മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, July 29, 2010

2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോമസ്)

ഈ ആഴ്ചയില്‍ നട്ടപ്പിരാന്തുകളിലെ “ബ്ലാക്ക് & വൈറ്റ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത് ശ്രീ. ബെര്‍ളി തോമസ് ആണ്. ബൂലോകത്തില്‍ യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്ത ഒരു മലയാളം ബ്ലോഗര്‍.  ഈ ഇന്റര്‍വ്യൂവിന്റെ കാര്യത്തിനായിട്ടാണ് ഞാന്‍ ആദ്യമായി ബെര്‍ളിയെ വിളിക്കുന്നത്. എന്നോടുള്ള സംസാരത്തില്‍, ശ്രീ. ബെര്‍ളി പുലര്‍ത്തിയ മാന്യതയും, സ്നേഹവും എടുത്ത് പറയേണ്ടതാണ്. നമ്മള്‍ ഒരു വ്യക്തിയുടെ ബ്ലോഗ് വായിച്ച് ഒരു വ്യക്തിയെ ആ പോസ്റ്റിലൂടെ  അയാളുടെ സ്വഭാവത്തെ, ജീവിത വീക്ഷണങ്ങളെ, അല്ലെങ്കില്‍ ചില മുന്‍വിധികളോട് ചേര്‍ന്ന് വിലയിരുന്നത് തെറ്റാണെന്ന ഒരു നിലപാടിലാണ് ഞാന്‍ ഇത്തരം ഒരു അഭിമുഖത്തിന് തയ്യാറായത്.അങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബ്ലോഗരിലൂടെയുള്ള ഒരു യാത്രയാണ് “ബ്ലാക്ക് & വൈറ്റ് അഭിമുഖം”.  അതില്‍ പങ്കെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് ശ്രീ. ബെര്‍ളിയോട് എന്റെ അകമഴിഞ്ഞ സ്നേഹം ഇവിടെ പ്രകടിപ്പിക്കുന്നു. 

1-“ബെര്‍ളി തോമസ്” എന്നത് ഒരു ബ്ലോഗറുടെ പേരിനപ്പുറം, “ബെര്‍ളി” എന്ന നാമം ബൂലോകത്തൊരു “ബ്രാന്‍ഡ്” ആയി മാറിയതിനെ എങ്ങിനെ നോക്കി കാണുന്നു.?

അടിവാരം ഓമന, വട്ടവള തുളസി എന്നൊക്കെയുള്ളതുപോലെയൊരു ബ്രാന്‍ഡിങ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു. ഒക്കെ വിധി അല്ലാതെന്തു പറയാന്‍.

2-പാര്‍ശ്വവല്‍ക്കപ്പെട്ടവരെ ശ്രദ്ധിക്കുകയും, അവരുടെ വിഷയം മറ്റാരും കാണാത്ത രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് ബെര്‍ളിയുടെ ഒരു കഴിവാണല്ലോ. അത്തരത്തില്‍ ബെര്‍ളി പുലര്‍ത്തുന്ന സമീപനത്തിന് ഉദാഹരണമല്ലേ “സില്‍സില“ എന്ന പുതിയ പോസ്റ്റ്?
യൂ ട്യൂബില്‍ ഏറ്റവും അധികം ഹിറ്റ് നേടിയ മലയാളം സംഗീത ആല്‍ബം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതാണ് എന്നത് തന്നെ തെറ്റാണ്. സത്യത്തില്‍ അതിനെ തെറിവിളിക്കുന്നവരാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍.അതുപോലെ തന്നെയാണ് എല്ലാ പോസ്റ്റുകളും, അല്ലാതെ വേറൊരു ശ്രമവുമില്ല.

3-ആര്‍ക്കും കമന്റ് ഇടാത്തത് ഒരു പോസ്റ്റിനും നിലവാരമില്ലെന്നു തോന്നുന്നത് കൊണ്ടാണോ?

നല്ല നല്ല ബ്ലോഗുകളില്‍ കയറി കമന്‍റിട്ട് ഞാന്‍ ആ ബ്ലോഗ് കൂടി നാറ്റിച്ചു എന്നാരും പറയാതിരിക്കാനാണ്. ഇതിപ്പോള്‍ ഞാനും ബ്ലോഗും മൊത്തത്തിലൊരു നാറ്റക്കേസാണെന്ന ചീത്തപ്പേരെയുള്ളൂ.
4-സ്വന്തം ബ്ലോഗിലെ പരസ്യത്തില്‍ നിന്നും വരുമാനം കിട്ടുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്.

5-എന്തുകൊണ്ടാണ് ബ്ലൊഗ് മീറ്റുകളില്‍ പ്രത്യക്ഷപ്പെടാത്തത്?

സുരക്ഷാപ്രശ്നം കൊണ്ടാണ്.
6-ആ‍രാണു‍/ആരൊക്കെയാണ് ബൂലോകത്തെ അടുത്ത സുഹൃത്തുക്കള്‍?

അടുത്ത ശത്രുക്കളുടെ പേരു ചോദിച്ചാല്‍ പറയാം.
7-ഗള്‍ഫുകാരോട് NRI / ഒരു പുച്ഛം ഉണ്ടോ? അതു വിദേശത്ത് പോകാന്‍ പറ്റാത്തതുകൊണ്ടല്ലേ?

ഗള്‍ഫുകാരോട് എനിക്കു ബഹുമാനമാണ്. പ്രവാസികളില്‍ നാടിനോട് നാട്ടിലുള്ള മലയാളിയെക്കാള്‍ സ്നേഹമുള്ളവര്‍ അവര്‍ മാത്രമാണ്. നാടിനുവേണ്ടി അധ്വാനിക്കുന്ന അവരോട് പുച്ഛം തോന്നുന്നവന്‍ മനുഷ്യനല്ല.

8-ഒരു പത്രപ്രവര്‍ത്തകന്‍ ആയ അനുഭവത്തില്‍ നിന്നും, അറിവില്‍ നിന്നും, സമൂഹത്തില്‍ അറിയപ്പെടുന്ന ഏതെങ്കിലും മാന്യവ്യക്തി, വ്യക്തിജീവിതത്തില്‍ അങ്ങിനെ അല്ലെന്നും, അതിനാല്‍ തന്നെ ആ വ്യക്തിയിലുള്ള വിശ്വാസം നഷ്ടപ്പെടുവാനുമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?

മുടിഞ്ഞ ജാഡയും അഹങ്കാരവുമാണെന്നു കരുതി മുട്ടാന്‍ ചെന്നിട്ട് വിനയപൂര്‍വമുള്ള പെരുമാറ്റം കൊണ്ട് എന്നെ ലജ്ജിപ്പിച്ചവര്‍ അനേകമുണ്ട്.

9- വിവാഹം കഴിച്ചിട്ടുണ്ടോ. വിവാഹിതനാണെങ്കില്‍ സ്കൂളിലോ, കോളെജിലോ, അല്ലെങ്കില്‍ ജീവിതത്തില്‍ എവിടെയെങ്കിലും വച്ച് പരിചയപ്പെട്ട കുട്ടിയാണോ വധുവായി വന്നത്?

ഉവ്വുവ്വ്.

10-ബൂലോകത്തിനു വെളിയില്‍ ബെര്‍ളി ആരാണ്?,( വീട്ടില്‍, നാട്ടില്‍, സുഹൃത്തുക്കളുടെ ഇടയില്‍, ഭാര്യയുടെ മുന്‍പില്‍, പള്ളിയില്‍..)

വലിയ വിവരവും കാര്യപ്രാപ്തിയുമില്ലാത്ത, സൗന്ദര്യവും ആകാരസൗഷ്ഠവവും വ്യക്തിപ്രഭാവവും മാത്രമുള്ള ഒരു പാവം കോടീശ്വരന്‍.

11-മമ്മുട്ടിയുമായിട്ടുള്ള ബന്ധം, ഒന്ന് വിശദികരിക്കാമോ?

2008 ജനുവരി ഒന്നിന് അദ്ദേഹത്തിന്‍റെ ബ്ലോഗ് ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. പറഞ്ഞു പരിചയപ്പെടുത്തിയാല്‍ അദ്ദേഹം ഓര്‍ക്കാന്‍ സാധ്യതയുണ്ട്.
12-ബെര്‍ളി തന്നെയാണ്, സ്വയം രൂപീകൃതമായ “ചാര്‍ളി”യെന്ന കഥാപാത്രമായി വരുന്നതെന്ന് പറഞ്ഞാല്‍ അതില്‍ എത്രമാത്രം സത്യമുണ്ട്. ചാര്‍ളിയെന്ന ഒരു കഥാപാത്രസൃഷ്ടിയുടെ പുറകിലുള്ള ചേതോവികാരം എന്തായിരുന്നു?

ചാര്‍ളിയുടെ അപ്രകാശിതപ്രേമലേഖനം എന്ന സൃഷ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഞാന്‍ തന്നെയാണ്. അതിലെ സംഗീത ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഒരുത്തന്‍റെ ഭാര്യയായി ജീവിക്കുന്നുണ്ട്.

13-എത്രാമത്തെ വയസ്സില്‍ ആദ്യമായി ബ്ലൂഫിലിം കണ്ടു..... ഇഷ്ടപ്പെട്ട ബ്ലൂഫിലിം എതായിരുന്നു. “ടാര്‍സന്‍ - ഷെയിം ഓഫ് ജയിന്‍” എന്ന ലോകപ്രസിദ്ധമായ, അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പോണ്‍ മൂവി കണ്ടിട്ടുണ്ടോ?

ബ്ലൂഫിലിം ആദ്യമായി കണ്ടത് പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണെന്നു തോന്നുന്നു. നൈറ്റ് ട്രെയിന്‍ എന്നൊരു വിഡിയോ കാസറ്റ് ആയിരുന്നു. ആകെക്കൂടി ആയിരമെണ്ണമെങ്കിലും കണ്ടു കാണും. ടാര്‍സനൊക്കെ പണ്ടേ കണ്ടതാണ്.ഇപ്പോള്‍ കാണാറില്ല. ഡീസന്‍റായതുകൊണ്ടല്ല പുതിയ പടങ്ങള്‍ക്ക് നിലവാരമില്ല.
14-ഫാന്റസികളില്‍ വ്യാപൃതനായി സ്വയംഭോഗം ചെയ്തിട്ടുണ്ടോ? സെക്സില്‍ ഫാന്റസിയുടെ പങ്കിനെക്കുറിച്ച് ബെര്‍ളി എന്തു പറയുന്നു?

ഫാന്‍റസി ഒന്‍പത് എയിലും ഞാന്‍ ഒന്‍പത് ബിയിലുമായിരുന്നു. അവളില്‍ വ്യാപൃതനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വ്യാപൃതനാകാന്‍ പറ്റിയാല്‍ പിന്നെ മറ്റേത് ചെയ്യേണ്ട ആവശ്യമില്ലല്ലോ.
15-മനോരമ പോലുള്ള ഒരു പത്രത്തില്‍ ജോലി ചെയ്യുകയും, ലോകത്തിന്റെ നാനാത്തലത്തിലുള്ള പ്രസ് ഏജന്‍സിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനുള്ള ഭാഗ്യം ബെര്‍ളിക്കുണ്ട്. അത്തരത്തില്‍ ഒരു പത്രം ചവറ്റ്ക്കുട്ടയില്‍ തള്ളുന്ന വാര്‍ത്തകള്‍, സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞു ബെര്‍ളി സ്വന്തം പോസ്റ്റിലിടുന്നുവെന്നുള്ള വിമര്‍ശനത്തെ എങ്ങിനെ നോക്കികാണുന്നു?

നിരുപാധികം തള്ളിക്കളയുന്നു. ഗൂഗിള്‍ ന്യൂസില്‍ നിന്നുള്ള സംഗതികള്‍ മാത്രമേ ഞാന്‍ പോസ്റ്റിനുപയോഗിക്കാറുള്ളൂ.

16-മമ്മുട്ടി, മോഹന്‍ലാല്‍, കമലഹാസന്‍-അമീര്‍ഖാന്‍ എന്നിവരുടെ കാള്‍ഷീറ്റ് കയ്യിലുണ്ടെങ്കില്‍ ഇതില്‍ ആരെ വച്ച് ബെര്‍ളി ഒരു സിനിമ ചെയ്യും, അതിനുള്ള കാരണം വിശദികരിക്കാമോ?

ആമിര്‍ ഖാനെയും മമ്മൂട്ടിയെയും വച്ച് സിനിമ ചെയ്യും. ഇരുവരും അതുല്യനടന്‍മാരാണെങ്കിലും കഠിനാധ്വാനം കൊണ്ട് സിനിമയെ വിജയിപ്പിക്കുന്നവരാണ്. ലാലേട്ടനും കമല്‍ഹാസനും അദ്ഭുതപ്രതിഭകളാണ്. അവരുടെ അധ്വാനമല്ല പ്രതിഭയെ വിനോയോഗിക്കുന്നതിലാണ് സിനിമയുടെ വിജയം.അതിനുള്ള കഴിവോ സമാനമായ പ്രതിഭയോ എനിക്കില്ല.

17-ബെര്‍ളി എന്ന വ്യക്തിയില്‍ മതവിശ്വാസവും, ഈശ്വരചിന്തയും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?

മതത്തിന്‍റെ സ്വാധിനം കുറവാണ്. എന്നാല്‍, ഈശ്വരനെ ഓരോ നിമിഷവും അറിയുന്നുണ്ട്. ദൈവാധീനം എന്ന ഓപ്ഷന്‍ ഒന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്നവനാണ്, പ്രാര്‍ഥനയിലൂടെ പടുത്തുയര്‍ത്തിയ ചെറിയ ജീവിതമാണ് ആകെയുള്ള കൈമുതല്‍.

18-ബെര്‍ളിയെ ജോലി ചെയ്യാന്‍ മോഹിപ്പിക്കുന്ന ഏതെങ്കിലും പത്രമാധ്യമമോ, ചാനലുകളോ ഉണ്ടോ? ഉണ്ടെങ്കില്‍ ആ‍ പത്ര/വാര്‍ത്താചാനലുകളില്‍ ബെര്‍ളി കണ്ട പോസിറ്റീവ് സമീപനങ്ങള്‍ എന്തെല്ലാം?

ഇതുവരെ ഇല്ല. സ്വന്തമായി ഒരെണ്ണം തുടങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്.

19- ബൂലോകത്ത് ഒരു റിബല്‍ ആവുന്നതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടോ? ബെര്‍ളി മലയാളത്തില്‍ സ്ഥിരം ശ്രദ്ധിക്കുന്ന ഒരു ബ്ലോഗ് ഏതാണ്?
ഞാനെവിടെയും ഒരു റിബല്‍ അല്ല. എന്‍റെ അറിവില്ലായ്മയെയും വിവരക്കേടുകളെയും ആളുകള്‍ അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ്. ഒരു ബ്ലോഗും പ്രത്യേകമായി നോക്കാറില്ല.
 20-താങ്കളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്, ദുഖിപ്പിക്കുന്നതും എന്താണ്?

ജീവിതം !!


Download This Post In PDF Format

28 comments:

നട്ടപിരാന്തന്‍ said...

ഈ ആഴ്ചയില്‍ നട്ടപ്പിരാന്തുകളിലെ “ബ്ലാക്ക് & വൈറ്റ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത് ശ്രീ. ബെര്‍ളി തോമസ് ആണ്. ബൂലോകത്തില്‍ യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്ത ഒരു മലയാളം ബ്ലോഗര്‍. ഈ ഇന്റര്‍വ്യൂവിന്റെ കാര്യത്തിനായിട്ടാണ് ഞാന്‍ ആദ്യമായി ബെര്‍ളിയെ വിളിക്കുന്നത്. എന്നോടുള്ള സംസാരത്തില്‍, ശ്രീ. ബെര്‍ളി പുലര്‍ത്തിയ മാന്യതയും, സ്നേഹവും എടുത്ത് പറയേണ്ടതാണ്. നമ്മള്‍ ഒരു വ്യക്തിയുടെ ബ്ലോഗ് വായിച്ച് ഒരു വ്യക്തിയെ ആ പോസ്റ്റിലൂടെ അയാളുടെ സ്വഭാവത്തെ, ജീവിത വീക്ഷണങ്ങളെ, അല്ലെങ്കില്‍ ചില മുന്‍വിധികളോട് ചേര്‍ന്ന് വിലയിരുന്നത് തെറ്റാണെന്ന ഒരു നിലപാടിലാണ് ഞാന്‍ ഇത്തരം ഒരു അഭിമുഖത്തിന് തയ്യാറായത്.‍ അങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബ്ലോഗരിലൂടെയുള്ള ഒരു യാത്രയാണ് “ബ്ലാക്ക് & വൈറ്റ് അഭിമുഖം”. അതില്‍ പങ്കെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് ശ്രീ. ബെര്‍ളിയോട് എന്റെ അകമഴിഞ്ഞ സ്നേഹം ഇവിടെ പ്രകടിപ്പിക്കുന്നു.

മുള്ളൂക്കാരന്‍ said...

തകര്‍പ്പന്‍.........

anoop said...

എന്തെ ഇരുപതു ചോദ്യത്തില്‍ നിര്‍ത്ത്യെ..?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിമുഖം നന്നായി...ബര്‍ളിയും ഒന്നും വിട്ടുപോകാതെ മറുപടി പറഞ്ഞിരിക്കുന്നു..

നന്ദി ആശംസകള്‍

നന്ദകുമാര്‍ said...

വ്യത്യസ്ഥമായി ഒന്നും തോന്നിയില്ല. ബെര്‍ളിയുടെ സ്ഥിരം വര്‍ത്തമാനങ്ങള്‍ തന്നെ.
16 & 17 ഉത്തരങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.

സജി said...

താങ്കളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്, ദുഖിപ്പിക്കുന്നതും എന്താണ്?

ജീവിതം !!

ഏറ്റവും ഇഷ്ടപ്പെട്ട ഉത്തരം!

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

ആളവന്‍താന്‍ said...

മൊട്ടേട്ടാ..... നന്നായി. പക്ഷെ സ്വന്തം ബ്ലോഗില്‍, മറ്റു ബ്ലോഗ്ഗര്മാര്‍ കൈ വയ്ക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അത് യാതൊരു മടിയും കൂടാതെയും അവതരിപ്പിക്കുന്നതില്‍ മിസ്റ്റര്‍ ബെര്ളി കാണിച്ച ധൈര്യം ഇവിടെ പല ചോദ്യങ്ങള്ക്കും ഉത്തരം പറയുമ്പോള്‍ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടതായി തോന്നി. അത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങള്ക്കും അല്ലെങ്കിലും ചിലതിനൊക്കെ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാനുള്ള ബെര്ളിയുടെ ഒരു ശ്രമം തെളിഞ്ഞു കണ്ടു.

പിന്നെ ഒരുപാട് ചോദ്യങ്ങള്ക്ക് , മറുപടി ഒരു വരിയിലും, വാക്കിലും ഒക്കെയായി ചുരുങ്ങിയപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം കുറച്ചു കൂടി കൂട്ടാമായിരുന്നു എന്ന് തോന്നി, നട്സേട്ടാ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നട്ടപ്പിരാന്താ,

ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി വാങ്ങിക്കുകയല്ലേ ചെയ്യുന്നത്..ഇനി മുതല്‍ ഉത്തരം കിട്ടിക്കഴിഞ്ഞ് അല്പം കൂടി വിശദീകരണം വേണം എന്ന് തോന്നുന്ന ഉത്തരങ്ങളോ മറ്റോ ഉണ്ടെങ്കില്‍ രണ്ടാമത് അതു മാത്രം ചോദിച്ച് ഇട്ടാല്‍ കൂടുതല്‍ ഭംഗി ആകും എന്ന് തോന്നുന്നു...Interactive അല്ലാത്തതിന്റെ ഒരു ചെറിയ പ്രശ്നം ഉണ്ട്

nishad said...

:)

പൊറാടത്ത് said...

റ്റെലിഫോണിക് ഇന്റര്‌വ്യൂ ആവുമ്പോള്‍, വ്യക്തമല്ലാത്ത ഉത്തരങ്ങള്‍ക്ക് വിശദമായ ചോദ്യം ആവാമല്ലോ !!

ചെറുവാടി said...

ചോദ്യങ്ങള്‍ക്ക് ഒരു നട്ടപിരാന്തന്‍ ടച്ചും
ഉത്തരങ്ങള്‍ക്കു ബെര്‍ലി ടച്ചും നഷ്ടമായില്ല

Anonymous said...

ബെര്‍ളിയുടെ പോസ്റ്റുകള്‍ മിക്കവാറും എല്ലാം വായിച്ചിട്ടുണ്ട്,ബ്ലൊഗിലൂടെ കിട്ടിയ ജനപ്രിയത മമ്മൂട്ടിക്കുവേണ്ടി കൂലി എഴുത്തു നടത്താന്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടാനില്ല,ഫിലിം റിവ്യൂപോസ്റ്റുകളുടേ കാര്യമാണ് പറഞ്ഞത്...പിന്നെ ഈ അഭിമുഖം ചോദ്യങ്ങള്‍ വളരെ നന്നായി,ഉത്തരങ്ങള്‍ ഒരു ജാഡകേന്ദ്രീകൃതമായ മറുപടി എന്നേ പറയാന്‍ കഴിയൂ ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത ഉത്തരങ്ങള്‍,ഒരു നല്ല ഗായകനു ഭ്രാന്തു വന്നു റോഡില്‍ കൂടി പാ‍ട്ടു പാടി പോകുന്നു..ചിലപ്പോള്‍ മനോഹരമായ ഗാനങ്ങള്‍...ചിലപ്പോള്‍ മനോഹരമാ‍യ ഈണത്തിലുള്ള മുട്ടന്‍ തെറികള്‍...ഇതാണ് ബെര്‍ളിത്തരങ്ങള്‍...

Anonymous said...

തൊട്ട് മുകളില്‍ അനോണി എഴുതിയ കമന്റ് സൂപ്പറായിരുന്നു... നട്ടപിരാന്തന്റെ സ്ഥിരം കൂതറ ചോദ്യങ്ങള്‍... ബെര്‍ലിയുടെ ജാഡ ഉത്തരങ്ങള്‍...
ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്......

Manoraj said...

ബെർളിയെ ഒത്തിരിയൊന്നും വായിച്ചിട്ടില്ല. സത്യം. പക്ഷെ ഈ അഭിമുഖത്തിൽ ബെർളി ബ്ലോഗിൽ പറയുന്ന അത്രപോലും കാര്യങ്ങൾ തുറന്ന് പറഞ്ഞില്ല എന്ന് തോന്നി. ഒരു പക്ഷെ ബ്ലോഗിൽ മറ്റുള്ളവരെ വിമർശിക്കുന്നത് പോലെ അല്ലെങ്കിൽ വിലയിരുത്തുന്നത് പോലെ സ്വയം വിലയിരുത്തിയില്ല എന്നൊരു തോന്നലും. പിന്നെ നട്ട്സ്, ചോദ്യങ്ങൾ പലതും കുറിക്ക് കൊള്ളുന്നതായിരുന്നു. ഭൂരിഭാഗം ചോദ്യങ്ങളും ഇഷ്ടമായി. എല്ലാം ഇഷ്ടമായുമില്ല.

shajiqatar said...

അഭിമുഖം നന്നായി.ബെര്‍ളി ഒന്നും തുറന്നങ്ങ് പറയുന്നില്ല, ബെര്‍ളിയുടെ സ്ഥിരം തമാശ. ചില ഉത്തരങ്ങളില്‍ മനസ്സ് തുറക്കുന്നുണ്ട്.

കുമാരന്‍ | kumaran said...

ഉത്തരങ്ങള്‍ വളരെ ചുരുക്കത്തില്‍ പറഞ്ഞ് ഒഴിഞ്ഞത് പോലെ തോന്നി.

കൊട്ടോട്ടിക്കാരന്‍... said...
This comment has been removed by the author.
കൊട്ടോട്ടിക്കാരന്‍... said...

എന്തായാലും ബെര്‍ളിതോമസ്സിനെക്കുറിച്ച് മോശം അഭിപ്രായം എനിയ്ക്കില്ല....
നട്ട്‌സിന്റെ അഭിമുഖം ഇഷ്ടപ്പെട്ടു.

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

ചോദ്യങ്ങള്‍ മിക്യതും മോശമായിരുനൂ, ഉത്തരങ്ങളും. ബെര്‍ളി സ്വന്തം രീതിയില്‍ പ്രതികരിച്ചത് കൊണ്ടാവും ചിലപ്പോള്‍ ഉദേശിച്ച പോലെ നന്നാവാതിരുനത്.

ശ്രദ്ധിക്കുക.

നട്ടപിരാന്തന്‍ said...
This comment has been removed by the author.
നട്ടപിരാന്തന്‍ said...

കമന്റിട്ട എല്ലാ സനോണികള്‍ക്കും, അനോണികള്‍ക്കും നന്ദി.

പക്ഷെ ചില കമന്റുകള്‍ക്ക് ഒരു ചെറിയ മറുപടി എഴുതണമെന്ന് തോന്നുന്നു.

@ ആളവന്‍താന്‍ : ബെര്‍ളി ഉത്തരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് തോന്നുന്നുവെന്ന് കരുതുന്നതുതന്നെയാണ് ബെര്‍ളി ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി കമന്റ് പറഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവ്. ഒരു ബ്ലോഗറെ അയാളുടെ ബ്ലോഗിലൂടേ, അയാളുടെ എഴുത്തിലൂടെ, അയാള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിലൂടെ, ഒരാളെ മുന്‍വിധിയോടെ കാണാന്‍ നമ്മള്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണത്. പിന്നെ ബെര്‍ളി ബൂലോകത്ത്, അല്ലെങ്കില്‍ തന്റെ ബ്ലോഗിലൂടെ തന്നെ ഇന്ററാക്റ്റീവ് ആവാറില്ല. അതും ബെര്‍ളിയെ അടുത്തറിയാന്‍ കഴിയാത്തതിന് ഒരു കാരണമായിരിക്കാം.

എന്നെ നേരിട്ട് കാണുമ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റുകള്‍ ആയ “കുഞ്ഞനാമ്മയ്ക്ക് കിട്ടിയ വിശുദ്ധ ചന്തിയോ, അല്ലെങ്കില്‍ ഖമറുന്നീസയുടെ ലൈംഗികകുറ്റകൃത്യമോ” ആണ് നിങ്ങളുടെ മനസ്സിലിട്ട് എന്നോട് ചോദിക്കുന്നെങ്കില്‍, നാണം കൊണ്ട് അവിടെ നിന്നും ആദ്യം ഓടിപ്പോവുന്നത് ഞാനായിരിക്കും. കാരണം കമ്പ്യൂട്ടറിന്റെ സ്ക്ടീനിലേക്ക് മൌസും, കീബോര്‍ഡും വച്ക് നടത്തുന്ന ഡുവ്വല്‍ പേഴ്സണാലിറ്റി ആണ് ഞാനൊക്കെ നടത്തുന്നത്. അതിന് ഉദാഹരണമാണ് ബെര്‍ളിയും, നട്ടപ്പിരാന്തനും, ചിത്രകാരനുമൊക്കെ. അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അത് സഹിക്കാന്‍ ആ ബ്ലോഗേഴ്സ് ബാധ്യസ്ഥരുമാണ്.

@സുനില്‍: നല്ല നിര്‍ദ്ദേശം...... അടുത്ത അഭിമുഖത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ നിര്‍ദ്ദേശം ഈ അഭിമുഖപരിപാടിയെ ഇത്തിരി കൂടി സീരിയസ് ആയി സമീപിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

@ പോറാടത്ത്..:എന്റെ എഴുത്തില്‍ വന്ന ഒരു തെറ്റാണ് അങ്ങയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയായത്. ഇത് ടെലിഫോണിക്ക് ഇന്റര്‍വ്യൂ ആയിരുന്നില്ല. ഞാന്‍ ബെര്‍ളിയെ ആദ്യമായി വിളിച്ചത് ഈ ഇന്റര്‍വ്യൂവിന് വേണ്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അതും ഇന്റര്‍വ്യൂവിന് സമ്മതമാണോ എന്നറിയാന്‍. എന്റെ യഥാര്‍ത്ഥജീവിതവും എന്റെ ബ്ലോഗിലൂടെ എനിക്ക് കിട്ടിയ ഇമേജും തമ്മില്‍ നല്ല വിത്യാസമുണ്ടെന്ന് കരുതുന്ന ആളാണ് ഞാന്‍, ആ‍ വിധത്തില്‍ എനിക്ക് മനസ്സിലാക്കാം ബെര്‍ളിയേയും ആ വിധത്തില്‍ ആയിരിക്കും ആളുകള്‍ നോക്കിക്കാണുന്നതെന്ന്. ഒരു നല്ല ബ്ലോഗ് എഴുതുന്നതിനെക്കാള്‍ എത്രയോ പ്രയാസമുള്ള കാര്യമാണ് ഒരു വ്യക്തിയെ അറിയാന്‍ അയാളോട് പത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും ഇനിയുള്ള ഇന്റര്‍വ്യൂകളില്‍ ഞാന്‍ ചോദ്യവും ഉത്തരവും, അത് വായനക്കാരുടെ മനസ്സുകൂടി കണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

ആദ്യത്തെ അനോണി,
അഭിമുഖത്തെപ്പറ്റി താങ്കള്‍ക്കുള്ള ഉത്തരം കൂടിയാണ് ആദ്യം എഴുതിയിരിക്കുന്നത്. 100% തങ്കപ്പെട്ട മനുഷ്യന്‍ ആരുമില്ല.... യോജിക്കാവുന്ന എടുക്കുക..... മറിച്ചാണെങ്കില്‍ വിട്ടുകളയുക. എല്ലാ അവസ്ഥയോടും കൂടിയോരാളെ സ്നേഹിക്കാന്‍ കഴിയുക എന്നതല്ലേ ഒരു നല്ല സമീപനം

രണ്ടാമത്തെ അനോണി.
“ഇനാമ്പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട്” സഹര്‍ഷം സ്വാഗതം ചെയ്യുന്നു ഈ പട്ടം, :)

@മനോ, ഷാജി, കുമാരന്‍, കൊട്ടോടി, അംജത്, ബെര്‍ളി എന്ന വ്യക്തിയെ “ബെര്‍ളിത്തരങ്ങള്‍” എന്ന ബ്ലോഗില്‍ കെട്ടിയിട്ട് അതിന്റെ വൃത്തത്തില്‍ നിന്നും ഉത്തരം കണ്ടെടുക്കാന്‍ പറയുന്നത് കൊണ്ടായിരിക്കാം അങ്ങിനെയൊരു അഭിപ്രായം തോന്നുന്നത്. എന്തായാലും ഇനിയുള്ള ചോദ്യവും ഉത്തരവും, വായനക്കാരെക്കുടി മനസ്സില്‍ കണ്ടുകൊണ്ട് ചോദിക്കാന്‍ ശ്രമിക്കാം.

jayanEvoor said...

കിടിലൻ ചോദ്യങ്ങൾ!
ഉത്തരങ്ങൾ ശരാശരി.

യൂസുഫ്പ said...

വ്യത്യസ്തമായി ഒന്നും തോന്നിയില്ല. പലതും മറച്ചുവെകുന്നുവോ എന്നൊരു സംശയം.

sijo george said...

നല്ല ചോയ്സ് നട്ടേട്ടാ.. പക്ഷെ, നേരത്തെ പലരും പറഞ്ഞപോലെ, ബെർളിയുടെ ഉത്തരങ്ങളിൽ കാര്യമായിട്ടൊന്നുമില്ല, ബെർളിയൂടെ ഒരു പോസ്റ്റ് വായിക്കുന്ന പോലെ... തുടരുക, ബൂലോകത്തിനിയും കിടക്കുന്നു, നിരവധി പേർ..

Pranavam Ravikumar a.k.a. Kochuravi said...

Kollaaam....

Captain Haddock said...

നന്നായിടുണ്ട്. ഫസ്റ്റ് പിന്നെ ലാസ്റ്റ്‌ ഉത്തരങ്ങള്‍- ബെര്‍ളിയുടെ പോസ്റ്റുകള്‍ പോലെ രണ്ടും രണ്ടു എക്സ്ട്ര്‍ിം !!!

കലക്കന്‍ പരിപാടി.

നിരക്ഷരന്‍ said...

ബെര്‍ളി ഉഴപ്പി :(