മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, August 21, 2010

സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍
പ്രിയപ്പെട്ട എന്റെ എല്ലാ ബ്ലോഗര്‍/ബ്ലോഗിണി സുഹൃത്തുകള്‍ക്കും

എന്റെയും, സിമിയുടെയും, ഇസബെല്ലയുടെയും, ഗബ്രിയേലയുടെയും

ഒപ്പം പൂതംക്കോടന്‍ ആയിച്ചാത്തയുടെയും
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍.

ഒരു അഭ്യര്‍ത്ഥന


നല്ല കുത്തരി ചോറ്, അതില്‍ നല്ല കായത്തിന്റെ മണമുള്ള സാമ്പാര്‍ ഒഴിച്ച്, ഒപ്പം അതില്‍ രണ്ടു പപ്പടം പൊടിച്ചിട്ട് എല്ലാം കൂട്ടികുഴച്ചു, രണ്ടുരുള എന്നെയോര്‍ത്ത് എനിക്ക് വേണ്ടി ഇത്തവണ ഓണസദ്യയുണ്ണുമ്പോള്‍ കഴിക്കുക. അവസാനം ആ പുളിയിഞ്ചി വിരലില്‍ തൊട്ട് ഒരു നക്കല്‍....മതി. അത്രയും മതി. ഏമ്പക്കം ഞാന്‍ ഇവിടെ വച്ച് വിട്ടോളാം.
എനിക്ക് ഒത്തിരി ഏമ്പക്കം തന്നു നിങ്ങളുടെ ഈ ഓണം എന്റെതുകൂടിയാക്കൂ.

14 comments:

കുമാരന്‍ | kumaran said...

പൊന്നോണാശംസകള്‍.!!

ലതി said...

സാമ്പാറണോ ഏറ്റവും ഇഷ്ടം?
പരിപ്പ്, അവിയൽ , പച്ചടി ,കിച്ചടി, തോരൻ, തീയൽ,കണ്ണിമാങ്ങാ അച്ചാർ, പയറുമെഴുക്കുപുരട്ടി,രസം പുളിശ്ശേരി,പച്ചമോര്,പായസം...അവസാനം ഇത്തിരി നാരങ്ങാ അച്ചാർ എല്ലാം കൂട്ടി ചോറുണ്ണേണ്ടേ? ഉണ്ണണം.
ഓണാശംസകൾ!!!

Sureshkumar Punjhayil said...

Njangaludeyum Sneham niranja Onashamsakal....!

ഹരീഷ് തൊടുപുഴ said...

പിരാന്തൻ ചേട്ടാ; താങ്കൾക്കും കുടുംബാഗങ്ങൾക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ നേരുന്നു..

തിരുവോണത്തിന്റന്ന്, വീട്ടിലിരുന്നു ‘അടപ്രഥമൻ’ സേവിക്കുമ്പോൾ ഞാൻ ഓർത്തോളാം കെട്ടോ..
എനിക്കു വയറ്റുവേദന പിടിക്കതിരുന്നാൽ മതിയായിരുന്നു..

വയനാടന്‍ said...

ഹൃദയം നിറഞ്ഞ ഓണാശം സകൾ

Typist | എഴുത്തുകാരി said...

ആ ആദ്യം പറഞ്ഞ കാര്യം, സാമ്പാറൊഴിച്ചു കൂട്ടിക്കുഴച്ചുണ്ണലേയ്, അത് ഞാനേറ്റു.

അപ്പോ ശരി, ഓണാശംസകള്‍.

നരിക്കുന്നൻ said...

ഏവർക്കും എന്റേയും കുടുംബത്തിന്റെയും ഓണാശംസകൾ...!

Renjith said...

ഓണാശംസകള്‍

കണ്ണൂരാന്‍ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Jishad Cronic said...

പൊന്നോണാശംസകള്‍...

krishnakumar513 said...

ഓണാശംസകള്‍

jayanEvoor said...

അപ്പോ ശരി!
ഏറ്റു!

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

ജയൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി.

എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/

BRC Edapal said...

ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു..

മാണിക്യം said...

നട്ട്സേ,ഓര്‍ത്തു!
നെയ്യും പരിപ്പും ഒഴിച്ച് ഒരു ഉരുള, പിന്നെ സാമ്പാര്‍ ചേര്‍ത്തത്,അവിയല്‍ പച്ചടി കൂട്ടുകറി കാളന്‍ ഓലന്‍
തോരന്‍ നാരങ്ങാക്കറി കടുകുമാങ്ങ, ഇഞ്ചിക്കറി,പപ്പടം
നല്ല നെയ് പായസം ഒക്കെയും കൂട്ടി ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കുറെ കൊല്ലം കൂടി ഓണം ഉണ്ടു ...
"ഏമ്പക്കം ഒന്ന് ഉറക്കെ വിട്ടേരെ"

വൈകിട്ടത്തെ ഫൈറ്റിനു ചാച്ചന്‍ മടങ്ങി ........

സന്തോഷവും സമാധാനവും ഐശ്വര്യവും
സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!