മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, July 22, 2009

പ്രിയ ഡോ. കലാമേ മാപ്പ്......നമ്മുടെ ചില അളിഞ്ഞ രാഷ്ട്രീയകാരന്റെയും, സെന്‍സേഷന്‍ വാര്‍ത്തയ്ക്ക് അടയിരിക്കുന്ന ചില മാധ്യമദല്ലാളുകളുടെയും വികലചിന്തയില്‍ നിന്നും വരുന്നതല്ലെ ഈ ഊതിപെരുപ്പിച്ച പ്രശ്നം.

കേവലം "അബ്ദുള്‍ കലാം" എന്ന ഒരു മുസ്ലിം പേരിനാല്‍ നമ്മുടെ മുന്‍ രാഷ്ടപതിയെ അപമാനിച്ചെങ്കില്‍ നമ്മുടെ പ്രതിഷേധത്തിന് ഒരു ന്യായമുണ്ട്.

മറിച്ച് ആ കോണ്ടിനെന്റല്‍ വിമാനജോലിക്കാരന്‍ മുഖം നോക്കാതെ തന്റെ ജോലി ചെയ്ത് എന്നതിനാലായിരിക്കല്ലോ, ജോലിയുടെ മഹത്വമറിയുന്ന ഡോ.അബ്ദുള്‍ കലാം അതിന്റെ പറ്റി പ്രതികരിക്കാതിരുന്നത്. അതാണ് കുലീനത. അന്തസ്സ്.

അതിലേറെ രസം, വ്യോമയാന മന്ത്രാലയം വിമാന കമ്പനിയ്ക്ക് അയച്ച കത്തില്‍ എഴുതിയിരിക്കുന്നത് "ഡോ. അബ്ദുള്‍ കലാം ആസാദ്".

ആര് ആരെയാണ് അപമാനിക്കുന്നത്, ആരാലാണ് ഡോ.അബ്ദുള്‍ കലാം അപമാനിക്കപ്പെടുന്നത്.

ആ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിയ്ക്കാന്‍ യോഗ്യതയില്ലാത്ത നപുംസക മാധ്യമവര്‍ഗവും, രാഷ്ടീയ കോമരപടയും ഈ വിഷയത്തില്‍ വിസര്‍ജ്ജിക്കുന്നത് കാണുമ്പോള്‍...എനിക്കും ചര്‍ദ്ദില്‍ വരുന്നു.

10 comments:

നട്ടപിരാന്തന്‍ said...

എന്റെ അഭിപ്രായം.......

നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അദ്ദേഹം ഇപ്പോഴായിരിക്കും കൂടുതല്‍ അപമാനിക്കപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളാലും രാഷ്ട്രീയക്കാരാലും.

ചെലക്കാണ്ട് പോടാ said...

മറിച്ച് ആ കോണ്ടിനെന്റല്‍ വിമാനജോലിക്കാരന്‍ മുഖം നോക്കാതെ തന്റെ ജോലി ചെയ്ത് എന്നതിനാലായിരിക്കല്ലോ, ജോലിയുടെ മഹത്വമറിയുന്ന ഡോ.അബ്ദുള്‍ കലാം അതിന്റെ പറ്റി പ്രതികരിക്കാതിരുന്നത്. അതാണ് കുലീനത. അന്തസ്സ്.

അവര്‍ അവരുടെ പണി ചെയ്തു എന്നതല്ലേ സത്യം.

സജി said...

കചവടത്തിനായി വന്നവര്‍ കവര്‍ച്ചക്കരായി മാറിയപ്പോള്‍ ഇന്ത്യ ആദ്യമായി അപമാനിക്കപ്പെട്ടു.

വെള്ളത്തൊലിക്കുള്ളിലെ ചോരക്കൊതി തിരിച്ചറിയാതെ മാതൃ ദേശം വിട്ടുകൊടുത്ത നാട്ടു രാജാക്കന്മാര്‍ ഇന്ത്യയെ അപമാനിച്ചു.

അവസാനം,കോണ്ടിനെന്റലിലെ എമ്പോക്കികളുടെ ധാര്‍ഷ്ട്യത്തിനു വാലാട്ടി ചില സാമൂഹ്യദ്രോഹികള്‍ ഇന്ത്യായെ അപമാനിച്ചു.

അപമാനങ്ങള്‍ ഏറ്റു വാങ്ങിവാന്‍ ഇന്ത്യക്കാരന് ജീവിതം പിന്നേയും ബാക്കി.

വീ കെ said...

അവർ അവരുടെ പണി കൃത്യമായി മുഖം നോക്കാതെ തന്നെ ചെയ്തു.

നമ്മൾ നമ്മുടെ പണിയും കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നു, മൂന്നു മാസങ്ങൾക്ക് ശേഷം.

prajil kv (aman) said...
This comment has been removed by the author.
prajil kv (aman) said...

ഈ പോസ്റ്റ് കമന്റ്സ് ഇല്‍ സജി കലക്കി..
പക്ഷെ ഒരു മറുചോദ്യം ചോദിക്കുന്നു സജിയോടല്ല
ബ്ലോഗ്ഗര്‍ നോട്.. ജോര്‍ജ് ബുഷ്‌ ഇപ്പൊ വന്നാലും
മുന്‍ പ്രേസിടെണ്ടാണ് പറഞ്ഞാലും, കോണ്ടിനെന്‍റല്‍ ...
അണ്ടര്‍ വെയര്‍ ഊരി നോക്കുമോ...?
ക്ലിന്റണ്‍ ആണേല്‍ ഓക്കേ ... വല്ല ഡി എന്‍ എ ടെസ്റ്റ്‌ ആകും ...
പക്ഷെ ... ഇതു ഇന്ത്യ യെ അപമാനിക്കല്‍ തന്നെ ആണ്.. !!
കലാം ചെയ്തതിലും നമ്മുടെ ഭരരണ തമ്പുരാകന്‍ മാര്‍ ചെയ്തതിലും തെറ്റുണ്ട് ..
കലാം വെറും ഒരു കലാം അല്ല .. മുന്‍ പ്രേസിടെണ്ട് ആണ് ... എന്ത് കൊണ്ടു അദ്ദേഹം ഇതു
വാര്തയാകി ഇല്ല .. ഭരണ തമ്പുരാകന്‍ മാര്‍ അന്നും ഇന്നും ഒന്നുതന്നെ .....
"പൊട്ടന്‍ തമാശ കേട്ടാല്‍ രണ്ടു മാസം കഴിഞ്ഞു ചിരിക്കും" ...
പിന്നെ ലൈവ് ആയി ... സംവാദമായി ... പഴിചാരലായി ...
ആക്രോസങ്ങളായി .. ബ്ലോഗെഴുതായി... ശോ....!!!

അങ്കിള്‍ said...

അദ്ദേഹം അദ്ദേഹത്തിന്റെ പണി ചെയ്തു എന്നങ്ങ് തീർത്തു പറയാമോ. അദ്ദേഹം ഈ പണി ചെയ്തത് അമേരിക്കയിൽ വച്ചായിരുന്നെങ്കിൽ അപ്പറഞ്ഞത് ശരി. ഇൻഡ്യയിൽ വി.വി.ഐ.പി മാർക്ക് ശരിരപരിശോധന വേണ്ട എന്ന നിയമം നിലനിൽക്കുന്നു. ഇൻഡ്യയിൽ ജോലിചെയ്യുന്ന ഏതൊരു വിമാനക്കമ്പനിക്കരനും അത് പാലിക്കാൻ ബാധ്യസ്ഥനാണ്. ഡൽഹിയിലിരുന്നു അമേരിക്കൻ നിയമം പാലിക്കാൻ നോക്കിയാൽ ചിലപ്പം ഗോദമ്പുണ്ട തിന്നേണ്ടി വന്നേക്കും.

ഡോ.കലാമിന്റെ പേരിനോടോപ്പം ആസാദ് എന്നുകൂടി ചേർത്തിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും കൂടുതൽ അപമാനം. ഏറ്റവും കൂടുതൽ ജനസമ്മതനായിരുന്നു ഇൻഡ്യൻ പ്രസിഡന്റിന്റെ പേർ സെണ്ട്രൽ സെക്രട്ടേറിയറ്റിലെ ഒരു ടൈപ്പിസ്സിനരിയില്ലന്നോ, അതു വായിച്ച് നോക്കി ഒപ്പിട്ട വായിനോക്കി ആപ്പീസർക്കരിയില്ലെന്നോ. ഹാ കഷ്ടം.

Anonymous said...

വളരേ നന്നായിട്ടുണ്ട്

പാവത്താൻ said...

ഇന്ത്യയില്‍ ഇന്ത്യന്‍ നിയമം ലംഘിച്ചെങ്കില്‍ അതിനുള്ള ശിക്ഷ കൊടുക്കണം.ഇനി നിയമലംഘനമൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ മിണ്ടാതിരിക്കണം.യഥാര്‍ഥത്തില്‍ എന്താണു പ്രശ്നമെന്നെനിക്കിതു വരെ മനസ്സിലായിട്ടില്ല.