മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, May 22, 2010

ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും

ദൈവം എന്തിനാണ് അവളെ എന്റെ വാരിയെല്ല് ഊരിയെടുത്ത് സ്രഷ്ടിച്ചത്. തലയില്‍ നിന്നുഎടുത്താല്‍ തലയില്‍കേറി ഇരുന്നാലൊ? കാലില്‍ നിന്ന് എടുത്താല്‍ കാല്‍ക്കിഴില്‍ കിടന്നാലൊ എന്നുപേടിച്ചാവണം ദൈവം എന്റെ വാരിയെല്ല് ഊരിയെടുത്ത് സ്രഷ്ടിച്ചത്. അപ്പോ വെറുതെയല്ല പുരുഷുഅവളെനെഞ്ചിനുള്ളില്‍ നീയാ‍ണ് ഫാത്തിമ്മാ...........” എന്ന് പാടി ഓമനിച്ച് നെഞ്ചിനുള്ളില്‍ കാത്ത്സൂക്ഷിക്കുന്നത്.

വിഷയം അതല്ലല്ലോ...ഹവ്വ അന്ന് ആപ്പിള്‍ തിന്നത്കൊണ്ട് എന്ത് ഗുണം കിട്ടി. കലാലയജീവിതത്തിന്റെ സമയത്താണെങ്കില്‍ മണിമണിയായി ഞാന്‍ ഉത്തരം പറയുമായിരുന്നു, ഹവ്വ ആപ്പിള്‍തിന്നത്കൊണ്ട്, പി. ചന്ദ്രകുമാ‍ര്‍ എന്ന സംവിധായകന്‍, ആദിപാപം എന്ന സിനിമയെടുക്കുകയും, അഭിലാഷ എന്ന സുന്ദരിയുടെ പറുദീസ കാണിച്ചുതരികയും ചെയ്തു.

ജോലിയുടെ ചൂടിലിരിന്ന് മൊട്ടത്തല ചൂടാകുന്നു, അപ്പോഴാണു ഇത്തരം തോന്ന്യാസം മനസ്സിലുതോന്നുക, അല്ലെങ്കില് എന്റെ മലബാര്‍ ഭാഷയി‌ല്‍ പറഞ്ഞാ‍ല്‍മൊട്ടത്തലയില്‍ വിരിഞ്ഞനട്ടപിരാന്ത്തോന്നുക.

ഹവ്വക്കുട്ടി ആപ്പിള്‍ കടിച്ചുതിന്ന്, ദൈവത്തിന്റെ ശാപം receive ചെയ്ത സമയത്ത്, നമ്മുടെ പുരുഷുഎവിടെയൊ പൊയി ഒളിച്ചിരിക്കുകയായിരുന്നു. ഇതാണു എന്റെ വേദപാ‍ഠം അധ്യാപിക സിസ്റ്റര്‍ മേരിലോറന്‍‌സ്, ചെറുപ്പത്തില്‍ പഠിപ്പിച്ച് ചെവിയിലുടെ മൊട്ടത്തലച്ചോറില്‍ സേവ് ചെയ്ത് വച്ചിരുന്നത്. പുരുഷേട്ടന്റെ ചതിയില്‍ മനം വിഷമിപ്പിച്ചാണ് വെറുതെ പാറിനടന്നാസുന്ദരി മേരിക്കുട്ടി, സിസ്റ്റ‌ര്‍ മേരിലോറന്‍‌സ് ആയത്. അത് ആയിരിക്കാം ആദാമിന് സിസ്റ്റര് വക ഒരു കുത്ത്. കിട്ടിയ സമയത്ത്, തരംകിട്ടിയാല്‍ പരസ്പ്പരം കുത്തുകയാണല്ലൊ അഭിനവ ആദാമിന്റെയും, ഹവ്വയുടെയും പണി.

അതോ ദൈവം വഴക്കു പറയുന്ന സമയത്ത് പുള്ളിക്കാരനിത് കേട്ട് ഒളിച്ചിരുന്നു ചിരിക്കുകയായിരുന്നൊ, അതാവാ‍നാണു സാധ്യത, കാരണം, ഭാര്യയ്ക്ക് ഭാര്യാപിതാവിന്റെ വഴക്കു കിട്ടി കേഴ്ക്കുന്നത് പുരുഷുവിനുഎന്തു സുഖം. (അല്ലേ……സകലമാ‍ന പുരുഷപ്രജകളെ). കാ‍രണം ഇതും വച്ച് നാല് വഴക്ക് കൂടുതല്‍പറയാമല്ലൊ പിന്നെ സമയം ലഭിച്ചാല്‍.


വേദവ്യാസന് മഹാഭാരതം എഴുതാനുള്ള കാരണം വരെ ഹവ്വക്കുട്ടി ആപ്പിള് തിന്നത്കൊണ്ടാണെന്നാണു മൊട്ടത്തലയില് തോന്നുന്നത്. ഇതെഴുതുന്നസമയത്ത് എനിക്ക് മനസ്സില്‍വരുന്നത് എന്റെ അയല്‍ക്കാരി കുന്നുമ്മല്‍ അമ്മുക്കുട്ടിയമ്മഒരു വടക്കന്‍ വീരഗാഥകണ്ടിട്ടു എം. ടിയെ പറ്റി പറഞ്ഞ കാര്യമാണ്ഏന്താപ്പത് കഥ. ഇക്കണ്ണക്കാണെങ്കില് ഓന് രാമന്റെ അമ്മ്യാണ് സീതഎന്നെഴുതുമ്മല്ലൊഒരു കണക്കിന് ശരിയല്ലേ അമ്മുക്കുട്ടിയമ്മ പറഞ്ഞ കാര്യം. അവരുടെ ഓര്‍മ്മയില്സുന്ദരപുരുഷനായ നസീറാണ് ആരേമല്, മറുവശത്ത് പീഡനവീരന്മാരായ ചന്ദുവായി, കെ. പി. ഉമ്മറുംഗോവിന്ദന്‍‌ക്കുട്ടിയും ഒക്കെയല്ലെ. അല്ലാതെ ചന്ദുവിനെ നല്ലവനാക്കിയാല് അവര്‍ ഫത്വാ ഉണ്ടാക്കില്ലെ. അപ്പനെ കേറി ഔസേപ്പേ എന്നു വിളിച്ചാലാണ് കൂടുതല് ആളുകള്‍ വായിക്കുക എന്ന് പാവംഅമ്മുക്കുട്ടിയമ്മ അറിയുന്നുണ്ടോ. മൊട്ടത്തലയനും അതാണല്ലോ ചെയ്യുന്നത്. നമ്മുടെഹുസ്സൈന്‍‌ക്കുട്ടി കണ്ടില്ലേ, ഓരൊ ഹിക്ക്‌മത്ത് ഉണ്ടാക്കി, ഇപ്പൊള് ഖത്തരില് അത്തറ് മണപ്പിച്ച് പടംവരയ്ക്കുന്നത്. പുയ്യാപ്ലക്കും ഒരു പൂതിയാണെന്ന് കൂട്ടിക്കൊ.

അപ്പൊ പറഞ്ഞ കാര്യം, ഹവ്വക്കുട്ടി ആപ്പിള് തിന്നത് കൊണ്ടാണല്ലൊ നാണം തോന്നി നമ്മുടെനാരിമണികള് സാരിയുടുക്കാനായി ആരംഭിച്ചത്. നമ്മുടെ പാഞ്ചാലി സാരിയുടുത്തതും നാണംമറക്കാനായിട്ടായിരിക്കണമല്ലൊ. (എപ്പടി മൊട്ടത്തല). ഹവ്വക്കുട്ടി ആപ്പിള്‍ തിന്നാതെ അവിടെഅണിഞ്ഞ് കഴിഞ്ഞിരുന്നെങ്കില്‍ പാഞ്ചാലിയും അപ്പടി നടന്നിരുന്നു. birthday suit ഉള്ളപാഞ്ചാലിയെ അപ്പോള്‍ ദുശാശനന് വിവസ്ത്രയാക്കാന്‍ പറ്റുമായിരുന്നില്ലായിരുന്നു. അതും പാവംപാഞ്ചാലി സമയത്ത് red signal ആയിരുന്ന നേരത്ത്. കാലഘട്ടത്തില് അഞ്ചുദിവസത്തിനായി ചിറകുകള്വച്ച് ഒന്നും ഉണ്ടായിരുന്നില്ലല്ലൊ താനും. ആ‍ള് തരുണിമണികളുടെ തുണികക്കുന്നവനാണെങ്കിലും, ഉണ്ണിക്കണ്ണനാണ് പാഞ്ചാലിയെ പീഡനത്തില്‍ നിന്നും സേവ് ചെയ്തത്. ദേഷ്യത്തിലാണു പാഞ്ചാലിയുടെ ശപഥവും, കുരുക്ഷേത്ര യുദ്ധത്തിന്റെ ബീജവും. പണ്ട് നമ്മുടെരജീനക്കുട്ടി, കുഞ്ഞാപ്പുവിനോട് ശപഥം ചെയ്തത് പോലെ.

ഏതായാലും, സാരി കൊണ്ടു പൈസ ഉണ്ടാക്കുന്ന ആളുകളും നാട്ടില്‍ ഉണ്ട്. ബീന കണ്ണന്റെശീമ്മാട്ടി”, കല്യാണരാമനുകല്യാണും”………………………..ഏന്തിന്………പൊന്ന് വിറ്റ്നടന്നുകൊണ്ടിരുന്ന ജോയിചേട്ടന്‍പോലും തുണിക്കടയാക്കി വ്യാപാരം കൂട്ടുന്നു.

ഹവ്വയെ , ഇന്‍ഫൊടെയ്മെന്റ്, ഹൈ-ടെക്ക് യുഗത്തില് അത്തരം ഒരു വീക്ഷണകോണിലൂടെനോക്കികാണാതെ പോവുന്നത് ശരിയല്ലല്ലോ. അങ്ങിനെ നോക്കികാണാനായിട്ടാണ് പാവംമിഷല്‍‌ആദംഫാഷന്‍ ടി.വിഎന്നൊരു ചാനലിലൂടെ അഭിനവഹവ്വമാരെ തുണിയുടുപ്പിച്ച് റാന്‍പിലൂടെനടത്തിച്ച് കാണിച്ചുതുടങ്ങിയത്. ചില അസ്ക്കിതകള് പറയാമെങ്കിലും, കുബുദ്ധികള് പറയുന്നപ്പോലുള്ള്പ്രശ്നമോന്നുമില്ലന്നേ. ആകപ്പാടെ ഒരു പ്രശ്നം, തരുണിമണികള് ( മലയാളിയുടെ കണ്ണില്തരുണിമണികളെന്ന് പറയുന്നത്, ഇത്തിരി ദശയൊക്കെയുള്ളവരെയാണ്, അല്ലെങ്കില് കാര്യസമയത്ത്എല്ല് തട്ടുമെന്ന് അവനറിയാം, കാരണം മല്ലു ആരാ വിത്ത്) പൂച്ചനടത്തം നടന്ന്വരുന്നാസമയത്താണ്………..ദേ…………………കിടക്കുന്നു, തുണിയഴിഞ്ഞ് താഴെ. മഹാകവിവൈലോപ്പിള്ളിയുടെ……….കവിതയാണ്…. സന്ദര്‍‌ഭത്തില് ഓര്‍‌മ്മവരുക. മഹാന്റെ കവിതറി-മിക്സ് ചെയ്ത് എഴുതുവാനുള്ള അര്‍‌ഹത എനിക്കില്ലാത്തത് കൊണ്ട് ഞാനതിന് മുതിരുന്നത്ശരിയല്ലായിരിക്കാം. എന്തായാലും, സദസ്സിലുള്ളവര്‍‌ക്ക് നയനാന്ദകരം………ഹവ്വയെ രണ്ട്‌വിധത്തിലുംകാണാനായിട്ട് കഴിഞ്ഞല്ലോ.

ഹവ്വ birthday suit-ല് നടന്നിരുന്നെങ്കില് ശതമാനക്കണെക്കിലെങ്കിലും കേരളത്തില് പീഢനംകുറയുമായിരുന്നു. ഏല്ലാം തുറന്ന് കാണുന്ന സമയത്ത്…….പീഢിപ്പിക്കനായി എന്തോന്ന് പുതുമ. പീഢകരൊക്കെ കയ്യും കെട്ടി നടന്നിരുന്നേനെ. നമ്മുടെ ഔസേപ്പച്ചന്‍ വരെ കയ്യ് പൊക്കാതെവിമാനയാത്ര ചെയ്‌തേനെ.... (. പിണറായിക്ക് പുള്ളിക്കാരനെ സംരക്ഷിച്ചു എന്നു കരുതി ഇപ്പോള്‍വേവലാതിപെടാനും ഇടയാവില്ലായിരുന്നു) ആദിവാസിഭുമിയുടെ അരിക് മാന്താതെയും, റിമിടോമിക്കൊപ്പം പാട്ട്‌പ്പാടിനടക്കാതെയും………മന്ത്രിപ്പണി ചെയ്ത് നമ്മളെ സേവിച്ചേനെ. കുരുവിളച്ചേട്ടന്റെ കണ്ണിരും കാണെണ്ടിവരില്ലായിരുന്നു. ഹവ്വ ഇത് അടച്ചുപ്പൂട്ടിനടക്കുന്നതിനാലാണുപ്രശ്‌നം. കാരണം പാവം പീഢകന്മാര് ചിന്തിക്കുകയാണു…..ഇത് ചീട്ടിലെ ചിഹ്നങ്ങള്പോലെ…..ക്ലാവറൊ, അയ്‌സൊ, ഇസ്‌പ്പെടോ, ഡയമണൊ ആണൊന്ന്. ഒരു കൊതിക്കൊണ്ടാണുഅവരു പീഡിപ്പിക്കുന്നത്. അവരുടെ കഷ്‌ടകാലം കൊണ്ട്, പീഢനം പുറത്തറിയും…..ടീവിയിലും, പത്രത്തിലും പേരും, പടവും വരും……. സമയത്ത് അവരുടെ ദയനീയമുഖത്ത് നിന്നും നമ്മുക്ക്വായിച്ചെടുക്കാം……….” ഏന്റെ മാഷെ, അതൊരു ക്ലാവറൊ, അയ്‌സൊ, ഇസ്‌പ്പെടോ, ഡയമണൊഒന്നുമല്ലായിരുന്നു…….കേവലം ഒരു ബര്‍‌‌മുട ട്രയാങ്കില്ല്‌ അല്ലെങ്കില്‍ യുണിവേഴ്സല്‍ മട്ടത്രികോണംമാത്രമായിരുന്നെന്ന്.” പോയ ബുദ്ധി ഔസേപ്പച്ചനൊ, കുഞ്ഞാപ്പുവൊ വിചാരിച്ചാല്‍ കിട്ടുമോ.

ഹവ്വ ആപ്പിള്‍ തിന്നതിതിന്റെ ഏറ്റവും വേദനാജനകമായ വശം, നീ വേദനയോടെ പ്രസവിക്കുമെന്ന്ദൈവം ഹവ്വയെ ശപിച്ചതാണ്`. വേദന കാരണമാണു പഞ്ചവല്‍‌സരപദ്ധതിയില് പോലുംപ്രൊഡക്ഷന്‍ കൂട്ടാതെ വെറും ഉണ്ടയില്ലാവെടിവെയ്ക്കാനായി ഹവ്വ അനുവദിക്കുന്നത്. പക്ഷെ ശാപവും കേട്ട് ആ‍ദം ഒളിച്ചിരുന്ന് നെടുപ്പിര്‍‌പ്പിടുകയായിരുന്നുവല്ലൊ. കാരണം അവനെങ്ങാനുമായിരുന്നു ആപ്പിളു തിന്നുകയും, പ്രസവത്തിന്റെ ശാപം കിട്ടുകയും ചെയ്തിരുന്നെങ്കില്‍കട്ടപ്പൊകയായെനെനമ്മള്‍ ആദത്തിന്റെ കാര്യം. അല്ലെങ്കില്‍ തന്നെ ഇപ്പൊഴെത്തെ പുരുഷു വ്യായാമം ചെയ്യാതെനിത്യഗര്‍‌ഭിണിസ്റ്റൈലിലാണ് നടപ്പ്, അതിന്റെ കൂടെയാണ് ഗര്‍ഭമെങ്കിലോ. ഏങ്ങനെയെങ്കിലുംവയറ് വീര്‍‌പ്പിക്കാമെന്ന് വച്ചാലും…..തലക്കുത്തിനിന്നാലും കൂടി സംഭവം പുറത്തുവരാനായിട്ട്വഴിയില്ലല്ലോ. അടിയന്തിരാവസ്ഥ കാലത്ത് ഒരു ചെറിയ ഈര്‍‌ക്കിള്‍ കഷ്ണം കടത്തിയ കാര്യം കേട്ടാലെതല പെരുക്കും. പിന്നെയാണു കാര്യം. സര്‍‌പ്പം ഇരയെ വിഴുങ്ങാനായിട്ട് വായിലുള്ള ഇലാസ്റ്റിസിറ്റിഉപയോഗപ്പെടുത്തുന്നു. ഹവ്വ തന്റെ ഇലാസ്റ്റിസിറ്റി പ്രസവസമയത്ത് ഉപയോഗപ്പെടുത്തുന്നു. ഇതാണുഉല്‍പ്പ്ത്തി പുസ്തകത്തിലെ ഹവ്വയും, സര്‍‌പ്പവുമായുള്ള് ഡിങ്കോള്‍ഫിക്കേഷന്റെ ഗുട്ടന്‍‌സ്. സര്‍‌പ്പത്തിന്പകരം വല്ല വേറെ ജീവിയായിരുന്നെങ്കില്‍ ഹവ്വ ക്ഷ, ണ്ണ വരക്കുമായിരുന്നു. പുതിയ ടെക്`നോളജിഅനുസരിച്ച് നട്ടെല്ലിന് ഒന്ന് സൂചിവച്ചാല് വേദനയില്ലതെ പ്രസവിക്കാമത്രെ. അപ്പഴും ദൈവംബ്ലിങ്ങസ്സ്യാ………..

വേദനയില്ലതെയാണ് പ്രസവമെങ്കില്‍ ഏന്താവുമായിരുന്നു കഥ. അവള്‍‌ക്ക് ഭക്ഷണം കൊടുത്ത്വയറുവീര്‍‌പ്പിച്ചില്ലെങ്കിലും വേറെ വിധത്തിലായിരിക്കും എപ്പോഴും കലിയുഗ ആദം ഹവ്വയുടെവയറുവീര്‍‌പ്പിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ ജനപ്പെരുപ്പം കൊണ്ട് അരിയും പയറും, എന്തിന്` ചക്കക്കുരുവരെ കിട്ടാനില്ലാത്ത കാലമായി.

അങ്ങിനെ പാവം ഹവ്വ ഒരു ആപ്പിള് തിന്നതുകൊണ്ട് എന്തെല്ലാം ഗുണദോഷങ്ങളാണ്, ദുനിയാവില്.

പാവം മൊട്ടത്തലയില് തോന്നുന്നത്……….ഹവ്വ ആപ്പിള്‍ തിന്നത് തന്നെയാണു നന്നായത്. കാരണം ദൈവസൃഷ്ടിയിലെറ്റവും ഉദാത്തവും, മനോഹരവുമായ സ്ത്രിരൂപംകേരളരൂപികരണദിവസം, പുളിയിരക്കര മുണ്ടും, കസവുസാരിയും ഉടുത്ത്

ഉഡുരാജമുഖി, മൃഗരാജകടി,
ഗജരാജ വിരാജിത മന്ദഗതി.

എന്ന പോലെ നടന്ന് വരുന്നതും, പോവുന്നതും കാണാനെന്തൊരു ചന്തമാണ്.

20 comments:

Pongummoodan said...

മൊട്ടേട്ടാ,

എല്ലാ ഭാവുകങ്ങളും.
ഈ വേഡ്‌ വേരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ?

സ്നേഹപൂര്‍വ്വം
ഹരി

saju john said...

അങ്ങിനെ ഞാനും ഒരു ബ്ലൊഗറായി, പോങ്ങുമ്മൂടാ

..:: അച്ചായന്‍ ::.. said...

കൊള്ളാമല്ലോ മാഷേ ഇതു ...തകര്ത്തു കളഞ്ഞു :D

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഹവ്വ സാരി ഉടുത്തിട്ടുണ്ടോ ??

ഹവ്വ പഴം തിന്നു നാട്ടുകാര്‍ സാരി ഉടുത്തു...

സിനിമകളിലെ പ്രേതങ്ങള്‍ക്കെങ്കിലും സാരി ഉടുക്കാതെ വരാമായിരുന്നു.. (ഒരു സംശയം.. മാക്സി ഇട്ട് തുങ്ങിച്ചത്ത ആളിന്റെ പ്രേതം എങ്ങനായാ സാരി ഉടുത്ത് പ്രത്യക്ഷപ്പെടൂന്നത്??)

ഷിബു മാത്യു ഈശോ തെക്കേടത്ത് said...
This comment has been removed by the author.
(കൊലുസ്) said...

blog title തന്നെ ചിരിപ്പിക്കുന്നു.
post കൊള്ളാം. ഇനിയും വരാംട്ടോ..

സന്തോഷ്‌ said...

ഇത് ശരിയാവൂല്ലാ... "മദ" നിന്ദ തന്നെ.... ഹവ്വ അമ്മച്ചി പണ്ടൊരു ആപ്പിള്‍ തിന്നുന്നും കരുതി ഇപ്പൊ ഇത് പറയണ്ടുന്ന ആവശ്യം എന്തരു? ഇത് ബ്ലിങ്ങസ്സ്യാ ആക്കാന്‍ തന്നെ... നോക്കിക്കോ ഞാന്‍ മറു പോസ്റ്റു എഴുതും എന്നിട്ട് അതിനു "ഹവ്വയുടെ ആപ്പിളും മൊട്ടത്തലയന്റെ പ്രാന്തും" എന്ന് പേരും കൊടുക്കും....

:)

നിലാവ്‌ said...

എടി നിൽക്കടീ ച്വാദിക്കട്ടെ.
തടിച്ചിട്ടായാലോ?
തടിച്ചിട്ടാണേൽ its bramping
മെലിഞ്ഞിട്ടാണേൽ? its beautiful
പൊക്കമില്ലെങ്കിൽ? its cute
പൊക്കമുണ്ടെങ്കിൽ?its fantastic
തടിച്ച്‌ കറുത്ത്‌ പൊക്കം കുറഞ്ഞിട്ടാണേൽ?
ഈ ച്വാദ്യം അൺപാർലിമന്ററിയാണ്‌ കേട്ട.....

കൂതറHashimܓ said...

യേത് കൂതറയാഡേയ് ഹവ്വക്ക് ആപ്പിള്‍ കൊടുത്തത്... ?

മാണിക്യം said...

പിരാന്താ നട്ടപിരാന്താ
രണ്ടൂ കയ്യും കൂട്ടി തൊഴുതു !
ഹെന്റമ്മോ എന്നാ എഴുത്താ !!
അശ്ലീലം ഇല്ലതെ ശ്ലീലം കൊണ്ട് ആറാട്ട്
അസ്സല്‍ ആയി...
ഉണ്ണുന്നത് ഏത് അരിയാ?
ബ്രന്‍ഡ് ഒന്ന് അറിയിക്കണേ ....

അനില്‍@ബ്ലോഗ് // anil said...

നട്ടപ്പിരാന്തന്‍സേ...
കലക്കന്‍ !
:)

Sandeepkalapurakkal said...

മൊട്ടത്തലയിലെ പിരാന്ത് അല്ലാതെ എന്തു പറയാനാ. ഹി ഹി ഹി അടിപൊളി

jayanEvoor said...

2008 ലെ പോസ്റ്റാ,ല്ലേ!?
പുതുപുത്തൻ ഐറ്റംസ് പോരട്ടെ... ആശംസകൾ!

perooran said...

nalla post

ea jabbar said...

“പിശാചിന്റെ സംഭാവനയാണു വസ്ത്രം !“
കേണല്‍ ഗദ്ദാഫി ഒരിക്കല്‍ പെണ്ണുങ്ങളുടെ സദസ്സില്‍ പറഞ്ഞു ...!!

Unknown said...

എല്ലാവരും കൂടി പറഞ്ഞ് പറഞ്ഞ് ഹവ്വയെക്കൊണ്ട് കഴിച്ച ആപ്പിള്‍ വാള് വെപ്പിക്കുമോ....? ഡോണ്ടൂ.... ഡോണ്ടൂ....
മൊട്ടത്തലയന്റെ സൂപ്പര്‍ പിരാന്തുകളൊക്കെ ഇങ്ങ് പോരട്ടെ...

ഒഴാക്കന്‍. said...

:).. naaanam aayi

Sulfikar Manalvayal said...

ഇപ്പോള്‍ തോന്നുന്ന മറ്റൊരു വിചാരം.......
ഈ ഹവ്വ അന്ന് ആപ്പിള്‍ തിന്നില്ലായിരുന്നെങ്കില്‍, മൊട്ടതലയന്റെ ഈ "കത്തി" സഹിക്കേണ്ടി വരില്ലായിരുന്നെന്നു.
ന്റെ ദൈവേ........ ഇനിയും എന്തൊക്കെ കാണണം കേള്‍ക്കണം..... ????????? !!!!!!!!!!!

നന്നായി..... ചില കാര്യങ്ങള്‍ "അശ്ലീലമായാലും" ഇത്ര തുറന്നങ്ങ് പറയാനുള്ള ചങ്കൂറ്റം മോട്ടതലയാണ് തന്നെ ഉള്ളൂ ട്ടോ.
ആ കാലില്‍ സാഷ്ടാംഗം നമസ്കരിക്കുന്നു.

ചെലക്കാണ്ട് പോടാ said...

നാണത്തോടു കൂടി ഒന്നു ചോദിച്ചോട്ടെ, എന്താ ഉദ്ദേശിച്ചേ...

ഒന്നൂടെ വായിച്ച് നോക്കട്ടെ...

Nordinefnos said...

ഹവ്വ സാരി ഉടുത്തിട്ടുണ്ടോ ?? ഹവ്വ പഴം തിന്നു നാട്ടുകാര്‍ സാരി ഉടുത്തു... സിനിമകളിലെ പ്രേതങ്ങള്‍ക്കെങ്കിലും സാരി ഉടുക്കാതെ വരാമായിരുന്നു.. (ഒരു സംശയം.. മാക്സി ഇട്ട് തുങ്ങിച്ചത്ത ആളിന്റെ പ്രേതം എങ്ങനായാ സാരി ഉടുത്ത് പ്രത്യക്ഷപ്പെടൂന്നത്??)