ഇത്രയും കാലമായി, നമ്മുടെ രണ്ട് സ്ഥാപനവും, ഈ ബൂലോകത്തില്‍ ക്ലിക്കായിട്ടില്ല എന്നത്, എന്നെ പോലെ നിങ്ങള്‍ക്കും അറിയാവുന്നതാണ്.......മാത്രമല്ല നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്കുള്ള ഡിവിഡ്ന്‍സോ, ബോണസോ നിങ്ങള്‍ക്കൊട്ട് കിട്ടിയിട്ടുമില്ല.......ഷെയര്‍
സത്യത്തില്‍, ബൂലോകത്തില്‍ പ്രചാരത്തിലുള്ള പ്രശസ്തമായ 10-25 ബ്ലോഗിനെക്കാള്‍ 15248548455748658522548 ഹിറ്റ്, എല്ലാ ദിവസവും കൂടുതലാണു നമ്മുടെ ബ്ലോഗിന്, നമ്മളത് ബ്ലോഗില്‍ കാണിക്കാത്തതും, പിന്നെ വിളിച്ച് പറയാത്തതും നമ്മുടെ മര്യാദ.......കാരണം നമ്മള് മനോരമയല്ലല്ലോ. മാത്രമല്ല നിങ്ങള്‍ നമ്മുടെ ബ്ലോഗിലെ പരസ്യത്തില്‍ കുത്തുമ്പോള്‍ നട്ടപിരാന്തന് കാശു വാരുന്ന ഗൂഗിള്‍ പരസ്യതന്ത്രവും നമ്മള് പരിക്ഷിച്ചിട്ടില്ല, "പണം നമ്മുക്ക് പുല്ലെടി.....പക്ഷേ ഇല്ലെടി" എന്നുള്ള വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ മണിമാനേജ്മെന്റ് ആണല്ലോ നമ്മുടെ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പോളിസി.
ബൂലോകത്തെ പല പ്രശസ്തബ്ലോഗ്ഗെഴുത്തുകാരായ വമ്പന്മാര്ക്ക് കഥയ്ക്കുള്ള ത്രെഡും, വമ്പത്തികള്‍ക്ക് കഥാബീജവും, സപ്ലെ ചെയ്യുന്നത് നമ്മുടെ "നട്ടപിരാന്തന് ഹോള്‍ഡിംഗ് കമ്പനി"യാണെന്നുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാനിവിടെ പരസ്യമാക്കുകയാണു.........കഴിഞ്
ആ ബോഗ്ഗുകള്‍ വായിച്ചു രസിക്കുന്ന നിങ്ങള്‍, ഇങ്ങനെയൊരു കടുത്ത തീരുമാനത്തില്‍ നമ്മളെത്തിയതില്‍ ഇത്തിരി വിഷമിക്കുമെന്നറിയാം, എന്നാലും നിങ്ങളുടെ ഭാവി സന്തോഷത്തിലാണ് "നട്ടപിരാന്തന് ഹോള്‍ഡിംഗ് കമ്പനി"യുടെ സംതൃപ്തി. ഇനി വിഷയത്തിലേക്ക് വരാം........ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ മര്‍ഡോക്ക് എന്നോരു സായിപ്പ് വന്ന് വാങ്ങിയത് നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ.....സത്യത്തില്‍ ഞാനുമായുള്ള ഒരു മീറ്റിംഗില്‍ അറിയാതെ ആരോ ടിവി ഓണാക്കുകയും, അവരുടെ സ്റ്റാര്‍സിംഗര്‍ എന്ന പരിപാടി പുള്ളിക്കാരന് കാണാന്‍ ഇടയായി....അതിലെ സ്റ്റാര്‍ കണ്ടാണു പുള്ളിക്കാരന് അത് പുള്ളിക്കാരന്റെ സ്റ്റാര്‍ ആക്കാന്‍ തിരുമാനിച്ചത്......
“നട്ടപിരാന്തന് ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന്” നമ്മുക്ക് ഒരു മഹാസംഭവമായി വളര്‍ത്തിയെടുക്കാവുന്നതേയുള്ളു, രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോണ്‍ബ്രിട്ടാസ് നടത്തിയ ഫാരിസ് ഗഫൂറ് അഭിമുഖം മാതിരിയൊന്ന്, അല്ലേങ്കില്........ഇന്ത്യാവിഷന്റെ മൂലക്കല്ല് ഒരിക്കലൂരിയ കുഞ്ഞാപ്പുവുമായി, നികേഷ് കുമാര്‍ നടത്തിയ ഒത്തുത്തിര്‍പ്പ് അഭിമുഖം പോലൊന്ന്, അങ്ങിനെ പലതും നമ്മുടെ പെട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്......
.
എന്നിരുന്നാലും നമ്മളുമായുള്ള കച്ചവടത്തില്‍, “നട്ടപിരാന്തന് ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന്” ഒരു നഷ്ടകച്ചവടമാണെന്ന് മനസ്സിലാക്കി പുള്ളിക്കാരന് ഒഴുവായി........എന്നാല്‍ അതിനിരട്ടിയായി......നമ്മുടെ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബൌദ്ധികബ്ലോഗ് മര്‍ഡോക്കുമായി കച്ചവടം ഉറപ്പിപ്പിക്കുകയും, അതിനു നല്ല ഒരു സംഖ്യ നമ്മുക്ക് പ്രതിഫലമായി കിട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.....അതിന്റെ ലാഭവിഹിതം നിങ്ങള്‍ക്ക് താമസിയാതെ കിട്ടുന്നതായിരിക്കും........
അതിനാല്‍ ബൂലോകത്തെ ആദ്യത്തെയും, അവസാനത്തെയും മര്‍ഡോക്കിയന്‍ ബ്ലോഗായി “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ തിരഞ്ഞെടുത്തതായി നിങ്ങളെ ഞാന്‍ സസന്തോഷം അറിയിക്കുന്നു. ഞങ്ങള്‍ക്ക് പാരയായി ഇനി ആരെങ്കിലും മലയാളം മര്‍ഡോക്കിയന്‍ ബോഗ്ഗായാല്‍.......അവരുടെ ബ്ലോഗ്..........കണ്ടംതുണ്ടമാക്കുമെന്ന് ഇതിനാല്‍ ഭീഷണിപെടുത്തുന്നു.
മര്‍ഡോക്കിയന്‍ കരാര്‍ പ്രകാരം, ഇനി മുതല്‍ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബ്ലോഗില്‍ തികച്ചും റിയലിസ്റ്റികായ പോസ്റ്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും, അത് വായിക്കുവാന്‍ 21 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
പുതിയ മര്‍ഡോക്കിയന്‍ ബിസിനസ് തന്ത്രങ്ങളായി തുടര്‍ന്ന് പ്രസിദ്ധീകരിക്കുവാന്‍ പോവുന്ന പോസ്റ്റുകള്‍ നമ്മള് ഇവിടെ വായനക്കാരുടെ മുമ്പിലിടുകയാണ്.
1. ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍
2. സഖാവ് കുഞ്ഞിരാമേട്ടന്റെ ചില “വിസ്മയ”ചിന്തകള്‍
3. ഒരു ചന്തിയും ചില വാലെന്റെയിന് ബലൂണ്‍ ബിസിനസ്സും...........ഇത്യാദി എരിവും പുളിയും, മസാലയും കൂട്ടിയ പോസ്റ്റുകളായിരിക്കണമത്രേ ഒരു മര്‍ഡോക്കിയന്‍ ബ്ലോഗിന്റെ മുഖമുദ്ര.
എഷ്യാനെറ്റിലെ കെ.പി.മോഹനന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ “നിങ്ങളുടെ സുന്ദരമസൃണമായ മുഖദാവില്‍ നിന്നും പൊഴിഞ്ഞിറങ്ങുന്ന പാല് പുഞ്ചിരി വിരിഞ്ഞു കാണാനായി ഞാനോരു കാര്യം ചോദിക്കട്ടെ?
ചളമാക്കിയില്ലല്ലോ....................................കല്ലേറിഞ്ഞാലും, ഞാനീ മൊട്ടത്തലകൊണ്ട് തടുക്കും.
13 comments:
അടി പൊളി :)
ആദ്യ മര്‍ഡോക്കിയന്‍ ബ്ലോഗിന് എല്ലാവിധ ആശംസകളും.....
ഹ ഹ... സംഭവം തകര്‍ത്തു..സംരഭത്തിനു ആശംസകള്‍...
ശ്രീശാന്ത് ഒരു ബൌധിക/ക്രിയേറ്റീവ് പൂള് കമ്പനി തുടങാന് പോകുന്നു എന്ന് കേട്ടു.. ആ വഴിയില്‍ മര്ക്കോഡിയനും ചിന്തിക്കൂ.. ബ്ലോഗ് പുലികളുടെ പോസ്റ്റ് വിലക്കു വാങ്ങി വില്‍കൂ... :)
മൊട്ടത്തലയിലെ വിസ്മയങ്ങള്‍ പതിവു പോലെ കുഴപ്പമില്ലാതെ പോയി എന്നു പറയാം. എങ്കിലും
ലാസറിന് റെ വിശുദ്ധി ചന്തി എന്നെ ഇപ്പോഴും പീഡിപ്പീക്കുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഇന്നാണു ആദ്യമായി കാണുന്നത്.. നിങ്ങളൊരു സംഭവം തന്നഡേയ്
ithu randum pora
വായിക്കാന്‍ രസമുള്ള പിരാന്തുകള്‍ :)
ഇരുപത്തൊന്നായിട്ടില്ല, എങ്കിലും ഒളിഞ്ഞു നോക്കി. ആരും അറിഞ്ഞില്ലല്ലോ... ഭാഗ്യം.
ഈ പ്രാന്തു തരക്കേടില്ലല്ലോ മാഷേ...
ende karyam onnu pariganikkumoo?....enikku ippo prayam 20 dhe mukkalayi..enikku vayikkamooo.....ende umma paranjadhu"nde kuttikku bhayankara thalaya:enna ...
A സര്‍ട്ടിഫിക്കെറ്റ് നേടിയ ആദ്യത്തെ മര്‍ഡോക്കിയന്‍ ബ്ലോഗ് എന്നാക്കിയാലോ?? A സര്‍ട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തിയാല്‍ നമ്മുടെ നാട്ടില്‍ ഷക്കീല പടം നിറഞ്ഞ സദസ്സില്‍ ഓടും...
പിന്നെ ബ്ലോഗിനു കണ്ണു കിട്ടാതിരിക്കാന്‍ അവസാനം കെ.പി.മോഹന്റെ വാക്കുകള്‍ കടം എടുത്തത് നന്നായി. ബ്ലോഗിന്റെ കണ്ണും ദോഷം മൊത്തം മാറി.
എല്ലാ തോന്നിവാസങ്ങളും വായിക്കാന്‍ ആകംക്ഷയോടെ കാത്തിരിക്കുന്നു... പിന്നെ ഒരു ചെറിയ സംശയം...ഈ കൊടുത്തിരികുന്ന ഫോട്ടോ..പി.ജി.വര്‍ഗീസ് എന്ന സുവിശേഷകന്റെയാണോ?
സസ്നേഹം,
പഴമ്പുരാണംസ്.
വിശാലമായ ആ മൊട്ടത്തലയില് ഇനിയും സുന്ദര സുരഭിലമായ നട്ടപ്പിരാന്തസ് വിരിയട്ടെ.
നെല്ലിക്കാത്തളം ആഗോള മാന്ദ്യംസ് കഴിഞ്ഞ് ആലോചിക്കാം.. നെല്ലിക്കയ്ക്കൊക്കെ ഇപ്പോ എന്നാ വില! അതും ഇത്രയും വിസ്തീര്‍ണ്ണത്തില്‍..
പോരട്ടെ..പോരട്ടെ..ഇനിയും
ethonnum mathyavlla.... engane thanne ya nallath...
engane thanne ya nallath.... veronnum cheitht karyallya...
Post a Comment