കൊന്ന പാപം തിന്നു തീര്‍ക്കണം എന്നാണ് ഞങ്ങള്‍ നിരപ്പേല്‍ കുടുംബക്കാരുടെ അലിഖിത നിയമം.......
ഇത് പറയാന്‍ കാരണം...... ബൂലോകയാത്രക്കാരെ പറ്റി കുറ്റവൂം പരദൂഷണവും പറഞ്ഞതിനാല്‍ എന്റെ കൈ എങ്ങാനും വെട്ടിയാലോ എന്ന് പേടിച്ച് ഞാന്‍ “ചതിയന്‍ നീരു” എന്ന ഗാഥ പിന്‍വലിച്ച് നല്ല കുട്ടിയാവാനും, നീരുവിനെയും, ഹിമാലയന്‍ അച്ചായനെപ്പറ്റിയും നല്ല രണ്ട് പറയാനും കൂടിയാണ് ഈ പോസ്റ്റ് എഴുതുന്നത്.
ബൂലോകത്ത് യാത്രാവിവരണബ്ലോഗിംഗില്‍ സ്വന്തമായ പാത വെട്ടിത്തെളിച്ച ആളാണ് “നിരക്ഷരന്” യാത്രകളുടെ വൈവിധ്യം കൊണ്ടും, ആ യാത്രയില്‍ വേണ്ട മുന്നോരുക്കങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചും, കണ്ടുമുട്ടുന്ന ചരിത്രസ്മാരകങ്ങളെയും, അവശേഷിപ്പുകളെപ്പറ്റിയും വസ്തുനിഷ്ടമായി വിശദികരിച്ചും നിരക്ഷരന് പ്രസിദ്ധികരിക്കുന്ന പോസ്റ്റുകള്‍ തികച്ചും ഒരു പ്രഫഷണല്‍ ടച്ചിംഗ് ഉള്ളവയാണെന്ന് ബൂലോകത്തുള്ള ആയിരക്കണക്കിന് വായനക്കാര്‍ക്ക് അറിയാവുന്നതാണ്. മാത്രമല്ല നിരക്ഷരന്റെ യാത്രകളും, അതില്‍ അര്‍പ്പിക്കുന്ന അര്‍പ്പണബോധത്തിനും, സിംഗപ്പൂരില്‍ നടന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അംഗീകാരവും, അവാര്‍ഡും കിട്ടിയത് ഏവര്‍ക്കും അറിയാവുന്നതാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, നിരക്ഷരന് ബഹറൈനില്‍ വന്നപ്പോള്‍ ഞാനും സജിഅച്ചായനും, നിരക്ഷരനും ഇരുന്ന് സംസാരിച്ച ഒരു വേളയില്‍ ആണ് ബൂലോകത്ത് യാത്രാവിവരണം എഴുതുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും, യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, യാത്രയെപ്പറ്റിയും, പുതിയ പുതിയ സ്ഥലത്തെ പറ്റിയും അറിയാന്‍ ഒരു വെബ് സൈറ്റിന്റെ ആവിശ്യകതയും അതിന്റെ ഐഡിയയും നിരക്ഷരനില്‍ നിന്നും കേള്‍ക്കുന്നത്. അതൊരു നല്ല തീരുമാനമായിരിക്കുമെന്ന് സജി അച്ചായന് പറഞ്ഞതിനോട് ഞാനും യോജിച്ചു.
അങ്ങിനെ നിരക്ഷരന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.... യാത്രകള്‍.കോം എന്ന തന്റെ സ്വപ്നം എല്ലാ മലയാളികള്‍ക്ക് വേണ്ടി നമ്മുടെ സ്വന്തം നീരു പ്രകാശനം ചെയ്തിരിക്കുന്നു.
ബൂലോകത്തെ സ്നേഹിക്കുന്നവരും, യാത്ര ഇഷ്ടപ്പെടുന്നവരും, യാത്രകള്‍.കോം സന്ദര്‍ശിക്കണമെന്നും, അതിന്റെ ഫോളോവേഴ്സ് ആയി ആ നല്ല സംരംഭം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. അത് നീരുവിന്റെ യാത്രകള്‍.കോം അല്ല മറിച്ച് നമ്മുടെ ഓരോരുത്തരുടെയും സ്വന്തം വെബ് സൈറ്റ് ആയി എല്ലാവരും കരുതുമെന്ന് എനിക്കുറപ്പുണ്ട്. ക്രിയാത്മകമായ എല്ലാ നിര്‍ദ്ദേശവും, ഒപ്പം ആ സൈറ്റിന്റെ പ്രമോഷന് സഹായിക്കുന്ന ടിപ്സുകളും നിരക്ഷരന് സസന്തോഷം സ്വീകരിക്കുന്നതും പ്രാവര്ത്തീകമാക്കുന്നതായിരിക്കും. കൂടുതല്‍ അറിയാന്‍ യാത്രകള്‍.കോം സന്ദര്‍ശിക്കുക. കഴിവതും ആളുകളെ അതിന്റെ ഫോളോവേഴ്സ് ആക്കി അത് കൂടുതല്‍ ജനസമ്മതമായ ഒരു ബൂലോകസംരംഭമാക്കി നിങ്ങളെല്ലം വിജയിപ്പിക്കുന്നു വിശ്വസിക്കുന്നു.
ഇവിടെ വേറൊരാള്..... നമ്മുടെ ബൂലോകരുടെ സജിയച്ചായന്, അല്ലെങ്കില്‍ സ്വന്തം ഹിമാലയനച്ചായന്‍ ഇരിക്കുന്നു. പുള്ളിക്കാരനും സ്വന്തമായി ഒരു യാത്രാബ്ലോഗിന്റെതായ ഒരു ഡൊമൈന്‍ തുടങ്ങിയിട്ടുണ്ട്. "മൈ വേള്‍ഡ് വാക്ക്.കോം” എന്ന പേരില്‍.
നിരക്ഷരന് ബൂലോകത്ത് യാത്ര വിവരണങ്ങള്‍ക്ക് ഒരു നിയതവും, ശോഭനവുമായ ഒരു പാത കാണിച്ചുതന്നെങ്കില്‍, യാത്രവിവരണങ്ങളെ തന്റെ സ്വതസിദ്ധമായ രചനാപാടവം കൊണ്ടും, തന്റെ ജീവിതാനുഭവങ്ങളെ നമുക്കായി വിവരിക്കുന്ന യാത്രയില്‍ കൃത്യവും ഉചിതവുമായ രിതിയില്‍ സന്നിവേശിപ്പിച്ചും, യാത്രാവിവരണത്തെ വായനയുടെയും ഒപ്പം അറിവിന്റെയും പുതിയ അനുഭവമാക്കി, ഒപ്പം എസ്.കെ. പൊറ്റക്കാടിനെ പോലെ ബൂലോകയാത്രവിവരണം വളരെ ജനകീയമാക്കി, ഏവര്‍ക്കും മനോഹരമായി എഴുതാന്‍ കഴിയുമെന്ന് തന്റെ മനോഹരമായ ഹിമാലയന്‍ യാത്ര, നൈല്‍ യാത്ര എന്നിവയിലൂടെ സജി മാര്‍ക്കോസ് എന്ന വ്യക്തിയുടെ ഒരു പുതുജന്മമാണ് ബൂലോകത്തില്‍ പിന്നീട് നമ്മള് കാണുന്നത്.
നിങ്ങളുടെ ഹിമാലയനച്ചായന്‍ തന്റെ യാത്രകള്‍ക്ക് വേണ്ടി നടത്തുന്ന മുന്നോരുക്കവും, അതിനായി നടത്തുന്ന ശാരീരികവും, മാനസീകവുമായ തയ്യാറെടുപ്പുകളും, പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള പഠനവും എല്ലാം വളരെ പ്രശംസനീയമാണ്. കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കുഞ്ഞു യാത്രയ്ക്ക് അവസരമുണ്ടാക്കുക.......ശേഷം നിങ്ങള്‍ അനുഭവിച്ചറിയുക.
ഒരു പക്ഷെ ഇനി അദ്ദേഹം നടത്തുന്ന യാത്രകള്‍ തന്റെ സ്വന്തം യാത്രയുടെ സൈറ്റില്‍ ആയിരിക്കും പ്രസിദ്ധികരിക്കുക...... ഞാന്‍ സസ്പെന്‍സ് നേരത്തെ പൊളിക്കുന്നില്ല.........അദ്ദേഹം ഇനി യാത്ര പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പേര് കേട്ടാല്‍ ഏതൊരുവന്റെയും മനസ് കുളിര് കോരുന്നിടമാവും.... കാത്തിരിക്കുക.....അത് വായിച്ച് തന്നെ അറിയുക.
ഹിമാലയനച്ചായന്റെ സൈറ്റും വിസിറ്റ് ചെയ്ത്, അദ്ദേഹത്തിന്റെ യാത്രവിവരണം വായിക്കാന്‍ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്യുക. ഒപ്പം അതിന്റെ വിജയത്തിനായും നിങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

----------
വേണ്ടവിധത്തില്‍ വന്ന് കണ്ടാല്‍, ഇതുപോലെ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുന്നതായിരിക്കും.
14 comments:
വേണ്ടവിധത്തില്‍ വന്ന് കണ്ടാല്‍, ഇതുപോലെ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുന്നതായിരിക്കും.
വേണ്ട വിധത്തില്‍ ‘കൈ വെട്ടിയാല്‍‘ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുമോ നട്ട്സേ ?
യാത്രകള്‍ ഡോട്ട് കോം നിരക്ഷരന്റെ ബ്ലോഗ് അല്ല. (അത് ബ്ലോഗല്ല വെബ് സൈറ്റാണ് അഥവാ വെബ് പോര്‍ട്ടല്‍ ആണ്) 50ന് അടുക്കെ വരുന്ന യാത്രാവിവരണ എഴുത്തുകാരുടെ സൈറ്റാണ് അത്. യാത്രകള്‍ ഇഷ്ടപ്പെടുകയും യാത്രാവിവരണങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോരുത്തരുടേയും സ്വന്തം സൈറ്റാണ് അത്. നിരക്ഷരന് എല്ലാവര്ക്കും വേണ്ടി അത് അണിയിച്ചൊരുക്കുന്ന ഒരാള്‍ മാത്രം.
സൈറ്റ് പ്രമോട്ട് ചെയ്യുന്നതിനായി ഇങ്ങനൊരു പോസ്റ്റിട്ടതിന് അകമഴിഞ്ഞ നന്ദി :)
ഹും,
നിരക്ഷരന് വേണ്ടി പേന ഉന്തുന്ന ( കീബോഡ് ഉന്തുന്ന ) നാട്ടപ്രന്തനെ ബഹിഷരിക്കണോ എന്ന് ആലോചികെണ്ടിയിരിക്കുന്നു. ഇനി നാളെ നിരക്ഷരന് ബഹറിന്‍ യാത്രയില്‍ ഞാന്‍ കണ്ട നന്മ മരം എന്ന് നാട്സിനെ കുറിച്ച് പുതിയ പോസ്റ്റ് ഇറക്കും. അത് കഴിഞ്ഞു ഹിമാലയന്‍ അച്ചായന് വക മനാമയില്‍ നട്സിനു സ്പെഷ്യല്‍ ട്രീറ്റ് , ഇതൊക്കെയാണ് മാധ്യമ സിണ്ടികെറ്റ് എന്ന് വിജയേട്ടന് പറഞ്ഞത് :)
ഞാൻ വേണ്ട വിധത്തിൽ കണ്ടിട്ടുണ്ട്. :)
സജിച്ചായന്റെ സൈറ്റിന്റെ ലിങ്ക് തന്നതിന് നന്ദി. യാത്രകൾ നേരത്തെ പരിചയപ്പെട്ടിരുന്നു.
പിന്നെ മിനീഷേ.. ഞാൻ കണ്ട നന്മമരം എന്നൊക്കെയാണേൽ കുഴപ്പമില്ല. ഞാൻ കണ്ട ചൻ.. ഹേയ് ഞാൻ ഓടി...
അപ്പൊ ഞാനോ.....? ഞാനും വേണ്ട രീതിയില്‍ കണ്ടതല്ലേ?....എന്നിട്ട്, എന്നെ പറ്റിച്ചില്ലേ? ബൂലോകരെ.... ഇയാള്‍ ഇങ്ങനെയൊക്കെ പറയും, ഉടായിപ്പാണേ.........പിന്നെ കൂടുതല്‍ ഉടായിപ്പാന് നിന്നാല്‍ ഞാന്‍ നമ്മുടെ Exploding നെ വിളിച്ചോണ്ടരും നോക്കിക്കോ. ങാ.....
ചേട്ടാ ഈ പരിചയപ്പെടുത്തല്‍ നന്നായി.
ആ വേണ്ട രീതി ശരിക്കൊന്നു പറഞ്ഞാ താ മൊട്ട നട്ട്സ്
:)
യാത്രകള്‍.കോം പരിചയപ്പെടുത്തിയതിനു നന്ദി.
പിന്നെ എനിക്ക് "വന്നു" കാണാന്‍ പറ്റില്ല. പാസ്പോര്‍ട്ട് കേസിലെ പ്രതി ആയി പോയതു കൊണ്ട് വിദേശയാത്ര എല്ലാം മാറ്റി വെച്ചിരിക്കുവാ.. ഇങ്ങോട്ടു വന്നാല്‍ "കാണേണ്ട പോലെ" കണ്ടു കളയാം... :D
hmmmm... somethings have gone missing from my house ..now I seem to get the trail :)
നാട്ടേട്ടാ ഇപ്പോള്‍ എല്ലാം പിടികിട്ടി....നമ്മുക്ക് ബ്ലോഗ് പ്രൊമോഷന് വേണ്ടി ഒരു സൈറ്റ് തുറന്നാലോ..
പരിചയപ്പെടുത്തല്‍ ഉചിതമായി :-)
നട്ട പ്രാന്തന് !!!!!!!!!!എങ്ങിനെ സംബോധന ചെയ്യണം എന്നാണ് ആലോചിക്കുന്നത് , ആ .........
എന്റെ സഖാവിന്റെ ബ്ലോഗ് അങ്ങിനെ പ്രൊമോട്ട് ചെയ്യണ്ട !!!!
വേണ്ട വിധത്തില്‍ ‘കൈ വെട്ടിയാല്‍‘..................
മാധ്യമ സിണ്ടികെറ്റ് എനിക്ക് മനസ്സിലായി ...................
പിന്നെ സസ്പെന്‍സ് പറയണ്ട ............. പുതിയ യാത്രകള്‍ എനിക്കറിയാം ............ ഒരു പക്ഷെ നട്ട പ്രാന്തന് അറിയ്യുന്നതിനു മുന്‍പ് .......
സ്നേഹപൂര്‍വ്വം
മനേഷ് പുല്ലുവഴി
ചേട്ടാ ഈ പരിചയപ്പെടുത്തല്‍ നന്നായി.
വേണ്ടവിധത്തില്‍ വന്ന് കണ്ടിരിക്കുന്നു. താങ്കളുടെ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍.
മൊട്ടത്തല ..ശരി ആയോ?സന്തോഷം ................
വേണ്ടവിധത്തില്‍ വന്ന് കണ്ടാല്‍, ഇതുപോലെ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുന്നതായിരിക്കും..അത് കൊള്ളം ..അപ്പോള്‍ എന്നെ കാണാതെ തന്നെ എന്നെ ശരിയാക്കിയ ആള് അല്ലേ?അത് കൊണ്ട് ഇനി എന്തായാലും ഞാന്‍ ഇത് വഴി ഇല്ല ..
പക്ഷെഒരു കാര്യം ..യാത്രകള്‍ എഴുതുന്ന എല്ലാവര്ക്കും ഇത് വായിക്കുമ്പോള്‍ കൂടുതല്‍ സന്തോഷവും .നന്നായി മൊട്ടത്തല .ഇനിയും ഇതുപോലെ ഒരുപാടു എഴുതുവാനും കഴിയട്ടെ
എന്ന് കുട്ടിമിയ
Post a Comment