മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Monday, December 15, 2008

ഒരു ഡിസംബര്‍ 31 ന്റെ ഓര്‍മ്മയ്ക്കായി.................

തേനൂറുമാചുണ്ടിലുമ്മ നല്‍കാന്‍ കൊതിയോടെ
ഞാനോടി വന്നിടുമ്പോള്‍, ചിരിയൂറും നിന്‍ നിറ-
കണ്ണിലൂടെന്‍ വിരിമാറിലേക്ക് ചൊരിഞ്ഞിട്ട
കണ്ണീരീലെന്തിത്ര വിരഹത്തിന്‍ കദനഭാരം

വിറയാര്‍ന്ന നിന്‍ ചുണ്ടില്‍നിന്നേറ്റ ചുടുചുംബനത്തിലെങ്ങിനെ
കറയൂറും ഉപ്പുരസം വന്നുവെന്‍ മന്‍പ്രിയ സഖി....
നീ ചൊരിഞ്ഞ കണ്ണീരീല്‍ കതിര്‍ന്നതോ, മറിച്ച്....
നിനക്കു ഞാനേകിയ ജീവിതത്തിലൂറിയതീ രസമോ?

വിരഹ ജീവിതദിനമൊക്കെയും ആശ്വാസമെന്‍ മല്‍ പ്രിയേ.....
വേര്‍പാടിന്‍ വേദനയിലുമെനിക്ക് നീയേകിയ സ്വാന്തനമൊന്നു മാത്രം
സ്നേഹത്തിന്നാഴവും, വിരഹത്തിന്‍ ദുഃഖവുമൊപ്പം
സുഖമൂറും കാത്തിരിപ്പിന്‍ ആകെ തുകയത്രേ നമ്മള്‍ തന്‍ ജീവിതം.

ഓര്‍ക്കുന്നുവോ നീ, ആദ്യമായി നമ്മള്‍ കണ്ടതും
ഓര്‍ത്തിരിക്കാനന്ന് കൈമാറിയ ഹൃദയാനുരാഗവും...
പടരുന്നതതിന്ന് നമ്മളില്‍ സ്നേഹമായ്, ഒടുവിലീ-
പുതുരാവില്‍ പരസ്പരം കത്തിപ്പടരുമൊരു കാമാഗ്നിയായ്.......



15 comments:

saju john said...

കഴിയുന്നതും ഡിസംബര്‍ 31നു കല്യാണം കഴിക്കാതിരിക്കുക.......

അല്ലെങ്കില്‍ ഇങ്ങനെയിരുന്ന്......

ജിജ സുബ്രഹ്മണ്യൻ said...

ഡിസംബർ 31 എന്നത് നല്ല ദിവസമല്ലേ.രാത്രി ഉറങ്ങാതെ പുതു വർഷപുലരിയെ വരവേൽക്കാം..
കവിത കലക്കീ ന്നൊന്നും പറയണില്ല.പക്ഷേ ഇഷ്ടമായി

saju john said...

ഇതിനെയൊക്കെ എങ്ങിനെയാ.....കവിതയെന്ന് പറയുക......

എന്റെ ഡിസംബര്‍ 31ന്റെ കാര്യം ഇത്തിരി പരസ്യമായ രഹസ്യമാണ് കാന്താരി

ജിജ സുബ്രഹ്മണ്യൻ said...

പരസ്യമായ രഹസ്യം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ലാ ട്ടോ..പരസ്യമാണേൽ എന്നോടും കൂടി പറയൂ..സ്വന്തം വിവാഹം ഡിസംബർ 31 നായിരുന്നോ? ആണേൽ തന്നെ എന്താ പ്രശനം ?

krish | കൃഷ് said...

കവിത കൊള്ളാം.

(ഡിസംബര്‍ 31-നായിരുന്നോ കല്യാണം.
ആദ്യരാത്രിയില്‍ അര്‍ദ്ധരാത്രിതന്നെ പുതുവര്‍ഷ ആശംസകളുമായി ആരെങ്കിലും...???? :) )

ദീപക് രാജ്|Deepak Raj said...

പ്രിയ സജുമാഷേ...

പുതിയ വര്‍ഷം ആഘോഷിച്ചു വെടിക്കെട്ടുകള്‍ നടത്തുമ്പോള്‍ അകത്തൊരു ഭാര്യ കാത്തിരിക്കുന്നു എന്നത് മറന്നു പോയോ..
പിന്നെ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ചെറിയ ഒരു രാത്രി വെറും ചെറുതാണെന്ന് കരുതിയോ.??? ... ഇനിയും വരും പുതിയവര്‍ഷവും ഡിസംബര്‍ 31 പക്ഷെ ആദ്യ രാത്രി തിരിച്ചു വരുമോ.....

ദീപക് രാജ്

പരേതന്‍ said...

അപ്പോള്‍ അന്ന് വെടിക്കെട്ട് നടത്തിയില്ലേ..

കൂയ് ............നശിപ്പിച്ചല്ലോ.........

പരേതന്‍
യമപുരി

മാണിക്യം said...

.....മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, കലാലയത്തില് വച്ചോരു ചുള്ളിപ്പെണ്ണ് എന്നെ കൊത്തി. ജീവിതത്തിലെ ആദ്യത്തെ അവസാനത്തെയും കൊത്തല്‍ അതായിരുന്നു, അതിനാല്‍ തന്നെ ചുള്ളിയെ വിട്ടില്ല. 2000 ഡിസംബര്‍ 31ന് എല്ലാവരും പുതുവത്സരത്തെ വരവേല്‍ക്കുകയും,വെടിക്കെട്ട് കാണുകയും ചെയ്യുന്ന സമയത്ത് ഞാനും ജീവിതത്തിലെ ആദ്യത്തെ ഒരു വെടിക്കെട്ടിന് തീകൊളുത്തി. പിന്നെ വര്‍ഷങ്ങളായി നടത്തി വെടിക്കെട്ട് ........

പഷ്ട്!!
ആയുഷ്മാഭവ:
ദിര്‍‌ഘമഗല്യം ഭവഃ
ആശംസകള്‍ !

saju john said...

അയ്യേ.....മാണിക്യം.....ഒരു “കുളു” കൂടി ചോദിക്കാതെ പറഞ്ഞല്ലേ..........

ഇപ്പോള്‍ എല്ലാരും അറിഞ്ഞില്ലേ.........

Unknown said...

"ഗുരു ബ്രഹ്മാ... ഗുരു വിഷ്ണു.... ഗുരു ദേവോ... മഹേശ്വരാ... ഗുരു സാക്ഷാല്‍... പരഹ്ബ്രഹ്മാ.... തസ്മൈ.... ശ്രീ... ഗുരുവേ.... നമഹാ.... തസ്മൈ.... ശ്രീ.... ഗുരുവേ.... നമഹാ..."

G.MANU said...

മതി സഖീ നമുക്കിടയ്ക്കൊക്കെ മാത്രം
മുകരാം പരസ്പരം, ഇടവേളകള്‍ ഏറെ
ഇട്ടു വീണ്ടുമിരിക്കാമൊരുമിച്ച്.. എപ്പൊഴും
കണ്ടും വഴക്കിട്ടുമന്യോന്യം കുറ്റങ്ങള്‍
കൊണ്ടും തണുത്തുമിര്‍ക്കുന്നതേക്കാള്‍ എത്ര
സൌമ്യമാണീ ബന്ധമൊന്നോര്‍ത്താല്‍ അതേ സുഖം


പിന്നല്ലാതെ....

രാജന്‍ വെങ്ങര said...

വളരെ വൈകി ഇവിടെ വരാന്‍..വായിക്കുംബോള്‍ ആ മൊട്ടത്തലക്ക് ഒരു മുത്തം തരാന്‍ മുട്ടുന്നു.അല്ലേ വേണ്ട ...മുത്തമിട്ടാല്‍ ചിലപ്പോളീ വട്ടു മാറിപോയലോ...?

Nachiketh said...

സ്നേഹത്തിന്നാഴവും, വിരഹത്തിന്‍ ദുഃഖവുമൊപ്പം
സുഖമൂറും കാത്തിരിപ്പിന്‍ ആകെ തുകയത്രേ നമ്മള്‍ തന്‍ ജീവിതം...

ഇവിടെ ചേര്‍ത്തി വെയ്കാന്‍....വേറെന്തുണ്ട്

സജീവ് കടവനാട് said...

വിവാഹ വാര്‍ഷിക സമ്മാനം കലക്കി. ഇത്തവണ ന്യൂയറിനു വെടിക്കെട്ടില്ലേ?

Senu Eapen Thomas, Poovathoor said...

സജു:- വൃത്തം പറയാതെ കവിതയെ പറ്റി, അമ്മച്ചിയാണെ ഞാന്‍ ഒന്നും പറയത്തില്ല. എന്നെ എന്റെ പഴയ മലയാളം സാര്‍ അങ്ങനെയാ പഠിപ്പിച്ചിരിക്കുന്നത്‌.

ഏതായാലും അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും, നമ്മുടെ ആശ തീരും എന്ന പഴയ ഒരു പാട്ട്‌, ഡിസംബര്‍ 31 നു എന്റെ വകയായി ഡെഡിക്കേറ്റോ, വെടിക്കെട്ടോ ചെയ്യുന്നു.

പാവം ചുള്ളി പെണ്ണ്‍. അന്ന് ആ ഡിസംബര്‍ 31, ആ ചുള്ളി പെണ്ണിന്റെ വീട്ടിലെ കലണ്ടറില്‍ ഏപ്രില്‍ 1.

സസ്നേഹം,
പഴമ്പുരാണംസ്‌..സെനു