മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, July 27, 2008

ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍

ലാസറിന്റെ വിശുദ്ധചന്തിയില്‍ ആലേഖനം ചെയ്ത തിരുവെഴുത്തുകളുടെ ഒളിഞ്ഞിരിക്കുന്ന സത്തയെന്തെന്ന് ചോദിച്ച് ഒത്തിരി കത്തുകള്‍ എന്റെ മെയിലില്‍ കിട്ടിയിരുന്നു, പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ബ്ലോഗറും എന്നോട് നേരിട്ട് എന്താണു ലാസറിന്റെ വിശുദ്ധചന്തിയാല്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചിരുന്നു. ഇതില്‍ നിന്നും വിപരീതമായി കടുത്ത വ്യക്തിഗത വിമര്‍ശനങ്ങളും കിട്ടിയിരുന്നു, അതു പോലെ ഇത്തരം ഭാഷയുപയോഗിക്കരുതെന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചവരും ഉണ്ട്. പോസ്റ്റ് വായിച്ച് മനസ്സില്‍ തോന്നിയ കമന്റ് കുറിച്ചവരുമുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി.

വിശുദ്ധചന്തിയിലൂടെ ഞാന്‍ ഉദ്ദേശിച്ചത്, ഒരു ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തെ (ഒരു പരിധിവരെ ഭൌതീകജീവിതത്തെയും) വി.ബൈബിളിനെയും ക്രിസ്തുവിന്റെ ജീവിതവീക്ഷണത്തിലും നിന്നുകൊണ്ട് പരിശോധിച്ചാല്‍ ഉത്തരം കിട്ടുന്നതാണു.

പക്ഷേ അതിനു വിപരീതമായി, നമ്മുക്ക് സ്വര്‍ഗീയസുഖം തരുന്ന കുഞ്ഞാന്നാമ്മയെ (ക്രിസ്ത്യാനിറ്റിയെ) മറന്ന്, ക്രിസ്തിയ വിശ്വാസത്തെ പല പല കക്കുസ്സുകളാവുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും, ന്യൂ ജനറേഷന്‍ സഭകളിലേക്കും, പുതിയ പുതിയ വിശുദ്ധ, വിശുദ്ധന്മാരിലേക്കും കുഞ്ഞാടുകളെ ആചാര്യന്മാര്‍ തളിച്ച് കൊണ്ട് പോവുന്നു, ഒരു വിഭ്രാന്തിയെന്നതില്‍ കവിഞ്ഞു ഒന്നും കുഞ്ഞാടുകള്‍ക്ക് കിട്ടുന്നില്ല. മറിച്ച് വി.ബൈബിളിനെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന പുരോഗിതവര്‍ഗവും, ബ്രദേഴ്സും, കുമിഞ്ഞുകൂടുന്ന സമ്പത്തിനു മേല്‍ അവരുടെ വിശുദ്ധചന്തിവച്ച് അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. നാളെയിവര്‍ ലാസറിന്റെ ചന്തിയും വിശുദ്ധമാക്കി വില്പനയ്ക്ക് വയ്ക്കും.

മുത്തൂറ്റിന്റെയും മനോരമയുടെയും, കിറ്റക്സ് മുതലാളിമാരുടെ ബിസിനസ് വിജയങ്ങള്‍ക്കായി ഓര്‍ത്തോഡോക്സ് സഭ തെരുവില്‍ ഏറ്റുമുട്ടുന്നു.........തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുദേവന്റെ വൈദികരും കുഞ്ഞാടുകളും തെരുവില്‍ ഏറ്റുമുട്ടുന്നു...... എതിര്‍ഗ്രൂപ്പ്കാരന്റെ ശവം പോലും സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കുന്നില്ല...........ചെറ്റകള്‍........എന്നിട്ട് പറയുന്നത് തോമാസ്ലീഹയുടെ പേരിലുള്ള ഗീര്‍വാണങ്ങളും.

തിരുമേനിമാര്‍ മരിച്ചാല്‍.......മദ്ബഹകള്‍ക്കുള്ളില്‍ കുന്തിരിക്കം നിറച്ച ശവക്കല്ലറയില്‍ അടക്ക്, അതും തമിഴ് സ്റ്റൈലില്‍ ശവത്തെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണത്തിനു ശേഷം.......ക്രിസ്തുദേവന്റെ കുരിശുമരണം എവിടെ കിടക്കുന്നു........തിരുമേനിമാരുടെ വിശുദ്ധകബറടക്കങ്ങള്‍ എവിടെ കിടക്കുന്നു.

പണക്കാരന്റെ മക്കളുടെ വിവാഹത്തിന്‍ ആശിര്‍വാദം കൊടുക്കാനായിമാത്രം ഓരൊ തിരുമേനിമാര്‍. ഇവരെല്ലാമാണു......അരിയുടെ വിലയറിയാതെ തൂറുന്നത്, മാതാപിതാക്കളുടെ കഷ്ടപാടറിയാതെ തൂറുന്നത്.

അതിനാല്‍ കുഞ്ഞാടുകളെ കുഞ്ഞാന്നാമ്മയുടെ വിലയറിയൂ......സ്വര്‍ഗീയമായ ആനന്ദം അനുഭവിച്ചറിയൂ...

27/06/08

ഇതെല്ലാം എഴുതികഴിഞ്ഞു, ഒന്നു “ചിന്തി”ച്ചിരിക്കുന്ന സമയത്താണു ഇവന്‍ കണ്ണില്‍ പെട്ടത്...... ഈ പോസ്റ്റിന്റെ കമന്റ് വായിച്ച് വിലയിരുത്തു........ അച്ചന്റെ അമറലും, കുഞ്ഞാടിന്റെ കുറുമ്പും.

Friday, July 11, 2008

മുഖമില്ലാത്തവര്‍

രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.

“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”

“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന്‍ പറഞ്ഞു

“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”

മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം

രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ തന്നെയായി തീര്‍ന്നല്ലേ”

മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”

അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര്‍ നോക്കിക്കൊള്ളും”

കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”

രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”

പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”

കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”

ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”

രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“

വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....