മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, June 17, 2009

മന്തനും, രണ്ടാം മുണ്ടനും

ഒരിക്കല്‍ രണ്ട് പ്രസ്ഥാനങ്ങള്‍ വഴക്കുണ്ടാക്കി.....നമ്മുടെ സി.പി.എമ്മും സഭയും തന്നെ ..

അതില്‍ സി.പി.എമ്മിന്റെ രണ്ടാം മുണ്ടന്‍, സഭയെ അടിക്കാനായി പള്ളിയിലേക്ക് കയറി ചെന്നു, സഭയല്ലെ ആള്‍........അച്ചന്മാര്‍ ളോഹ മൊത്തം ഊരിയെറിഞ്ഞ് വിവസ്ത്രനായി നിന്ന് കൊടുത്ത് രണ്ടാം മുണ്ടന്റെ മുമ്പില്‍, മുണ്ടന്‍ അത് കണ്ട് പേടിച്ച് തിരിച്ചോടി, നമ്മള്‍ കരുതും പോലെ പ്രത്യേകിച്ച് ഒന്നും കണ്ട് പേടിച്ചല്ല രണ്ടാം മുണ്ടന്‍ ഓടിയത് മറിച്ച് കുറച്ച് കൂടി താഴോട്ട് നോക്കിയപ്പോള്‍ അച്ചന്മാരുടെ കാലുകളെല്ലാം മന്ത് പിടിച്ച് വീര്‍ത്ത് ഉരലുപോലെയിരിക്കുന്നു. അത് കണ്ടതും രണ്ടാം മുണ്ടന്‍ വലിയ വായില്‍ നിലവിളിച്ച് ഇറങ്ങി ഓടി. ആ വലിയ കാലു വച്ച് ഒരു വീക്ക് കിട്ടിയാലുള്ള അവസ്ഥ ആലോചിച്ചിട്ടാണ് രണ്ടാം മുണ്ടന്‍ പേടിച്ച് നിലവിളിച്ച് ഇറങ്ങി ഓടിയത്.

മുണ്ടന്റെ ഓട്ടം കണ്ട് അച്ചന്മാര്‍ കുടുകുടേ നിന്നു ചിരിച്ച്, എന്നിട്ട് തമ്മില്‍ തമ്മില്‍ പറഞ്ഞു....“മണ്ടന്‍........ നമ്മുടെ ഈ തടിച്ച മന്ത്കാല് കണ്ട്, മാത്രമോ ഈ മന്തന്‍ കാല് വച്ച് ഒരു വീക്ക് കിട്ടിയാലുള്ള അവസ്ഥ ആലോചിച്ച് പേടിച്ചോടിയതാണവന്‍. ആ മണ്ടനൊ, അവരുടെ പ്രസ്ഥാനത്തിനൊ അറിയുമോ, നമ്മുക്ക് ഈ മന്ത് പിടിച്ച കാലൊന്ന് നേരെ പിടിച്ച് ഒന്ന് പൊക്കാന്‍ കൂടി പറ്റില്ലെന്ന്. പിന്നല്ലെ ഈ മന്തന്‍ കാലും വച്ച് അവനെ വീക്കുന്നത്. ആ സാരമില്ല ഈ മന്തുകാലും വച്ച നമ്മുക്കിവരെ പേടിപ്പിച്ച് നിര്‍ത്താം. പണ്ടത്തെ പോലെയൊന്നുമല്ലല്ലോ അവരുടെ പ്രസ്ഥാനമിപ്പോള്‍ അതിപ്പോള്‍ പേര് മാറ്റി അരിവാള്‍ കോണ്‍ഗ്രസ് ആയി മാറികഴിഞ്ഞല്ലോ.”

കൂട്ടി വായിക്കുക.
സഭാ വിരുദ്ധ നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ട്. (മനോരമ 19-06-2009)

20 comments:

saju john said...

മുണ്ടന്‍ എന്ന പദത്തിനോട് മഹാനായ മുണ്ടശ്ശേരിയോട് മാപ്പ് ചോദിക്കുന്നു.

Sabu Kottotty said...

മൊട്ടത്തല ഇപ്പളാ കണ്ടത്...
നട്ടപ്പിരാന്തുണ്ടെന്നു തോന്നുന്നില്ല.

പോസ്റ്റു നന്നായി...

അരുണ്‍ കരിമുട്ടം said...

നല്ല നര്‍മ്മബോധം..
ഇത് കൊള്ളണ്ടിടത്ത് കൊള്ളുന്നുണ്ട്:)

ശ്രീ said...

:)

ജിജ സുബ്രഹ്മണ്യൻ said...

:-)

മാപ്ല said...

അച്ചന്മാര്‍ ളോഹ മൊത്തം ഊരിയെറിഞ്ഞ് വിവസ്ത്രനായി നിന്ന് കൊടുത്ത് രണ്ടാം മുണ്ടന്റെ മുമ്പില്‍


എന്തു പറഞ്ഞാലും ഞാന്‍ വിശ്വസിക്കൂല.....
(ഇതെന്ത മഠമാണോ, അങ്ങനൊക്കെ ചെയ്യാന്‍... പള്ളിയല്ലേ പിരാന്താ....)

ബാജി ഓടംവേലി said...

ഇത് കൊള്ളണ്ടിടത്ത് കൊള്ളുന്നുണ്ട്...

Musthafa said...

മൊട്ട ചേട്ടാ നന്നായിട്ടുണ്ട് കേട്ടോ.

Musthafa said...

ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത്?

ഇങ്ങളെ പിരാന്തു മാറാന്‍ നല്ലത് വല്ല ആനമയക്കിയോ മൂലവേട്ടിയോ പാമ്പോ ഒക്കെ അണീനു

ദീപക് രാജ്|Deepak Raj said...

:)

വീകെ said...

അതു ശരി...

Maranalloor Satheesh said...

അസ്ത്രം ലക്ഷ്യം തെറ്റുന്നില്ല.

പാവത്താൻ said...

ഹതു കൊള്ളാം.മന്തനും മണ്ടനും മുണ്ടനുമെല്ലാം കണക്കാ...
അതേ,... അൽപം പിരാന്തുണ്ടാവാൻ എന്താ വഴി? ഈ ലോകത്തു ജീവിച്ചു പോകനാ.......

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നട്ടാപ്പീ,
അച്ചന്മാരുടെ മന്തും, മുണ്ടന്റെ അരിവാള്‍ കോണ്‍ഗ്രസ്സും - രണ്ടും കലക്കി. വളരെ അര്‍ത്ഥവത്തായ പ്രയോഗങ്ങള്‍. കുറച്ചു വാക്കുകള്‍ പെറുക്കി കുറേ എറിഞ്ഞു.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ദൈവമേ...ഞാന്‍ മാത്രം ജീവിച്ചു പോക്കോട്ടേ...എന്നേ ഇതുവരെ കരുതിയിട്ടുള്ളൂ...........ഇങ്ങനെ ആണു എഴുതാനുള്ള പുറപ്പാടെങ്കില്‍...നട്ടപ്രാന്തിനേയും പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്താം....

വയനാടന്‍ said...

ആളുകൾ തിങ്ങി നിറഞ്ഞ തെരുവിന്റെ ഓരത്തു നിന്നൊരു കുട്ടി(?) വിളിച്ചു പറയുന്നു "രാജാ(ക്കന്മാരെല്ലാം)വു നഗ്നനാണേ........."

Minnu said...

നന്നായി..
:)

cEEsHA said...

കൊള്ളാം കൊള്ളാം പെയ്യട്ടെ...!

ജെ പി വെട്ടിയാട്ടില്‍ said...

best compliments

please visit
http://trichurblogclub.blogspot.com/

വീ.കെ.ബാല said...

:) സമയക്കുറവ് മൂലം അധികവായന ഇല്ലതിരുന്നു അച്ചായന്റെ ബ്ലോഗ് കാണാതിരുന്നത് വളരെ നഷ്ടമായി പോയി എന്ന് ഇപ്പോൾ തോന്നുന്നു... പണിക്കരുടെ കർവിരുതിൽ ഈ മൊട്ടത്തല തിളങ്ങി അതിൽ നിന്നും ഊർന്ന് വീണവരികൾ അകത്തും തിളക്കം നൽകി, എഴുതുക എഴുതി മരിക്കുക അല്ല ജീവിക്കുക എന്നതാകട്ടെ... ക്ഷ്യം