ഈ ആഴ്ചയില്‍ “ബ്ലാക്ക് & വൈറ്റ്” അഭിമുഖത്തില്‍ വരുന്നത് ശ്രീ. സജ്ജീവ് എടത്താടന്‍ എന്ന നമ്മുടെ സ്വന്തം “വിശാലമനസ്ക്കന്‍” ആണ്. ഞാന്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്, അത്രയും തവണ ചാറ്റ് നടത്തിയിട്ടുമുണ്ട്,അദ്ദേഹത്തിന്റെ ബ്ലോഗും പുസ്തകവും വായിച്ചിട്ടുണ്ട്. അതാണ് ആകെയുള്ള പരിചയം. രാഷ്ടീയമായും, മതപരമായും വിരുദ്ധാശയങ്ങള്‍ ഉണ്ടെങ്കിലും, ബ്ലോഗ് എന്ന പ്ലാറ്റ്ഫോമില്‍ വച്ച് അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട നമ്മള്‍ക്കെല്ലാം നമ്മള് അറിയാതെതന്നെ ഒരു യൂണിറ്റി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ ഒരു അഭിമുഖം നടത്തുമ്പോള്‍ ഒരു ബ്ലോഗര്‍ എന്നതിലുപരി, ഒരു ബ്ലോഗറിലെ വ്യക്തിയെ, ജീവിത വീക്ഷണത്തെ, അല്ലെങ്കില്‍ ആ എഴുത്തുകാരന്റെ ജീവിതത്തെ അറിയാനാണ് ശ്രമിക്കുന്നത്.
ചോദ്യത്തിലെ/ഉത്തരങ്ങളിലെ ആത്മാര്‍ത്ഥതാണ് ഏതൊരു അഭിമുഖത്തിന്റെയും വിജയം. അത് നിങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇട്ടുതരുന്നു.
3- ലൈം ലൈറ്റില്‍ കഴിയുന്ന ഒരു അവിവാഹിതനെ കാണുമ്പോള്‍, ഇയാള്‍ എന്നെ പോലെ വിഡ്ഡിയല്ലല്ലോ എന്നോര്‍ത്ത് അസൂയപ്പെടാറുണ്ടോ?
പക്ഷെ, ഈ ഞറങ്ങ് പിറങ്ങ് കാര്യങ്ങള്‍ ഭൂരിപക്ഷം ആളുകളുടേം ലൈഫിലെ മിനിറ്റുകളോ അല്ലേ മണിക്കൂറുകളോ മാത്രമുള്ള ചെറിയ കാലവും, ഇതുങ്ങളുടെ ഇടക്കുള്ള ഗ്യാപ്പുകള്‍ ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും വരുന്ന വലിയ കാലഘട്ടവുമാകുന്നു.
ആ കാലങ്ങളില്‍, പലപ്പോഴും നമുക്ക് വേണ്ടി ആരും ജീവിക്കുന്നില്ല, അല്ലെങ്കില്‍ നമ്മള് ഒറ്റക്കാണ്, നമുക്ക് ഒരു ഡേഷുകളുമില്ല... എന്ന ചിന്ത ഉണ്ടാവുകയും ലൈഫില്‍ ഭയങ്കര ഡ്രൈനസ്സ് ഫീല്‍ ചെയ്യുകയും ചെയ്യാനിടയുണ്ട്. മാരകമായ ബോറിങ്ങ്! എനിക്ക് തോന്നിയിട്ടുണ്ട്.
ആക്വ്ചലി, നമുക്ക് വേണ്ടി എക്സ്ലുസീവായി ജീവിക്കുന്നവര്‍ക്ക് വേണ്ടി നമ്മള് ജീവിക്കുക എന്നത് ഭയങ്കര എയിമുള്ള കാര്യമല്ലേ??
ഞാന്‍ ചെയ്ത ശരികളില്‍ ഏറ്റവും മുട്ടനാണ് വിവാഹം. (മ്ഹ്ഹ്ഹ്മ്
4- എന്തെഴുതണം, എങ്ങിനെയെഴുതണം എന്നതിനെക്കുറിച്ച് എന്തെങ്കിലും ഫിലോസഫി ഉണ്ടോ? അല്ലെങ്കില്‍ സജീവിലെ എഴുത്തിനെ ഉദ്ദീപ്പിക്കുന്ന ഘടകമെന്താണ്?
7-വിശാലമനസ്കന് ഒരാളെ കൊല്ലാനുള്ള അനുവാദമുണ്ടെങ്കില്‍, അത് ഒരു കൊലപാതകം ആയി ഈ ലോകം കാണുകയില്ലെങ്കില്‍, താങ്കള്‍ ആരെ കൊല്ലും, അതിനുള്ള കാരണം?
8- സജ്ജീവിന് ഈ ലോകത്തില്‍ ഇനി ജീവിക്കാന്‍ രണ്ടാഴ്ച മാത്രമേയുള്ളുവെന്നു അറിയുന്നുവെങ്കില്‍, എന്തിനെക്കുറിച്ചോര്ത്തായിര്ക്കും ദു:ഖിക്കുക? എന്താണ് ആ സമയം ചെയ്യുക?
ഒക്കേഷണലി കമ്പനിക്ക് വേണ്ടി അടി നടത്തിയിട്ടുണ്ടെങ്കിലും, ജീവിതത്തിലെ ഇത്തരം സിറ്റുവേഷനുകള്‍ ഹാന്റില്‍ ചെയ്യാന്‍ എനിക്ക് തല്ക്കാലം കള്ളുകുടിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ കുടിക്കമ്പനി ഉണ്ടാക്കിയ ഓരോ സൂത്രങ്ങളല്ലേ?
11-സ്വന്തം ജീവനെക്കാള്‍, സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവരായിരിക്കും ആത്മഹത്യ ചെയ്യുക എന്നാണെനിക്ക് തോന്നുന്നത്. അതിനെ അംഗികരിക്കുന്നോ?എന്നെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
13-വരവ് ചെലവ് കണക്കുകള്‍ ഭാര്യയുമായി പങ്കിടാറുണ്ടോ? വിശാലത്തിന് എത്ര രൂപ കടമുണ്ടെന്നും, എത്ര രൂപ കിട്ടാനുണ്ടെന്നും ഭാര്യയ്ക്ക് അറിയുമോ. ഭാര്യയുമായി സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ചചെയ്യാത്ത ഭര്‍ത്താവ് ഒരു നല്ല ഭര്‍ത്താവ് അല്ല എന്നുള്ള എന്റെ അഭിപ്രായം അംഗികരിക്കുന്നുണ്ടോ?
‘ ഞാന്‍ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നടക്കുന്ന സമയത്തും എന്റെ ഭാര്യയേം മക്കളേം ഇതൊന്നുമറിയിക്കാതെ അവരുടെ ഒരാവശ്യങ്ങള്‍ക്കും എതിരുനില്‍ക്കാതെയാണ് ഞാന്‍ മാനേജ് ചെയ്തിരുന്നത്!‘ എന്ന് പലരും പലപ്പോഴും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ആ പോളിസി ഒട്ടും ശരിയാല്ല.. കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായി തീര്‍ച്ചയായും ഡിസ്കസ് ചെയ്യണം. ആലോചന മിഞ്ചില്ല എന്നാണ്!
14-ബ്ലോഗില്‍ സീനിയര്‍, ജൂനിയര്‍ എന്ന വേര്‍തിരിവ് ഉണ്ടോ.......ഇല്ലെങ്കില്‍ എന്തു കൊണ്ട് നിങ്ങളെപ്പോലുള്ള പ്രശസ്തര്‍ വളര്‍ന്നുവരുന്ന ഒരു ബ്ലോഗരെയും പരിഗണിക്കുകയോ, അവയില്‍ നല്ലതെന്ന് തോന്നുന്നതില്‍ ഒരു കമന്റ് പോലും ഇടുന്നില്ല. നിങ്ങളെപ്പോലുള്ള ഒരു പ്രശസ്തനായ ബ്ലോഗരുടെ ഒരു സ്മൈലി പോലും അവരില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം വലുതല്ലേ?
15-വിശാലമനസ്ക്കന്‍ എന്ന എഴുത്തുകാരന്റെ ലൈംലൈറ്റില്‍ “സജീവിന്റെ” ഭാര്യ എത്രമാത്രം സന്തോഷവതിയാണ്. അതൊരു സ്വകാര്യ അഹങ്കാരമായി ഭാര്യ കൊണ്ടുനടക്കാറുണ്ടോ?
18-തമാശയും, ചിരിയും ഉണ്ടാക്കുന്നവര്‍ക്ക് ഒരു കയ്പ്പേറിയ ഒരു ഭൂതകാലമുണ്ടാവുമെന്ന് പറയാറുണ്ട്. അങ്ങിനെ വല്ല അനുഭവവും ജീവിതത്തില്‍ ഉണ്ടോ?
അങ്ങിനെ നോക്കുമ്പോള്‍ വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് നടന്ന കാലമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച കാലഘട്ടം. കാശില്ലാണ്ട് ഞാന്‍ ദുബായ്ന്ന് നിന്ന് ഷാര്‍ജ്ജക്ക്, നടന്നിട്ടുണ്ട്. ഒരു സൈഡ് പിടിച്ച് സ്വയം അന്താക്ഷരി കളിച്ച് നടന്നാല്‍ അത്ര ദൂരമൊന്നും തോന്നില്ല ഒരു ഒന്ന് രണ്ട് മണിക്കൂറേ എടുക്കൂ!
21-ഒരു അച്ഛന്/ഭര്‍ത്താവ് എന്ന നിലയില്‍ സജീവിന്റെ ആകുലതകള്‍ എന്തൊക്കെയാണ്?
22-വിശാലമനസ്കന് അസൂയ തോന്നുന്ന 5 ബ്ലോഗര്‍മാര്‍ ആരൊക്കെ. അതിനുള്ള കാരണം.
23- ചന്തി എന്ന് വായിക്കുമ്പോഴോ, അത് കാണുമ്പോഴോ.......... നട്ടപ്പിരാന്തന്റെ മുഖം ഓര്‍ക്കുമെന്ന് എന്നോട് പണ്ടോരു ദിവസം ഫോണില്‍ പറഞ്ഞിരുന്നു. അത്രയും നല്ലോരു വിശാലമായ ഇമേജ് നട്ടപ്പിരാന്തന് നല്ക്കാന് കാരണമെന്താണ്?
പൊതുവേ ആരും ബ്ലോഗില്‍ ചന്തിക്ക് ഇത്രേം ഇമ്പോര്‍ട്ടന്‍സ് കൊടുത്ത് എഴുതി കണ്ടിട്ടില്ല. സാജുവിന് ചന്തീന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര അറ്റാച്ച്മെന്റുള്ള ഒരു സംഗതി പോലെയാണ്. ഇനി അതിലും അറ്റാച്ച്മെന്റ് കൂടിയ ഭാഗത്തെ എങ്ങിനെ വര്‍ണ്ണിക്കും എന്നോര്‍ത്ത്, അയല്പക്കത്ത് സ്ഥിതി ചെയ്യുന്ന ചന്തിയെ പിടിച്ചതാണോ എന്നുമറിയില്ല. ഹവ്വെവര്‍, തേങ്ങയടി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ സുല്ലിനെ ഓര്‍ക്കുമ്പോലെ, റബര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രേട്ടനെ ഓര്‍ക്കുമ്പോലെ ചന്തി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ജീവിതാവസാനം വരെ ഞാന്‍ നട്ടപ്പിരാന്തനെ ഓര്‍ക്കും.
1-സജീവ് എടത്താടനെ “വിശാലമനസ്ക്കന്‍“ ആക്കിയത് പ്രവാസജീവിതമാണൊ? അതോ കൊടകരയിലേക്ക് എന്നും പോയിവരുന്ന മനസ്സാണോ?
എനിക്ക് തോന്നുന്നത് ഇത് രണ്ടിനേക്കാളും പ്രധാനപ്പെട്ട കാരണം, ഇഷ്ടമ്പോലെ ഫ്രീ ടൈമുള്ള ഒരു ജോലിയും അതിലും ഫ്രീയായ ഒരു ജി.എമ്മും എഴുതുമ്പോള്‍ കിട്ടുന്ന ആ ഒരു രസവുമാണ് എന്നതാണ്.
2-ജീവിതത്തില്‍ ആരോടെങ്കിലും മാപ്പ് പറയണമെന്ന് തോന്നുന്നുണ്ടോ, ഉണ്ടെങ്കില്‍ അതിനുള്ള കാരണം?
ഏയ്. അങ്ങിനെ മാപ്പ് ചോദിക്കാന്‍ കനത്തിലുള്ള തെറ്റൊന്നും ഞാന്‍ ആരോടും ചെയ്തിട്ടില്ല. ചാന്‍സ് കിട്ടിയില്ലാര്‍ന്നു! :(
3- ലൈം ലൈറ്റില്‍ കഴിയുന്ന ഒരു അവിവാഹിതനെ കാണുമ്പോള്‍, ഇയാള്‍ എന്നെ പോലെ വിഡ്ഡിയല്ലല്ലോ എന്നോര്‍ത്ത് അസൂയപ്പെടാറുണ്ടോ?
ഒരിക്കലുമില്ല. ആക്വചലി ഒരു ഏജ് വരെയേ ബാച്ചിലര്‍ ജീവിതത്തിന് എയിമുള്ളു, ഏത് ലൈറ്റിലായാലും.
ടൂറുകള്‍, പാര്‍ട്ടികള്‍, നൈറ്റ് ക്ലബുകള്‍, തുടങ്ങിയ എടപാടുകളിലൊക്കെ പൂണ്ട് വിളയാടാന്‍ ഒരു ബാച്ചിയെ പോലെ റിലാക്സ്ഡായി ഒരു എക്സ്.ബാച്ചിക്ക് പറ്റില്ല എന്നത് ശരിയാണ്. കാരണം, ഇവറ്റകള്‍ക്ക് (ബാച്ചികള്‍ക്ക്) ഉത്തരവാദിത്വം ബോധം ഇല്ലല്ലോ? ( ആരേം പേടിക്കേണ്ടല്ലോ? എന്നല്ല, ഒരിക്കലുമല്ല!)
. ടൂറുകള്‍, പാര്‍ട്ടികള്‍, നൈറ്റ് ക്ലബുകള്‍, തുടങ്ങിയ എടപാടുകളിലൊക്കെ പൂണ്ട് വിളയാടാന്‍ ഒരു ബാച്ചിയെ പോലെ റിലാക്സ്ഡായി ഒരു എക്സ്.ബാച്ചിക്ക് പറ്റില്ല എന്നത് ശരിയാണ്. കാരണം, ഇവറ്റകള്‍ക്ക് (ബാച്ചികള്‍ക്ക്) ഉത്തരവാദിത്വം ബോധം ഇല്ലല്ലോ? ( ആരേം പേടിക്കേണ്ടല്ലോ? എന്നല്ല, ഒരിക്കലുമല്ല!)
പക്ഷെ, ഈ ഞറങ്ങ് പിറങ്ങ് കാര്യങ്ങള്‍ ഭൂരിപക്ഷം ആളുകളുടേം ലൈഫിലെ മിനിറ്റുകളോ അല്ലേ മണിക്കൂറുകളോ മാത്രമുള്ള ചെറിയ കാലവും, ഇതുങ്ങളുടെ ഇടക്കുള്ള ഗ്യാപ്പുകള്‍ ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും വരുന്ന വലിയ കാലഘട്ടവുമാകുന്നു.
ആ കാലങ്ങളില്‍, പലപ്പോഴും നമുക്ക് വേണ്ടി ആരും ജീവിക്കുന്നില്ല, അല്ലെങ്കില്‍ നമ്മള് ഒറ്റക്കാണ്, നമുക്ക് ഒരു ഡേഷുകളുമില്ല... എന്ന ചിന്ത ഉണ്ടാവുകയും ലൈഫില്‍ ഭയങ്കര ഡ്രൈനസ്സ് ഫീല്‍ ചെയ്യുകയും ചെയ്യാനിടയുണ്ട്. മാരകമായ ബോറിങ്ങ്! എനിക്ക് തോന്നിയിട്ടുണ്ട്.
ആക്വ്ചലി, നമുക്ക് വേണ്ടി എക്സ്ലുസീവായി ജീവിക്കുന്നവര്‍ക്ക് വേണ്ടി നമ്മള് ജീവിക്കുക എന്നത് ഭയങ്കര എയിമുള്ള കാര്യമല്ലേ??
4- എന്തെഴുതണം, എങ്ങിനെയെഴുതണം എന്നതിനെക്കുറിച്ച് എന്തെങ്കിലും ഫിലോസഫി ഉണ്ടോ? അല്ലെങ്കില്‍ സജീവിലെ എഴുത്തിനെ ഉദ്ദീപ്പിക്കുന്ന ഘടകമെന്താണ്?
അങ്ങിനെയൊന്നുമില്ല. സംഭവങ്ങളും ഓര്‍മ്മകളും വിശേഷങ്ങളും എനിക്ക് എഴുതാന്‍ ഇഷ്ടമുള്ള ഒരു രീതി ഉണ്ട്. ആ ലൈനില്‍ എഴുതുമ്പോള്‍ അതിഭയങ്കരമായ ഒരു എഞ്ജോയ്മെന്റ് ഞാന്‍ അനുഭവിക്കുന്നുണ്ട്. നല്ല അഭിപ്രായങ്ങളും കമന്റുകളും എഴുതി തുടങ്ങിയ കാലത്ത് ‘ഉദ്ദീപനം‘ തന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ടി എഞ്ജോയ്മെന്റാണ് ഉദ്ദീപിപ്പിക്കുന്ന പ്രധാന ഘടകം.
5- വിശാലമനസ്ക്കന്റെ ഭാര്യയെ അടുത്ത ജന്മത്തിലും ഭാര്യയായി ആഗ്രഹിക്കുന്നുവോ...? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള കാരണമെന്താണ്.
സോന നല്ലൊരു ക്യാരക്ടറാണ്. ഭാര്യയായി മാത്രമല്ല, നല്ല ഫ്രണ്ടായും സഹോദരിയായും അമ്മയായും മോളായുമെല്ലാം ജീവിതത്തില്‍ അവള് കലക്കുന്നുണ്ട് എന്നാണ് എന്റെ ഒബ്സെര്വേഷന്.
എന്നുവച്ച് അവളേലും നല്ല ഭാര്യയെ എനിക്ക് കിട്ടില്ലായിരുന്നു എന്നൊന്നും ഉദ്ദേശിച്ചില്ല. അത്യാവശ്യം വേഷംകെട്ടലൊക്കെ അവള്‍ക്കുമുണ്ട്. ഒരു ഭാര്യ നന്നാവുന്നത് പ്രധാനമായും അവരുടെ ഭര്‍ത്താവിന്റെ മിടുക്ക് പോലിരിക്കും എന്നാണ് എന്റെ വിശ്വാസം. ബൈ ആള് മീന്‍സ്! ;)
പിന്നെ, അടുത്ത ജന്മം ഉണ്ടോ ഇല്ലയോ എന്ന കേസില്‍ ഇതുവരെ ഒരു തീരുമാനം ആയില്ലല്ലോ. അതുകൊണ്ട് ആ ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിലും അഥവാ ഉണ്ടെങ്കില്‍, ഒരു പത്ത് നൂറ്റമ്പത് കിലോ വെയ്റ്റ് വരുന്ന കറുത്ത് തുടുത്ത ഒരു ആഫ്രിക്കക്കാരിയെ കെട്ടണം എന്നാണ് എന്റെ ആഗ്രഹം. ഒരു ചേയ്ച് ആര്‍ക്കാ ഇഷ്ടല്യാത്തേ?എന്നുവച്ച് അവളേലും നല്ല ഭാര്യയെ എനിക്ക് കിട്ടില്ലായിരുന്നു എന്നൊന്നും ഉദ്ദേശിച്ചില്ല. അത്യാവശ്യം വേഷംകെട്ടലൊക്കെ അവള്‍ക്കുമുണ്ട്. ഒരു ഭാര്യ നന്നാവുന്നത് പ്രധാനമായും അവരുടെ ഭര്‍ത്താവിന്റെ മിടുക്ക് പോലിരിക്കും എന്നാണ് എന്റെ വിശ്വാസം. ബൈ ആള് മീന്‍സ്! ;)
6-ഭാര്യയും, മക്കളും താങ്കളില്‍ കാണുന്ന ഏറ്റവും നല്ല ഗുണമെന്താണ്.
അത് അവരോട് ചോദിക്കേണ്ട ചോദ്യമാണ്. എനിക്ക് തോന്നുന്നത്, ജോലി കഴിഞ്ഞാല്‍ പിന്നെ എപ്പഴും അവരുടെ കൂടെയാണ് എന്നതായിരിക്കണം.
7-വിശാലമനസ്കന് ഒരാളെ കൊല്ലാനുള്ള അനുവാദമുണ്ടെങ്കില്‍, അത് ഒരു കൊലപാതകം ആയി ഈ ലോകം കാണുകയില്ലെങ്കില്‍, താങ്കള്‍ ആരെ കൊല്ലും, അതിനുള്ള കാരണം?
ഏയ്. ആരേം കൊല്ലാനൊന്നും തല്ക്കാലം പ്ലാനില്ല. എന്റെ ജീവിതത്തില്‍ ‘സോറി ഡാ’ എന്ന് പറഞ്ഞാല്‍ തീരാത്ത ഒരു പിണക്കവും എനിക്കാരോടുമുണ്ടായിട്ടില്ല. ഇക്കണ്ട കാലത്തിനിടക്ക് പൊറുക്കാന്‍ പറ്റാത്ത ഒരു തെറ്റും ആരും എന്നോട് ചെയ്തിട്ടില്ല എന്നത് എന്റെ മറ്റൊരു ഭാഗ്യമാണ്. എങ്കിലും ചിലപ്പോള്‍ ചില വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോളും ‘ഈ രോമത്തിനെയൊന്നും പൂശാന്‍ ആരും ഇല്ലേ??’ എന്ന് തോന്നാറുണ്ട്.
8- സജ്ജീവിന് ഈ ലോകത്തില്‍ ഇനി ജീവിക്കാന്‍ രണ്ടാഴ്ച മാത്രമേയുള്ളുവെന്നു അറിയുന്നുവെങ്കില്‍, എന്തിനെക്കുറിച്ചോര്‍ത്തായിര്‍
ഓഫ് കോഴ്സ് ഞാനെന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് തന്നെയായിരിക്കും ഏറ്റവും ദു:ഖിക്കുക. കാരണം അവരെ ബാധിക്കുന്നതുപോലെ എന്റെ മരണം വേറെ ആരേം ബാധിക്കില്ല. സാമ്പത്തികമായി പ്രശ്നവുമുണ്ടാകാതിരിക്കാനുള്ള സെറ്റപ്പ് ഞാനവര്‍ക്ക് ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും ഞാനില്ലെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ആരാ ഉണ്ടാവുക? എന്ന ചിന്ത ഭയങ്കരമായി ഹോണ്ട് ചെയ്യും.
രണ്ടാഴ്ചകൊണ്ട് എന്റെ മനസ്സിലുള്ള സ്നേഹം മുഴുവന്‍ പകര്‍ത്തി ഒരു 200 കത്തെങ്കിലും എഴുതും! 9. ജീവിതത്തില്‍ എന്തെങ്കിലും മറക്കാനോ, അല്ലെങ്കില്‍ തുറന്നു പറയാണോ മദ്യപിച്ചിട്ടുണ്ടോ?
അടിസ്ഥാനപരമായി ഞാനൊരു മദ്യപാനിയല്ല. മലയാളിയുടെ സാമൂഹികവും ശാരീരികവും മാനസികവും ദാമ്പത്തികവും (കട്:രാമോഹന്‍) സാമ്പത്തികവുമായ ഇപ്പോഴുള്ള പ്രശ്നങ്ങളുടെ റൂട്ട് കോസ് മദ്യത്തോടുള്ള ഈ ആക്രാന്തമാണ് എന്ന പൂര്‍ണ്ണ വിശ്വാസക്കാരനുമാണ്.
10.എന്തെല്ലാം ദോഷമുണ്ടെങ്കിലും, ശ്രീ. കരുണാകരനില്‍ വിശാലമനസ്ക്കന്‍ കാണുന്ന ഗുണങ്ങള്‍ എന്തെല്ലാം.
സത്യം പറഞ്ഞാല്‍ സന്താന, ആശ്രിത, മാള വത്സലനായ തലമൂത്ത ഒരു കോണ്‍ഗ്രസ്സ് നേതാവ്, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, ഗുരുവായൂരപ്പന് ഭക്തന്, എന്നതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല.
11-സ്വന്തം ജീവനെക്കാള്‍, സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവരായിരിക്കും ആത്മഹത്യ ചെയ്യുക എന്നാണെനിക്ക് തോന്നുന്നത്. അതിനെ അംഗികരിക്കുന്നോ?എന്നെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
ശാസ്ത്രീയമായി നട്ട്സിന്റെ അത്ര അറിവ് എനിക്കതിലില്ല. :) ചെറുതിലേ ഒരിക്കല്‍ വീട്ടില്‍ പിണങ്ങി, അപ്പുറത്തെ വീട്ടിലെ സിമന്റ് ചട്ടിയില്‍ നിന്നിരുന്ന പൂ ചീരയുടെ കറുത്ത വിത്ത് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഒരു വിഫലശ്രമം നടത്തിയിരുന്നു.
12: “പത്ത് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല“ എന്നുള്ള നാട്ടുചൊല്ലിനെ എങ്ങിനെ കാണുന്നു?
അതൊരു ജങ്ക് ചൊല്ലാണ്. ഇന്നത് ചേരും ഇന്നത് ചേരില്ല എന്നൊന്നും വിദ്യാഭ്യാസമുള്ള ഒരു ജനറേഷനെ ജനറലൈസ് ചെയ്ത് ഒരിക്കലും പറയാന്‍ പറ്റില്ല.
13-വരവ് ചെലവ് കണക്കുകള്‍ ഭാര്യയുമായി പങ്കിടാറുണ്ടോ? വിശാലത്തിന് എത്ര രൂപ കടമുണ്ടെന്നും, എത്ര രൂപ കിട്ടാനുണ്ടെന്നും ഭാര്യയ്ക്ക് അറിയുമോ. ഭാര്യയുമായി സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ചചെയ്യാത്ത ഭര്‍ത്താവ് ഒരു നല്ല ഭര്‍ത്താവ് അല്ല എന്നുള്ള എന്റെ അഭിപ്രായം അംഗികരിക്കുന്നുണ്ടോ?
വരവ് ചിലവ് കണക്കുകള്‍ മാത്രമല്ല, ഒരുമാതിരി എല്ലാ കാര്യങ്ങളും തന്നെ ഡിസ്കസ് ചെയ്യാറുണ്ട്, ബ്ലോഗിങ്ങും ചില ചുറ്റിക്കളികളുമൊഴിച്ച്.
“കാശിന്റെ കാര്യങ്ങള്‍ ഒന്നും എന്നോട് പറയണ്ട! എന്റെ വീട്ടില്‍ അതെല്ലാം എന്റെ അച്ഛനാണ് നോക്കുന്നത്”, എന്ന സ്റ്റാന്റായിരുന്നു പണ്ട് അവളുടെ. പക്ഷെ, ‘അത് പറ്റില്ല. നീ കൂടെ അറിയണം‘ എന്ന് നിര്‍ബന്ധം പിടിച്ച് ഞാന്‍ അവളോട് പറഞ്ഞ് ആ ലൈനിലേക്ക് വരുത്തുകയായിരുന്നു.

ഫിനാന്‍സ് മാനേജ്മെന്റ് എന്റെ ഒരു ഇഷ്ടവിനോദമായതുകൊണ്ട്, എക്സല്‍ ഷീറ്റുണ്ടാക്കി, വരവ് , ചിലവ് , അസറ്റെത്ര, ലയബിലിറ്റിയെത്ര, ഫ്യൂച്ചര്‍ പ്ലാനുകള്‍, എല്ലം വളരെ കണിശമായി ഒരു ഏഴെട്ട് കൊല്ലമായി മെയിന്റൈന്‍ ചെയ്യുന്നുണ്ട്. ചിലവുകള്‍ മൊത്തം കണക്കാക്കി ഇച്ചിരി കൂടുതലും വച്ച് ഒരു എമൌണ്ട് അവള്‍ക്ക് സാലറിയായി മാസാമാസം കൊടുക്കും. അതു വച്ചാണ് വീട്ടുചിലവുകള്‍.
ഭാര്യ ഭര്‍ത്തുബന്ധത്തിലെ വളരെ ഇമ്പോര്‍ട്ടന്റായ സംഗതിയാണ് ചര്‍ച്ചകള്‍ എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് എന്റെ ഭാര്യയോടാണ്. എന്നുവച്ച് അങ്ങിനെ ചെയ്യാത്തതുകൊണ്ടോ ചെയ്യുന്നതുകൊണ്ടോ ഒരു ഭര്‍ത്താവ് നല്ലതോ ചീത്തയോ ആണെന്ന് പറയാന്‍ പറ്റില്ല. ‘ ഞാന്‍ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നടക്കുന്ന സമയത്തും എന്റെ ഭാര്യയേം മക്കളേം ഇതൊന്നുമറിയിക്കാതെ അവരുടെ ഒരാവശ്യങ്ങള്‍ക്കും എതിരുനില്‍ക്കാതെയാണ് ഞാന്‍ മാനേജ് ചെയ്തിരുന്നത്!‘ എന്ന് പലരും പലപ്പോഴും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ആ പോളിസി ഒട്ടും ശരിയാല്ല.. കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായി തീര്‍ച്ചയായും ഡിസ്കസ് ചെയ്യണം. ആലോചന മിഞ്ചില്ല എന്നാണ്!
14-ബ്ലോഗില്‍ സീനിയര്‍, ജൂനിയര്‍ എന്ന വേര്‍തിരിവ് ഉണ്ടോ.......ഇല്ലെങ്കില്‍ എന്തു കൊണ്ട് നിങ്ങളെപ്പോലുള്ള പ്രശസ്തര്‍ വളര്‍ന്നുവരുന്ന ഒരു ബ്ലോഗരെയും പരിഗണിക്കുകയോ, അവയില്‍ നല്ലതെന്ന് തോന്നുന്നതില്‍ ഒരു കമന്റ് പോലും ഇടുന്നില്ല. നിങ്ങളെപ്പോലുള്ള ഒരു പ്രശസ്തനായ ബ്ലോഗരുടെ ഒരു സ്മൈലി പോലും അവരില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം വലുതല്ലേ?
ജൂനിയര്‍ സീനിയര്‍ വേര്‍തിരിവ് ഒന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ, വേവ് ലെങ്ത്ത് വച്ച് ചില കൂട്ടങ്ങള്‍ ഉണ്ടായിക്കാണുന്നുണ്ട്. പിന്നെ, പുതിയ ബ്ലോഗുകള്‍ വായിച്ച് നോക്കി നല്ല അഭിപ്രായവും നിര്‍ദ്ദേശങ്ങളും പറഞ്ഞാല്‍ പുതിയതെഴുതാന്‍ അതൊരു ചെറിയ ബൂസ്റ്റാവും എന്ന് തോന്നാറുണ്ട്. പക്ഷെ, കഴിയാറില്ല. കാരണം, ബ്ലോഗെഴുത്തല്ല എന്റെ ജീവിതം. എനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. നൂറുകൂട്ടം ഞാന്‍ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍!
അതിനിടക്കുള്ള ചെറിയ സമയത്തുള്ള നേരമ്പോക്കാണ് എഴുത്തും ബ്ലോഗ് വായനയും. ഒരുകാര്യം ഉറപ്പ്, ഞാന്‍ പ്രചോദനം നല്കിയില്ലെങ്കിലും ആര്‍ക്കും വിപ്രചോദനം (വിപരീദ പദമറിയില്ല, ചുമ്മാ കാച്ചിയതാണ്) നല്‍കില്ല.
അതിനിടക്കുള്ള ചെറിയ സമയത്തുള്ള നേരമ്പോക്കാണ് എഴുത്തും ബ്ലോഗ് വായനയും. ഒരുകാര്യം ഉറപ്പ്, ഞാന്‍ പ്രചോദനം നല്കിയില്ലെങ്കിലും ആര്‍ക്കും വിപ്രചോദനം (വിപരീദ പദമറിയില്ല, ചുമ്മാ കാച്ചിയതാണ്) നല്‍കില്ല.
15-വിശാലമനസ്ക്കന്‍ എന്ന എഴുത്തുകാരന്റെ ലൈംലൈറ്റില്‍ “സജീവിന്റെ” ഭാര്യ എത്രമാത്രം സന്തോഷവതിയാണ്. അതൊരു സ്വകാര്യ അഹങ്കാരമായി ഭാര്യ കൊണ്ടുനടക്കാറുണ്ടോ?
നട്ട്സ് പറയുന്ന പോലെ, എഴുത്തുകാരന്റെ ഇമേജൊന്നും എനിക്കില്ല. പിന്നെ, ഭാര്യയെ സംബന്ധിച്ചിടത്തോളം അവരുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട സമയം കളയുന്ന ഒരു കുരിശാണ് ബ്ലോഗ് എന്നാണ് അഭിപ്രായം.
രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനും സെയിന്റും എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹം വിളിച്ചപ്പോള്‍ , “നമുക്ക് ഇങ്ങിനെയൊക്കെ അങ്ങട് ജീവിച്ച് പോയാല്‍ മതി. സിനിമേം വേണ്ട ആ കാശും വേണ്ട“ എന്ന് പറഞ്ഞതാണ് അത് ഒഴിവാക്കിയതിന്റെ ഏറ്റവും പ്രധാന കാരണം. എനിക്കതില്‍ പരാതിയുമില്ല. ഞാന്‍ നല്ല മനസ്സോടെ അവളുടെ ടെന്‍ഷന്‍ മനസ്സിലാക്കി. :)
ഇപ്പോള്‍ ബ്ലോഗുവഴി ഉള്ള പരിചയങ്ങളും കവറേജും തന്നെ ആവശ്യത്തിലും കൂടുതലാണ് എന്നാണ് അവള് പറയണ്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനും സെയിന്റും എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹം വിളിച്ചപ്പോള്‍ , “നമുക്ക് ഇങ്ങിനെയൊക്കെ അങ്ങട് ജീവിച്ച് പോയാല്‍ മതി. സിനിമേം വേണ്ട ആ കാശും വേണ്ട“ എന്ന് പറഞ്ഞതാണ് അത് ഒഴിവാക്കിയതിന്റെ ഏറ്റവും പ്രധാന കാരണം. എനിക്കതില്‍ പരാതിയുമില്ല. ഞാന്‍ നല്ല മനസ്സോടെ അവളുടെ ടെന്‍ഷന്‍ മനസ്സിലാക്കി. :)
16-ഭാര്യയ്ക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിച്ചിട്ടുണ്ടോ?
17-കൊടകരപുരാണത്തിനു ശേഷം കൊടകരയില്‍ വിശാലമനസ്ക്കന്‍ എങ്ങിനെയാണ് അറിയപ്പെടുന്നത്.....നാട്ടിലെ എത്ര കഥാപാത്രങ്ങള്‍ നേരിട്ട് വന്ന് അഭിനന്ദിച്ചിട്ടുണ്ടോ?. അതോ കഥയും കഥാപാത്രങ്ങളെയും പരസ്പരം മാറ്റിയിട്ടുണ്ടോ അവരുടെ പ്രൈവസി നിലനിര്‍ത്താനായിട്ട്.
ഇല്ല. കേരളവര്‍മ്മയില്‍ അഞ്ച് വര്‍ഷം പഠിച്ച ഒരുത്തിയോട് “പ്രണയമുണ്ടായിരുന്നോ?“ എന്ന് ചോദിക്കുന്നത്, ഏറെക്കുറെ ചിറാപുഞ്ചിയില്‍ താമസിക്കുന്ന ഒരാളോട് ‘മഴ കൊണ്ടിട്ടുണ്ടോ?‘ എന്ന് ചോദിക്കുന്നതുപോലെയാണ്.
സംഗതി എനിക്ക് പ്രേമം തോന്നിയവരുടേം ഞാന്‍ ഉറങ്ങും മുന്‍പ് കാണുന്ന സ്വപ്നങ്ങളില്‍ എന്റെ മരുതി ജിപ്സിയില്‍ (അന്നതായിരുന്നു ഡ്രീം കാര്‍) മേട്ടുപ്പാളയം വഴി ഊട്ടിയിലേക്ക് ടൂറ് പോയവരുടേം ലിസ്റ്റ് എടുത്താല്‍ അത് ഒന്നര പേജില്‍ കുറയാതെ വരുമെങ്കിലും എന്റെ ഭാര്യയുടെ പ്രണയത്തെക്കുറിച്ച് കേള്‍ക്കുന്നത് എന്റെ സകലം മൂഡും ഓഫാക്കിക്കളയുന്ന തരം ഒരു ഐറ്റമാണ്. വഴിയേ പോകുന്ന സങ്കടം ക്ഷണിച്ച് കൊണ്ടുവരുന്ന പരിപാടി കുറവാണ്.
സംഗതി എനിക്ക് പ്രേമം തോന്നിയവരുടേം ഞാന്‍ ഉറങ്ങും മുന്‍പ് കാണുന്ന സ്വപ്നങ്ങളില്‍ എന്റെ മരുതി ജിപ്സിയില്‍ (അന്നതായിരുന്നു ഡ്രീം കാര്‍) മേട്ടുപ്പാളയം വഴി ഊട്ടിയിലേക്ക് ടൂറ് പോയവരുടേം ലിസ്റ്റ് എടുത്താല്‍ അത് ഒന്നര പേജില്‍ കുറയാതെ വരുമെങ്കിലും എന്റെ ഭാര്യയുടെ പ്രണയത്തെക്കുറിച്ച് കേള്‍ക്കുന്നത് എന്റെ സകലം മൂഡും ഓഫാക്കിക്കളയുന്ന തരം ഒരു ഐറ്റമാണ്. വഴിയേ പോകുന്ന സങ്കടം ക്ഷണിച്ച് കൊണ്ടുവരുന്ന പരിപാടി കുറവാണ്.
17-കൊടകരപുരാണത്തിനു ശേഷം കൊടകരയില്‍ വിശാലമനസ്ക്കന്‍ എങ്ങിനെയാണ് അറിയപ്പെടുന്നത്.....നാട്ടിലെ എത്ര കഥാപാത്രങ്ങള്‍ നേരിട്ട് വന്ന് അഭിനന്ദിച്ചിട്ടുണ്ടോ?. അതോ കഥയും കഥാപാത്രങ്ങളെയും പരസ്പരം മാറ്റിയിട്ടുണ്ടോ അവരുടെ പ്രൈവസി നിലനിര്‍ത്താനായിട്ട്.
കഴിഞ്ഞ ഏപ്രിലില്‍ രാഷ്ട്രദീപികയില്‍ കൊടകരപുരാണം വന്നപ്പോഴാണ് കൊടകരക്കാര് പലരും ഈ സംഭവം അറിയുന്നത്. ആ സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നു. അപ്പോള്‍, കൊടകര മാര്‍ക്കറ്റിലെ ആളുകളും ടെമ്പോ പേട്ടയിലെ ആളുകളും എന്നെ കാണുമ്പോള്‍ തലയാട്ടി ‘ങും..ങും ങും..‘ എന്ന് മൂളിയിരുന്നു. ഇപ്പം അതൊക്കെ അവര്‍ മറന്നിട്ടുണ്ടാവുകയും ചെയ്തിരിക്കും. എന്റെ നാട്ടില്‍ നമ്മള് അന്നും ഇന്നും ‘ആ എടത്താടന്‍ രാമേട്ടന്റെ താഴെയുള്ള ചെക്കന്!’ മാത്രമാണ്.
18-തമാശയും, ചിരിയും ഉണ്ടാക്കുന്നവര്‍ക്ക് ഒരു കയ്പ്പേറിയ ഒരു ഭൂതകാലമുണ്ടാവുമെന്ന് പറയാറുണ്ട്. അങ്ങിനെ വല്ല അനുഭവവും ജീവിതത്തില്‍ ഉണ്ടോ?
കയ്പേറിയ ഭൂതകാലം എന്നൊന്നും പറയാന്‍ മാത്രം ഉണ്ടായിട്ടില്ല. പിന്നെ ചെറുതായിരിക്കുമ്പോള്‍ ഇഷ്ടം പോലെ പൂശ കിട്ടിയിട്ടുണ്ട്. ചേട്ടന് ഒരു പാവം ടൈപ്പായതുകൊണ്ട് ‘മൂത്തോനെ കൊണ്ടേ... കാര്യം ഉണ്ടാകൂ. താഴെയുള്ള മിടുക്കന് കുടുംബത്തേക്ക് കൊള്ളാത്തതാണ്’‘ എന്ന് എന്നെ പറ്റി പലപ്പോഴും പലരും പറഞ്ഞത് കേട്ടിട്ട്, ഭയങ്കരമായിട്ട് സങ്കടപ്പെട്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം വീട്ടില്‍ നിന്ന് പുറപ്പെട്ട് പോയിട്ടുമുണ്ട്. (വല്യ ദൂരത്തേക്കൊന്നും പോയില്ല, ഒന്ന് ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്ന ഒരു ചേച്ചിയുടെ വീട്ടിലേക്കായിരുന്നു. പിന്നെ ഒന്ന് വല്യച്ഛന്റെ മോള്‍ടെ കുന്നപ്പിള്ളിയിലുള്ള വീട്ടിലേക്കും).പിന്നെ യുവാവായപ്പോള്‍, ചില ബന്ധുക്കളോളം സാമ്പത്തികം ഞങ്ങള്‍ക്ക് ഇല്ലാത്തതുകൊണ്ട് അവരുടെ അടുത്ത് നമുക്ക് ഒരു ഊച്ചാളി റോളാണോ? എന്ന് ചിന്തിച്ച് വിഷമിച്ചിട്ടുണ്ട്. കൊടകര ഷാപ്പില് ഏറ്റവും കൂടുതല്‍ കള്ളളന്ന റെക്കോഡും മണിമാല ഇട്ട് ചെത്താന്‍ പോകുന്ന ഗ്ല്ല്ലാമര്‍ താരം എന്ന ഇമേജും ആഴ്ചയില്‍ രണ്ട് തവണ ആട്ടിറച്ചി വാങ്ങലും മാര്‍ക്കറ്റിലെ ഏറ്റവും വലിയ മീന്‍ വാങ്ങലുമൊക്കെയുണ്ടെങ്കിലും അച്ഛന് സേവിങ്ങ്സ് വക്കണ ശീലം പൊടിക്ക് കുറവായിരുന്നു. പാസ്പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ വീട്ടില്‍ വന്ന പോലീസ്കാരന് കൊടുക്കാന്‍ നൂറ് രൂപ എടുത്തത്, അമ്മ ഓലമെടഞ്ഞ് വിറ്റ പൈസ എടുത്തിട്ടാണ്. ടിക്കറ്റെടുത്തത് അമ്മയുടെ മാല പണയം വച്ചിട്ടും. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ കിടന്ന് ചത്താലും ജയിലില്‍ കിടന്നാലും ഞാന്‍ ജോലി കിട്ടാതെ തിരിച്ച് നാട്ടില്‍ പോകില്ല എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു.
അങ്ങിനെ നോക്കുമ്പോള്‍ വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് നടന്ന കാലമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച കാലഘട്ടം. കാശില്ലാണ്ട് ഞാന്‍ ദുബായ്ന്ന് നിന്ന് ഷാര്‍ജ്ജക്ക്, നടന്നിട്ടുണ്ട്. ഒരു സൈഡ് പിടിച്ച് സ്വയം അന്താക്ഷരി കളിച്ച് നടന്നാല്‍ അത്ര ദൂരമൊന്നും തോന്നില്ല ഒരു ഒന്ന് രണ്ട് മണിക്കൂറേ എടുക്കൂ!
19-വിശാലമനസ്ക്കനും, കൊടകരപുരാണവും തമാശ എന്ന ലേബലില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നിയിട്ടില്ലേ. അങ്ങിനെയുള്ള വിമര്‍ശനവും ബൂലോകത്ത് ഉണ്ടല്ലോ. അതിനെ എങ്ങിനെ കാണുന്നു.
ബേസിക്കലി ഞാന്‍ ഒരു തമാശക്കാരനല്ല. ഓരോരുത്തര് പറഞ്ഞ തമാശകള്‍ ഞാന്‍ നമ്മുടെ ഒരു ലൈനില്‍ എഴുതുക മാത്രമാണ് ചെയ്യുന്നത്. ആരെങ്കിലും സീരിയസ്സ് വല്ലതും പറയുവാണേല്‍ അത് ഞാന്‍ സീരിയസ്സായി തന്നെ എഴുതി വക്കും.
20-കുറുമാന് എന്ന ബ്ലോഗറെപ്പറ്റി വിശാലമനസ്ക്കന്റെ അഭിപ്രായമെന്താണ്. എന്തൊക്കെയാണ് അദ്ദേഹത്തില്‍ കാണുന്ന ഗുണവും ദോഷവും.
എനിക്ക് വല്ലാത്ത ഒരു ആത്മബന്ധം ഉള്ള ഒരു ബ്ലോഗറാണ് കുറുമാന്. ബ്ലോഗില്‍ വന്ന കാലത്ത് നടന്ന ചില സംഭവങ്ങളെ തുടര്‍ന്ന് എനിക്ക് ചെറിയ വിഷമമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും, കുറുമാന് എന്റെ ആരൊക്കെയോ എന്തൊക്കെയോ ആണ്.
അവന് ആരേം കൂട്ടാക്കില്ല. അതാണ് ഗുണവും ദോഷവും.
അവന് ആരേം കൂട്ടാക്കില്ല. അതാണ് ഗുണവും ദോഷവും.
21-ഒരു അച്ഛന്/ഭര്‍ത്താവ് എന്ന നിലയില്‍ സജീവിന്റെ ആകുലതകള്‍ എന്തൊക്കെയാണ്?
ഇപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ആകുലതകള്‍ ഒന്നും തന്നെയില്ല. എല്ലാം അണ്ടര്‍ കണ്ട്രോളിലാണ്.
22-വിശാലമനസ്കന് അസൂയ തോന്നുന്ന 5 ബ്ലോഗര്‍മാര്‍ ആരൊക്കെ. അതിനുള്ള കാരണം.
സത്യമായും അസൂയ തോന്നിയിട്ടില്ല. അവരവര്‍ക്ക് കഴിയുമ്പോലെ ഓരോരുത്തരും എഴുതുന്നു. അതില്‍ ഞാന്‍ അസൂയപ്പെട്ട് എന്റെ മനസ്സ് വിഷമിപ്പിച്ചിട്ട് എന്ത് കാര്യം? ഇനി ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ബ്ലോഗര്‍മ്മാരുടെ പേരാണ് ഉദ്ദേശിച്ചതെങ്കില്‍, അഞ്ചിലൊന്നും തികയില്ല. മിനിമം ഒരു പത്തമ്പത് എണ്ണമെങ്കിലും ഉണ്ടാകും.