രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.
“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”
“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന് പറഞ്ഞു
“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”
മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം
രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള് വിചാരിച്ച പോലെ തന്നെയായി തീര്ന്നല്ലേ”
മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”
അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര് നോക്കിക്കൊള്ളും”
കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”
രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”
പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”
കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”
ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”
രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“
വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....
12 comments:
ഞാന്‍ മലര്‍ന്ന് കിടന്നൊന്ന് തുപ്പട്ടെ......
എന്റെ നട്ടാപ്പി..
മലര്‍ന്നു കിടന്നു തുപ്പിയാല്‍ തുപ്പല് വീഴുന്നത് മുഖം മൂടികളിലായിരിക്കും, അതിനാലാണ് അവര്‍ മുഖമ്മൂടി ധരിച്ചിരിക്കുന്നത്..!
ഇനിയിപ്പോ ആണവ പ്രശ്നത്തില്‍, വിശ്വാസ വോട്ടില്‍ എന്തോന്ന് ജീവന് എന്തോന്ന് ഫീസ്, എന്തോന്ന് പൊളിച്ചുനീക്കല്‍? എന്തിന് ബസ്സ് ചാര്‍ജ്ജ് വരെ ഈ മലവെള്ള പാച്ചിലില്‍ (പിരാന്തന്റെ തുപ്പലില്‍ ) ഒലിച്ചുപോകും. അപ്പോള്‍ നമുക്ക് കൈ കോര്‍ക്കാം അല്ലേ...!
ഈ പിരാന്ത് തീരാന്‍ എന്റ് ബ്ലോഗിനാര്‍ കാവില്ലമ്മക്ക് ഞാനൊരു തേങ്ങ ഉടക്കുന്നു...ഠേ..ഠോ....ടമാര്‍..!
നന്നായി എന്ന് ചുമ്മാ പറഞ്ഞാല്‍ പറ്റില്ല. "ഹാ!!! അങ്ങട് നന്നായിരിക്ക്ണൂ" എന്ന് നമ്പൂതിരി ഭാഷയില്‍ തന്നെ തട്ടാം. കിടിലം ചേട്ടാ. പൂശിക്കോ. നമ്മ ഇവിടൊക്കെയുണ്ട്. :)
അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര് നോക്കിക്കൊള്ളും”
വാ കസറി
ആക്ഷേപഹാസ്യത്തിന്റെ സൂപ്പര്‍ രുചി...
ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം - ഞങ്ങളുടെ നാറ്റം.........
പിന്നീടൊരു ചൂരല്‍ പ്രയോഗവുമാകാം!... മൊട്ടാജി.
അഹാ...
ഇതു മലര്‍ന്നു കിടന്നല്ലല്ലോ തുപ്പിയത്?
ഈ നീട്ടി തുപ്പലില്‍, ചിലരുടെയൊക്കെ ദേഹത്തു വീഴുന്നതും ഞാന്‍ കണ്ടു..
കൊള്ളാം നമ്മുടെ നാടിന്റെ ഇപ്പോഴത്തെ പോക്കിനു മുഖമടിച്ച് ഒരു മറുപടി.നന്നായിട്ടുണ്ട്.
തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ നാറാണത്ത് ഭ്രാന്തനു ശേഷം പുതിയൊരു പിരാന്തന്.
ഇതൊക്കെ കാണുമ്പൊ പ്രതികരിച്ചുപോകും :(
നിയമ സഭയില്‍ ബോംബിട്ടാല്‍ പോലും എല്ലാത്തിനെയും ഒരുമിച്ചു കൊല്ലാന്‍ പറ്റില്ല. കാരണം എല്ലാവരും ഒരുമിച്ചു ഒന്ന് ഇരുന്നിട്ട് വേണ്ടേ. എപ്പോഴും ഇറങ്ങിപ്പോക്കും ബഹിഷ്കരണവും.
ആകെ മൊത്തം ഒരു മാതിരി ഊമ്ബിയ എടപാട്.......സസ്നേഹം
നാണം ഇല്ലാത്തവന്മാര് !! നന്നായി പറഞ്ഞു നട്സ്
“ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ" - അതേ! നട്ടപ്പിരാന്തനും നാറാണത്ത് ഭ്രാന്തനും വീണ്ടും കല്ലുരുട്ടാം :(
hahahaha
ഇതാണു വിമർശനം!
Post a Comment