മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, August 05, 2010

3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യം)

ഈ പ്രാവിശ്യത്തെ ബ്ലാക്ക് & വൈറ്റ് അഭിമുഖത്തില്‍ പ്രശസ്ത ബ്ലോഗര്‍ ആയ മാണിക്യചേച്ചിയാണ്. കൂടുതല്‍ പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത ബൂലോകത്തെ ഒരു അന്തേവാസി.

ഇതിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായി എന്റെ തന്നെ ബ്ലോഗിലെ ചില പോസ്റ്റുകള്‍ ആണ് ഉത്തരത്തിനു ഉപോത്ബലകമായി നല്‍കിയിരിക്കുന്നത്. എനിക്കത് ഒരു കല്ലുകടിയായിട്ടാണ് തോന്നിയത്. ഇനി വായനക്കാര്‍ക്ക് അത് എപ്രകാരമായിരിക്കുമെന്ന് എനിക്കറിയില്ല. വിഷയത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാല്‍ ഒരു സംസാരത്തിന്റെ  ഭംഗിയായ  ഹൃദയഭാഷ നശിച്ചുപോവുമെന്ന് തോന്നിയതിനാല്‍ അതുപോലെ തന്നെ ഇതിവിടെ ഇടുന്നു. എന്നാല്‍ ചില ഉത്തരങ്ങള്‍ എന്നില്‍ ആദരവും, അതുപോലെ എന്റെ ചില ചിന്താഗതിയെ തിരുത്താന്‍  സമയമായിയെന്ന് സ്വയം ബോധ്യപ്പെടുത്തുന്നുമുണ്ട്.  അത്തരം സ്വാധിനമായിരിക്കാം ഇത്തരം അഭിമുഖങ്ങളില്‍ നിന്നും എനിക്ക് കിട്ടുന്ന ഗുണങ്ങള്‍.
എന്തായാലും ഈ ചോദ്യങ്ങള്‍ക്ക് മറുപടി അയച്ചുതരാന്‍ തോന്നിയ സുമനസ്സിന് നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ. 

 
1-മകള്‍, ഭാര്യ, അമ്മ എന്നീ ജീവിതഘട്ടത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങള്‍ ഏതെല്ലാം? 
അര നൂറ്റാണ്ടിന്റെ  ചരിത്രം  ഒരു ഉത്തരത്തില്‍  ഒതുങ്ങില്ലല്ലോ. അച്ഛന്റെ കൂടേ നടത്തിയ യാത്രകള്‍, അമ്മ വല്ലപ്പോഴും കൂടി 'ഉം കൊള്ളാം' എന്ന് ഒരു വാക്ക് പറഞ്ഞ് അഭിനന്ദിച്ചപ്പോള്‍,   ഏത് കാര്യത്തിനും പരിപൂര്‍‌ണ്ണ പിന്തുണയും  പ്രോല്‍സാഹനവും  ശുദ്ധ വിമര്‍ശനവും  നല്‍കി  ബേബിച്ചായന്‍  കൂടെയുണ്ട്.  അതുപോലെ എന്നെക്കാള്‍ കാര്യപ്രാപ്തിയോടെ മക്കള്‍ ഒരോ കാര്യം ചെയ്യുന്നതു കാണുമ്പോള്‍  ഒക്കെ വല്ലാതെ സന്തോഷം തോന്നിയിട്ടുണ്ട്.
2-ഒരു ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിന്റെ ഏത് സ്വഭാവമാണ് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ളത്?
ചില   അത്യാവശ്യ കാര്യങ്ങള്‍ പറയാതെ പോകും പിന്നെ ചോദിക്കുമ്പോള്‍ "ങ്ഹേ ഞാന്‍ അതു പറഞ്ഞില്ലാരുന്നോ?"  എന്നൊരു ഉരുണ്ടുകളി അതു കാണുമ്പോള്‍ .......
3-ഒരു പുരുഷനില്‍ സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന മൂന്ന് അത്യാവശ്യം വേണ്ട ഗുണങ്ങള്‍ എന്തെല്ലാം?

ഒരു  തീരുമാനം  എടുക്കുന്നതില്‍ കാണിക്കുന്ന കരുത്തും  അതില്‍ ഉള്ള  ഉറച്ചുനില്‍പ്പും , സ്നേഹമുണ്ടായിരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, തമ്മിലുള്ള  വിശ്വാസം സംരക്ഷിക്കുക.  
4-ബ്ലോഗില്‍ അണോണികമന്റുകള്‍ ഇട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതില്‍? അതിന് പ്രേരിപ്പിച്ച വികാരം?

ചില നല്ല പോസ്റ്റുകള്‍  വായിക്കുമ്പോള്‍ ഒരു ചുട്ട മറുപടി കൊടുക്കാതെ പോകാന്‍ പറ്റില്ല എന്ന് തോന്നും : എന്നാല്‍  സനോണി ആയിട്ട്  ഇടാന്‍ ധൈര്യവുമില്ലയിരുന്ന കാലത്ത്  അനോണി ആയി കമന്റിട്ടിട്ടുണ്ട്. പിന്നെ അതിന്റെ ത്രില്ല്  പോയി. ആദ്യകാലത്ത് നട്ടപ്പിരാന്തുകളില്‍ വായിച്ച ഒരു പോസ്റ്റായ  "ക്രിസ്തുവും, കേരളത്തിലെ അച്ചായനും, ചില തുണിയഴിച്ചിട്ട സത്യങ്ങളും...." ഇങ്ങനെ ഒരു തലക്കെട്ട് കണ്ട്  വന്നു തുറന്ന് അഭിപ്രായം പറയുമോ? ഇന്ന്  അതേ സമയം  ആ വക പേടിയില്ല.  ഒരു പക്ഷെ സ്ത്രീകള്‍  വായിച്ചാലും അവരാരും തന്നെ പ്രതികരിക്കാതെ മുങ്ങിക്കളയും എന്നിരുന്നാലും "നട്ടപ്പിരാന്തുകള്‍"  ശ്രദ്ധ പിടിച്ചു പറ്റിയ ബ്ലോഗ്‌ തന്നെ
 5-ബ്ലോഗര്‍ വിനയയെക്കുറിച്ച് എന്താണ് അഭിപ്രായം?

വിനയ ഞാന്‍ നേരില്‍ കണ്ട ബ്ലോഗര്‍മാരില്‍ ഒരാള്‍. വ്യക്തമായ അഭിപ്രായം ഉണ്ടായിരിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്യുന്നയാള്‍. മറ്റുള്ളവരുടെ  ബുദ്ധിമുട്ടുകളും  വിഷമങ്ങളും മനസ്സിലാക്കുകയും അതിനെതിരെ പ്രതികരിക്കാന്‍ തക്ക തന്റെടമുള്ള  നല്ല ഒരു   വ്യക്തി, കാപട്യമില്ലാതെ മനസ്സ് തുറക്കുന്ന നല്ല ഒരു സൌഹൃദം.
6-ബ്ലോഗ് ചെയ്യുന്നത് ഭര്‍ത്താവിന് അറിയുമോ, ബ്ലോഗിലുള്ള വെര്‍ച്വന്‍ സൌഹൃദങ്ങളെ എങ്ങിനെ ഭര്‍ത്താവ് നോക്കി കാണുന്നു?

അറിയാം... എന്റെ ഓണ്‍ ലൈന്‍  ഫ്രണ്ട്സിനെ  പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ നേരില്‍ കാണാത്തവര്‍ പോലും മാണിക്യത്തിന്റെ സുഹൃത്ത് എന്ന്‍ പറഞ്ഞു ബേബിച്ചായനെ പോയി കണ്ടിട്ടുണ്ട്.
7-പുരുഷന്‍ സെക്സിലൂടെ സ്നേഹം പ്രതീക്ഷിക്കുന്നു. സ്ത്രീ സ്നേഹത്തിലൂടെ സെക്സ് പ്രതീക്ഷിക്കുന്നു. വിശദമാക്കാമോ സ്വന്തം ജീവിതത്തിലൂടെ?
"Man need love thru SEX.......Woman need Sex thru LOVE". ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (ഒന്നാം ഭാഗം ഇവിടെ) ഇത്  മനോഹരമായി  ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 
8-ജീവിതത്തില്‍ ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

1975 കാലഘട്ടത്തിലെ  വനിതയിലും മറ്റും "നിങ്ങളുടെ സങ്കല്‍പ്പത്തിലെ  ഭര്‍ത്താവ്"  എന്ന്‍  ഒരു പക്തിയുണ്ടായിരുന്നു.അന്ന്‍  രാജേഷ് ഖന്ന മുതല്‍ MG സോമന്‍ വരെ  സങ്കല്‍പ്പിച്ചു നോക്കി, പിന്നെ മനസിലായി ഇതിലൊരു കഥയും  ഇല്ലാന്ന്.
9-ലൈംഗീകതയില്‍ ഒരു  മലയാളി പുരുഷനും/സ്ത്രിയും പുലര്‍ത്തുന്ന കാപട്യത്തെക്കുറിച്ചും, സദാചാരബോധത്തെക്കുറിച്ചും എന്തു പറയുന്നു?
മലയാളി ലൈംഗീകതയുടെ കാര്യത്തില്‍ എന്നും സദാചാരത്തിന്റെ കനത്ത ഇരുമ്പു മറക്കുപുറകില്‍ ഒളിച്ചുകളിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്‌. വിദ്യാഭ്യാസപരമായി കേരളം വളരെ മുന്നില്‍ ആണെങ്കിലും  ലൈംഗീകതയില്‍ സത്യത്തില്‍ മലയാളികള്‍ അജ്ഞരാനെന്നതാണ് സത്യം. പുരുഷന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരേണ്ടവള്‍ മാത്രമാണ് സ്‌ത്രീ എന്നാണു മലയാളി പുരുഷന്മാരില്‍ ഒരു ചെറുപക്ഷതിന്റെയെങ്കിലും മിഥ്യാ ധാരണ.
എന്നാല്‍ സ്ത്രീകളും അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല... ഭര്‍ത്താവിനോടൊപ്പം  കിടക്ക പങ്കിടുമ്പോഴും പൃഥ്വിരാജിനെയും   സല്‍മാന്‍ഖാനെയും മനസ്സില്‍ കാണുന്ന സ്ത്രീകളും നമ്മുക്കിടയില്‍ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ തല്ലാന്‍ വരുന്ന കപട സദാചാരക്കാര്‍ ഒന്ന് ചിന്തിച്ചാല്‍ എത്രത്തോളം സത്യം ഉണ്ടെന്നു മനസ്സിലാക്കാന്‍ ആകും. 
10-ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകിക്കളായാവുന്നതാണോ ഒരു സ്തീയുടെ ശരീരത്തില്‍ അവളറിയാതെ വീണ കറകള്‍.
അതവള്‍  'അറിയാതെ' ആണെങ്കില്‍  അത് മതി .... 
11-സാമ്പത്തികമായി സ്വയം പര്യാ‍പ്തമല്ലാത്ത ഒരു സ്തീസമൂഹത്തെ, ഫെമിനിസ്റ്റ് ചിന്താധാരയിലൂടെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ കഴിയുമോ. യെസ്/നോ ഉത്തരം ഒന്ന് വ്യക്തമാക്കാമോ?
സാധിക്കും..... ആദ്യമായി സ്ത്രീക്കു ആവശ്യമായാ വിദ്യാഭ്യാസം നല്‍കുക അതോടെ ആരോഗ്യം, ശുചിത്വം ഇവയുടെ മൂല്യം മനസ്സിലാകും, പിന്നെ സ്വയം ഒരു വരുമാന മാര്‍ഗവും. പണം സമ്പാദിക്കാനും സമ്പാദ്യത്തെ ശരിയായ വിധത്തില്‍  വിനിയോഗിക്കാനും  സ്ത്രീകളെ കഴിവുള്ളവരാക്കുക അതായത് , ആവശ്യം, അത്യാവശ്യം,  അനാവശ്യം, ആഡംബരം , എന്ന്‍  ചിലവുകളെ  വേര്‍തിരിക്കാനുള്ള വകതിരിവ്   സ്ത്രീ അറിഞ്ഞിരിക്കണം എങ്കില്‍  സമുഹത്തിന്റെ ഏത് നിലയില്‍  ഉള്ള  ജീവിതത്തിലും  മുന്‍ നിരയില്‍ സ്ത്രീകള്‍ക്ക് എത്താം.
12-അമേരിക്കയിലെ/കാനഡയിലെ പുതുതലമുറയില്‍ ഇന്ത്യയെക്കുറിച്ചുള്ള അവബോധം എന്താണ്. മാതാപിതാക്കള്‍ ഒരു നല്ല അവബോധം അവരില്‍ ഉണ്ടാക്കുന്നുണ്ടോ?ഇന്ത്യന്‍ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ താങ്കളുടെ പങ്കെന്താണതില്‍?
അവബോധം   ഉണ്ടാകുന്നതു മാധ്യമങ്ങളുടെ സ്വാധീനവും  സാമൂഹീകസംസ്കാരിക കലാപരിപാടികള്‍ വഴിയും ആണു . ഇവിടെ ഓണം, വിഷു, കേരളപിറവി തുടങ്ങി പല പരിപാടികളും കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയും എല്ലാ ആഴ്ചയിലും മലയാളം ക്ലാസ്സ് നടത്തുകയും കഥകള്‍, നാടന്‍ പാട്ടുകള്‍, കളികള്‍ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യുന്നു ......
[ മാണിക്യംചേച്ചി, അവരുടെ കര്‍മ്മഭൂമിയില്‍ നടത്തുന്ന ചില സാംസ്കാരികപ്രവര്‍ത്തനങ്ങളുടേ ചിത്രം ഈ ലിങ്കില്‍ നിന്നും അറിയാം]http://www.hmsnet.ca/wordpress/photos?album=2&gallery=55


13-കുമ്പസാരിക്കുമ്പോള്‍ എല്ലാ തെറ്റുകളും ഏറ്റുപറയാറുണ്ടോ? അതോ പുരോഹിതനോട് തെറ്റുകള്‍ ഏറ്റുപറയാന്‍ വൈമുഖ്യമുണ്ടാവാറുണ്ടോ?
തെറ്റും ശരിയും  വേര്‍തിരിച്ചറിയാന്‍  മനുഷ്യന്  കഴിവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?  പത്ത് വയസ്സിലെ തെറ്റ് ഇരുപതു വയസ്സില്‍  ആലോചിച്ചാല്‍  അതൊരു തമാശയാവും .... ഇന്ന്‍  തോന്നുന്നു മനസാക്ഷിക്കു അനുസരിച്ച്  ജീവിക്കുക, നമ്മെ നാം അറിയുന്നപോലെ മറ്റാരും  അറിയുന്നില്ല.  ഓരോ പ്രവര്‍ത്തിക്കും  അതാത്  നേരത്തെ  സാഹചര്യം  ആണ്  ഉത്തരവാദി.  ആ കുറ്റം ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് കുമ്പസാരകൂട്ടില്‍  വിശദീകരിക്കാനൊ  ഒപ്പം ആ കുറ്റത്തിന്റെ വ്യാപ്തിയും അര്‍ത്ഥവും മനസ്സിലാക്കാന്‍ ഒരു പുരോഹിതനോ സാധിക്കുകയും  ഇല്ല. ചെയ്ത തെറ്റിനെ ഓര്‍ത്ത്  പശ്ചാത്തപിക്കുക  മാപ്പ്  തരേണ്ടത്  ഈശ്വരനാണു....
14-ക്രിസ്ത്യാനിയായത് കൊണ്ടാണോ മനോരമ പത്രം ഇഷ്ടപ്പെടുന്നത്. അതോ ചെറുപ്പം മുതലേ ആ പത്രമാണ് രാവിലെ വായിച്ചു തുടങ്ങിയതിനാലോ?
പത്രപാരായണം അച്ഛനാണ് എനിക്ക് പഠിപ്പിച്ചു തന്നത് അന്നൊക്കെ പത്രത്തിലെ ലീഡിങ്ങ് ആര്‍ട്ടിക്കിള്‍ വായിക്കണം കേരളകൗമുദി,  മാതൃഭൂമി,ദീപിക, മനോരമ  ഇങ്ങനെ എല്ലാ പത്രവും വീട്ടില്‍ വരുത്തിയിരുന്നു .. ഒരേ സംഭവത്തെ പല കാഴചപ്പാടിലൂടെ പത്ര വാര്‍ത്തയാവുന്നത് എങ്ങനെയെന്ന്  വായിച്ചറിഞ്ഞു , മനോരമയോട് പ്രത്യേക പ്രതിപത്തിയോന്നും എനിക്ക് തോന്നിയിട്ടില്ല.
15- ഒരു അമ്മ എന്ന നിലയില്‍ പ്രേമവിവാഹത്തിലും, അറേഞ്ച്ഡ് മാര്യേജുകളിലും കാണുന്ന ഗുണദോഷങ്ങള്‍ എന്തെല്ലാം.  
പ്രേമവിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിനു മുന്‍ തൂക്കം കൊടുക്കുമ്പോള്‍  അറേഞ്ച്ഡ് മാര്യേജ് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധുതക്ക് ആണു മുന്‍തൂക്കം കൊടുക്കുന്നത്, കുടുംബ പാരമ്പര്യം, സാമ്പത്തിക ഭദ്രത, പരമ്പരാഗത രോഗങ്ങള്‍, തുടങ്ങി പലതും പരിഗണിച്ചു ഒരു സുരക്ഷിതമായ നിലയില്‍ മക്കളെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ കാരണവന്മാര്‍ ശ്രദ്ധിക്കും. എന്തെങ്കിലും വൈഷമ്യങ്ങള്‍ വന്നാല്‍ കുടുംബത്തിലുള്ളവര്‍ ഇടപെടും രമ്യപ്പെടുത്തും  . എന്നാല്‍ പ്രേമവിവാഹത്തിന് നല്ല ഒരു അടിസ്ഥാനം ഇല്ല. - അതു സാമ്പത്തികവും കുടുംബങ്ങളുടെ പിന്‍ബലവും  ഇല്ലാതെ വ്യക്തികളുടെ ഈഗോ വരെ ആയി പോകുന്നു..  
16-ഇന്ന് യുവാക്കളില്‍ വിവാഹബന്ധത്തില്‍ കാണുന്ന നിസാരവല്‍ക്കരണത്തെ ഒരു അമ്മ എന്ന നിലയില്‍ എങ്ങിനെ നോക്കിക്കാണുന്നു.  
Youth -Because they are rational beings. And from observing the failure rate of other marriages they'd rather remain risk averse...." എന്ന്  യുവതലമുറ പറയുമ്പോള്‍ അതില്‍ കാമ്പില്ലാതെ ഇല്ല, കഴിഞ്ഞ തലമുറയിലെ സ്ത്രീകളാണ്  ഉദ്യോഗസ്ഥ  ആവാന്‍ വീടുവിട്ടെറിങ്ങിയത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ആണ് അതിനു പ്രേരിപ്പിച്ച ഘടകം പക്ഷെ ഒരേ നേരം വീട്ടിലെ ചുമതലയും ഉദ്യോഗവും  കൊണ്ട് നടക്കുന്ന സ്ത്രീ പലപ്പോഴും വല്ലാത്ത മാനസീക പിരിമുറുക്കം അനുഭവിക്കുന്നു.അവളുടെ  ഭാഗം ആരും അംഗീകരിക്കുന്നുമില്ല. തുല്യമായ ജോലി ചെയ്യുന്ന സ്ത്രീ അവള്‍ അര്‍ഹിക്കുന്ന പരിഗണന എല്ലാ നിലയിലും  ആഗ്രഹിക്കും.വിട്ടുവീഴ്ചക്ക് തയ്യാറല്ലെങ്കില്‍ വിവാഹജീവിതം ദുസ്സഹം തന്നെ. 24 മണിക്കുറിനെ 48 ആക്കിയാണ്  രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നത്.. എന്തിനു  അത്രക്ക് സ്വന്തം ആരോഗ്യവും  മനസുഖവും  നഷ്ടപ്പെടുത്തണം എന്ന്‍  പുത്തന്‍ തലമുറ ഉറക്കെ ചോദിക്കുന്നു. ചോദ്യം ഗൌരവം ഉള്ളത് തന്നെ. പക്ഷെ സര്‍വ്വംസഹ ആയ സ്ത്രീയെ ആണ് പുരുഷന് വേണ്ടത്  .... :) 
17- താങ്കള്‍ വായിക്കാന്‍ പ്രിഫര്‍ ചെയ്യുന്ന ആദ്യത്തെ 5 ബ്ലോഗുകള്‍ ഏതായിരിക്കും?
ഇതൊരു വല്ലാത്ത ചോദ്യം തന്നെ, ഞാന്‍ മിക്കവാറും എല്ലാ ബ്ലോഗും വായിക്കും  സമയം അനുവദിക്കുന്നിടത്തോളം അഭിപ്രയവും എഴുതും..

എന്റെ പ്രിയപ്പെട്ട ബ്ലോഗുകളെ അക്കമിട്ട് അഞ്ച് എന്നു ചുരുക്കാനാവില്ലല്ലോ :(
18- താങ്കള്‍ ശ്രദ്ധിച്ചിട്ടുള്ള വളര്‍ന്നു വരുന്ന, കാമ്പുള്ള എഴുത്തുകള്‍ എഴുതുന്ന 3 ബ്ലോഗിണികളുടെ പേര് പറയാമോ?
ഒരു രഹസ്യം പറയാം  സ്ത്രീകള്‍ എഴുതുന്ന എല്ലാ ബ്ലോഗും ഒന്നിനൊന്ന് മെച്ചമാണ് ആരെയാ മാറ്റി നിര്‍ത്താനാവുക. (നിര്‍മ്മല, പ്രീയ ഉണ്ണികൃഷ്ണന്‍ , ഡോണാ മയൂര, കൊച്ചു ത്രേസ്യ, ആത്മ, ലീല എം ചന്ദന്‍, എച്മുവോട് ഉലകം, മൈത്രേയി..മിനി കഥകള്‍, വായാടി, ആനമങ്ങാട്ട്, ഗീതാ,കുഞ്ഞൂസ്, സ്മിതാ ആദര്‍ശ്.........)  ദേ ബ്ലോഗിണികള്‍ നിരയായ്  വരുന്ന വരവ് കണ്ടോ?
19-ഒരു വ്യക്തി താങ്കളില്‍ കാണുന്ന ഒരു നല്ല സ്വഭാവഗുണമെന്തായിരിക്കും?
I don't take no for an answer and will strive to accomplish any task at hand.

എന്ത്  കാര്യമായാലും ചെയ്യാന്  സാധ്യമല്ല  എന്ന്  ഞാന്‍ പറയില്ല, എന്റെ പരിധിയില്‍ വരുന്ന എന്തും ചെയ്ത്  ഫലിപ്പിക്കാന്‍  അങ്ങേ അറ്റം വരെ ശ്രമിച്ചിരിക്കും.
20-ഒരു സ്ത്രീ എന്ന നിലയില്‍ നട്ടപ്പിരാ‍ന്തുകളില്‍ സ്തീകള്‍ കമന്റിടാത്തതിന് കാരണം, എന്റെ സ്വഭാവദുഷ്യമോ അതോ വിഷയത്തിലൂന്നിയുള്ള എഴുത്തില്‍ ഞാന്‍ പുലര്‍ത്തുന്ന മ്ലേചതയാര്‍ന്ന ഭാഷയോ?
രണ്ടുമല്ല  സ്ത്രീകള്‍  വായിക്കുന്നുണ്ടാവും ഒന്നു ഊറി ചിരിച്ച് കടന്നു പോകുന്നതാവും... പോസ്റ്റുകള്‍  മ്ലേഛമെന്ന് തോന്നിയിട്ടില്ല.സാജുവിന്റെ "ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ..." പോലെയുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ നിഷ്കളങ്കനായ ഒരു നാണം കുണുങ്ങി മനുഷ്യനെ അവിടെ കാണാം.

58 comments:

ഹരീഷ് തൊടുപുഴ said...

hahahaa...

cherrs manikyamme..:)

യൂസുഫ്പ said...

ശെരിയായ ചോദ്യങ്ങളും ആത്മാർത്ഥതയുള്ള ഉത്തരങ്ങളും.ബ്ലാക്ക് & വൈറ്റ് അഭിമുഖത്തിലെ മഹത്തരമായ പോസ്റ്റ്.തുടരുക സാജു ഈ നട്ടപ്പിരാന്തുകൾ.എല്ലാ വിധ ആശംസകളും.

shajiqatar said...

ഈ അഭിമുഖം കലക്കി.

Manoraj said...

ഇവിടെ ചോദിച്ച ചോദ്യങ്ങളും മാണിക്യാം ചേച്ചിയുടെ ഉത്തങ്ങളും നിലവാരം പുലര്‍ത്തി. ഉത്തരങ്ങളില്‍ ചിലതിനെ കുറിച്ച് ഒന്ന് പറയട്ടെ.
ഉത്തരം 9. ഏറ്റവും ഇഷ്ടപ്പെട്ടു. പലരും പറയാന്‍ മടിക്കുന്ന ഉത്തരം.
ചോദ്യം 11. ഇതിന്റെ ഉത്തരമായി വിശദീകരിച്ച കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുമ്പോളും ഇതിന്‌ വേണ്ടി ഫെമിനിസ്റ്റ് ചിന്താധാര എന്തിന്‌ എന്ന് മനസ്സിലായില്ല. ? ഇവിടെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഫെമിനിസത്തിന്റെ ചട്ടകൂടില്‍ കൂടി തന്നെ പറയണോ?

രഞ്ജിത് വിശ്വം I ranji said...

സജുവിനെ മാണിക്യം ചേച്ചി നേരിട്ട് കണ്ടിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ 20-)മത്തെ ചോദ്യത്തിന്റെ ഉത്തരത്തിനു 100 മാര്‍ക്ക്. ബൂലോകത്ത് ഇക്കണ്ട പുലിവാലുകളൊക്കെ ഒപ്പിക്കുന്നത് ഈ നാണം കുണുങ്ങിയാണെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു. തമ്മില്‍ നേരിട്ട് കാണും വരെ :-)..
അഭിമുഖങ്ങള്‍ നന്നാവുന്നു..

chithrakaran:ചിത്രകാരന്‍ said...

നട്ടപ്പിരാന്തന്‍ ഊതിയാല്‍ വീഴുന്ന ബ്ലോഗറല്ലാ
മാണിക്യമെന്ന പ്രസ്ഥാനം :)
അഭിമുഖം തുടരട്ടെ....
ആശംസകള്‍ !!!

anoop said...

ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല ചോദ്യങ്ങളും, നല്ല ഉത്തരങ്ങളും..മാണിക്യം എന്ന ബ്ലോഗറുടെ ഉറച്ച നിലപാടുകള്‍ വെളിപ്പെടുത്തുന്ന അഭിമുഖം.

ആത്മാര്‍ത്ഥതയാണ് ഈ ഉത്തരങ്ങളിലെ പ്രത്യേകത..

നന്ദി രണ്ടു പേര്‍ക്കും

ആളവന്‍താന്‍ said...

നട്സേട്ടാ. ഓരോ പോസ്റ്റുകള്‍ കഴിയുമ്പോഴും ചോദ്യങ്ങള്‍ വ്യത്യസ്തമാകുന്നു. ചോദ്യം 10 ഒരുപാട് ഇഷ്ട്ടപ്പെട്ടു. അതിലേറെ ഉത്തരവും.

jayanEvoor said...

ഒന്നാംതരം അഭിമുഖം!

ഓരോ തവണയും മെച്ചപ്പെട്ടു വരുന്നുണ്ട്.

(മറുപടി പറയുന്നതിൽ ചേച്ചി ബെർളിയെ കാതങ്ങൾ പിന്നിലാക്കി.)

കെ.പി.സുകുമാരന്‍ said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ said...

അഭിമുഖം നന്നായിട്ടുണ്ട്. ഒന്നാം വായനയില്‍ ഒരു ചോദ്യവും ഉത്തരവും മനസ്സിലാകാത്തതിന്റെ പേരില്‍ എഴുതിപ്പോയ കമന്റ് ഡിലീറ്റേണ്ടി വന്നു.

ആശംസകളോടെ,

Anonymous said...

എല്ലാവരെയും ചോദ്യം ചെയ്ത് ഉത്തരങ്ങള്‍ ചര്‍ദ്ദിപ്പിക്കുന്ന ഈ നട്ടപ്പിരാന്തനെ ഒന്ന് ചോദ്യം ചെയ്യാന്‍ ബൂലോകത്ത് ആണ്‍കുട്ടികള്‍ ഇല്ലേ.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

കളര്‍ഫുള്‍ ആയ ബ്ലാക്ക് & വൈറ്റ് അഭിമുഖത്തിലെ ക്ലാരിറ്റിയുള്ള ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അഭിവാദ്യങ്ങള്‍

പതിമൂന്നാം ചോദ്യത്തോട് അനുബന്ധിച്ച ഒരു തമാശ.. പള്ളിയില്‍ പുതിയതായി വന്ന അച്ചന്‍ 15 വയസായ എല്ലാവരും കുമ്പസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ നമ്മുടെ ഒരു പയ്യന്‍ കുമ്പസാരിക്കാന്‍ ചെന്നിരുന്നു.പാപങ്ങള്‍ ഒക്കേ പറഞ്ഞു നിര്‍ത്തിയപ്പോള്‍ (ഞങ്ങള്‍ ഓര്‍ത്തഡോക്സ്കാരുടെ കുര്‍ബാനക്രമത്തില്‍ പാപങ്ങളുടെ ഒരു പട്ടികയുണ്ട്) അച്ചന്‍ അവനോട് ചൊദിച്ചു. മനസോടും മനസുകുടാതയും അറിവോടും അറിവുകൂടാതയും ഇനി എന്തെങ്കിലും പാപം ചെയ്തതായി ഓര്‍ക്കുന്നുണ്ടോ? കുറച്ച് ആലോചിച്ചിട്ട് അവന്‍ പറഞ്ഞു.. ഞാന്‍ കൊലപാതകം ചെയ്തിട്ടുണ്ട്. അച്ചന്‍ ഞെട്ടി. ആ സമയത്ത് ഞങ്ങളുടെ സ്ഥലത്ത് ഒരു അപമൃത്യു നടന്ന സമയം ആയിരുന്നു. ആരെയാണ് കൊന്നത്, അച്ചന്‍ ചോദിച്ചു. കുറച്ച് ഉറുമ്പിനെയും, എലിയേയും ഞാന്‍ കൊന്നു. ഇതൊന്നും പാപമല്ലന്ന് അച്ചന്‍ അവനോട് പറഞ്ഞു.

raj said...

"പുരുഷനില്‍ സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന മൂന്ന് അത്യാവശ്യം വേണ്ട ഗുണങ്ങള്‍ എന്തെല്ലാം?
ഒരു തീരുമാനം എടുക്കുന്നതില്‍ കാണിക്കുന്ന കരുത്തും അതില്‍ ഉള്ള ഉറച്ചുനില്‍പ്പും , സ്നേഹമുണ്ടായിരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, തമ്മിലുള്ള വിശ്വാസം സംരക്ഷിക്കുക.
കൊള്ളാം.. നല്ല കരുത്തുറ്റ അഭിപ്രായം..
മാണിക്യത്തിന്റെ ഇതിലെ എല്ലാ അഭിപ്രായങ്ങളും കരുത്തുറ്റതു തന്നെ..ഒരു അര നൂറ്റാണ്ടിന്റെയല്ല.. ഒരു 2, 3 നൂറ്റാണ്ടിന്റെ തന്നെ ജീവിതാനുഭങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഇരുത്തം വന്ന അഭിപ്രായം. അഭിനന്ദനങ്ങൾ മൻസ്സു തുറന്നതിന്..

പൊറാടത്ത് said...

ഇതുവരെ തെരഞ്ഞെടുത്തതില്‍ ഏറ്റവും മികച്ച വ്യക്തി.

കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍.

8-ആമത്തെ ചോദ്യവും ഉത്തരവും വളരെ ഇഷ്ടപ്പെട്ടു. എല്ലാവര്‍ക്കും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയത്.

നട്സിനോട് ഒരു ചെറിയ നിര്‍ദ്ദേശം. ഒരു ചോദ്യത്തില്‍ "ഒരു ചോദ്യം" മാത്രമാക്കുക :)

Jishad Cronic™ said...

കലക്കി...

Sranj said...

കലക്കന്‍ അഭിമുഖം!!!

മനസ്സില്‍ തൊടുന്ന ... ചിന്തിപ്പിക്കുന്ന ഉത്തരങ്ങള്‍...

ഉത്തരങ്ങളും.. അതില്‍ തെളിഞ്ഞു വരുന്ന വ്യക്തിത്വവും പ്രശംസാര്‍ഹം...!

അനില്‍കുമാര്‍. സി.പി. said...

ബൂലോകത്ത് പരിചയപ്പെടുത്തല്‍ ആവിശ്യമില്ലാത്ത മാണിക്യം ചേച്ചിയുടെ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായി ഇത്.

മനോവിഭ്രാന്തികള്‍ said...

മാണിക്യാമ്മ, മാണിക്യേച്ചി എന്നൊക്കെ വിളിപ്പേരില്‍ ബൂലോകമാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ വടവൃക്ഷത്തെ പരിച്ചയപെടുന്നത് 2-3 വര്‍ഷം മുന്‍പ് നിര്‍മല വഴികാണെന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് മെയിലുകളെ പുച്ചിച്ചു എന്നെ മലയാളത്തിലോ മന്ഗ്ലിഷിലോ എഴുതാന്‍ പ്രേരിപിച്ചത്‌ ഈ സത്വം തന്നെയാണ്. bold ആയ ഒരു വ്യക്തിത്വം, a very good sense of humour --- ഇതാണ് എന്റെ first impression about her in two words. . കാനഡയിലെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ "കുമാരി മാണിക്യം" കാണിക്കുന്ന ആ ശുഷ്കാന്തിയും അഭിനന്ദനം അര്‍ഹിക്കുന്നു.

9,11 ഉത്തരങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു.... ആരും പുള്ളിക്കാരിയോട് കളിയ്ക്കാന്‍ ചെല്ലല്ലേ ... അടിച്ചു ഫ്ലാറ്റ് ആക്കി കളയും. ഈശോയെ , ആ അച്ചായന്‍ എങ്ങനെ ഇതിനെ സഹിക്കുന്നു.... അല്ലെങ്കില്‍ ഇതെങ്ങനെ അച്ചായനെ സഹിക്കുന്നു

മലയാ‍ളി said...

നട്ടപ്പിരാന്തുകൾ വായിക്കാറുണ്ടെങ്കിലും, മാണിക്യാമ്മയെ പോലെ ഓടിചാടി കമന്റടിക്കാൻ ഉള്ള കഴിവില്ലാത്തതു കൊണ്ട് വായിക്കുന്ന പല പോസ്റ്റുകൾക്കും കമന്റിടാറില്ല!

ഇവിടെ വളരെ മിടുക്കുള്ള ചില ഉത്തരങ്ങൾ കണ്ടപ്പോ ഒരുപാട് അഭിമുഖങ്ങൾ കണ്ടും കേട്ടും പാകം വന്ന ഒരു മികച്ച എഴുത്തുകാരിയെ, കൌശലക്കാരിയായ ഒരു ബ്ലോഗറെ കാണാനായി.

ഉദാ:-ചോദ്യം 17 ഉം 18 ഉം ഒന്നു കൂടി വായിച്ചു നോക്കൂ...

കൂട്ടുകാരെ വിഷമിപ്പിക്കാതെ എന്നാൽ ചോദ്യത്തിന് വ്യക്തമായി മറുപടി കൊടുത്തത് കണ്ടപ്പോ അഭിമാനം തോന്നി!

ഈ അമ്മയെ എനിക്കും അവർക്കെന്നെയും അറിയാലോ എന്നോർത്ത്!!

നന്ദി,
നട്ടപ്പിരാന്താ! ഇനിയും വരാം.

മലയാ‍ളി said...
This comment has been removed by the author.
അബ്‌കാരി said...

നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും :)

കനല്‍ said...

മാണിക്യം ആരാണ്, എന്താണ്?
എങ്ങനെയുള്ള വ്യക്തിയാണ് എന്നറിയാന്‍ ഈ പോസ്റ്റ് മാത്രം വായിച്ചാല്‍ മതി.

തകര്‍ത്തു... ചോദ്യങ്ങളും ഉത്തരങ്ങളും.

എന്റെയും സുഹ്യത്തമ്മയാണ് ഈ തള്ളയെന്നതില്‍ ഞാനിമ്മിണി അഭിമാനം കൊള്ളട്ടെ

ഏ.ആര്‍. നജീം said...

നേരത്തെ പലരും കമന്റില്‍ പറഞ്ഞിട്ടുള്ളത് മാണിക്ക്യം ബൂലോക പുലിയും വടവൃക്ഷവും ഒന്നും ആയത് കൊണ്ടല്ല എനിക്കീ പോസ്റ്റ്‌ ഇഷ്ടമായത്..(മാണിക്ക്യവുമായി അടുക്കുന്നവര്‍ക്ക് അങ്ങിനെ ഒന്നം തോന്നില്ല എന്നതാ സത്യം )
പക്ഷെ, ആ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും മാണിക്ക്യം തന്റെ ഹൃദയത്തില്‍ നിന്നും പച്ചയായി എടുത്തു പകര്‍ത്തിയത് ആണ് അഭിനന്ദനീയം..
പിന്നെ ചോദ്യ കര്‍ത്താവിന്റെ രണ്ടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് മനസ്സിലായില്ല..
1) വിനയ എന്ന ബ്ലോഗറെ കുറിച്ച് ..തീര്‍ച്ചയായും അവര്‍ നല്ലൊരു ബ്ലോഗറും സാമൂഹിക പ്രവര്‍ത്തകയും തന്നെയാണ് എന്നാല്‍ ബൂലോകത്ത് മുപ്പത്തിമുക്കോടി ബ്ലോഗര്‍മാര്‍ ഉണ്ടായിട്ടും എന്തേ വിനയയെ കുറിച്ച് മാനിക്ക്യതോട് അങ്ങിനെ ഒരു ചോദ്യം..
2) അതെ പോലെ മനോരമ പത്രത്തെക്കുറിച്ചുള്ള ചോദ്യവും..


മാനിക്ക്യത്തിനും ഈ പോസ്റ്റ്‌ ഇട്ട സജുജോണ്‍- നും അഭിനന്ദനങ്ങള്‍...

the man to walk with said...

good one..
ആത്മാര്‍ഥമായ മറുപടികള്‍

സജി said...

മാണിക്യാമ്മേ..
മാണിക്യാമ്മേ.......

കാക്കര kaakkara said...

അഭിമുഖം തുടരട്ടെ...

സുനിൽ പണിക്കർ said...

ഇത്രയും നാണം കുണുങ്ങിയായ ഒരു ശുദ്ധൻ, ശുംഭൻ ആണല്ലോ ഈ ബൂലോകത്തെ നാണിപ്പിക്കുന്ന വൃത്തികെട്ട പോസ്റ്റുകളെഴുതുന്ന നട്ടപ്പി എന്നു മാണിക്യം സൂചിപ്പിച്ചത്‌ എനിക്ക്‌ വളരെ ഇഷ്ടമായി. നേരിൽ കണ്ടിട്ടില്ലെങ്കിലും ആശാൻ ഒരു നാണകുണുങ്ങിയാണെന്ന്‌ ഞാൻ പണ്ടേ ഊഹിച്ചിരുന്നു... നല്ല അഭിമുഖം, നല്ല ഉത്തരങ്ങൾ.. മാണിക്യം നീണാൾ വാഴട്ടെ..

Ajith Nair said...

നല്ല ചോദ്യങ്ങള്‍ ..നല്ല ഉത്തരങ്ങള്‍ ..ഒരു തുറന്ന പുസ്തകം പോലെ ...രാജേഷ് ഖന്ന മുതല്‍ MG സോമന്‍ വരെ സങ്കല്‍പ്പിച്ചു നോക്കി, പിന്നെ മനസിലായി ഇതിലൊരു കഥയും ഇല്ലാന്ന്.........

Blog Academy said...

തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

Anonymous said...

മുഖാമുഖം മുഴവന്‍ വായിച്ചു. സത്യസന്ധമായ മറുപടികള്‍. ശക്തയായ സ്ത്രീ ഇമേജിനൊപ്പം ലോലഭാവങ്ങളും ഇഴ ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അയ്യോ ഞാന്‍ പാവം അല്ലേനും. പിന്നെ 20th ചോദ്യത്തിനുത്തരം സ്വയം കണ്ടുപിടിക്കുക. ഇതിനു മുമ്പ് പോങ്ങുംമൂടനും ഇതു പറഞ്ഞൂന്നു തോന്നുന്നു. ഞാന്‍ ഇവിടെ വന്നിട്ടുണ്ട്.പക്ഷേ കമന്റുന്നത് ആദ്യാണെന്നാ ഓര്‍മ്മ.

siya said...

നട്ട്സ് ..എല്ലാം കൊണ്ട് വളരെ നല്ല ചോദ്യവും ,ഉത്തരങ്ങളും.ചോദ്യം 19 ആണ് ഏറ്റവും ഇഷ്ട്ടപെട്ടതും . ചോദ്യം 20 അതേ കുറിച്ച് പറയാം , നട്ട്സ് എഴുതുന്ന ഒരു വിധം പോസ്റ്റ്‌ എല്ലാം വായിക്കുന്ന ഞാന്‍ ഇവിടെ ഉണ്ട് ട്ടോ .

നാടകക്കാരൻ said...

എന്റെ നട്ട്സ് എന്റെ ജോമയെ ഇങ്ങിനെ ചുറ്റിക്കേണ്ടായിരുന്നു എന്തു കഷ്ടപ്പെട്ടിട്ടുണ്ടാവും പാവം

പട്ടേപ്പാടം റാംജി said...

കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍ക്ക്‌ വളരെ കൃത്യതയോടും തികഞ്ഞ പക്വതയോടെയും ചേച്ചി നല്‍കുന്ന ഉത്തരങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധേയമായി.
തുറന്നു പറയുന്ന ഉത്തരങ്ങള്‍ ചേച്ചിയുടെ വ്യക്തിത്വം ഒന്നുകൂടി ഉറപ്പിക്കുന്നു.
എന്ത് കൊണ്ടും നല്ലൊരു അഭിമുഖം.

രവി said...

..
ഒരു തീരുമാനം എടുക്കുന്നതില്‍ കാണിക്കുന്ന കരുത്തും അതില്‍ ഉള്ള ഉറച്ചുനില്‍പ്പും , സ്നേഹമുണ്ടായിരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, തമ്മിലുള്ള വിശ്വാസം സംരക്ഷിക്കുക.
{ഇത് മനസ്സിലാക്കാന്‍ ഇത്തിരി വൈകിപ്പോയോന്നൊരു സംശയമുണ്ട്}
..
ബ്ലോഗിണികളുടെ എഴുത്തിനെപ്പറ്റി പറഞ്ഞതും സത്യമായ് അനുഭവപ്പെടുന്നു..
..

ഹംസ said...

നല്ല ചോദ്യങ്ങള്‍ അതിനേക്കാള്‍ നല്ല ഉത്തരങ്ങള്‍

ബിന്ദു കെ പി said...

ഇപ്പോഴാ ഇതു വായിച്ചത്.....
മാണിക്യേച്ചി കസറി..:)

ഗീത said...

ചോദ്യകര്‍ത്താവില്‍ തന്നെ ആദരവ് ഉണര്‍ത്തുകയും, സ്വന്തം ചിന്താഗതിയെ തന്നെ തിരുത്തേണ്ട സമയമായി എന്ന ബോധമുണര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉത്തരങ്ങള്‍ പറഞ്ഞ മിടുമിടുക്കിക്ക് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക്!

kichu / കിച്ചു said...

excellent

Santhosh Varma said...

അഭിമുഖം കസറി. ഞങ്ങളുടെ ചേച്ചി പ്രത്യേകിച്ചും!!

കണ്ണനുണ്ണി said...

നട്ടുസേ...സൂപ്പര്‍ബ് അഭിമുഖം...
നന്നായതില്‍ കൂടുതല്‍ ക്രെഡിറ്റും മികച്ച രീതിയില്‍ ഉത്തരങ്ങള്‍ എഴുതിയ മാണിക്യം ചേച്ചിക്ക്..

കുഞ്ഞൂസ് (Kunjuss) said...

മികച്ച ചോദ്യങ്ങളുമായി നട്ടപ്പിരാന്തനും ബുദ്ധിപൂര്‍വമായ ഉത്തരങ്ങളുമായി മാണിക്യം ചേച്ചിയും ഈ അഭിമുഖം വളരെ മികവുറ്റതാക്കി! രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍....

മയൂര said...

ചോദ്യങ്ങള്‍ ബ്ലാക്ക് & വൈറ്റാണെങ്കിലും,
HD പോലെ മാണിക്യാമ്മ എല്ലാം ഹാന്റില്‍ ചെയ്തു. രണ്ടാള്‍ക്കും സല്യൂട്ട്. :)

മയൂര said...

ങ്...ങേ...കൊലപ്പുള്ളികളുടെ കൂടെ...ഐ മീൻ കൊടും പുലികളുടെ കൂടെ എന്റെം പേരോ!!! നന്ദി;സന്തോഷം. :)

MyDreams said...

വാളും പരിചയും

Sanjeev said...

ഹൃദയത്തിന്റെ നൈര്‍മല്യം എടുത്തു കാട്ടുന്ന ഉത്തരങ്ങള്‍.... നല്ല വാക്ചാതുര്യം..

മാണിക്യം ചേച്ചി ഒരിക്കല്‍ കൂടി തെളിയിച്ചു, ലാളിത്യത്തിന്റെ നിറകുടം ആണെന്ന്...... ഒരുപാടു നന്ദി...

Pranavam Ravikumar a.k.a. Kochuravi said...

Kalakki!!

Dharan P Darsana said...

ബൂലോകത്തിനു കിട്ടിയ ഒരു മാണിക്യം തന്നെയാണ് നമ്മുടെ മാണിക്യാമ്മ.. :)

നിരക്ഷരന്‍ said...

അങ്ങനെ മാണിക്യാമ്മയും നട്ട്സിനെ മലത്തിയടിച്ച് സ്കോര്‍ ചെയ്തു. ശേഷമെന്തുണ്ട് നട്ട്സേ ആവനാഴിയില്‍ ? :)

@ അനോണി

എല്ലാവരെയും ചോദ്യം ചെയ്ത് ഉത്തരങ്ങള്‍ ചര്‍ദ്ദിപ്പിക്കുന്ന ഈ നട്ടപ്പിരാന്തനെ ഒന്ന് ചോദ്യം ചെയ്യാന്‍ ബൂലോകത്ത് ആണ്‍കുട്ടികള്‍ ഇല്ലേ ?

ഇത് ചോദിക്കാന്‍ അനോണിയായിട്ട് വരണോ ? ഞാന്‍ ദാ സനോണിയായിട്ട് തന്നെ ചോദിച്ചിരിക്കുന്നു.

Captain Haddock said...

നന്നായിടുണ്ട് !!!!

Baby said...

ചോദ്യങ്ങളും ഉത്തരങ്ങളും പത്ര / ദൃശ്യ മാധ്യമങ്ങളില്‍ കണ്ടു വരുന്ന എല്ലാവര്ക്കും സ്വീകാര്യം ആകുന്ന ആശയങ്ങളും ഭാഷയും തന്നെ …….അങ്ങനെ തന്നെ ആണെന്ന് കരുതി സ്വന്തം അഭിപ്രായങ്ങള്‍ ആരും മാറ്റിപറയാറും ഇല്ല ………കണ്ണ് തുറന്നു വച്ചിരിക്കുന്നവര്‍ക്ക് ഇതില്‍ പുതുമ ഒന്നും ഇല്ലെങ്കിലും സ്വപ്നലോകത്ത് കണ്ണും പൂട്ടി ഇരിക്കുന്നവര്‍ക്ക് ഒരു ഉണത്ത് പാട്ട് പോലെ .

പിന്നെ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പരിപൂര്‍ണം ആയും സത്യങ്ങള്‍ ആയിരിക്കില്ല എന്ന് എല്ലാര്ക്കും അറിയാമെങ്കിലും പറയുന്നതെല്ലാം സത്യം തന്നെ എന്ന് തോന്നിപ്പിക്കാന്‍ ഉതകുന്ന ഭാഷ തന്നെ ………..

മാണിക്യത്തിനു എന്റെ അഭിനന്ദനങള്‍ ചോദ്യ കര്‍ത്താവിനും ……. :) .

Anonymous said...

വിദ്യാഭ്യാസവും ഉദ്യോഗവും പണവും.. ഇതെല്ലാം ഉള്ള മലയാളി വനിതകളുടെ ആദ്യ തലമുറയാണ് ഇപ്പോള്‍ ലോകത്ത്. പഴയ തലമുറകളിലെ സ്ത്രീകളുടെ സ്ത്രീത്വവും ഗുണങ്ങളും മലയാളി പെണ്ണുങ്ങള്‍ക്ക് ഇന്നില്ല. ഒരു പപ്പടം കാച്ചാന്‍ പോലും അറിയാതെ കല്യാണം കഴിക്കുന്നവരാണ്‌ അധികവും. കല്യാണം എന്നത് സമൂഹത്തില്‍ സ്ഥാനം കിട്ടുന്ന ഏര്‍പ്പാടായതു കൊണ്ട് കെട്ടാതെ നടക്കാനും എന്നാല്‍ പുരുഷന്മാരോട് ഇടപെടാനും ധൈര്യവും ഇല്ലാത്തവരാണ് കൂടുതല്‍.. സാമൂഹിക മാറ്റത്തിന്റെ ഘട്ടത്തില്‍ ജീവിക്കുന്നവരായ മലയാളി പുരുഷന്മാര്‍ക്ക് ഈ മാറ്റങ്ങള്‍ കാരണം നിഷേധിക്കപ്പെട്ടത് ജീവിതത്തിന്റെ വസന്തമാണ്. സങ്കല്‍പ്പിക ലോകം തന്നെ ആശ്രയം. അതാണ്‌ ബ്ലോഗും മറ്റും. അതിനു കൂടുതല്‍ യാധാര്ധ്യം നല്‍കുകയെ ലോകമെമ്പാടും ചിതറി കിടക്കുന്ന മലയാളി സമൂഹത്തിനു കഴിയൂ. ബ്ലോഗ്ഗിന്റെ സങ്കല്‍പ്പ ലോകത്തിലൂടെ യഥാര്‍ഥ ലോകത്തിന്റെ ബന്ധങ്ങളെകാള്‍ നല്ല സൌഹൃദങ്ങള്‍ കെട്ടിപ്പടുക്കുക.
അതിനു വേണ്ടി ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്കും, വഴിയറിയാതെ പോവുന്ന ആധുനിക മലയാളി വനിതകള്‍ക്ക് സ്നേഹവും എന്നാല്‍ കഴിവും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉദാഹരണമായി മാണിക്യവും.. ആശംസകള്‍ .

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കിടിലന്‍ ചോദ്യങ്ങള്‍ ഉത്തരങ്ങളോ കിടിലോല്‍കിടിലം.പലവട്ടം വായിച്ചു എല്ലാം ഗംഭീരന്മാര്‍ എന്നാലും പതിമ്മൂന്നാമത്തെ ചോദ്യവും അതിനുള്ള ആ ഉത്തരവും കാലങ്ങളായി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന വലിയ ഒരു സംശയം മാറ്റിത്തന്നു.
പിന്നെ ചേച്ച്യേ.....കടുവയെ പിടിക്കാന്‍ വന്ന കിടുവ അന്തം വിട്ടു നിന്നു പൊയോ ഉത്തരങ്ങള്‍ക്കു മുന്‍പില്‍?.ബ്ലൊഗിണീസിന്റെ നിറുകയിലേ മാണിക്യമേ.മേ..മേ....ജയ്...ജയ്...ജയ്

സന്ധ്യ said...

ചോദ്യങ്ങളും ഉത്തരങ്ങളും ഒരേപോലെ കിടിലൻ

- സന്ധ്യ

കുമാരന്‍ | kumaran said...

ഉരുള വിത്ത് ഉപ്പേരി.

ആണ്‍ ബ്ലോഗേഴ്സിന്റെ പേരു പറയാന്‍ മടി. പെണ്ണുങ്ങളുടേത് മണി മണിയായി പറയുന്നു. ഇതല്ലേ ഈ വര്‍ഗ്ഗീയവാദം എന്നു പറയുന്നത്??

Anonymous said...

@ കുമാരന്‍. ജീവിച്ചു പോകണ്ടേ മാഷേ .സംസയമുന്ടെങ്കില്‍ എന്റെ ബ്ലോഗുലകത്തില്‍ സ്നേഹാര്ത്തി വായിച്ചു നോക്കിയേ .
commentig hru gmail malayalam.hence splg mistakes,sorry

പള്ളിക്കരയില്‍ said...

നിശിതങ്ങളായ ചോദ്യങ്ങളും‌ പക്വമായ ഉത്തരങ്ങളും ബോധിച്ചു.ആശംസകൾ ഇരുവർക്കും.