മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, March 08, 2009

എന്റെ ഷാപ്പന്വേഷണങ്ങള്‍.............

പ്രിയപ്പെട്ട കള്ള് കുടിയന്മാരായ ബ്ലോഗ് സുഹൃത്തുക്കളെ,
നല്ല ഷാപ്പുകള്‍ക്ക് സമീപം താമസിക്കുന്ന ഭാഗ്യം ചെയ്ത മഹാന്മാരെ......


ഞാന്‍ ഒരു ഷാപ്പന്വേഷണത്തിന് ഇറങ്ങുകയാണ്.......
അതായത് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ നല്ല കള്ളും, നാടന്‍ കറികളും കൂട്ടി, അതും കുടുംബസമേതം പോയി കഴിക്കുവാന്‍ പറ്റുന്ന ഷാപ്പുകള്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ഭാഗത്തുണ്ടെങ്കില്‍ ദയവായി ഒന്ന് കമന്റായി അറിയിക്കുക.
റൂട്ടും, എത്തിച്ചേരാവുന്ന എളുപ്പവഴിയും വിവരിച്ചാല്‍ വലിയ ഉപകാരമാവും.

ഓരോ ഷാപ്പുകളും, അവിടെയുള്ള സ്പെഷ്യല്‍ കറികളും കൂടി പറഞ്ഞാല്‍ നന്നായിരിക്കും.

എന്റെയും എന്റെ കുടുംബത്തിന്റെയും വയറിലൂടെ ഞങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടു...

സഹായിക്കൂ.........സഹകരിക്കൂ......

(ദയവു ചെയ്ത് പൊടി കലക്കുന്ന ഷാപ്പുകളെപ്പറ്റി പറഞ്ഞ് ആകെയുള്ള ഈ ആഗ്രഹം കൂടി നശിപ്പിക്കരുത്....)







37 comments:

saju john said...

സത്യമായിട്ടും ഇത് സത്യമാണ്

നീര്‍വിളാകന്‍ said...

ഈയിടെയായി വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടോ...നട്ടപ്പിരാന്താ...??

saju john said...

തീര്‍ച്ചയായും പ്രിയ അജിത്ത് (നീര്‍വിളാകന്‍)ഇനി എല്ലാം നാട്ടില്‍ പോയി വന്നതിന് ശേഷം. അത് വരെ ഇത്തരം പൊട്ടും പോടിയുമായി നടക്കട്ടെ.

പിന്നെ നട്ടപിരാന്തന്‍ ശൈലിയില്‍ പറഞ്ഞാല്‍ തീര്‍ച്ചയായും “വിഷയ ദാരിദ്ര്യം” അനുഭവിക്കുന്നുണ്ട്. എന്തിനാ അത് മറച്ച് വയ്ക്കുന്നത്. അതൊരു തുണിയഴിച്ചിട്ട സത്യമല്ലേ.

അപ്പോ പറഞ്ഞ് വരുന്നത് നീര്‍വിളാകം സൈഡില്‍ നല്ല ഷാപ്പില്ല എന്നര്‍ത്ഥം.

chithrakaran ചിത്രകാരന്‍ said...

നല്ലൊരു കള്ളുഷാപ്പ് കണ്ടുപിടിക്കാനാകട്ടെ എന്ന്
ഹാര്‍ദ്ദവമായി ആശംസിക്കുന്നു !!!

saju john said...

ചിത്രകാരാ.....പണ്ടാണെങ്കില്‍ “മുത്തപ്പനെ” കൊണ്ട് കാര്യം സാധിക്കാമായിരുന്നു...പക്ഷെ ഇപ്പോള്‍ ആ ലെവല്‍ എല്ലാം വിട്ടു...

ഇപ്പൊള്‍ ശുദ്ധ നാടന്‍.

Anu said...

കണ്ണൂര്‍-പയ്യനൂര്‍ ,പയ്യനൂര്‍-ബേക്കല്‍ ഫോര്‍ട്ട്‌ ഭാഗത്ത് വേണമെന്കില്‍ പറഞ്ഞു തരാം :-)

Anonymous said...

ഗൂഗിള്‍ ചെയ്തു കിട്ടിയ അഡ്രസ്സ് അണ്..
http://kerala2florida.blogspot.com/2007/08/karumbimkalla-prawns-fry.html

ഉപകാരമായാല്‍ ..അടുത്തപ്രാവശ്യം വരുമ്പോള്‍ അവിടുന്ന് ഒരു കന്നാസ്സു 'വാറ്റ് എഴുപതില്‍'താണ എന്തെങ്ങിലും വാങ്ങി കൊണ്ടു തന്നാല്‍ മതി..

(ഞങ്ങള്‍ പാലക്കാടുകാര്‍ പൊടി കലക്കുന്നതില്‍ ഒരു മര്യാദ ഉള്ളവരാണ് ...നല്ല ആനമയക്കി മാത്രമേ ഉപയോഗിക്കാറുള്ളു .. പൊള്ളാച്ചിയില്‍ നിന്നും കൊണ്ടു 'വന്ധ സുത്തമാനത്' )

saju john said...

ശുക്രന്‍ കര്‍മണാ.

ഞാന്‍ കരിമ്പിങ്കാല ഒന്ന് സെര്‍ച്ച് നടത്തട്ടെ..പക്ഷേ താങ്കള്‍ പറഞ്ഞതില്‍ കൂടി പോയപ്പോള്‍ ഒരു “മുല്ലപന്തല്‍” കണ്ടു. അതും തൃപ്പൂണിത്തുറയില്‍. പക്ഷേ അവിടെ കള്ളില്ല എന്നു തോന്നുന്നു.എന്തായാലും അവരുടെ ഫോണ്‍നമ്പര്‍ കിട്ടി.

ഞാന്‍ മലപ്പുറംകാരനല്ലേ.....ആനമയക്കിയുടെ കഥയൊക്കെ നമ്മുക്കറിയില്ലെ മച്ചാ.....

Ranjith chemmad / ചെമ്മാടൻ said...

ഏതായാലും മറുപടികള്‍ക്കായ് നോമും കാത്തിരിക്കുന്നു...
ചുളുവില്‍ കാര്യം സാധിക്കാമല്ലോ!!!

ജിജ സുബ്രഹ്മണ്യൻ said...

കോട്ടയം കരിമ്പുംകാലാ യെ പറ്റി ഞാനും കേട്ടിട്ടുണ്ട്.മീൻ വിഭവങ്ങൾ ആണത്രെ അവിടുത്തെ പ്രത്യേകത.എറണാകുളം ജില്ലയിൽ പുല്ലുവഴി എന്ന സ്ഥലത്ത് നല്ലൊരു എ സി ഷാപ്പുണ്ടെന്ന് പറഞ്ഞു കേട്ടു.ഞാൻ പോയിട്ടില്ല !! പോയവരോടു ചോദിച്ച് വിവരം തരാം !!

വാഴക്കോടന്‍ ‍// vazhakodan said...

ആലപ്പുഴ തുരുത്തില്‍ ഒരടിപൊളി ഷാപ്പുണ്ട്. ബസ്സ്റ്റാന്റ്‌ അമ്മിണീടെ വീട്‌ കഴിഞ്ഞു നാല്‌ വീട്‌ കഴിഞ്ഞുള്ള ചെറിയ റോഡിലൂടെ
പോയി,അമിട്ട് രാധയുടെ വീടിനടുത്ത് നല്ല "കനാല് പരുങ്ങി" കിട്ടും. കണ്ണിനു ഗ്യാറന്ടി ഇല്ലാത്ത്ോണ്ട് അതു വേണ്ട. അവിടുന്നു നാലടി
വെച്ചാല്‍ സുന്ദരിയും സുശീലയുമായ മധുര നാല്‍പ്പത്തു കാരി നടത്തുന്ന ഷാപ്പ്‌ കാണാം. ഓകേ. സസ്നേഹം...............വാഴക്കോടന്‍

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
മൌനി... said...

സാജുച്ചായോ ... ഈ പറഞ്ഞ കരിമ്പിങ്കാല കിടു സ്ഥലം ആണ് .. ഒന്ന് ടെസ്റ്റ് ചെയ്തിട്ടുള്ളതാ . അതിന്റെ ബില്ലിന്റെ ഒരു ഫോട്ടോ മെയിലില്‍ ഞാന്‍ അയച്ചിട്ടുണ്ട് :) ചുമ്മാ ഒരു രസത്തിനു ;)

ദീപക് രാജ്|Deepak Raj said...

നട്ടപിരാന്തന്‍ ചേട്ടാ .

കരിമ്പിന്‍കാല ഷാപ്പ് (ചങ്ങനാശ്ശേരി കോട്ടയം റൂട്ട്) കോട്ടയത്ത് ചെന്ന് ആരോട് വേണമെങ്കിലും ചോദിച്ചാല്‍ വഴി പറഞ്ഞുതരും.
പോയാല്‍ മറക്കാതെ കഴിക്കേണ്ട സാധനം .. കരിമീന്‍ ഫ്രൈ. (നൂറ്റി അമ്പത് രൂപ) ഇലയില്‍ വെച്ച് ഫ്രൈ ചെയ്തതാണ്.കിടിലന്‍ സാധനം.ഒപ്പം കപ്പയും വാങ്ങണം. വെളിയില്‍ ഉള്ള കുടിലുകളില്‍ ഒറ്റയ്ക്ക് അല്ലെങ്കില്‍ കൂട്ടുകാരോടൊത്ത് പോവുന്നെങ്കില്‍ ഇരിക്കുക.ഭാര്യ കൂടെയുണ്ടെങ്കില്‍ അകത്ത് എ.സി.റൂം ഉണ്ട്.അവിടെ ഇരുന്നു കഴിക്കുക. നല്ല വിശപ്പുണ്ടേങ്കില്‍ അവിടുത്തെ ഡക്ക് കറിയും ഫിഷ് മോളിയും കൂടെ കഴിക്കുക.
എന്ത് കഴിച്ചാലും കഴിച്ചില്ലെങ്കിലും അവിടുത്തെ കരിമീന്‍ ഫ്രൈ കഴിക്കാന്‍ മറക്കരുത്.
ജീവിതത്തില്‍ ഒരനുഭവം ആണത്.കള്ള് കുഴപ്പമില്ല.കുടത്തില്‍ ആണ് കിട്ടുന്നത്.

സ്നേഹത്തോടെ
(ദീപക് രാജ് )

ഭാര്യവീട്ടില്‍ എപ്പോള്‍ പോയാലും ഇവിടെ കയറാറുണ്ട്. ഇനി അവിടെ കയറാന്‍ വേണ്ടിയാണ് ഭാര്യവീട്ടില്‍ പോവുന്നതെന്ന് പറഞ്ഞാലും തെറ്റല്ല.എന്റമ്മോ.കിടിലന്‍ കരിമീന്‍ ഫ്രൈ തന്നെ.

പകല്‍കിനാവന്‍ | daYdreaMer said...

ലിസ്റ്റ് എടുത്തു നാട്ടില്‍ പോനതൊക്കെ കൊള്ളാം... നമ്മുടെ കൊല്ലം കാരന്‍ മഠത്തില്‍ രഘു നാട്ടില്‍ പോയ പോലെ ആവരുത്... സൈഫ് ആയി ഇങ്ങു വന്നേക്കണം, കുറെ അടിപൊളി പോസ്റ്റിനുള്ള വകയുമായി... പിന്നെ എന്തായാലും മെയില്‍ വഴിയും ആല്ലതെയും കിട്ടുന്ന വിവരങ്ങള്‍("എന്റെ ഷാപ്പന്വേഷണങ്ങള്‍............) ഒരു പോസ്റ്റ് ആക്കിക്കോ.. ബൂലോകത്ത് അതൊരു ഉപകാരമാകും...!! എല്ലാ ആശംസകളും

പാവപ്പെട്ടവൻ said...

പ്രിയ നട്ടപിരാന്തന്‍

താങ്കളുടെ തുറന്ന ഈ എഴുത്തുകള്‍ ഊറി..ഊറി ചിരിക്കാന്‍ അവസ്സരം തരുന്നുണ്ടു അതിനു നന്ദി
നല്ല ഒഴുക്കുള്ള നര്‍മ്മ രചന രീതി
മനോഹരമായിരിക്കുന്നു
ആശംസകള്‍

മാണിക്യം said...

ചങ്ങനാശ്ശേരീല്‍ നിന്ന് ഒരു പ്രൈവറ്റ് ബോട്ട് എടുക്കുക നേരെ ആര്‍ ബ്ലോക്കിന് വച്ച് പിടിക്കുക . അവിടെ എത്തുന്ന വരെയുള്ള വഴി ചിലവിനു ബോട്ട് ജട്ടിയിലേക്ക് തിരിയും മുന്നേ വലത്തോട്ട് ഉള്ള വഴിയില്‍ ‘വണ്ടി പേട്ട ഷപ്പില്‍’ നിന്നുഒരു നാലു കുടം കരുതിക്കോ,
ആര്‍ ബ്ലോക് എത്തിയാല്‍ പറയുന്ന സാധനം കിട്ടും താറാവ് കൊഞ്ച് ഞണ്ട് കപ്പ കക്കയിറച്ചി
ആറ്ബ്ലോക്ക് ചുറ്റി ആലപ്പുഴ എത്തുക..അവിടെ നിന്ന് കൊല്ലത്തിന്‍ റോഡ് മാര്‍ഗം വരുക നല്ലൊരു ട്രിപ്പ് ആയിരിക്കും.

Patchikutty said...

പ്രിയ പ്രാന്തന്‍ ചേട്ടാ,
ഒരു കാര്യം ദീപക് പറഞ്ഞപോലെ കരിമ്പിന്‍ കാലയില്‍ പൊയ് കരിമീന്‍ മാത്രം കഴിച്ചു ബൂലോഗത്തേക്ക് വന്നേക്കരുത്. കൂടെ നല്ല താറാവ് റോസ്റ്റും കൂടി കഴിക്കണം. അവിടുന്ന്കഴിച്ചിട്ട് തിരിച്ചുവന്നു ആകെ മൊത്തം ശ്രമിച്ചിട്ടും അത് പോലെ അങ്ങ് ഒക്കുന്നില്ല. അത്ര രുചിയാണ്.
ഇനി കള്ള് ... പറഞ്ഞു തരാം... കോട്ടയത്തുനിന്ന്ആലപ്പുഴക്കുള്ള വഴിയില്‍ ഒരു ഷാപ്പ് ഉണ്ട് . വേറെ ഒന്ന് കുമരകത്തും. വഴി ചോദിച്ചിട്ട് പറയാം. :-)

The Common Man | പ്രാരബ്ധം said...

വഴീം കുഴീം ഒന്നും അന്വേഷിക്കാന്‍ നിക്കണ്ട. ഒന്നു വിളിക്കുക. ബാക്കി ഞാനേറ്റു. നമ്മടെ കൊമരോത്ത് നമ്മടെ തെങ്ങേന്ന്‌ കിട്ടണ കള്ളൊള്ളപ്പം വെറുതേയെന്നാത്തിനാ കുമ്പളങ്ങാവെള്ളം കുടിക്കണെ?

NB: വെറുതെ ആര്‍-ബ്ലോക്കിലൊന്നും പോയി വയറിളക്കല്ലേ.

Pongummoodan said...

മൊട്ടേട്ടാ,

കരിമ്പുംകാല നല്ല സ്ഥലമാണെന്നാണ് എന്റെ അനുഭവം. തിരുവനന്തപുരത്തുനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ വാമഭാഗത്തോടൊപ്പം ഞാൻ അവിടെ കയറാറുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കു. വഴിയെക്കുറിച്ചും വിഭവത്തെക്കുറിച്ചുമൊക്കെ ദീപക് പറഞ്ഞിട്ടുണ്ടല്ലോ.

Anil cheleri kumaran said...

ബാര്‍ പറ്റത്തില്ല?
കണ്ണൂരില്‍ 'ആന' ബാറുണ്ട് വരുന്നോ?

ബോണ്‍സ് said...

പിരാന്തന്‍ ചേട്ടാ!
ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കോ..ഏറണാകുളം വൈറ്റില ജംക്ഷന്‍ നിന്നു ചേര്‍ത്തലയ്ക്ക് പോകുമ്പോള്‍ ജീ എം മൊടൊര്സ്, നിപ്പോണ്‍ ടൊയോട്ട എന്നിവ കാണാം. അവിടെ നിന്നു ആരോടെങ്കിലും നെട്ടൂര്‍ ഷാപ്പിലേക്കുള്ള (നെട്ടൂര്‍ ബോട്ട് ജെട്ടിക്ക് അടുത്താണ് സ്ഥലം) വഴി ചോദിച്ചാല്‍ മതി. കൈലാസത് കുടുംബം നടത്തുന്ന ഈ ഓപ്പണ്‍ എയര്‍ ഷാപ്പ്‌ അടി പൊളി ആണ്. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ദിലീപിന്റെ അച്ഛന്‍ ആണ് ഇതിന്റെ മുതലാളി. നല്ല ഫുഡ്, നല്ല കള്ളു..ഇതു രണ്ടും ഉറപ്പാ. ഇതിനെ പറ്റി ഉള്ള ഒരു ലിങ്ക് താഴെ
http://kitchenmishmash.blogspot.com/2007/07/toddy-shop-special-virtual-glimpse-into.html

wikimapia permalink

http://wikimapia.org/415742/NETTOOR-OPEN-AIR-TODDY-SHOP-Kallushap

പോയി വന്നു അഭിപ്രായം പോസ്റ്റുമല്ലോ?

santhosh balakrishnan said...

നെട്ടൂര്‍ ഓപ്പ്ണ്‍എയര്‍ ഷാപ്പ്‌,മുല്ല പന്തല്‍,കരിംബും കാല ...നല്ല ഫൂഡിന് പേരുകേട്ടവയാണ്.ധൈര്യമായി കയറാം..ഫാമിലിയായി പോകാനും പറ്റിയ സ്ഥലങളാണ്.

Unknown said...

മൊട്ടേട്ടന്‌ വിസിറ്റ് ചെയ്യാവുന്ന ഇരിങാലക്കുടയിലേയും സമീപ പ്രദേശങളിലേയും ഷാപ്പുകള്

1) മാപ്രാണം ഷാപ്പ് ഇരിങാലക്കുട ത്രിശ്ശൂര്‍ റൂട്ടില്‍ ഇരിങാലക്കുടയില്‍ നിന്നും 2 കിലോമീറ്റര്‍ പ്രസിദ്ധമായ ഈ ഷാപ്പില്‍ വിവിധ തരം കറികള്‍ നല്ല കള്ള്‌ എന്നിവ ലഭിക്കും

2) മാപ്രാണം ഷാപ്പിലെ കുടിയും തീറ്റയും ഗ്യാസ് വിടലും കഴിഞാല്‍ താങ്കള്‍ നേരെ മാപ്രാണം സെന്ററില്‍ എത്തി വലത്തോട്ട് തിരിഞ് പോകുക കുറേ കഴിയുബോള്‍ ഏകദേശം 2 കിലോമീറ്റര്‍കഴിഞ് പാടത്ത് വലതു വശത്ത് നാലുകാലില്‍ ഒരു വാര്‍ക്ക ഷാപ്പ് കാണാം അതാണ്‌ പ്രസിദ്ധമായ പ്രാവിന്‍ കൂട് ഷാപ്പ് അവിടെ വയല്‍ കാറ്റേറ്റിരുന്ന് നല്ല സൂപ്പര്‍ കള്ള്‌ കുടിക്കാം കറീകഴിക്കാം എന്തേങ്കിലും സഹായം ആവശ്യമാണേങ്കില്‍ എന്റെ ഹെല്‍പ് ലൈന്‍ സേവനം പകല്‍ ലഭ്യമാണ്‌ നേരത്തേ അറിയിക്കുക

പാച്ചു said...

വെച്ചൂര്‍-കു‌മരകം റൂട്ടിലെ തറവാട് ഷാപ്പ്, വെട്ടക്കല്‍ കടപ്പുറത്തെ ഷാപ്പ്, ചേര്‍ത്തലയില്‍ നിന്നും തണ്ണീര്‍മുക്കത്തേക്കു പോകും വഴി McDowell ജംഷനിനടുത്തെ (എഞ്ചിനിയറിങ്ങ് കോളേജിലേക്ക് പോകും വഴി - വാരനാട് ജംങ്ക്ഷന്‍) ഷാപ്പ്. ഇതു മൂന്നും നല്ല കറികള്‍ക്കു പ്രസിദ്ധം.

ഫാമിലി സഹിതം പോകണമെങ്കില്‍ തറവാട് തന്നെ ശരണം. (വാരനാട് Jn-le ഷാപ്പിലെ ഫുഡ് കിടുവാട്ടോ .. കാരി-വരാല്‍ പൊള്ളിച്ചതാണ് അവരുടെ സ്പെഷ്യല്‍. പക്ഷെ ഫാമിലി ആയിട്ട് പോകാന്‍ പട്ടിയ സ്ഥലമല്ല.)

A Point Of Thoughts said...

randu kondum kaaryamilla haha

Calvin H said...

ഇതാണ് ബ്ലോഗ്ഗിന്റെ പ്രസക്തി...
അച്ചടിമാധ്യമത്തില്‍ ഇതു വല്ലോം നടക്കുമോ?

nandakumar said...

അച്ചായന്റെ സൂത്രം കൊള്ളാം. ബ്ലോഗില്‍ എത്രപേര്‍ കള്ളുകുടിയന്മാരുണ്ടെന്ന് അറിയാനാ അല്ലേ? ;)

നാട്ടില്‍ വരുമ്പോള്‍ ചരിത്രപ്രസിദ്ധവും തെറിപ്പാട്ട് പ്രസിദ്ധവുമായ കൊടുങ്ങല്ലൂരിലേക്ക് വന്നാല്‍ ഏര്‍പ്പാടാക്കം. മാള-കൃഷ്ണങ്കോട്ട-യില്‍ ഒരു കൊച്ച് ഷാപ്പുണ്ട്. അതിനോട് ചേര്‍ന്ന് മൂന്നാലു കുടിലുകള്‍. അതിഥികള്‍ക്ക് ഈ ഹട്ട്-ല്‍ ഇരുന്നു കഴിക്കാം ബഹളമില്ല ശല്യമില്ല. ഷാപ്പിനു മുന്നില്‍ മൂന്നാലു കൈതോടുകള്‍ കള്ളു കുടിച്ചു മടുക്കുമ്പോള്‍ വഞ്ചിയില്‍ കയറി ഈ തോട്ടില്‍ തുഴഞ്ഞു കളിക്കാം, വഞ്ചിയിലിരുന്നും കള്ളു കുടിക്കാം. അതാണ് ഈ ഷാപ്പിന്റെ സ്പെഷ്യാലിറ്റി. കൊടൂങ്ങല്ലൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ കൊടുങ്ങല്ലൂരിന് 4-5 കിലോമീറ്ററപ്പുറം നാരായണമംഗലം എന്ന സ്ഥലത്ത് വിശാലമായ പാടത്തിന് കരയില്‍ ഒരു കൊച്ചു ഷാപ്പുണ്ട്. നല്ല കള്ള്, മീന്‍സ്. വിജനമായ സ്ഥലം, ഒരു കാക്കകുഞ്ഞുപോലുമില്ല ശല്യപ്പെടുത്താന്‍. ഷാപ്പിനു പുറകിലെ തോട്ടിന്‍ കരയില്‍ വേണെല്‍ ബഞ്ച് കൊണ്ടുവന്നിട്ടു തരും. പാടത്തെ കാറ്റേറ്റ് പ്രകൃതി ഭംഗി കണ്ട് സുരപാനം ആകാം.
അതും പോരെങ്കില്‍ തൃശ്ശൂര്‍ റൂട്ടിലേക്ക് വരുമ്പോള്‍ വെള്ളാംകലൂര്‍ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറ് തൃപ്പയാര്‍-ഗുരുവായൂര്‍ റൂട്ടീലേക്ക് വരുന്ന വഴി പടിയൂര്‍ എന്ന സ്ഥലത്ത് ‘കെട്ടുചിറ‘ എന്ന പ്രസിദ്ധമായ ഷാപ്പ്. (കള്ളാണ് പ്രസിദ്ധം) കുറേകാലം മുന്‍പ് വരെ സിനിമാ നടന്‍ ഇന്നസെന്റ് അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ആ ഷാപ്പില്‍ വരുന്നവരെ എതിരേല്‍ക്കുന്നത് ഉള്ളിലെ ഷാപ്പു ചുമരില്‍ എഴുതി വെച്ചിരുന്ന രണ്ടു വരി കവിതയാണ് (ആപ്തവാക്യം). അതിങ്ങനെ :

“കള്ളുകുടി നല്ലകുടിയല്ല;
തെല്ലുകുടിക്കാത്തവനു
പുല്ലുവിലയില്ല”

ഇതൊന്നും പോരെങ്കില്‍ “സലീഷ്ഭരത് ആസ്ഥാന ബുജി“ പറഞ്ഞ മാപ്രാണം ഷാപ്പ്. അതിനെ പറ്റി കൂടുതലറിയണെമെങ്കില്‍ കുറുമാനോട് ചോദിച്ചു നോക്കാം ;)

ഇതി സുരപാനാലയ മഹാത്മ്യം ശുഭം!

Patchikutty said...

ഇനി ഇപ്പോ ഞാന്‍ ഒരു വഴിയും പറയുന്നില്ല... അവിടേം കൂടി പോയാ പിന്നെ മൊട്ട ചേട്ടന്റെ അടുത്ത പോസ്റ്റ് വരും... വിവാഹ മോചനകാരണങള്‍ എന്നും പറഞ്ഞു (ദൈവമേ... ഞാന്‍ വെറുതെ പറഞ്ഞതാ... ഒരു സൌന്ദര്യ പിണക്കം പോലും ഉണ്ടാകാതെ ഇവരെ കാത്തോണേ)
എന്‍റെ അമ്മോ എന്തോരം പേര്‍ക്കാ ഈ കള്ള് വിഷയത്തില്‍ ജ്ഞാനം.ഞാന്‍ സത്യമായിട്ടും കരുതിയെ കോട്ടയത്ത്‌ മാത്രേ ഭൂരിഭാഗം ആളുകളും മദ്യപ്രേമികള്‍ ആയി ഉള്ളു എന്നാ...എന്തായാലും എന്‍റെ ആ ധാരണ മാറ്റി കിട്ടി തങ്ങളുടെ ഈ പോസ്റ്റിങ്ങ്‌ കാരണം. നന്ദി. നമസ്കാരം. അപ്പൊ നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.

തെക്കു said...

ചേട്ടാ കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഷാപ്പുകള്‍ ആണെന്കില്‍ ഞാന്‍ പറഞ്ഞു തരാം ?

തെക്കു said...
This comment has been removed by the author.
Chumma Oruththan said...

http://www.mullapanthal.com/
ivide kayaraathe pokalle...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ പൊസ്റ്റ് സൂക്ഷിച്ച് വെക്കണം. നാട്ടില്‍ പോകുമ്പോള്‍ റെഫര്‍ ചെയ്യാനാണ്.

ഉണ്ണി.......... said...

എന്റെ ദൈവമെ എത്താൻ ഇത്തിരി വൈകി
നെട്ടൂരും മാപ്രാണവും അറിയാവുന്നതായിരുന്നു..

ഇനി ഇപ്പൊ കരിമ്പും കാല കണ്ട് പിടിക്കണമല്ലൊ .........

എല്ലാ കുടിയന്മാർക്കും നമോവാകം..........

ഈ ഡയരക്റ്ററി എല്ലാവരും കൂടി ഒന്ന് കൊഴിപ്പിച്ച് തരണം,,,
ഇതൊരു റഫറൻസ് ഗ്രന്ഥം ആയി ഉപയോഗിക്കാനാ......

ചാർ‌വാകൻ‌ said...

ഷാപ്പുകളുടെ കാര്യത്തില്‍ ആലപ്പുഴയെ വെല്ലാന്‍ ഓരുത്തനും വളര്‍ന്നില്ല.
കിടങ്ങറ-ഒന്നാം പാലത്തിലൊന്നിറ്ങ്ങ്.,പിന്നെ പറ.കള്ളിന്റേം ,കറിടേം കാര്യം .

ഗൗരിനാഥന്‍ said...

നെടുമുടിയില്‍ ഇറങ്ങി, ഒരു ബോട്ട് വിളിക്കുക,കായല്‍ മുരിക്കന്റെ പള്ളിവഴി പൊകുമ്പോള്‍, വട്ടക്കായലിലേക്ക് തിരിയും മുന്‍പ് പേരില്ലാത്ത, ഒന്നാംന്തരം ഷാപ്പുണ്ട്..അടിപ്പന്‍ കള്ളും, കപ്പ മീന്‍, താറാവ്, തവള, കൊഞ്ച്, എന്ന് വേണ്ട ഇല്ല്യാത്തതൊന്നും ഇല്ല്യ..അതിന്റെ രുചിയാണേല്‍ കിടിലം..കുട്ടനാട്ടിലെ മറ്റേത് ഷാപ്പിലേതിനേക്കാള്‍ മെച്ചം..

നിങ്ങളുടെ സുഹൃത്ത്‌. said...

ആലപ്പുഴയെന്ന മനോഹരമായ ജില്ലയില്‍ ജനിച്ചു വളരാന്‍ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാന്‍....അത് കൊണ്ട് തന്നെ വോട്ടവകാശം കിട്ടുന്നതിനു മുന്‍പ് ഷാപ്പവകാശം കിട്ടി...എന്നുവച്ചാല്‍ ഷാപ്പില്‍ മുതിര്‍ന്ന അവകാശികളുടെ കൂടെ ചിയെര്‍സ്‌ അടിക്കാന്‍ പറ്റി...ചങ്ങനാശ്ശേരി നിന്നും ആലപ്പി റൂട്ടില്‍ ഏടത്ത്വ തിരിഞ്ഞു വണ്ടി ഒരു അമ്പതു കിമി വേഗത്തില്‍ വരുക....വളവും തിരിവും ഉണ്ട്...പിന്നെ സാധാരണക്കാര്‍ രണ്ടെണ്ണം വിട്ടു നടന്നു വരുന്നുണ്ടാകും...അവരെ സൂക്ഷിക്കുക....വണ്ടി തൊട്ടാല്‍ മതി ട്ടും..പിന്നെ തലയൂരാന്‍ പറ്റില്ലാ...രണ്ടു വശത്തും നല്ല മനോഹരമായ പാടശേഖരങ്ങള്‍....മഴക്കാലത്ത് പോകരുത്...കൊയ്തുയന്ത്രങ്ങള്‍ ഇല്ലാതെ ആത്മഹത്യകള്‍ കാണേണ്ടി വരും...ഏകദേശം പത്തു കിമി കഴിയുമ്പോള്‍ ഒരു ഷാപ്പിന്റെ ഉച്ചി കാണാം...മുന്‍പില്‍ വിശാലമായ പാട ശേഖരം...നല്ല കള്ള്....മുഴുത്ത കൂരി,മുഷി,എന്നീ മീനുകളെ മൂക്കില്‍ കയറിട്ടു ഷാപ്പിന്റെ പിന്‍ഭാഗത്തുള്ള ആറ്റില്‍ പശുവിനെ കെട്ടുന്നത് പോലെ ഇട്ടിട്ടുണ്ട്...ഷാപ്പിലെ സ്നേഹമുള്ള ദേവസ്യചെട്ടനും മറ്റും നമ്മളെ സ്വീകരിച്ചു ഷാപ്പിന്റെ പിന്‍ഭാഗത്ത് കൊണ്ട് പോകും...പതറരുത്...പിന്നെ ഒരു പെണ്ണ് കാണല്‍...പെണ്ണിന്റെ കൈയില്‍ ചായയില്ല...മുഘത് പേടി ഉണ്ട്...മൂക്കില്‍ കയറും...മുഷിയുടെ കണ്ണില്‍ ഒരു അന്കലാപ്പ് കാണാം...കാരണം അവള്‍ കൊഴുതിട്ടാണ്...എല്ലാവര്ക്കും അവളെ വേണം...പിന്നെ ആകെ അവള്‍ക്കുള്ള ആശ്വാസം വിലയാണ്...മുന്നൂറു രൂപ ഉണ്ടെങ്കില്‍ അവളെ പൊരിച്ചു തിന്നാം...അന്ച്ചുപെര്‍ക്ക് വരെ അവളുടെ മാംസം ആസ്വദിക്കാം..കൈയില്‍ കാശില്ലെങ്കില്‍ അവളെ കണ്ടിട്ട് തിരിച്ചു നടക്കാം...അപ്പോള്‍ തൊട്ടപ്പുറത്ത് ഒരു ചെറിയ കുളം....സുന്ദരികളായ സ്വര്‍ണ കണ്ണുകളുള്ള പരല്‍ മീനുകളെ കാണാം...അവരെ പൊരിക്കാം...വിലതുത്ച്ചം...പിന്നെ അകത്തു കേറിയാല്‍ ചെറിയ റൂമുകള്‍ ഉണ്ട്...നല്ല കപ്പ കിട്ടും കുടത്തില്‍ മധുരക്കള്ളും...ഒരു പ്രശ്നം...കുടിച്ചാല്‍ വെറുതെ ഫിറ്റ്‌ ആകില്ലാ...അത് കൊണ്ട് ഒരു കുടം പുളിപ്പന്‍ കുടിക്കാം...ചേച്ചിക്കും കുട്ടികള്‍ക്കും മധുരക്കള്ള് ആസ്വദിക്കാം..
പ്രത്യേകം ശ്രദ്ധിക്കുക : എന്നെയോ എന്റെഅച്ഛന്‍ അമ്മാവന്‍ സ്നേഹമുള്ള സഹോദരന്‍ എന്നിവരെ അറിയുമെന്ന് പറയരുത്....കുറച്ചു കാശ്‌ കൊടുക്കാനുണ്ട്...