മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, July 27, 2008

ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍

ലാസറിന്റെ വിശുദ്ധചന്തിയില്‍ ആലേഖനം ചെയ്ത തിരുവെഴുത്തുകളുടെ ഒളിഞ്ഞിരിക്കുന്ന സത്തയെന്തെന്ന് ചോദിച്ച് ഒത്തിരി കത്തുകള്‍ എന്റെ മെയിലില്‍ കിട്ടിയിരുന്നു, പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ബ്ലോഗറും എന്നോട് നേരിട്ട് എന്താണു ലാസറിന്റെ വിശുദ്ധചന്തിയാല്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചിരുന്നു. ഇതില്‍ നിന്നും വിപരീതമായി കടുത്ത വ്യക്തിഗത വിമര്‍ശനങ്ങളും കിട്ടിയിരുന്നു, അതു പോലെ ഇത്തരം ഭാഷയുപയോഗിക്കരുതെന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചവരും ഉണ്ട്. പോസ്റ്റ് വായിച്ച് മനസ്സില്‍ തോന്നിയ കമന്റ് കുറിച്ചവരുമുണ്ട്. എല്ലാവര്‍ക്കും എന്റെ നന്ദി.

വിശുദ്ധചന്തിയിലൂടെ ഞാന്‍ ഉദ്ദേശിച്ചത്, ഒരു ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തെ (ഒരു പരിധിവരെ ഭൌതീകജീവിതത്തെയും) വി.ബൈബിളിനെയും ക്രിസ്തുവിന്റെ ജീവിതവീക്ഷണത്തിലും നിന്നുകൊണ്ട് പരിശോധിച്ചാല്‍ ഉത്തരം കിട്ടുന്നതാണു.

പക്ഷേ അതിനു വിപരീതമായി, നമ്മുക്ക് സ്വര്‍ഗീയസുഖം തരുന്ന കുഞ്ഞാന്നാമ്മയെ (ക്രിസ്ത്യാനിറ്റിയെ) മറന്ന്, ക്രിസ്തിയ വിശ്വാസത്തെ പല പല കക്കുസ്സുകളാവുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും, ന്യൂ ജനറേഷന്‍ സഭകളിലേക്കും, പുതിയ പുതിയ വിശുദ്ധ, വിശുദ്ധന്മാരിലേക്കും കുഞ്ഞാടുകളെ ആചാര്യന്മാര്‍ തളിച്ച് കൊണ്ട് പോവുന്നു, ഒരു വിഭ്രാന്തിയെന്നതില്‍ കവിഞ്ഞു ഒന്നും കുഞ്ഞാടുകള്‍ക്ക് കിട്ടുന്നില്ല. മറിച്ച് വി.ബൈബിളിനെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന പുരോഗിതവര്‍ഗവും, ബ്രദേഴ്സും, കുമിഞ്ഞുകൂടുന്ന സമ്പത്തിനു മേല്‍ അവരുടെ വിശുദ്ധചന്തിവച്ച് അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. നാളെയിവര്‍ ലാസറിന്റെ ചന്തിയും വിശുദ്ധമാക്കി വില്പനയ്ക്ക് വയ്ക്കും.

മുത്തൂറ്റിന്റെയും മനോരമയുടെയും, കിറ്റക്സ് മുതലാളിമാരുടെ ബിസിനസ് വിജയങ്ങള്‍ക്കായി ഓര്‍ത്തോഡോക്സ് സഭ തെരുവില്‍ ഏറ്റുമുട്ടുന്നു.........തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുദേവന്റെ വൈദികരും കുഞ്ഞാടുകളും തെരുവില്‍ ഏറ്റുമുട്ടുന്നു...... എതിര്‍ഗ്രൂപ്പ്കാരന്റെ ശവം പോലും സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കുന്നില്ല...........ചെറ്റകള്‍........എന്നിട്ട് പറയുന്നത് തോമാസ്ലീഹയുടെ പേരിലുള്ള ഗീര്‍വാണങ്ങളും.

തിരുമേനിമാര്‍ മരിച്ചാല്‍.......മദ്ബഹകള്‍ക്കുള്ളില്‍ കുന്തിരിക്കം നിറച്ച ശവക്കല്ലറയില്‍ അടക്ക്, അതും തമിഴ് സ്റ്റൈലില്‍ ശവത്തെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണത്തിനു ശേഷം.......ക്രിസ്തുദേവന്റെ കുരിശുമരണം എവിടെ കിടക്കുന്നു........തിരുമേനിമാരുടെ വിശുദ്ധകബറടക്കങ്ങള്‍ എവിടെ കിടക്കുന്നു.

പണക്കാരന്റെ മക്കളുടെ വിവാഹത്തിന്‍ ആശിര്‍വാദം കൊടുക്കാനായിമാത്രം ഓരൊ തിരുമേനിമാര്‍. ഇവരെല്ലാമാണു......അരിയുടെ വിലയറിയാതെ തൂറുന്നത്, മാതാപിതാക്കളുടെ കഷ്ടപാടറിയാതെ തൂറുന്നത്.

അതിനാല്‍ കുഞ്ഞാടുകളെ കുഞ്ഞാന്നാമ്മയുടെ വിലയറിയൂ......സ്വര്‍ഗീയമായ ആനന്ദം അനുഭവിച്ചറിയൂ...

27/06/08

ഇതെല്ലാം എഴുതികഴിഞ്ഞു, ഒന്നു “ചിന്തി”ച്ചിരിക്കുന്ന സമയത്താണു ഇവന്‍ കണ്ണില്‍ പെട്ടത്...... ഈ പോസ്റ്റിന്റെ കമന്റ് വായിച്ച് വിലയിരുത്തു........ അച്ചന്റെ അമറലും, കുഞ്ഞാടിന്റെ കുറുമ്പും.

11 comments:

Unknown said...

മാഷേ, ഇതും നന്നായി.

തിരുവെഴുത്തുകള്‍ ഇനിയെങ്കിലും ആളുകള്‍ക്കു മനസിലാവട്ടെ...

വത്യസ്തമായ രീതിയിലുള്ള എഴുത്ത്, വെറുതേ കണ്ടവന്മാര്‍ പറയണ കേട്ട് സ്വന്തം ശൈലി മാറ്റല്ലേ, ഇവിടെ കുറെ മാടമ്പിമാരുണ്ട്. നാമെഴുതുന്ന രീതിയും വാക്കുകളുമൊന്നും അവര്‍ അംഗീകരിച്ചിട്ടില്ല്ലാത്തതാണ്‍നെങ്കില്‍ നമ്മളെ വധിച്ചു കളയും. ജാഗ്രതൈ!

സജി said...

സാജു,
എന്ത് കമന്റ് ഇടണം എന്നാലോചിചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല്ല!

ഇപ്പോള്‍ കാര്യങ്ങള്‍ ക്ലീന്‍..


കുഞന്നാമയൂടെ വില മനസ്സിലായേ...

തോന്ന്യാസി said...

ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത്?

മൊട്ടേട്ടാ.......ആ പിരാന്ത് ഇങ്ങനെ നില്‍ക്കട്ടെ.......

തുടരുക.......

krish | കൃഷ് said...

തിരുവെഴുത്തുകള്‍ക്കുള്ള പ്രചോദനം ലിങ്ക് നോക്കിയപ്പഴല്ലേ മനസ്സിലായത്. ഹമ്പോ!!

krish | കൃഷ് said...

തിരുവെഴുത്തുകള്‍ക്കുള്ള പ്രചോദനം ലിങ്ക് നോക്കിയപ്പഴല്ലേ മനസ്സിലായത്. ഹമ്പോ!!

കുഞ്ഞന്‍ said...

ഒന്നും കാണാതെ ലാസറുചേട്ടന്റെ ചന്തിക്ക് കുഞ്ഞന്നാമ പിടിക്കില്ലാന്ന് എനിക്കറിയാമായിരുന്നു.

ശൈലി അതു നിങ്ങള്‍ക്കു മാത്രം സ്വന്തം..തുടരൂ.

പാമരന്‍ said...

നട്ടപ്പീ... നമിക്കുന്നു.. എന്തൊരെഴുത്ത്! സദാചാരക്കമ്മറ്റി പടവാളെടുത്താലും തീട്ടം വരേണ്ടിടത്ത്‌ തീട്ടം തന്നെ വരണം. അപ്പിയും അമേദ്യവും വന്നിട്ടു കാര്യമില്ല.

Kaithamullu said...

ഇത് പിരാന്ത് തന്നെ;
തുടരേണ്ട ഒരു നല്ല പിരാന്ത്.

ചൂരലും വേണ്ടാ,
തളവും വേണ്ടാ!

ചിന്തകള്‍ക്കങ്ങനെ തീ പിടിക്കട്ടെ,
ആ തീ കത്തിപ്പടരട്ടേ!

absolute_void(); said...

പോസ്റ്റുകള്‍ വായിച്ചു. Excellent.

പക്ഷെ കഴിഞ്ഞ പോസ്റ്റിനു് ഈ പോസ്റ്റുകൊണ്ടു് ടിപ്പണി പണിയേണ്ട കാര്യമില്ലായിരുന്നു. കുഞ്ഞന്നാമയ്ക്കു് തിരിച്ചുകിട്ടിയ വിശുദ്ധചന്തി എന്ന പോസ്റ്റ് ഗംഭീരമായിരുന്നു.

വിഷയവുമായി കുറെയൊക്കെ ബന്ധപ്പെട്ട എന്റെ പഴയ ഒരു പോസ്റ്റ് ഇവിടെ.

Pongummoodan said...

വീന്ണ്ടും കസറി മൊട്ടേട്ടാ,

മനോഹരമായി തന്നെ കുറിച്ചിരിക്കുന്നു. എല്ലാ ഭാവുകങ്ങളും.

സ്നേഹത്തോടെ
ഹരി

Pongummoodan said...

:)

ഒന്ന് ഭീഷണിപ്പെടുത്താന്‍ വിട്ടുപോയി.
ഇനി ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ച് ശൈലി മാറ്റാന്‍ വല്ലോം തീരുമാനിച്ചാല്‍ ശീല മാറ്റി മൊട്ടത്തലയില്‍ പുള്ളീം കുത്തി പുലിപ്പറത്തിരിത്തി പായിക്കും. :)പേടിച്ചോ?

വിഷയമാണ് ഭാഷ ആവശ്യപ്പെടുന്നത് അല്ലേ? :)