മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, May 25, 2010

ഞാന്‍ കണ്ട നെറ്റിലെ മാലാഖമാര്‍നിങ്ങള്‍ ആര്‍ക്കെങ്കിലും ബോറടിക്കുമ്പോള്‍ എന്തു ചെയ്യും? പല പരിപാടികള്‍ ആയിരിക്കും പലര്‍ക്കും, എനിക്ക് ബോറടിക്കുമ്പോള്‍ ഞാന്‍ സന്ദര്‍ശിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വെബ് സൈറ്റ് ആണത്. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പ്, സൌദിയില്‍ വച്ചാണ് ആ വെബ്‌ സൈറ്റ് ആദ്യമായി കണ്ടത്, പിന്നെ ഞാന്‍ ഒത്തിരി വിസിറ്റ് ചെയ്തത് ട്രാക്ക് ചെയ്തിട്ടാണോ എന്നറിയില്ല ഒരു ദിവസം ആ സൈറ്റ് സൌദിയില്‍ കട്ടയും പടവും മടക്കി തന്നു. (ഇന്ന് അത് അവിടെ കാണുന്നുണ്ടോ എന്നറിയില്ല). ആ സമയത്ത് ഞാന്‍ കല്യാണപ്രായമായതിനാലാവാം ഈ സൈറ്റ് നോക്കി വെള്ളം ഇറക്കാരുണ്ടായിരുന്നു, അതിലും രസം പിന്നെ കല്യാണം കഴിഞ്ഞു ഞാന്‍ പ്രത്യുല്പാദനം നടത്തി കൊണ്ടിരിക്കുമ്പോള്‍ ആ സൈറ്റില്‍ കണ്ട "മാലാഖമാര്‍" ആയിരുന്നു എന്റെ മനസ്സില്‍. ദൈവം സഹായിച്ചു അതിനു ഗുണം കിട്ടുകയും ചെയ്തു.

അതിനാല്‍ ആര്‍ക്കെങ്കിലും ബോറടിക്കുന്നുണ്ടെങ്കില്‍. താഴെ കാണുന്ന സൈറ്റ് വിസിറ്റ് ചെയ്യുക. എന്നിട്ട് അതിലെ "മാലാഖമാരുടെ" ചിത്രം കാണുക. നിങ്ങളുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി വരുന്നത് എനിക്ക് കാണാം. ഓരോരുത്തര്‍ക്കും ഓരോ രുചികള്‍ ആണല്ലോ.

http://www.annegeddes.com

ആനി ചേച്ചി
*****

നട്ടപ്പിരാന്തന്റെ മുന്നറിയിപ്പ്.

ഈ സൈറ്റ് ഞാന്‍ അടുത്ത് വിവാഹം കഴിച്ചവര്‍ക്കും, ഇനി കഴിക്കാന്‍ പോവുന്നവര്‍ക്കും...ശുപാര്‍ശ ചെയ്യുന്നു.

മുകളില്‍ എഴുതിയ വിവരണം വായിച്ചു, ആരെങ്കിലും തെറ്റിദ്ധരിച്ചാലോ, സമയം കളഞ്ഞതിനോ ഞാന്‍ ഉത്തരവാദിയല്ല.


19 comments:

നട്ടപിരാന്തന്‍ said...

എന്റെ ബ്ലോഗ്‌ ഒന്ന് പ്രൊമോട്ട് ചെയ്യാന്‍ ഞാന്‍ എന്തെല്ലാം വിക്രിയകള്‍ കാണിക്കണം എന്റെ ഈശ്വരാ.........

സലാഹ് said...

ഈ പിരാന്തനെക്കൊണ്ട് തോറ്റു

Anonymous said...

ഞാന്‍ കരുതി മൊട്ടക്ക് വീണ്ടും തടഞ്ഞൂന്നു! ലെവിടെ?

കൂതറHashimܓ said...

അവിടെ ആരെയും കണ്ടില്ലാ.. :(
ഹ ഹ അഹ ഹാ

അനില്‍@ബ്ലോഗ് said...

കൊള്ളാം .
:)

ഒഴാക്കന്‍. said...

എന്നാലും നട്സ്, ചുമ്മാ കൊതിപ്പിച്ചു പിന്നെ ചിരിപ്പിച്ചു !

ചാണ്ടിക്കുഞ്ഞ് said...

പണ്ടാരമടങ്ങാന്‍...വെറുതെ ഓരോരോ കാര്യങ്ങളാലോചിച്ചു പോയി...ആ മുന്നറിയിപ്പില്ലായിരുന്നേല്‍ ഒന്ന് കൂടി കിടിലനായേനെ...

SULFI said...

ന്നാലും. ഇതിത്തിരി കടുത്തു പോയില്ലേ.
ഒരു മാതിരി... ഇലയിട്ടിട്ടു ചോറില്ല എന്ന അവസ്ഥ......
ഞങ്ങള്‍ (ആരൊക്കെ എന്ന് പോയവര്‍ക്കറിയാം) രാജ്യ വ്യാപകമായി ഈ ചതിക്കെതിരെ പ്രതികരിക്കുന്നു.

നാളെ "ബ്ലോഗ്‌ ബന്ത്"

രാവിലെ ഈ സൈറ്റ് തേടിപ്പോകുന്ന ബ്ലോഗര്‍മാര്‍ക്ക് ഇളവു ഉണ്ടായിരിക്കും. ഹി ഹി.......

അഭി said...

ഞാനും ഒന്ന് ക്ലിക്ക് നോക്കി

സജി said...

കണ്ടു കണ്ടിരിക്കാന്‍ തോന്നുന്ന സൈറ്റ്!!

തെച്ചിക്കോടന്‍ said...

:)

Naushu said...

ചെറുചന്ദനാദിയെണ്ണ തീര്ന്നുല്ലേ ?

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹാ
കണ്ടു..
അർമാദിച്ചു..

പൂഹോയ്!

Vinayan said...

വെറുതെ ആ സൈറ്റും എടുത്തു,എന്റെ ഒരു മെഗാബൈറ്റ്‌ ഡാറ്റ കലഞ്ഞുപോയെ... :)

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

കഷ്ട്ടം!

നാടകക്കാരൻ said...

പറ്റിക്കുന്നതിനും ഒരു മയമൊക്കെ ഉണ്ട് കെട്ടോ ഇതു കണ്ണിൽ ചോരയില്ല്ലാത്ത രീതിയിലായിപ്പോയി

Captain Haddock said...

"എന്റെ ബ്ലോഗ്‌ ഒന്ന് പ്രൊമോട്ട് ചെയ്യാന്‍ ഞാന്‍ എന്തെല്ലാം വിക്രിയകള്‍ കാണിക്കണം എന്റെ ഈശ്വരാ......." ha..ha..ha..haaaaaaa

ചെലക്കാണ്ട് പോടാ said...

ഞാന് ഓഫീസിലിരുന്ന് പേടിച്ച് പേടിച്ചാ നോക്കിയേ, നോക്കാതിരിക്കാന് പറ്റൂലല്ലോ, മാലാഖമാര് വിഷമിച്ചാലോ...

ranji said...

:-(((