മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, February 12, 2009

ഞാ‍ന്‍ ബെര്‍ളിത്തരങ്ങള്‍ക്ക് പഠിക്കുന്നുപ്രിയ ബൂലോകരെ.............നമ്മുടെ ബെര്‍ളി, നമ്മള്‍ ആരാധിക/ആരാധകരുടെ "കമണ്ണുകള്‍" സ്വീകരിക്കാതെ നിഷ്ക്കരുണം ആ ബ്ലോഗിന്റെ കമന്റ് ഓപ്ഷന്‍ അടച്ച് പൂട്ടിയത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. നിങ്ങളെ പോലെ ഞാനും അതീവമായി സങ്കടപ്പെട്ടിരിക്കുകയാണ് ആ ചങ്ക് കുത്തിക്കീറുന്ന വാര്‍ത്ത വായിച്ച്.

ആരാണ് നമ്മുടെ ബെര്‍ളിക്ക് കമന്റില്‍ കൈവിഷം കൊടുത്തത്? ബ്ലൊഗിനാര്‍ക്കാവിലമ്മയാണെ സത്യം അത്തരം കൈവിഷം ആരെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ പുഴുത്ത് മരിച്ച് ഈ ബൂലോഗത്ത് അലഞ്ഞ് തിരിയും, ബെര്‍ളിയുടെ ആരാധികമാരുടെ മെഴുകുതിരി പ്രാര്‍ത്ഥനയാല്‍ പാലാ, ഭരണങ്ങാനം തുടങ്ങിയ മെട്രോ സിറ്റികളില്‍ മെഴുകുതിരികള്‍ തന്നെ കിട്ടാനില്ല എന്നാണ് എന്റെ സ്വന്തം ഭാര്യ അല്‍ഫോസാമ്മയുടെ കബറിടത്തില്‍ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ പോയപ്പോള്‍ പറഞ്ഞത്. ബെര്‍ളിയ്ക്ക് നല്ല ബുദ്ധി തോന്നാന്‍ പുള്ളിക്കാരിയുടെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാനീ പോസ്റ്റ് ഇടുന്നത്. ആ ഭരണങ്ങാ‍നത്ത് അലയടിക്കുന്ന ബെര്‍ളിയുടെ ആരാധികമാരുടെ കണ്ണീരും, പ്രാര്‍ത്ഥനയും കണ്ട്, ഒരു ബ്ലോഗ് വിരോധിയായ എന്റെ ഭാര്യയ്ക്ക് പോലും അവളുടെ കരളിന്റെ ഡാന്സ്റ്റോബര്‍ അടിച്ച് പോയതായി പറയുമ്പോള്‍ ഊഹിക്കാമല്ലോ, ബെര്‍ളിയുടെ ബ്ലോഗില്‍ കമന്റ് ഒഴുവാക്കിയതിനാല്‍ നമ്മുടെ മലയാളക്കരയില്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍.

കാര്യം ശരി. ബെര്‍ളിയുടെ ബ്ലോഗ്, ബെര്‍ളിയുടെ പോസ്റ്റ്, ബെര്‍ളിയുടെ കമന്റ് ബോക്സ്...... ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പാ കിട്ടാഞ്ഞിട്ട് എന്ന പോലെയാണ് ബൂലോഗത്തില്‍ കാര്യങ്ങള്‍, കമന്റിനു വേണ്ടി ദാഹിച്ചിരിക്കുന്ന ബ്ലോഗര്‍മാരുടെ വിഷമം മനസ്സിലാക്കാതെയല്ലേ ബെര്‍ളി കമന്റ് ഒപ്ഷന്‍ അടച്ച് പൂട്ടിയത്. (നയവഞ്ചകന്‍)

ഇനി അതല്ല......ഇത് ബെര്‍ളിച്ചായന്റെ കുഞ്ഞുമനസ്സില്‍ തോന്നിയ ഒരു വികൃതിയാണെങ്കില്‍ അവര്‍ ആരാധികമാരും ആരാധകരും അത് ക്ഷമിക്കാനും പൊറുക്കാനും തയ്യാറാണ്.

എത്രയോ ബ്ലോഗേഴ്സ് ഒരു പോസ്റ്റിട്ടിട്ട് വല്ല കൊടിച്ചി പട്ടി പോലും തിരിഞ്ഞു നോക്കാനില്ലാതെ ഈ ബൂലോഗത്ത് അലയുന്നു.....ജനപ്രിയ അശ്ലീലബോഗറായ ഞാന്‍ തലക്കുത്തി നിന്നിട്ട് പോലും ഇന്നേവരെ ഒരു ഹാഫ് സെഞ്ച്വറി കമന്റ് പോലും കിട്ടിയിട്ടില്ല. ആ സമയത്താണ് ബെര്‍ളിച്ചായന്‍ ഒരു പോസ്റ്റിട്ടാല്‍ മാരാര്‍ ചെണ്ടയില്‍ കോല്‍ വച്ച് അടിക്കുന്നത് പോലെ കമന്റുകള്‍ പെരുമഴയായി വരുന്നത്. നല്ല കുട്ടിയായിരുന്നു ബെര്‍ളിയെങ്കില്‍ ഞങ്ങളെ പോലുള്ള കമന്റ്ദാഹികള്‍ക്ക് ആ കമന്റുകള്‍ ഒന്ന് തിരിച്ച് വിടാമായിരുന്നു, ഞങ്ങളുടെ കമന്റിനായിട്ടുള്ള വിശപ്പും മാറും, ആരാധിക/ആരാധകന്മാരുടെ കടിയും മാറുമായിരുന്നു. ബിസിനസ്സ് കണ്ണിലാത്ത ആദ്യത്തെ ഒരു പാലാക്കാരന്‍ അച്ചായനായി പോയല്ലോ ഈ ബെര്‍ളി......

പിന്നെ എന്നെ വ്യക്തിപരമായി ബാധിച്ച ഒരു പ്രശ്നവും ഇവിടെ പറയാതെ വയ്യല്ലോ..........എന്റെ ഭാര്യ, ബെര്‍ളിയുടെ ആരാധികമാരുമായി പള്ളിയില്‍ സംസാരിച്ചിരിക്കുന്നതിനിടയിലാണ് അവളുടെ ജീവന്റെ ജീവനും, കരളിന്റെ കുളിരുമായ സാജുച്ചായന്‍, നട്ടപിരാന്തന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ മലീമസമായ കാര്യങ്ങള്‍ ബൂലോഗം വൃത്തികേടാക്കുന്നതായിട്ടറിഞ്ഞത്, വിശുദ്ധ ചന്തിയുടെ പേരില്‍ പാതിരിമാരുടെ വക വഴക്കത് വേറെയും അവള്‍ കേട്ടത്രേ...

ഞാനാണെങ്കില്‍, കേരളത്തിലേക്കുള്ള ഒരു പറിച്ച് നടല്‍ ആലോചിക്കുന്ന ഈ സമയത്ത്, ഒരു നട്ടപിരാന്തനായി കേരളത്തിലേക്ക് വന്നാല്‍ എന്നെ മൂന്ന് തലാഖുകള്‍ ഒന്നിച്ച് ചൊല്ല്ലി മൊഴിചോല്ലുവാന്‍ അവള്‍ കാത്തിരിക്കുകയാണത്രേ.....(ഈ കഷണ്ടിത്തലയനെ കെട്ടാന്‍ ഒരു പട്ടി പോലും വരില്ല എന്ന ഗമയാണ് അവള്‍ക്കെന്ന് എനിക്കറിയാം,)

അതിനാല്‍ വളരെ വ്യസനപൂര്‍വ്വം അറിയിക്കട്ടെ............ഇനി മുതല്‍ മൊട്ടത്തലയില്‍ അശ്ലീലമായ നട്ടപിരാന്തുകള്‍ വിരിയുന്നതല്ല.......മറിച്ച് ഞാനും എന്റെ ബ്ലോഗും ഭക്തിപ്രസ്ഥാനത്തിലേക്ക് തിരിയുകയാണ്.

ഇതില്‍ എതിര്‍പ്പുള്ളവര്‍.......

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

എന്ന മുദ്രാവാക്യം എഴുതി, എന്റെ കമന്റ് ബോക്സില്‍ 100 കമന്റുകള്‍ തികയ്ക്കുകയാണെങ്കില്‍ ഞാന്‍ മറിച്ച് ചിന്തിക്കുന്നതാണ്...അല്ലെങ്കില്‍ ബെര്‍ളിയെക്കാള്‍ കഠിനമായ തീരുമാനം ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ എടുക്കുന്നതായിരിക്കുമെന്ന് അറിയിച്ച് കൊള്ളുന്നു.

നിങ്ങള്‍ക്ക് നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ വേണോ?
അഥവാ
നട്ടപിരാന്തന്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ചില്‍ സുവിശേഷം പറയുന്ന സാജുജോണിനെ വേണോ?

തീരുമാനം നിങ്ങളുടെ കയ്യില്‍........അറിയിപ്പ്.......

ഇത് എന്റെ കമന്റ് ബോക്സില്‍ 100 കമന്റ് വരാനുള്ള സൂത്രവിദ്യ ഒന്നുമല്ലെന്ന് ഞാന്‍ ആദ്യമേ അറിയിക്കട്ടെ. അങ്ങിനെ വേണമെങ്കില്‍ എനിക്ക് നന്ദപര്‍വ്വം എടുത്തൊന്ന് പാരായണം ചെയ്താല്‍ മതിയല്ലോ.

81 comments:

പുരികപുരാണം said...

ANGINEYAANENKIL THENGA ENTE VAKA...........

ജോ l JOE said...
This comment has been removed by the author.
ജോ l JOE said...

ബെര്‍ളി തീരുമാനമെടുക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഞാന്‍ ഒരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു......


എല്ലാവരോടുമായി മമ്മൂട്ടി ഉറക്കെ പറഞ്ഞു " ബൂലോക വാസി സുഹൃത്തുക്കളെ നോക്കിന്‍ ,
നാമെല്ലാവരും വലിഞ്ഞു കയറി ഗൂഗിളിന്റെ പട്ടയോം വാങ്ങി കളിക്കുന്നു..... എല്ലാവരും ബെര്‍ളിയെ കണ്ടു പഠിക്കുവിന്‍. സ്വന്തം അധ്വാനതാല്‍ സ്ഥലം വാങ്ങി വിതച്ചു കൊയ്യുന്നു. വേണം , മക്കളെ ഇനി എല്ലാര്‍ക്കും സ്വന്തം മണ്ണ്. അതിന് വേണ്ടി ശ്രമിക്കിന്‍......എല്ലാര്‍ക്കും എന്‍റെ ബ്ലോഗാശംസകള്‍...."

ജോ യുടെ തോളില്‍ കയ്യിട്ടു മമ്മൂട്ടി ഹെലോ കോപ്ടരിനു അരികിലേക്ക് നടക്കുമ്പോള്‍ പറഞ്ഞു
" ഇനി നീ ബെര്‍ളിയെ കാണുമ്പോള്‍ പറയണം, എല്ലാവരുടെ പോസ്റ്റുകളും വായിച്ചു ഒരു കമന്റ് കൂടി ഇട്ടേച്ചു പോകാന്‍........അല്ലാതെ എല്ലാവരും അവന്‍റെ പോസ്റ്റ് വായിച്ചു അവനു മാത്രം കമന്റ് കൊടുത്താല്‍ പോരല്ലോ.......ഇതു ഞാന്‍ പറഞ്ഞുവെന്നു അവനോടു പ്രത്യേകം പറഞ്ഞേക്ക്........"ഇതു കൊണ്ടാണോ എന്നറിയില്ല അദ്ദേഹം കമന്റ് ഓപ്ഷന്‍ ഓഫ് ചെയ്യ്തത്. അങ്ങനെയെങ്കില്‍ ഈ വാക്കുകള്‍ മാറ്റാന്‍ ഞാന്‍ തയാറാ........

അനില്‍ശ്രീ... said...

comment No :4.
എന്റെ പിരാന്താ... പെടിക്കേണ്ട.... ഇത് ആദ്യമായുള്ള സംഭവമൊന്നുമല്ല... കുറച്ചു ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇനിയും അവിടെ കമന്റ് ചെയ്യാം... വെയ്റ്റൂ...

പിന്നെ ഇതില്‍ നൂറ് തികക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.. അല്ലെങ്കില്‍ പാവം ഒരാള്‍ക്ക് കൂടി സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയും അതു വഴി ബൂലോകരെല്ലാം മറുഭാഷ പഠിക്കേണ്ടി വരുകയും ചെയ്യും. ആ കടുംകൈ ഈ നട്ടപിരാന്തന്‍ ചെയ്യാതിരിക്കാന്‍ എല്ലാവരും സഹകരിക്കൂ..

kaithamullu : കൈതമുള്ള് said...

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....
---
ഒരു ചേഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തേ?

കുപ്പി said...

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

കുപ്പി said...

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

തോന്ന്യാസി said...

നിങ്ങള്‍ക്ക് നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ഇല്ലെങ്കിലും ഞാന്‍ സഹിയ്ക്കും

പക്ഷേ

നട്ടപിരാന്തന്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ചില്‍ സുവിശേഷം പറയുന്ന സാജുജോണിനെ വേണ്ടേ വേണ്ട.....

പോങ്ങുമ്മൂടന്‍ said...

ഹ ഹ കലക്കി മൊട്ടേട്ടാ...
ഇത് 100 അടിക്കട്ടെ.

ഇല്ലെങ്കിൽ ഞാൻ പണ്ട് ചെയ്തിരുന്ന പോലെ ഒരു കമന്റിന് ഒരു നന്ദി എന്ന രീതിയിൽ അങ്ങ് നന്ദി പ്രകാശിപ്പിക്കുക. ചിലപ്പോൾ 100 ആയേക്കും :)

പോങ്ങുമ്മൂടന്‍ said...

ഹ ഹ കലക്കി മൊട്ടേട്ടാ...
ഇത് 100 അടിക്കട്ടെ.

ഇല്ലെങ്കിൽ ഞാൻ പണ്ട് ചെയ്തിരുന്ന പോലെ ഒരു കമന്റിന് ഒരു നന്ദി എന്ന രീതിയിൽ അങ്ങ് നന്ദി പ്രകാശിപ്പിക്കുക. ചിലപ്പോൾ 100 ആയേക്കും :)

---------

ദേ എന്റെ വക രണ്ട് കമന്റ് ആയിട്ടുണ്ട്. ചിലവ് ചെയ്യണം.

Anonymous said...

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

പോങ്ങുമ്മൂടന്‍ said...

അല്ലേൽ വേണ്ട. ഒന്നൂടി ഇരിക്കട്ടെ...ഇനി കമന്റ് തികയാഞ്ഞിട്ട് സുവിശേഷം പറയാൻ പോവേണ്ട :)

Anonymous said...

അതൊന്നുമല്ല കാരണം

ഇത് ജോ എന്ന ബ്ലോഗറും ബെർലിയും കാണിച്ച പരട്ട കളി കാരണം മടുത്തിട്ടാണെന്ന്, വായനക്കാരെ കോമാളിയാക്കി പബ്ലിസിറ്റി ഉണ്ടാക്കിയില്ലേ, അതിൽ വല്ലാതെ ബെർലിയുടെ മനസ്സ് വിഷമിക്കുന്നൂണ്ടത്രേ. എന്ന് ഏന്നോട് ബെർലി ഇന്നലെ ഫോൺ വിളിച്ചപ്പോൽ പറഞ്ഞിരുന്നു.

നട്ടപിരാന്തന്‍ said...

ഈ വിധത്തിലാണ് കമണ്ണുകള്‍ വരുന്നതെങ്കില്‍......

ഞാന്‍ പാടും......തീര്‍ച്ചയായും പാടും.....

എന്തദിശയമേ.ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ.
...............

കുഞ്ഞന്‍ said...

അയ്യൊ മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

മാണിക്യം said...

എന്നാല്‍ ആവുന്ന വിധത്തില്‍ അനിഷ്ടസംഭങ്ങള്‍
ഒഴിവാക്കാന്‍ ഞാന്‍ സദാശ്രമിക്കാറുണ്ട്...
അതുകൊണ്ട് - അതുകൊണ്ടു മാത്രമാണിപ്പോള്‍ ഞാന്‍ കമന്റിടുന്നത്‌-ഇയാള്‍ സുവിശേഷം കയ്യില്‍ എടുത്താല്‍ എവിടെ നിന്ന് ആവും പ്രസംഗിക്കുക ?
ബൂലോകം ഒരു ദുരന്തം കൂടി എന്തിനു താങ്ങണം ?

പിന്നെ ഐശ്വര്യാറായോട്‘ഹായ് നീ സുന്ദര്യാ’എന്ന് ഇനി ആരും ചെന്ന് പറയണ്ടാ.

എലിസബത്ത് രാജ്ഞി ധനികയാണെന്ന് പറയണ്ടാ, അതു പോലെ ബര്‍ളി പോസ്റ്റ്വായിച്ച്
“ ആഷാനേ ബെസ്റ്റ്!” എന്നും
ബെര്‍ളി തികഞ്ഞ എഴുത്തുകാരനാ.

മനോരമപത്രം വായിച്ചിട്ട് ആരും ഇന്‍ലണ്ട് വങ്ങി മാമന്‍ മാപ്പിളക്ക് കത്തെഴുതാറില്ല. പുള്ളികാരന്‍ അതു പ്രതീക്ഷിക്കുന്നും ഇല്ല.ചീത്ത വിളിച്ചെഴുതിയാല്‍ ഇന്‍ലാണ്ടിന്റെ കാശ് പോയികിട്ടും.

ബെര്‍ളി വാതില്‍ അടച്ചകൊണ്ട് കാലത്തെ കിണ്ടിയും വെള്ളവുമായി അങ്ങോട്ട് പോയിരുന്നവര്‍ മൊട്ടത്തലയന്റെ മുറ്റത്ത് എത്തും
“ഞാ‍ന്‍ ബെര്‍ളിത്തരങ്ങള്‍ക്ക് പഠിക്കുന്നു"
ഈ തലകെട്ട് കണ്ട് ഹും എന്നാലും നട്ടപിരാന്തന്റെ “പുത്തി കത്തനാ!”

Anonymous said...

Why did you put church in this man, no one laughs, pity

OAB said...

അയ്യൊ മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

അനില്‍@ബ്ലോഗ് said...

എന്തദിശയമേ.ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ.

മൊട്ടേ,
5 കമന്റ്.

ഒന്ന്

അനില്‍@ബ്ലോഗ് said...

രണ്ട്...

അനില്‍@ബ്ലോഗ് said...

മൂന്ന്

അനില്‍@ബ്ലോഗ് said...

നാല്....

അനില്‍@ബ്ലോഗ് said...

അഞ്ച്.....

നന്ദകുമാര്‍ said...

“ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ്”...

50 കമന്റ് അല്ലെങ്കില്‍ 100 കമന്റ് ആണോ ലക്ഷ്യം? കുട്ടീ, ഒരു ബ്ലോഗര്‍ പുലി എന്നതു കൊണ്ട് പറയുകയാണ് എന്ന് കരുതരുത്, ഒരിക്കലും കമന്റിനു പുറകേ നമ്മള്‍ പോകരുത്, കമന്റ് നമ്മളെ തേടി വരണം. നല്ല നല്ല പോസ്റ്റുകള്‍ എഴുതു...കമന്റ് താനേ വന്നോളും... :)

ഇത്രയെങ്കിലും ഒരു ബ്ലോഗര്‍ പുലി, അല്ലെങ്കില്‍ സീനിയല്‍ ബ്ലോഗര്‍ എന്ന നിലക്ക് ഞാന്‍ താങ്കളോട് പറയണ്ടേ?! (എങ്ങാനും 100 കമന്റ് തികഞ്ഞില്ലെങ്കില്‍ പഴയ പരിപാടി വിട്ട് സുവിശേഷം പറയാന്‍ വന്നാല്‍ കര്‍ത്താവാണേ നിങ്ങളുടെ ‘സുവിശേഷം’ തച്ചുടക്കാന്‍ കൊട്ട്വേഷന്‍ ഇറക്കും പറഞ്ഞേക്കാം)

“....അങ്ങിനെ വേണമെങ്കില്‍ എനിക്ക് നന്ദപര്‍വ്വം എടുത്തൊന്ന് പാരായണം ചെയ്താല്‍...” ഹോ!! ഈ നന്ദപര്‍വ്വം എന്ന വാക്കില്‍ ഞാനൊരു 12 പ്രാവശ്യമെങ്കിലും മൌസ് കൊണ്ട് ഞെക്കിയിട്ടൂണ്ടാകും. ഒരു ലിങ്ക് അതിന്മേല്‍ കൊടൂത്താല്‍ എന്റെ ബ്ലോഗ് കാണാത്ത ആളുകള്‍ അങ്ങോട്ട് കേറി വരില്ലായിരുന്നോ ആശാനേ... അതാ ഞാന്‍ ആദ്യം പറഞ്ഞത് : “ഇത് എന്നെ....” :)

സസ്നേഹം
നന്ദന്‍/നന്ദപര്‍വ്വം

Thaikaden said...

"Motta"thalayaa..."viriyatte"
Nattapranthukal valaratte.

Anonymous said...

നട്ടപ്പിരാന്തന് ഞാൻ ആലുവാവയിൽ ഇട്ട കമന്റ് ഇവിടെ ചാബ്ബുന്നു. (സമയത്തിരക്ക് കാരണം കാണാതെ പോയെൻകിൽ എന്ന് വിചാരിച്ച്)


നട്ടപിരാന്താ ... പിരാന്താകല്ലേ,

നിനക്കും വിമർശനം കേല്ക്കുംബോൽ പുളിക്കുന്നുണ്ടല്ലേ.

പിരാന്താ നീ ബെർലിക്ക് ഇവിടെ പറഞ്ഞ മറുപടി അവിടെ പറയാൻ നിനക്ക് കഴിയില്ല.... മൂത്രം പോകും.

മാനസീകമായും, ശാരീരികമായും,എ.ഡി.ബി പരമായും, എന്തിനു ലൈംഗികപരമായും (അതെനിക്കറിയില്ല) പരമതൃപ്തനാണെന്ന് തോന്നുന്നില്ല.

ന്റ ഹലാക്കാ, ജ്ജ് എന്തായാലും ബല്യ ആള് തന്നെയാണിട്ടോ, ഞ് അനക്കോന്നു തോന്നണ്ട.
അന്നോടെന്തെൻകിലും മ്മള് പറഞ്ഞിക്കിണൻകില് ജ്ജ് അത് ങ്ങട്ട് മറന്നാള.

ന്റെ പേര് പറയാൻ പറ്റൂല, ന്റ കുട്ട്യാള ബാപ്പ ങ്ങാനും മ് റിഞ്ഞാൽ പിന്നെ മ്മളെ വെച്ചേക്കില്ല.

ദീപക് രാജ്|Deepak Raj said...

പ്രിയ നന്ദന്‍ ചേട്ടാ..

നൂറു കമന്റ് കിട്ടുന്നത് വല്ല്യ ആനക്കാര്യം ഒന്നും ഇല്ല.അവിടെ കമന്റ് ഇട്ടതിനുള്ള നൂറുരൂപ എന്റെ അക്കൌണ്ടില്‍ ക്രെഡിറ്റ് ആയി.നന്ദി.ഇങ്ങനെ സാമ്പത്തിക മാന്ദ്യം ഉള്ളപ്പോഴും ഒരു കമന്റിനു നൂറു രൂപ വച്ചേങ്ങനെ കൊടുക്കാന്‍ കഴിയുന്നു.പിന്നെ അടുത്ത തവണ മുതല്‍ അഞ്ചു കമന്റ് അവിടെ ഇടാം.അഞ്ഞൂറ് രൂപയാ തരേണ്ടത്‌.അതില്‍ നൂറു രൂപ ഡിസ്കൌണ്ട് ..നാനൂറു മതി.(വല്ല്യ അസൂയ ഉണ്ട്..ഇതല്ല ഇതിന്റെ അപ്പുറവും പറയും.പിന്നെ എന്നാലും ഗഡി.നൂറു കമന്റെന്നു പറഞ്ഞാല്‍ എന്നെപോലെയുള്ളവന്റെ ഉറക്കം പോവും.ഒള്ള കാര്യം പറഞ്ഞേക്കാം. കണ്ണ് കിട്ടാതെ വല്ല രക്ഷയും എഴുതിയിട്..അല്ലെങ്കില്‍ നമ്മുടെ എം.എസ്.രാജിനോട് പറ..അവന്റെ കൈയില്‍ തകിട് ഉണ്ട്.)

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

ഇതു നിര്‍ത്തി ഇവാഞ്ചലിക്കല്‍ സഭ തുടങ്ങിയാല്‍ "ചന്തിയാത്ര" ആയിരിക്കും എന്നറിയാം അതുകൊണ്ട് വേണ്ട.. ഇങ്ങനെ ഒരു "പമ്മന്‍ ബ്ലോഗര്‍ " ബൂലോഗത്ത് വേണം. പിന്നെ എന്തിനാ നൂറു കമന്റ് .അതിലൊന്നും ഒരു കഥയും ഇല്ല. (അസൂയ അല്ലാതെന്താ.കിട്ടാത്ത മുന്തിരി എനിക്കും പുളിക്കും)
പൂച്ചയെ തിന്നുന്നതുകൊണ്ട് ഞാന്‍ ബൂലോകപുലിയല്ല .ബൂലോഗ പൂച്ച

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ മൂന്ന്

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ നാല്

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ അഞ്ച്

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ ആറ്

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ ഏഴ്

സ്നേഹത്തോടെ
(ദീപക് രാജ്)

ജോ l JOE said...

പുലീ , പുലീ, ....നന്ദാ ,ആരെയാതാങ്ങള്‍ ഉദേശിച്ചേ?....ഞാന്‍ ഇവിടുണ്ട് കേട്ടോ !!!!!

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ എട്ട്

സ്നേഹത്തോടെ
(ദീപക് രാജ്)

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ ഒമ്പത്

സ്നേഹത്തോടെ
(ദീപക് രാജ്)

പുരികപുരാണം said...

ലാവലിന്റെ ഒരു ഓഹരി നാട്ടപ്പിരാന്തനും കിട്ടിയെന്ന തോന്നുന്നേ. അല്ലെങ്കില്‍ പിന്നെ ഒന്നിന് നൂറു വച്ചു കൊടുക്കാന്‍ പറ്റുമോ? അത് ഈ സാമ്പത്തിക മന്ദതയില്‍...
എന്തായാലും വഴിയേ പോയ നൂറെന്തിനാ കളയുന്നെ.. കിടക്കട്ടെ ഒന്നു നമ്മട വകയും. ഏതായാലും എന്റെ തേങ്ങ വെറുതെ ആവില്ല എന്നാ തോന്നുന്നേ. പിരാന്താ സ്പെഷ്യല്‍ കരുതിക്കോണേ...

ദീപക് രാജ്|Deepak Raj said...

പ്രിയ മൊട്ട ചേട്ടാ

നൂറു തെകയ്ക്കാന്‍ എന്റെ വക ഒന്നും കൂടി
നമ്പര്‍ പത്ത് (ഇത്രയേ പറ്റൂ)

സ്നേഹത്തോടെ
(ദീപക് രാജ്)

ജോ l JOE said...

അച്ചായാ , നമമാക്കീ അനോനീകളെ അങ്ങ് ഓടിച്ചാല്ലോ?" Useless fellows without any commitments?

ദീപക് രാജ്|Deepak Raj said...

പ്രിയ പുരികപുരണം

നൂറു രൂപ കൊടുക്കുന്നത് നട്ടപിരാന്തന്‍ ചേട്ടനല്ല.നമ്മുടെ നന്ദന്‍ ഭായ്. പെട്ടെന്ന് പോയി അവിടെ രണ്ടു മൂന്നു കമന്റ് ഇട്. കിട്ടുന്നത് കളയണ്ട.നന്ദപര്‍വ്വം ഭായ്.ഇക്കുറി അര്‍ദ്ധ സെഞ്ചുറി അടിച്ചതിന്റെ പാര്‍ട്ടി ബാംഗ്ലൂരില്‍ ചെന്നാല്‍ കിട്ടും എന്നറിഞ്ഞു.
സ്നേഹത്തോടെ
(ദീപക് രാജ്)

ഓഫ്: നന്ദന്‍ ഭായ്.തമാശയായി എടുക്കുക.ചുമ്മാതെ തമാശിച്ചതാ.ദേഷ്യം തോന്നല്ലേ.

Anonymous said...

യൂസ്ലെലെസ്സ് നിന്റെ തന്ത ....

Anonymous said...

commintment ന്റെ അർഥം അറിയാവോ നിനക്ക്, അതുണ്ടായിരുന്നെൻകിൽ, നീ ചെറ്റത്തര കാണിക്കില്ലായിരുന്നു.

നീയാരാ അവിടെ സുവിശേഷ പ്രസംഗം നടത്താൻ

ജൊ.. യൂ മേ ഷട്ട് അപ് യുവർ മൌത്ത്. കെ

ജോ l JOE said...

എന്‍റെ ചങ്കൂറ്റം ഞാന്‍ കാണിച്ചിട്ടുണ്ട് , അനോണീ, തന്തക്കു പിറക്കുന്നവന്‍ ആണെങ്കില്‍ നേര്‍ക്ക്‌ നേര്‍ വാ.....

ജോ l JOE said...

Saju, Please forgive me......

Anonymous said...

ഇല്ല സാറേ , എനിക്ക് പേടിയാ, സാറെന്തെൻകിലും എന്നെ ചെയ്താലോ

ജോ l JOE said...

saju, saju, please...forgive me...

deay, anonee....come to joharkj@gmail.com

ജോ l JOE said...

saju, saju, please...forgive me...

deay, anonee....come to joharkj@gmail.com

Anonymous said...

saju, saju, please...forgive me...

deay, anonee....come to joharkj@gmail.com

ആരോടാ ഈ പറയുന്നത്, എന്നോടാ

ഞാനപ്പയേ വിട്ടു,

സാറ് കമ്പ്യൂട്ടറൊക്കെ നന്നായി പടിച്ചിട്ടുണ്ട് ല്ലേ..

യ്യൊ സോറി, എന്നെ ഒന്നും ചെയ്യരുത്..
ഞാൻ പാവമാ...

Anonymous said...

സാറെ, ജോ.. കൊക്കെത്ര കുളം കണ്ടതാ..

വെരുതെ ആളെ കൊച്ചാക്കല്ലെ. മോനെ..

ഇവന്റെയൊരു തമാശ

Anonymous said...

അമ്പതാം കമണ്ടു നുമ്മടെ ബക ഇരിക്കട്ടെ

ശ്രീ said...

ഇനി കമന്റു കുറഞ്ഞെന്നു പറഞ്ഞ് സുവിശേഷം കേള്‍ക്കാന്‍ വയ്യ!

ഇരിയ്ക്കട്ടെ എന്റെ വകയും ഒരെണ്ണം.
:)

Anonymous said...

മൊട്ടേ..ഒന്നിരിക്കട്ടെ...
അപ്പെ എവിടെ നമ്മുടെ നൂറ്??

ആലുവവാല said...

നല്ലതാവട്ടെ....
എന്റെ വക ഒരു കമന്റ്..മൊട്ടക്ക്...

Anonymous said...

അയ്യൊ മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

Anonymous said...

അയ്യൊ മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

മാരാര്‍ said...

ഇതാ 55 കഴിഞ്ഞു. മന്ദം മന്ദം 100-ലേക്കു കടന്നു കൊണ്ടിരിക്കുന്നു. അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കമന്റിടൂ

അനില്‍@ബ്ലോഗ് said...

ഹാഫ് സെഞ്ച്വറിയില്‍ നിന്നും പിന്നെയും മുന്നോട്ടു കുതിക്കുന്ന വകയില്‍ കമന്റൂ ഒന്ന്.

ദീപക് രാജ്|Deepak Raj said...

മൊട്ട ചേട്ടാ
ദേ ഒന്നുകൂടി എന്റെ വക

ദീപക് രാജ്|Deepak Raj said...

മൊട്ട ചേട്ടാ

ദേ.ഇതും കൂടി വച്ചോ.

ചാണക്യന്‍ said...

മൊട്ടേട്ടാ...പോവല്ലേ..പോവല്ലേ....

പരേതന്‍ said...

നിര്‍ത്തി പോയ പരേതനെ വീണ്ടും ഇതിന് വേണ്ടി കൊണ്ടു വരുന്നു.

ഒന്ന്

പരേതന്‍ said...

രണ്ട്

പരേതന്‍ said...

മൂന്ന്

പരേതന്‍ said...

നാല്

പരേതന്‍ said...

അഞ്ച്

പരേതന്‍ said...

ആറ്

പരേതന്‍ said...

ഏഴ്

പരേതന്‍ said...

എട്ട്

പരേതന്‍ said...

ഒമ്പത്

പരേതന്‍ said...

പത്ത്

വയ്യാ ക്ഷീണിച്ചു ..

സവിനയം
പരേതന്‍

கூஸு முநிஸ்வாமி வீரப்பன் said...

தலைவரே வணக்கம்.அன்பானா அழகானா மொட்டை.
நீங்கே இந்தமாதிரி இந்த உளகாத்தில் வாழனம்

வீணரும் சந்திப்ப வரை வணக்கம்

sijisurendren said...

ഇങ്ങനെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ മൊട്ടച്ചേട്ടാ

ഗൗരിനാഥന്‍ said...

HAHAHAHA....CENTURY THIKANJALLO

നീര്‍വിളാകന്‍ said...

മൊട്ട സാജു എന്ന വൃത്തികെട്ടവനെ നന്നാക്കാന്‍ കൂട്ടം.കോമിലെ അന്‍പതിനായിരം വരുന്ന അംഗങ്ങള്‍ ശ്രമിച്ചിട്ട് നടന്നില്ല....പിന്നെയാ ഇവിടെ സ്വന്തം ബ്ലൊഗില്‍!!! വെറുതെ പുളു അടിക്കാതിഷ്ടാ....ചന്തി പുരാണം തന്നെ തുടരട്ടെ!

ഷമ്മി :) said...

മൊട്ടത്തലയാ........പോവല്ലേ........
നട്ടപിരാന്തുകള്‍..........വിരിയട്ടെ....

അനില്‍ വേങ്കോട്‌ said...

മൊട്ടത്തലയാ.. നട്ടപ്രാന്താ... നിന്നെ പിന്നെ കണ്ടോളാം. ഇക്കളി തീകളി സൂക്ഷിച്ചോ

സലീഷ്ഭരത് ആസ്ഥാന ബുജി ! said...

അല്ല ആ ചന്തിക്കെന്താ കൊഴപ്പം ആരാ പറഞേ അത് അലബാണെന്ന് ആരേലും പറഞോ പിന്നെ ബെറു അത് ഒരു വെറളി പിടിച്ച മനുഷ്യന്‍ പാവം അല്ലേ അവന്‍ ഒറ്റക്കല്ലേ മൊട്ടേട്ടാ നമ്മള്‍ 2 പേര്‍ ഇല്ലേ അവനെ വെറുതേ വിടാം

ഷാനി said...

kedakkattea ante vaka 1 . thudarattea പിരാന്ത് ..... rasikkattea nattukar
എന്‍റെ ബ്ലോഗാശംസകള്‍...."
athan vaiki kshamikkuka maha prabo..

തെക്കു....... said...

"njan vishudda chandhikku vendi oru thenga udakkunnu"

അനില്‍ഫില്‍ (തോമാ) said...

ഇരിക്കട്ടെ തോമായുടെ വക ഒരു കമണ്ഡലു,

ഇച്ചിരി ചില്വാനം തടയുമെങ്കില്‍ ഞാനും കൂടാം സുവിശേഷ വാണിഭത്തിന് (50-50)

കാക്കര kaakkara said...

"നട്ടപിരാന്തന്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ചില്‍ സുവിശേഷം പറയുന്ന സാജുജോണിനെ വേണോ?"

മതി... ഇതു തന്നെ മതി...

അനുഭവിക്കാനുള്ളത്‌ ഇപ്പോഴെ അനുഭവിച്ചേക്കാം... ഹല്ല പിന്നെ...