മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, July 13, 2010

മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???

കേരളത്തിലെ മുസ്ലിം ജനതയിലെ ഭൂരിപക്ഷം മതവിശ്വാസികളും, പൊതുസമൂഹത്തില്‍ നിന്നും ഒരു  ഒരു വേര്‍തിരിവ്  സ്വയം കണ്ടെത്തിയ സംഭവമായിരുന്നു ബാബറി മസ്ജിത് തകര്‍ക്കപ്പെട്ട കുപ്രസിദ്ധമായ 1992 ലെ ഡിസംബര്‍ 6 എന്ന ദിവസം. അതിന് ശേഷം കേരള ജനതയിലെ ഭൂരിപക്ഷം , മുസ്ളിം സമൂദായത്തെ ഒരു വേര്‍തിരിവില്‍ എത്തിച്ച ഒരു സംഭവമാണ്  കുപ്രസിദ്ധമായ മൂവാറ്റുപുഴ കൈവെട്ട് കേസ്

കേരളജനതയിലുള്ള നാനാമതസ്ഥരായ ജനസമൂഹം പൊതുവിലും, തമ്മില്‍ തമ്മിലും ജാതിയമായതും, മതപരവുമായ വേര്‍തിരിവിന്റെ വേലിക്കെട്ടുകള്‍ ഉണ്ടാക്കുന്നെങ്കില്‍ അതിന് കേരളത്തിലെ ജനത കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസം ഈശ്വരനെ അറിയാനും, എന്റെ ആത്മീയമായ ചോദനകള്‍ക്ക് ഉത്തരം തരാനും മാത്രം ഉപയോഗിക്കുന്ന ഒരു സാധാരണമനുഷ്യനെന്ന നിലക്ക്കേരളത്തില്‍ ഇന്ന് രൂപപ്പെട്ടുവരുന്ന മതധൃവീകരണം ഒരു മലയാളിയെന്ന നിലയില്‍, നാളെ എന്റെ മക്കളും ജീവിക്കേണ്ട എന്റെ നാട് കൂടിയാണെന്നുള്ള ഒരു ബോധമുള്ളതിനാലും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഒരു പക്ഷെ മതാതിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരു മലയാളിയുടെ മനസ്സിലും ഉണ്ടാവുന്ന പേടിയായിരിക്കാം എന്റെ മനസ്സിലും....

ഇത് എഴുതുമ്പോള്‍...... എന്റെ കുട്ടികാലം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ വയ്യ...... അന്നത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ ഇന്നത്തെ ജനതയുടെ രീതി വച്ചു നോക്കുമ്പോള്‍ എത്ര നിര്‍മലവും, ഓര്‍ക്കുമ്പോള്‍ നൈര്‍മല്യവും തോന്നുന്ന സംഭവങ്ങള്‍ ആയിരുന്നു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ടുഎഴുത്തുകാരനായ ശ്രീ. .എം. കരുവാരകുണ്ട് എന്നറിയപ്പെടുന്ന അധ്യാപകന്‍ ഞങ്ങളുടെ കരുവാരകുണ്ടിലെ ചേറുമ്പ് പ്രൈമറി സ്കൂളില്‍ അറബി മാഷായി പഠിപ്പിക്കുന്ന സമയം. ഒരു ദിവസം ഉണ്ട് എന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തി അന്ന് നാലില്‍ പഠിക്കുന്ന എന്റെ അടുത്ത് വന്ന് പറയുന്നു. “ചേട്ടായി.... നാസറും ജമീലയും എല്ലാം മദ്രസയില്‍ പഠിക്കുന്ന ഖുറാന്‍ ഓതാന്‍ ഞാന്‍ പഠിച്ചു...കേക്കണോ?” ഇതും പറഞ്ഞ് അവള്‍ സൂറത്തുല്‍ ഫ്വാത്തിഹ “ബിസ്മിലാഹി റഹ്മാനുറഹീം......” എന്ന് വളരെ ഈണത്തില്‍ ചോല്ലുന്നു. ഇത് മദ്രസയില്‍ നിന്നും ഞാനൊക്കെ സ്ഥിരം കേള്‍ക്കാറുള്ളതാണ്. അവളെ അത് പഠിപ്പിച്ചത് മേല്‍ പറഞ്ഞ ആ മാഷാണ്ശ്രീ. .ഏം. മാഷ് വന്നതിന് ശേഷം എല്ലാ കുട്ടികളെയും ക്ലാസില്‍ ഇരുത്തി അറബി പഠിപ്പിക്കും. (ഇന്നാണെങ്കില്‍ അത് ഒരു മതവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ബഹളമുണ്ടാക്കാന്‍ മതിയായ കാരണമായി).  എനിക്കും അത് ഒരു പുതു അറിവായിരുന്നു. കാരണം അത് വരെ എന്റെ കൂടെ പഠിച്ചിരുന്ന, എന്റെ കൂടെ കളിച്ചിരുന്ന നാസറും, ഫിറോസും എല്ലാം പറഞ്ഞ് പേടിപ്പിച്ചിരുന്നത് അറബി എന്നത് ദൈവ ഭാഷയാണെന്നും, മുസ്ലീങ്ങള്‍ അല്ലാത്ത കുട്ടികള്‍ മുസായബ് തൊട്ടാല്‍ കണ്ണ് പൊട്ടിപോവും എന്നായിരുന്നു. അതിനാല്‍ തന്നെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തൊടാന്‍ പേടിയായിരുന്നു. ശ്രീ. .എം മാഷിനോട്  ഞങ്ങള്‍ക്കൊക്കെ നല്ല ഇഷ്ടമായിരുന്നു. ക്ലാസില്‍ വന്നാല്‍ വളരെ മനോഹരമായി മാപ്പിളപ്പാട്ടുകള്‍ പാടിതരും.....(എന്നെ മാപ്പിളപാട്ട് പഠിപ്പിച്ച് വണ്ടൂര്‍ ഉപജില്ല കലോത്സവത്തിന് മാഷ് കൊണ്ടുപോയിട്ടുണ്ട്, അന്ന് ഇമ്പമുള്ള പാട്ടുകള്‍ കേട്ടതിനാലാവാം എരഞ്ഞോളി മൂസ എന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ ആയതും) ആ സമയത്ത്  എന്താ മുസായബില്‍ തൊട്ടാല്‍ കണ്ണുപോട്ടുമെന്ന് പറയുന്നതെന്ന് മാഷോട് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞ ഉത്തരം..... അത് കുട്ടികള്‍ പുസ്തകം വൃത്തിയായി സുക്ഷിക്കാനും, അലക്ഷ്യമായി മദ്രസയിലെ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും ആരോക്കെയോ പറഞ്ഞുപേടിപ്പിക്കുന്നതിനായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞൂ (എല്ലാവരും പേടിപ്പിച്ചാണല്ലോ വരുതിയില്‍ വരുത്തുന്നത്) തന്നുകുഞ്ഞുമനസ്സുകളില്‍ ഒരു മതത്തിനെയും, മതഗ്രന്ഥങ്ങളെപ്പറ്റിയും പേടിപ്പെടുത്തുന്ന അറിവുകള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ല എന്നുള്ള സദുദ്ദേശ്യത്തിലാണ് മാഷ് അത് പറഞ്ഞ് മനസ്സിലാക്കി തന്നത്. പക്ഷെ എത്ര മനസ്സുകളില്‍ ഇന്നും മുസ്ലിം ജനതയും വി.ഖുറാനും ഒരു പേടിസ്വപ്നമായി കരുതുന്നു. പക്ഷെ കേരളത്തില്‍ ജമായത്ത് ഇസ്ലാമിയിലൂടെയും, മുജാഹിദ് സംഘടനകളും നടത്തിയ പരിഷ്ക്കരണ പ്രക്രിയയിലൂടെ വി.ഖുറാന്‍ ഏവര്‍ക്കും വായിക്കാന്‍ പറ്റുന്ന പുസ്തകമാണെന്നും, അതിന് പാ‍രായണ യോഗ്യമായ മലയാള പരിഭാഷയൊരുക്കി കേരളിയര്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്ഞാന്‍ വളര്‍ന്നതും, ഇന്ന് ജീവിക്കുന്നതും ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ പാര്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പണ്ട് എന്റെ കുട്ടികാലത്ത് പരസ്പരം ആശ്രയിച്ചും മനസ്സിലാക്കിയും ജീവിച്ചിരുന്ന മലപ്പുറം ജില്ലയിലെ ജീവിതചുറ്റുപാടിലല്ല, കേരളത്തില്‍ മലപ്പുറം ജില്ലയെ ഒരു രണ്ടാം നിര ജില്ലയായി കണക്കാക്കുന്ന വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന ഇതര ജില്ലക്കാര്‍ കഴിയുന്നത്. കൂട്ടുകാരുടെ നിക്കാഹിന് കൂട്ടുപോവാനും പരിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുതുറക്കാ‍നും വിളിക്കുന്നവരായിരുന്നു എന്റെ കൂട്ടുകാരും, അയല്‍വാസികളും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പത്തിരിയും, പച്ചതേങ്ങയിട്ട് വച്ച് കോഴിക്കറിയും ആയത് പൂതംക്കോടന്‍ ആയിച്ചാത്ത ഉണ്ടാക്കിതന്ന കറികളിലൂടെയാണ്. കൂട്ടുകാരുമൊത്ത് രാത്രിയില്‍ ഒഴിപ്പുഴയുടെ തീരത്തിരുന്ന് പാട്ട് പാടിയിരിക്കുമ്പോള്‍, പാടാന്‍ ഒരു പാട്ടും ഇല്ലെങ്കില്‍ “മൌലൂദിനു” പാടുന്ന “ഇന്ന ബൈയ്ത്തന്‍ അന്ത സാക്കിനഹു....ലൈസ മുഹ്താജന്‍ നുല്വറുജി......” എന്റെ കൌമാരക്കാലത്ത് പാടിയ ആ പാട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ടെങ്കില്‍, എത്ര സുന്ദരസുരഭിലമായി ഒരു നാടായിരിക്കും ഞങ്ങളുടെ ഗ്രാമവും, അതിലെ സ്നേഹത്തോടെയുള്ള നാട്ടുകാരും.
 
പണ്ട് ഉണ്ടായിരുന്ന ആ സാഹോദര്യവും, സഹിഷ്ണുതയും എവിടെ പോയിയോളിച്ചു നമ്മുക്കിടയില്‍ നിന്നും. ഇത്തരം ഒരു സാഹോദര്യത്തിലും, സഹവര്‍ത്ത്വത്തിലും വസിച്ചിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. എവിടെയാണ് ജനങ്ങള്‍ക്ക്  ഇതര മതവിഭാഗങ്ങളില്‍ അവിശ്വാസവും, അസഹിഷ്ണുതയും, ഹിസയുടെ ത്വരയും വന്നുപെട്ടത്. ഇതിന്റെയെല്ലാം കാരണങ്ങള്‍ ചികയുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് അന്ത്യന്തം അപകടകരവും, പ്രത്യഘാതങ്ങള്‍ ഉളവാക്കുന്ന അവസ്ഥയിലായിരിക്കും നമ്മളെയെല്ലാം കൊണ്ടുപോവുന്നത്

ഒരു പക്ഷേ കേരളത്തില്‍ മുസ്ലിം രാഷ്ടീയധാരമാറിയതുതന്നെ.... മദനിക്ക് മുമ്പും, മദനിയ്ക്ക് ശേഷവും എന്നു പറയുന്നതായിരിക്കും ഉചിതം... മദനി പ്രാവര്‍ത്തികമാക്കിയെന്നു പറയുന്ന തീവ്രനിലപാടുകള്‍ ഒരു യുവതയെ തെറ്റായമാര്‍ഗ്ഗത്തില്‍ കൊണ്ടുപോയിരിക്കാം.....എങ്കില്‍ പോലും, അത്തരം നിലപാടുകള്‍ മലപ്പുറം ജില്ലയില്‍ അധികം വേരോട്ടം പിടിച്ചില്ല എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ മിതവാദ നിലപാടുകളില്‍ എതിര്‍പ്പുള്ള ഒരു കൂട്ടം ആളുകള്‍ മറുചേരികളിലേക്ക് പോയിരിക്കാം... പക്ഷെ നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യന്‍ ജൂഡിഷറിയുടെ അന്തിമവാക്കെങ്കില്‍ കോയമ്പത്തൂര്‍ കലാപത്തില്‍ മദനി വിചാരണ കൂടാതെ കിടന്ന ആ നീണ്ട സംവത്സരങ്ങള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയ്ക്ക് ഒരു കളങ്കമാണ്. ഒരു പുതിയ മനുഷ്യനും, ഒരു പുതിയ രാഷ്ടീയപ്രവര്‍ത്തനവും ആയിരിക്കും എന്റെ വഴിയെന്ന് പ്രഖ്യാപിച്ച് വന്ന മദനിയെ വീണ്ടും ചില ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കേസിലെക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയും, ഭരണകൂ‍ടവും ഒരു ജനതയുടെ സംശയത്തില്‍ വരുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ലെങ്കിലും, അവിശ്വസിക്കാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഇനി സ്വന്തം ജീവിതത്തില്‍ നിന്നും മദനി പാഠം പഠിച്ചില്ലെങ്കില്‍ അദ്ദേഹമായിരിക്കും കേരളത്തിലെ മുസ്ലിം ജനനേതാക്കളില്‍ ഏറ്റവും വലിയ വിഡ്ഡി. ശ്രീ. ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ചില ബ്ലോഗ് പോസ്റ്റുകള്‍ ഈയൊരു വിഷയത്തില്‍ വളരെ പോസിറ്റീവ് ആയ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ എന്റെ ഈ പോസ്റ്റു പോലും.....അതിനെ ചുവട് പിടിച്കാവണം. സൂഫിയ മദനിയെപ്പോലും (സഫിയ എന്ന ഒരു സാധാരണ സ്ത്രീയെ സൂഫിയ മദനിയെന്ന വ്യാജനാമത്തില്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് എന്തുകൊണ്ട് മദനി അത് തിരുത്തുന്നില്ലെന്ന്). ഇതെല്ലാം കണ്ട് ശ്രീ. അബ്ദുള്‍നാസര്‍ മദനിയുടെ ആദ്യഭാര്യ ചിരിക്കുകയായിരിക്കുമോ. സഫിയയുടെ അറസ്റ്റും ജയില്‍വാസവും, മാധ്യമങ്ങള്‍ കൊണ്ടാടിയതില്‍ നമ്മുടെ മുമ്പില്‍ ഒളിഞ്ഞിരിന്നു പല്ലിളിച്ചത്.....മലയാളിയുടെ ലൈംഗികപട്ടിണിയായിരുന്നു. അങ്ങിനെയാണിന്ന് കേരളത്തിലെ പത്രചാനല്‍ മാധ്യമങ്ങള്‍........ സഫിയയുടെ മുഖത്തേക്കും, ഷെറിന്റെ ഉടലളവുകളിലേക്കും, വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രികളുടെ ശരീരം ക്യാമറക്കണ്ണിലൂടെ നമ്മുടെ മുമ്പിലേക്ക് ഇട്ടുതന്ന് നമ്മുടെ ലൈംഗീകപട്ടിണി മാറ്റിതരുന്നത്. ന്യുസ് അവറുകളില്‍ 5-10 മിനുട്ടില്‍ വാദിച്ച് ജയിക്കാനായി ഓരോ രാഷീയപാര്‍ട്ടിയുടെയും മതസംഘടനകളുടെയും നേതാക്കള്‍ വന്ന് ആക്രോശിച്ച് വന്ന് തുപ്പിയിട്ട് പോവുന്നതും നമ്മള്‍ യഥേഷ്ടം സഹിക്കുന്നു. 

മലപ്പുറം വിദ്യാഭ്യാസത്തില്‍ കൈവരിച്ച വിജയത്തെ സംശയദൃഷ്ടിയോടെ കമന്റുകള്‍ പാസാക്കിയതും ഒരു ജനതയുടെ യഥാര്‍ത്ഥമനസ്സ് അറിയാതെയായിരുന്നു. (. വി.എസ്. എന്റെ കൂടെ നേതാവാണെങ്കിലും അദ്ദേഹം നടത്തിയ ഒരു കമന്റ് അനുചിതമായിരുന്നു. മാത്രമല്ല അത് പിന്നീട് അദ്ദേഹം തന്നെ തിരിത്തി. അതു ഒരു പക്ഷെ ശ്രീ. സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കൈകൊണ്ട ചില തെറ്റായ നിയമനങ്ങളെ സാധുകരിച്ചുകൊണ്ടായിരിക്കാം). ഒരു ജനതയുടെ മാധ്യമസംസ്ക്കാരം അത് നല്ല രീതിയിലോ, തെറ്റായ രീതിയിലൊ വായനക്കാര്‍ക്ക് വിവഷിക്കാം, എന്നിരുന്നാലും, “മാധ്യമം“ എന്നെ പത്രവും, ജമായത്ത്, മുജാഹിദ് സംഘടനകളും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ട ഉത്തരവാദിത്വവും, ആവിശ്യകതയും ഒരു തിരിച്ചറിവായി നല്‍കിയതിനാലാണ് മുസ്ലിം സമൂഹത്തില്‍ വിദ്യാഭ്യാസത്തില്‍ വളരെ മുമ്പില്‍ വരാനും ഏതോരു കുട്ടിയോടും മത്സരിക്കാനുള്ള വീര്യവും അവന് നല്‍കിയത്. അത്തരം ഒരു ബോധമാണ് മലപ്പുറം ജില്ലയെ വിദ്യാഭ്യാസമേഖലയില്‍ ഏവരേയും അസൂയപ്പെടുത്തുന്ന ഒരു നിലയില്‍ ഇന്ന് എത്തിച്ചിരിക്കുന്നത്.

എന്നിട്ടും എനിക്ക് മനസിലാവാത്ത ചിലകാര്യങ്ങളും ഉണ്ട് ഇന്ന് ഞാന്‍ കാണുന്ന എന്റെ ഗ്രാമത്തിലെ മുസ്ലിം മതവിശ്വാസത്തില്‍. വി.മുഹമ്മദ് () ജീവിതരീതികളും, സുന്നത്തുകളും, ഹദീസുകളും, വി. ഖുറാന്‍ മുന്‍നിറുത്തി ദീനിബോധത്തില്‍ കഴിയുന്ന ആ സമൂഹം എങ്ങിനെ പല ഉപവിഭാഗങ്ങള്‍ ആയി, മുജാഹിത്, ജമായത്ത്, സുന്നി, അതിന്റെ ഉപവിഭാഗങ്ങ്ള്‍ ആയിപ്പിരിഞ്ഞു. ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്ക് അതിനുള്ള ന്യായികരണം നല്‍ക്കാന്‍ കഴിയുമെന്നിങ്കിലും, മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാമെന്ന് ഒരു വിഭാഗവും, അത് ഹറാമാണെന്ന് ഒരു വിഭാഗവും, അങ്ങിനെ അനേകം ആരോപണപ്രത്യാരോപണങ്ങള്‍. അങ്ങിനെ വിശ്വാസത്തിലെ ചില വാക്കുകളില്‍ പിടിച്ച് സംഘടനയും ഉപസംഘടനയും ആയികഴിയുന്നതെന്തിനാണ്. പണ്ട് എന്റെ കുട്ടികാ‍ലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്. സ്വന്തം സംഘടനയുടെ പേരും പ്രതാപവും കാണിക്കാന്‍ മാത്രമുള്ള ചില ആരാധനാലയങ്ങള്‍. ആ ഉപവിഭാഗങ്ങള്‍ക്ക് ഇടയില്‍ വേര്‍തിരിവും, മത്സരങ്ങളും എനിക്ക് കാണാന്‍ കഴിയുമ്പോള്‍ ഇതെല്ലാം ശരിക്കും മുതലെടുക്കുന്ന കൂട്ടര്‍ പുറത്തുണ്ടാവില്ലേ.

ഇവിടെയാണ് മുസ്ലിം ജനസമൂഹം ചില പൊയ്മുഖങ്ങളെ തിരിച്ചറിയാതെ പോയത്. മുസ്ലിം സമൂഹത്തിലെ തീവ്രവാദനിലപ്പാടിനെതിരെ സത്യസന്ധമായ അഭിപ്രായങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദും , മകനും വെറുക്കപ്പെട്ടവനാവുന്നതും, നാല് വോട്ടിന് വേണ്ടിയും തന്റെ കസേരയ്ക്ക് വേണ്ടിയും കേരളത്തെ ഉമ്മന്‍ ചാണ്ടിയോളവും, പിണറായിയോളവും ചെറുതാക്കുന്ന നേതാക്കള്‍ മുസ്ലിം മതനേതാക്കള്‍ക്ക് പ്രിയങ്കരനാവുന്നതും, രാഷ്ടീയമായ ഒത്തിരി എതിര്‍പ്പുണ്ടെങ്കിലും ഇന്ന് കേരളത്തില്‍ ആര്‍ജവമുള്ള ഒരു യുവനേതാവ് ഒരു പക്ഷെ മുസ്ലിം യൂത്ത് ലീഗിന്റെ ഷാജിയായിരിക്കും. അത് ഒരു പൊയ്മുഖമല്ലെങ്കില്‍ നാളെ ആ യുവാവില്‍ ഒരു നല്ല നേതാവിനെ കേരളത്തിന് കിട്ടാം. ആ ഷാജിയും മുസ്ലിം തീവ്രനിലപാടുകള്‍ എടുക്കുന്ന ചില സംഘടനകള്‍ക്ക് അനഭിമതനാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തിയത്  ചില മുസ്ലിം സംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങിയാണ്.
കലഹം മൂലം നിത്യദു:ഖമനുഭവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലാവും, കേരളത്തില്‍ പരസ്പരം മതവിഭാഗങ്ങള്‍ പോരാടിയാല്‍. ഇന്ന് കേരളത്തില്‍ നടക്കുന്ന പോലീസ് റെയ്ഡുകള്‍ തികച്ചും ഏകപക്ഷിയമായ രീതിയില്‍ ആണ് നടക്കുന്നത്. അത് ഒരു ജനസമൂഹത്തെ വിശ്വാ‍സത്തില്‍ എടുത്തിട്ടല്ല നടക്കുന്നത്. അത് കേവലം രാഷ്ടീയലാഭത്തിനാണ് ഇവിടെയുള്ള രാഷ്ടീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു മദനിയുടെ വര്‍ഷങ്ങളായുള്ള ജയില്‍വാസം ഒരു ജനതയില്‍ ഉണ്ടാക്കിയ മരപ്പിപ്പ് ആയിരിക്കില്ല ഈ റെയ്ഡിലൂടെ അതിന്റെ ഉപഉത്പന്നമായി കേരളത്തില്‍ പടരാന്‍ പോവുന്നത്. ഒരു പക്ഷെ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില സ്ക്കൂളുകളില്‍ നിന്നും സ്കാര്‍ഫ് ധരിച്ച ചില പെണ്‍ക്കുട്ടികളെ പുറത്താക്കിയ സംഭവം ആയിരുന്നിരിക്കാം ഒരു പക്ഷെ ശ്രീ. ജോസഫിലേക്കുള്ള പ്രതികാരനടപടിയായി എത്തിയത്. മതപരമായ സ്ക്കൂളുകള്‍ നടത്തി, മതത്തിന്റെ പേരില്‍ ന്യൂനപക്ഷമെന്ന പദവി നേടി,  മതപരപായ വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ക്കൂളിലും അധ്യാപികയും എങ്ങിനെ ഇതര മതവിശ്വാസം പുലര്‍ത്തുന്ന ഒരു കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ കഴിയും,  എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ അധികം ചര്‍ച്ചചെയ്യാതെ പോവുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ വീഴുന്ന വിഷവിത്തുകള്‍ ആണ്. വിഷവിത്തുകള്‍ ഇവിടെ നട്ടുവര്‍ത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും, രാഷ്ടീയസാമുദായികസംഘടനകള്‍ക്കും പങ്കുണ്ട്. ഇനി വരുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ നേതാക്കളെല്ലാം കെട്ടിപ്പിടിച്ച് ചിരിച്ച ചിത്രം നോക്കി നമ്മുക്ക് വിശപ്പടക്കാം. 

ഒരു അധ്യാപകന്‍ എന്നനിലയില്‍ ഒരു അര്‍ത്ഥത്തിലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളിലൂടെയാണ് ശ്രീ. ജോസഫ് ആ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത്. പക്ഷെ അതിന് കിട്ടിയ ശിക്ഷ ശരിക്കും ശ്രീ. ജോസഫിനല്ല. മറിച്ച് കേരളസമൂഹത്തിന്‍ നിലവില്‍ ബാക്കിയുണ്ടായിരുന്ന സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനുമാണ്.

ഇപ്പോള്‍ ഇതാ പ്രചരിക്കുന്നു ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ കടകള്‍ നിശബ്ദമായി ബഹിഷ്ക്കരിക്കുന്നുവെന്ന്. കോയമ്പത്തൂര്‍ തെരുവില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ നിന്നും തുടങ്ങിയ ഇത്തരം ജാതിപരമായ ബഹിഷ്ക്കരണമാണ് കോയമ്പത്തൂര്‍ കലാപമായി മാറിയത്. നമ്മള്‍ ഓരോരുത്തരുഅം ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ കാണുന്നുവെങ്കില്‍ അതു തടയേണ്ടതും, അതിന്റെ ഭവ്യഷിത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമാണ്. ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് മുതലെടുപ്പ് നടത്തുന്ന ദുഷ്ടശക്തികളെയും കരുതിയിരിക്കേണ്ടതാണ്.

എനിക്ക് പറയാനുള്ളത്....കേരളത്തിലെ മുസ്ലിം സഹോദരങ്ങളും, സഹോദരികളും മുന്നിട്ടിറങ്ങി “സലാം=സമാധാനം” എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ച “ഇസ്ലാം” എന്ന മതത്തിന്റെ സൌന്ദര്യവും, നീതിബോധവും, ആ മതത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ പുലര്‍ത്തി വളര്‍ന്നുവരുന്ന കേരളജനതയ്ക്ക് മുമ്പില്‍ തുറന്നിടണമെന്നാണ്. അല്ലെങ്കില്‍....... പോലീസ് വീടുകളില്‍ കയറിയിറങ്ങുമ്പോള്‍, അതെന്താ പോലീസ് വന്നതെന്ന ചോദ്യത്തിന് നമ്മള്‍ക്ക് കുട്ടികള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയില്ല. ഇത് പറയാന്‍ കാരണം...ലുകൌട്ട് നോട്ടിസ് കൊടുത്തു കുറ്റം ആരോപിക്കപെടുന്ന ഒരു വ്യക്തിയുടെ ചിത്രത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ കയ്യുടെ ഭാഗം കാണാം. ഒരു കുടുംബചിത്രത്തില്‍ നിന്നും ഒരു പിതാവിന്റെ ചിത്രം മുറിച്ച് മാറ്റപ്പെടുമ്പോള്‍ അവിടെ പലതും പിന്നീട് മുറിച്ച് മാറ്റപ്പെടാം......അത്തരം ചിത്രങ്ങള്‍ കൊടുക്കുമ്പോള്‍ പോലീസും വളരെ ജാഗ്രതപാലിക്കേണ്ടതായിരുന്നു. 

ജാതിമതചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനേകായിരം ആളുകള്‍ നിങ്ങള്‍ക്ക് കൂടെയുണ്ടാവും, അതല്ല മറിച്ച് നമ്മുടെയെല്ലാം ലക്ഷ്യബോധമില്ലാത്ത രാഷ്ടീയനേതൃത്വത്തിനും, നാല് വോട്ടിനു വേണ്ടി സ്വന്തം ജനസമൂഹത്തെ വ്യഭിചരിക്കാന്‍ വിടുന്ന സംഘടനനേതൃത്വത്തിനോ ആണ് ഇതിന്റെ ഉദരവാദിത്വമെന്നും, അവര്‍ തീര്‍ക്കട്ടെയെന്ന് പറഞ്ഞിരുന്നാല്‍ പിന്നെ മുഴങ്ങികേള്‍ക്കുന്നത് നമ്മുടെ വീട്ടില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ തേങ്ങല്‍ ആയിരിക്കും.

മുസ്ലിം ജനത... തങ്ങളെ മറ്റുള്ളവര്‍ പച്ചകണ്ണടയിലൂടെ നോക്കികാണേണ്ടവരല്ല എന്ന് തീരുമാനിക്കേണ്ടത് ആ ജനസമൂഹം തന്നെയാണ്.

അതിനാല്‍ ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍ ആണിത്.

38 comments:

saju john said...
This comment has been removed by the author.
saju john said...
This comment has been removed by the author.
Mohamed Salahudheen said...

നട്ടപ്പാതിരാക്ക് നട്ടപ്പിരാന്തന്റെ പിരാന്തില്ലാത്ത നേരുകള് വായിച്ചു. നല്ല അവലോകനം

Anonymous said...

ഈ പിരാന്ത് എഴുതിയതിനു അന്റെ കൈ വെട്ടൂല പഹയാ, പിടിച്ചു ഒന്ന് ഉമ്മ വെക്കട്ടെ ആ മോട്ടത്തലയില്‍, ഇത് "എന്റെ മത"ത്തെ കുറിച്ചുള്ള വിശകലനം ആയതോണ്ടല്ല, മറിച്ചു എല്ലാമതസ്ഥരുടെയും ഇടയില്‍ ജിവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്റെ കാഴ്ചപ്പാടിനെ ബൂസ്റ്റ്‌ ചെയ്യുന്ന ഒന്നായതിനാലാണ്.

"ഇന്ന ബൈത്തന്‍ അന്ത സാക്കിനഹു
ലിസ്സ മുഖ്താജന്‍ ഇലാ സുറുജി"

കുട്ടിക്കാലത്തെ പാതിരാ മതപ്രസംഗം ഓര്‍മ്മ വന്നു. ഉറുമാലില്‍, കെട്ടി വെച്ചിരിക്കുന്ന കടല മിട്ടായി നനഞ്ഞോന്നു ഒരു സംശയം!

Jijo said...

പോസ്റ്റിന്റെ വികാരത്തോട് യോജിക്കുന്നു. പക്ഷെ ചില കാര്യങ്ങളിൽ വിയോജിക്കാതെ വയ്യ. മുസ്ലിം ലീഗ് നേതാക്കളിൽ രക്ഷകനെ കാണുന്നു എന്ന രീതിയിലുള്ള അഭിപ്രായത്തോട് കടുത്ത വിയോജിപ്പാണ്. മുസ്ലിം സമുദായവും കേരളവും അനുഭവിക്കുന്ന അവസ്ഥയ്ക്ക് ഒരു കാരണം മുസ്ലിം ലീഗ് പോലെ മതാധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടിയാണ്. മതാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട എന്ത് അവസ്ഥയാണ് കേരളത്തിൽ നില നിന്നിരുന്നത്? ഒരു മതേതര രാഷ്ട്രത്തിൽ ഒരിക്കലും സംഭവിച്ച് കൂടാത്ത കാര്യമാണത്. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് ചെയ്യേണ്ടിയിരുന്നത് കോൺഗ്രസ്സിൽ (അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിൽ) ലയിക്കുക എന്നതായിരുന്നു. എങ്കിൽ ആര്യാടൻ മുഹമ്മദിനേപ്പോലെ നൂറുകണക്കിന് നേതാക്കൾ ഇന്നുണ്ടാകുമായിരുന്നു.

ഒരു സമുദായത്തിന്റേയും, എന്റെ സംസ്ഥാനത്തിന്റേയും വളരെ പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യുന്ന ഇടമായത് കൊണ്ട് രാഷ്ട്രീയം അധികം പറയാൻ ഇഷ്ടമില്ല. പോസ്റ്റിൽ രാഷ്ട്രീയം ഉണ്ടായിരുന്നത് കൊണ്ട് അതിനെ കുറിച്ച് അല്പം പറഞ്ഞു എന്ന് മാത്രം. മതാടിസ്ഥാനത്തിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.

Jijo said...
This comment has been removed by the author.
IndianSatan said...

കൊള്ളാം വളരേ നല്ലത്....

girishvarma said...

യോജിക്കുന്നു......
വായിക്കുക.... മതത്തിന് അതീതമായ "സ്നേകം " ഇവിടെ കാണാം
http//:venmekhangal.blogspot.com

Irshad said...

നല്ല പോസ്റ്റ്. ചില കാര്യങ്ങളില്‍ വിയോജിപ്പൊണ്ട്. മൊത്തത്തില്‍ യോജിപ്പു തന്നെ. വസ്തുതകള്‍ മനസ്സിലാവുന്ന അന്യമതസ്ഥന്‍ ഇവിടുത്തെ മുസ്ലീം സമൂഹത്തിന്റെ പ്രതീക്ഷയാണ്. ലൌജിഹാദും, മദനിയും, മഫ്ത വിവാദവും, ചോദ്യപ്പേപ്പറുമൊക്കെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളായിരുന്നു. അതൊക്കെ തീര്‍ക്കുന്ന മുറിവുകള്‍ പുറത്തു കാണാനാവുന്നില്ലെന്നു മാത്രം.

ബസ്സില്‍ “ആരാ എന്റെ കൈവെട്ടുക?” എന്നു ചോദിച്ചിടത്തു ‘ആരും വെട്ടാന്‍ വരില്ല, ധൈര്യമായി എഴുതുക‘ എന്നു ഞാന്‍ മറുപടിയെഴുതി മായ്ചുകളഞ്ഞു. കാരണം എനിക്കു അന്നെയും എന്റെ സമുദായത്തില്‍ ചിലരെയും വിശ്വസിക്കാനായില്ല. ആരു അവിവേകം കാണിച്ചാലുമെനിക്കൊന്നും ചെയ്യാനാവില്ലല്ലോ? ഇവിടെ കാണുന്നതാകെ അവിവേകങ്ങളാണല്ലോ ?

ആളവന്‍താന്‍ said...

നട്സേട്ടാ... നല്ല കാഴ്ചപ്പാടുകള്‍...... നല്ല ശ്രമം..... നല്ല പോസ്റ്റ്‌......

Salim PM said...

ചെറുചന്ദനാദിയെണ്ണ ശരിക്കും വര്‍ക്ക് ചെയ്തിട്ടുണ്ട് കേട്ടോ ;). പോസ്റ്റ് അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

പ്രിയ നട്ടാപ്പീസ്...

ആര് ആരെയാണ് പഴിക്കേണ്ടത്..? എല്ലാവർക്കും അവരവരുടേതായ വാദമുഖങ്ങൾ. കമന്റിലൂടെ നല്ല കാഴ്ചപ്പാട് ഇതാണ് വേണ്ടത്, തങ്ങളും സാഹോദര്യത്തിനുവേണ്ടിയാണ് നില കൊള്ളുന്നുവെന്നൊക്കെ പറയുമ്പോൾ എനിക്ക് പരിഹാസമാണ് തോന്നുന്നത്.

ഞായറാഴ്ച പള്ളികളിൽ പലവിധ രാഷ്ട്രീയ വിശ്വാസമുള്ളവർ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനേയും നിലപാടിനേയും മറ്റും എതിർത്ത് ഇടയ ലേഖനം വായിക്കുമ്പോൾ കുഞ്ഞാടുകളേപ്പോലെ കേട്ടിരിക്കുന്നത് എന്തുകൊണ്ടാണ്..?

മദനിക്കുവേണ്ടീ മുസ്ലീം പള്ളികളിൽ പ്രാർത്ഥന നടത്തുമ്പോൾ അതിൽ വിവിധ രാഷ്ട്രീയ വിശ്വാസികൾ ഉൾപ്പടെ ആ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് എന്തുകൊണ്ട്..?

എനിക്ക് ഒന്നേ ചൂണ്ടിക്കാണിക്കാനൊള്ളൂ, ഒരു മുസ്ലീം രാജ്യത്തിൽ ജോലി ചെയ്യുന്ന എനിക്ക് എന്റെ മത വിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിക്കാനും അതനുസരിച്ച് ജീവിക്കാനും അതിന് സംരക്ഷണം നൽകുന്ന ഈ രാജ്യത്തിന്റെ ഭരണ കർത്താക്കളോട് ഞാൻ എത്രമാത്രം നന്ദി പ്രകടിപ്പിച്ചാലും മതിയാകില്ല, ഇന്നത്തെ എന്റെ മാതൃരാജ്യത്തിന്റെ ഈയവസ്ഥകാണുമ്പോൾ..

പോസ്റ്റിലെ വിഷയത്തിൽ നിന്നും വളരെ മാറിപ്പോയെന്ന് എനിക്കറിയാം എന്നാലും ആരും ആരെയും കുറ്റപ്പെടുത്തേണ്ടാ കുറ്റപ്പെടുത്തണമെന്ന് തോന്നിയാൽ അത് നമ്മുടെ വീട്ടുകാരെ മാത്രം മതി...!!

ശ്രീക്കുട്ടന്‍ said...

കാലികപ്രസക്തമായ കാര്യങ്ങള്‍ തന്നെ നട്ട്സ് പറഞ്ഞിരിക്കുന്നത്.മിക്ക കാര്യങ്ങളോടും യോജിക്കുന്നുമുണ്ട്.പക്ഷേ ചില കാര്യങ്ങള്. സാരമില്ല.അതെല്ലാമെന്റെ സംശയങ്ങളായി തന്നെ നില്‍ക്കട്ടെ.മതത്തിന്റെ മയക്കത്തില്‍ നിന്നും മനുഷ്യമ്മാര്‍ പുറത്ത് വന്ന്‍ പച്ചമനുഷ്യരായി സ്നേഹത്തോടും ഒരുമയോടും കൂടി ജീവിക്കുന്ന സമാധാനം നിറഞ്ഞ ഒരു സ്ഥലമായി നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കുവാന്‍ നാമോരോരുത്തരും മുന്നിട്ടിറങ്ങണം.അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും.

കുഞ്ഞന്‍ said...

നട്ടാപ്പീസ്..

നട്ടാപ്പിയുടെ ബാല്യകാലത്തുണ്ടായിരുന്ന ആ സാഹോദര്യം സ്നേഹം എങ്ങിനെ എവിടെ വച്ചാണ് നമുക്ക് നഷ്ടപ്പെട്ടത്..? ടിവിയുടെ, മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റം ഇതൊക്കെയല്ല യഥാർത്ഥ ഉത്തര വാദികൾ..?? എൺപതുകളുടെ അവസാനം വരെ കേരളത്തിൽ അത്ര വലിയ മത സ്പർദ്ധയുണ്ടായിരുന്നില്ല. അതേ ആളുകൾ തന്നെയല്ലെ ഇപ്പോഴുമുള്ളത്. എന്നാൽ ടിവിയുടെ തള്ളിക്കയറ്റും ആളുകളുടെ ചിന്താധരണിയെ, പ്രവർത്തിയെ മാറ്റി മറിക്കപ്പെട്ടുവെന്നാണ് എനിക്കു പറയാനുള്ളത്. കോളേജിൽ ഞാൻ പഠിച്ചിട്ടുള്ള ഒരു പാഠത്തിൽ ശാസ്ത്രം അത് നന്മയും അതേ സമയം തിന്മയുമാണെന്നു പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ ഈ തിന്മയാണ് കേരളത്തിലെ ഈ മൂല്യച്ചുതിക്ക് മുഖ്യ ഘടകം.

Basheer Vallikkunnu said...

"അതിനാല്‍ ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍ ആണിത്"..
തീര്‍ച്ചയായും അല്ല. കറ പുരളാത്ത ഒരു കേരളീയ മനസ്സിന്റെ നേര്ചിത്രമാണിത്. ചില്ലിട്ടു സൂക്ഷിക്കേണ്ട പല വാചകങ്ങളും ഉണ്ട്. പഴയ ഓര്‍മകളിലേക്ക് പിടിച്ചു കൊണ്ടു പോയി. പലതും നമുക്ക് നഷ്ടപ്പെട്ടു തുടങ്ങുന്നു എന്ന ഓര്‍മപ്പെടുത്തല്‍ . എന്റെ ബ്ലോഗുകള്‍ പ്രചോദനമായി എന്ന് സൂചിപ്പിച്ചതിനു നന്ദി. തുടര്‍ന്നും എഴുതുക. ചല്‍തേ രഹോ...

ഒഴാക്കന്‍. said...

നട്ട്സ്, വളരെ അതികം കാലിക പ്രസക്തി ഉള്ള ഒരു വിഷയം തിരഞ്ഞെടുത്തതില്‍ അഭിനന്ദിക്കുന്നു. പത്തിരുപതു കൊല്ലം മുന്‍പുണ്ടായിരുന്ന ആ മത സാമൂഹിക സ്വാതന്ത്ര്യം ഇപ്പോഴത്തെ ജനതയ്ക്ക് എവിടെയോ കൈ മോശം വന്നു പോയിരിക്കുന്നു. ഇതുപോലുള്ള എഴുത്തുകള്‍ ഒരു തിരിഞ്ഞു നോട്ടത്തിനു സഹായിച്ചിരുന്നിരുന്നെങ്കില്‍ എന്ന് അറിയാതെ ചിന്തിച്ചു പോകുകയാണ്

കാട്ടിപ്പരുത്തി said...

യോജിക്കാതിരിക്കുന്ന കാര്യങ്ങളേക്കാള്‍ യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളിലെ ആ മനോഹരമായ മനസ്സാണെനിക്ക് ഇഷ്ടമാകുന്നത്. യോജിക്കാതിരിക്കാതിരിക്കാന്‍ നമുക്കെല്ലാം നൂറു കാര്യങ്ങളുണ്ട്. എന്നാല്‍ യോജിക്കുന്ന ആയിരം കാര്യങ്ങളെ നാം അവഗണിക്കുകയും ചെയ്യുന്നു.

നല്ല പോസ്റ്റ്

Anonymous said...

nalla pacha mulakarachu thechathanu lallathu, innum naattil pokumpol ammayude koottukari nabeesummaye onnu kaanam vettila murukkan nooruruppika kodukkanum marakkarilla, innathe maappilamar deenu vittu kaamangalkku pinnale poyathum, ice cream thinna kungaliye nethavakkium aanu nasichathu, innu kai vettunnavan nale thala vettum, thalibanisam varum mumpe indukkalu orungikolin, karanam, ningalku odipokan oru saudi arabiyayo ROME o illa makkale

the man to walk with said...

kannadakal...prashnamaanu

ശ്രദ്ധേയന്‍ | shradheyan said...

ഇതില്‍ പലതും നട്ടപ്പിരാന്തുകളല്ല. വിയോജിപ്പുള്ളവ തിരഞ്ഞു വിഴുപ്പലക്കുന്നില്ല. ആഴമുള്ള ചിന്തക്ക് അഭിനന്ദനങ്ങള്‍.

ബോണ്‍സ് said...

ഇരുന്നു മുഴുവന്‍ വായിച്ചു..എന്റെ കുട്ടികാലവും സൌഹൃദങ്ങളും ഓര്‍മ്മപ്പെടുത്തിയ നല്ല ഒരു പോസ്റ്റ്‌. പുതിയ സൌഹൃദങ്ങള്‍ ഉണ്ടാവുമ്പോഴും പഴയ സൌഹൃദങ്ങളിലും ഇന്നും ഞാന്‍ നിറം കാണാറില്ല പക്ഷെ എല്ലാവരും അങ്ങനെയാവുന്നില്ല എന്നത് സങ്കടപ്പെടുത്തുന്നു. താങ്കള്‍ എഴുതിയത് പോലെ നാട് എന്നെകിലും നന്നാവും എന്ന പ്രതീക്ഷയോടെ.. :)

ബഷീർ said...

ഈ ലേഖനത്തിലെ പല വിലയിരുത്തലിനോടും വിയോജിപ്പ് ഉണ്ടെങ്കിലും , അതിനേക്കാൾ ഉപരി മനുഷ്യർ തമ്മിലുള്ള സൌഹർദ്ധത്തിനു ഊന്നൽ നൽകികൊണ്ട് വിയോജിപ്പുകൾ ചർച്ചയാക്കാൻ തത്കാലം ഉദ്ധേശിക്കുന്നില്ല

ഒന്ന് മാത്രം എടുത്തെഴുതണമെന്ന് തോന്നി :)

>>പണ്ട് എന്റെ കുട്ടികാ‍ലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്. <<

ചില സ്ഥലങ്ങളിൽ സൌകര്യത്തിനു വേണ്ടി നിർമ്മിക്കപ്പെട്ടവയാവാം. പക്ഷെ പലയിടത്തും അതല്ല വസ്തുത. ഒന്നുള്ളപ്പോൾ പിന്നെ മറ്റൊന്ന് കെട്ടിപൊക്കിയവരായിരിക്കുമല്ലോ ചേരിതിരിവിന്റെ വിത്ത് പാകിയത്. അവർ ആ‍രാണെന്ന് കണ്ടെത്തിയാൽ .താങ്കളുടെ പല വിലയിരുത്തലുകളും തിരുത്തപ്പെടുമെന്ന് തോന്നുന്നു

താങ്കൾ സങ്കടപ്പെടുന്നത് പോലെ , പഴയ ബന്ധങ്ങളിലെ വിള്ളലുകൾ എങ്ങും കാണുന്നു. അതിനു കാരണക്കാരായവർ പലരും ജന മധ്യത്തിൽ നല്ല പിള്ള ചമയുകയും ചെയ്യുന്നു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
പാരമ്പര്യം കാത്ത് സൂക്ഷിക്കുവാൻ നമ്മുടേ മക്കെളെ നമുക്ക് നാം വളർന്ന പഴയ സാഹചര്യങ്ങളിലെക്കു തിരിച്ച് നടത്തി പ്രാപ്‌തരാകാൻ യത്നിക്കാം

സ്നേഹാശംസകൾ

ബഷീർ said...

ഒന്ന് കൂടി പറയാൻ കരുതിയത് :

ഭാഗികമോ പരിഭാഷയോ അല്ലാതെ ,മുസ്‌ഹഫ് അഥവാ ഖു‌ർ‌ആൻ (മുഴുവൻ രൂപത്തിലുള്ളത് ) തൊടാ‍ൻ മുസ്‌ലിംകളാ‍യവർ തന്നെ വുളു‌‌അ് (നിസ്‌കരിക്കാൻ അംഗശുദ്ധി വരുത്തുന്നത് )എടുക്കണമെന്നാണ് ഇസ്‌ലാമിക നിയമം. എന്നാൽ മദ്രസയിൽ പഠിക്കുന്ന കുട്ടികൾക്ക് അത് (പഠനത്തിനായതിനാൽ )ഇളവുകൾ ഉണ്ട്. അല്ലാതെ ,അമുസ്‌ലിം മുസ്‌ലിം എന്ന വേർ തിരിവ് ഒരിക്കലുമില്ല.

വിശുദ്ധ ഖുർ‌ആ‍നിനെയും ഹദീസിനെയും ഓരോരുത്തരുടെയും അല്പവിവരമനുസരിച്ച് സന്ദർഭത്തിൽ നിന്ന് അടർത്തി തെറ്റായി വ്യാഖ്യാനിച് കൊണ്ടുള്ള പരിഭാഷയും വിവരണങ്ങളുമാണ് ഇന്ന് തീവ്രവാദികളെ സൃഷ്ടിക്കുന്നവർ ഉപയോഗിക്കുന്നത് എന്ന് കൂടെ ഓർമ്മിക്കാം.


ഒരിക്കൽ കൂടി ആശസകളോടേ

സാഗര്‍ കാലിയത്തില്‍ said...

എന്തൊരു കഷ്ട്ടം. ബ്ലോഗ് എഴുതുന്ന ചില തെണ്ടികള്‍ എഴുത്ത് വഴി ആളെ മനസ്സിലാക്കാതിരിക്കാന്‍ വേണ്ടി മഗ്ലീഷില്‍ എഴുതി വര്‍ഗ്ഗീയവിഷം ഇറക്കുന്നു. നാണമില്ലേ കഴുതേ നിനക്ക് പറയാനുള്ളതെങ്കിലും ആണായിട്ടൊന്ന് പറഞ്ഞൂടെ.

Unknown said...

വളരെ നന്നായി സ്നേഹിതാ...ഇത്തരത്തിലുള്ള പിരാന്തുകള്‍ ഇനിയും പിറക്കട്ടെ...മുസ്ലിം സമൂഹം അവരുടെ കയ്യിലുള്ള ഖുറാന്‍ അര്‍ത്ഥമാരിന്ജ് ഒരു തവണ എങ്കിലും വായിക്കാന്‍ സമയം കണ്ടിരുന്നുവേങ്ങില്‍ എന്നോ നമ്മള്‍ സംസ്കാരമുള്ളവര്‍ ആയിരുന്നു..
ഒരു നാടിന്റെ സംസ്കാരവും പൈത്ര്കവും മതത്തിന്റെ പേര് പറഞ്ഞു ദുഷിപ്പിക്കുന്നവരെ നാം ഒറ്റപ്പെടുത്തണം...അറിവുകള്‍ വന്നു നിറയുമ്പോള്‍ നമ്മുടെ തിര്ച്ചരിവുകള്‍ നഷ്ടപെടാത ഒരു നല്ല നാളേക്കുവേണ്ടി പ്രര്തിച്ചുകൊല്ക...."നിങ്ങലോര്‍ക്കണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്"

ഫ്രെഡറല്‍ മാധവന്‍ said...

ബഷീര്‍ ഉസ്താദേ.. നിങ്ങളോട് ഒരു മിനിറ്റ് സ്വകാര്യം. സാറിന്റെ ഇസ്ലാമിക നിയമങ്ങള്‍ തോണ്ട് അവടെ അവടേ സ്വന്തം ബ്ലോഗില്‍ പോയി വിളംബുന്നതല്ലേ നല്ലത്.

പാര്‍ത്ഥന്‍ said...

പിരാന്തൻ പഴയ കാലങ്ങളെ വെറുതെ ഓർമ്മിപ്പിക്കുന്നു. ഇനി തിരിച്ചു വരില്ല എന്ന ബോധത്തോടെ. ചില സമാന അനുഭവങ്ങൾ എനിക്കും നാട്ടിൻപുറത്തെ ഓർമ്മകളിൽ കുടുങ്ങിക്കിടപ്പുണ്ട്. ചുറ്റിലുമുള്ള മുസ്ലീം സ്ത്രീകൾ എനിക്ക് ‘ഉമ്മയും’ ‘താത്തയും’ ആണ്. ഞാൻ അവർക്ക് ഉണ്ണിയും. ഇപ്പോഴും അങ്ങിനെ തന്നെ. പക്ഷെ പഴയ മാതിരി ഇപ്പോഴത്തെ തലമുറയിൽ നിന്നും പ്രതീക്ഷിക്കാനാവുന്നില്ല. വസ്ത്രധാരണത്തിന്റെ പുതിയ മറസൃഷ്ടിക്കാതെത്തന്നെ അടുക്കളവരെ സ്വീകരിക്കാനുള്ള മനസ്സ് ചിലരീലെല്ലാം ഇപ്പോഴും ഉണ്ട്. എന്താടാ എന്നുള്ള നാടൻ മട്ടിലുള്ള കുശലാന്വേഷണവും. ഇത്തരം ഓർമ്മകൾ അടുത്ത തലമുറക്ക് അന്യമായിരിക്കും. സ്നേഹപ്രകടനങ്ങളൊന്നും ഇല്ലെങ്കിലും വിഭാഗീയത വളരാതിരിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിൽ എന്നാശിക്കാറുണ്ട് പലപ്പോഴും.

CKLatheef said...

ചില പരാമര്‍ശങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ഇത് പ്രസരിപ്പിക്കുന്ന നന്മ മഹത്തരമാണ്. വളരെ ചുരുക്കം പ്രതികരണങ്ങളെ ഈ വിഷയത്തില്‍ പക്ഷം പിടിക്കാതെ കണ്ടിട്ടുള്ളൂ. മുസ്‌ലിം സഹോദരങ്ങളോട് താങ്കള്‍ നടത്തിയ ഉപദേശം ചിന്തിച്ചുറച്ചുതന്നെയാണെന്ന് കരുതട്ടേ. പരസ്പരം അറിയാനുള്ള സകല വാതിലുകളും അടച്ച് ടി.വിക്ക് മുന്നില്‍ മിഴിച്ചിരുന്നാല്‍ മറ്റുള്ളവര്‍ തങ്ങളെ പച്ചകണ്ണടയിലൂടെ കാണരുത് എന്ന് മുസ്്‌ലിം സമൂഹം മാത്രം ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല. നമ്മുക്ക് ഒരു കണ്ണടയും വെക്കാതെ തെളിഞ്ഞ മനസ്സോടെ പരസ്പരം നോക്കാം. അതിന് ഈ പോസ്റ്റ് സഹായകമാകുമെന്ന് കരുതുന്നു.

നാടിന്റെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും നമ്മുക്ക് നേട്ടമൊന്നുമില്ലേ?. വര്‍ഗീയ ധ്രുവീകരണത്തിലും വെറുപ്പിലുമാണോ കേരളീയന്റെ പ്രതീക്ഷ മുഴുവന്‍?. ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നത്, മാധ്യമങ്ങളും ചാനലുകളും കൂടി കാണിക്കുന്ന പിത്തലാട്ടം കാണുമ്പോഴാണ്. മുസ്‌ലിംകളുടെ പക്ഷത്തുനിന്ന് നന്മ ചെയ്യുമ്പോള്‍ അത് കേവലം വോട്ടിനും പാര്‍ട്ടിവളര്‍ത്താനുമുള്ള കൗശലമായി കാണുകയും തെറ്റായ പ്രവൃത്തി
ചെയ്യുമ്പോള്‍ അത് മതത്തിന്റെ പേരില്‍ വരവുചേര്‍ത്ത് പരസ്പര അകല്‍ച സൃഷ്ടിക്കുകയും ചെയ്യുന്ന അധമവികാരത്തിന് എന്ത് പേരിട്ട് വിളിക്കും?.

നല്ല പോസ്റ്റ് നന്നായി പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു പ്രതികരണം ഇവിടെയും വായിക്കാം.

താപ്പു said...

സാജുവിന്റെ എഴുത്തിന്റെ സദുദ്ദേശത്തെ ആദരിക്കുന്നു. അതേ സമയം ചില ധാരണകൾ ഉപരി വിപ്ലവമായിപ്പോയി എന്ന പരാതിയുമുണ്ട്. എങ്കിലും അതിനുള്ളിലെ മനസ്സിനെ അംഗീകരിക്കുന്നു. പക്ഷേ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവുമായി ബന്ധപ്പെട്ട കമന്റിലെ ചില ധാരണകൾ പുനപരിശോധിക്കണമെന്നാണ് എന്റെ പക്ഷം.മറ്റോരു പോസ്റ്റിൽ സജിയുടെ ഒരു കമന്റിലും ഇതു പോലൊന്ന് കാണാനിടയായി. ജോസഫ് മാഷ് ചെയ്തതെന്ത്? തിരക്കഥയുടെ പ്രത്യേകതകൾ പഠിപ്പിക്കാനായി തിരക്കഥയുടെ രീതിശാസ്ത്രമെന്ന പിടി യുടെ പുസ്തകഭാഗം പഠിപ്പിക്കുന്നു. അതിൽ പിടി കുഞ്ഞു മുഹമ്മദ് കുട്ടികാലത്ത് തന്റെ നാട്ടിൽ കണ്ടിട്ടുള്ള മുഹമ്മദ് എന്ന പേരുള്ള ഒരു ഭ്രാന്തൻ ദൈവത്തോട് സംസാരിക്കുന്നതും ദൈവത്തിന്റെ ഉത്തരങ്ങൾ അയാൾ തന്നെ പറയുന്നതും ഓർത്തിട്ട് ഗർഷോം എന്ന സിനിമചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രം ദൈവത്തോട് സംസാരിക്കുന്ന ഭാഗമണ്ടാക്കിയിട്ടുണ്ട്. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ആളുകളും സന്ദർഭങ്ങളും സാഹിത്യത്തിലും സിനിമയിലും പുതു രൂപം പ്രാപിച്ച് കലാസൃഷ്ടിയാകുന്നുവെന്നതെങ്ങനെ എന്നതിനു ഉത്തമ ഉദാഹരണമാണ് ഈ ഭാഗം. അത് ക്ലാസ്സിൽ നന്നായി പഠിപ്പിച്ച ശേഷമാണ് ഇതെല്ലാം പഠിച്ചിട്ടുള്ള തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാ പേപ്പർ ഉണ്ടാക്കിയത്. ചോദ്യം കിട്ടിയ കുട്ടികൾക്ക് ഇത് നന്നായി അറിയാം അവർക്ക് വേണ്ടിയാണ് ചോദ്യമുണ്ടാക്കിയത് . അല്ലാതെ കേരള ജനതയ്കാകമാനമല്ല. അതിനാൽ തന്നെ മധ്യമ വാർത്താവതാരകർക്കും അവർ ടെലിഫോണിൽ ബന്ധപ്പെട്ട് ചോദ്യം ചോദിക്കുമ്പോൾ ബാത്ത് റൂമിലോ കിടക്കപ്പായിലോ ഇരുന്ന് ധർമ്മാധർമ്മങ്ങളുരുവിടുന്ന സാംസ്കാരിക നേതാക്കന്മാർക്കോ ,രാഷ്ടീയനേതാക്കന്മാർക്കോ ചോദ്യം മനസ്സിലായികൊള്ളണമെന്നില്ല. ഇവിടെ ആ ചോദ്യത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യഭിചരിച്ച് പുതിയ അർത്ഥമുണ്ടാക്കി. ഇതൊന്നും ആ പാവം അദ്ധ്യാപകൻ ചെയ്തതല്ല. ഇനി അതിൽ മുഹമ്മദ് എന്ന പേരാണ് പ്രശ്നമെങ്കിൽ ആ പേരിൽ കേരളത്തിൽ മാത്രം എത്ര കള്ളന്മാരുണ്ട്. എത്ര ബലാത്സംഗ കേസ് പ്രതികളുണ്ട് എത്ര മന്ദബുദ്ദികളുണ്ട്. തിന്മയുടെ ആൾ രൂപമായ വ്യാപാരികളും നേതാക്കന്മാരുമുണ്ട്. അവരെല്ലാം ഈ നാമത്തെ അധിക്ഷേപിക്കുകയല്ലേ ചെയ്യുന്നത്. ലോകത്ത് ഭിക്ഷതെണ്ടുന്ന മുഹമ്മദ് എന്ന നാമധാരികൾ എത്രയായിരം മനുഷ്യരുണ്ട്. പ്രവാചകന്റെ നാമത്തിനു കേടുവരുമെന്ന് കരുതി ഈ സംരക്ഷകർ അവരെ രക്ഷിക്കാത്തതെന്തേ? അല്ലങ്കിൽ മനുഷ്യർ ഈ പേരും വഹിച്ച് നടന്നാൽ അവന്റെ പ്രവർത്തികൾ മഹാനായ ആ പ്രവചകനു ആക്ഷേപകരമെന്നു കരുതി ഇനി ആരും മുഹമ്മദ് എന്ന് പേരിടാതിരിക്കാത്തതെന്തേ? അതൊക്കെയാണ് ഇത്തരം വെട്ടിവൃത്തിയാക്കാനായി ഇറങ്ങി പുറപ്പെട്ടവരും അവരുടെ പ്രവർത്തിയെ സ്വീകരണമുറിയിലിരുന്നു വിശകലനം ചെയ്യുന്നവരും ആദ്യം ആലോചിക്കേണ്ടത്. നമ്മുടെ നാട്ടിൽ വിദ്യാഭാസവും അതിന്റെ രീതീശാസ്ത്രവും സ്കൂൾ വരാന്തയിൽ മഴയത്ത് പോലും കയറി നിന്നിട്ടില്ലാത്തവൻ വിമർശിക്കുകയും തിരുത്തുകയും ചെയ്ത് തുടങ്ങിയിട്ട് നാളേറെയായി. മുക്രി മുതൽ പാതിരി വരെ ഇന്ന് പാഠ്യപദ്ധതിയെ നിയന്ത്രിക്കാൻ വാളോങ്ങി നിൽക്കുന്നു. വിവരക്കേട് തന്റേടമായ മലയാളിക്ക് ഇന്ന് അവതാരകന്മാരേയുള്ളൂ. ചിന്തകരോ ഗുരുക്കന്മാരോ നാമാവശേഷമായിരിക്കുന്നു. കഷ്ടം.

താപ്പു said...
This comment has been removed by the author.
വിമര്‍ശനം said...

ഞങ്ങളുടെ നാട്ടില്‍ ഒരു പരമ ചെറ്റയുണ്ട്.പേരു പറയാമോ ആവോ? അവന്റെ പേര്‍ മുഹമ്മെദ് എന്നാണ്.

ഒരു കള്ള വാറ്റുകാരനുണ്ടായിരുന്നു, കൃഷ്ണന്‍.

ഈശോ ന്നു പേരുള്ള താ(...ളീ)ന്തോന്നി പൊക്കാത്ത മാടം ഇല്ല.


ഇനി ഇവരെയൊക്കെ പേരു വിളിക്കും എന്റെ പോത്തുകാലപ്പ...??

പടച്ചൊനോടു അയലേടെ ചോദ്യം ചോദിച്ച മമ്മദ് പ്രവാചകനാണെന്നു ഏതു ചെരണ്ടിയാ തീരുമാനിച്ചത്?

പടച്ചോന്‍ അവനെ നായിന്റെ മോനേന്നു വിളിച്ചപ്പോളെങ്കിലും അതു വേറേ ഏതോ ഇബിലീസാണെന്നു യവന്മാര്‍ക്കു തിരിച്ചറിയേണ്ടതല്ലേ..

എട്ടുകാലി said...

പണ്ട് എന്റെ കുട്ടികാ‍ലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്.

നട്ട്സ്, താങ്കള്‍ എന്റെ നാട്ടില്‍ പോരു, രസകരമായ സംഗതി കാണിച്ച് തരാം ;), അല്ലേല്‍ ഇവിടെ പറയാം, നാട്ടില്‍ ഒരു ശിവക്ഷേത്രമുണ്ട്, ചുറ്റുവട്ടം കുറച്ച് പ്രമാണിമാരുടെ സ്ഥലമാണ്, കൃഷിയൊന്നുമില്ലതെ കാട് പിടിച്ച് കിടക്കുന്ന സ്ഥലം, ജനകീയാസൂത്രണഭാഗമായ് റോഡുണ്ടാക്കാന്‍ ആളിനെ സമീപിച്ചു, ങേഹെ!, സ്ഥലം ലവന്മാര്‍ കൊടുക്കില്ലെന്ന്.

പില്‍ക്കാലത്ത് ഇതേ ലവന്മാര്‍ മുന്‍ കയ്യെടുത്ത് അമ്പലത്തിലേക്കെന്നും പറഞ്ഞ് റോഡുണ്ടാക്കി. കാരണമെന്താ? റബ്ബറിന്റെ വില അന്ന് 100 രൂപയ്ക്ക് മുകളിലോട്ട് കുതിക്കുകയായിരുന്നു. ആ പുല്‍ക്കാട് വെട്ടി ലവന്മാര്‍ റബ്ബറ് പിടിപ്പിച്ചൈരുന്നു. അത് കടത്താന്‍ ഗതാഗത സൌകര്യം വേണ്ടെ?

ഇത്തരം അമ്പലം വിഴുങ്ങികളെപ്പോലുള്ളവര്‍ പള്ളി വിഴുങ്ങാനും കാണുമായിരിക്കും.

ഇതിവിടെ പറയായ്, വെറും സമുദായ വിഭാഗങ്ങളുടെ മത്സരം മാത്രമല്ല ആരാധനാലയങ്ങള്‍ പരിപോഷിപ്പിക്കപ്പെടാന്‍ കാരണം.
.

രാമു said...

പ്രിയ നട്ടപ്പിരാന്താ..

നല്ലൊരു പോസ്‌റ്റ്‌, നല്ല വിഷയം, നല്ല സന്ദര്‍ഭം....
സഹജീവനം ഇല്ലതാകുകയും ഓരോരുത്തരും അവരവരുടെ കള്ളികളിലേക്ക്‌ ഒതുങ്ങിമാറുകയും ചെയ്യുമ്പോഴാണ്‌ ഇത്തരം ബാല്യകാലസ്‌മരണകള്‍ പോലും നമുക്കില്ലാതെ പോകുന്നത്‌. ഇനിയുള്ള കാലത്തെ കുട്ടികള്‍ക്കൊന്നും ഇത്തരം മനസ്സിലാക്കലുകള്‍ക്കുള്ള അവസരം കിട്ടിയെന്ന്‌ വരില്ല. പകരം വിയോജിപ്പിനുള്ള നൂറായിരം കാരണങ്ങളായിരിക്കും അവരുടെ മനസ്സിലുണ്ടാകുക.

കുട്ടിക്കാലത്ത്‌ കരുതിയിരുന്നത്‌ ലോകം മുന്നോട്ട്‌ പോകുന്നതോടെ മതഭ്രാന്തും മൗലികവാദവുമൊക്കെ കുറയുമെന്നാണ്‌. അത്‌ തെറ്റാണെന്ന്‌ പിന്നീട്‌ മനസ്സിലായി. ടെക്‌നോളജിയുടെ ഓരോ സാധ്യതകളും ഉപയോഗിക്കുകയാണ്‌ അവരും. ഓഡിയോ കാസറ്റ്‌ വര്‍ഗീയവിഷം തുപ്പാനുള്ള മാധ്യമമാക്കി കേരളത്തില്‍ ആദ്യം അവതരിപ്പിച്ചത്‌ മദനിയാണ്‌ 90'ല്‍ ഇന്ന്‌ ആ സ്‌്‌ഥാനത്ത്‌ യു ടൂബ്‌, ബ്ലോഗുകള്‍, വെബ്‌സെറ്റുകള്‍.....

അടിസ്ഥാന ജനജീവിതവുമായി വലിയ ബന്ധമൊന്നുമില്ലാത്ത പലരും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചുള്ള ഈ നുണക്കഥകളില്‍ വീണുപോകുന്നു. തീര്‍ച്ചയായും ഈ പ്രവര്‍ത്തനങ്ങളെ തടയേണ്ട, അതിനെ തുറന്നുകാണിക്കേണ്ട, അത്തരം നുണകളെ പുറത്തേക്ക്‌ വലിച്ചിട്ട്‌ വിചാരണ ചെയ്യേണ്ട ഉത്തരവാദിത്വം ബൂലോകത്തിനുണ്ട്‌. പഴയ ഓര്‍മ്മകളില്‍ അഭിരമിക്കുകയും ഇന്നിനെക്കുറിച്ച്‌ വ്യാകുലപ്പെടുകയും ചെയ്യുന്നതിനപ്പുറം എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. ഇതിനുള്ള ഒരു മുന്‍കൈ പ്രതീക്ഷിക്കുന്നു.

സസ്‌നേഹം,
രാമു

രാമു said...
This comment has been removed by the author.
രാമു said...
This comment has been removed by the author.
വയ്സ്രേലി said...

എന്ത് കൊണ്ട് ഈ ബ്ലോഗില്‍ കൂടിയും മറ്റും നിങ്ങള്‍ ചോദ്യ പേപ്പര്‍ പ്രശ്നം ഒരു മുസ്ലിം ക്രിസ്ത്യന്‍ വിഷയമായി എടുത്തു? എന്ത് കൊണ്ട് അത് നിങ്ങക്ക് ഒരു ക്രിമിനല്‍ രീതിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല? ഒരു ജാതിയുടെയോ, മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഇതിനെ ഒക്കെ കാണുമ്പോഴാണ് അത് വര്‍ഗ്കീയ പ്രേശം ആവുനത്‌. കുറച്ചു ക്രിമിനല്‍സ് ഒരു ആദ്യപകന്റെ കയ്യ് വെട്ടി എന്ന് പറഞ്ഞാല്‍ ഈ പ്രേശം ഒക്കെ തീരില്ലേ? അവിടെ കൂടുതല്‍ ആരെങ്കിലും ചര്‍ച്ച ചെയുമോ? മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഷയത്തെ കാണുന്ന പ്രവണത എന്ന് തുടങ്ങിയോ, അന്ന് മുതലാണ് വര്‍ഗ്കീയമായി ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും.

അത് പോലെ ചില രാഷ്ട്രിയ നേതാക്കള്‍ വെറുതെ ഇരുന്നു ജമഅതെ ഇസ്ലാമിയെ പോലെ ഉള്ള പ്രവര്തനകളെ എതിര്‍ക്കുന്നു. ജമായത്ത് ഇസ്ലാമി എന്നാ സംഘടനയുടെ പ്രവര്‍ത്തനം എന്താനെനറിയാതെ വെറുതെ കണ്ണില്‍ പൊടിയിട്ടു മുതലെടുപ്പ് നടത്തുന്ന ഇവരെ പോലെ ഉള്ളവരന്നു വര്‍ഗ്കീയതയുടെ വിത്ത് പാവി നടക്കുനവര്‍. ഇവരെയാണ് ആദ്യം ഒട്ടപെടുതെടത്.

Rasheed Chalil said...

എന്റെയും കൂടെ ആധികളാണ് മാഷ് ഇവിടെ പറഞ്ഞതില്‍ അധികവും... നന്ദിയുണ്ട്... സ്നേഹവും.

Kodbakqkr said...

പ്രിയ നട്ടാപ്പീസ്... ആര് ആരെയാണ് പഴിക്കേണ്ടത്..? എല്ലാവർക്കും അവരവരുടേതായ വാദമുഖങ്ങൾ. കമന്റിലൂടെ നല്ല കാഴ്ചപ്പാട് ഇതാണ് വേണ്ടത്, തങ്ങളും സാഹോദര്യത്തിനുവേണ്ടിയാണ് നില കൊള്ളുന്നുവെന്നൊക്കെ പറയുമ്പോൾ എനിക്ക് പരിഹാസമാണ് തോന്നുന്നത്. ഞായറാഴ്ച പള്ളികളിൽ പലവിധ രാഷ്ട്രീയ വിശ്വാസമുള്ളവർ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനേയും നിലപാടിനേയും മറ്റും എതിർത്ത് ഇടയ ലേഖനം വായിക്കുമ്പോൾ കുഞ്ഞാടുകളേപ്പോലെ കേട്ടിരിക്കുന്നത് എന്തുകൊണ്ടാണ്..? മദനിക്കുവേണ്ടീ മുസ്ലീം പള്ളികളിൽ പ്രാർത്ഥന നടത്തുമ്പോൾ അതിൽ വിവിധ രാഷ്ട്രീയ വിശ്വാസികൾ ഉൾപ്പടെ ആ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് എന്തുകൊണ്ട്..? എനിക്ക് ഒന്നേ ചൂണ്ടിക്കാണിക്കാനൊള്ളൂ, ഒരു മുസ്ലീം രാജ്യത്തിൽ ജോലി ചെയ്യുന്ന എനിക്ക് എന്റെ മത വിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിക്കാനും അതനുസരിച്ച് ജീവിക്കാനും അതിന് സംരക്ഷണം നൽകുന്ന ഈ രാജ്യത്തിന്റെ ഭരണ കർത്താക്കളോട് ഞാൻ എത്രമാത്രം നന്ദി പ്രകടിപ്പിച്ചാലും മതിയാകില്ല, ഇന്നത്തെ എന്റെ മാതൃരാജ്യത്തിന്റെ ഈയവസ്ഥകാണുമ്പോൾ.. പോസ്റ്റിലെ വിഷയത്തിൽ നിന്നും വളരെ മാറിപ്പോയെന്ന് എനിക്കറിയാം എന്നാലും ആരും ആരെയും കുറ്റപ്പെടുത്തേണ്ടാ കുറ്റപ്പെടുത്തണമെന്ന് തോന്നിയാൽ അത് നമ്മുടെ വീട്ടുകാരെ മാത്രം മതി...!!