മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, November 25, 2009

“ബാജിയുടെ 25 കഥകള്‍”.

പ്രിയപ്പെട്ട കൂട്ടുകാരെ,

ബഹറൈനിലും ഒപ്പം ബൂലോഗത്തും പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. ബാജി ഓടംവേലി തന്റെ ബ്ലോഗില്‍എഴുതിയതുള്‍പ്പെടെ അദ്ദേഹത്തിന്റെ 25 കഥകള്‍, 2009 നവംബര്‍ 28ന് ബഹറൈന്‍ കേരളീയസമാജത്തില്‍ വച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്തുംകടവിലിന്റെ കാര്‍മ്മികത്വത്തില്‍പ്രകാശനം ചെയ്യുകയാണ്. കൃതിയുടെ പേര്ബാജിയുടെ 25 കഥകള്‍”.

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ബാജിയുടെ സംഘാടകകഴിവിനെയാണ്, ഒരു കാര്യം ഏല്‍പ്പിച്ചാല്‍അതില്‍ തന്റെ മുഴുവന്‍ ശ്രദ്ധയും നല്‍കിയുള്ള അര്‍പ്പണമനോഭാവം തികച്ചും പ്രോത്സാഹജനകമാണ്. ഇത് പറയാന്‍ കാരണം, എനിക്ക് കിട്ടിയ വിവരമനുസരിച്ച് ശ്രീ. ബാജി തന്നെയാണ് പുസ്തകത്തിന്റെ എല്ലാ വര്‍ക്കുകളും ചെയ്തിരിക്കുന്നത്, എന്തിന് പ്രസാധനം പോലും സ്വന്തം കാര്‍മ്മികത്വത്തിലുള്ളതണല്‍ പബ്ലിക്കേഷന്‍” എന്ന സംരംഭത്തിലൂടെ.

ഒരു പക്ഷെ ബ്ലോഗില്‍ മുമ്പ് ഇറങ്ങിയ പല പുസ്തകങ്ങളും ഇത് പോലെ ബാജി അടവച്ച് വിരിയിച്ചപോലെ വിരിഞ്ഞിട്ടുണ്ടാവില്ല. അതില്‍ തീര്‍ച്ചയായും ബാജിയ്ക്ക് അഭിമാനിക്കാം. ഇത്തരം ഒരുപ്രസാധനത്തിലൂടെ ശ്രീ. ബാജി നമ്മുടെ ആരാധനയ്ക്ക് കൂ‍ടി പാത്രമാവേണ്ടതാണ്.
പണ്ട് മലയാളസിനിമയില്‍ പ്രശസ്തനായിരുന്ന ശ്രീ. ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നല്ലോ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നായകനടന്‍, എല്ലാം സ്വന്തമായി നടത്തിയ ആള്‍.

ബാജിയുടെ ഒരു സുഹൃത്ത് എന്ന നിലയില്‍, സന്തോഷവേളയില്‍ ഞാനും എന്റെ സന്തോഷം ബാജിയൊടോപ്പം പങ്കിടുന്നു. ഒപ്പം ഇനിയും അനേകമനേകം രചനകള്‍ ഈ ബൂലോഗത്ത് ശ്രീ. ബാജിയില്‍ നിന്നും ഉണ്ടാവട്ടെ.

അടിക്കുറിപ്പ്.

ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ബഹറൈനില്‍ വന്നിട്ടാണ് ബ്ലോഗ് എന്തെന്ന് അറിയുന്നത് പോലും, അങ്ങിനെ ബഹറൈനിലെ ഏതെങ്കിലും ഒരു ബ്ലോഗറെ കണ്ട് ഒരു ബ്ലോഗ് തുടങ്ങാനുള്ള സഹായംആവിശ്യപ്പെടണമെന്ന് വിചാരിച്ച് ബഹറൈന്‍ ബ്ലോഗര്‍മ്മാരുടെ കൂട്ടായ്മയായബഹറൈന്‍ബൂലോഗത്തില്‍” വന്നു. നോക്കിയപ്പോള്‍ അതില്‍ വര്‍ഗ്ഗീസ് കോശി എന്ന് പറഞ്ഞു ഒരാള്‍ മൊബൈല്‍നമ്പര്‍ എല്ലാം കൊടുത്തിരിക്കുന്നു ബന്ധപ്പെടാനായി (തെറ്റിദ്ധരിക്കരുത്). ഞാന്‍ നമ്പരില്‍ വിളിച്ചു .

ഞാന്‍: ഹലോ ബ്ലോഗര്‍ വര്‍ഗ്ഗീസ് കോശിയല്ലെ.
വ.കോ: അതെ.
ഞാന്‍. ഞാന്‍ രണ്ട് മാസമായി ബഹറൈനില്‍ എത്തിയിട്ട്, എനിക്ക് ബ്ലോഗ് തുടങ്ങാന്‍ നിങ്ങളുടെ സഹായം വേണം.
വ.കോ. എന്ത് പേരിലാണ് നിങ്ങള്‍ ബ്ലോഗില്‍ അറിയപ്പെടാന്‍ ഉദ്ദേശിക്കുന്നത്.
ഞാന്‍: നട്ടപിരാന്തന്‍.

പിന്നെ ഞാന്‍ കേള്‍ക്കുന്നത്....... അങ്ങേ തലയ്ക്കല്‍ ശക്തിയായിടക്ക്എന്ന ശബ്ദത്തില്‍ ഫോണ്‍ ഇടിച്ച് വയ്ക്കുന്നതാണ്. മാത്രമല്ല പിന്നെ പരിചയപ്പെട്ട ശ്രീ. കുഞ്ഞന്‍, ശ്രീ. രാജു ഇരിങ്ങല്‍ എന്നിവര്‍ പറഞ്ഞറിഞ്ഞു, ശ്രീ. വര്‍ഗ്ഗീസ് കോശിയെന്നബാജിബ്ലോഗിംഗ് നിറുത്തിയെന്ന്. പിന്നീട് ഇന്ത്യന്‍ക്ലബ്ബില്‍ ഒരു കവിയരങ്ങില്‍ വച്ചാണ് മാസങ്ങള്‍ക്ക് ശേഷം ശ്രീ. ബാജിയെ ഞാന്‍ ആദ്യമായി കാണുന്നത്. അപ്പോള്‍ കണ്ണില്‍ എഴുതിവച്ചത് ഞാന്‍ എല്ലാം വായിച്ചിരുന്നു.

14 comments:

നട്ടപിരാന്തന്‍ said...

ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനും ആഹ്ലാദിക്കുന്നു.

mujeeb koroth said...

ആഹ്ലാദിപ്പിന്‍...അര്മാദിപ്പിന്‍........... !

വാഴക്കോടന്‍ ‍// vazhakodan said...

ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനോടൊപ്പം ഞാനും ആഹ്ലാദിക്കുന്നു.

കൊച്ചുതെമ്മാടി said...

ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനോടൊപ്പം വാഴയ്ക്കൊപ്പം
ഞാനും ആഹ്ലാദിക്കുന്നു.

ബാജി ഓടംവേലി said...

ഞാനും.......

വീ കെ said...

ആശംസകൾ.. ബാജി മാഷെ...
കൂടെ നട്ടപിരാന്തനും..

പാവപ്പെട്ടവന്‍ said...

ഞാന്‍ മെനഞ്ഞാന്നു അതായത് ബഹറയിനില്‍ ഉണ്ടായിരുന്നു അന്ന് അവിടെ മലയാളം റേഡിയോയില്‍ കൂടിയാണ് ഈ പരിപാടിയെ കുറിച്ച് അറിയുന്നത് ഉടന്‍ ബന്യാമിനെ ഫോണില്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചയ്തു . അവിടെന്നു സൌദിയിലേക്ക് മാടങ്ങുമ്പോളാണ് ഇത് അറിയുന്നത് ഒരു പക്ഷെ രണ്ടു ദിവസം മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ ആ പരിപാടിയില്‍ എനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞേനെ. ഇന്നിപ്പോള്‍ നട്ടപിരാന്തന്‍ അതിനെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റും ഇട്ടു ബാജി തിരഞ്ഞെടുത്ത ഡി. വി .കൊച്ചുവാവ അനുസ്മരണ ചടങ്ങ് ഈ പരിപാടിക്ക് മാറ്റുകൂട്ടും സംശയമില്ല അഭിവാദ്യങ്ങള്‍

Anonymous said...

congrats baajee. thanks nattu.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ബാജിയുടെ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

കാപ്പിലാന്‍ said...

congrats

പോങ്ങുമ്മൂടന്‍ said...

കഥാകാരന് അഭിനന്ദനങ്ങള്‍....

the man to walk with said...

ahlaadhikkunnu bajikki jai

Sureshkumar Punjhayil said...

:)
Best wishes...!!

തെച്ചിക്കോടന്‍ said...

ഞാനും ആഹ്ലാദിക്കുന്നു.