മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, September 01, 2010

കാരണവര്‍ വധം : “ഷെറിന്‍ ഒരു പുനര്‍വായന”

നമ്മുടെ സമൂഹത്തില്‍ ചില കാര്യങ്ങള്‍, ചോദ്യങ്ങള്‍ക്ക് വിധേയമാവാതെ സനാതനമായി തുടരുന്നതാണെന്ന ബോധം പൊതുവേയുണ്ട്. അത്തരത്തില്‍ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള (crime) ബോധം. എന്നാല്‍ അങ്ങിനെ മാറ്റമില്ലാതെ തുടരുന്നതാണോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുബോധം? അല്ല എന്നുള്ളതാണ് സത്യം.

എന്താണ് ക്രൈം? ഓരോ വ്യവസ്ഥിതിയിലും ആ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനാധാരമായ ധര്‍മ്മങ്ങളെയും അധര്‍മ്മങ്ങളെയും വ്യവഛേദിച്ചിട്ടുണ്ട്. വ്യാവസായികവിപ്ലവത്തിന്റെ ഉദയത്തോടെ ആരംഭിച്ച നവോത്ഥാന മാനുഷീകമുല്യങ്ങള്‍, മുതലാളിത്തകാലത്തിന്റെ ധര്‍മ്മാധര്‍മ്മങ്ങളെ വളരെ വ്യക്തമായി വകഞ്ഞിട്ടിട്ടുണ്ട്. ഇന്ന് നാം കുറ്റകൃത്യമെന്നും, അസാന്മാര്‍ഗികമെന്നും വിളിക്കുന്ന പലതും ഈ വേര്‍തിരിവിന്‍പ്രകാരം സമൂഹത്തില്‍ പൌരന് വന്നുചേര്‍ന്ന ബോധത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.

ഒരു കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നതില്‍ വ്യക്തിഗതമായ കര്‍തൃത്വത്തേക്കാള്‍‍, സാമൂഹിക സാഹചര്യങ്ങള്‍ക്കാണ് കൂടുതല്‍ പങ്കെന്ന് നവോത്ഥാനം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുള്ളതാണ്. ഈ ആശയത്തെ ലോകമനസാക്ഷിക്ക് മുമ്പില്‍ കൊണ്ടുവരികയും, ഫ്യൂഡലിസത്തിന്റെ ചടവ് വിട്ടുമാറിയിട്ടില്ലാത്ത ഇന്ത്യന്‍ ജനതയെപ്പോലും ചിന്തിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുകയായിരുന്നു മഹാനായ വിക്ടര്‍ ഹ്യൂഗോ ചെയ്തത്. “പാവങ്ങള്‍” എന്ന അദ്ദേഹത്തിന്റെ വിഖ്യാത നോവലിലൂടെ സമൂഹം എങ്ങിനെയാണ് വ്യക്തിയില്‍ കുറ്റകൃത്യം സൃഷ്ടിക്കുന്നതെന്നും, അവനെ അതില്‍ നിന്നും പുറത്തു കടക്കാനനുവദിക്കാതെ കുറ്റവാളിയായിത്തന്നെ തളച്ചിച്ചിടുന്നതെങ്ങിനെയെന്നും ഭംഗിയായി വിവരിക്കുന്നുണ്ട്.

നവോത്ഥാന ആശയങ്ങള്‍ വന്നിട്ട് 3 നൂറ്റാണ്ടുകളായിരിക്കുന്നു. എന്നാല്‍ ഇന്നും സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റവുമെളുപ്പം ഏതെങ്കിലുമൊരാളില്‍ ആരോപിച്ച് അവനെ/അവളെ കല്ലെറിഞ്ഞു വീഴ്ത്തി, ഈ രക്തത്തിലെനിക്ക് പങ്കില്ലയെന്ന് പറയുവാനുള്ള തത്രപ്പാടിലാണ് ഏവരും. ഈ കൈകഴുകലില്‍ മാധ്യമങ്ങളും, പോലിസും, കോടതിയും ജനങ്ങള്‍ക്ക് മുമ്പേ നടക്കുന്നുവെന്നതാണ് നമുക്ക് മുന്നിലുള്ള വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.

സമീപകാലത്തായി മലയാളമാധ്യമങ്ങളും, ഭരണകൂടവും നമ്മുടെ മുമ്പിലേക്ക് കൊണ്ടുവന്ന് ആഘോഷിച്ച കുറ്റകൃത്യങ്ങളെ ഈ നിലയ്ക്ക് അവ നില്‍ക്കുന്ന സാമൂഹികപരിസരത്തുവച്ച് പഠിക്കാനും, അവ സൃഷ്ടിച്ച സാമൂഹിക സാഹചര്യങ്ങളോട് തന്റെ പ്രതികരണമറിയിക്കുവാനും, ചിന്തിക്കുന്ന ഏതൊരു പൌരനും ബാധ്യതയുണ്ട്. ഭരണകൂട ഏജന്‍സിയെന്ന നിലയില്‍, പോലിസ് ഒരു കേസ് അന്വേഷിക്കുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ ഈയൊരു സങ്കല്‍പ്പത്തോടെയാണ്. അല്ലാതെ ഏറ്റവും എളുപ്പം കുറ്റം ചെയ്ത ആളെ കണ്ടെത്തി തുറുങ്കിലടക്കുകയോ, തൂക്കിക്കൊല്ലുകയോ ചെയ്യുകയെന്ന ലക്ഷ്യം വച്ചല്ല, മറിച്ച് കുറ്റവാളിയെ പിടിക്കുന്നതോടോപ്പം കുറ്റകൃത്യത്തിന് വഴിവച്ച സാമൂഹിക സാഹചര്യങ്ങള്‍ വിവൃതമാക്കുകയും, അവ ശാശ്വതമായി പരിഹരിക്കാന്‍ ഉതകുന്ന തരത്തില്‍ സമൂഹത്തിന്റെ പൊതുമന:സാക്ഷിക്ക് മുമ്പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യമാണ്, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുവാനുള്ള ബാധ്യത സ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് പോലിസിലൂടെ നിര്‍വഹിക്കപ്പെടേണ്ടത്.

ഈയൊരു സന്ദര്‍ഭത്തിലാണ് ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രമാദമായ, “കാര്‍ണവര്‍ വധക്കേസിലെ” പ്രതിയെന്ന് നീതിന്യായകോടതി വിധിയെഴുതിയ ശ്രീമതി. ഷെറിന്റെ കുറ്റവും വിചാരണയും വായനക്കാര്‍ക്ക് മുമ്പില്‍ ഇവിടെ തുറക്കപ്പെടുന്നത്. ഒരു വിഷയത്തെ ആളുകളുടെ മനോഭാവത്തിനനുസരിച്ച് “എങ്ങിനേയും” വിശകലനം ചെയ്യാ‍മെന്നുള്ളതും, മസാലകളും ഇക്കിളികഥകളും ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്യാമെന്നതും ഇന്നത്ര പ്രയാസമുള്ള കാര്യമല്ല. അത്തരത്തില്‍ മന:പൂര്‍വ്വം ഫാബ്രിക്കേറ്റ് ചെയ്ത ഒരു പോസ്റ്റാണ്, നട്ടപ്പിരാന്തുകളില്‍ പ്രസിദ്ധികരിച്ചതും, ഈ പോസ്റ്റിന് ഉപോത്ബലകമായി വര്‍ത്തിക്കുന്ന ഈ ബ്ലോഗിലെ തന്നെ “വൈശാലിയുടെ ക്രൂരകൃത്യങ്ങള്‍ എന്ന പോസ്റ്റ്.

ഇത്തരമൊരു കാഴ്ചപാടില്‍ നിന്നുകൊണ്ട് മാധ്യമങ്ങളും, ഒപ്പം മലയാളികളും ആഘോഷപൂര്‍വ്വം വിചാരണ ചെയ്ത “കാരണവര്‍ വധക്കേസിനെ” പുനര്‍വിചാരണ ചെയ്യുകയാണിവിടെ.

2009 നവംബര്‍ 8 നു ഭാസ്കര കാരണവര്‍ എന്ന അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ ചെറിയനാട് എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലയെന്ന് തോന്നിപ്പിക്കും വിധമാണ് സംഭവങ്ങള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഈ കൊലപാതകം നടത്തുമ്പോള്‍ കൂടെ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞിരുന്ന, കാരണവരുടെ രണ്ടാമത്തെ മകന്റെ ഭാര്യ ഷെറിനു നേരെ പോലീസിന്റെ സംശയ ദൃഷ്ടി നീളുകയും ഷെറിന്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഷെറിനു കൊലപാതകത്തിലുള്ള പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഡിസംബര്‍ ആദ്യവാരം കര്‍ണ്ണാടകയില്‍ വച്ച് കൂട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കൊലപാതകം(302) ഗൂഡാലോചന(120) തെളിവ് നശിപ്പിക്കല്‍(201) തുടങ്ങിയ പ്രധാന ചാര്‍ജ്ജുകളോടെ പോലീസ് ദ്രുതഗതിയില്‍ കോടതിലെത്തിച്ച ഈ കേസില്‍ മാവേലിക്കര അതിവേഗ സെഷന്‍സ് കോടതി 2010 ജൂണ്‍ 8നു ഷെറിനെയും കൂട്ട് പ്രതികളെയും കുറ്റക്കാരണെന്നു കണ്ട് ശിക്ഷവിധിച്ചു.

ദൃക്സാക്ഷികളെ അവശേഷിപ്പിക്കാതെ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ആ പ്രതികളെയും തെളിവുകളെയും കോടതിയുടെ മുന്നിലെത്തിക്കുന്നതിലും കേരളാ പോലീസ് കാണിച്ച വേഗതയും സൂക്ഷ്മതയും അഭിനന്ദനാര്‍ഹമാണ്. അനന്തമായി നീട്ടി വയ്ക്കുന്നതിലൂടെ നിരന്തരം നീതി നിഷേധം നടത്തുന്നുവെന്ന് മിക്കപ്പോഴും ആക്ഷേപം ഏറ്റ് വാങ്ങിയിട്ടുള്ള ഇന്ത്യന്‍ ജുഡിഷറിയാകട്ടെ, കാലതാമസമെന്ന അതിന്റെ കുപ്രസിദ്ധിയെ മറികടന്ന് അതിവേഗത്തില്‍ ഈ കേസ് മെരിറ്റില്‍ വിധിക്കുകയായിരുന്നു. അങ്ങനെ അന്വേഷണ ഏജന്‍സിയും നീതി പീഠവും മാതൃകാപരമായി അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കിയ ഈ സംഭവത്തിനു ഈ കണ്ടതിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളുണ്ടോ?

ഈ കേസിലെ ഒന്നാം പ്രതി ഷെറിന്‍, ഭാസ്കരകാരണവരുടെ രണ്ടാമത്തെമകന്‍ ബിനുവിന്റെ ഭാര്യയാണ്. ശാരീരികമോ മാനസികമോ ആയ യാതൊരുവിധ വൈകല്യങ്ങളും ഇല്ലാത്ത ഷെറിന്‍ എങ്ങിനെ മന്ദബുദ്ധിയും അതിന്റേതായ ശാരീരിക വൈകല്ല്യങ്ങളുമുള്ള ബിനുവിന്റെ ഭാര്യയായി???? അംഗവൈകല്യമുള്ള ഒരാളുടെ സഹധര്‍മ്മിണിയായിരുന്നുകൊണ്ട് തന്റെ ജീവിതം ത്യാഗപൂര്‍ണ്ണമായ ഒന്നാക്കിമാറ്റാമെന്ന് വിചാരിച്ചിട്ടല്ല, ഏതെങ്കിലും തരത്തിലുള്ള ശാരീരികവൈകല്യമുള്ള ഒരാളിനോട് തോന്നാവുന്ന സഹതാപം പ്രണയമായി മാറിയതല്ല. അതുമല്ലെങ്കില്‍, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ അലൌകിക പരിമളത്തില്‍ വിരിഞ്ഞതല്ല. ഇത്തരത്തിലെല്ലാം നടക്കുന്ന വിവാഹങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടെങ്കിലും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ ഇത് അത്തരത്തിലൊന്നായി കണക്കാനാവില്ല. മനുഷ്യരുടെ ഇടയില്‍ ചരിത്രാതീതകാലം മുതല്‍ ബലിസമ്പ്രദായം നിലവിലുണ്ടായിരുന്നു. കൂട്ടത്തില്‍ മുന്തിയ ഒരെണ്ണത്തെ ബലിനല്‍കികൊണ്ട് കൂട്ടത്തിലുള്ള മറ്റുള്ളവരെ മഹാമാരിയില്‍ നിന്നും പ്രകൃതി കോപങ്ങളില്‍ നിന്നും രക്ഷിക്കുകയെന്നതായിരുന്നു ഈ ബലികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക യുക്തി. ബലിയില്‍ പ്രവര്‍ത്തിച്ച ഈ യുക്തിയുടെ വിവിധതരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ മതപരമായ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നമുക്കായി മരിച്ചു വീഴുന്ന പട്ടാളക്കാരനും ചാവേറായി പൊട്ടിത്തെറിക്കുന്ന തീവ്രവാദിയും ആധുനിക ലോകത്തിലെ ബലിയുടെ രണ്ട് വ്യത്യസ്തമായ നിക്ഷേപമേഖലകളാണ്. ഷെറിന്റെ വിവാഹവും ഒരു ബലിയാണ്. ശാരീരികമോ മാനസികമോ ആയി ശേഷിയില്ലാത്ത ഒരാളെ ഭര്‍ത്താവായി സ്വീകരിച്ചുകൊണ്ട് തന്റെ മനസ്സിലെ നിറമുള്ള സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എറിഞ്ഞുടച്ച ഈ പെണ്‍കുട്ടി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള തന്റെ കുടുംബത്തിനും അവിടെ തനിക്കു താഴെപിറന്ന കുട്ടികള്‍ക്കും തന്റെ തന്നെ വിശപ്പെന്ന മഹായാഥാര്‍ത്ഥ്യത്തിനും മോചനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സാമ്പത്തിക ശേഷിയുള്ള ഒരു അമേരിക്കന്‍ മലയാളി കുടുംബത്തില്‍ വധുവായിത്തീരുകയായിരുന്നു. വധുവായ ശേഷം അവിടെ കിട്ടിയ സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയോ മുതലെടുക്കുകയോ ചെയ്തിരിക്കാം പക്ഷേ വിവാഹം നടക്കുമ്പോള്‍ അത്തരം സാധ്യതകള്‍ വിദൂരമായിരുന്നു. ഇങ്ങനെ സ്വയം ബലിയായി തീര്‍ന്നുകൊണ്ട് അല്ലങ്കില്‍ തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും കാലമേല്പിക്കുന്ന ബാധ്യതകളേറ്റെടുത്തും ബലിയാടായിത്തീരുന്ന അനേകായിരം പെണ്‍കുട്ടികളുടെ കഥക്ക് നാം പാഴൂര്‍ പടിവരെയൊന്നും പോവേണ്ടതില്ല, നമ്മുടെ കണ്‍‌വെട്ടത്തില്‍ തന്നെ സുലഭമാണ്.

ഇനി വിവാഹത്തിലേക്ക് വരാം. നമ്മുടെ സമൂഹത്തില്‍ വിവാഹമെന്നതു കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്താണ്? ഒരാണിനും പെണ്ണിനും പരസ്പരം ശരീരം പങ്കുവച്ച് ജീവിക്കാനുള്ള ലൈസന്‍സുമാത്രമാണോ വിവാഹം. അല്ലേ അല്ല. വിവാഹം ഒരു ഉടമ്പടിയാണ്. ധാരാളം നിബന്ധനകള്‍ നിറഞ്ഞ ഒരു കോണ്‍‌ട്രാക്റ്റ്. ഒരു ഉടമ്പടിയും, അതിലടങ്ങിയിരിക്കുന്ന എല്ലാ മേഖലകളെയും ഒരു പോലെ തൃപ്തിപ്പെടുത്തികൊണ്ട് നടക്കുന്ന ഒന്നല്ല. ചില ഘടകങ്ങളില്‍ ആകര്‍ഷണത്വം കൂടുകയും മറ്റ് ചിലവ ന്യുട്രലുമായിരിക്കും. ചിലപ്പോള്‍ ദോഷമായിതീരാവുന്ന ഒരു ഘടകത്തെപോലും മറ്റ് ചില ഘടകങ്ങളോടുള്ള താത്പര്യത്തില്‍ നമ്മള്‍ സ്വീകരിച്ചെന്നും വരും. ഇത് ഒരു സാധാരണ വസ്തു ഉടമ്പടി മുതല്‍ ആണവകരാറുവരെയുള്ള കാര്യത്തില്‍ ബാധകമാണ്. വഴിയുണ്ട് എന്ന ഗുണം ഫലവൃക്ഷങ്ങളില്ലയെന്ന കുറവിനെ കവിഞ്ഞ് നില്‍ക്കുന്നതായികണ്ട് ഒരാള്‍ ഒരു വസ്തു പ്രമാണംചെയ്ത് വാങ്ങുന്നതു പോലെ എല്ലാ വിവാഹ ഉടമ്പടികളിലൂം പ്രത്യക്ഷവും പരോക്ഷവും ആയ ഘടകങ്ങള്‍ ഉണ്ട്. ഷെറിന്‍- ബിനു വിവാഹത്തില്‍ ഷെറിനു ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ സാമ്പത്തികമാ‍യി ഉന്നത നിലയില്‍ ഉള്ള ഒരു കുടുംബത്തിലേയ്ക്കുള്ള ബന്ധം, അത് നല്‍കുന്ന സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം എന്നിവയാണ്. എന്നാല്‍ കോട്ടങ്ങള്‍ എന്തൊക്കെയാണ്? തന്റെ ശാരീകവും മാനസികവുമായ ലോകങ്ങളില്‍ തനിക്കു പോന്ന ഒരു ജീവിത പങ്കാളിയുടെ അഭാവം. അങ്ങനെ ഭാഗികമായി മാത്രം ഗുണകരമാവുന്ന ഈ ഉടമ്പടിയിലെ സാമ്പത്തിക സുരക്ഷിതത്വം എന്ന ഏക സാധ്യതകൂടി അവതാളത്തിലാവുന്നതാണ് ഭാസ്കരകാരണവരില്‍ നിന്ന് അവള്‍ അറിയുന്നത്. ഇക്കാലയളവില്‍, കാരണവര്‍കുടുംബത്തിനുള്ളില്‍ അവള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയുടേയോ മുതലെടുപ്പിന്റെയോ കഥകള്‍ ഇന്ന് ആരു പറയും. ഷെറിനു ഇനി അതാരോടും പറയാനുള്ള അവകാശമില്ല കാരണം ഗുരുതരമായ ഒരു കുറ്റകൃത്യത്തിനു ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് ഇനി തന്റെ പൂര്‍വ്വാനുഭവങ്ങളിലെ ദൂരന്തങ്ങള്‍ പറയാനെന്തവകാശമാണുള്ളത്.

ഇത്തരത്തില്‍ ഒരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എന്ത് സംരക്ഷണമാണ് സ്റ്റേറ്റ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍, ദത്തെടുക്കുന്നവര്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സാമ്പത്തികമാ‍യ സെക്യൂരിറ്റി കാണിക്കണം. വസ്തുവായോ പണമായോ നല്‍കുന്ന ഈ ഉറപ്പിന്റെ മുകളിലാണ് ദത്ത് അനുവദിക്കുന്നത്. എന്നാല്‍ ഇവിടെ അത്തരം യാതൊരു വിധ സുരക്ഷയും ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ കുടുംബത്തിലെ സ്വത്തിന്റെ കൈവശക്കാരായവര്‍ അത് വഴിമാറ്റുകയും പെണ്‍കുട്ടികള്‍ വഴിയാധാരമാവുകയും ചെയ്യുകയാണ് സാധാരണയായി സംഭവിക്കുന്നത്. ഇവിടെയും ഇതെല്ലാമാണ് നടന്നത്.

മനുഷ്യന്റെ ജൈവപരമായ ആവശ്യങ്ങളില്‍ വിശപ്പും സെക്സും ഒരു പോലെ പ്രധാനങ്ങളാണ്. ഇതു രണ്ടും അര്‍ഹമായ രീതിയില്‍ സുരക്ഷിതമായും നിയമപരമായും ലഭ്യമാകാനുള്ള അവകാശം ഏതൊരു പൌരനുമുണ്ട്. എന്നാല്‍ ഭക്ഷണം വിലക്കപ്പെടുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സഹതാപമോ മാനുഷിക പരിഗണനകളോ സെക്സ് നിഷേധിക്കപ്പെടുന്ന ഒരാള്‍ക്ക് ലഭിക്കുന്നില്ല. അതൊരു സ്ത്രീയാണെങ്കില്‍ പറയാനുമില്ല. ഇതെല്ലാം അനുഭവിക്കേണ്ടവളാണ്, അപ്പോള്‍ മാത്രമാണ് ഒരു സ്ത്രീ കുലീനയായിതീരുന്നത് എന്ന ബോധമാണ് നമ്മുടെ സമൂഹം വച്ച് പുലര്‍ത്തുന്നത്. ഈ ഹിപ്പൊക്രസി നമ്മെ കുടുബബന്ധങ്ങളിലേ ആന്തരികമായ തകര്‍ച്ചയുടെ നെല്ലിപലകയിലെത്തിച്ചിരിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയിലും ജീവിത പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തിനു വേണ്ട മതിയായ കാരണമാണെന്നു നാമോര്‍ക്കണം. നമ്മുടെ സമൂഹത്തില്‍ നരബലിയുടെ പ്രതീകാത്മകമായ എന്തെല്ലാം പുതിയ രൂപങ്ങള്‍. ക്രിസ്ത്യന്‍ മതത്തില്‍ യുവതികള്‍ കന്യാസ്ത്രീകളാവുന്ന രീതി, എങ്ങനെ പുതിയകാലത്ത് നടപ്പിലാക്കുന്നുവെന്ന് അടുത്ത കാലത്ത് മഠങ്ങളില്‍ നിന്നു വന്ന വാര്‍ത്തകളും പീഢനങ്ങളും നമ്മോട് പറഞ്ഞതാണ്. ഇത്തരം വിവാഹങ്ങളെയും നാം ഈ അവബോധത്തോടെ വേണം നോക്കികാണാന്‍. അതുകൊണ്ട് ഏത് കാരാഗൃഹത്തിലേക്ക്‌ പറഞ്ഞുവിടുമ്പോഴും, ഏത് തൂക്കുകയര്‍ നാം തയ്യാറാക്കി വയ്ക്കുമ്പോഴും ഷെറിന്‍ എന്നോടും നിങ്ങളോടും പറയുന്നതിതാണ്. ഭക്ഷണത്തിനും ശാരീരികാവശ്യങ്ങള്‍ക്കുമായി അകാലമരണം ഇരന്നുവാങ്ങുന്ന പെണ്‍കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതില്‍ നിങ്ങളുടെ പെങ്ങളുടെ മുഖച്ഛായ ഉള്ളവരുണ്ടാകാതിരിക്കട്ടെ!!!!!!!!!!!

നീതിയുടെ ന്യൂസ് അവറുകളില്‍ സോളമന്റെ വിശുദ്ധിചമയുന്ന നമ്മുടെ ധര്‍മ്മത്തിന്റെ കാവലാളുകളേ പറയുക, ഷെറിന്‍ ആരോടാണ് നീതികാണിക്കേണ്ടത്? ദാരിദ്രത്തിന്റെ ഞെരിപ്പോടില്‍ നിന്ന് മകളെ ബലിനല്‍കിയെങ്കിലും രക്ഷപെടാമെന്ന് കരുതിയ തന്റെ രക്ഷിതാക്കളോടോ? രക്ഷിക്കാനും ശിക്ഷിക്കാനും കഴിവില്ലാതെ കേവലം ഒരു താലിചരടില്‍ തനിക്ക് ഒരു ഹോം നേഴ്സിനു തുല്ല്യമായ ഭാര്യാപദവിതന്ന ഭര്‍ത്താവിനോടോ? മകന്റെ ജീവിതത്തിലേക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ക്ഷണിച്ചിട്ട്, തന്റെ സാമ്പത്തികസുരക്ഷിതത്വമെന്ന പ്രതീക്ഷ കൂടി തെറ്റിച്ച്, ഒപ്പം വിലക്കെടുത്ത അടിമയ്ക്ക് കൊടുക്കുന്ന സുരക്ഷപോലും നിനക്കില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട സ്വത്ത് മാറ്റിയെഴുതിയ ഭര്‍തൃപിതാവിനോടോ? അതോ തിളക്കുന്ന തന്റെ യൌവ്വനത്തിനു ചൂട് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച സമൂഹത്തോടോ? ആരോടാണവള്‍ നീതികാണിക്കേണ്ടത്?????

ഒക്കെ പകര്‍ത്തുവാന്‍ കഴിയില്ല, ആ ഗതികേടില്‍ മാപ്പു ചോദിക്കുന്നുവെന്ന് വയലാര്‍ എഴുതിയതു പോലെ, ഈ നടന്നത് വെറുമൊരു കഥയെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇതിഹാസങ്ങളാരാരു പകര്‍ത്തും.

ആ ഗതികേടിനു നട്ടപ്പിരാന്തന്‍ മാപ്പ് ചോദിക്കുന്നു.

വാല്‍കഷ്ണം:
ഈ വിഷയത്തില്‍ ഞാനുമായി അഭിപ്രായവും വിമര്‍ശനവും പങ്കുവച്ച എന്റെ ബഹ്റൈന്‍ ബൂലോകം കൂട്ടുകാര്‍ക്ക് നന്ദി.

Download This Post In PDF Format

53 comments:

saju john said...

നീതിയുടെ ന്യൂസ് അവറുകളില്‍ സോളമന്റെ വിശുദ്ധിചമയുന്ന നമ്മുടെ ധര്‍മ്മത്തിന്റെ കാവലാളുകളേ പറയുക, ഷെറിന്‍ ആരോടാണ് നീതികാണിക്കേണ്ടത്? ദാരിദ്രത്തിന്റെ ഞെരിപ്പോടില്‍ നിന്ന് മകളെ ബലിനല്‍കിയെങ്കിലും രക്ഷപെടാമെന്ന് കരുതിയ തന്റെ രക്ഷിതാക്കളോടോ? രക്ഷിക്കാനും ശിക്ഷിക്കാനും കഴിവില്ലാതെ കേവലം ഒരു താലിചരടില്‍ തനിക്ക് ഒരു ഹോം നേഴ്സിനു തുല്ല്യമായ ഭാര്യാപദവിതന്ന ഭര്‍ത്താവിനോടോ? മകന്റെ ജീവിതത്തിലേക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ക്ഷണിച്ചിട്ട്, തന്റെ സാമ്പത്തികസുരക്ഷിതത്വമെന്ന പ്രതീക്ഷ കൂടി തെറ്റിച്ച്, ഒപ്പം വിലക്കെടുത്ത അടിമയ്ക്ക് കൊടുക്കുന്ന സുരക്ഷപോലും നിനക്കില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട സ്വത്ത് മാറ്റിയെഴുതിയ ഭര്‍തൃപിതാവിനോടോ? അതോ തിളക്കുന്ന തന്റെ യൌവ്വനത്തിനു ചൂട് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച സമൂഹത്തോടോ? ആരോടാണവള്‍ നീതികാണിക്കേണ്ടത്?????

ഒക്കെ പകര്‍ത്തുവാന്‍ കഴിയില്ല, ആ ഗതികേടില്‍ മാപ്പു ചോദിക്കുന്നുവെന്ന് വയലാര്‍ എഴുതിയതു പോലെ, ഈ നടന്നത് വെറുമൊരു കഥയെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇതിഹാസങ്ങളാരാരു പകര്‍ത്തും.

Muhammed Shan said...

കാലികം..,ചിന്തനീയം..
ഏറെ അഭിനന്ദനങ്ങള്‍

Unknown said...

ithu puliyayittundu

ശാശ്വത്‌ :: Saswath S Suryansh said...

വളരെ നന്നായിട്ടുണ്ട്... ആരെങ്കിലും ഇതൊന്ന് പറയാത്തതെന്ത് എന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും.

മാണിക്യം said...

മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന സത്യം'നട്ടപ്പിരാന്തന്‍' ഈ പോസ്റ്റിലൂടെ സധൈര്യം വിളിച്ചു പറയുന്നു. കാരണവരെ കൊല്ല ചെയ്തത് പാതകം, പക്ഷെ മറുപുറം കൂടി ചിന്തിക്കാം എന്തുകൊണ്ട് ഷെറിന്‍ കാരണവരെ കൊലചെയ്തു? അബലയും ചപലയും ആയി മുദ്രകുത്തുന്ന സ്ത്രീ നിര്‍ദാക്ഷിണ്യം ഒരാളെ കൊലചെയ്യാന്‍ മാത്രം നിലയില്‍ എത്തണമെങ്കില്‍ അതിനു തക്ക കാരണവും ഉണ്ടാവുമല്ലോ.സാമ്പത്തീകമായ തട്ടിപ്പ്'പെണ്ണ്'പൊറുക്കും അപ്പോള്‍ പൊറുക്കാനാവാത്തത് എന്തോ നടന്നു അതാവും അവള്‍ പ്രതികാര ദുര്‍ഗ്ഗയാവാന്‍ കാരണം അതിന് ആരു മാപ്പ് കൊടുക്കും?

Sulfikar said...

വളരെ വ്യക്തവും ശക്തവുമായ നിരീക്ഷണം. ഭ്രാന്തന്‍ എന്നാ ലേബല്‍ ഉള്ളത്കൊണ്ട് സദാചാരത്തിന്റെ കല്ലെറിയാന്‍ ആരും വരില്ല എന്ന് വിശ്വസിക്കാം.

yousufpa said...

ഈ അവലോകനത്തിന്ന് ഒരായിരം അഭിനന്ദനങ്ങൾ.ഒരു പാട് സംഭവങ്ങൾ ദിനം പ്രതി രാജ്യത്ത് അരങ്ങേറുന്നുണ്ട്.ആരാണതിന്റെ നെല്ലും പതിരും നോക്കുന്നത്.പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ പൊലും ഏതാനും ദിവസത്തിലൊതുങ്ങും അതിന്റെ ദു:ഖവും മറ്റു കാര്യങ്ങളും. ഓരോസംഭവങ്ങളും മറ്റൊരു സംഭവം കൊണ്ട് മായ്ക്കപ്പെടുന്നു.പിന്നെ എപ്പോഴെങ്കിലും ഓർക്കണമെങ്കിൽ അതിനെന്തെങ്കിലും പ്രത്യേകത ഉരുത്തിരിഞ്ഞു വരണം.ഉദാഹരണത്തിന് നട്ടൂസിന്റെ ഈ സൃഷ്ടി തന്നെ.ഇനി മൂലവിഷയത്തിലേക്ക് കടക്കാം.ഷെറിൻ എന്ന സ്ത്രീയൂടെ സത്യാവസ്ഥ നട്ടുസിന്റെ അഭിപ്രായമനുസരിച്ച് ശെരിയാണെങ്കിൽ(ശെരി തന്നെ),ഇപ്പോഴത്തെ അവസ്ഥയിൽ അവർക്കൊരു സഹായം ആരു നൽകും?.ഞാൻ നടേ പറഞ്ഞ സർവ്വതും മറന്ന് പുതിയതിനെ തേടുകയും കാണുകയും ചെയ്യുന്ന മനുഷ്യവർഗ്ഗം അതിനു തയ്യാറാകുമോ?

Anonymous said...

Exactly the same as my views.
Sherin was an unsatisfied wife, who ran in to trouble seeking what a woman wants.

She may be a criminal in front of the court of law, but in the inner her, she is not..

Harish said...

രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ ആ പഴയ കുട്ടിയുടെ ശബ്ദത്തില്‍... വീണ്ടും ചില സത്യങ്ങള്‍..

നന്ദി.. ഈ പോസ്റ്റിനു ഒരായിരം നന്ദി.

നിസ്സഹായന്‍ said...

ഹൃദയസ്പര്‍ശിയായ വിശകലനം. നമുക്കു ചുറ്റുമുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ യഥാര്‍ഥത്തില്‍ കുടുംബമോ സമൂഹമോ ഒക്കെ വിധിക്കുന്ന ബലികളുടെ അനിവാര്യഫലമാണെന്ന് ഓര്‍മിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ !

Anonymous said...

touching.. there could be so many hidden things like these.. thanks for sharing it.

Sinochan said...

ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എന്തുകൊണ്ട് സാധാരണ ജനതയ്ക്ക് കഴിയുന്നില്ല? ഈ വാര്‍ത്ത അറിഞ്ഞപോള്‍ എനിക്ക് ഫീല്‍ ചെയ്ത കാര്യം ആണ് ഇത്.

കപട സദാചാരം ആണ് ഇന്ന് മലയാളിയുടെ മുഖമുദ്ര. ചന്തി, ലൈംഗിക ബന്ധം എന്ന് പോലും പറയാന്‍ മടിയുള്ള എന്നാല്‍ വൃത്തികെട്ട എന്തും ചെയ്യുന്ന നാണം കേട്ട മുഖം.
സ്വന്തം മക്കളോടെന്കിലും സെക്സിനെ പറ്റി തുറന്നു പറയാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരും..

ഒഴാക്കന്‍. said...

ഈ നടന്നത് വെറുമൊരു കഥയെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇതിഹാസങ്ങളാരാരു പകര്‍ത്തും. :)

Manoraj said...

ഇത് പോലെ ഒന്ന് ചിന്തിച്ചപ്പോഴാണ് ഞാന്‍ പറഞ്ഞ കഥ എന്റെ മനസ്സില്‍ വന്നത്. കുറച്ച് ദിവസമായി അത് എഴുതി ഡ്രാഫ്റ്റ് മോഡില്‍ ഇട്ടിരിക്കുന്നു. ഒരു സുഹൃത്ത് അതിനായി ഒരു ചിത്രം വരക്കുന്നുണ്ട്. അത് കിട്ടിയാല്‍ ഞാന്‍ അത് പോസ്റ്റ് ചെയ്യും.. (പരസ്യം പതിക്കരുതെന്ന് എഴുതി വച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും.. ഞാനാരാ മോന്‍!!)

പോസ്റ്റ് വളരെ ചിന്തനീയം .. വിവാഹം കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇതുമൊക്കെ നടക്കും.

ചാണ്ടിച്ചൻ said...

കാലികപ്രസക്തമായ ചിന്ത...ചങ്കുറപ്പോടെ പറഞ്ഞിരിക്കുന്നു....എനിക്കെപ്പോഴും തോന്നാറുണ്ട്....ഇന്ന് ക്രിസ്തു തിരിച്ചു വന്നാല്‍ ആദ്യം ചെയ്യുക എല്ലാ കന്യാസ്ത്രീ മഠങ്ങളും തല്ലിത്തകര്‍ത്ത് അതിലെ വ്രണിതഹൃദയരെ മോചിപ്പിക്കുകയായിരിക്കും....

കണ്ണനുണ്ണി said...

പ്രതി ഭാഗത്തെ ന്യായം പലപ്പോഴും ആരും കണക്കിലെടുക്കാറില്ല...
ഈ കേസിനെ പറ്റി വായിച്ച പലപ്പോഴും ഷേറിന്റെ ഭാഗത്തെ ന്യായം എന്റെ മനസ്സിലും തോന്നിയിട്ടുണ്ട്.

sajid said...

ഇവന്മാർക്കൊക്കെ ഈ ഷെറിനെ വിടാറായില്ലെ ഇനിയും എന്നു വിജാരിച്ചു കൊണ്ടാ വായിച്ചു തുടങ്ങിയതു.. വായിച്ചുകഴിഞ്ഞപ്പൊ ഡാ ഇതു കൊള്ളാല്ലൊന്നു തൊന്നി ..

SMASH said...

സ്റ്റേറ്റിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷിതത്വത്തിന്റെ പ്രശ്നം തന്നെ ഇവിടെയും. അനാവശ്യമായ സാമൂഹിക ഇടപെടലുകള്‍ ഇല്ലാതെ രണ്ട് പേര്‍ക്ക് വിവാഹജീവിതം സാധ്യമാകുന്ന സമൂഹത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവായിരിക്കും എന്ന് ഞാന്‍ കരുതുന്നു. രണ്ട് പേര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ച് സ്വന്തം കാര്യം നോക്കി കഴിയുക എന്നതിന്‌ വിലങ്ങുതടിയായി പല കാര്യങ്ങളും ഉണ്ട്. ജാതി, മത യഥാസ്തിഥിക ചട്ടക്കൂടുകള്‍ നേരിട്ട് ഉയര്‍ത്തുന്ന ഭീഷണിയെ അവഗണിക്കാനാവില്ലെങ്കിലും പ്രണയത്തെ എതിര്‍ക്കാന്‍ ഇവര്‍ സമൂഹത്തിലെ ജീര്‍ണ്ണിച്ച കെട്ടുപാടുകളെ വിദഗ്ധമായി ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്.

ഭാവി, ജോലി, അടുത്ത തലമുറയെ എങ്ങനെ വളര്‍ത്തും, ഭാവിയിലേക്ക് എന്തൊക്കെ സമ്പാദിക്കണം, അങ്ങനെയങ്ങനെ നമ്മുടെ സമൂഹത്തില്‍ സ്റ്റേറ്റിന്‌ യാതൊരു ഉറപ്പും തരാന്‍ കഴിയാത്ത കുടുംബ ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് മുഴുവന്‍ സാമൂഹക കെട്ടുപാടുകള്‍ വഴി ലഭിക്കുന്ന ബന്ദുബലവും സൗഹൃദവും വഴിയാണ്‌. ഇത്തരം കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്ത്വം മുഴുവന്‍ ഈ ദമ്പതികളുടെ മാത്രം തലയില്‍ വരും എന്ന അവസ്ഥയിലാണ്‌ ജാതി മത, കുടുംബ പാരംബര്യം, എന്നീ റൗഡികള്‍ ചേര്‍ന്ന് ജനങ്ങലിലെ മനുഷ്യത്വത്തെ അടിച്ചമര്‍ത്തുന്നത്. ഒരാളെ മനുഷ്യന്‍ എന്നതിലുപരി ജാതി, മത അനുയായി അല്ലെങ്കില്‍ പാവപെട്ടവന്‍ പണക്കാരന്‍ എന്നീ രീതികളില്‍ കാണാന്‍ മാത്രം പഠിപ്പിക്കുന്നു. അതിനാല്‍ അടക്ക‌ഒതുക്ക തിയറികള്‍ പ്രകാരം പ്രണയംവിവാഹങ്ങള്‍ എല്ലാം തന്നെ ജാതിയും, മതവും, നിലയും വിലയും നോക്കിയുള്ളതാകുന്നു. അവസാനം അറേഞ്ച്ഡ് ലവ് മാരേജ്, അല്ലെങ്കില്‍ പക്കാ അറേഞ്ച്ഡ് എന്ന കച്ചവടത്തിലേക്ക് വഴിമാറുന്നു. അതു വഴി "മിക്ക പ്രണയവിവാഹങ്ങളും പരാജയം ആണ്‌' എന്ന്, ഇവിടുത്തെ യാഥാസ്ഥിതികര്‍ക്കും, വനിത, മനോരമ പോലുള്ള അറു പിന്തിരിപ്പന്‍ മാധ്യമ പ്രഹസനങ്ങക്കും കുറേ ഉടായിപ്പ് സ്റ്റാറ്റിറ്റിക്സുകള്‍ നിരത്തി പ്രചരിപ്പിക്കാനും സാധിക്കുന്നു. ഈ കലക്കവെള്ളത്തില്‍ നിന്നു തന്നെയാണ്‌‌, അഭിനവ മനുവായ സത്യന്‍ അന്തിക്കാണിനെപോലുള്ളവര്‍ക്ക് യുവാക്കളെയും സ്ത്രീകളെയും ഉപദേശിക്കാനുള്ള കോപ്പ് കിട്ടുന്നതും.

Jishad Cronic said...

ചങ്കുറപ്പോടെ പറഞ്ഞിരിക്കുന്നു.

Pony Boy said...

അത് ശരിതന്നെ..പക്ഷേ ഈ കാരണങ്ങളൊന്നും ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കാനും മാത്രം റീസണബിൾ അല്ല....പക്ഷേ ഷെറിൻ ഒരു 10 കൊല്ലത്തിനകം പുറത്തിറങ്ങാനുള്ള വകുപ്പേ ഉള്ളെന്നു തോന്നുന്നു...എനിവേ..ഇപ്പോൾ ഷെറിൻ ഒരു സെലിബ്രിറ്റിയാണ്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വളരെ ശക്തവും വ്യക്തവുമായി പറഞ്ഞിരിക്കുന്നു..

Jubin Jacob Kochupurackan said...

തികച്ചും സത്യവും ചിന്തനീയവുമായ ചില കാര്യങ്ങൾ. അതു നന്നായി അവതരിപ്പിക്കുകയും കൂടി ചെയ്തപ്പോൾ പൂർണ്ണമായി... ഇതെഴുതാൻ കാണിച്ച ധൈര്യത്തിനൊരായിരം പൂച്ചെണ്ട്. വിശദമായ അഭിപ്രായം പിന്നാലെ എഴുതാം...

NITHYAN said...

അളന്നുമുറിച്ച കൃത്യമായ നിരീക്ഷണങ്ങള് നട്ടപ്പിരാന്തന്. എസ്.എം.ഇ ബലാല്സംഗക്കേസുപോലെ ശ്രദ്ധാപൂര്വം വീക്ഷിച്ച വേറൊരു കേസായിരുന്നു ഇത്. പക്ഷേ ഇതേപറ്റി എഴുതിയില്ല. അര്ദ്ധസത്യങ്ങളെക്കാള് അപ്രിയസത്യങ്ങള് വരികള്ക്കിടയില് കിടക്കുന്നതായി സംഭവം നടന്നപ്പൊഴേ തോന്നിയിരുന്നു.

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

പ്രിയ നട്ടാപ്പി മാഷെ..

ഈ വേറിട്ട വീക്ഷണത്തെ പ്രശംസിക്കുന്നു. എന്നാൽ അറിഞ്ഞുകൊണ്ട് അങ്ങിനെയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതിനുശേഷം, സാമൂഹിക ധർമ്മങ്ങൾക്കനുസരണമല്ലാതെ ജീവിതം നയിച്ചതിനെ എങ്ങിനെ ന്യായീകരിക്കാൻ പറ്റും..? ഒരു ഉദാ..ഒരാൾ അറിഞ്ഞുകൊണ്ട് ഒരു വേശ്യാവൃത്തി ജീവിതത്തിലേക്ക് പ്രവേശിക്കുകയും മറ്റൊരാൾ എന്റെ കുഴപ്പം കൊണ്ടല്ലാതെ അത്തരം പ്രവൃത്തിയിലേക്ക്(ചതിച്ചു എന്നൊക്കെ പറഞ്ഞ്) വീഴുകയും ചെയ്താൽ ഈ രണ്ടാമത്തെ കക്ഷിയെ എനിക്ക് കുറ്റക്കാരനായി കാണാൻ പറ്റൂ.എന്നാൽ ഇവിടെ ഷെറിൻ ശൈശവ വിവാഹമൊന്നുമല്ലല്ലൊ കഴിച്ചത്..? തന്റെ വരന്റെ കുറവുകൾ നന്നായി അറിഞ്ഞുകൊണ്ട് ആ ജീവിതത്തിലേക്ക് പ്രവേശിക്കുകയും മറ്റുള്ള നേട്ടങ്ങൾ സ്വായത്തമാക്കുകയും ചെയ്തിട്ട് ന്യായാന്യായങ്ങൾ നിരത്തുന്നതിൽ എന്തു യുക്തി..?
“ദാരിദ്രത്തിന്റെ ഞെരിപ്പോടില്‍ നിന്ന് മകളെ ബലിനല്‍കിയെങ്കിലും രക്ഷപെടാമെന്ന് കരുതിയ തന്റെ രക്ഷിതാക്കളോടോ? രക്ഷിക്കാനും ശിക്ഷിക്കാനും കഴിവില്ലാതെ കേവലം ഒരു താലിചരടില്‍ തനിക്ക് ഒരു ഹോം നേഴ്സിനു തുല്ല്യമായ ഭാര്യാപദവിതന്ന ഭര്‍ത്താവിനോടോ? മകന്റെ ജീവിതത്തിലേക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ക്ഷണിച്ചിട്ട്, തന്റെ സാമ്പത്തികസുരക്ഷിതത്വമെന്ന പ്രതീക്ഷ കൂടി തെറ്റിച്ച്, ഒപ്പം വിലക്കെടുത്ത അടിമയ്ക്ക് കൊടുക്കുന്ന സുരക്ഷപോലും നിനക്കില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട സ്വത്ത് മാറ്റിയെഴുതിയ ഭര്‍തൃപിതാവിനോടോ? അതോ തിളക്കുന്ന തന്റെ യൌവ്വനത്തിനു ചൂട് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച സമൂഹത്തോടോ? “... ഈ വാക്കുകൾ, ഷെറിന് അങ്ങിനെയൊരു വാഗ്ദാനം ഭർതൃവീട്ടുകാർ നൽകിയിട്ടുണ്ടൊ ഉണ്ടെങ്കിൽ അതുപാലിച്ചിട്ടില്ലെന്ന് എങ്ങിനെ അനുമാനിക്കാം..? ഇവിടെ അങ്ങിനെയൊരു വാഗ്ദാനം നൽകപ്പെട്ടുവെന്നിരിക്കട്ടെ, വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ചെയ്യേണ്ടിയിരുന്ന വ്യവസ്ഥകൾ ഷെറിൽ പാലിച്ചില്ലെങ്കിൽ..?...മാഷെ ഈ പോസ്റ്റിൽ പറയുന്നത് സമൂഹ്യ വ്യവസ്ഥിതിയുടെ കുഴപ്പം എന്നൊക്കെ പറയുമ്പോൾ എല്ലാം 100% ആയി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്ന് ചൂട്ണിക്കാണിക്കട്ടെ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളരെ ശ്രദ്ധയോടെ മെനഞ്ഞെടുത്ത ചിന്തനീയമായ പോസ്റ്റ്.

ഈ പോസ്റ്റില്‍ നട്ടപ്പിരാന്തന്‍ ചൂണ്ടിക്കാണിക്കുന്ന ബലി എന്ന ബോധത്തിന് നമ്മുടെ സമൂഹമനസ്സുകളില്‍ ഇത്ര ആഴത്തില്‍ വേരോടുവാനുള്ള സാഹചര്യങ്ങളൊരുക്കുന്നത് ആരാണ് ഏതു സ്ഥാപനങ്ങളാണ് എന്നു കൂടി വിശദീകരിച്ചാലേ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ അന്തസത്തയിലേക്കെത്താന്‍ കഴിയൂ.

“ഒരു കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നതില്‍ വ്യക്തിഗതമായ കര്‍തൃത്വത്തേക്കാള്‍‍, സാമൂഹിക സാഹചര്യങ്ങള്‍ക്കാണ് കൂടുതല്‍ പങ്കെന്ന് നവോത്ഥാനം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുള്ളതാണ്“ എന്ന വാചകത്തില്‍ ഇതു മൂടി വച്ചിരിക്കുന്നു എന്നതിനാലാണ് ഈ അവ്യക്തത.

പാവപ്പെട്ടവൻ said...

ആ കൊലക്ക് പിന്നിലുള്ള സംഭവങ്ങള്‍ ഇതാണങ്കില്‍ ഇവിടെ കുറ്റം ചെയ്തത് ഷെറിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാന്‍ ആലോചിച്ചവരാണ്. ജന്മന ശാരീരികവും മാനസികവുമായ വളര്‍ച്ച എത്താത്ത ഒരാളെകൊണ്ട് ഒരു വൈകല്ല്യവും ഇല്ലാത്ത ഒരാളെ വിവാഹം ചെയ്യിപ്പിക്കാം എന്ന ചിന്തയില്‍ ഒരു മാനുഷികമായ സ്പര്‍ശവും അതുപോലെ തന്നെ ക്രൂരമായ ഒരു വൈകല്ല്യമുഖവുമുണ്ട് . മാനുഷികമായ വശങ്ങള്‍ ഈ കേസില്‍ ഒഴിവാക്കാം .ദാരിദ്ര്യത്തില്‍ നിന്ന് പെട്ടന്ന് ഒരു മോചനം ഒരു കല്ല്യാണത്തില്‍ കൂടി സാധ്യമാകുമെന്നാശിച്ച ഒരാള്‍ അതിന്റെ ഉറപ്പു
വരുത്താതിരുന്നിടെത്താണ് കുറ്റകരമായ അനാസ്ഥനടന്നിരിക്കുന്നത് . എന്റെ അഭിപ്രായത്തില്‍ ഷെറിനെ ഈ വിവാഹത്തിലേക്ക് നിര്‍ബന്ധിച്ച ആളാണ്‌ കുറ്റക്കാരന്‍ . എന്തുകൊണ്ട് സ്വത്തവകാശം നിഷേധിച്ചപ്പോള്‍ ഷെറിന്‍ നിയമവഴികള്‍ തേടിയില്ല. അപ്പോള്‍ കുറ്റവാസനയുള്ള ഒരു മനസ് ഷെറിന് ഉണ്ടായിരുന്നു എന്നല്ലേ മനസിലാക്കണ്ടത് ? ഷെറിന്റെ സാമ്പത്തികമായ പിന്നാക്ക അവസ്ഥ ക്രൈം നടത്തുന്നതിനു കാരണമല്ലങ്കിലും ഷെറിന്‍ സാമ്പത്തികമായ തിരിമറികള്‍ അമേരിക്കയില്‍ വെച്ച് നടത്തിയിട്ടുണ്ട് എന്ന് ഈ കേസില്‍ കേള്‍ക്കാന്‍ കഴിഞ്ഞ്ട്ടുണ്ട് . കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കണം അതാണ്‌ പ്രകൃതിനിയമം. അവിടെ സാമ്പത്തികമായ പിന്നാക്ക അവസ്ഥയോ, രോഗാവസ്ഥയോ , മറ്റു ന്യായികരണമോ അപ്രസക്തമാണ്‌ .

ആളവന്‍താന്‍ said...

നല്ല പോസ്റ്റ്‌..!

പട്ടേപ്പാടം റാംജി said...

ഒരു കുറ്റവാളിയുടെ മനസ്സ്‌ അതെന്തായാലും ഇവിടെ എല്ലാരും തിരസക്കരിക്കുന്നു. നിയമന്സള്‍ക്ക് നിയമത്തിന്റെ വഴി മാത്രം. കുറ്റവും തെളിവുകളും മാത്രം. ഇവിടെ ഒന്നും അതിനു കാരണമാക്കുന്ന സാഹചര്യങ്ങളെയോ അത് വന്ന വഴിയെയോ കുറിച്ച് വെറും പരച്ചിലുകളിലൂടെ അവസാനിപ്പിച്ച് കളയുന്നു.
ഇതില്‍ ലേഖകന്‍ പറഞ്ഞത്‌ പോലെ മുകളില്‍ മുഴച്ച് നില്‍ക്കുന്ന ഒരു പ്രതിയെ പിടി കൂടി ശിക്ഷിക്കുക എന്നിടത്ത് എല്ലാം അവസാനിപ്പിക്കുന്നു. അതിന്റെ യഥാര്‍ത്ഥ കാരണങ്ങളിലെക്ക് ഒരിക്കലും ചെന്നെത്തുന്നില്ല.
ഇക്കഥയില്‍ ഷെറിന്‍ ചെയ്തത് കുറ്റം തന്നെ എങ്കിലും ആ മനസ്സിനെ മറ്റുള്ളവര്‍ അറിയാതിരിക്കുന്നതും ഒരു കുറ്റം തന്നെ.
വളച്ചുകെട്ടില്ലാതെ നേരെചൊവ്വേ പറഞ്ഞ ചിന്തനീയമായ ലേഖനം.

Abdul Salim Kochi said...

ചിന്തനീയമായ പോസ്റ്റ്‌.
പുതിയ പുതിയ ചൂട് വാര്‍ത്തകള്‍ കടന്നു വരുമ്പോള്‍ പഴയ വാര്‍ത്തകള്‍ വിസ്മ്രിതിയിലാണ്ട് പോകുന്ന അവസ്ഥയില്‍
ഒരു കേസിന്റെ ഗഹനമായ ഈ വിശകലം വായനക്കാര്‍ക്കിടയില്‍ ഒരു ചോദ്യ ചിഹ്നം അവശേഷിപ്പിക്കുന്നു.
വളരെ നന്നായി സാജു ബായ്.

Anonymous said...

കണ്ണടച്ച് ഇരുട്ടാക്കുന്നതിന്റെ പേരാണോ നട്ടപ്പിരാന്ത് എന്ന്?

"...വിലക്കെടുത്ത അടിമയ്ക്ക് കൊടുക്കുന്ന സുരക്ഷപോലും നിനക്കില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട സ്വത്ത് മാറ്റിയെഴുതിയ ഭര്‍തൃപിതാവിനോടോ?"

അര്‍ഹതപ്പെട്ട സ്വത്ത്‌ കൊടുക്കാതിരുന്നാല്‍ ഒരാള്‍ക്ക്‌ മറ്റൊരാളെ കൊല്ലാമോ?

ഇതുകൂടി വായിക്കുക:

ഷെറിന്‍ കാരണവരുടെ കരണത്ത് അടിക്കുന്നത് കണ്ടുവെന്ന് സാക്ഷി

മാവേലിക്കര: ഒരിക്കല്‍ ദേഷ്യപ്പെട്ട് സംസാരിച്ചതിന് ഷെറിന്‍ ഭാസ്‌കര കാരണവരുടെ കരണത്തടിക്കുന്നത് കണ്ടുവെന്ന് ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും അയല്‍വാസിയുമായ വി.കെ.വാസുദേവന്‍ വെള്ളിയാഴ്ച കോടതിയില്‍ മൊഴിനല്‍കി. കാരണവര്‍ വധക്കേസില്‍ നാലാം സാക്ഷിയാണ് വാസുദേവന്‍.

അടികൊണ്ട് കാരണവരുടെ കണ്ണടയുടെ ഗ്ലാസ് ഇളകി താഴെ വീണു. ഗ്ലാസുകൊണ്ട് കണ്ണിന്റെ പുറംഭാഗം മുറിഞ്ഞ് ചോര വന്നു.

ഷെറിന്റെ സ്വഭാവം, വഴിവിട്ട പ്രവൃത്തികള്‍, ധൂര്‍ത്ത്, സ്വഭാവദൂഷ്യം എന്നിവയെപ്പറ്റി പലപ്പോഴും കാരണവര്‍ പറഞ്ഞിട്ടുണ്ട്. മകനെയോര്‍ത്താണ് എല്ലാം ക്ഷമിക്കുന്നതെന്നും കാരണവര്‍ പറയുമായിരുന്നു.

ഷെറിന് കള്ളപ്പണ ഇടപാട് ഉണ്ടായിരുന്നതായും ഷെറിന്‍ മറ്റു പ്രതികളെ വിളിച്ചുവരുത്തി കാരണവരെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും വാസുദേവന്‍ വിസ്താരവേളയില്‍ മൊഴിനല്‍കി. കാരണവരുടെ മുറിയില്‍നിന്ന് മോഷണം പോയ ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍ഫോണുകള്‍, രണ്ട് വാച്ചുകള്‍, കാമറ എന്നിവയും വാസുദേവന്‍ കണ്ട് തിരിച്ചറിഞ്ഞു.

ഷെറിന്‍ മദ്യം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അഞ്ചാം സാക്ഷിയും കാരണവരുടെ ഡ്രൈവറുമായിരുന്ന ഉദയകുമാര്‍ കോടതിയില്‍ മൊഴിനല്‍കി. ഷെറിന്‍ പണം തന്ന് തന്നെക്കൊണ്ട് മദ്യം വാങ്ങിപ്പിക്കാറുണ്ട്. മദ്യത്തിന്റെ വീതം തനിക്കും തരും.

കാരണവരുടെ സുഹൃത്ത് പത്മാക്ഷനില്‍നിന്ന് ഒരുലക്ഷം രൂപ ഷെറിന്‍ കടം വാങ്ങിയിരുന്നു. ഇയാള്‍ വീട്ടില്‍ വന്ന് ബഹളം വച്ചപ്പോള്‍ കാരണവരാണ് പണം തിരികെ നല്‍കിയത്. നവംബര്‍ 6ന് കൊല്ലകടവില്‍നിന്ന് 20 ഉറക്കഗുളിക ഷെറിന്‍ വാങ്ങിപ്പിച്ചു. കാരണവരുടെ പേരില്‍ ബില്ലും വാങ്ങിച്ചു. ഡാഡി ചോദിച്ചാല്‍ പല്ലുവേദനയ്ക്കുള്ള ഗുളികയാണ് വാങ്ങിയതെന്ന് പറയാന്‍ ഷെറിന്‍ പറഞ്ഞു. പിന്നീട് ഷെറിന്‍ 350 രൂപയ്ക്ക് വിസ്‌കിയും വാങ്ങിപ്പിച്ചു.

നവംബര്‍ 7ന് രാവിലെ ആറുമണിക്ക് ചായ കുടിക്കാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ മുന്‍വശവും അടുക്കളയുടെ വാതിലും തുറന്നുകിടന്നിരുന്നതായി വേലക്കാരി കമലമ്മ പറഞ്ഞു. മദ്യപിച്ച് ഫിറ്റായിരുന്നതിനാല്‍ അടയ്ക്കാന്‍ മറന്നുപോയതാണെന്ന് ഷെറിന്‍ പറഞ്ഞു.

എട്ടാം തീയതി രാവിലെ അടുക്കളയിലും കാരണവരുടെ മുറിക്കു മുന്നിലും മുളകുപൊടി കണ്ട് ഷെറിനെ വിളിച്ചുകൊണ്ടുവന്നു. കുലുക്കി വിളിച്ചിട്ടും കാരണവര്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് കാരണവര്‍ മരിച്ചതായി അറിഞ്ഞതെന്ന് ഉദയകുമാര്‍ മൊഴി നല്‍കി.

saju john said...

Dear All......

Thanks for your comments to make a healthy debate on this issue.

Within 2-3 days I will revert you all with my point of views.

with love......

Anil cheleri kumaran said...

പാവം ഷെറിന്‍ !!

sudhiearath said...

വളര്രെ നന്നായി. ഒരു വ്യക്തിയുടെ പ്രശ്നം എന്നതരത്തിലല്ല. സാമൂഹ്യ വിമര്‍ശം എന്ന നിലയിലാണ് പ്രശ്നത്തെ സമീപിച്ചത്.ബലി ഉടമ്പടി എന്നിവ ശ്രദ്ധേയം. കാണാതെ പോകുന്നത് കാഴ്ചപ്പെടുത്തുന്നത് തന്നെ നട്ടപ്രാന്തിന്റെ വെട്ടവും വെളിപാടും.

വയ്സ്രേലി said...

വളരെ നന്നായിരിക്കുന്നൂ നട്ടെട്ടന്‍ സിബിഐ

വായിച്ചു രസിക്കാം എന്നലാതെ ഇതില്‍ എന്തെങിലും സത്യം ഉണ്ടു എന്നു എനിക്കു വിശ്വസിക്കാന്‍ കഴിയുനില്ല.

അറിഞ്ഞിടത്തോളം ഷെറിന്‍-നെ പോലെ സ്വോഭാവ ദൂഷ്യം ഉള്ള ഒരു പെണിനെ വിശ്വസിച്ചു കാരണവര്‍ തന്റെ സമ്പാദ്യം എഴുതി കൊടുക്കണോ?

jayanEvoor said...

ഞാനിതിൽ കമന്റിട്ടു എന്ന ധാരണയിലായിരുന്നു.
ഇട്ടില്ല എന്ന് ഇന്നാണു മനസ്സിലായത്.

ഇത്തരം കേസുകളിൽ ഒന്നിലും നമുക്ക് ഏകപക്ഷീയമായി ഒരാൾ ശരി ഒരാൾ തെറ്റ് എന്ന് തീർത്തുപറയാനാവില്ല.

എന്തൊക്കെ കാരണങ്ങൾ ഉണ്ടായാലും കൊലയാളി സംഘത്തെ ഉപയോഗിച്ച് ഒരാളെ നിഷ്ഠുരമായി കൊല ചെയ്യാൻ തുനിഞ്ഞ തെറ്റിനു നൽകുന്ന വെയിറ്റേജ് ഈ ലേഖനത്തിൽ കുറഞ്ഞുപോയി.

സ്വന്തം സ്ത്രീത്വമോ പുരുഷത്വമോ, ലൈംഗികാഭിനിവേശങ്ങളോ അടിച്ചമർത്തപ്പെട്ടാൽ കൊലപാതകം ചെയ്ത് അതു പരിഹരിച്ചുകളയാം എന്ന് ആരും കരുതാൻ പാടില്ല എന്നാണ് എനിക്കു തോന്നുന്നത്.

ഇതിപ്പോൾ ഒരു സ്ത്രീ ജയിലിലാക്കപ്പെട്ടു എന്നുള്ളതുകൊണ്ട് ആളുകൾ ഷെറിനോട് സഹതപിക്കുന്നു.

എന്റെ മറുചൊദ്യം ഇതാണ്.

സാമ്പത്തികമായി ഉന്നതശ്രേണിയിലുള്ള ഭാര്യയാൽ ലൈംഗികമായി അവഗണിക്കപ്പെടുന്ന ഒരു ഭർത്താവ് തന്റെ പണക്കാരി ഭാര്യയെ കൊലപ്പെടുത്തിയാൽ എന്താവും നിലപാട്‌?

ഭാര്യ അയാളെ സാമ്പത്തികമായും, ലൈംഗികമായും നിരന്തരം അവഗണിക്കുന്നു എന്നിരിക്കട്ടെ.

അപ്പോൾ അയാൾ ചെയ്തത് ശരിയാകുമോ?

Anonymous said...

ഒരങ്കത്തിനുള്ള ബാല്യം ഷെറിന്‌ ഇനിയും ബാക്കിയുണ്ട്‌..... സമാധാനമായി................

Bachoo said...

എന്തായാലും അസംതൃപ്ത മോഹങ്ങളുമായി കഴിഞ്ഞ ഒരു പാവം പെണ്കൊടി തന്റെ ചില്ലറ മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ നടത്തിയ ഒരു കുഞ്ഞു കൊലപാതകമായിരുന്നു അതെന്നിരിക്കെ, അത് ആസൂത്രണം നടത്തിയ ആ നിര്‍മ്മല മനസിന്റെ ഉള്ളറകളിലേക്ക് തീര്‍ഥയാത്ര നടത്തിയ മൊട്ടേട്ടനെ, ക്രൈമും ഫയറും വായിച്ചു ഇക്കിളി പൂണ്ട് ടിവിയില്‍ ഷെറിന്റെ അവയവ മിനുപ്പ്‌ കണ്ടു 'ഉദ്ധരിച്ചും' നടക്കുന്നവര്‍ മുച്ചൂടും പിന്താങ്ങാതിരിക്കുന്നതില്‍ അത്ഭുതമില്ല. പക്ഷെ കുറഞ്ഞ പക്ഷം മഗ്ദലീനമറിയത്തെ പനിനീരാല്‍ കാല്‍ കഴുകി വിശുദ്ധയാക്കിയ യേശുദേവനെ വായിച്ച വേദവിശാസികള്‍ , യേശുദേവന്റെ ഈ നേര്‍ പിന്ഗാമിയെ അംഗീകരിക്കാത്തത് ഹാ കഷ്ടം! അല്ലെങ്കില്‍ വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ വരെയുള്ള രതിയുടെ പ്രാധാന്യം ആധികാരികമായി പറഞ്ഞു വെച്ച ഫ്രോയ്ഡ് അപ്പൂപ്പനെ വായിച്ചവര്‍ എങ്കിലും ഈ സോഷ്യോ/സൈക്കോ അനലിസിനെ ഒന്ന് അപ്രിഷിയെറ്റ്‌ ചെയ്യണമായിരുന്നു. സാരമില്ല മൊട്ടേട്ടാ, പുവര്‍ മല്ലൂസിന് പണ്ടേ മറ്റുള്ളവരെ അംഗീകരിക്കാന്‍ വല്യ മടിയാ....
ഈ ദൌത്യം തുടരുക:
അടുത്തതായി കാമുകനെ 'കീമ'യാക്കിയ ഓമന ഡോക്ടറുടെയും, നെറികെട്ട സമൂഹം പീഡോഫില്‍ എന്നും കുഞ്ഞുങ്ങളെ ബലാല്‍ക്കാരം ചെയ്ത കൊന്നവന്‍ എന്നും മുദ്ര കുത്തിയ സെബാസ്റ്റ്യന്‍ എന്ന പാവം ചെറുപ്പക്കാരന്റെയും കദന-മന:ശാസ്ത്രവും ഒന്ന്‍ അനാവരണം ചെയ്യണമെന്ന് എന്റെ എളിയ അപേക്ഷ.

Bachoo said...
This comment has been removed by the author.
SMASH said...

മച്ചാ, ബച്ചു...

ഷെറിന്‍ ചെയ്തത് തെറ്റല്ല എന്ന്‍ ആരും ഇവിടെ പറയുന്നില്ല. അവളെ അത്തരം ഒരു അവസ്ഥയില്‍ എത്തിച്ച മറ്റുള്ളവരും ഈ തെറ്റില്‍ പരോക്ഷമായി ചെറിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍
ചെയ്ത തെറ്റിലും ഉപരി നിങ്ങള്‍ പറഞ്ഞ പോലെ "ക്രൈമും ഫയറും വായിച്ചു ഇക്കിളി പൂണ്ട് ടിവിയില്‍ ഷെറിന്റെ അവയവ മിനുപ്പ്‌ കണ്ടു 'ഉദ്ധരിച്ചും' നടക്കുന്നവര്‍" അവള്‍ ഒരു പെണ്ണായതു കൊണ്ടു മാത്രം ആര്‍മാദിക്കുന്നത് ശരിയാണോ!!ഇത്താരക്കാര്‍ ഈ നാട്ടില്‍ ഇഷ്ടംപോലെ ഉണ്ട്ട് എന്നത് ഒരു വലിയ സത്യമാണ്.ബാലപീഡകന്‍ സബാസ്റ്യന്‍ന്റെ കാര്യം വേറെ ഇത് വേറെ.

SMASH said...

സാമ്പത്തികമായി ഉന്നതശ്രേണിയിലുള്ള ഭാര്യയാൽ ലൈംഗികമായി അവഗണിക്കപ്പെടുന്ന ഒരു ഭർത്താവ് തന്റെ പണക്കാരി ഭാര്യയെ കൊലപ്പെടുത്തിയാൽ എന്താവും നിലപാട്‌?
ഭാര്യ അയാളെ സാമ്പത്തികമായും, ലൈംഗികമായും നിരന്തരം അവഗണിക്കുന്നു എന്നിരിക്കട്ടെ.
അപ്പോൾ അയാൾ ചെയ്തത് ശരിയാകുമോ?

@jayanEvoor
ഇങ്ങനെയുള്ള സംഭവങ്ങള്‍ ആരറിയാന്‍? ലൈംഗികത എന്നാ ഒരു പ്രശ്നം പോലും ആരും ഉന്നയിക്കുകയെ ഇല്ല. മാധ്യമങ്ങള്‍ പോലും ഇത് കയ്യൊഴിയും, കാരണം ഷെറിന്‍റെ അത്ര ഗുമ്മ് ഇയാള്‍ക്കില്ലല്ലോ! ഇതുപോലെ എത്ര സംഭവങ്ങള്‍ ഇതിനകം നടന്നിരിക്കാം. ഇത് ഷെറിനു പകരം വല്ല പാവപെട്ട വീട്ടിലെ കാണാന്‍ മെനയില്ലാത്ത സ്ത്രീ ച്ചെയ്താലും ഒരുപക്ഷെ മാധ്യമങ്ങള്‍ ആഘോഷിക്കുമായിരുന്നില്ല. ആളുകളുടെ(ഒരു വിഭാഗം) കണ്ണ് അവള്‍ ചെയ്ത കുറ്റത്തിലല്ല, മറിച്ച് അവളില്‍ തന്നെയാണ്‌. അവളെ അനുകൂലിക്കുന്നവരുടെ(ഒരു വിഭാഗം) കണ്ണും ഈ പറഞ്ഞ കാര്യത്തില്‍ തന്നെ എന്നത് ഇതിന്റെ മറുവശം. ചിലര്‍ക്ക് അവള്‍ ശിക്ഷിക്കപെടുന്നതിലും, പ്രദര്‍ശനവസ്തുവായി നാണം കെടുന്നതിലും കിട്ടുന്ന മനോരോഗതുല്യമായ, ഒരു നിഗൂഢ ആനന്ദം. ചിലര്‍ക്ക അവളുടെ അവസ്ഥയില്‍, അവള്‍ കാണാന്‍ കൊള്ളാവുന്നതിനാല്‍ തോന്നുന്ന ഒരു ഇത്! എന്തായാലും മുകളില്‍ പറഞ്ഞ നിഗൂഢ ആനന്ദത്തോളം മൃഗതുല്യമല്ല ഈ ഒരു "ഇത്" അറ്റ്ലീസ്റ്റ് അതിന്‌ ഒരു മനുഷ്യത്വം എങ്കിലും ഉണ്ട്. എന്നാല്‍ മറ്റേത് പല തരം സാമൂഹിക ജീര്‍ണ്ണതകളില്‍ നിന്നും ഉടലെടുക്കുന്ന മനോഭാവമാണ്‌. അതു വളര്‍ന്നു വരുന്നുണ്ട് എന്ന് അറിഞ്ഞിട്ട് തന്നെയാണ്‌
ഷെറിന്‍ കേസുപോലെ ആളുകള്‍ക്ക്(ചില പ്രത്യേക എനം) താല്പര്യമുള്ള വിഷയങ്ങള്‍ മഹാ മാനവിക പത്രങ്ങളും ചാനലുകളും അമിത പ്രാധാന്യം നല്‍കി ഉദ്ഘോഷിക്കുന്നത്.

"ഭാര്യ അയാളെ സാമ്പത്തികമായും, ലൈംഗികമായും നിരന്തരം അവഗണിക്കുന്നു എന്നിരിക്കട്ടെ.
അപ്പോൾ അയാൾ ചെയ്തത് ശരിയാകുമോ?"

പിന്നെ ഇത്ര തീവ്രമായ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവന്‌ പുറത്തു പോയി പൂശാനും അനുവാദമുണ്ടല്ലോ. അയാള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആളുകളുടെ ഉള്ളിന്റെ ഉള്ളില്‍ അയാള്‍ മഹാനകും. (സൂപ്പര്‍സ്റ്റാറുകള്‍ നടിമാരെ പൂശിയ കണക്കു പറഞ്ഞ ആഘോഷിക്കുന്ന ഫാന്‍സിനെ നമുക്കറിയമല്ലോ) പക്ഷെ സ്ത്രീയുടെ കാര്യത്തല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.ഷെറിന്‌ അങ്ങനെ മഹതിയാകാന്‍ സമൂഹം സമ്മതിക്കാഞതിനാല്‍ അവള്‍ ഈ അക്രമം ചെയ്തു എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്.മറിച്ച് സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കള്‍ മാത്രമായി കാണുന്ന ഒരു ഭൂരിപക്ഷം ഇവിടെയുള്ളപ്പോള്‍-വളര്‍ന്നു വരുമ്പോള്‍, അവരുടെ മനശാസ്ത്രം അറിഞ്ഞ് അവര്‍ക്കു വേണ്ടി, ഷെറിന്‍ ചെയ്തതിനെ അവരുടെ ഫിഗര്‍ എന്നത് മാത്രം ഫോക്കസ് ചെയ്ത് അവതരിപ്പിക്കുന്നതിലെ സാഡിസം ആണ്‌.

Sureshkumar Punjhayil said...

Chinthakal vishalamakatte...!

Manoharam, Ashamsakal...!!!

ഓർമ്മക്കാട്‌/ memory forest said...

വളരെ നല്ല നിരീക്ഷണം ... നിയമവും നിയമപാലകന്‍ മാരെന്ന് പറയുന്നവന്‍ മ്മാരും വായിക്കട്ടെ .അവളെ ഈ കുഴിയില്‍ തള്ളിയിട്ടവര്‍ ഏതു നിയമത്തിന്റെ പരിധിയില്‍ വരും ... അപ്പനായാലും അമ്മയായാലും ?

ഷാ said...

കല്ലെറിയുന്നവരുടെ കൂട്ടത്തില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള ഈ മറുപക്ഷചിന്ത ഇഷ്ടപ്പെട്ടു.

"ഇത്തരത്തില്‍ ഒരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എന്ത് സംരക്ഷണമാണ് സ്റ്റേറ്റ് നല്‍കുന്നത്."

ദ് മാത്രങ്ങ്ട് മനസ്സിലായില്ല.

വീകെ said...

ങ്ഹും.....

Unknown said...

ഞാന്‍ പറയാനുദ്ദേശിച്ച്, വാക്കുകള്‍ കിട്ടാതെ വിഴുങ്ങിയ ആശയം! നട്ടപ്പിരാന്താ വെല്‍ഡണ്‍!

Manikandan said...

കാരണവർ വധത്തിനു പിന്നിൽ ഇങ്ങനെ ഒരു ഏട് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. നന്നായി എഴുതിയിരിക്കുന്നു. ചിന്തോദ്ദീപകം.