മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, July 12, 2009

അവന്‍ “വേലിയ്ക്കകത്തോ” അതോ പുറത്തോ?

തുറന്ന ജാലകം

കഴിഞ്ഞു പോയ ആ ദിനങ്ങളില്‍ , ചിത്രകാരന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴൊക്കെ , ജയിലിനുള്ളിലേക്ക് അവരുടെ ചായങ്ങളും ബ്രഷുകളും കൊണ്ടുപോവാന്‍ അധികാരികള്‍ അവരെ അനുവദിക്കുമായിരുന്നു.ഗോപുരത്തിനു മുകളിലുള്ള ഇരുണ്ട അറയില്‍ പ്രവേശിക്കുമ്പോള്‍ തടവിലാകപ്പെട്ട ചിത്രകാരനു ആദ്യമായി തോന്നിയ വിചാ‍രമെന്താണെന്നോ...

ചുമരുകളിലൊന്നില്‍ ഒരു ജാലകത്തിന്റെ ചിത്രം വരക്കുക.

ഒട്ടും താമസിയാതെ അയാളതില്‍ മുഴുകുകയും ചെയ്‌തു. തെളിഞ്ഞ നീലാകാശം വളരെ വ്യക്തമായി കാണാവുന്ന ഒരു തുറന്ന ജാലകമായിരുന്നു അത് . ആ ചിത്ര സാന്നിദ്ധ്യം തടവറക്കുള്‍ഭാഗം കൂടുതല്‍ പ്രകാശമാനമായി തീര്‍ന്നു. അതിനടുത്തദിവസം പ്രഭാതത്തില്‍ റൊട്ടിയും ജലവുമായി കടന്നു വരുമ്പോള്‍, പെയിന്റു ചെയ്ത ജാലകത്തിലൂടെ വന്നിരുന്ന പ്രകാശത്തിന്റെ തീക്ഷണതയാല്‍ ജയിലര്‍ക്ക് കണ്ണൂകള്‍ അടയ്കേണ്ടതായി വന്നു.

“ ഇവിടെ എന്താണ് നടന്നു കൊണ്ടിരിക്കുന്നത്......?” ഭയത്തോടെ ആക്രോശിച്ചു കൊണ്ട് അയാള്‍ ജാലകപ്പാളികള്‍ വലിച്ചടക്കുവാന്‍ മുന്നോട്ടാഞ്ഞു. പക്ഷെ ഭിത്തിയില്‍ തലയിടിച്ച് അയാള്‍ താ‍ഴെ വീണുവെന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല.

“ഞാനൊരു ജാലകം തുറന്നിട്ടു...” ഒട്ടു നിയന്ത്രണം വിടാതെ ചിത്രകാരന്‍ പറഞ്ഞു.” ഇവിടെ വല്ലാത്തിരുട്ടായിരുന്നു..”

ജയിലര്‍ ഇതു കേട്ട് പൊട്ടിച്ചിരിച്ചു. താന്‍ അപമാനിതനായി എന്ന ബോധം മറക്കുവാന്‍ വേണ്ടി അയാള്‍ അങ്ങനെ ചെയ്‌തത്. സ്വയം അയാള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ നീറിയെരിയുകയും ചെയ്തു.

പിന്നീടയാള്‍ ചിത്രകാരനെ നോക്കി കളിയാക്കുവാന്‍ തുടങ്ങി.

“ നിങ്ങളൊരു ജാലകം തുറന്നിരിക്കുന്നു അല്ലേ....നിങ്ങളൊരു ജാലകം ചിത്രീകരിച്ചിരിക്കുകയാണ്. നീയൊരു വിഡ്‌ഡ്ഡി തന്നെ.......”

“ഇതൊരു യാഥാര്‍ത്ഥ്യമല്ല ...ഇതൊരു ജാലകമാണെന്ന് നിങ്ങള്‍ സങ്കല്പിക്കുന്നു. അത്രമാത്രം..”

അക്ഷോഭ്യനായി ചിത്രകാരന്‍ തുടര്‍ന്നു.

“ഈ തടവറക്കുള്ളില്‍ പ്രകാശം വേണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ .അത് ഞാന്‍ നിര്‍വ്വഹിക്കുകയും ചെയ്തു ... എന്റെ ജാലകത്തിലൂടെ നോക്കൂ ..ആകാശം കാണാന്‍ കഴിയും. നിങ്ങള്‍ കടന്നുവരുമ്പോള്‍ ..ഓര്‍ക്കുന്നില്ലേ നിങ്ങള്‍ക്കു കണ്ണൂകള്‍ പ്രകാശ കിരണങ്ങള്‍ക്കു മുമ്പില്‍ അടച്ചു പിടിക്കേണ്ടി വന്നു...”

ഇത്തവണ ജയിലര്‍ വല്ലാതെ ക്ഷുഭിതനായി

“ നിങ്ങള്‍ എന്നെ കബളിപ്പിക്കാന്‍ നോക്കുകയാണ് അല്ലേ....? ഈ ഗോപുരത്തിന് ജാലകങ്ങള്‍ ഒന്നു തന്നെയില്ല ഇവിടെയ്ക്ക് കടന്നു വരുന്നവന്‍ ആരാണെങ്കിലും വീണ്ടും വെളിച്ചം കാണുന്നതിനായി അയാള്‍ ജീവിച്ചെന്നു വരില്ല ഇത് സത്യം മാത്രം.....

“ എന്നിട്ടും പകല്‍ വെട്ടം എന്റെ ഈ അറയ്കുള്ളില്‍ തുറന്ന ജാലകത്തിലൂടെ പ്രവഹിക്കുകയാണ്...” ചിത്രകാരന്‍ പറഞ്ഞു.

“ ഓ....അതെ...അതെ....” ജയിലര്‍ അയാളെ കളിയാക്കി പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ നിനക്കെന്തു കൊണ്ട് രക്ഷപ്പെട്ടുകൂടാ...? ആ രീതിയില്‍ നിങ്ങളുടെ ജാലകം ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാമല്ലോ...”

ചിത്രകാരന്‍ അല്പനേരം അയാളെ ഒന്നു നിരീക്ഷിച്ചതിനു ശേഷം ചുമരിന്റെ നേര്‍ക്ക് രണ്ടുമൂന്നു കാലടികള്‍ വെച്ചു.

അവസാനം ജാലകത്തിലൂടെ അയാള്‍ പുറത്തേക്കു ചാടി.

“നില്‍ക്കൂ” ജയിലര്‍ അവന്റെ പിന്നാലെ പാഞ്ഞു ചെന്നു. എങ്ങനേയും അവനെ തടയണമെന്നേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷെ വീണ്ടുമയാളുടെ ശിരസ്സ് ചുമരില്‍ തട്ടിയല്ലാതെ മറ്റൊന്നു സംഭവിച്ചില്ല.

“ ജാഗ്രത......അവന്‍ രക്ഷപ്പെട്ടിരിക്കുന്നു..” അയാല്‍ ഉച്ചത്തില്‍ അലറി വിളിക്കുവാന്‍ തുടങ്ങി.

അന്തരീക്ഷത്തിലൂടെ ചിത്രകാരന്റെ ശരീരം അതിവേഗം കടന്നു പോവുമ്പോഴും അയാള്‍ ആക്രോശിച്ചു കൊണ്ടിരുന്നു.

അവസാനം ഗോപുരത്തിനു താഴെ കല്‍പ്പാളിയില്‍ അതു വീഴുന്നതു വരെ ആ നില തുടര്‍ന്നു.

******************

അന്നാ ബ്ലാദിയാനയുടെ "the open window" എന്ന കഥയുടെ സ്വതന്ത്ര കേരളീയ രൂപാന്തരം

വാല്‍കഷ്ണം:

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മഹാപ്രസ്ഥാനങ്ങള്‍, കറുത്ത ശക്തികളുടെ കയ്യില്‍ അടഞ്ഞ ജയിലുകളാവുമ്പോള്‍, അതില്‍ നിന്നും പുറത്തേയ്ക്ക് തുറക്കുന്ന ഒരു ജനാലയുടെ ചിത്രമെങ്കിലും വരയ്ക്കാന്‍ നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കും, ബുദ്ധിജീവികള്‍ക്കും കഴിയുന്നില്ലല്ലോ......ഹോ.....കഷ്ടം

എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!


7 comments:

നട്ടപിരാന്തന്‍ said...

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മഹാപ്രസ്ഥാനങ്ങള്‍, കറുത്ത ശക്തികളുടെ കയ്യില്‍ അടഞ്ഞ ജയിലുകളാവുമ്പോള്‍, അതില്‍ നിന്നും പുറത്തേയ്ക്ക് തുറക്കുന്ന ഒരു ജനാലയുടെ ചിത്രമെങ്കിലും വരയ്ക്കാന്‍ നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കും, ബുദ്ധിജീവികള്‍ക്കും കഴിയുന്നില്ലല്ലോ......ഹോ.....കഷ്ടം

എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!

ഏറനാടന്‍ said...

പാതി തുരന്നിട്ട ജാലകം ഇതാണല്ലേ?

വയനാടന്‍ said...

"എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!"

അങ്ങനെയൊരു നാൾ വരും വരെ എന്റെ നാട്ടിലെ സധാരണക്കാർ ജീവിച്ചിരിക്കുമോ...

അരുണ്‍ കായംകുളം said...

"എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!"

തീര്‍ച്ച!!

::: അഹങ്കാരി ::: said...

"മാനസീകമായും, ശാരീരികമായും, എ.ഡി.ബി പരമായും, എന്തിനു ലൈംഗികപരമായും പരമതൃപ്തന്‍."


മാറ്റിയെഴുതാന്‍ സമയമായി മാഷേ...

“പിണറായിപരമായും, പിബിപരമായും കേന്ദ്രകമ്മിറ്റിപരമായും, എന്തിനു ലാവ്‌ലിന്‍പരമായും പരമതൃപ്തന്‍”...

സഖാവ് നെട്ടൂരാന്‍ said...

അഹങ്കാരികളായ ലോക്കല്‍ കമ്മിറ്റി സെക്രിമാര്‍ മുതല്‍ കാരാട്ട് വരെ കാശടിച്ചു മാറ്റാന്‍ തൊള്ള തുറക്കുന്ന വിപ്ലവവായാടിത്തം പാര്‍ട്ടി കാലത്തിനൊത്ത് മാറണം,
എങ്കില്‍ പിന്നെ പാര്‍ട്ടിയാപ്പീസില്‍ നിന്നെ എകെജിയെം കൃഷ്ണപിള്ളേം,ഇ എം എസ്നെം നായനാരേം ഒക്കെ എടുത്തു മാറ്റി പാര്‍ട്ടിലാവ്ലിന്‍പരം,ഫാരിസ്പരം,ലിസ്പരം,ടോട്ടല്‍ 4 യുപരം
സാന്‍റിയാഗൊപരം,ഒക്കെ ആക്കിയാല്‍ നന്നായിരുന്നു.

തെച്ചിക്കോടന്‍ said...

ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും,തീര്‍ച്ച!