മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Monday, May 05, 2008

ക്രിസ്തുവും, കേരളത്തിലെ അച്ചായനും, ചില തുണിയഴിച്ചിട്ട സത്യങ്ങളും

ന്യായവിസ്താരത്ത്തിന് ശേഷം പീലാത്തോസ് “ഈ നീതിമാന്റെ രക്തത്തിലെനിക്ക് പങ്കില്ല” എന്ന് പറഞ്ഞ് യേശുവിനെ കുരിശില്‍ തറക്കുന്നതിനായി യഹൂദര്‍‌ക്ക് വിട്ടുക്കൊടുക്കുകയും, ക്രുശില് കിടന്ന് ഹെബ്രായ ഭാഷയില് “ഏലൊഹി, ഏലോഹി, ലാ ശബസ് താനാ” (ഏന്റെ ദൈവമെ, ഏന്റെ ദൈവമെ നീ എന്നെ കൈവീട്ടതെന്ത്) ഏന്നു കരഞ്ഞുപറഞ്ഞതും….ബൈബിള് ചരിതം.

ഇപ്പോള്‍ ഭൂലോക അച്ചായ്ന്മാര് യെശുവിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകളും, ബിസിനസ്സും കണ്ട് പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്, ഏന്റെ ദൈവമെ, ഏന്റെ ദൈവമെ ഇവിരീന്നെന്നെ രക്ഷിക്കണേ” ഏന്നാവും.

ആഗോളാച്ചായന്മാരുടെ മൂത്ത അച്ചായനായ പോപ്പച്ചയന്…….ഇപ്പൊള്‍ അമേരിക്കയില് പോയിരുന്നല്ലോ. ഈ മൊട്ടത്തലയില് തോന്നിയത്, സാധാരണ അച്ചായന്മാരു വര്‍‌ഷാവര്‍‌ഷം വീടിന് ഐശ്വര്യം കിട്ടാനും, ദോഷങ്ങള്‍ മാറാനും ഒരു പാതിരിയെ വിളിച്ചു വീട് വെഞ്ചരിക്കാറുള്ളതു പോലെ, പോപ്പച്ചായന്‍ അമേരിക്കയെ മോത്തം ഒന്ന് വെഞ്ചരിക്കുമെന്നാണ് കരുതിയത്, ഒപ്പം ബുഷാച്ചായന് ഒരു കുന്‍പസാരവും. അമേരിക്കക്ക് പണ്ടത്തെ ആ പത്രാസോന്നുമില്ല, മാത്രമല്ല വരുമാനവും കുറയുന്നുവല്ലൊ. ആ ദോഷമൊന്നു മാറ്റുക, പിന്നെ ബുഷാച്ചായനെ പിടിച്ചു ഒന്നു കുന്പസാരിപ്പിക്കണമല്ലോ. ആ സദ്ദമിനെ വെറുതെ തുക്കിക്കൊന്ന പാപം, ഇറാക്കിലെയും, അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കിന് പിഞ്ചുമക്കളെ “യത്തി”മാക്കിയതിന്റെ പാപം. എല്ലാം ഒന്നു ഏറ്റുപറഞ്ഞ് കുന്‍പസാരിക്കണമെന്നു ബുഷാച്ചായനും തോന്നിയിരിക്കാം.

പക്ഷെ, പിടിച്ചതിനെക്കാളും, വലിയതാണ് മടയിലുള്ളത് എന്ന പോലെ, ദേ…കിടക്കുന്നു……. പോപ്പച്ചയന്റെ അമേരിക്കയില് വച്ചുള്ള ആദ്യത്തെ ഗുണ്ട്. “പാതിരിയച്ചായന്മാരു ചെയ്ത ഏല്ലാ ലൈംഗികപീഡനങ്ങള്‍‌ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു”., പിന്നെ അടുത്ത കതിനാവെടി “ ഞാന്‍ ഹിറ്റ്ലറുടെ പട്ടാളത്തില്‍ ഉണ്ടായിരുന്നു.”……..ഇനി…….എപ്പോഴും പ്രതീക്ഷിക്കാം പോപ്പച്ചയന്റെ അടുത്ത മാലപ്പടക്കം. ഇതെല്ലാം കേട്ട് ബുഷിന്റെ അച്ചായത്തി പറഞ്ഞ്‌കാണും…….ഇവരുടെ അടുത്ത് പോയി കുന്‍പസാരിച്ചാല്‍ നമ്മുടെ പാപമൊന്നും മാറില്ല, ഇവരെല്ലാം…….നരകത്തില് വരും………why we take so risk in this matter………..lets come on dear Bush.

എന്തായാലും…… പോപ്പച്ചയന്‍ അമേരിക്കയില് ചെന്നപ്പോള്‍ പ്രസിഡ്ന്റ് ക്ലിന്റനാവാഞ്ഞ്ത് പോപ്പച്ചയന്റെ ഭാഗ്യം…..അല്ലെങ്കില്‍ പാതിരിമാര്‍‌ക്ക് ക്ലിന്റനും മോണിക്കയുമായുള്ള വായില്‍ വെള്ളമൂറുന്ന കഥകളും കാര്യവും, പുള്ളിക്കാരന്‍ പറഞ്ഞുകൊടുത്തേനെ, മാത്രമല്ല പുതിയ വിദ്യകള്‍ പഠിക്കനായി വില്ലാളിവീരന്മാരെ തിരഞ്ഞ് കോട്ടയത്ത് പയസ് 10, കോണ്‍‌വെന്റിന്റെ പരിസരത്ത് ക്ലിന്റന്‍ വന്നിരുന്നെനെ.

പക്ഷെ കേരളത്തിലെ അച്ചായന്റെ കാര്യമോ, കഠിനം……പക്ഷെ അതിരസകരം……………………………………………….പോപ്പച്ചയനവിടെ മുന്തിയ പടക്കം പൊട്ടിക്കുന്നതിന് മുന്‍പ്, കേരളത്തിലെ ചില മെത്രാന്മാര് പടക്കം പൊട്ടിച്ചു……..പക്ഷെ എല്ലാം ചീറ്റിപ്പോയി. ആദ്യത്തെ പടക്കം ചീറ്റിയത് കഴിഞ്ഞ ക്രിസ്തുമസ്സിന്റെ സമയത്താണ്. മെത്രാന്‍ പറഞ്ഞത് “നിങ്ങള്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ്സിനു മദ്യം കഴിക്കരുത്.” ആദ്യത്തെ നനഞ്ഞ പടക്കം “ what an Achayan without water” .മാത്രമോ ……..കുഞ്ഞാടുകള്‍ കര്‍ത്താവേശുമിശിഹാ ആദ്യം കാണിച്ച ഇല്യുഷന്‍ അവഗണിക്കുകയോ. “കാനായിലെ വിവാഹസദ്യയില്‍ വീഞ്ഞ് തീര്‍‌ന്നപ്പോള്‍ പച്ചവെള്ളല്‍‌നിന്ന് നല്ല മുന്തിയതരം വീഞ്ഞാണ് കര്‍‌ത്താവ് ഉണ്ടാക്കിക്കൊടുത്തത്….അതാണ് ഞങ്ങള്‍ വിഞ്ഞിന്റെ വകഭേദമായ മദ്യത്തിന് ഇത്തിരി പരിഗണന നല്‍കുന്നത്.

ആദ്യത്തെ പടക്കം ചീറ്റിയന്ന് മാത്രമല്ല ചക്കിന് വച്ചത് കൊക്കിനു കൊണ്ട് എന്ന പോലെയായി. സാധാരണ ക്രിസ്തുമസ്സിന് ബിവറെജ് കോര്‍‌പ്പറേഷനു ഞങ്ങളുടെ അച്ചായന്‍ ഏരിയയില്‍ നിന്നാണു വരുമാനം കുടുതല്‍ കിട്ടാറ്……പക്ഷെ….ആക്കുറി….മണ്ണിന്റെയും പെണ്ണിന്റെയും കാര്യത്തില് ഞങ്ങളോട് മത്സരിക്കുന്ന “കോയാക്കന്റെ കുട്ടികള്‍” അതും ഞമ്മളെ പൊന്നാനിലെ കുണ്ടന്മാര് ആ സ്ഥാനം അടിച്ചുമാറ്റി.ഞങ്ങള് വിടുമോ…. കേരളത്തിലെ മെത്രാന്മാര്‍ വിണ്ടും പടക്കം പൊട്ടിച്ചു…….“നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഈ ഈസ്റ്ററിന് മദ്യം കഴിക്കരുത്.” പടക്കം ഇടയലേഖനമായി ഇറങ്ങിവന്നു, അതും ടെലിവിഷനിലുടെ ലൈവായി. ഏന്തുട്ടു ഫലം. ആ പടക്കവും നനച്ചു ചീറ്റിച്ചുകളഞ്ഞു………പക്ഷെ ഞങ്ങളുടെ ചാലക്കുടിചേട്ടന്മാര്…. ബിവറെജ് കോര്‍‌പ്പറേഷനു വീണ്ടും വരുമാനം കുടുതല്‍ ഉണ്ടാക്കി ഒന്നാം സ്ഥാനം പൊന്നാനിലെ കുണ്ടന്മാരില് നിന്നും പിടിച്ചടക്കി…………………ഇടയലേഖനത്തിന്റെ ഒരു ശക്തിയേ.....ആ സന്തോഷത്തിന് ഒരു വാട്ടീസ് അടിക്കട്ടെ. ചിയേര്‍‌സ്.

ഈ നനഞ്ഞ ഓര്‍‌മ്മകള്‍ മാറ്റാനായിരിക്കാം പോപ്പച്ചയനിപ്പോള്‍…അമേരിക്കയില്‍ പോയി….ഗുണ്ടും, അമിട്ടും പൊട്ടിച്ചത്…..മൊട്ടത്തലയില് തോന്നുന്ന നട്ടപിരാന്തുകള്‍…അല്ലാതെ എന്താ പറയുക.

കുമ്മനമോ, പി. പരമേശ്വരനൊ, നാരായണപ്പണിക്കരോ, എന്തിന് ശ്രീമാന്‍ വെള്ളാപ്പള്ളിയോ, ഞങ്ങളെ പറ്റി കുറ്റം പറഞ്ഞിട്ടോ, നിലവിളിച്ചിട്ടോ കാര്യമില്ല. കാരണം ഞങ്ങള്‍ അച്ചായന്മാര്‍‌ക്കറിയാം എങ്ങിനെ മണ്ണിനെയും പെണ്ണിനെയും ഊറ്റിയെടുത്ത് സ്വന്തമാക്കെണെമെന്ന്. ശുദ്ധഗതിക്കാരായ തിരുവിതാക്കുര്‍ രാജാവും, കൊച്ചിരാജാവും, സാമുതിരിയും ഞങ്ങള്‍‍ക്ക് പള്ളിയും പള്ളിക്കുടവും ഉണ്ടാക്കനായി സ്ഥലം തന്നു എന്നത് ശരി. ഞങ്ങളുടെ ചെട്ടിമിടുക്ക് കൊണ്ട് പള്ളിയും പള്ളിക്കുടവും വച്ച് വെട്ടിപ്പിടിച്ചത് താന്‍ അച്ചായന്‍ “പുത്തി“.

തിരുവനന്തപുരം നഗരത്തില്‍ മാത്രം ഒരു പള്ളിക്ക് 200 ഏക്കറു സ്ഥലമുണ്ട്, ക്ലു ചൊദിക്കരുത്. എന്തിന് 200 എക്കറ്, അച്ചായന്മാര് മൊത്തം ജനസംഖ്യയുടെ 20-25 % ആണെങ്കിലും കേരളത്തിന്റെ ഭൂസ്വത്തിന്റെ 75 % ഞങ്ങളുടെ അച്ചായന്മാരുടെ അണ്ടറുവെയറിനകത്താണു. അല്ലെങ്കില് തന്നെ ഈ മൊട്ടത്തലയന്‍ പള്ളിക്കും പട്ടക്കാര്‍ക്കും, വീട്ടിലും ഒരു പിന്‍‌തിരിപ്പനാണു. ഇതെല്ലാം എഴുതിയത് വായിച്ച് അച്ചായന്മാരുടെ അണ്ടറുവെയറിനകത്ത് ആരും കൈയിടേണ്ട. എന്തിനാ ഉറങ്ങിക്കിടക്കുന്ന പ്രശ്നങ്ങളെ പിടിച്ചുലച്ച് വലുതാക്കുന്നത്. പിടിച്ചുലച്ചാല്‍ അതില്‍നിന്നും പല പ്രശ്നങ്ങളും ബഹിര്‍ഗമിക്കും. പിന്നെ അതൊരു നാറ്റ കേസ്സാവും.

വിശുദ്ധനാട്ടില്‍ ചുറ്റിനടന്ന് ആളുകളെ ക്യാന്‍‌വാസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് കര്‍‌ത്താവേശുമിശിഹാക്ക് പറയാം “ മനുഷ്യാ നീ മണ്ണാകുന്നു. നിനക്ക് ആറടി മണ്ണുമതിയെന്ന്” കര്‍‌ത്താവിന് അന്ന് അത് പറയാം. ഇത്രത്തോളം ഭൂമി അമക്കിയിട്ട് കൂടി, സെമിത്തേരിയില്‍ ആറടി മണ്ണു കിട്ടാനില്ല. അതിനാല്‍ കുടുംബക്കല്ലറയുണ്ടാക്കി, മാക്‌ഡോണാല്‍‌ഡ് സാന്റ്വിച് മാതിരി ഒന്നിന് മേലെ ഒന്നായി അടുക്കി കബറടക്കുകയാണ്. ന്യായവിധിസമയത്ത് ഞങ്ങള് ഒന്നിച്ചു കുടുംബസമേതം ദൈവകോടതിയില് പോവും അതാണ് മാക്‌ഡോണാല്‍‌ഡ് കല്ലറയുടെ ഗുണം. എല്ലാവര്‍‌ക്കും ജോസഫ് പുലിക്കുന്നേലിന്റെ പോലെ പുലിയാവാനുള്ള ഗട്സ് ഉണ്ടാവാനുള്ള കഴിവില്ലല്ലോ. കാരണം ആരെങ്കിലും കുരുത്തക്കേട് കാട്ടിയാല് ചത്ത് കഴിഞ്ഞ് ശവക്കോട്ടയില് കേറ്റില്ല ഞങ്ങള് കുഞ്ഞാടുകളെ.

“പത്രോസേ നീ പാറയാവുന്നു, ആ പാറമേല്‍ ഞാനെന്റെ സഭയെ പണിയും” എന്നാണു കര്‍‌ത്താവിന്റെ തിരുവചനം. പക്ഷെ ബാന്‍‌ഡ് അടിക്കാനും, കൈകൊട്ടാനും, ഹല്ലെലുയ്യാ പാടാനും കുറച്ചു ആളെ കിട്ടിയാല്, എനിക്കും തുടങ്ങാ‍മായിരുന്നു ഒരു പുത്തന്‍ സഭ. “ മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ച്” നല്ല കാശ് പിരിയുന്ന ഏര്‍‌പ്പാടാണ് ഒരു സഭ തുടങ്ങുക എന്നുപറയുന്നത്. No Audit, No Tax, എല്ലാം,അച്ചായന്റെ അണ്ടറുവെയറിനകത്തേക്ക്. കണ്ടില്ലേ ഓരൊ അച്ചായന്മാര് സഭ ഉണ്ടാക്കി, പൈസകൊണ്ട് അമ്മാനമാടുന്നത്. കണക്കെടുത്താല്, ദിനകരന് സാറിന്ന്റെ കുടുംബസഭ, മുല്ലക്കരസാറിന്റെ സഭ, കെ.പി യോഹന്നാന്റെ സഭ. ബ്രദര്‍ തങ്കു സഭ, ആനത്താനം സാറിന്റെ സഭ,, അങ്ങിനെ ഒത്തിരിയൊത്തിരി വേറെ കാക്കത്തൊള്ളായിരം സഭകള്‍, കറക്ട് കണക്കറിയണെമെങ്കില് തിരുവല്ലയൊന്നു ചുറ്റിവരണെമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ മൊട്ടയും ഞെട്ടി, കഴിഞ്ഞ S.S.L.C പരിക്ഷകാലത്ത്, ആദ്യമായിട്ടാണ് 7th Day Activist എന്നൊരു കൂട്ടരെ പറ്റി കേള്‍‌ക്കുന്നത്. ഭാഗ്യം ആഴ്ചയില്‍ ഏഴ് ദിവസമായത്, ആ സഭയിലെ കുട്ടികള്‍‌ക്ക് വേണ്ടി നമ്മുടെ മന്ത്രിസഭയിലെ “രണ്ടാം മുണ്ടശേരി”യെന്ന് വീന്‍പ്നടിക്കുന്ന ബേബീച്ചായന്‍ പരീക്ഷ മാറ്റി നടത്തിയത്. (ബെറ്റിച്ചായത്തിയെ പിറന്നാള്‍ ദിവസത്തില്‍ അരമനയില്‍ കൊണ്ട് പോയി മെത്രാന്റെ ഉമ്മ ഓസ്തിയായി ബേബീച്ചായന്‍ വാങ്ങിക്കൊടുക്കാറുണ്ട്, പക്ഷെ അതെല്ലാം അച്ചായന്റെ അരമനരഹസ്യം.) അല്ലെങ്കിലും പള്ളിയും പട്ടക്കാരെയും കണ്ടാല്‍ ബേബീച്ചായന്റെ “ Mango Nuts” വിറക്കുന്നത് എത്ര പ്രാവിശ്യം നമ്മള് കണ്ടു college admission സമയത്ത്. തിരിഞ്ഞ് കടിക്കാത്ത അന്‍പലവാസികളോട് നേരെ സുധാകരേട്ടന്‍ കുരക്കുന്നത് പോലാവില്ല ഞങ്ങള് മെത്രാനോട് കളിച്ചാല്‍. മാത്രമല്ല മെത്രാനോട് കളിച്ചാല്‍, അപ്പോളാണ് ഞങ്ങള്‍ എട്ടുകാലി മമ്മുഞ്ഞിന്റെ “ അടുത്ത തിരഞ്ഞെടുപ്പില് കാണിച്ചു തരാം” എന്ന തുരുപ്പ്`ചിട്ട് വീശുക. ശേഷം നമ്മള് കാണുന്നതല്ലേ.

എന്തിന് കൂടുതല്‍ പറയുന്നു, കേരളരാഷ്ട്രിയത്തിലെ “അമേരിഷ്പുരി” പിണറായി വിജയന്‍, ഞങ്ങളുടെ എനര്‍‌ജെറ്റിക്ക് പുണ്യകേന്ദ്രവും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും “അഭയ“കേന്ദ്രവും, വെളുത്ത അച്ചായന്മാരുടെ കറുത്ത പണം വെളുപ്പിക്കുന്ന ശുദ്ധികരണ കേന്ദ്രവുമായ മുരിങ്ങുരില്‍ വന്ന്, ISO 2007 Certificate വിതരണം ചെയ്ത് പോയത്. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിന് ത്രിശിവപേരുരിനെ രോമാഞ്ചമണിയിക്കാനായി വരുന്ന ടോം വടക്കച്ചായന് വഴി ഒരു ഒപ്പീസ്, ഞങ്ങള് മൂത്ത അച്ചായത്തിവശം എത്തിച്ചിട്ടുണ്ട്. കാരണം പാപികളെ രക്ഷിക്കാനായിട്ടല്ലെ ഞങ്ങള്‍ മാര്‍ താഴത്തും, കീഴത്തുമായി നിലനില്‍ക്കുന്നത്. ISO 2007 Certificate കാരണം മുരിങ്ങുര് കേസ് ഒരു “പൊഹ”യായി. ഇനി “ലാവലിന്‍” ഒരു കട്ടപൊഹയാവുന്നത് മെത്രാന്‍ കാണിച്ചുതരും.

കുടുതല്‍ നീട്ടി എഴുതി പിരാന്തുപിടിപ്പിക്കുന്നില്ല നിങ്ങളെ. അച്ചായന്മാരല്ലെ….റബ്ബറിന്റെ ഒരു ജീന്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കെറ്റയില് ഉണ്ട്.

എന്നാലും ഒരു മാപ്പു ചോദിച്ചുകൊണ്ട് മൊട്ടത്തലയന്‍ നിറുത്തുന്നു. 1950-1960 ലാണ് തിരുവിതാംകൂറില്‍ നിന്നും രണ്ടുമൂന്ന് ചാക്ക് വാട്ടക്കപ്പയും, കുറച്ചു ഉണക്ക മീനുമായി മലബാറിലെക്കും, കേരളത്തിന്റെ മലയിലേക്കും ഞങ്ങള്‍ കുടിയേറിയത്. ഞങ്ങളുടെ ആദ്യത്തെ കോടാലിയും, തൂന്‍പയുമാണ് ഇന്ന് കാണുന്ന വനനശികരണത്തിനും, ഭൂമികയ്യേറ്റത്തിനുമുള്ള വിത്തിട്ടതെന്നു ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മാപ്പ്…..ഒത്തിരി മാപ്പ്.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിന്റെ കാര്യം മറക്കണ്ട. ചേരുന്നവര്‍ക്ക് ഗുണം മെച്ചം, ആളെക്കൂട്ടിത്തരുന്നവര്‍ക്ക് ഉചിതമായ സമ്മാനവും പ്രതീക്ഷിക്കാം.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിലേക്ക് ഏവര്‍ക്കും സ്വാഗതം.

വിശുദ്ധരഹസ്യങ്ങള്‍ കക്കരുത്.....മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചില്‍ കാണിക്കയിട്ട്, കട്ടോ.

14 comments:

അപ്പിക്കുട്ടി said...

അടിപൊളി.തീരെ അതിഭാവത്വം ഇല്ലാട്ടോ.അഭിനന്ദനങ്ങള്‍ .

അപ്പിക്കുട്ടി said...

True ; truth is always bitter.

saju john said...

നന്ദി പ്രിയ കൂട്ടുകാരാ എന്തരപ്പി,

ഒരു ആഴ്ച പോലുമായിട്ടില്ല, ഒന്ന് സ്വന്തമായി ബ്ലൊഗാന്‍ തുടങ്ങിയിട്ട്. നിങ്ങളുടെ നെല്ലിക്കാത്തളവും, ചൂരല്‍ കഷായവും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ.....മൊട്ട സാജു (നട്ടപിരാന്തന്‍)

ബഷീർ said...

നട്ടപിരാന്തന്‍..ഇത്‌ വരെ അടിയൊന്നും കിട്ടിയിട്ടില്ലേ..

പിരാന്തായതു കൊണ്ടാവാം

Vinod Rajasekhar said...

നന്നായി സാജു,അഭിനന്ദങ്ങള്

Anonymous said...

This is simply racist rant!

saju john said...

അപ്പി,
അപ്പിക്കുട്ടി,
ബഷീര്‍
വിനോദ്,
&
അനോനി

ഒരായിരം നന്ദി....

Anonymous said...

സരസവും സൌമ്യവുമായ ഭാഷയില്‍ നിശിത വിമര്‍ശനങ്ങളുടെ തീക്കനലുകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു..മറ്റൊരു ബഷീറിയന്‍ സ്റ്റെയിലു പോലെ നട്ടപ്പിരാന്തനും വായനക്കാരുടെ ഇടയില്‍ ജാടയില്ലാതെ ഇടം തേടുന്നതു ഈ സരസത കൊണ്ടുതന്നെ..സ്വന്തം സമുദായത്തെപ്പോലും വെറുതെവിടാന്‍ ഭാവമില്ലാത്ത ഈ കശ്മലന്‍ നമുക്കൊക്കെയൊരു പേടിസ്വപ്നമാകുന്നതു ആസ്വാദ്യകരം തന്നെ..
ലളിതമായ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന കൂരമ്പുകളാണു തുണിയുടുക്കാത്ത ആദമിന്റെ
പ്ലസ്‌ പോയിന്റ്‌. (പണ്ടേ തുണി ഉടുക്കാത്തതിനാല്‍ ഇനിയാരും പറിച്ചെടുക്കുമെന്ന പേടിയില്ലാ എന്നൊരു അഹംഭാവമുണ്ടെങ്കില്‍ അതു കയ്യിലിരുന്നാല്‍ മതി, തുണിയില്ലേലും ഒരു നിക്കറെങ്കിലും കാണുമല്ലോ..ഇനി അതും ഇല്ലെന്നുണ്ടോ?)
ഇനിയും ഇത്തരം 'വിവരക്കേടുകള്‍' പ്രതീക്ഷിച്ചുകൊണ്ടു..,
മൊട്ടേട്ടന്റെ സുനില്‍ജി.

സജി said...
This comment has been removed by the author.
സജി said...

ഇതാണപ്പാ പിരാന്ത്...
സത്യപിരാന്ത്!
കൊള്ളാം!

ഇതൊന്നു വായിക്കണേ..
http://kapatanmar.blogspot.com/

സജി said...

ഇന്നാ ഒന്നു കൂടി...
ചുമ്മ നോക്കന്നേ...

http://kapatanmar.blogspot.com/2008/05/blog-post_23.html

Musthafa said...

ആദ്യത്തെ പടക്കം ചീറ്റിയന്ന് മാത്രമല്ല ചക്കിന് വച്ചത് കൊക്കിനു കൊണ്ട് എന്ന പോലെയായി. സാധാരണ ക്രിസ്തുമസ്സിന് ബിവറെജ് കോര്‍‌പ്പറേഷനു ഞങ്ങളുടെ അച്ചായന്‍ ഏരിയയില്‍ നിന്നാണു വരുമാനം കുടുതല്‍ കിട്ടാറ്……പക്ഷെ….ആക്കുറി….മണ്ണിന്റെയും പെണ്ണിന്റെയും കാര്യത്തില് ഞങ്ങളോട് മത്സരിക്കുന്ന “കോയാക്കന്റെ കുട്ടികള്‍” അതും ഞമ്മളെ പൊന്നാനിലെ കുണ്ടന്മാര് ആ സ്ഥാനം അടിച്ചുമാറ്റി.ഞങ്ങള് വിടുമോ

ബുഹഹഹഹഹഹഹഹഹ

അള്ളാ ഇങ്ങള് ആള് പുലിയാണ് കേട്ടാ കോയാ

ഹാപ്പി ബാച്ചിലേഴ്സ് said...

നട്സേട്ടാ (അങ്ങനെ വിളിക്കാന്‍ ഒരു സുഖം),
ഐശ്വര്യമായി ആദ്യ പോസ്റ്റ്‌ മുതല്‍ വായിച്ചു തുടങ്ങി.. അപ്പുറത്തും ഇപ്പുറത്തും ബാല്യ കുയ്യ്യല്ലേ കുയി.. ഏത്? ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ചെരിയാതെ വായിച്ചു നോക്കട്ടെ...
കാണാം.. കാണണം..

Prasanna Raghavan said...

സ്വന്തം മതത്തിന്റെ ‘തുണ്യഴിച്ചിട്ട’ സത്യങ്ങള്‍ പറയാന്‍, ആ മതത്തില്‍ തന്നെയുള്ളവര്‍ മുന്നോട്ടു വരുന്നത് ആശ്വാസമാണ്.എഴുത്തിന്റെ ശൈലി സംഭവത്തിന്റെ മദാസലത ചോര്‍ത്താതെ നിര്‍ത്തുന്നുമൂണ്ട്.