കൊള്ളുന്നുണ്ട്. എങ്കിലും അവസാനം സിസ്റ്റര്‍ ബിയാട്രീസയാകുന്നത് തീരെ പിടീച്ചില്ല. എന്തിന്? കഥയുടെ പൂര്‍ണ്ണ പരിസമാപ്തി അല്ലെങ്കില്‍ മറ്റൊരു കഥാപാത്രത്തിലേക്കുള്ള രൂപമാറ്റം? എന്തായാലും ഒരു മാതിരി മലയാള സിനിമയുടെ എന്‍ഡിങ്ങ് പോലെ :)

(കാമുകിയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ച ഒരു ഡോക്ടറുടെ ലിംഗം കാമുകിയായ ദന്ത ഡോക്ടര്‍ മുറിച്ചെടുത്തത് ഇക്കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചതേയുള്ളൂ..)

krish | കൃഷ് said...

മൊട്ടേ, കസറിയിട്ടുണ്ടല്ലോ. ഇടക്ക് ഒരു വല്ലച്ചിറ മാധവന്‍ സ്റ്റൈല്‍ എഴുത്താണല്ലോ.

വിശ്വവിവാദമായ “ചെത്തുകാരി നായിക “ ബോബിറ്റിനെ ഓര്‍ക്കുന്നുണ്ടോ.

ലോറെനാ ബോബിറ്റിനെക്കുറിച്ച് വായിക്കൂ.

തപ്പിയാല്‍ ഇനിയും കിട്ടും.

ഇനി അടുത്ത എപ്പിസോഡ്, പുതൃക്കാ/ഉടുപ്പൂരാന്‍/സെഫിയാണോ?

മാറുന്ന മലയാളി said...

ഇതു കിടുക്കികളഞ്ഞു കേട്ടോ...........

മുഴുവനും വായിച്ചപ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ചലച്ചിത്രം കണ്ടെഴുനേറ്റ പ്രതീതി. ഒരുപാടിഷ്ടപ്പെട്ടു. ഇതു പോലെ വിലപ്പെട്ട സന്ദേശങ്ങള്‍ കൈമാറാനുതകുന്ന ഒരു നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍........

നവരുചിയന്‍ said...

നല്ല പോസ്റ്റ്, നല്ല വിഷയം , മനോഹരം ആയ അവതരണ രീതി ....
അഭിനന്ദനങ്ങള്‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കിടുക്കി :)

നട്ടപിരാന്തന്‍ said...

വന്ന് വായിച്ച എല്ലാവര്‍ക്കും എന്റെ നന്ദി....

ഈ പോസ്റ്റിലെ ശൈലിയെ ഒഴുവാക്കി..ഇതില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ടീയത്തെ, ജീവിത വീക്ഷണങ്ങളെ ചര്‍ച്ചയ്ക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു...

പിന്നെ നന്ദന്‍ പറഞ്ഞ കാര്യം 100% ശരിയാണു, അത് എന്റെ ഒരു തെറ്റു തന്നെയാണ്....ബീയാട്രീസിന്റെ വരവിനെക്കാള്‍, ഈ പോസ്റ്റിനു ഒരു നാടകീയത വരുത്താന്‍ മന‍:പ്പുര്‍വ്വം ശ്രമിച്ചു എന്നത് ശരിയാ‍ണു. പോസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള ശരിയായ എഡിറ്റിംഗ് നടത്താത്തതിന്റെ കുഴപ്പമാണത്. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം....

പക്ഷപാതി :: The Defendant said...

ഖമറു മുറിക്കാനിറങ്ങിയാലൊരായുസ്സുകൊണ്ട് തീരില്ല. ഖമറുമാരുണ്ടായാലേ തീരൂ.

മുറിക്കപ്പെടാതിരിക്കാന്‍ ആരൊക്കെ ലിംഗം പൊത്തിപ്പിടിച്ചിട്ടുണ്ട്? ;)

കുഞ്ഞന്‍ said...

നട്ടാപ്പി..

ആ നെല്ലിയിലെയും ഈ നെല്ലിയിലേയും കൊച്ചുങ്ങളെ ലിംഗന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാരാ..ലിംഗികളല്ലെ അപ്പൊപ്പിന്നെ യവള് എന്തിര് ചെയ്യന്നഡൈ ഈ ഖമറു.


നട്ടാപ്പി പറയാന്‍ വന്നതല്ല കഥയില്‍ കാണുന്നത് എവിടെയൊ കഥ തിരിഞ്ഞുപോയി.

ഓ.ടോ. ഇപ്പോ കായലിലെ മീങ്കുഞ്ഞുങ്ങള്‍ക്ക് തൊപ്പിയുണ്ട് കോണ്ടം കൊണ്ടുള്ള തൊപ്പി..!

കുഞ്ഞന്‍ said...

മൊട്ടേട്ടാ..

ഒരു കാര്യം പറയാന്‍ വിട്ടുപോയി.. പോസ്റ്റ് സ്ക്രോള്‍ ചെയ്ത് വായിക്കാന്‍ ഇശ്ശി ബുദ്ധിമുട്ടാണ്. ദയവുചെയ്ത് ആ സെറ്റിംഗ്സില്‍ മാറ്റം വരുത്താന്‍ പറ്റുമൊ?

അനില്‍ വേങ്കോട്‌ said...

പ്രിയ പിരാന്തൻ,
അങ്ങനെ അത് അവസാനിക്കുകയാണല്ലേ? നടപ്പുകാല സാമൂഹിക രാഷ്ടീയ പ്രശ്നങ്ങളോട് പ്രത്യക്ഷമായി പ്രതികരിക്കുന്ന എഴുത്ത്. അല്പം അതിരുകടന്ന പ്രകടന പരതയിൽ കഥാംശം ലേശം ചോർന്നു പോയങ്കിലും കൈകാര്യം ചെയ്തവിഷയത്തിന്റെ സാമൂഹിക പ്രസക്തിയിൽ അത് വിട്ടുകളയാമെന്നു തോന്നുന്നു. എന്നിട്ട് ഖമറിന്നിസ.... ഇനി ഞാൻ സിസ്റ്റർ ബിയാട്രിസ് എന്നു അവസാനിപ്പിക്കുന്നിടത്ത് കഥ അസാധാരണമാം വിധം ട്വിസ്റ്റ് ചെയ്യുന്നു.പുതിയ ഇടങ്ങളിലേയ്ക്കു ഈ വഴക്കമുള്ള പേന ചലിക്കുമെന്ന പ്രതീക്ഷയിൽ

കിനാവ് said...

ഖമറുന്നീസയില്‍ സുരേഷ്ഗോപി കയറുമെന്ന് നിരുവിച്ചതേയില്ലായിരുന്നു.

(പിന്നെ, ഞാനിത് വായിച്ചിട്ടൊന്നുമില്ല കേട്ടോ)

Anonymous said...
This comment has been removed by a blog administrator.
പോങ്ങുമ്മൂടന്‍ said...

പ്രിയ അനോണി,

ഭാഷയിലുള്ള താങ്കളുടെ സ്വാധീനശക്തിയും ശൈലീവൈഭവവും അഭിനന്ദനാർഹം തന്നെ.

എന്നാൽ അദൃശ്യനായിരുന്ന് ഇങ്ങനെയുള്ള കസർത്തുകൾ നടത്തുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു. വ്യക്തിത്വം, ധൈര്യം ഇവയൊക്കെ ഉണ്ടാവുക എന്നത് ഒരു മനുഷ്യനെ സംബദ്ധിച്ച് വലിയ കുറവുള്ള കാര്യമല്ല.

മൊട്ടേട്ടനെപ്പോലുള്ള ആൾക്കാരുടെ മനോധൈര്യം തകർക്കാൻ ഇത്തരം കമന്റുകൾ പോരല്ലോ സ്നേഹിതാ. എങ്കിലും ഒരു കാര്യം ഉറപ്പിക്കാം. നട്ടപ്പിരാന്തന്റെ എഴുത്ത് ചിലരെയെങ്കിലും ഭ്രാന്തരാക്കുന്നുണ്ട്. നല്ലത്.

ഒരു പക്ഷേ താങ്കളുടെ കമന്റ് ആയിരിക്കാം മൊട്ടേട്ടന് ഏറ്റവും പ്രചോദനം നൽകുക. അങ്ങനെ തന്നെ ആവട്ടെ.

പോങ്ങുമ്മൂടന്‍ said...

ഈശ്വരാ അനോണിയുടെ കമന്റ് എവിടെപ്പോയി? അപ്പോൾ എന്റെ മേപ്പടി കമന്റ് ചാപിള്ളയായല്ലോ!! :)

Anonymous said...
This comment has been removed by a blog administrator.
കുഞ്ഞന്‍ said...

അനോണി ചേട്ടാ..

ആ വര്‍ഗ്ഗീയ കണ്ണട അഴിച്ചുമാറ്റൂ.

ന.പി. ഇതൊക്കെ വിട്ടുകള മുഖം മൂടികള്‍ ഇനിയും വരും.

PRIVILAGED said...
This comment has been removed by the author.
Privileged.... said...

ഒരു അനോണി മാത്രം ഒറിജിനല്‍ .. ബാക്കിയൊക്കെ Duplicates. അയാള്‍ക്ക്‌ വളരെയധികം വേദനിച്ചു.. ഈ അച്ചായന്‍ അയാളുടെ ആരോ ആണെന്ന് തോന്നുന്നു...അതോ സ്വയം അച്ചായന്‍ ആണോ??

അനില്‍ശ്രീ... said...

വായിച്ചു..

ബിന്ദു കെ പി said...

ഇന്നാണ് ഈ ബ്ലോഗിലെത്തിയത്. ‘സധൈര്യം’ പോസ്റ്റുകൾ വായിച്ചു.
കേരളത്തിന്റെ ഇന്നത്തെ വൃത്തികെട്ട മുഖത്തിനു നേരെ ആക്ഷേപഹാസ്യത്തിലൂടെ താങ്കളുയർത്തിയ തീക്ഷ്ണമായ പ്രതിഷേധമുനയ്ക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

ഇക്കാലത്ത് ഒരു പെൺകുട്ടി ജനിച്ചാൽ മാതാപിതാക്കൾ വ്യസനിക്കുന്നത് അവൾ ഭാവിയിൽ വരുത്തിവയ്ക്കാൻ പോകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചായിരിക്കില്ല, മറിച്ച്, ഇന്നത്തെ ദുഷിച്ച സാഹചര്യങ്ങളിലൂടെ മാനം‌മര്യാദയ്ക്ക് അവളെ വളർത്തിക്കൊണ്ടുവരേണ്ട വൻ‌വെല്ലുവിളിയെക്കുറിച്ചോർത്തായിരിക്കും !!

ദീപക് രാജ്|Deepak Raj said...

വായിച്ചു...........

രാജന്‍ വെങ്ങര said...

അപ്പോള്‍ നിങ്ങള്‍ ശരിക്കും ഒരു പുലിയാണ് അല്ലേ?

ഷമ്മി :) said...

കിടുക്കി :)

Patchikutty said...

കലക്കി കപ്പ ഇട്ട് കളഞ്ഞല്ലോ മൊട്ട ചേട്ടാ... സധൈര്യം മുഴുവന്‍ വായിച്ചു. ഒരായിരം ഖമറുനീസമാര്‍ വേണം ഇന്നത്തെ കേരളത്തിന്. സത്യം പറയട്ടെ നാട്ടില്‍ പോയി സ്ഥിര താമസ്സം ആക്കുന്നത് ഓര്‍ക്കുമ്പോഒരു പേടി ഇല്ലാതില്ല. നമ്മുടെ കേരളത്തില്‍ ഈ തരം ആളുകള്‍ കൂടുന്നു എന്നത് ഞെട്ടിപ്പിക്കുന്നു എങ്ങിലും സത്യം തന്നെ .ഹരിനാമം ഉരുവിട്ടാലും,കുരിശു ചുമന്നാലും, അഞ്ചു നേരം നിസ്കരിച്ചാലും നന്നാവില്ല എന്ന് തീരുമാനിച്ച പോലെ അല്ലെകാര്യങ്ങള്‍ അപ്പൊ പിന്നെ ഖമറുമാരുടെ ഏണ്ണം കൂടണം.ഈ ചിന്ത വാക്കുകളില്‍ പടര്‍ത്തിയത് ഒത്തിരി നന്നായിട്ടുണ്ട്...

മണ്ടന്‍ മുത്തപ്പ said...
This comment has been removed by the author.
മണ്ടന്‍ മുത്തപ്പ said...

ഇങ്ങള് കലകളാക്കീന്നും കോയാ, കലകലക്കി

വളരെ വൈകിയാണ് ഇത് വായിച്ചത്. എന്റെ കുഴപ്പം അല്ല. എന്തോ ഒന്ന് നെറ്റില്‍ തിരയുമ്പോള്‍ ആണ് കുട്ട്യാടിക്കാരന്റെ ബ്ലോഗ്‌ അറിയാതെ വന്നുപെട്ടത് മുന്നില്‍. അങ്ങിനെയാ ഈ ബുലോകത്ത് വഴിതെറ്റി വന്നുപെട്ടത്. പക്ഷെ വഴിതെറ്റി വന്നുപെട്ടവന് ഇപ്പോ ഈ ബുലോകം തന്നെ വിഷ്ണുലോകം എന്ന് മനസ്സിലായി ഇവിടെ തന്നെ തമ്പടിച്ച്ചാലോ എന്ന് കരുതുന്നു.

നവാസ് കല്ലേരി... said...

ഞാന്‍ ഈ ബൂലോകത്തേക്ക് വന്നിട്ട്
അതിക നാളൊന്നുമായിട്ടില്ല ..അത് പോലെ
എടുത്തു പറയാന്‍ പറ്റുന്ന പോസ്റ്റുകളും ഇല്ല
എങ്കിലും ഇന്നിത് വായിച്ചപ്പോള്‍ അറിയാതെ
എന്നിലും ഒരു സുരേഷ് ഗോപി ഉണര്‍ന്നു ..
മുഖം നോക്കാതെ പറയാനുള്ളത് വിളിച്ചു പറയുന്ന
ഈ തന്റെടത്തിനു ആദ്യം ഒരു ഷെയ്ക്ക് ഹാന്‍ഡ് ..

പിന്നെ ഞാനും ബഹറൈനിലാണ് താമസം ..
ഒന്ന് പരിജയപെടണമെന്നുണ്ട് ഉണ്ട് ..!!
വിരോതമില്ലെങ്കില്‍ ...
my id .. navaskoodathil @gmai .com
തുടരുക .. ആശംസകള്‍ ..!!

തുമ്പി said...

തുറന്ന് എഴുതാനുള്ള ധൈര്യത്തിന് അഭിനന്ദനം. പക്ഷെ സാറാക്കുട്ടിക്ക് ആ സമ്മാ‍നം കൊടുത്തയക്കേണ്ടിയിരുന്നില്ല.

തുമ്പി said...
This comment has been removed by the author.
Jomon Joseph said...

ഇപ്പോഴാണ് വായിച്ചതു , സദാചാരപോലീസുകാര്‍ക്ക് മുന്നില്‍ ഒരു കാര്‍ക്കിച്ചു തുപ്പല്‍ ,നല്ല അഗ്നിയുള്ള വാക്കുകള്‍ , എന്തെ ഈ വര്ഷം പുതിയ പോസ്റ്റ്‌ ഒന്നും കണ്ടില്ല :( വീണ്ടും എഴുതും എന്ന് പ്രതീക്ഷിക്കുന്നു !