മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, May 19, 2010

ബൂലോകത്തെ “മദ” പാടുകള്‍

ഇത്തിരി ദൈവ നിഷേധിയായി നടക്കുന്ന എന്റെ കുട്ടിക്കാലത്ത് സന്ധ്യാസമയമായാല്‍ അമ്മച്ചി പറയുമായിരുന്നു ഒപ്പം വന്ന് “കുരിശ് വരയ്ക്കാന്‍” അത് കേള്‍ക്കുമ്പോഴെ ഞാന്‍ “പിശാച് കുരിശ് കണ്ടപോലെയാവും”.അങ്ങിനെയുള്ള ഒരു സന്ധ്യസമയത്താണ് ഞാന്‍ അമ്മച്ചിയോട് ചോദിച്ചത്, “അമ്മച്ചി.... എന്നെ പേപ്പട്ടി കടിച്ച് ഞാന്‍ മരിച്ചാല്‍ അമ്മച്ചി എന്റെ ചിത്രം ഇവിടെ വയ്ക്കുമോ, അതോ ആ പേപ്പട്ടിയുടെ ചിത്രം ഇവിടെ വയ്ക്കുമോ? അതിനു അമ്മച്ചി പറഞ്ഞ ഉത്തരം ഞാന്‍ എഴുതുന്നില്ല. പിന്നെ എപ്പോഴോ ഞങ്ങള്‍ സന്തോഷമായിട്ടിരുന്ന സമയത്ത് വീണ്ടും ഞാന്‍ ഈ ചോദ്യം അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഉത്തരം പറഞ്ഞത്.....“നിന്റെ ഫോട്ടോ വയ്ക്കും, അല്ലാ‍തെ ആരാ പേപ്പട്ടിയുടെ ചിത്രം വയ്ക്കുക“ എന്നാണ്.......അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചു......അങ്ങിനെയാണെങ്കില്‍ എന്തിനാണ് ക്രിസ്ത്യാനികള്‍ കുരിശ് വീട്ടില്‍ വയ്ക്കുന്നത്, കുരിശില്‍ കിടന്ന്, കുരിശ് കാരണമല്ലേ യേശുക്രിസ്തു മരിച്ചത്, അപ്പോള്‍ അത് പേപ്പട്ടിയുടെ ചിത്രം വയ്ക്കുന്നതിനു തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍ ഒരു നിമിഷം അമ്മ ആലോചിച്ച്, അമ്മച്ചിയുടെ കയ്യിലുണ്ടായിരുന്ന ബൈബിളില്‍ സുക്ഷിച്ച് വച്ചിരുന്ന മരിച്ചുപോയ എന്റെ ചാച്ചന്റെ ചിത്രം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് ചോദിച്ചു......ഈ ഫോട്ടോയിലേക്ക് കാര്‍ക്കിച്ച് തുപ്പാന്‍, ഞാന്‍ അതിനു വിസമ്മതിച്ചപ്പോള്‍......ഇതിനെ നിങ്ങള്‍ ഈശ്വരനിഷേധികള്‍ക്ക് വെറും കടലാസായും കാണാം കാരണം അടിസ്ഥാനപരമായി അത് വെറും ഒരു കടലാസാണ്......നീ അങ്ങിനെ കാണുന്നില്ല എന്നത്‌, ഞാന്‍ വിശ്വസിക്കുന്നത് പോലെ ആ ചിത്രത്തില്‍ നീ നിന്റെ മരിച്ചുപോയ ചാച്ചനെ കാണുന്നുവെന്നതിനാലാണ്......ഇതു തന്നെയാണ് പ്രാര്‍ത്ഥനകളിലും, വ്യത്യസ്ഥരൂപത്തിലുള്ള മതവിശ്വാസത്തിലും, എന്തിന് ഹിന്ദുക്കള്‍ കല്ലിനെയും മരത്തിനെയും പൂജിക്കുന്നതും എല്ലാം....എല്ലാത്തിലും ഈശ്വരനെ കാണുക. എല്ലാ മനുഷ്യരിലും ഈശ്വരനെ കാണുക അപ്പോള്‍ ഇത്തരം പൊട്ടത്തരങ്ങള്‍ ചോദിക്കാന്‍ തോന്നുകയില്ല എന്നു പറഞ്ഞു.....പുള്ളിക്കാരി എന്നുമുള്ളപോലെ ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി....

പിന്നീട് എപ്പോഴോ ഭാര്യയുമായി....ദൈവത്തിന്റെ കാര്യം പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞത്, ഈശ്വരവിശ്വാസം യുക്തിവച്ച് അളക്കാവുന്നതല്ല, അത് ആത്മീയമായ സുഖത്തിനുള്ളതാണെന്നാണ് പറഞ്ഞത്, അതിനാല്‍ പകല്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നു കരുതി നക്ഷത്രങ്ങള്‍ ഇല്ലായെന്ന് വാദിക്കരുത്, അത് തന്നെയാണ് ഈശ്വരവിശ്വാസവും, അതിന് രാത്രിയാവുന്ന ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് ഈശ്വരനെ കാണാം....

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, രണ്ടു ഗ്രൂപ്പുകള്‍ അതായത്, ക്രിസ്ത്യാനികളും, മുസ്ലിങ്ങളുമായ ഒരു കൂട്ടം നല്ല ബ്ലോഗര്‍മ്മാര്‍, ബൂലോകത്തില്‍ വി.ഖുറാനാണോ, അതോ വി. ബൈബിളാണോ മൂല്യവത്തായത്, രണ്ടിലും ഏതാണ് സത്യം എന്ന് അളക്കാന്‍ ശ്രമിക്കുന്ന കാഴ്ചയില്‍ നിന്നാണ് ഈ പോസ്റ്റ് ഇടുന്നത്, ഈ “മദ സംവാദത്തിലെ” ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ രണ്ടുപേരും അളക്കാന്‍ ഉപയോഗിക്കുന്ന മീഡിയം, ഈ ലോകത്ത് എല്ലാവരിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്, പക്ഷെ ഒരാള്‍ അളക്കാന്‍ കൊണ്ടുവന്നത് ലിറ്ററും, മറ്റേയാള്‍ അളക്കാന്‍ കൊണ്ടുവന്നത് സ്കയിലും ആണ്. എന്നിട്ട് രണ്ടു പേരും മത്സരിച്ച് അളന്നിട്ട് പറയുകയാണ്.......നിന്റെ അളവ് തെറ്റാണ്......എന്റെ അളവാണ് ശരിയെന്ന്, അതുപോലെ മറിച്ചും...... ജീവിതകാലം മുഴുവന്‍ ഇവര്‍ അളന്നാലും, സമയം ചിലവഴിച്ചാലും ഇവരുടെ മനസ്സില്‍ ഒരിക്കലും തോന്നില്ല ഒരേ തോത് വച്ച് അവരുടെ വിശ്വാസ സംഹിതയെ പരസ്പരം അളക്കാന്‍.

വളരെ അടുത്തകാലത്ത് മാത്രം ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് മത സംവാദം. ശ്രീ. കാട്ടിപ്പരുത്തിയെന്ന പ്രശസ്ത ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധികരിച്ച “ആദ്യപാപമോ, ആദ്യ പാഠമോ” എന്ന ക്രിസ്ത്യന്‍-മുസ്ലീം സംവാദമാണ് ഈ പോസ്റ്റിനു ആധാരമായിട്ടുള്ളത്. ഇത്തരം സംവാദങ്ങള്‍ ഇതു ബൂലോകത്തില്‍ ആദ്യമാണെങ്കിലും, ബൂലോകത്തിനു വെളിയില്‍ ഇതു പുതിയ ഇടപാട് അല്ല. ശ്രീ. സക്കീര്‍ നായിക്, ശ്രീ. എം. എം. അക്ക്ബര്‍ തുടങ്ങിയവര്‍ കുറെ കാലങ്ങളായി നടത്തുന്ന സംവാദ പ്രക്രിയയുടെ ബൂലോക പതിപ്പുകളാണ് ഇവയെല്ലാം‍. അതുപോലെ പണ്ട് ഒരു പാസ്റ്റര്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയെ പറ്റി പ്രസംഗിച്ചത് ഇന്റര്‍നെറ്റില്‍ വളരെ കുപ്രസിദ്ധമാണ്. ഇത്തരം പ്രസംഗം; ജീവിതവും, കലയും, ഉപജീവനവും ആക്കിയവര്‍ നടത്തിയതും, പ്രസ്തുത പഴകിയതും അവിടെ നിന്നും പഠിച്ചതും ബൂലോകത്തില്‍ വിളമ്പുമ്പോള്‍ അതിനു എന്തു തരം ചലനങ്ങളാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.

മത പ്രചരണം വിശ്വാസിയുടെ അവകാശമാണ് .യഥാര്‍ഥസത്യത്തെ കണ്ടെത്താനുള്ള അന്വേഷണമെന്ന നിലയില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ തത്വത്തില്‍ തെറ്റല്ല താനും.

ക്രിസ്ത്യനികളും, മുസ്ലിങ്ങളും...... അപൂര്‍വ്വമായി ചില ഹിന്ദുവിശ്വാസികളും...... ജപമണിമാലകള്‍ വിരലിലൂടെ ചലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് കാണാം.....എന്റെ പ്രണയകാലത്ത് ഒരു ദിവസം എന്റെ പ്രണയിനിയും പിന്നീട് എന്റെ ഭാര്യയുമായ സിമിയുടെ കയ്യിലും ഇത്തരം ഒരു കൊന്തയിരിക്കുന്നത് കണ്ട്, ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍.... പുള്ളിക്കാരി പറഞ്ഞത് ന്യായവിധിയുടെ സമയത്ത് നമ്മുടെ എല്ലാ അവയവങ്ങളോടും ചോദിക്കുമത്രേ ദൈവത്തിനു വേണ്ടി നീ എന്തു ചെയ്തുവെന്ന്.....ആ സമയത്ത് വിരലും നാവും പറയുമത്രേ അതുപയോഗിച്ച് ദൈവനാമം സ്തുതിച്ച കാര്യം അല്ലെങ്കില്‍ ദൈവത്തെ സ്തുതിക്കാത്ത അവയവത്തെയെല്ലാം ദൈവം തന്റെ ന്യായവിധി സമയത്ത് വേദനിപ്പിക്കുമത്രേ.ഞാന്‍ അപ്പോള്‍ അവളുടെ കണ്ണില്‍ നോക്കി......പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു..........അതിലെ ഇന്നര്‍മീനിംഗ് മനസ്സിലാക്കാന്‍ പുള്ളിക്കാരി അത്ര ട്യൂബ് ലൈറ്റ് അല്ലായിരുന്നു.


ഇത് പറയാന്‍ കാരണം.......ക്രിസ്ത്യാനികളിലെ കരിമാസ്റ്റിക്ക് പ്രസ്ഥാനക്കാരും, മുസ്ലിം മതപ്രസംഗകരും എല്ലാം ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത്, ദൈവവിളിയായി കണ്ടും.....അല്ലെങ്കില്‍ സുന്നത്തായും കണ്ടായിരിക്കും...അതിനുള്ള പ്രതിഫലം അവര്‍ക്ക് പരലോകത്തില്‍ കിട്ടുമായിരിക്കും

പക്ഷേ, പ്രയോഗത്തില്‍ മിക്കപ്പോഴും തെറ്റിപ്പോകുന്ന പ്രവര്‍ത്തിയാണ് മത സംവാദങ്ങള്‍. സംവാദങ്ങള്‍ ആരോഗ്യപരമായി ആരംഭിച്ചു, അനാരോഗ്യപരമായി അവസാനിപ്പിക്കേണ്ടി വരുന്നു കാഴ്ചയാണ് കണ്മുപിലുള്ളത്. തോറ്റവര്‍ സ്വന്തം മാളത്തിലേയ്ക്കും സ്തുതിപാഠകരുടെയും ഇടയിലേക്കു പിന്‍‌വലിഞ്ഞിട്ട് ശകാരവും ശാപവും നിലവിളിയും നടത്തുകയുമാണ്, പുറത്ത് എന്ന പോലെ ബൂലോകത്തിലും നടക്കുന്നത്. വേണ്ടത്ര ഫലപ്രദമായി പ്രതിരോധം ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍, എതിരാളിയെ അവഗണിക്കുന്നതും അവസാനത്തെ അടവായിരിക്കാം.

പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ മതപരമായ ചേരിതിരിവു ബൂലോകത്തിലേയ്ക്കു കൊണ്ടു വരുന്നതിനു ഇടയാക്കിയിട്ടുണ്ടെന്നതാണ് ഞാന്‍ ബലമായി വിശ്വസിക്കുന്ന വസ്തുത. ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.

പിന്നെ എന്തായിരിക്കാം അറിഞ്ഞോ അറിയാതെയോ ഈ സംവാദങ്ങള്‍ ബൂലോകത്തിനു നേടിത്തരുന്നത്?

വലിയ മത-വിഭാഗീയ ചിന്താഗതി ഇല്ലായിരുന്ന വിശ്വാസികളെ കൂടുതല്‍ സ്വന്ത മതത്തേക്കുറിച്ചു ബോധവാന്മാര്‍ ആക്കുവാന്‍ കഴിഞ്ഞു എന്നതു ഒരു നേട്ടമായി കരുതാം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ഫോളോവേര്‍സിനെയും അവരുടെ കമെന്റും നോക്കിയാല്‍ ഇതു ബോധ്യമാവും. പക്ഷേ അതോടൊപ്പം അന്യ മതങ്ങളോടു ഒരു അസഹ്ഷ്ണുതാപരമായ വിയോജിപ്പ്, അറിയാതെ കുത്തിവയ്ക്കപ്പെടുന്നുണ്ട്. അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അല്ലെങ്കില്‍ അത്തരം മതവിശ്വാസങ്ങളെ പാടെ നിരാകരിക്കാനും, പ്രസ്തുത വിശ്വാസസമൂഹത്തെ ഒരു ലേബലില്‍ ഒതുക്കാനും, ഒളിഞ്ഞും തെളിഞ്ഞും അതിനെ ആക്രമിക്കാനും ഒരു ജനസമൂഹം പതുക്കെപതുക്കെ ഉയര്‍ന്നുവരുന്നുവെന്നത് വളരെ വേദനാജനകവും, അത്യന്തം ഭീതിതവുമാണ്. ഇപ്പോള്‍ അടുത്ത് നടന്ന ബീലീവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്ക്കൂളില്‍ നിന്നും മുഖം മറയുക്കുന്ന തട്ടമിട്ടെന്ന കാരണം പറഞ്ഞു പുറത്താക്കിയതും, ഏതെങ്കിലും ഒരു മുസ്ലിം നാമധാരി പ്രതിലോമകരമായ പ്രവര്‍ത്തനത്തിനു അറസ്റ്റില്‍ ആയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വസ്ത്രം ധരിപ്പിച്ച് മാധ്യമങ്ങളിലൂടെ കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായി കാണാവുന്നതാണ്. ഇത് ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ബൂലോകം ഈ തെറ്റിനു സാക്ഷിയായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി ഒരു പോസ്റ്റിനു പ്രതികരിക്കുക്കുവാന്‍ കഴിയാത്ത നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥനത്തില്‍ ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന് നു.


ജീവിതത്തിന്റെ സമസ്ഥമേഖലയിലുമെന്ന പോലെ ഇത് ഒരു അനിവാര്യമായ പരിണാമമായിരിക്കാം.

പകരം....നേരത്തെ പറഞ്ഞ അളവുകോല്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും തൂത്തെറിയുകയല്ലേ വേണ്ടത്. സെമറ്റിക്ക് മതങ്ങളായ ക്രിസ്ത്യാനിറ്റിയും, മുസ്ലിം സമൂഹവും ഈ കേരളത്തില്‍ നല്ല വേരോട്ടമുണ്ടാവാന്‍ ഈ നാട് ഭരിച്ചിരുന്ന അന്ത്യന്തം സഹിഷ്ണുതയുള്ള ഭരണാ‍ദികാരികള്‍, അത്തരം ഇതര വിശ്വാസ കൂട്ടായ്മകള്‍ക്ക് പള്ളികള്‍ പണിയാനും, പള്ളിക്കൂടം പണിയാനും എല്ലാ അനുവാദവും കൊടുത്തിരുന്നു. ആദ്യകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസത്തില്‍ ഇല്ലാതിരുന്ന ജാതിവേര്‍തിരിവും, തൊട്ടുകൂടായ്മയും വലിയൊരു വിഭാഗം ജനവിഭാഗത്തെ ആ സെമറ്റിക്ക് മതങ്ങളിലേക്ക് അടുപ്പിച്ചുവെന്നത് ഒരു സത്യമാണ്. അതൊന്നും ഇന്ന് കാണുന്ന ഡോള്‍ബി സിസ്റ്റത്തില്‍ അലയടിച്ചുയരുന്ന കരിമാസ്റ്റിക്ക് വചനശിശ്രൂഷകളിലൂടെയോ, അല്ലെങ്കില്‍ മുട്ടിനു മുട്ടിനു നടക്കുന്ന മതസംവാദത്തിലൂടേയോ അല്ല....മറിച്ച്.......തന്റെ മുമ്പില്‍ തുറന്ന് കാണുന്ന പച്ചയായ മനുഷ്യന്‍ കാണിക്കുന്ന സ്നേഹവാത്സല്യത്തിലൂടെയും, അവര്‍ പുലര്‍ത്തിയിരുന്ന ജീവിതത്തിലെ സത്യസന്ധതയിലൂടെയുമായിരുന്നു അവര്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം സെമറ്റിക്ക് മതങ്ങളിലേക്ക് വന്നത്.....പിന്നിടത്........പാലിനും......അമേരിക്കയില്‍ പോവാനുള്ള വിസയ്ക്കുമായി മാറിയെന്നത് ഒരു ദുരന്ത സത്യം.

പക്ഷെ ഹിന്ദു സമൂഹത്തിലെക്കാളും കൊടിയ ജാതി വ്യവസ്ഥയാണ് കേരളത്തിലെ ക്രിസ്ത്യാനികളിലും, മുസ്ലിം വിഭാഗത്തിലും ഇന്ന് കാണുന്നത്. മതം മാറിയ പുലയന്‍ ഇന്നും സുറിയാനിക്രിസ്ത്യാനിക്ക് “പെലക്കിളി” വര്‍ഗ്ഗമാണ്. അത്തരം അടിസ്ഥാനവര്‍ഗത്തില്‍ നിന്നും ഒരു പുരോഹിതനെയും നമ്മുക്ക് കേരളത്തിലെ പള്ളികളില്‍ കാണാന്‍ കഴിയില്ല. കത്തോലിക്കന് കത്തോലിക്ക പെണ്ണ് ‍, യാക്കോബായക്കാരിക്ക്, യാക്കോബായക്കാര്‍ ചെറുക്കന്‍, ഓര്‍ത്തോഡോക്സ് കാരന് അതില്‍ നിന്നും തന്നെ....ക്നാനായക്കാരന്‍ അവന്റെ ശുദ്ധരക്തത്തില്‍ നിന്നും കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്ത്, പെന്തക്കോസ്ത് വിശ്വാസത്തില്‍ ഒരാള്‍ വന്നാല്‍ അയാള്‍ വീണ്ടും “രക്ഷിക്കപ്പെടണം” അതിന് ശേഷം......നമ്മുക്ക് വായിക്കാം ചില പത്രപരസ്യങ്ങള്‍ “രക്ഷിക്കപ്പെട്ട നായര്‍ യുവാവിന് രക്ഷിക്കപ്പെട്ട നായര്‍ യുവതിയില്‍ നിന്നും വിവാഹലോചന ക്ഷണിക്കുന്നു”. വി. മുഹമ്മദിന്റെ (സ) പ്രവര്‍ത്തികളെ വി.ഖുറാന്‍ മുന്‍ നിറുത്തി അന്നത്തെ ജീവിത യാഥാര്‍ത്യങ്ങളെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക്.....സ്വന്തം വിശ്വാസസമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ എന്തുകൊണ്ട് നിശബ്ദരാ‍വുന്നു.

കേരളത്തില്‍ അതിലേറെ ഭീകരമായ നടക്കുന്ന ഒന്നാണ് മുസ്ലിം വിഭാഗത്തിലെ അവസ്ഥാന്തങ്ങള്‍, ഷാഫി, അനഫി എന്ന് പറഞ്ഞ് നിന്നിരുന്ന ആ സമൂഹം ഇന്ന്.......ജമായത്തെ ഇസ്ലാമി, മുജാഹിദ് (രണ്ടു തരം) സുന്നികള്‍ (രണ്ടു തരം), ത്വരിക്കത്ത്, ഇത്യാദി വിഭാഗങ്ങളായി വിഘടിച്ച് നില്‍ക്കുന്നു, കവലപ്രസംഗത്തിലൂടെ ഒരാള്‍ ഒരാള്‍ക്ക് മറുപടി പറയുന്നു. എന്നിട്ടിപ്പോള്‍......ജമായത്ത് ഇസ്ലാമിക്കാരന്‍ വിവാഹം കഴിക്കാന്‍.....ജി,ഐ..ഓ പ്രവര്‍ത്തകയെ തന്നെ കാംക്ഷിക്കുന്നു. ഏ.കെ സുന്നിയും, ഇ.കെ സുന്നിയും.....അരിവാള്‍ സുന്നിയും, ലീഗ് സുന്നിയും എന്ന് അറിയപ്പെടുന്നു. മദ്രസകള്‍ക്ക് വേണ്ടി വെട്ടുന്നു, കൊല്ലുന്നു. പരിശുദ്ധമായ നിക്കാഹ് ചടങ്ങ്, തങ്ങളുടെ വിശ്വാസസംഹിതയ്ക്ക് എതിരാണെന്ന് കണ്ട്, സുന്നിവിഭാഗത്തില്‍ പെട്ട വധുവിന്റെ വീട്ടില്‍, മുജാഹിദുകാരനായ വരന്റെ വീട്ടുക്കാര്‍ ബഹളമുണ്ടാക്കുക. ഒരു മുസ്ലിം കിഡ്നി വേണമെന്ന് കേരളത്തിലെ ഒരു പ്രസിദ്ധപത്രത്തില്‍ പരസ്യം വന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം

സാജുവിന്റെ കുട്ടി പഠിക്കുന്നത്.........സെന്റ്. മേരീസ് സ്കൂളില്‍,
വിനോദിന്റെ കുട്ടി പഠിക്കുന്നത്............വിശ്വഭാ‍രതി സ്ക്കൂളില്‍
ലത്തിഫിന്റെ കുട്ടി പഠിക്കുന്നത്..............ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍

ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......


എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം...........


അടിക്കുറിപ്പ്:

ഒരു സാഹസത്തിനു കൂടി മുതിരട്ടെ, അപരന്റെ മതത്തിലെ മാലിന്യം മാത്രം കാണുന്നവരെ, നിങ്ങള്‍ ഈ പോസ്റ്റിനു കമന്റരുത്. നിങ്ങള്‍ കുറെ നാളുകളായി ബൂലോകത്തെ വേണ്ടുവോളം മലീമസമാകിയല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!

71 comments:

saju john said...

ഇതൊരു സംവാ‍ദമല്ല..ഇത്തരം മതസംവാദങ്ങളോട് ഒരു സാധാരണമനുഷ്യന്റെ ചിന്താഗതിയറിയാനുള്ള ആഗ്രഹം മാത്രം.

സ്നേഹത്തോടെ.....നട്ട്സ്

മുക്കുവന്‍ said...

"അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല..."

ഇതില്‍കൂടുതല്‍ എന്തെഴുതാന്‍.. ഉചിതമായ പോസ്റ്റ് നട്സ്!

വയ്സ്രേലി said...

ഹി ഹി.. കൊള്ളാം. "ബൂലോകത്തെ “മത” പാടുകള്‍"

സാജന്‍| SAJAN said...

ഒരൊന്നൊന്നര മണിക്കൂറെങ്കിലും വേസ്റ്റ്:)

ചിന്തകന്‍ said...

പ്രിയ നട്ടപിരാന്തന്‍

അനാരോഗ്യകരമായ സംവാദങ്ങള്‍ ഒന്ന് കൊണ്ടും നല്ലതല്ല. ആശയങ്ങളും ആദര്‍ശങ്ങളും വിശ്വാസങ്ങളും വിത്യസ്തമാണെങ്കിലും മനുഷ്യരെന്ന നിലക്ക് നാമെല്ലാവരും ഒന്നു തന്നെ.

ഒരു കാര്യത്തെ നാം വിലയിരുത്താനിറങ്ങുമ്പോള്‍ അതിന്റെ റൂട്ടില്‍ നിന്ന് തന്നെ തുടങ്ങണം. കാട്ടിപരുത്തിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റില്‍ നിന്നാണോ താങ്കള്‍ തുടങ്ങിയത് എന്നത് പരിതാപകരമാണ്. ഈ ബൂലോകത്തിന്റെ മത/മദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടവര്‍ വിശ്വാസികളായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍, താങ്കള്‍ കണ്ണുകള്‍ ഇറുകിയടച്ച പോലെ തോന്നുന്നു.

തികച്ചും അസത്യവും അവഹേളനാ രൂപത്തിലും പരിഹാസ്യമായും ഈ ബൂലോകത്ത് അതിന് തുടക്കം കുറിച്ചവര്‍ യുക്തിവാദികളാണ്. സമൂഹത്തില്‍ മറ്റൊരുത്തരാവാദിത്വവും നിര്‍വ്വഹിക്കാനില്ലാത്ത അവര്‍ ഇക്കാര്യത്ത്യത്തില്‍ നിര്‍വ്വഹിക്കുന്നത് ആട്ടിന്‍ കുട്ടികളെ കുത്തുകൂടിച്ച് അതില്‍ നിന്ന് രക്തമൂറ്റാന്‍ ശ്രമിക്കുന്ന കുറുക്കന്റെ/ചെന്നായയുടെ റോളിലാണ്. ആട്ടിന്‍ കുട്ടികള്‍ക്കും ഇതില്‍ ഒരു പാട് പാഠമുണ്ട്. ഇവരാരൊക്കെയെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയുന്നതാണ്.

ഇപ്പോള്‍ കാണുന്ന, മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ച/തര്‍ക്കം/സംവാദം എന്നിവയിലേക്ക് നയിച്ചതെന്താണെന്ന് ഈ ചര്‍ച്ചകളുടെ തുടക്കം അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ന് കാണുന്ന കൃസ്ത്യന്‍ മുസ്ലീം ചര്‍ച്ച/സംവാദം/തര്‍ക്ക ത്തിലേക്ക് നയിച്ചത് പ്രധാനമായും സി.കെ ബാബുവിന്റെ വിശ്വാസികളുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ മുസ്ലീം/കൃസ്ത്യന്‍ താരതമ്യത്തില്‍ നിന്നുമാണെന്ന് , ഈ ചര്‍ച്ചകളുടെ റൂട്ട് അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ബാബുവിന്റെ പോസ്റ്റിന് കാരണമായത് ഇ.എ ജബ്ബാറിന്റെ ബ്ലോഗ് പോസ്റ്റിലെ ചര്‍ച്ചകളില്‍ നിന്നും.

ഒരു നിഷ്പക്ഷ അന്വേഷണം നടത്തുന്ന ആര്‍ക്കും, ഈ ബൂലോഗത്ത് ഏറ്റവും അസഹിഷ്ണുതാ പരമാ‍യി പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ സത്യത്തില്‍ യുക്തിവാദിളാണെന്ന് കാണാന്‍, അധികം ബുദ്ധിമുട്ടേണ്ടിവരില്ല.

സംവാദങ്ങള്‍/ചര്‍ച്ചകള്‍ നടത്തുമ്പോഴേക്കും പതറിപോകുന്ന മനസ്സുള്ളവര്‍ അതില്‍ ഏര്‍പെടാതിരിക്കുകയാണ് നല്ലത്, അതില്‍ സംശയമില്ല. സണ്ഡേ സ്കൂളില്‍ പഠിപ്പിക്കുന്നതും മദ്രസകളില്‍ പഠിപ്പിക്കുനതും മറ്റു മതപാഠ ശാലകളില്‍ പഠിപ്പിക്കുന്നതും എല്ലാവരും മനസ്സിലാക്കട്ടെ. ഓരോരുത്തരും എന്താണോ വിശ്വസിക്കുന്നത് ആ നിലയില്‍ തന്നെ നമുക്കവരെ സ്നേഹിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതാണ് യഥാര്‍ഥ മനുഷ്യ സ്നേഹം. യുക്തിവാദികള്‍ പറയുമ്പോലെ മതങ്ങളെയൊക്കെ മണ്ണടിയിപ്പിച്ചിട്ട് നമുക്ക് മനുഷ്യസ്നേഹം സ്ഥാപിക്കാം എന്ന തരത്തിലുള്ള ‘വിഡ്ഢിത്തര‘ങ്ങള്‍ക്ക് പിറകെ പോകാതെ, പ്രായോഗികാര്‍ത്ഥത്തില്‍ അതിനെ നമുക്ക് സ്ഥാപിക്കാന്‍ ശ്രമിക്കാം.

ആ നിലക്ക്, എന്റെ വിശ്വാസത്തെ/ആദര്‍ശത്തെ മാന്യമായി വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള അവകാശത്തെ ഞാന്‍ എല്ലാവര്‍ക്കും നല്‍കുന്നു. ഞാന്‍ എന്ത് കൊണ്ട് നിലവിലുള്ള ആദര്‍ശം പിന്‍പറ്റുന്നു എന്നും നിങ്ങളുടെ വിശ്വാസത്തെ എന്തുകൊണ്ട് പിന്തുടരുന്നില്ല എന്ന് ബോധ്യപെടുത്താനുള്ള എന്റെ അവകാശത്തെ എനിക്കും വിട്ട് തരിക.

Manoj മനോജ് said...

"മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!"

:) :)

പിറന്നാള്‍ പോസ്റ്റ് ഇഷ്ടപ്പെട്ടു ;)

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English. This post is timely. But then mostly it will not make any effect - because as Marx said "Religion is the opiate for the masses".

jayanEvoor said...

വളരെ യുക്തമായ പോസ്റ്റ്.
തുടങ്ങിവച്ചത് യുക്തിവാദികളായാലും വിശ്വാസികളായാലും ഈ മതസംവാദം കൊണ്ട് ഒരാൾ പോലും തന്റേതല്ലാത്ത മതമാണ് കൂടുതൽ യുക്തിസഹം എന്നെങ്കിലും സമ്മതിച്ചു തന്നതായി കാണാൻ കഴിയില്ല.

നട്ടപ്പിരാന്തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

അതേ സമയം ഇത്തരം സവാദങ്ങൾ തുടരാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; വായിക്കാതിരിക്കാൻ വായനക്കാർക്കും.

ഞാൻ വായനക്കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു. ഇനി മേൽ ഒരു മത-സംവാദ പോസ്റ്റും വായിക്കാൻ ഞാൻ സമയം മെനക്കെടുത്തില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നട്ടപ്പിരാന്തന്റെ പിരാന്ത് മാറിയതായി സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു ഹ ഹ ഹ :)

Appu Adyakshari said...

നട്ട്സ്, വളരെ അവസരോചിതമായ പോസ്റ്റ്. ഇത് സാജൻ പറഞ്ഞതുപോലെ ഒരു “വേസ്റ്റ്” ആയി മാറാതിരിക്കട്ടെ. ഒരു ‘മതേതര’ രാജ്യത്തെ പ്രജകൾ എന്ന് സ്വയം അഭിമാനിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ “എന്റെ ജാതി, എന്റെ മതം, എന്റെ ആൾക്കാർ“ എന്ന ചിന്തകൊണ്ടുനടക്കുന്നവരാണല്ലോ നമ്മളിൽ ഭൂരിഭാഗവും. അതിലേറേ വിഢിത്തമാണ് / തെറ്റാണ് സ്വന്തം മതമെന്ന അളവുകോൽ വച്ചു മറ്റൊരു മതത്തെ അളക്കാൻ ശ്രമിക്കുന്നതും, സ്വന്തം മതവിശ്വാസങ്ങളെ മറ്റൊരു മതഗ്രന്ഥത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നതും. ലിറ്ററിന്റെയും മീറ്ററിന്റെയും ഉദാഹരണത്തിൽക്കൂടി നട്സ് അത് പറയുകയും ചെയ്തു. തങ്ങളുടെ സഭകൾ ന്യൂനപക്ഷമാണെന്നും അതിനാൽ സ്വന്തം സഭക്കാരായ നാലുമന്ത്രിമാരെങ്കിലും ഭരണത്തിൽ വേണമെന്ന് ആഗ്രഹിക്കുന്ന മെത്രാന്മാരും, ന്യുനപക്ഷക്കാർക്ക് ഭൂരിപക്ഷക്കാരേക്കാൾ കുറേ സംവരങ്ങൾകൂടുതൽ വേണമെന്ന് വാദിക്കുന്നവരുമൊക്കെ സമൂഹത്തിൽ ഉണ്ടാക്കിവയ്ക്കുന്ന വിടവ് ചില്ലറയൊന്നുമല്ല. സ്വന്തം ‘ബലം’ ഇപ്രകാരം ഇക്കൂട്ടർ കൂട്ടുമ്പോൾ മറ്റൊരു സൈഡിൽ അന്യമതസ്ഥർ പരസ്പരം അകന്നുണ്ടാകുന്ന സമൂഹത്തിലെ ബലഹീനത ഇവർ കാണുന്നില്ല.
സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നിരിക്കെ, അതേ രാജ്യത്ത് അതേ അവകാശത്തോടെ നിലനിൽക്കുന്ന മറ്റൊരു മതത്തേയും മതവിശ്വാസികളേയും അവരും തങ്ങളെപ്പോലെ തുല്യരാണെന്ന നിലയിൽ കാണാനുമുള്ള വിശാലമനസ്ഥിതി എല്ലാവരും കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ‘മതേതര’ ഇന്ത്യ എന്നു നമ്മുടെ രാജ്യത്തെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇപ്പോൾ തന്നെ സമൂഹത്തിൽ വളരെ വേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒരു ക്യാൻസറായി മാറിയിരിക്കുന്നു മതവിശ്വാസം.. വിശ്വാസങ്ങൾക്കല്ല തകരാറ്, മറിച്ച് സ്വന്തം മതമാണ് മനുഷ്യത്വത്തേക്കാൾ മികച്ചത് എന്ന ധാരണയ്ക്കാണ് തകരാറു പറ്റിയിരിക്കുന്നത്. നട്സ് വളരെ വ്യക്തമായി ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതുപോലെ അത്യന്തം അപകടകരമായ ഈ സ്ഥിതി കേരളത്തെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഏറ്റവും ശ്രേഷ്ടമായ ഉപദേശമായ “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്നതും “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക്ക” എന്ന ബൈബിൾ വചനവും തന്നെയാണ് ഒരു മതേതര സമൂഹത്തിനു ഏറ്റവും അഭികാമ്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു മതത്തിന്റെ ശ്രേഷ്ഠത മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടത് എഴുതിയും പറഞ്ഞുമല്ല, മറിച്ച് അതിന്റെ അനുയായികളുടെ ജീവത്തിലൂടെയാണ് എന്ന് പറയുന്നത് എത്രശരി!

Unknown said...

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന് പഠിപ്പിച്ച നാരായണ ഗുരു ജീവിച്ച കേരളത്തിലാണ് നാം ജീവിക്കുന്നത്. അടിസ്ഥാനപരമായി മതം ആവശ്യമാണ്‌ താനും, എന്നാല്‍ ഏതു മതമാണ്‌ മുന്നില്‍ നില്‍ക്കുന്നതെന്ന അനാവശ്യ ചര്‍ച്ചകളും മത്സര ചിന്താഗതികളും അവസാനിപ്പിക്കുന്നത് തന്നെയല്ലേ നല്ലത്

CKLatheef said...

ചിന്തകന്റെ കമന്റിനടിയില്‍ ഒരൊപ്പ്. ക്രൈസ്തവമുസ്‌ലിം സംവാദത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്ന് തോന്നാമെങ്കിലും ഈ സംവാദങ്ങളിലൊക്കെ ഇവിടെ പറഞ്ഞ മോശം സ്വഭാവം പ്രകടിപ്പിക്കുന്നത് നട്ടപ്പിരാന്തന്റെ ജനുസില്‍പെട്ട മതനിഷേധികളാണെന്ന് അറിയപ്പെടുന്നവരാണ്. ക്രൈസ്തവ മുസ്ലിം ബ്ലോഗേഴ്‌സായിരുന്നു സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ അതൊരു തരത്തിലും മതസ്പര്‍ദ്ദയിലേക്ക് നീങ്ങില്ലായിരുന്നു.

അതോടൊപ്പം ഈ പോസ്റ്റില്‍ ശ്രദ്ധേയമായ ചില വസ്തുതകളും ഉണ്ടെന്ന കാര്യം മറക്കുന്നില്ല.

ഈ പോസ്റ്റില്‍ കാണുന്ന ഗുണകാംക്ഷ മതബ്ലോഗുകളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന അത്യപൂര്‍വം മതനിഷേധികളില്‍നിന്നേ അനുഭവിച്ചിട്ടുള്ളൂ.

മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നാരെങ്കിലും ഈ പോസ്റ്റില്‍നിന്ന മനസ്സിലാക്കിയാല്‍ അതിലും അബദ്ധമുണ്ട്. ചിലപ്പോള്‍ വിഭാഗങ്ങള്‍ അവരുടെ ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട് എന്നത് നിഷേധിക്കുന്നില്ല.

ലത്തീഫ് എന്നത് പോസ്റ്റില്‍ ഒരു 'വര്‍ഗനാമ'മായി ഉപയോഗിച്ചതാണെങ്കിലും ഈ ലത്തീഫിന്റെ കുട്ടികളിലെല്ലാരും പഠിക്കുന്നത് ഗവണ്‍മെന്ററ് സ്‌കൂളില്‍തന്നെ.

ചര്‍ച തുടരട്ടെ. മതത്തില്‍ മാലിന്യം മാത്രം കാണുന്ന ദൈവനിഷേധികളും ഇതില്‍ പങ്കെടുക്കട്ടെ അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കണമല്ലോ.

കുഞ്ഞൻ said...

പ്രിയ നട്ടാപ്പീസ്..

രസകരമായ വർത്തമാനത്തിലൂടെ ഒരു വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നു...

ബ്ലോഗിൽ ഇത്തരം സംവാദങ്ങൾ നടക്കുന്നത് നല്ലതാണെന്നാണ് എന്റെയഭിപ്രായം. ഇത്തരം മതം രാഷ്ട്രീയം മറ്റും സംവാദങ്ങൾ നടക്കുമ്പോൾ അതിൽ അഭിപ്രായം പറയാതെ വീക്ഷിക്കുന്നവർ അഭിപ്രായം പറഞ്ഞവരേക്കാൾ എത്രയൊ ഇരട്ടിയോളം വരുമെന്ന് എല്ലാവർക്കുമറിയാം. ഇത്തരം സംവാദം കൊണ്ട് ഭൂരിപക്ഷത്തിനും നല്ലതേത് ശരിയേത് മോശമേത് തെറ്റേത് എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് എന്റെ വീക്ഷണം. ക്രിസ്ത്യാനികളുടെ കുട്ടികളെ ക്രിസ്ത്യൻ സ്കൂളിൽ ചേർക്കുന്നു, ഹിന്ദുക്കൾ ഹിന്ദു നാമമുള്ള സ്കൂളിൽ ചേർക്കുന്നുവെന്ന് പറയുന്നു, സുഹൃത്തെ ഒന്നു ചോദിക്കട്ടെ ബൂലോഗത്തും ഇതുപോലെ സ്വന്തം താല്പര്യം നോക്കി കൂട്ടമുണ്ടാക്കുന്നില്ലെ..? ഫോട്ടൊ ബ്ലോഗിൽ മാത്രം കമന്റുന്നവർ, കവിതാ ബ്ലോഗിൽ മാത്രം ശ്രദ്ധിക്കുന്നവർ, രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്യുന്നവർ ഇതിലൊക്കെ അവരുടെ വീക്ഷണമാണ് ശരിയെന്ന് വാദിക്കുന്നത് കാണുന്നില്ലെ..? അപ്പോൾപ്പിന്നെ മതപരമായ ബ്ലോഗുകളിലെ കാര്യത്തെമാത്രം എടുത്തുപറഞ്ഞതുകൊണ്ട് എന്ത് പ്രസക്തി..? വൈവിധ്യങ്ങൾ നിറഞ്ഞതാണ് ബ്ലോഗ്, ഒരു കറിയിൽ സ്വാദ് ലഭിക്കാനായി പലതരും കൂട്ടുകൾ ചേർക്കണം മുളക് മാത്രം ചേർത്തുകൊണ്ട് ഒരു കറിയുണ്ടാക്കാൻ പറ്റില്ല, എന്നാൽ പല കൂട്ടിൽ മുളക് ക് മാത്രം കൂടുതലായാലൊ (ഇതാണല്ലൊ ശ്രീ നട്ടാപ്പി ചൂണ്ടിക്കാണിച്ചത്)തീർച്ചയായും ആ കറി കഴിക്കാൻ മുളക് തീനികൾ മാത്രമെ ഇഷ്ടപ്പെടുകയൊള്ളൂ അല്ലാത്തവർ ആ കറിയെ ഒഴിവാക്കും. ഇതുപോലെതന്നെയാണ് മതപരമായ സംവാദങ്ങളും. നായർ കുലത്തെപ്പറ്റി ചരിത്രം പറഞ്ഞപ്പോൾ ആഡ്യത്യം ഇളകി വീഴുന്നത് കാണാൻ പറ്റിയില്ലെ, എന്നാൽ ഇതുകൊണ്ട് നായരുടെ ആഡ്യത്തിന് കുറവുണ്ടാകുമൊ, എന്നാൽ ആഡ്യത്യമല്ല മറിച്ച് പ്രവർത്തിയിലൂടെയാണ് ഒരു മനുഷ്യന്റെ ആഡ്യത്യം ഉണ്ടാകുന്നതെന്നുള്ള തിരിച്ചറിവ് ഒരു നായർക്ക് (മറ്റ് ഏതൊരുവിഭാഗത്തിനും) ഉണ്ടാകുമ്പോൾ അവൻ തീർച്ചയായും ആഡ്യത്വമുള്ളവനായി മറ്റുള്ളവരുടെ കണ്ണിൽ നിറയുന്നു.

മിക്യ ബ്ലോഗിലും കമന്റ് ബോക്സിന്റെ മുകളിൽ നോക്കൂ വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പ് കാണാം ഇതെന്തിനുവേണ്ടി..? ആരോഗ്യപരമായ വിമർശനം, സംവാദം നല്ലതാണ് ഇതില്ലെങ്കിൽ ബൂലോഗത്തിന്റെ നിറം മങ്ങും. സഭ്യമായ ഭാഷയിൽ പ്രതികരിക്കുന്ന എത്രയൊ മത ബ്ലോഗുകളുണ്ട് ബ്ലോഗേഴ്സുണ്ട്. ഉദാ ചിന്തകൻ,ജബ്ബാർ മാഷ്...

അപ്പോൾ പറഞ്ഞുവന്നത് വൈവിധ്യം അതാണ് ബൂലോഗത്തിന്റെ ശക്തി പ്രചോദനം..!

ഗമണ്ടൻ ഓഫൻ.. ഏതവയവമാണ് ദൈവത്തെ പ്രകീർത്തിച്ചില്ലെന്ന് നിങ്ങൾ കണ്ടെത്തിയത്, അല്ലെങ്കിൽ ഓർത്ത് ചിരിച്ചത്..? ഒരു ലിറ്റർ കൊണ്ട് ഒരു മരം അളക്കാൻ പറ്റുമൊ..? ലിറ്ററിന് ലിറ്ററിന്റെ രീതിയിലുള്ള വസ്തുക്കൾ മാത്രമെ അളക്കാൻ പറ്റു അതുപോലെ സ്കെയിലിനും എന്നാൽ സ്കെയിലുകൊണ്ട് തല്ലാം, കുട്ടികളെ...

മനു - Manu said...

പ്രിയ നട്ടപിരാന്തന്‍,

താങ്കള്‍ എഴുതിയതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഉപാസന || Upasana said...

പൊതുമണ്ഢലത്തില്‍‌നിന്നു മതത്തെ ഒഴിവാക്കാട്ടിടത്തോളം ഇതൊക്കെ സാധാരണമായി സംഭവിക്കും

അപ്പൂട്ടൻ said...

തനിക്ക്‌ തോന്നുന്ന ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള നല്ലൊരു വേദിയാണല്ലോ ബ്ലോഗ്‌. ആ നിലയ്ക്ക്‌ പറയാനുള്ളവർ പറയട്ടെ എന്നതാണ്‌ എന്റെ നിലപാട്‌.

വിഷയമെന്തായാലും അതിന്റെ പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട്‌ ചർച്ച നടത്താൻ പങ്കെടുക്കുന്നവർക്ക്‌ സാധിക്കുമെങ്കിൽ അതിൽ പ്രത്യേകിച്ച്‌ ഒരു തടയിടേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

പക്ഷെ എവിടെ നിർത്തണം എന്നത്‌ ഒരു ഔചിത്യബോധം കൂടിയാണ്‌. താൻ എഴുതുന്ന വിഷയം എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന് ബ്ലോഗറും ആ വിഷയത്തിൽ തന്റെ ഭാഗമെന്തെന്ന് കൃത്യമായി പറയാൻ കമന്റിടുന്നവരും ശ്രദ്ധിക്കേണ്ടതാണ്‌, അതുപോലെത്തന്നെ ചർച്ച തന്റെ പിടിവിട്ടുപോകുന്നു എന്ന് തോന്നുന്ന സമയത്ത്‌ നിർത്താൻ ബ്ലോഗർ (കമന്റിടുന്നവരും) ശ്രമിക്കേണ്ടതുണ്ട്‌.

ഞാൻ എഴുതുന്നത്‌ എന്റെ ചിന്തകൾ പ്രകാശിപ്പിക്കാനാണ്‌. ചില അടിസ്ഥാനധാരണകൾ മാറിക്കൊള്ളണമെന്നില്ല, പക്ഷെ ചർച്ചയിലൂടെ പുതിയ കാര്യങ്ങൾ മനസിലാക്കാനായേക്കും. അത്‌ ചിലപ്പോൾ നാം ചിന്തിച്ചിട്ടില്ലാത്ത point-of-view ആയേക്കാം. അംഗീകരിക്കാൻ സാധിക്കുന്നവ ആകണമെന്നില്ല, പക്ഷെ പുതിയ അറിവുകൾ എന്നും നല്ലതല്ലേ? എഴുതുന്ന വ്യക്തിയ്ക്കും വായിക്കുന്ന വ്യക്തിയ്ക്കും, തുറന്നമനസോടെ സമീപിക്കാമെങ്കിൽ, ഈ ചർച്ചകൾ ഗുണകരമായേയ്ക്കും.

ഇത്‌ എത്രമാത്രം practical ആണെന്ന് എനിക്കറിയില്ല, എങ്കിലും, at least, in principle ഇതാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌, എഴുതാനായാലും വായിക്കാനായാലും.

ഇതിന്‌ സാധ്യതയില്ലാത്ത ചർച്ചകൾ കൊണ്ട്‌ എഴുതുന്നയാൾക്കൊ വായിക്കുന്നവർക്കോ പ്രത്യേകിച്ചൊന്നും നേടാനില്ല, വിഭാഗീയത്‌ സൃഷ്ടിക്കുമെങ്കിൽ നല്ലതല്ലതാനും. അവിടെയാണ്‌ ഒരൽപം ഔചിത്യം ആവശ്യം. മതങ്ങൾ തമ്മിലുള്ള താരതമ്യചർച്ചയിൽ, as we see, ഇല്ലാതെപോകുന്നതും ഈ കൊടുക്കൽ-വാങ്ങൽ ആണ്‌.

ഇടയ്ക്കൊരു ബ്ലോഗിൽ കണ്ട ഒരു കമന്റ്‌ ഏതാണ്ട്‌ ഈ തരത്തിലായിരുന്നു. യുക്തിവാദികളോട്‌ സംവദിക്കാൻ ബുദ്ധിമുട്ടാണ്‌, കാരണം അവർക്ക്‌ ആരോടും ആഭിമുഖ്യമോ ഉത്തരവാദിത്വമോ ഇല്ല, തിരിച്ചുപറയുമ്പോൾ ചൂണ്ടിക്കാണിക്കാൻ ആളോ ഗ്രന്ഥങ്ങളോ ഇല്ല എന്നതാണ്‌ കാരണം. ഒരർത്ഥത്തിൽ ചർച്ചകൾ നടക്കുന്നത്‌ അദ്ദേഹം പറഞ്ഞ വഴിയിലാണ്‌. ചോദ്യങ്ങൾക്കുത്തരം എന്നതിലുപരി ചോദ്യകർത്താവിന്റെ ഗ്രന്ഥത്തിൽ സമാനമായോ വിരുദ്ധമായോ (ചിലപ്പോൾ യാതൊരു ബന്ധമില്ലാത്തതോ) ആയിട്ടുള്ള വചനങ്ങൾ ഉദ്ധരിച്ചാണ്‌ പ്രതിരോധം നടക്കുന്നത്‌. ഇത്‌ ചർച്ചയാണോ എന്നുചോദിച്ചാൽ.... ഉത്തരം പറയാൻ ഞാനശക്തനാണ്‌.

ചിന്തകൻ,
ബാബുവിന്റെ ബ്ലോഗിൽ നിന്നാണ്‌ മതതാരതമ്യചർച്ചകൾ തുടങ്ങിയത്‌ എന്നു പറയുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. അദ്ദേഹം അതിനുമുൻപ്‌ തന്നെ മതവിശ്വാസവിമർശനങ്ങൾ നടത്തിയിരുന്നു. ഖുർആൻ ബൈബിളിലെ പല കാര്യങ്ങളും ശരിവെയ്ക്കുന്നു എന്നാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. എല്ലാ വിശ്വാസങ്ങളേയും അദ്ദേഹം നിരാകരിക്കുകയും ചെയ്തിരുന്നു. അതിനൊരു മറുപടി വേണമായിരുന്നുവെങ്കിൽ ആ വിഷയങ്ങളിൽ ഖുർആൻ എന്തു പറയുന്നു എന്നതല്ലേ ചർച്ചയ്ക്ക്‌ വെയ്ക്കേണ്ടത്‌, അല്ലാതെ താരതമ്യങ്ങളാണോ വേണ്ടത്‌, അതും അദ്ദേഹം അംഗീകരിക്കാത്ത വിശ്വാസവുമായി?

Anonymous said...

A very sensible post. Keep up the good work.

അപ്പൂട്ടൻ said...

Google bug again? I can't see my comment.

തറവാടി said...

ആവശ്യമുള്ള പോസ്റ്റ് പക്ഷെ ഗുണമുണ്ടാവില്ലെന്ന് മാത്രം!

തറവാടി said...
This comment has been removed by the author.
ബിനോയ്//HariNav said...

മതനിഷേധികളെ വെറുതെ വിടരുത്. ഗര്‍ഭിണികളുടെ വയറു പിളര്‍ന്ന് ചോര കുടിക്കുന്നതവരാണ്

യുക്തിവാദികളെ വെറുതെ വിടരുത്. ബോം‌ബുകള്‍ വസ്ത്രമാക്കി ജനക്കൂട്ടത്തില്‍ പാഞ്ഞുകയറുന്നത് അവരാണ്.

അവിശ്വാസികളെ വെറുതെ വിടരുത്. കുരുന്നു മനസ്സുകളില്‍ അരാഷ്ട്രീയതയുടെ വിഷവിത്തുകള്‍ പാകുന്നത്, മതവിദ്വേഷത്തിന്‍റെ പാപഫലങ്ങള്‍ കൊയ്യുന്നത്, കാപട്യത്തിന്‍റെ ആള്‍‌ദൈവങ്ങള്‍ക്ക് കുട പിടിക്കുന്നത്, ഭരണകൂടം മുതല്‍ നീതിന്യായ വ്യവസ്ഥ വരെ വോട്ടുബാങ്കിന്‍റെ പേശീബലത്താല്‍ മലീമസമാക്കുന്നത്, പിന്നില്‍ നിന്ന് തൊഴിച്ചും മുന്നില്‍ നിന്ന് കൈ പിടിച്ചും സാമ്രാജ്യത്വത്തെ മുന്നോട്ട് നയിക്കുന്നത്.. എല്ലാം അവരാണ്. അതുകൊണ്ട് ആദ്യം അവരെ കൊല്ലാം. പിന്നീടാകാം തമ്മില്‍ തല്ലിച്ചാകുന്നത്.

അടുത്ത കമന്‍റില്‍ സ്റ്റാലിന്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ സ്ഥലം വിടുന്നു :)

ബിനോയ്//HariNav said...

പറയാന്‍ മറന്നു. നന്മയുടെ ഔന്നത്യമുള്ള പോസ്റ്റ് നട്ട്‌സ് :)

കാട്ടിപ്പരുത്തി said...

നട്ടപ്പിരാന്തന്-

എന്റെ പേരുള്ളതിനാല്‍ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ലല്ലോ.

മതം പലര്‍ക്കും പലതാണു, ചിലര്‍ക്ക് തൊട്ടാല്‍ പൊള്ളുന്നത്, ചിലര്‍ക്ക് ഒരു ഐഡന്റിറ്റി, ചിലര്‍ക്ക് വളരെ പഠിച്ചു തിരഞ്ഞെടുത്തത്, ചിലര്‍ക്ക് ജനിച്ചപ്പോള്‍ വീണു കിട്ടിയത്.

ഞാനെന്ന വ്യക്തി പലതിനാലും നിങ്ങളില്‍ നിന്നും വ്യത്യസ്ഥനായിരിക്കും, എനിക്ക് എന്റെ വ്യത്യസ്ഥത എത്രമാത്രം നിലനിര്‍ത്താന്‍ ആഗ്രഹവും താത്പര്യവുമുണ്ടോ അത്രമാത്രം നിങ്ങളുടെ വ്യത്യസ്ഥത നിങ്ങള്‍ക്കും നിലനിര്‍ത്താനുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ മാനസികമായി ഉയര്‍ന്ന ഒരു സമൂഹത്തില്‍ ഞാനെന്തു കൊണ്ട് നിങ്ങളില്‍ നിന്നു വ്യത്യസ്ഥനായിരിക്കുന്നു എന്ന് പറയാനും കേള്‍ക്കാനുമുള്ള മാനസിക സന്നദ്ധതയുമുണ്ടാകും. അത് സാമൂഹികമായ വളര്‍ച്ചയുടെ ഭാഗമാണു.

വിശ്വാസങ്ങള്‍ വൈകാരികമായ ഒരു തലത്തില്‍ മാത്രമേ ആകാവൂ എന്ന് പറയുന്നതില്‍ എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ട്. നിങ്ങളുടെ മുത്തച്ചന്റെ ഫോട്ടോയില്‍ ഒരിക്കലും ഞാന്‍ കാര്‍ക്കിച്ചു തുപ്പില്ല, പക്ഷെ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ മറ്റൊരാളുടെ പറമ്പില്‍ കയറി തേങ്ങയിട്ടത് ശരിയോ തെറ്റോ എന്ന് ചിലപ്പോള്‍ നിങ്ങളോട് ചര്‍ച്ച ചെയ്തെന്ന് വരും. അദ്ദേഹം ഒരു പഞ്ചായത്ത് പ്രസിഡന്റായിരുന്നുവെങ്കില്‍ പുള്ളിക്കാരന്‍ എടുത്ത ചില തീരുമാനങ്ങള്‍ പിന്നീടും വിശകലനം ചെയ്യും.
ഇനി ഒരു രാഷ്ട്രപിതാവായിരുന്നുവെങ്കില്‍ അപ്പുറവും ഇപ്പുറവും പെണ്‍കുട്ടികളെ നിര്‍ത്തിയത് നൂറ്റാണ്ടു കഴിഞ്ഞും പുസ്തകമായി ഇറങ്ങും. അദ്ദേഹത്തില്‍ നിന്നുണ്ടായ ഇസങ്ങളെ പഠനവിധേയമാക്കും. നിരൂപന വിധേയമാക്കും, വിമര്‍ശന വിധേയമാക്കും.

അതിന്നര്‍ത്ഥം അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് തുപ്പുന്ന മാനസിക നിലവാരം സൃഷ്ടിച്ചെടുക്കും എന്നല്ല. ചിലരങ്ങിനെ ചെയ്യുന്നുണ്ടാകാം.

ഇങ്ങിനെ പഠന വിധേയമാക്കുന്നതില്‍ ചില അനുയായികള്‍ക്കും ഇത്തരുണത്തിലുള്ള പ്രതികരണം രൂപപ്പെട്ട സാഹചര്യങ്ങളഅയിട്ടുണ്ടാകാം.

അത്തരിത്തിലുള്ള ഒരു സമൂഹം മാത്രമായാല്‍ മതിയാകുമോ നാം. എനിക്കു തോന്നുന്നത് പോരാ എന്നാണു. എന്നോട് നിങ്ങള്‍ക്ക് വിയോജിക്കാം.അത് നട്ടപ്പിരാന്തന്‍ എന്ന ബ്ലോഗറുടെ സ്വാതന്ത്ര്യമാനെന്ന തിരിച്ചറിവ് എനിക്കുണ്ടാകാത്തിടത്തോളം എനിക്ക് മറ്റൊരാലെ വിമര്‍ശിക്കാനര്‍ഹതയില്ല തന്നെ.

മതം തന്നെ ചിലക്ക് മദമാണു. അങ്ങിനെ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന ഒന്നായി മതത്തെ മാറ്റിയതില്‍ പലര്‍ക്കും പങ്കുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാനും കേള്‍ക്കാനുമുള്ള ഒരു സമൂഹത്തിന്റെ പ്രതിനിധിയാകാനാണെനിക്കിഷ്ടം. ഞാന്‍ എന്നെ വിമര്‍ശിക്കുന്നവരെയും ഇഷ്ടപ്പെടുന്നു, നട്ടപ്പിരാന്തനെയടക്കം.

അനില്‍@ബ്ലൊഗ് said...

നട്ടപിരാന്തന്‍സ്,
എന്താ ഒരു കുഞ്ഞാടുകളും ഇതു വരെ ശബ്ദമുണ്ടാക്കാതിരിക്കുന്നതെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറേ കാലമായി. സഹിഷ്ണുതയോടെ ഒരു കാര്യവും ചര്‍ച്ച ചെയ്യാനുള്ള മാനസികാവസ്ഥ മനുഷ്യനിന്ന് നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ കാട്ടിപ്പരുത്തിയും ഒപ്പം അതിന് ഓശാന പാടുന്ന ഇസ്ലാമിസ്റ്റുകളും സീരിയസായ ഒരു പാതകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അനാശ്യമായി മറ്റ് മതങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുക , പഠനമാണെന്ന ഒരു അടിക്കുറിപ്പ് ചേര്‍ക്കുന്നു എന്ന് മാത്രം. മതങ്ങളെ എന്തു പറഞ്ഞാലും എന്നെ അത് ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ മതങ്ങള്‍ തമ്മില്‍ ഉടലെടുത്തേക്കാവുന്ന സ്പര്‍ദ്ധ ഒരു പൊതു സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുക തന്നെ ചെയ്യും. ബ്ലോഗിനു അതില്‍ നിന്നും മോചനമില്ല എന്ന് കാണാഴ്കിയല്ല, എന്നിരുന്നാലും വാക്കുകൊണ്ടെങ്കിലും തടയാന്‍ ശ്രമിക്കുക എന്ന കര്‍തവ്യം ചെയ്യുന്നു എന്ന് മാത്രം.

ബൈബിള്‍ മോശമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ മറ്റ് ദൈവിക ഗ്രന്ധങ്ങള്‍ മെച്ചമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് ഈ നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് മനസ്സിഉലാവും. അതിന് പഠനമെന്നോ സംവാദമെന്നോ വിളിക്കുന്നതിനെ കണ്ണടച്ച് ഇരുട്ടാക്കലാണ് .സംവാദത്തിന് ഒരു ലക്ഷ്യമുണ്ടാകണമല്ലോ‌ അതെന്താണ്? അത്മ സാക്ഷാത്കാരം ആണെങ്കില്ല് കുഴപ്പമില്ല. സംവാദാനന്തരം കാണികള്‍ എന്ത് മനസ്സിലാക്കണം ? ബൈബിള്‍ മോശമാണ് അതു കഴിഞ്ഞുള്ള ഗ്രന്ധം ഉദാത്തം എന്ന് .

saju john said...

കമന്റ് ഇട്ടു ഈ പോസ്റ്റ്‌ സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി.

ഇവിടെ നിങ്ങള്‍ക്ക് എന്നെ പേരെടുത്തു എന്ത് പറഞ്ഞും വിമര്‍ശിക്കാം. പക്ഷെ മറ്റു ബ്ലോഗ്ഗെര്‍മ്മാരെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ അനുവദിക്കുന്നതല്ല. നിങ്ങള്‍ക്ക് അവരുടെ നിലപാടുകളെ വിമര്‍ശിക്കാം. അല്ലാത്തവ നീക്കം ചെയ്യപ്പെടും.

അതിനാല്‍ കമന്റ് ഇടുമ്പോള്‍ ശ്രദ്ധിക്കുമല്ലോ.

krish | കൃഷ് said...

നട്ട്സ്..
ബൂലോകത്ത് കുറെ നാളുകളായി പ്രത്യക്ഷപ്പെടുന്ന ‘മദ’സംവാദങ്ങളുടെ പാശ്ചാത്തലത്തിൽ അവസരോചിതമായ പോസ്റ്റ്.

ചില പോസ്റ്റുകൾ വായിച്ചിട്ടും അഭിപ്രായമൊന്നും രേഖപ്പെടുത്താതെ പോവുകയാണ്. എന്തെങ്കിലും പറഞ്ഞാൽ അത് വേറെ രീതിയിലായിരിക്കും അത് ഒരു പക്ഷമോ മറുപക്ഷമോ ചിന്തിക്കുക. പിന്നെ അതിൽ കടിച്ചുതൂങ്ങലായിരിക്കും.

അഭിപ്രായസ്വാതന്ത്ര്യം എന്നു പറഞ്ഞ് നമ്മൾ തന്നെ ചിലപ്പോൾ അതിന്റെ ‘അതിർ‘ ലംഘിക്കുന്നില്ലേ എന്ന് സംശയം.

പോസ്റ്റിനു നന്ദി.

ഷൈജൻ കാക്കര said...

മതസംവാദം നിറുത്തുകയൊന്നും വേണ്ട പക്ഷെ മതസംവാദങ്ങളിൽ ഏർപ്പെടുന്നവർ മനസ്സിലാക്കേണ്ട ബാലപാഠം തങ്ങൾ എത്രത്തോളം ശക്തമായി വിശ്വസ്സിക്കുന്നു തങ്ങളുടെ മതം ശരിയെന്ന്‌ അത്രത്തോള്ളം ശക്തമാണ്‌ മറ്റുള്ളവരുടെ വിശ്വാസവും അവരുടെ മതങ്ങളിലെ ശരിയും. അതിനാൽ വളരെ കരുതലോടെ മിതമായ ഭാഷയിൽ സംവദിക്കുവാനും ചർച്ച വഴി തെറ്റുന്നു എന്ന്‌ കാണുന്ന ആദ്യസന്ദർഭത്തിൽ തന്നെ ചർച്ചയിൽ നിന്ന്‌ പിൻവലിയുവാനും ശ്രദ്ധിക്കണം.

മതസംവാദം നടത്തുന്നതോടൊപ്പം സ്വന്തം മതങ്ങളിലെ അനീതിക്കെതിരേയും അക്ഷരങ്ങൾ നിരത്തിയിരുന്നെങ്ങിൽ... അവർക്ക്‌ കാക്കരയുടെ സല്യൂട്ട്!

നെറ്റ് വളരെ വിശാലമാണ്‌, അതിനാൽ തന്നെ വിഷയങ്ങളുടെ വ്യാപ്തിയും!

saju john said...

കമെന്റ് എഴുതുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക: ഈ ലേഖനത്തിന്റെ അടിക്കുറിപ്പു ശ്രദ്ധാപൂര്‍വ്വം വായിക്കുക. എല്ലാവര്‍ക്കും അവരവരുടെതായ ന്യായം ഉണ്ടാവും എന്ന കമെന്റ് എഴുതുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക: ഈ ലേഖനത്തിന്റെ അടിക്കുറിപ്പു ശ്രദ്ധാപൂര്‍വ്വം വായിക്കുക. എല്ലാവര്‍ക്കും അവരവരുടെതായ ന്യായം ഉണ്ടാവും എന്ന ഭീകരമായ സത്യം ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഈ പോസ്റ്റ് മറ്റൊരു മത ചര്‍ച്ച ആക്കാന്‍ ഉദ്ദേശമില്ല. ഇതു വരെ മത സംവാദം ചെയ്തു തളര്‍ന്നവരേ, നിങ്ങളൊരു നിമിഷം ഒന്നു മാറി നില്‍ക്കൂ വിക്ഷിക്കൂ. മിണ്ടാതിരിക്കുന്നവര്‍, അതു ആരുമായിക്കൊള്ളട്ടെ അവര്‍ പറയുന്നതു വെറുതെ, വെറുതെ മാത്രം ഒന്നു ശ്രവിക്കൂ.

ഒരിക്കല്‍ ഈശു ശിഷ്യന്മാരോട് ചോദിച്ചു, “ജനങ്ങള്‍ എന്നേക്കുറിച്ചു എന്തു പറയുന്നു ? “

ഇതു അറിയാന്‍ യേശുവിനു ആകാംഷ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇല്ലേ? ഇനി, ഇല്ലെങ്കിലും ഇതു മതസംവാദം നടത്തുന്നവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള വേദി അല്ല. സംവാദങ്ങള്‍ വായിക്കുന്ന, അതില്‍ ഇടപെടാത്ത വായനാ സമൂഹത്തിന്റെ പ്രതികരണവേദിയാണിത്..

സഹകരിക്കുക

സജി said...

എന്തായാലും എന്റെ ദൈവത്തെ അപമാനിക്കുകയും എന്റെ വേദ ഗ്രന്ഥത്തെ അപകീര്‍ത്തപ്പെടുത്തുകയും ചെയ്യപ്പെടുന്നതായി തോന്നാന്‍ തുടങ്ങിയുട്ട് കുറച്ചു നാളുകള്‍ ആയി. സൈബര്‍ ലോ എന്തു പറയുന്നു എന്നു പഠിച്ചുകൊണ്ടിരിക്കുന്നു. യൂ എ യിയുടെ സൈബര്‍ ലോയുടെ ഒരു വ്യവസ്ഥ എനിക്ക് ഇഷ്ടപ്പെട്ടു,

# 2- Abuse of holy shrines and religious rituals stipulated in other religious since such rituals are maintained in accordance to the rulings of Islamic Sharia
# 3- Insulting any recognized religion

ഏഴുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ് മേല്പറഞ്ഞത്. ഇന്ത്യന്‍ നിയമം എന്തു പറയുന്നു എന്നും നോക്കണം.

(എങ്കിലും-എന്റെ ദൈവത്തേയും, വേദ പുസ്തകത്തേയും സംരക്ഷിക്കാന്‍ മനുഷ്യന്‍ ഉണ്ടാക്കിയ സൈബര്‍ നിയമങ്ങള്‍ വേണ്ട എന്നു തന്നെയാ‍ണ് ഇപ്പോഴും എന്റെ വിശ്വാസം)

സന്തോഷ്‌ said...

സീസ്സറിനുള്ളത് സീസ്സറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നും യേശു പറഞ്ഞിട്ടുണ്ട്..... അപ്പോള്‍ നട്സിനുള്ളത് നട്സിനു തന്നെ തരണ്ടേ.. :)

ഇവിടെ കമന്റിയാല്‍ ഇവിടെ തീരും അല്ലെങ്കില്‍ ആരാന്റെ അമ്മയുടെ ഭ്രാന്തും മറ്റു പലരുടെയും ചികത്സയുമായി, പിന്നെ ചികത്സിക്കാന്‍ വന്നവരുടെ ഭ്രാന്തും അവര്‍ക്ക് ചികത്സയുമായി വേറെ ചിലരും ഈ ബ്ലൂലോകം മുഴുവനും കറങ്ങും.. :):)

Muhammed Shan said...

സജീ വിശ്വാസങ്ങളെ അല്ല വികാരങ്ങളെ രക്ഷിക്കാന്‍ സൈബര്‍ നിയമങ്ങള്‍ തന്നെ വേണ്ടി വരും.
യുക്തിവാദി എന്ന് പറഞ്ഞാല്‍ ചിലര്‍ക്കത് ഹിടലെര്‍ ആണ് മറ്റു ചിലര്‍ക്ക് സ്റ്റാലിന്‍ ..!!!
അതിരുകളില്ലാത്ത സ്നേഹം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരെ ഓര്‍ത്ത് ദുഖിക്കുന്നു.
മറ്റൊരു വേദഗ്രന്ഥത്തിലെ മാലിന്യം ചികയുന്നതിലൂടെ സൊയം നാറുകയാണെന്ന് തിരിച്ചറിയാത്തവരോട് സഹതപിക്കുന്നു.

കാട്ടിപ്പരുത്തി said...

anil

എന്താ ഒരു കുഞ്ഞാടുകളും ഇതു വരെ ശബ്ദമുണ്ടാക്കാതിരിക്കുന്നതെന്ന് ആലോചിച്ചു തുടങ്ങിയിട്ട് കുറേ കാലമായി. സഹിഷ്ണുതയോടെ ഒരു കാര്യവും ചര്‍ച്ച ചെയ്യാനുള്ള മാനസികാവസ്ഥ മനുഷ്യനിന്ന് നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.


എനിക്കനിലിനോട് വിയോജിപ്പുണ്ട്. ഞാന്‍ കരുതുന്നത് മുമ്പേത്തേക്കാള്‍ മനുഷ്യനു കാര്യങ്ങളെ ഉള്‍കൊള്ളാനുള്ള കരുത്തു ഉണ്ടായിരിക്കുന്നു എന്നാണു. ചിലപ്പോള്‍ മതങ്ങളുടെ ചരിത്രം പഠിക്കുന്നത് കൊണ്ടാകാം. പിന്നെ നിങ്ങല്‍ പ്രതികരിക്കുന്നില്ലെ പ്രതികരിക്കുന്നില്ലെ എന്ന് ചോദിച്ച് ചിലര്‍ പ്രകോപനമുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി തോന്നിയിട്ടുണ്ട്. മലപ്പുറത്തുകാരോട് പത്രങ്ങള്‍ നിങ്ങള്‍ പന്തുകളി ഭ്രാന്തന്മാരാനെന്നു പറഞ്ഞപ്പോള്‍ ഭ്രാന്ത് ഏറ്റെടുത്തത് പോലെ - പക്ഷെ മുന്നെത്തേക്കാള്‍ നല്ല രീതിയില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടെയിരിക്കുന്നു, ലോകമാകെ-സാക്കിര്‍ നായിക്കിനേക്കാളും അക്ബറിനേക്കാളുമെല്ലാം എത്രയോ മുമ്പേ ഇതെല്ലാമുണ്ട്.

ബൈബിള്‍ മോശമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ മറ്റ് ദൈവിക ഗ്രന്ധങ്ങള്‍ മെച്ചമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് ഈ നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് മനസ്സിഉലാവും.

ഇതൊരു ഹിഡ്ഡന്‍ അജണ്ടയൊന്നുമല്ല, എല്ലാവരും അവനവന്റേതാണു ശരി എന്നു പറയും. എന്റെ ശരി നിങ്ങളുടെ തെറ്റ് തെന്നെയാണു. ഒന്നുകില്‍ എന്റെത് ശരി അല്ലെങ്കില്‍ നിങ്ങളുടെത് ശരി, എന്റെതും നിങ്ങളുടെതും ശരിയാകാന്‍ വയ്യ. ഒന്നുകില്‍ രണ്ടും തെറ്റാകാം. പക്ഷെ രണ്ടു ശരി ഉണ്ടാകുക വയ്യ തന്നെ.
എന്റെതാണെനിക്ക് ശരി. നിങ്ങളുടെത് എനിക്കു തെറ്റു തന്നെയാണു, പക്ഷെ നിങ്ങളുടെ തെറ്റിനെ ശരിയെന്നു കരുതാനുള്ള നിങ്ങളുടെ അവകാശത്തെ എനിക്കു മാനിക്കാതെ വയ്യ.

CKLatheef said...

:-)

തറവാടി said...

ചില കമന്റുകള്‍ കാണുമ്പോല്‍ ഒരു വിഭാഗം മാത്രമാണുത്തരവാദികള്‍ ‍ എന്നൊരു ധ്വനിയുണ്ട് അത് ശെരിയല്ല.

ശാസ്ത്രത്തിന്റെ സ്വന്തക്കാര്‍ എന്ന തരത്തില്‍ ബൂലോകത്ത് ദൈവവിശ്വാസത്തേയും മതവിശ്വാസത്തേയും നികൃഷ്ടമായ ശൈലിയില്‍ ആക്ഷേപം (വിമര്‍ശനമല്ല) തുടങ്ങിയതും തുടരുന്നതും ആരാണെന്നാര്‍ക്കാണറിയാത്തത്?ഞാനൊരു ദൈവ വിശ്വാസിയായതിനാല്‍ തന്നെ അതുപോലുള്ള ആക്ഷേപങ്ങള്‍ പലപോഴും വേദനയുണ്ടാക്കിയിട്ടുമുണ്ട്.


എന്തിന്റെ പേരിലായാലും അന്നവിടെ ഓശാനപാടിയവര്‍ ഇതുപോലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് അവസരവാദപരമാണ് കാരണം ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസമാണ് മുഖ്യം, അവിശ്വാസമായാലും.

ഇതൊക്കെയായാലും, ഏത് തര/തലത്തില്‍ നോക്കിയാലും വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരം മാറ്റുരക്കല്‍ നല്ലതാണെന്ന അഭിപ്രാമില്ലാത്തതിനാലാണ് ഈ പോസ്റ്റിനോട് കൂറ് പുലര്‍ത്തുന്നത് , നല്ലതാര് പറഞ്ഞാലും സ്വീകരിക്കാമല്ലോ!


ഒരു നിരീശ്വരവാദി ഒരു മതത്തെ ആക്ഷേപിക്കുന്നതും ഒരു മതവിശ്വാസി മറ്റൊരു മതത്തെ ആക്ഷേപിക്കുന്നതും ഒന്നാണെന്നെനിക്കഭിപ്രായമില്ല.

കാട്ടിപ്പരുത്തി said...

തറവാടി-
ആക്ഷേപവും വിമര്‍ശനവും രണ്ടാണു. എന്താണു ചെയ്യുന്നതെന്ന പൂര്‍ണ്ണബോധ്യത്തോടെയാണു ഞാന്‍ ചെയ്യുന്നത്. വിമര്‍ശനവും നിരൂപണവും പഠനത്തിന്റെ ഭാഗമാണു.

കൂതറHashimܓ said...

ഞാന്‍ ഓടി... സത്യം!!

തറവാടി said...

ഹ ഹ കാട്ടിപ്പരുത്തി,

ഒന്നാണെന്ന് ഞാന്‍ പറഞ്ഞുവോ? താങ്കള്‍ അപൂര്‍ണ്ണ ബോധ്യത്തോടെയാണെന്ന് പറഞ്ഞുവോ? കമന്റ് നിറുത്തി നിറുത്തി വായിക്കൂ :)

Anonymous said...

ഇതൊക്കെ ശരി തന്നെ, എന്നാല്‍ ഇങ്ങനെ തുറന്നോരഭിപ്രയം പറയാന്‍ ഉള്ള സാഹചര്യം ഇല്ല എന്നാകുന്ന ഒരു ജീവിതാവസ്തയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ നാമെന്തു ചെയ്യും. മതവിസ്വസികല്‍ക്കെന്നത് പോലെ സ്വതന്ത്ര വിശ്വാസികള്‍ക്കും, നിരീശ്വരവാദികള്‍ക്കും, തങ്ങളുടെ ആശയ പ്രചാരണത്തിനും ആ രീതിയില്‍ ജീവിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ അതിനെ ഹനിക്കുന്ന ഒരു മത ഭരണ വ്യവസ്ഥ നിലവില്‍ വന്നാല്‍ എന്തൊക്കെയാവും സംഭവിക്കുക. നമ്മുടെ വിലയേറിയ വ്യക്തി സ്വതന്ത്രിയത്തിറെ വില നമ്മള്‍ മനസ്സിലാക്കുകയില്ല - അത് എന്നെന്നെയ്കും നഷ്ടപെടുന്നത് വരെ. ബ്ലോഗു ലോകത്ത് നിന്നും ലഭിക്കുന്ന ഇത്തരം വിവരങ്ങള്‍ നിരവധി ആളുകളെ എന്തും അന്ധമായി വിശ്വസിക്കുന്നതില്‍ നിന്നും ഒരളവു വരെ തടയുകയില്ലേ. തങ്ങളുടെ വിശ്വാസങ്ങളിലും പോരയ്മകലെണ്ടന്ന അറിവ് അവര്‍ക്ക് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എല്ലാം അടച്ചു വെച്ചിരിക്കുമ്പോള്‍ പ്രത്യേകിച്ചും. സംവാദങ്ങള്‍ നടക്കട്ടെ, സത്യങ്ങള്‍ നിഷ്കളങ്കര്‍ അറിയട്ടെ. അതവരുടെ വിശ്വാസ തീവ്രത കുറച്ചു കൊള്ളും. തീവ്ര വിശ്വാസം ആണ് ഇന്നത്തെ പല പ്രസ്നാങ്ങളുടെയും മൂല കാരണം

Manoj മനോജ് said...

"പക്ഷെ രണ്ടു ശരി ഉണ്ടാകുക വയ്യ തന്നെ."

ഈ “അന്ധവിശ്വാസം” തന്നെയല്ലേ പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് :)

അനില്‍@ബ്ലൊഗ് said...

ആദ്യം നട്ടപ്പിരാന്തന്‍ ചങ്ങാതിയോട് ,
ഇത്തരം ഒരു വ്യക്തിപരമായി ആരെയും പരാമര്‍ശിക്കാതെ ചില കാര്യങ്ങള്‍ പറയാനാവില്ലല്ലൊ. അത്തരം സന്ദര്‍ഭങ്ങള്‍ കണക്കിലെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഞാനാരെയും വ്യക്തി പരമായി പരാമര്‍ശിക്കാനുദ്ദേശിക്കുന്നില്ല എന്നാല്‍ പ്രവര്‍ത്തികളെ പരാമര്‍ശിച്ചു എന്ന് വരും.

എല്ലാ മതങ്ങളുടേയും പ്രബോധനങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. ആംഗലേയ ഭാഷയുടെ വിശാലമായ ക്യാന്‍വാസില്‍ കിടക്കുന്ന പ്രസ്തുത സൈറ്റുകളേക്കാള്‍ അപകടകരമാണ് ' ഠ ' വട്ടമുള്ള മലയാളം ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച എന്ന് ഞാന്‍ കരുതുന്നു. കാരണം വായിക്കുന്നതും പ്രതികരിക്കുന്നതും ഈ നാട്ടിലെ ശരാശരി മലയാളിയാണെന്നതാണ് കാര്യം.മറ്റു ആളൂകള്‍ തങ്ങളുടെ വിശ്വസത്തെ/ചരിത്രത്തെ വിമര്‍ശിക്കുന്നത് സഹിഷ്ണുതയോടെ കേള്‍ക്കാനും പ്രതികരിക്കാനും മലയാളിക്ക് ആവില്ലെന്നത് നൂറു തരം.ബ്ലോഗിന്റെ സ്വാതന്ത്ര്യം കൂടീയാകുമ്പോള്‍ എന്തു ചളിവാരി എറിയലും പ്രതീക്ഷിക്കാം. ഏറ്റവും അടുത്ത "നായര്‍ കേസു"പോലും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .

കാട്ടിപ്പരുത്തി said...

അനില്‍-
നായര്‍ പ്രശ്നം ബ്ലോഗില്‍ രണ്ടു പോസ്റ്റുകളിലുണ്ട്- ഒന്ന് വിചിത്ര കേരളത്തിന്റെത് - മറ്റൊന്നു മാവേലി കേരളത്തിന്റെയും-
ഒന്ന് തെറി- മറ്റൊന്ന് പഠനം
ലിങ്ക് വേണമെങ്കില്‍ ഒന്നില്ലാതെയായി- മറ്റേത് ഒന്ന് സെര്‍ച്ച് ചെയ്യണം-
ജബ്ബാര്‍ മാഷ് ഇപ്പോഴും പോസ്റ്റിടുന്നുണ്ടല്ലോ- എന്നിട്ട് പൊട്ടാത്ത വികാരത്തില്‍ അനിലെന്തെ ഇപ്പോ പൊട്ടുമൊന്നൊരു പേടി-അതു മലയാളത്തില്‍ തന്നെയല്ലായിരുന്നോ?
ഞാനെഴുതുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍ എന്നെ പേരെടുത്ത് പരാമര്‍ശിക്കുന്നതില്‍ എനിക്കൊരു വിയോജിപ്പുമില്ല.

അനില്‍@ബ്ലൊഗ് said...

കാട്ടിപ്പരുത്തി,
വിഷയം മാറും എന്നുള്ളതിനാലാണ് ജബ്ബാര്‍ മാഷിനെ ഇങ്ങോട്ട് എടുക്കാത്തത്.
ജബ്ബാര്‍ മാഷിനു പകരം വി.ബി രാജനാണ് ആ പോസ്റ്റുകള്‍ ഇട്ടതെങ്കില്‍ സ്ഥിതി എന്താവുമന്ന് ആലോചിച്ചാല്‍ മതി.

"o" said...

"ഒന്നുകില്‍ എന്റെത് ശരി അല്ലെങ്കില്‍ നിങ്ങളുടെത് ശരി, എന്റെതും നിങ്ങളുടെതും ശരിയാകാന്‍ വയ്യ. ഒന്നുകില്‍ രണ്ടും തെറ്റാകാം. പക്ഷെ രണ്ടു ശരി ഉണ്ടാകുക വയ്യ തന്നെ."

എത്ര വിശാലമായ വീക്ഷണം! ഇദ്ധേഹം നയിക്കുന്നചര്‍ച്ചയെക്കുറിച്ച് ഒന്നാലോചിച്ചുനോക്കണം സുഹൃത്തുക്കളെ സംവാദത്തിനുള്ള എന്തു നിലവാരമാണ് ഇത്തരം മനുഷ്യര്‍ക്കുള്ളത്? യുക്തിവാദികളെ അവഗണീക്കുകയൊ തിരുത്തുകയോ ചെയ്യാനുള്ള മാനസീക വളര്‍ച്ചയില്ലാത്തതിനാല്‍ മാത്രം അന്യമതവിശ്വാസങ്ങളെ ഇകഴ്ത്താന്‍ മെനക്കെട്ടു നടക്കുന്ന ഒരാള്‍ എന്നാണ് എനിക്കിദ്ധേഹത്തെക്കുറിച്ചു തോന്നിയിട്ടുള്ളത്.

സുരേഷ് ബാബു വവ്വാക്കാവ് said...

"ഒരു നിരീശ്വരവാദി ഒരു മതത്തെ ആക്ഷേപിക്കുന്നതും ഒരു മതവിശ്വാസി മറ്റൊരു മതത്തെ ആക്ഷേപിക്കുന്നതും ഒന്നാണെന്നെനിക്കഭിപ്രായമില്ല"-തറവാടി
നിരീശ്വരവാദിക്ക് ദൈവമില്ല എന്ന് മാത്രം പറഞ്ഞാല്‍ മതി. വിശ്വാസിക്ക് മറ്റുള്ളവരുടെത് ഒറിജിനല്‍ ദൈവമല്ല, ഞങ്ങളുടെതാണ് ഒറിജിനല്‍ എന്നുകൂടി സ്ഥാപിക്കേണ്ടി വരുന്നു. അതിന്‍റെ ബഹളമാണ് ബൂലോകത്ത് കാണുന്നത്

Anonymous said...

Blogger കാട്ടിപ്പരുത്തി said...

"മതം പലര്‍ക്കും പലതാണു, ചിലര്‍ക്ക് തൊട്ടാല്‍ പൊള്ളുന്നത്, ചിലര്‍ക്ക് ഒരു ഐഡന്റിറ്റി, ചിലര്‍ക്ക് വളരെ പഠിച്ചു തിരഞ്ഞെടുത്തത്, ചിലര്‍ക്ക് ജനിച്ചപ്പോള്‍ വീണു കിട്ടിയത്."

കാട്ടിപ്പരുത്തിക്ക് ജനിച്ചപ്പോള്‍ നെറുക ഉറയ്ക്കുന്നതിന് മുന്നേതന്നെ മതം ആപ്പിള്‍ പോലെ തലക്കകത്തേക്ക് വീണുകിട്ടിയിരുന്നല്ലേ? പോസ്റ്റുകള്‍ കണ്ടാലും അങ്ങനെയേ തോന്നൂ.

വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാനും കേള്‍ക്കാനുമുള്ള ഒരു സമൂഹത്തിന്റെ പ്രതിനിധിയാകാനാണെനിക്കിഷ്ടം. ഞാന്‍ എന്നെ വിമര്‍ശിക്കുന്നവരെയും ഇഷ്ടപ്പെടുന്നു

ഒവ്വൊവ്വേ!

"പക്ഷെ രണ്ടു ശരി ഉണ്ടാകുക വയ്യ തന്നെ."

അപ്പോപ്പിന്നെ ഒരേയൊരു ശരി സിക്കുമതം അല്ലാതെ ഏതാ കാട്ടിപ്പരുത്ത്യേ? അതോ ഇനി ഇസ്ലാമെങ്ങാനുമാണോ? ക്ണിം ക്ണിണ്‍ ക്ണീണീം... എന്തൊരു മതസഹിഷ്ണുത!

കൊക്കില്‍ ഒതുങ്ങുന്നത് കൊത്ത്യാപ്പോരേന്റെ ചങ്ങായീ?

പാര്‍ത്ഥന്‍ said...

മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നാരെങ്കിലും ഈ പോസ്റ്റില്‍നിന്ന മനസ്സിലാക്കിയാല്‍ അതിലും അബദ്ധമുണ്ട്.

ഇന്നലെ സംസാരിച്ച ഒരു വിഷയമയിരുന്നു ഇത്. മലപ്പുറത്തെ ഒരു ‘ഒസാൻ’ ഗൾഫിൽ പോയി വലിയ സമ്പാദ്യവുമായി കേമനായി ഒരു പഴയ (സാമ്പത്തികമായി മോശമായ) തറവാ‍ട്ടിൽ നിന്നും പെണ്ണാലോചിച്ചപ്പോൾ, അത് ശരിയാവില്ല എന്ന് ആ വീട്ടിലെ കാരണവർ പറഞ്ഞു. ജാതിവ്യവസ്ഥ ഇല്ലെങ്കിലും ഇത്തരം വിഭാഗീയത എല്ലാ മതങ്ങളിലും നിഴലിക്കുന്നുണ്ട്.

Anonymous said...

എന്റീശ്വരന്‍മാരേ...
ഒന്നായ നിന്നെയിഹ
രണ്ടെന്നുകണ്ടളവിലുണ്ടായൊ-
രിണ്ടല്‍ ബത മിണ്ടാവതല്ല മമ...
:-)

shaji.k said...

ന്ട്ട്സ് , എന്റെ അഭിപ്രായത്തില്‍ മത സംവാദം നടക്കുന്നതില്‍ അത്ര വലിയ കുഴപ്പം ഉണ്ടെന്നു തോന്നുന്നില്ല.വിവിധ മതങ്ങളെ പറ്റി കൂടുതല്‍ ആറിയാന്‍ സാധിക്കുന്നുണ്ട് ഈ സംവാദങ്ങള്‍.പിന്നെ വേറൊരു പ്രധാന കാര്യം എന്താണെന്ന് വെച്ചാല്‍ ഈ തര്‍ക്കങ്ങള്‍ ഒന്നും ജാതി തര്‍ക്കങ്ങളെ പോലെ പോലീസ് സ്റേഷനിലേക്കും കോടതിയിലേക്കും കൊണ്ടുപോകുന്നില്ലല്ലോ അത് തന്നെ വലിയ കാര്യം.

ബയാന്‍ said...

ഇത്തരം കീഴടങ്ങലിന്റെ സ്വരങ്ങളാണ് നൂറ്റാണ്ടുകളോളം പഴക്കമുള്ള റിലീജിയസ് ഇന്‍ഡസ്ട്രി ഇന്നും ശക്തമായി മാര്‍കറ്റിങ്ങ് ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണം.

അസ്തിത്വചിന്തയില്‍ നിന്നുണ്ടാവുന്ന ദൈവീക വിചാരം ബ്രാന്റഡ് മതങ്ങളായി ലോകത്തിന് മുറിവേള്‍പിക്കാന്‍ തുടങ്ങിയത് ബൂലോകത്ത് നിന്നു തുടങ്ങിയ പ്രതിഭാസമല്ല. ലോകത്തിന്റെ അതിര്‍ത്തികളും ആയുധങ്ങളും എവിടെ നിരയായിരിക്കണം എന്നത് ഈ ‘ദൈവം’ എന്ന പിശചാണ് തീരുമാ‍നിക്കുന്നത്.

മതം വിതറുന്ന അസഹ്ണിതുതയും ചേരിതിരിവും ഇല്ലാതാകണമെങ്കില്‍ മതവും അതിന്റെ സംഘാടനവും ഇല്ലാതാവണം.നൂറ്റാണ്ടുകളായി ‘ദൈവം‘ പണിയെടുക്കുന്നു എന്നിട്ടും മതങ്ങള്‍ ഭൂമിയിലെവിടേയും സ്വര്‍ഗ്ഗം സൃഷ്ടിച്ചതായില്‍ അറിവിലില്ല; മതം ഇന്ന് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്; എങ്കിലും- മതത്തെ തൊട്ടാല്‍ ഇളകും, കത്തും, അവര്‍ വേറെ സ്കൂള്‍ തുടങ്ങും...വികാരം വൃണപ്പെടും എന്നൊക്കെ തീരുമാനിച്ചു എല്ലാവരും ഗുഹയിലേക്കു മടങ്ങിയാല്‍ പിന്നെ നമ്മള്‍ മനുഷ്യരാണോ ?

ലോകം രാഷ്ടങ്ങളായി പിരിഞ്ഞിരുന്നിട്ടും രാഷ്ട്രത്തിനകത്ത് ദൈവീകരാജ്യത്തിന് വേണ്ടി നോമ്പ്നോല്‍കുന്നവര്‍ പണിയെടുക്കുമ്പോള്‍ രഷ്ട്രത്തേക്കാളും രാഷ്ട്രീയം പ്രസക്തമാവുന്ന ദുരവസ്ഥ ഭാരതിന്റേത് മാത്രമായിരിക്കും.

ഭാരതം ഒരു മതേതരരാജ്യമാണ്. മതമില്ലായ്മയായിരുന്നു മതേതരത്വത്തിനു മതത്തേക്കാളും അഭികാമ്യം; പക്ഷേ ഇവിടെ കാര്യം നേരെ തിരിച്ചാണ്, ദൈവവിശ്വാസകൂട്ടയ്മകളില്‍ താല്പര്യമില്ലാത്തവന് ഈ നാട്ടില്‍ മേല്‍‌വിലാസമില്ല. കാനേഷുമാരി കണക്കില്‍ പെടണമെങ്കില്‍ പോലും ഏതെങ്കിലും ജാതി-മത വാല് വേണം. ജാതിമതവാലില്ലാതെ സ്കൂളില്‍ കുഞ്ഞിനെ പഠിക്കാനയക്കാന്‍ പറ്റാത്ത അവസ്ഥ ദുരന്തമാണ്. മതത്തിന് കൊമ്പുണ്ടെന്ന് കരുതി ഓടുന്നതിലും നല്ലത് ഒരു കയറുമായി അതിന്റെ പിറകെ പായുന്നതാണ്. ബൂലോകം ഇതിന് ഒരു സാധ്യതയുമാണ്. കൂടിയ ഡോസിലുള്ള പേപ്പട്ടി വിഷത്തിനും ഒരു മറുമരുന്ന് വേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

Ashly said...

നല്ല പോസ്റ്റ്‌ !!!!!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പ്രിയ നട്സേ -

മതങ്ങളുടെ ഇന്നത്തെ പോക്കു കണ്ട് സത്യത്തില്‍ സംശയിച്ചു പോകുന്നു. യഥാര്‍ത്ഥത്തില്‍ ഈ മതങ്ങള്‍ക്കു പ്രചോദനം നല്‍കുന്നത് ദൈവം തന്നെയാണോ? ദൈവത്തിന്റെ ഗുണ ഗണങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത് തീര്‍ച്ചയായും ദൈവമാകാന്‍ തരമില്ല. പിന്നെയാര്? അതെ പിശാചു തന്നെ. എന്താ ഇത്ര സംശയം? ഇത്ര മാത്രം സ്നേഹരഹിതമായി, ക്രൂരമായി, നിന്ദ്യമായി, ലോകമെമ്പാടും പരന്നു കിടക്കുന്ന നിരവധി കരങ്ങളുള്ള ഒരു കൂറ്റന്‍ നീരാളിയെപ്പോലെ മനുഷ്യരെ ഓരോരോ കരങ്ങളിലേക്ക് (മതങ്ങളിലേക്ക്) ഒതുക്കി, പരസ്പരം അകറ്റി നിര്‍ത്താന്‍ തക്ക മനസ്സ് സ്നേഹകാരുണികനായ ദൈവത്തിനാണോ അതോ പിശാചിനാണോ ഉണ്ടാവുക?

മതങ്ങള്‍ക്കുള്ളത്ര ശക്തി ഇന്നു മറ്റൊന്നിനുമില്ല. പണത്തിനു പഞ്ഞമില്ല. ആള്‍ബലത്തിനു ക്ഷാമമില്ല. ബുദ്ധിജീവികള്‍ക്കു പഞ്ഞമില്ല.
പ്രചാരണമാധ്യമങ്ങള്‍ക്കു പഞ്ഞമില്ല. എല്ലാ മാദ്ധ്യമങ്ങളും, ബ്ലോഗടക്കം അവരുപയോഗപ്പെടുത്തുന്നു. ഏകമത രാഷ്ട്രങ്ങള്‍ വരെ മതത്തിന്റെ ആധിപത്യത്തിന്റെ ഉദാഹരണങ്ങളാണ്.

മറ്റൊരു ചിന്ത പോലും വളരാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെറുപ്പത്തിലേ തന്നെ മതബോധവത്ക്കരണ പ്രക്രിയകള്‍ മനുഷ്യന്റെ തലച്ചോറിനെ പാകപ്പെടുത്തുന്നു. വളര്‍ന്നു വരും തോ‍റും,മനുഷ്യനില്‍ മതത്തിന്റെ ഒരു പുറം തോട് രൂപപ്പെടുന്നു. സ്വന്തം മതത്തേയോ ദൈവത്തേയോ കുറിച്ചുള്ള നേരിയൊരു വിമര്‍ശനം പോലും സഹിക്കാനുള്ള ഹൃദയവിശാലത നഷ്ടപ്പെട്ട് പരസ്പരം പോരാടുന്ന ചാവേറുകളായി തരം താഴ്ന്നിരിക്കുന്നു മതങ്ങള്‍. ഈ ചാവേറുകളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ദുരുപയോഗം ചെയ്യുന്ന വലിയൊരും സംഘം പുരോഹിതരെന്ന പേരില്‍ വിലസുന്നു. ഇവരെല്ലാവരും കൂടി ഭൂമിയില്‍ നിന്നും സമാധാനത്തെ എന്നോ കശാപ്പ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇവരാണോ സാക്ഷാല്‍ ദൈവത്തിന്റെ മക്കള്‍?

ഇത്രയൊക്കെ ശക്തമായ സന്നാഹങ്ങളുണ്ടായിരുന്നിട്ടും, ബ്രൂണോയെ ചുട്ടു കൊന്നിട്ടും, ഗലീലിയോയെ വിഷം കൊടുത്തു കൊന്നിട്ടും, മതങ്ങള്‍ ഒരു കാലത്തു നിരാകരിച്ച അവരുടെ വാദഗതികള്‍ ഇന്നു മതങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയാതിരിക്കുന്നതു പോലെ സത്യം (ദൈവം) ഒടുവില്‍ എല്ലാറ്റിനും മീതെ ആധിപത്യം സ്ഥാപിക്കും.

മനുഷ്യന്റെ സ്വാതന്ത്ര്യമോഹം മതങ്ങളുടെ തടവറകളില്‍ നിന്നും അവനെ പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.

പെരുകിപ്പെരുകി പരസ്പരം പോരാടി മതങ്ങള്‍ ദുര്‍ബ്ബലപ്പെടുകയും, നശിച്ചു മണ്ണടിയുകയും ചെയ്യും. അതിനു കുറേ കാലങ്ങളെടുക്കുമായിരിക്കും. അതു വരെ അയല്‍ പക്കത്തായാലും, ബ്ലോഗിലായാലും ഇതൊക്കെ സഹിച്ചേ പറ്റൂ.

Anonymous said...

Blogger ചിന്തകന്‍ said...

>>ഇന്ന് കാണുന്ന കൃസ്ത്യന്‍ മുസ്ലീം ചര്‍ച്ച/സംവാദം/തര്‍ക്ക ത്തിലേക്ക് നയിച്ചത് പ്രധാനമായും സി.കെ ബാബുവിന്റെ വിശ്വാസികളുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ മുസ്ലീം/കൃസ്ത്യന്‍ താരതമ്യത്തില്‍ നിന്നുമാണെന്ന് , ഈ ചര്‍ച്ചകളുടെ റൂട്ട് അന്വേഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.<<

ചിന്തകന്‍റെ ബര്‍ണ്ണബാസിനെ ബാബു ചവറ്റുകുട്ടയില്‍ എറിഞ്ഞത് അത്ര പിടിച്ചില്ല അല്ലേ? ഹ ഹ ഹ!

കാട്ടിപ്പരുത്തി said...

അനില്‍-
എന്താണു പറഞ്ഞു വരുന്നത്? രാജന് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ജബ്ബാറിന്നാകാമെന്നുമോ? എങ്കില്‍ ഖുര്‍‌ആന്‍ ഒരു വിമര്‍ശന പഠനം എന്ന പുസ്തകം ഇറക്കിയത് ഇടമുറുകാണല്ലോ? അദ്ദേഹം പേരില്‍ ക്രൈസ്തവനല്ലെ(?)

എന്നിട്ടും കേരളം കത്തിയെരിഞ്ഞിട്ടില്ല. ഒരു മതം, ആശയം എന്നിവ അതില്‍ വിശ്വസിക്കുന്നവരുടെ സ്വകാര്യ സ്വത്താണെന്നതിനോട് അഭിപ്രായമില്ല. ഞാന്‍ യേശുവിനെ, ബൈബിളിനെ പഠന വിധേയമാക്കുന്നു. അതിനുള്ള സ്വതന്ത്ര്യമെനിക്കുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

mukthaRionism said...

എനിക്കു പറയാനുള്ളത് ഇതാ ഇവിടെയുണ്ട് .

ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

വീകെ said...

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”
ആശംസകൾ....

Kvartha Test said...

കേരളത്തിനപ്പുറത്തും ഒരു ലോകമുണ്ട്, മലയാളത്തിനപ്പുറത്തും ഒരു ബ്ലോഗ്‌ ലോകവുമുണ്ട്. ഇരുന്നൂറോ മുന്നൂറോ പേര്‍ മാത്രം വായിക്കുന്ന ബ്ലോഗ്‌ ലോകത്തെ ഈ മതസംവാദ ലേഖനങ്ങള്‍ വളരെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവോ? അതല്ലെങ്കില്‍ പിന്നെന്താണ് പ്രശ്നം?

യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ജാതിമതവിഷം വമിപ്പിക്കുന്നവരുടെയും ബ്ലോഗുകളില്‍ എഴുതുന്നന്തിനേക്കാളും എന്തുകൊണ്ടും മാന്യമായ ഭാഷയോടെ എഴുതുന്ന ഈ സംവാദ ലേഖനങ്ങള്‍ ആരുടെ ഏതു വികാരങ്ങളെയാണാവോ വ്രണപ്പെടുത്തുന്നത്? എന്‍റെ നിരീക്ഷണത്തില്‍ മത വിശ്വാസികളെയല്ല ഇതൊന്നും വ്രണപ്പെടുത്തിയതായി കാണുന്നത്, കണ്ടുനില്‍ക്കുന്നവര്‍ക്കാണ്. അതിനെതാണ് കാരണം? ആലോചിച്ചാല്‍ തീര്‍ച്ചയായും വ്യക്തമായ ഉത്തരം കിട്ടും.

യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും മാത്രം അനുവദനീയമാണോ മതവിമര്‍ശനം?

യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ജാതിവിഷം വമിപ്പിക്കുന്നവര്‍ക്കും പ്രത്യയശാസ്ത്രവിശ്വാസികള്‍ക്കും മാത്രമേ വിമര്‍ശനം നടത്താന്‍ പാടുള്ളൂ എന്ന് ആരെങ്കിലും ചിന്തിക്കുന്നുവോ? അവരുടെ വിമര്‍ശനങ്ങളും തെറിവിളികളും മാത്രം മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ഉണ്ടായാല്‍ മതിയെന്നും വരുന്ന തലമുറ ഇവരുടെ പ്രബോധനങ്ങള്‍ മാത്രം വായിച്ചു വളര്‍ന്നാല്‍ / വളഞ്ഞാല്‍ മതിയെന്നുമാണോ?!

ഇപ്പോഴത്തെക്കാള്‍ ശക്തിമായ ആഴത്തിലുള്ള മാന്യമായ മതപഠനങ്ങള്‍ക്കും അന്യമതപഠനങ്ങള്‍ക്കും മതസംവാദങ്ങള്‍ക്കും ആശസകള്‍!
സ്നേഹപൂര്‍വ്വം.

Manoraj said...

ജയൻ ഡോക്ടറുടെ കമന്റിനടിയിൽ ഒരു ചെറിയ ഒപ്പിട്ട് ഞാൻ തിരികെ പോകുന്നു.. സത്യം. അറിയാതെയെങ്കിലും മതവികാരത്തെ പറ്റിയുള്ള ബ്ലോഗുകൾ വായിച്ചുപോയാലും അഭിപ്രായം പറയാതെ ഞാൻ തിരികെ പോകും.. അത് എന്നിലെ വായനക്കാരന്റെ സ്വാതന്ത്ര്യം

ea jabbar said...

മതസംവാദങ്ങള്‍ ഘോരഘോരം നടക്കട്ടെ !
ഇസ്ലാമിനെ അറിയാന്‍ ക്രിസ്ത്യാനി എഴുതുന്നതും ക്രിസ്ത്യാനിറ്റിയെ അറിയാന്‍ ഇസ്ലാമിസ്റ്റ് എഴുതുന്നതും വായിച്ചാല്‍ മതി !!
ഞങ്ങള്‍ യുക്തിവാദികള്‍ക്കു വെറുതെയിരിക്കാം; പരമസുഖം !!!

ബയാന്‍ said...

മാഷേ : കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതാവുമോ. എനിക്കു അനന്തരവകാശമായി കിട്ടിയ മതം ; ഞാന്‍ ചിലവാക്കാനിറങ്ങിയത്കൊണ്ടാണ് ഇന്നീ കോലത്തിലായത്. അല്ലെങ്കില്‍ തന്നെ ഇപ്പൊ; ബൂലോകത്ത് പൊത്തകം വീശി വീശി ഉസ്മാനിക്ക പോറാട്ട വീശിയത് പോലെയായിട്ടുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ.........
നട്ടപ്പിരാന്തന്‍ മത വിശ്വാസികളുടെ സംവാദങ്ങള്‍ക്കെതിരെ ഫത്വ ഇറക്കിയെന്നു കേട്ടാണ് ഇവിടെ വന്നത്.
നട്ടപ്പിരാന്തന്റെ അനുഭവ സംബന്നമായ നല്ലൊരു പോസ്റ്റിനെ മത സംവാദ നിരോധനമായി
തെറ്റിദ്ധരിച്ചു പോയതാണ് !!!

മുക്തറിന്റെ പോസ്റ്റിലെഴുതിയ കമന്റ് ഇവിടേയും കോപ്പി പേസ്റ്റട്ടെ:


കാട്ടിപ്പരുത്തിയും, ലത്തീഫും,ചിന്തകനും,ബഷീറും,നട്ടപ്പിരാന്തനും
മനസ്സിലുള്ളതെല്ലാം തടസ്സമില്ലാതെ എഴുതണമെന്നാണ് ചിത്രകാരന്റെ പക്ഷം.
സ്വീകരിക്കണോ നിരാകരിക്കണമോ എന്ന്
വായനക്കാരാണു തീരുമാനിക്കുക.
എന്ത് ആശയമായാലും അത് പൊതുജന മധ്യത്തില്‍ തുറന്നുപറയുന്നു എന്ന മഹനീയമായ സുതാര്യതക്കാണ് ബ്ലോഗില്‍ മൂല്യമുള്ളത്. അല്ലാതെ നിരീശ്വര വാദത്തിനോ, മത വര്‍ഗ്ഗീയതക്കോ, ശാസ്ത്ര ചിന്തക്കോ, ജാതി ചിന്തക്കോ മാത്രമായി ബ്ലോഗ് സംവരണം ചെയ്യപ്പെട്ടുകൂട. സംവരണം ചെയ്യാനും ആര്‍ക്കും കഴിയുകയുമില്ല.

തുറന്നു പറയുന്നതിലെ സത്യസന്ധതയുടെ പേരില്‍ അന്യ ആശയക്കാര്‍ പോലും ആദരിക്കപ്പെടണമെന്നും, ബഹുമാനിക്കപ്പെടണമെന്നു ചിത്രകാരന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
വ്യക്തി വിദ്ധ്വേഷങ്ങള്‍ക്കോ, അഭിപ്രായ തമസ്ക്കരണത്തിനോ ബ്ലോഗില്‍ ഇടമില്ല.
ആശംസകള്‍ !!!

M.A Bakar said...

ഒരുപക്ഷേ ബഹുമത സമൂഹങ്ങള്‍ സാധരണ നില കൈവരിക്കുന്നത്‌ യുക്തിവാദികളെന്ന്‌, മാനവികതക്ക്‌ വേണ്ടി നിലകൊള്ളുന്നവരെന്ന്‌, അറിയപ്പെടുന്നവര്‍ക്ക്‌ സഹിക്കാവുന്നതല്ല. അതിനാലവര്‍ തമ്മില്‍ മതങ്ങള്‍ ഏറ്റുമുട്ടുന്നു എന്ന വിളംബരം ഇറക്കുന്നതും ചിലപ്പോഴെങ്കിലും വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള വറ്റുകള്‍ എല്ലില്‍ തിരുകി നടക്കുന്നതും..

ദീര്‍ഘകാലത്തെ ഉള്‍പ്പോരുകള്‍ നിര്‍ത്തി , തമ്മില്‍ തല്ല്‌ നിര്‍ത്തി കാത്തലിക്‌-പ്രൊട്ടസ്റ്റണ്റ്റ്‌ പരസ്പരം അംഗീകരിക്കാമെന്ന നിലവന്നിട്ടുണ്ട്‌.

ചര്‍ച്ചുകള്‍ക്ക്‌ സമീപം മുസ്ളിം പള്ളികള്‍ ഉയര്‍ന്ന്‌ വരുന്നത്‌ തന്നെ മതങ്ങള്‍ പരസ്പരം ബഹുസ്വരത ഉള്‍ക്കൊള്ളുന്നു എന്നതിണ്റ്റെ തെളിവാണ്‌. റോമും സൌദിയും പരസ്പരം മത-സംവാദാത്മക സൌഹൃദം ആലോചിക്കുന്നത്‌ തന്നെ അത്തരം ഉള്ളുരുക്കങ്ങളില്‍ നിന്നാണ്‌.

ഇതൊക്കെ "യുക്തി വെറിയുടെ" ളോഹയ്ക്കുള്ളിലെ ചൊറിക്ക്‌ മരുന്നാവാത്തതിനാലാവാം അത്‌ ബ്ളോഗിലേക്കും പകരുന്നത്‌.

വെറി "യുക്തി"യായാല്‍ സമൂഹിക ഭ്രഷ്ട്‌ സ്വയം ഏറ്റെടുത്ത്‌ പിരാന്തുകള്‍ പുലമ്പുകയേ വഴിയുള്ളു..

തറവാടി said...

നിരീശ്വരവദികള്‍ 'യുക്തി'യെ തറവാട്ട് സ്വത്തായി കൊണ്ട് നടക്കുന്നത് കാണുമ്പോള്‍ തമാശ തോന്നാറുണ്ട്;

പക്ഷെ ഈ സ്ഥാപിക്കലിനെ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുന്നില്ലേ എന്ന സംശയം കമന്റുകള്‍ തോന്നിപ്പിക്കുന്നു.

Anonymous said...

'I am an Atheist.An atheist is not someone who believe there is no god.An atheist is someone who doesn't believe there is god.If you can't see any difference between these two positions...Well,forget it.You don't have what it takes to understand atheism.If it is any consolation,most people don't understand atheism.' -

from blogger bright's profile -

തറാവാടി ഇത് വായിച്ചു ജ്ജ്ന് ബല്ലതും പുടികിട്ടിയാ.

നന്ദന said...

നട്ടപിരാന്തന്‍, താങ്കൾക്ക് ചിലകാര്യങ്ങളിൽ തെറ്റുസംഭവിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് മതക്കാരും സംഘടനക്കാരും ശക്തമായ സംവാദങ്ങൾ നടത്തുന്നത് അവരിലെ ചോരത്തിളപ്പുള്ളവരെ ഉണർത്തി ശക്തികാണിക്കാനാണ്, അല്ലാതെ മറ്റുള്ള നന്നാക്കാനല്ല. പക്ഷെ എന്റെ അഭിപ്രായത്തിൽ ഇവരൊക്കെ ചെയ്യുന്നത് വളരെ നല്ലകാര്യമാണ്, കാരണം ഞാൻ മതങ്ങളിലെ എല്ലാ പൊട്ടത്തരങ്ങളും മനസ്സിലാക്കിയത് ഇങ്ങനെയുള്ള ബ്ലോഗുകളിൽ നിന്നാണ്.

എനിക്ക് ഏറ്റവും വലിയ തമാശതോന്നിയത് ഇവരൊക്കെ ദൈവത്തെ മനസ്സിലാക്കികൊടുക്കുന്നത് ഈ മഹാപ്രബഞ്ചത്തിലെ ഇത്തിരി ചെറിയ ഭൂമിയിലെ അതിലും വളരെ ചെറിയ മനുഷ്യരുടെ കാര്യം മാത്രം നോക്കുന്ന ഒരു കാര്യസ്ഥനായിട്ടാണ് എന്നതാണ്, മഹാമായേ രക്ഷതോ!!!

നിരക്ഷരൻ said...

സത്യം പറഞ്ഞാല്‍, എന്തെങ്കിലും അഭിപ്രായം പറയാന്‍ തന്നെ പേടിയാണ്. അതുകൊണ്ട് മൌനം പാലിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

നട്സ് .. അഭിനന്ദനങ്ങള്‍ .
എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല. ഓരോരുത്തര്‍ക്കും അവരവര്‍ പറയുന്നത് തന്നെ ശരി. ചത്താലും മാറൂല്ല.

പാവപ്പെട്ടവൻ said...

മതം മനുഷ്യന് എന്തിനാണ് ? കലഹിക്കനാണോ ? ആത്മസംസ്കരണത്തിനാണോ ?
മനസ്സില്‍ കനിവ് , കരുണ ,കാരുണ്യം , എന്ന മതത്തില്‍ തുടങ്ങി സ്നേഹത്തില്‍ വിരിഞ്ഞ നന്മയുടേയും സഹനത്തിന്‍റെയും പച്ചപ്പ്‌ മനസ്സില്‍ ഉണ്ടായാല്‍ മാത്രമേ മനുഷ്യനില്‍ ദൈവസാന്നിദ്ധ്യമുണ്ടാകു.
ഒരു അഭിപ്രായത്തിലൂടെ ,ഒരു തര്‍ക്കത്തിലൂടെ ആര്‍ക്ക് ഇവിടെ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാകാന്‍ കഴിയും?

കണ്ണനുണ്ണി said...

ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.


---- ഇത് വളരെ സത്യം.... ഒപ്പം ഈ പോസ്റ്റിലൂടെ നാട്ടൂസും കുറെയേറെ ശത്രുക്കളെ സംബാതിചിടുണ്ടാവും എന്നും ...തോനുന്നുണ്ട്.:) .

നീലത്താമര said...

കാലികപ്രസക്തിയുള്ള വളരെ നല്ല പോസ്റ്റ്‌ നട്ട്‌സ്‌... ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെയുണ്ട്‌...

Brunnerakyl said...

എനിക്കു പറയാനുള്ളത് ഇതാ ഇവിടെയുണ്ട് . ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

sadeysaadeh said...

Titanium Bike Frame
Buy Titanium Bike Frame in Germany from TITanium-ART.com. titanium cup You can also find titanium wheels other pieces from apple watch titanium our titanium canteen selection of bicycle frames available at TITanium  Rating: 4.6 · ‎34 reviews · ‎$79.00 · ‎In stock iron titanium token