മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, March 15, 2009

വരു......ഈ ഊഞ്ഞാലിലാടാന്‍


ഒരു അന്വേഷണത്തിനു കൂടി നമ്മള്‍ ഇറങ്ങുന്നു, എല്ലാ ബൂലോഗരും കൂടി ശ്രമിച്ചാല്‍ അതൊരു പുതിയ അനുഭവമായിരിക്കും, എല്ലാത്തിലും ഒരു വ്യത്യസ്തയുണ്ടാ‍ക്കുക എന്നതായിരിക്കുമല്ലോ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തിയും സൌന്ദര്യവും.

അതായത്.........പ്രസിദ്ധമായ കഥകളിലെ, നോവലിലെ, സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞ് ബ്ലോഗേഴ്സ് നടത്തുന്ന ഒരു അന്വേഷണം. നമ്മള്‍ ബ്ലോഗേഴ്സ് ആ കൃതികള്‍ പരസ്പരം പരിചയപ്പെടുത്തുന്നു, കണ്ടെത്തുവാനുള്ള കഥാപാത്രങ്ങളെ നമ്മള്‍ തീരുമാനിക്കുന്നു, കഥാപാത്രങ്ങളെ കണ്ട് കിട്ടുന്നവര്‍ അവരെ അടുത്തറിയുക.പരിചയപ്പെടുക, മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തുക.


പണ്ട് ശ്രീ. വി.കെ ശ്രീരാമന്‍, “വേറിട്ടകാഴ്ച”കളിലൂടെ എം.ടി.യുടെ ജീവിക്കുന്ന കഥാപാത്രത്തെ നമ്മുടെ മുമ്പിലെത്തിച്ചത് പോലെ .


പാലക്കാട്: എം.ടി. കഥകളിലൂടെ മലയാള മനസ്സിലേക്ക് കടന്നുവന്ന മന്ദാരപ്പൂ ചൂടിയ യശോധര ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. 14/03/2005 രാവിലെ 6.30നായിരുന്നു അവര്‍ ജീവിതത്തോട് യാത്ര പറഞ്ഞത്.


കുമാരനെല്ലൂരിലെ പഴകി ദ്രവിച്ച വീട്ടില്‍ ഏകാന്തവാസത്തിലായിരുന്ന യശോധരയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് വി.കെ. ശ്രീരാമനായിരുന്നു. എം.ടിയുടെ നാലുകെട്ടിലും അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തിലും മഞ്ഞപ്പാവാടയും പച്ചക്കുപ്പായവും ധരിച്ച് തലയില്‍ മന്ദാരപ്പൂവും ചൂടി കുമാരനെല്ലൂര്‍ തലശ്ശേരി പുത്തന്‍ വീട്ടില്‍ യശോധരയാണെന്ന് അപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്.


ഈ കഥ കേട്ടറിഞ്ഞ സംവിധായകന്‍ പ്രിയനന്ദനന്‍ യശോധരയുടെ അടുത്തെത്തിയപ്പോഴാണ് താന്‍ തലയില്‍ ചൂടിയത് മന്ദാരപ്പൂവല്ല നന്ത്യാര്‍വട്ടമാണെന്ന് അവര്‍ പറഞ്ഞത്.കഥ സിനിമയാക്കി യശോധര നായികയുമായി. പക്ഷെ കഥയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍പ്പെട്ട സിനിമ ഇപ്പോള്‍ പാതിവഴിയിലാണ്.


നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഏകാന്തവാസം മതിയാക്കി അവര്‍ കുമാരനെല്ലൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കി. ഇവിടത്തെ ജീവിതം അസ്വസ്ഥതകള്‍ മാത്രമാണവര്‍ക്ക് സമ്മാനിച്ചത്. അതിനാല്‍തന്നെ വീണ്ടും പഴയ വീട്ടില്‍ തിരിച്ചെത്തി.


പഴയ വീട്ടിലെത്തിയിട്ടും അസുഖത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല. ഓര്‍മ്മ ഏറെക്കുറെ ഇല്ലാതായി. കലശലായ രോഗവും ആഹാരത്തോടുള്ള വെറുപ്പും അവരുടെ ആരോഗ്യത്തെ പൂര്‍ണമായും തളര്‍ത്തി. ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി.തന്നെ മലയാളികള്‍ക്ക് മുമ്പിലെത്തിച്ച എം.ടിയെയും സിനിമയില്‍ തന്റെ ബാല്യകാലത്തെ അവതരിപ്പിച്ച കാവ്യാമാധവനെയും കാണണമെന്ന് അവസാന നാളുകളില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കിയാണ് യശോധര യാത്രയായത്. (കടപ്പാട്. വെബ് ലോകം).

അതിനാല്‍, നമ്മളും ഒരു അന്വേഷണത്തിനിറങ്ങുന്നു.........ഒരു വിനോദിനിയെ കാണാന്‍, അല്ലെങ്കില്‍ ആരായിരുന്നു ആ വിനോദിനി എന്നറിയാന്‍......നിങ്ങളുടെ ജീവിതത്തില്‍ പ്രണയമെന്ന വികാരം ഒരു തരിമ്പെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു നഷ്ടപ്രണയിനി ഉണ്ടെങ്കില്‍, പ്രണയിച്ച സ്ത്രീ/പുരുഷനെ വിവാഹം കഴിച്ചവരാണെങ്കില്‍...തീര്‍ച്ചയായും നിങ്ങള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. വിലാസിനിയുടെ നോവല്‍ “ഊഞ്ഞാല്‍”......


പ്രണയാതുരമായ കൌമാര കാലങ്ങളില്‍, പ്രണയിനിയുമൊത്ത് ഊഞ്ഞാലാടിയാല്‍ കിട്ടുന്ന പ്രണയസുഖം,നിങ്ങള്‍ക്ക് ഈ ഊഞ്ഞാലില്‍ ഒന്ന് കേറി ആടിയാല്‍ നിങ്ങള്‍ക്ക് കിട്ടും. ഏതൊരു വ്യക്തിയുടെ മനസ്സും,തന്റെ കൌമാരകാലത്തിലേക്ക് കൊണ്ടുപോയി, തന്റെ നഷ്ടസ്വപ്നങ്ങളെ അയവിറക്കാന്‍ ഈ നോവല്‍ സഹായിക്കുന്നു.

ഒരു പ്രണയിനി ഉള്ളവര്‍ക്കും, ഉണ്ടായിരുന്നവര്‍ക്കും, ഈ നോവല്‍ വായിച്ച് കഴിഞ്ഞാല്‍ മനസ്സില്‍ തോന്നുന്ന ഒരു ചോദ്യമായിരിക്കും.....വിനോദിനി ആരാണ്? ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? എങ്കില്‍ ആ വിനോദിനിയുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അനേകായിരം കഥകള്‍ ഉണ്ടാവും നമ്മള്‍ക്കായി........

അതിനാദ്യം നമ്മള്‍ അറിയേണ്ടത്, വിലാസിനിയെന്ന തൂലികനാമത്തിലറിയപ്പെടുന്ന എം.കെ മേനോനെയാണ്.വടക്കാഞ്ചേരിയിലെ കരുമത്രയില്‍ മൂര്‍ക്കനാട്ട് തറവാട്ടില്‍ 1928 ജൂണ്‍ 23 ന് ജനിച്ചു.എറണാകുളത്തും വടക്കാഞ്ചേരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം, 1947 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദം നേടി.കേരളത്തില്‍ അധ്യാപകനായും, ബോംബെയില്‍ ഗുമസ്തനായും ജോലി നോക്കിയതിനു ശേഷം 1953 ല്‍ സിംഗപ്പൂരിലേക്ക് പോയി, അവിടെ ഇന്ത്യന്‍ മൂവി ന്യൂസ് എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി പുതിയ ജീവിതം ആരംഭിച്ചു.


തൃശൂര്‍, വടക്കാഞ്ചേരി ഭാഗത്തുള്ള ബ്ലോഗര്‍മാര്‍ക്ക് അദ്ദേഹത്തെ പറ്റിയും, ആ തറവാടിനെ പറ്റിയും കൂടുതല്‍ അറിയുവാന്‍ കഴിയും....അതിലൂടെ വായനക്കാരന്റെ ഹൃദയം പറിച്ചെടുത്ത് കൊണ്ടുപോയ ആ വിനോദിനിയിലേക്ക് ഒരു അന്വേഷണം.........

കള്ള് ഷാപ്പുകളും, പുസ്തകശേഖരവും, ചിരികളും കണ്ടെത്തുന്ന നമ്മുടെ ബൂലോഗത്ത് നിന്നും ഇത്തരം ഒരു അന്വേഷണവും നമ്മള്‍ക്ക് നടത്താം.......

അതിനു ശേഷം നമ്മുക്ക് തപ്പിയിറങ്ങാം........തൂവാനത്തുമ്പിയിലെ “ജയകൃഷ്നനെയും” ദേവാസുരത്തിലെ “മംഗലശേരി നീലകണ്ഠനെയും”


സ്നേഹത്തോടെ............നട്ടപിരാന്തന്‍

35 comments:

നട്ടപിരാന്തന്‍ said...

നിങ്ങളുടെ ജീവിതത്തില്‍ പ്രണയമെന്ന വികാരം ഒരു തരിമ്പെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു നഷ്ടപ്രണയിനി ഉണ്ടെങ്കില്‍, പ്രണയിച്ച സ്ത്രീ/പുരുഷനെ വിവാഹം കഴിച്ചവരാണെങ്കില്‍...തീര്‍ച്ചയായും നിങ്ങള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. വിലാസിനിയുടെ നോവല്‍ “ഊഞ്ഞാല്‍”......

ആർപീയാർ said...

നല്ലൊരു തുടക്കമാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു..
ആശംസകൾ

Anonymous said...

:)
exited !!!
were to start from.......

present sarrrr!!!

കാന്താരിക്കുട്ടി said...

ഇങ്ങനെ ഒരു ചിന്ത വളരെ നന്നായി.ആശംസകൾ

smitha adharsh said...

നന്നായിരിക്കുന്നു...
നല്ല സംരംഭം..
വിജയകരമാകട്ടെ

lakshmy said...

വിനോദിനിയെ കാണൂ..അവര്‍കൂടി ആഗ്രഹിക്കുന്നങ്കില്‍, നഷ്ടപ്പെടാത്ത ആ നൈര്‍മ്മല്ല്യങ്ങളെ സ്ത്രീ രൂപത്തില്‍ ഞങ്ങള്‍ വായനക്കരിലേക്കുകൂടി കൊണ്ടുവരൂ.തീര്‍ച്ചയായും മുഴുവന്‍ ‍മനസ്സോടെ അവര്‍ സ്വീകരിക്കപ്പെടും. ഈ നല്ല സംരംഭത്തിനു മനസ്സു നിറഞ്ഞ ഭാവുകങ്ങള്‍!

njanum ente lokavum said...

very good yaar iam supporting you

നീര്‍വിളാകന്‍ said...

evideyanu thudangendathu..... oru nishchayahayvum illa.... enthayalum ente ellavidha bhavukangalum....

...പകല്‍കിനാവന്‍...daYdreamEr... said...

എല്ലാ ആശംസകളും...
കൂടെയുണ്ട്...

നിരക്ഷരന്‍ said...

‘അത് മന്താരപ്പൂവായിരുന്നില്ല’ എന്ന വി.കെ.ശ്രീരാമന്റെ ലേഖനത്തിലൂടെ
യശോധരയെ പരിചയമുണ്ട്..

ഒരു ചിന്ന കുഴപ്പമുണ്ടല്ലോ നട്ടൂ? നമ്മള്‍ പുരുഷകേസരികളായ ബ്ലോഗന്മാര്‍ സ്ത്രീകഥാപാത്രങ്ങളെ അന്വേഷിച്ചിറങ്ങി കുഴപ്പത്തിലാകുമോ ? :) കാലം മോശമാണേയ്..ബ്ലോഗിനെപ്പറ്റി എല്ലാവരും മനസ്സിലാക്കി വരുന്നതേയുള്ളൂ.

നമുക്ക് മംഗലശ്ശേരി നീലകണ്ഠനെ തേടിയിറങ്ങാം. ഇറങ്ങാനൊന്നുമില്ല, കക്ഷി കോഴിക്കോടുതന്നെ തളര്‍ന്ന് കിടക്കുന്നുണ്ട്. ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ജയകൃഷ്ണന്‍ വെറും കഥാപാത്രം മാത്രമായിരുന്നില്ലേ ? ശരിക്കും അങ്ങനൊരാള്‍ ഉണ്ടായിരുന്നോ ?

ഇതെന്തായാലും നല്ല ചിന്ത, നല്ല സംരംഭം. ഇതിപ്പോ എന്താ പറയാ..നട്ടപ്പിരാന്തൊക്കെ മാറിയോ ? നല്ലനല്ല കാര്യങ്ങളൊക്കെ സംസാരിക്കുന്നു ! :)
(തമാശിച്ചതാണേയ്...:):) ഇഷ്ടം പോലെ സ്മൈലീം ഇട്ടിട്ടുണ്ട് :) :) :) പോരേ ? :)

പാച്ചു said...

എനിക്കു താഴ്വാരത്തിലെ സുമലത അവതരിപ്പിക്കന കഥാപാത്രത്തെ കണ്ടാല്‍ കൊള്ളാ‍മെന്നുണ്ട് .. ;)

ഷിനു മോഹന്‍ said...

വിജയനെ ലഹരി പിടിപ്പിച്ച, തുളുമ്പിനിന്ന അഹങ്കാരങ്ങള്‍

ഇന്ന് ചായപ്പോഞ്ച് പോലെയായിക്കാണും.

അതേപോലെ കാച്ചെണ്ണയുടേയും

വാസനസോപ്പിന്റേയും മണത്തിനുപകരം

കഷായത്തിന്റേം കൊട്ടന്‍ ചുക്കാദീടേം ഗന്ധവും

ഇപ്പോള്‍ വിനോദിനിക്ക് കൂട്ടുണ്ടാവും.

ഊഞ്ഞാല്‍ വായിച്ച ആവേശത്തില്‍ നട്ടപ്പിരാന്തന്‍

അമ്പതുകളിലെ നായികയുടെ ഇന്നത്തെ രൂപം ആലോചിച്ചുകാണില്ല.

ന്നാലും.സാരം..ല്യ എന്നുണ്ടോ??

വാഴക്കോടന്‍ ‍// vazhakodan said...

വടക്കാഞ്ചേരിക്കടുത്ത് വാഴക്കോട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞത് പോലെ ഒരു പക്ഷെ മനപ്പൂര്‍വ്വം തിരസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടിരിക്കാം. എന്റെ സുഹൃത്തായ ശ്രീ റഫീക്ക് വടക്കാന്ചെരി ശ്രീ വി.കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകളില്‍ ഭാഗഭാക്കായ അവസരത്തില്‍ ഞങ്ങള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അത് പോലെ പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഇപ്പോള്‍ എവിടെ എന്ത് ചെയ്യുന്നു എന്നുള്ള ഒരന്വേഷണ പരിപാടിക്കും ഞങ്ങള്‍ ശ്രമിച്ചിരുന്നു. പ്രവാസത്തിന്റെ കരങ്ങളില്‍ ചേര്‍ന്ന് ഉറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആ പുസ്തകം മടക്കി വെച്ചു. ഇപ്പോള്‍ വീണ്ടും ആ ചിന്തകളിലേക്ക് തള്ളിയിട്ട സാജുവേട്ടന് എല്ലാ ആശംസകളും നേരുന്നു. എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായവും.....
സസ്നേഹം.....വാഴക്കോടന്‍!

നീര്‍വിളാകന്‍ said...

നിരക്ഷരന്‍.... മംഗലശ്ശേരി നീലകണ്ഠന്‍ എന്ന വ്യക്തി മരിച്ചു.... അദ്ധേഹത്തിന്റെ പ്രിയ പക്നി മാത്രമാണ് ആ വലിയ വീട്ടില്‍ ഇപ്പോളുള്ളത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

വളരെ ബുദ്ധിമുട്ടു പിടിച്ച പണിയാണേയ്
കഥകളില്‍ ഒളിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ
ഒറിജിനിലിനെ കണ്ടു പിടിക്കുക എന്നത്.

പലപ്പോഴും കഥാകൃത്തുക്കള്‍ തന്നെ കണ്ടു പിടിക്കാതിരിക്കാനുള്ള സൂത്രപ്പണികളൊക്കെ ഒപ്പിച്ചിരിക്കും. അവരുടെ സ്വകാര്യത - അതങ്ങനെ തന്നെ ഇരിക്കുന്നതല്ലെ നല്ലത്?

വിജയാശംസകള്‍

അമതന്‍ said...

നല്ല ആശയം .....
നടപ്പിലായാല്‍ നന്ന്...
ആശംസകള്‍

കൃഷ്‌ണ.തൃഷ്‌ണ said...

നല്ല ഐഡിയ.
എത്രത്തോളം വിജയകരമായിരിക്കും ഈ ഉദ്യമമെന്നു അറിയില്ല.എന്നാല്‍ ഇതിനുവേണ്ടിയുള്ള ഓരോ ശ്രമത്തേയും കൂടുതല്‍ താത്പര്യത്തോടെ അറിയാനായി ഇതു വഴി വരാതെ തരമില്ല.വരും...അതറിയാനായി ഈ പിരാന്തൊന്നു ഫോളോ ചെയ്യുന്നു..

പള്ളിക്കരയില്‍ said...

നല്ല ആശയം..

Patchikutty said...

All the best :-)

വീ കെ said...

ജീവിച്ചിരിക്കുന്ന ആ കഥാപാത്രങ്ങങ്ങളെ കണ്ടെത്തുകയെന്നത് ശ്രമകരമായ കാര്യമാണ്.അവരുടെ സ്വകാര്യതക്ക് കോട്ടം തട്ടാതെ, അവരുടെ സമ്മതത്തോടെയാണെങ്കിൽ നല്ലത്.
എന്തായാലും കാത്തിരിക്കുന്നു.

ആശംസകൾ.

പോങ്ങുമ്മൂടന്‍ said...

മൊട്ടേട്ടാ,

താങ്കൾ വീണ്ടും കസറി. ഗംഭീര ആശയം. രസകരം.

തെച്ചിക്കോടന്‍ said...

Good idea. All the best

യൂസുഫ്പ said...

ഈ നട്ടാപ്പിരാന്തിന് ആദ്യം നന്ദി പറയട്ടെ.ശരിയ്ക്കും മടുത്തിരിക്കുകയായിരുന്നു. ഇത് നല്ല ആശയമാണ്. ഈയിടെ ആയി ഭൂലോകത്ത് വിഭവങ്ങള്‍ കുറവാണ്. ഇത്തരം നല്ല സമീപനങ്ങള്‍ ഉണ്ടായാല്‍ ബൂലോഗവികൃതികളെ ജനം കയ്യൊഴിഞ്ഞേക്കും. ഈ മാറ്റം ഒരു അക്ഷരവിപ്ലവമായി മാറട്ടെ എന്നാശംസിക്കയും പ്രാ‍ാര്‍ത്ഥിക്കയും ചെയ്യുന്നു.

കല്യാണിക്കുട്ടി said...

kollam nalla oru sramam thanne.....................
ee udyam ethratholam vijayichu nattappiraanthaa.......
ariyaan oru kauthukavum aagrahavum undu...................

ബാജി ഓടംവേലി said...

ആശംസകൾ.

നിങ്ങളുടെ സുഹൃത്ത്‌ said...

വളരെ നല്ല ശ്രമം ചേട്ടാ...

Anonymous said...

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ശരിക്കും ഉണ്ടായിരുന്ന ഒരാള്‍ അല്ല
ആ കഥയില്‍ കുറെ ഭേദഗതികള്‍ ഉണ്ട്. ഉദകപ്പോളയിലെ ജയകൃഷ്ണന്‍ (തൂവനതുംപികള്‍ക്ക് ആദരമായ പത്മരാജന്റെ കൃതി ആണ് ഉദകപ്പോള. ) തൃശ്ശൂരില്‍ ജീവിച്ചിരുന്ന ഒരാള്‍ ആണ്. നോവലിലെ നായകനും ജയകൃഷ്ണനും ഒത്തുചേര്‍ന്നതാണ് സിനിമയിലെ ജയകൃഷ്ണന്‍. അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന് തോന്നുന്നു. രാധലെക്ഷ്മി പദ്മരാജന്റെ ഒരു അഭിമുഖത്തില്‍ കേട്ടതാണ് ഇത്. അവര്‍ തന്നെ എഴുതിയും എവിടെയോ വായിച്ചിരുന്നു.

ആലുവവാല said...

മൊട്ടേട്ടാ...കൊള്ളാം ഐഡിയ...!

ശ്രീ said...

നല്ല ഐഡിയ തന്നെ, മാഷേ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആശംസകൾ നേരുന്നു

Suraj said...

ത്രിശ്ശുരിലെ ലോഡ്ഗ്ഗില്‍ പദ്മരാജന്‍ താമസിച്ചിരുന്ന സമയത്ത് പരിചയപ്പെട്ടിരുന്ന ഒരാളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ചെയ്തിട്ടുള്ള കഥയാണ് തൂവാനത്തുമ്പികളിലെ ജയക്രിഷ്ണന്‍ എന്ന് കേട്ട ഒരു ഓര്‍മ്മ.. എന്തായാലും, ഉദ്യമത്തിന് എന്റെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.. ആശംസകള്‍

SREEJITH.M said...

:)

best wishes...

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കൊട്ടോട്ടിക്കാരന്‍... said...

അപ്പൊ നട്ടപ്പിരാന്തനെന്നു വിളിക്കുന്നോര്‍ക്ക്‌ നട്ടപ്പിരാന്തുണ്ടാക്കുന്ന പരിപാടിയാണല്ലേ...

Sureshkumar Punjhayil said...

Nalla udyamam. Bhavukangal..!!!!