മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, August 24, 2010

4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക്കന്‍)


ഈ ആഴ്ചയില്‍ “ബ്ലാക്ക് & വൈറ്റ്” അഭിമുഖത്തില്‍ വരുന്നത് ശ്രീ. സജ്ജീവ് എടത്താടന്‍ എന്ന നമ്മുടെ സ്വന്തം “വിശാലമനസ്ക്കന്‍” ആണ്. ഞാന്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്, അത്രയും തവണ ചാറ്റ് നടത്തിയിട്ടുമുണ്ട്,അദ്ദേഹത്തിന്റെ ബ്ലോഗും പുസ്തകവും വായിച്ചിട്ടുണ്ട്. അതാണ് ആകെയുള്ള പരിചയം. രാഷ്ടീയമായും, മതപരമായും വിരുദ്ധാശയങ്ങള്‍ ഉണ്ടെങ്കിലും, ബ്ലോഗ് എന്ന പ്ലാറ്റ്ഫോമില്‍ വച്ച് അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട നമ്മള്‍ക്കെല്ലാം നമ്മള്‍ അറിയാതെതന്നെ ഒരു യൂണിറ്റി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ ഒരു അഭിമുഖം നടത്തുമ്പോള്‍ ഒരു ബ്ലോഗര്‍ എന്നതിലുപരി, ഒരു ബ്ലോഗറിലെ വ്യക്തിയെ, ജീവിത വീക്ഷണത്തെ, അല്ലെങ്കില്‍ ആ എഴുത്തുകാരന്റെ ജീവിതത്തെ അറിയാനാണ് ശ്രമിക്കുന്നത്. 

ചോദ്യത്തിലെ/ഉത്തരങ്ങളിലെ ആത്മാര്‍ത്ഥതാണ് ഏതൊരു അഭിമുഖത്തിന്റെയും വിജയം. അത് നിങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇട്ടുതരുന്നു. 

1-സജീവ് എടത്താടനെ “വിശാലമനസ്ക്കന്‍“ ആക്കിയത് പ്രവാസജീവിതമാണൊ? അതോ കൊടകരയിലേക്ക്  എന്നും പോയിവരുന്ന  മനസ്സാണോ?
എനിക്ക് തോന്നുന്നത് ഇത് രണ്ടിനേക്കാളും പ്രധാനപ്പെട്ട കാരണം, ഇഷ്ടമ്പോലെ ഫ്രീ ടൈമുള്ള ഒരു ജോലിയും അതിലും ഫ്രീയായ ഒരു ജി.എമ്മും എഴുതുമ്പോള്‍ കിട്ടുന്ന ആ ഒരു രസവുമാണ് എന്നതാണ്.

2-ജീവിതത്തില്‍ ആരോടെങ്കിലും മാപ്പ് പറയണമെന്ന് തോന്നുന്നുണ്ടോ, ഉണ്ടെങ്കില്‍ അതിനുള്ള കാരണം?
ഏയ്. അങ്ങിനെ മാപ്പ് ചോദിക്കാന്‍ കനത്തിലുള്ള തെറ്റൊന്നും ഞാന്‍ ആരോടും ചെയ്തിട്ടില്ല. ചാന്‍സ് കിട്ടിയില്ലാര്‍ന്നു! :( 

3- ലൈം ലൈറ്റില്‍ കഴിയുന്ന ഒരു അവിവാഹിതനെ കാണുമ്പോള്‍, ഇയാള്‍ എന്നെ പോലെ വിഡ്ഡിയല്ലല്ലോ എന്നോര്‍ത്ത് അസൂ‍യപ്പെടാറുണ്ടോ?

ഒരിക്കലുമില്ല.  ആക്വചലി ഒരു ഏജ് വരെയേ ബാച്ചിലര്‍ ജീവിതത്തിന് എയിമുള്ളു, ഏത് ലൈറ്റിലായാലും. 

ടൂറുകള്‍, പാര്‍ട്ടികള്‍, നൈറ്റ് ക്ലബുകള്‍, തുടങ്ങിയ  എടപാടുകളിലൊക്കെ പൂണ്ട് വിളയാടാന്‍ ഒരു ബാച്ചിയെ പോലെ റിലാക്സ്ഡായി ഒരു എക്സ്.ബാച്ചിക്ക് പറ്റില്ല എന്നത് ശരിയാണ്. കാരണം, ഇവറ്റകള്‍ക്ക് (ബാച്ചികള്‍ക്ക്) ഉത്തരവാദിത്വം ബോധം ഇല്ലല്ലോ?  (
ആരേം പേടിക്കേണ്ടല്ലോ? എന്നല്ല, ഒരിക്കലുമല്ല!)
.
പക്ഷെ, ഈ ഞറങ്ങ് പിറങ്ങ് കാര്യങ്ങള്‍ ഭൂരിപക്ഷം ആളുകളുടേം ലൈഫിലെ മിനിറ്റുകളോ അല്ലേ മണിക്കൂറുകളോ മാത്രമുള്ള ചെറിയ കാലവും, ഇതുങ്ങളുടെ ഇടക്കുള്ള  ഗ്യാപ്പുകള്‍  ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും വരുന്ന വലിയ കാലഘട്ടവുമാകുന്നു. 


ആ കാലങ്ങളില്‍, പലപ്പോഴും നമുക്ക് വേണ്ടി ആരും ജീവിക്കുന്നില്ല, അല്ലെങ്കില്‍ നമ്മള്‍ ഒറ്റക്കാണ്, നമുക്ക് ഒരു ഡേഷുകളുമില്ല...  എന്ന ചിന്ത ഉണ്ടാവുകയും ലൈഫില്‍ ഭയങ്കര ഡ്രൈനസ്സ് ഫീല്‍ ചെയ്യുകയും ചെയ്യാനിടയുണ്ട്. മാരകമായ ബോറിങ്ങ്! എനിക്ക് തോന്നിയിട്ടുണ്ട്.

ആക്വ്ചലി, നമുക്ക് വേണ്ടി എക്സ്ലുസീവായി ജീവിക്കുന്നവര്‍ക്ക് വേണ്ടി നമ്മള്‍ ജീവിക്കുക എന്നത്  ഭയങ്കര എയിമുള്ള കാര്യമല്ലേ??

ഞാന്‍ ചെയ്ത ശരികളില്‍ ഏറ്റവും മുട്ടനാണ് വിവാഹം. (മ്ഹ്ഹ്ഹ്മ്

4- എന്തെഴുതണം, എങ്ങിനെയെഴുതണം എന്നതിനെക്കുറിച്ച് എന്തെങ്കിലും ഫിലോസഫി ഉണ്ടോ? അല്ലെങ്കില്‍ സജീവിലെ എഴുത്തിനെ ഉദ്ദീപ്പിക്കുന്ന ഘടകമെന്താണ്?
അങ്ങിനെയൊന്നുമില്ല. സംഭവങ്ങളും ഓര്‍മ്മകളും വിശേഷങ്ങളും എനിക്ക് എഴുതാന്‍ ഇഷ്ടമുള്ള ഒരു രീതി ഉണ്ട്.  ആ ലൈനില്‍ എഴുതുമ്പോള്‍ അതിഭയങ്കരമായ ഒരു എഞ്ജോയ്മെന്റ് ഞാന്‍ അനുഭവിക്കുന്നുണ്ട്. നല്ല അഭിപ്രായങ്ങളും കമന്റുകളും എഴുതി തുടങ്ങിയ കാലത്ത് ‘ഉദ്ദീപനം‘ തന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി  ടി എഞ്ജോയ്മെന്റാണ് ഉദ്ദീപിപ്പിക്കുന്ന പ്രധാന ഘടകം.
5- വിശാലമനസ്ക്കന്റെ ഭാര്യയെ അടുത്ത ജന്മത്തിലും ഭാര്യയായി ആഗ്രഹിക്കുന്നുവോ...? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള കാരണമെന്താണ്.
സോന നല്ലൊരു ക്യാരക്ടറാ‍ണ്. ഭാര്യയായി മാത്രമല്ല, നല്ല ഫ്രണ്ടായും സഹോദരിയായും അമ്മയായും മോളായുമെല്ലാം ജീവിതത്തില്‍ അവള്‍ കലക്കുന്നുണ്ട് എന്നാണ് എന്റെ ഒബ്സെര്‍വേഷന്‍.

എന്നുവച്ച് അവളേലും നല്ല ഭാര്യയെ എനിക്ക് കിട്ടില്ലായിരുന്നു എന്നൊന്നും ഉദ്ദേശിച്ചില്ല.  അത്യാവശ്യം വേഷംകെട്ടലൊക്കെ അവള്‍ക്കുമുണ്ട്.  ഒരു ഭാര്യ നന്നാവുന്നത് പ്രധാനമായും അവരുടെ ഭര്‍ത്താവിന്റെ മിടുക്ക് പോലിരിക്കും എന്നാണ്‌ എന്റെ വിശ്വാസം. ബൈ ആള്‍ മീന്‍സ്! ;)
പിന്നെ, അടുത്ത ജന്മം ഉണ്ടോ ഇല്ലയോ എന്ന കേസില്‍ ഇതുവരെ ഒരു തീരുമാനം ആയില്ലല്ലോ. അതുകൊണ്ട് ആ ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിലും അഥവാ ഉണ്ടെങ്കില്‍,  ഒരു പത്ത് നൂറ്റമ്പത് കിലോ വെയ്റ്റ് വരുന്ന കറുത്ത് തുടുത്ത ഒരു ആഫ്രിക്കക്കാരിയെ കെട്ടണം എന്നാണ് എന്റെ ആഗ്രഹം. ഒരു ചേയ്ച് ആര്‍ക്കാ ഇഷ്ടല്യാത്തേ?


6-ഭാര്യയും, മക്കളും താങ്കളില്‍ കാണുന്ന ഏറ്റവും നല്ല ഗുണമെന്താണ്.

അത് അവരോട് ചോദിക്കേണ്ട ചോദ്യമാണ്. എനിക്ക് തോന്നുന്നത്, ജോലി കഴിഞ്ഞാല്‍ പിന്നെ എപ്പഴും അവരുടെ കൂടെയാണ് എന്നതായിരിക്കണം.

7-വിശാലമനസ്കന് ഒരാളെ കൊല്ലാനുള്ള അനുവാദമുണ്ടെങ്കില്‍, അത് ഒരു  കൊലപാതകം ആയി ഈ ലോകം കാണുകയില്ലെങ്കില്‍, താങ്കള്‍ ആരെ കൊല്ലും, അതിനുള്ള കാരണം?
ഏയ്. ആരേം കൊല്ലാനൊന്നും തല്‍ക്കാലം പ്ലാനില്ല.  എന്റെ ജീവിതത്തില്‍  ‘സോറി ഡാ’ എന്ന് പറഞ്ഞാല്‍ തീരാത്ത ഒരു പിണക്കവും എനിക്കാരോടുമുണ്ടായിട്ടില്ല. ഇക്കണ്ട കാലത്തിനിടക്ക് പൊറുക്കാന്‍ പറ്റാത്ത ഒരു തെറ്റും ആരും  എന്നോട് ചെയ്തിട്ടില്ല എന്നത് എന്റെ മറ്റൊരു ഭാഗ്യമാണ്.  എങ്കിലും  ചിലപ്പോള്‍ ചില വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോളും ‘ഈ രോമത്തിനെയൊന്നും പൂശാന്‍ ആരും ഇല്ലേ??’ എന്ന് തോന്നാറുണ്ട്.

8- സജ്ജീവിന് ഈ ലോകത്തില്‍ ഇനി ജീവിക്കാന്‍ രണ്ടാഴ്ച മാത്രമേയുള്ളുവെന്നു അറിയുന്നുവെങ്കില്‍, എന്തിനെക്കുറിച്ചോര്‍ത്തായിര്‍
ക്കും ദു:ഖിക്കുക? എന്താണ് ആ സമയം ചെയ്യുക?


ഓഫ് കോഴ്സ് ഞാനെന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് തന്നെയായിരിക്കും ഏറ്റവും ദു:ഖിക്കുക. കാരണം അവരെ ബാധിക്കുന്നതുപോലെ എന്റെ മരണം വേറെ ആരേം ബാധിക്കില്ല. സാമ്പത്തികമായി പ്രശ്നവുമുണ്ടാകാതിരിക്കാനുള്ള സെറ്റപ്പ് ഞാനവര്‍ക്ക് ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും  ഞാനില്ലെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ ആരാ ഉണ്ടാവുക?  എന്ന ചിന്ത ഭയങ്കരമായി ഹോണ്ട് ചെയ്യും. 
രണ്ടാഴ്ചകൊണ്ട് എന്റെ മനസ്സിലുള്ള സ്നേഹം മുഴുവന്‍ പകര്‍ത്തി ഒരു 200 കത്തെങ്കിലും എഴുതും! 

9. ജീവിതത്തില്‍ എന്തെങ്കിലും മറക്കാനോ, അല്ലെങ്കില്‍ തുറന്നു പറയാണോ മദ്യപിച്ചിട്ടുണ്ടോ?
അടിസ്ഥാനപരമായി ഞാനൊരു മദ്യപാനിയല്ല. മലയാളിയുടെ സാമൂഹികവും ശാരീരികവും മാനസികവും ദാമ്പത്തികവും (കട്:രാമോഹന്‍‌) സാമ്പത്തികവുമായ ഇപ്പോഴുള്ള പ്രശ്നങ്ങളുടെ റൂട്ട് കോസ് മദ്യത്തോടുള്ള ഈ ആക്രാന്തമാണ് എന്ന പൂര്‍ണ്ണ വിശ്വാസക്കാരനുമാണ്.
ഒക്കേഷണലി കമ്പനിക്ക് വേണ്ടി അടി നടത്തിയിട്ടുണ്ടെങ്കിലും, ജീവിതത്തിലെ ഇത്തരം സിറ്റുവേഷനുകള്‍ ഹാന്റില്‍ ചെയ്യാന്‍ എനിക്ക് തല്‍ക്കാലം കള്ളുകുടിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ കുടിക്കമ്പനി ഉണ്ടാക്കിയ ഓരോ സൂത്രങ്ങളല്ലേ?

10.എന്തെല്ലാം ദോഷമുണ്ടെങ്കിലും, ശ്രീ. കരുണാകരനില്‍ വിശാലമനസ്ക്കന്‍ കാണുന്ന ഗുണങ്ങള്‍ എന്തെല്ലാം.
സത്യം പറഞ്ഞാല്‍ സന്താന, ആശ്രിത, മാള വത്സലനായ തലമൂത്ത ഒരു കോണ്‍ഗ്രസ്സ് നേതാവ്, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, ഗുരുവായൂരപ്പന്‍ ഭക്തന്‍,  എന്നതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല.

11-സ്വന്തം ജീവനെക്കാള്‍, സ്വന്തം ജീവിതത്തെ സ്നേഹിക്കുന്നവരായിരിക്കും ആത്മഹത്യ ചെയ്യുക എന്നാണെനിക്ക് തോന്നുന്നത്. അതിനെ അംഗികരിക്കുന്നോ?എന്നെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
ശാസ്ത്രീയമായി നട്ട്സിന്റെ അത്ര അറിവ് എനിക്കതിലില്ല. :) ചെറുതിലേ ഒരിക്കല്‍ വീട്ടില്‍ പിണങ്ങി,  അപ്പുറത്തെ വീട്ടിലെ സിമന്റ് ചട്ടിയില്‍ നിന്നിരുന്ന പൂ ചീരയുടെ കറുത്ത വിത്ത് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഒരു വിഫലശ്രമം നടത്തിയിരുന്നു.

12: “പത്ത് തല തമ്മില്‍ ചേരും നാല് മുല തമ്മില്‍ ചേരില്ല“ എന്നുള്ള നാട്ടുചൊല്ലിനെ എങ്ങിനെ കാണുന്നു?
അതൊരു ജങ്ക് ചൊല്ലാണ്. ഇന്നത് ചേരും ഇന്നത് ചേരില്ല എന്നൊന്നും വിദ്യാഭ്യാസമുള്ള ഒരു ജനറേഷനെ ജനറലൈസ് ചെയ്ത് ഒരിക്കലും പറയാന്‍ പറ്റില്ല.

13-വരവ് ചെലവ് കണക്കുകള്‍ ഭാര്യയുമായി പങ്കിടാറുണ്ടോ? വിശാലത്തിന് എത്ര രൂപ കടമുണ്ടെന്നും, എത്ര രൂപ കിട്ടാനുണ്ടെന്നും ഭാര്യയ്ക്ക് അറിയുമോ. ഭാര്യയുമായി സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ചചെയ്യാത്ത ഭര്‍ത്താവ് ഒരു നല്ല ഭര്‍ത്താവ് അല്ല എന്നുള്ള എന്റെ അഭിപ്രായം അംഗികരിക്കുന്നുണ്ടോ?
വരവ് ചിലവ് കണക്കുകള്‍ മാത്രമല്ല, ഒരുമാതിരി എല്ലാ കാര്യങ്ങളും തന്നെ ഡിസ്കസ് ചെയ്യാറുണ്ട്, ബ്ലോഗിങ്ങും ചില ചുറ്റിക്കളികളുമൊഴിച്ച്.

“കാശിന്റെ കാര്യങ്ങള്‍ ഒന്നും എന്നോട് പറയണ്ട! എന്റെ വീട്ടില്‍ അതെല്ലാം എന്റെ അച്ഛനാണ് നോക്കുന്നത്”, എന്ന സ്റ്റാന്റായിരുന്നു പണ്ട് അവളുടെ. പക്ഷെ, ‘അത് പറ്റില്ല. നീ കൂടെ അറിയണം‘ എന്ന് നിര്‍ബന്ധം പിടിച്ച് ഞാന്‍ അവളോട് പറഞ്ഞ് ആ ലൈനിലേക്ക് വരുത്തുകയായിരുന്നു.
ഫിനാന്‍സ് മാനേജ്മെന്റ് എന്റെ ഒരു ഇഷ്ടവിനോദമായതുകൊണ്ട്, എക്സല്‍ ഷീറ്റുണ്ടാക്കി, വരവ് , ചിലവ് , അസറ്റെത്ര, ലയബിലിറ്റിയെത്ര, ഫ്യൂച്ചര്‍ പ്ലാനുകള്‍, എല്ലം വളരെ കണിശമായി ഒരു ഏഴെട്ട് കൊല്ലമായി മെയിന്റൈന്‍ ചെയ്യുന്നുണ്ട്.  ചിലവുകള്‍ മൊത്തം കണക്കാക്കി ഇച്ചിരി കൂടുതലും വച്ച് ഒരു എമൌണ്ട് അവള്‍ക്ക് സാലറിയായി മാസാമാസം കൊടുക്കും.  അതു വച്ചാണ് വീട്ടുചിലവുകള്‍.
ഭാര്യ ഭര്‍ത്തുബന്ധത്തിലെ വളരെ ഇമ്പോര്‍ട്ടന്റായ സംഗതിയാണ് ചര്‍ച്ചകള്‍ എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് എന്റെ ഭാര്യയോടാണ്.  എന്നുവച്ച് അങ്ങിനെ ചെയ്യാത്തതുകൊണ്ടോ ചെയ്യുന്നതുകൊണ്ടോ ഒരു ഭര്‍ത്താവ് നല്ലതോ ചീത്തയോ ആണെന്ന് പറയാന്‍ പറ്റില്ല.

‘ ഞാന്‍ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നടക്കുന്ന സമയത്തും  എന്റെ ഭാര്യയേം മക്കളേം  ഇതൊന്നുമറിയിക്കാതെ അവരുടെ ഒരാവശ്യങ്ങള്‍ക്കും എതിരുനില്‍ക്കാതെയാണ് ഞാന്‍ മാനേജ് ചെയ്തിരുന്നത്!‘ എന്ന് പലരും പലപ്പോഴും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.  ആ പോളിസി ഒട്ടും ശരിയാല്ല..   കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായി തീര്‍ച്ചയായും ഡിസ്കസ് ചെയ്യണം. ആലോചന മിഞ്ചില്ല എന്നാണ്!

14-ബ്ലോഗില്‍ സീനിയര്‍, ജൂനിയര്‍ എന്ന വേര്‍തിരിവ് ഉണ്ടോ.......ഇല്ലെങ്കില്‍ എന്തു കൊണ്ട് നിങ്ങളെപ്പോലുള്ള പ്രശസ്തര്‍ വളര്‍ന്നുവരുന്ന ഒരു ബ്ലോഗരെയും പരിഗണിക്കുകയോ, അവയില്‍ നല്ലതെന്ന് തോന്നുന്നതില്‍ ഒരു കമന്റ് പോലും ഇടുന്നില്ല. നിങ്ങളെപ്പോലുള്ള ഒരു പ്രശസ്തനായ ബ്ലോഗരുടെ ഒരു സ്മൈലി പോലും അവരില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം വലുതല്ലേ?
ജൂനിയര്‍ സീനിയര്‍ വേര്‍തിരിവ് ഒന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ, വേവ് ലെങ്ത്ത് വച്ച് ചില കൂട്ടങ്ങള്‍ ഉണ്ടായിക്കാണുന്നുണ്ട്.  പിന്നെ, പുതിയ ബ്ലോഗുകള്‍ വായിച്ച് നോക്കി നല്ല അഭിപ്രായവും നിര്‍ദ്ദേശങ്ങളും പറഞ്ഞാല്‍ പുതിയതെഴുതാന്‍ അതൊരു ചെറിയ ബൂസ്റ്റാവും എന്ന് തോന്നാറുണ്ട്.  പക്ഷെ, കഴിയാറില്ല. കാരണം, ബ്ലോഗെഴുത്തല്ല എന്റെ ജീവിതം. എനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. നൂറുകൂട്ടം ഞാന്‍ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍!

അതിനിടക്കുള്ള ചെറിയ സമയത്തുള്ള നേരമ്പോക്കാണ് എഴുത്തും ബ്ലോഗ് വായനയും. ഒരുകാര്യം ഉറപ്പ്, ഞാന്‍ പ്രചോദനം നല്‍കിയില്ലെങ്കിലും ആര്‍ക്കും വിപ്രചോദനം (വിപരീദ പദമറിയില്ല, ചുമ്മാ കാച്ചിയതാണ്) നല്‍കില്ല. 

15-വിശാലമനസ്ക്കന്‍ എന്ന എഴുത്തുകാരന്റെ ലൈംലൈറ്റില്‍ “സജീവിന്റെ” ഭാര്യ എത്രമാത്രം സന്തോഷവതിയാണ്. അതൊരു സ്വകാര്യ അഹങ്കാരമായി ഭാര്യ കൊണ്ടുനടക്കാറുണ്ടോ?

നട്ട്സ് പറയുന്ന പോലെ, എഴുത്തുകാരന്റെ ഇമേജൊന്നും എനിക്കില്ല. പിന്നെ, ഭാര്യയെ സംബന്ധിച്ചിടത്തോളം അവരുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട സമയം കളയുന്ന ഒരു കുരിശാണ് ബ്ലോഗ് എന്നാണ് അഭിപ്രായം. 

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനും സെയിന്റും എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹം വിളിച്ചപ്പോള്‍‌ , “നമുക്ക് ഇങ്ങിനെയൊക്കെ അങ്ങട് ജീവിച്ച് പോയാല്‍ മതി. സിനിമേം വേണ്ട ആ കാശും വേണ്ട“ എന്ന് പറഞ്ഞതാണ് അത് ഒഴിവാക്കിയതിന്റെ ഏറ്റവും പ്രധാന കാരണം. എനിക്കതില്‍ പരാതിയുമില്ല. ഞാന്‍ നല്ല മനസ്സോടെ അവളുടെ ടെന്‍ഷന്‍ മനസ്സിലാക്കി. :) 
ഇപ്പോള്‍ ബ്ലോഗുവഴി ഉള്ള പരിചയങ്ങളും കവറേജും തന്നെ ആവശ്യത്തിലും കൂടുതലാണ് എന്നാണ് അവള്‍ പറയണ്.


16-ഭാര്യയ്ക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിച്ചിട്ടുണ്ടോ?

ഇല്ല. കേരളവര്‍മ്മയില്‍ അഞ്ച് വര്‍ഷം പഠിച്ച ഒരുത്തിയോട് “പ്രണയമുണ്ടായിരുന്നോ?“ എന്ന് ചോദിക്കുന്നത്, ഏറെക്കുറെ ചിറാപുഞ്ചിയില്‍ താമസിക്കുന്ന ഒരാളോട് ‘മഴ കൊണ്ടിട്ടുണ്ടോ?‘ എന്ന് ചോദിക്കുന്നതുപോലെയാണ്. 
സംഗതി എനിക്ക് പ്രേമം തോന്നിയവരുടേം ഞാന്‍ ഉറങ്ങും മുന്‍പ് കാണുന്ന സ്വപ്നങ്ങളില്‍ എന്റെ മരുതി ജിപ്സിയില്‍ (അന്നതായിരുന്നു ഡ്രീം കാര്‍)  മേട്ടുപ്പാളയം വഴി ഊട്ടിയിലേക്ക് ടൂറ് പോയവരുടേം ലിസ്റ്റ് എടുത്താല്‍ അത് ഒന്നര പേജില്‍ കുറയാതെ വരുമെങ്കിലും എന്റെ ഭാര്യയുടെ പ്രണയത്തെക്കുറിച്ച് കേള്‍ക്കുന്നത് എന്റെ സകലം മൂഡും ഓഫാക്കിക്കളയുന്ന തരം ഒരു ഐറ്റമാണ്. വഴിയേ പോകുന്ന സങ്കടം ക്ഷണിച്ച് കൊണ്ടുവരുന്ന പരിപാടി കുറവാണ്. 

17-കൊടകരപുരാണത്തിനു ശേഷം കൊടകരയില്‍ വിശാലമനസ്ക്കന്‍ എങ്ങിനെയാണ് അറിയപ്പെടുന്നത്.....നാട്ടിലെ എത്ര കഥാപാത്രങ്ങള്‍ നേരിട്ട് വന്ന് അഭിനന്ദിച്ചിട്ടുണ്ടോ?. അതോ കഥയും കഥാപാത്രങ്ങളെയും പരസ്പരം മാറ്റിയിട്ടുണ്ടോ അവരുടെ പ്രൈവസി നിലനിര്‍ത്താനായിട്ട്.
കഴിഞ്ഞ ഏപ്രിലില്‍ രാഷ്ട്രദീപികയില്‍ കൊടകരപുരാണം വന്നപ്പോഴാണ് കൊടകരക്കാര്‍ പലരും ഈ സംഭവം അറിയുന്നത്. ആ സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നു. അപ്പോള്‍, കൊടകര മാര്‍ക്കറ്റിലെ ആളുകളും ടെമ്പോ പേട്ടയിലെ ആളുകളും എന്നെ കാണുമ്പോള്‍ തലയാട്ടി ‘ങും..ങും ങും..‘ എന്ന് മൂളിയിരുന്നു. ഇപ്പം അതൊക്കെ അവര്‍ മറന്നിട്ടുണ്ടാവുകയും ചെയ്തിരിക്കും.  എന്റെ നാട്ടില്‍ നമ്മള്‍ അന്നും ഇന്നും ‘ആ എടത്താടന്‍ രാമേട്ടന്റെ താഴെയുള്ള ചെക്കന്‍!’ മാത്രമാണ്. 

18-തമാശയും, ചിരിയും ഉണ്ടാക്കുന്നവര്‍ക്ക് ഒരു കയ്പ്പേറിയ ഒരു ഭൂതകാലമുണ്ടാവുമെന്ന് പറയാറുണ്ട്. അങ്ങിനെ വല്ല അനുഭവവും ജീവിതത്തില്‍ ഉണ്ടോ?
കയ്പേറിയ ഭൂതകാലം എന്നൊന്നും പറയാന്‍ മാത്രം ഉണ്ടായിട്ടില്ല. പിന്നെ ചെറുതായിരിക്കുമ്പോള്‍ ഇഷ്ടം പോലെ പൂശ കിട്ടിയിട്ടുണ്ട്. ചേട്ടന്‍ ഒരു പാവം ടൈപ്പായതുകൊണ്ട്  ‘മൂത്തോനെ കൊണ്ടേ... കാര്യം ഉണ്ടാകൂ. താഴെയുള്ള മിടുക്കന്‍ കുടുംബത്തേക്ക് കൊള്ളാത്തതാണ്’‘ എന്ന് എന്നെ പറ്റി പലപ്പോഴും പലരും പറഞ്ഞത് കേട്ടിട്ട്, ഭയങ്കരമായിട്ട് സങ്കടപ്പെട്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം വീട്ടില്‍ നിന്ന് പുറപ്പെട്ട് പോയിട്ടുമുണ്ട്. (വല്യ ദൂരത്തേക്കൊന്നും പോയില്ല, ഒന്ന് ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്ന ഒരു ചേച്ചിയുടെ വീട്ടിലേക്കായിരുന്നു. പിന്നെ ഒന്ന് വല്യച്ഛന്റെ മോള്‍ടെ കുന്നപ്പിള്ളിയിലുള്ള വീട്ടിലേക്കും).പിന്നെ യുവാവായപ്പോള്‍, ചില ബന്ധുക്കളോളം സാമ്പത്തികം ഞങ്ങള്‍ക്ക് ഇല്ലാത്തതുകൊണ്ട് അവരുടെ അടുത്ത് നമുക്ക് ഒരു ഊച്ചാളി റോളാണോ? എന്ന് ചിന്തിച്ച്  വിഷമിച്ചിട്ടുണ്ട്. കൊടകര ഷാപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളളന്ന റെക്കോഡും മണിമാല ഇട്ട് ചെത്താന്‍ പോകുന്ന ഗ്ല്ല്ലാമര്‍ താരം എന്ന ഇമേജും  ആഴ്ചയില്‍ രണ്ട് തവണ ആട്ടിറച്ചി വാങ്ങലും മാര്‍ക്കറ്റിലെ ഏറ്റവും വലിയ മീന്‍ വാങ്ങലുമൊക്കെയുണ്ടെങ്കിലും അച്ഛന് സേവിങ്ങ്സ് വക്കണ ശീലം പൊടിക്ക് കുറവായിരുന്നു.  പാസ്പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ വീട്ടില്‍ വന്ന പോലീസ്കാരന് കൊടുക്കാന്‍ നൂറ് രൂപ എടുത്തത്, അമ്മ ഓലമെടഞ്ഞ് വിറ്റ പൈസ എടുത്തിട്ടാണ്.   ടിക്കറ്റെടുത്തത് അമ്മയുടെ മാല പണയം വച്ചിട്ടും. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ കിടന്ന് ചത്താലും ജയിലില്‍ കിടന്നാലും ഞാന്‍ ജോലി കിട്ടാതെ തിരിച്ച് നാട്ടില്‍ പോകില്ല എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു.

അങ്ങിനെ നോക്കുമ്പോള്‍ വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് നടന്ന കാലമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച കാലഘട്ടം. കാശില്ലാണ്ട്  ഞാന്‍ ദുബായ്ന്ന് നിന്ന് ഷാര്‍ജ്ജക്ക്, നടന്നിട്ടുണ്ട്.  ഒരു സൈഡ് പിടിച്ച് സ്വയം അന്താക്ഷരി കളിച്ച് നടന്നാല്‍ അത്ര ദൂരമൊന്നും തോന്നില്ല ഒരു ഒന്ന് രണ്ട് മണിക്കൂറേ എടുക്കൂ!

19-വിശാലമനസ്ക്കനും, കൊടകരപുരാണവും തമാശ എന്ന ലേബലില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നിയിട്ടില്ലേ. അങ്ങിനെയുള്ള വിമര്‍ശനവും ബൂലോകത്ത് ഉണ്ടല്ലോ. അതിനെ എങ്ങിനെ കാണുന്നു.
ബേസിക്കലി ഞാന്‍ ഒരു തമാശക്കാരനല്ല.  ഓരോരുത്തര്‍ പറഞ്ഞ തമാശകള്‍ ഞാന്‍ നമ്മുടെ ഒരു ലൈനില്‍ എഴുതുക മാത്രമാണ് ചെയ്യുന്നത്.  ആരെങ്കിലും സീരിയസ്സ് വല്ലതും പറയുവാണേല്‍ അത് ഞാന്‍ സീരിയസ്സായി തന്നെ എഴുതി വക്കും.

20-കുറുമാന്‍ എന്ന ബ്ലോഗറെപ്പറ്റി വിശാലമനസ്ക്കന്റെ അഭിപ്രായമെന്താണ്. എന്തൊക്കെയാണ് അദ്ദേഹത്തില്‍ കാണുന്ന ഗുണവും ദോഷവും.
എനിക്ക് വല്ലാത്ത ഒരു ആത്മബന്ധം ഉള്ള ഒരു ബ്ലോഗറാണ് കുറുമാന്‍.  ബ്ലോഗില്‍ വന്ന കാലത്ത് നടന്ന ചില സംഭവങ്ങളെ തുടര്‍ന്ന്  എനിക്ക് ചെറിയ വിഷമമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും, കുറുമാന്‍ എന്റെ ആരൊക്കെയോ എന്തൊക്കെയോ ആണ്. 

അവന്‍ ആരേം കൂട്ടാക്കില്ല. അതാണ് ഗുണവും ദോഷവും.

21-ഒരു അച്ഛന്‍/ഭര്‍ത്താവ് എന്ന നിലയില്‍ സജീവിന്റെ ആകുലതകള്‍ എന്തൊക്കെയാണ്?

ഇപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ആകുലതകള്‍ ഒന്നും തന്നെയില്ല. എല്ലാം അണ്ടര്‍ കണ്ട്രോളിലാണ്.

22-വിശാലമനസ്കന് അസൂയ തോന്നുന്ന 5 ബ്ലോഗര്‍മാര്‍ ആരൊക്കെ. അതിനുള്ള കാരണം.
സത്യമായും അസൂയ തോന്നിയിട്ടില്ല. അവരവര്‍ക്ക് കഴിയുമ്പോലെ ഓരോരുത്തരും എഴുതുന്നു. അതില്‍ ഞാന്‍ അസൂയപ്പെട്ട്  എന്റെ മനസ്സ് വിഷമിപ്പിച്ചിട്ട് എന്ത് കാര്യം?  ഇനി ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ബ്ലോഗര്‍മ്മാരുടെ പേരാണ് ഉദ്ദേശിച്ചതെങ്കില്‍,  അഞ്ചിലൊന്നും തികയില്ല. മിനിമം ഒരു പത്തമ്പത് എണ്ണമെങ്കിലും ഉണ്ടാ‍കും.

23- ചന്തി എന്ന് വാ‍യിക്കുമ്പോഴോ‍, അത് കാണുമ്പോഴോ.......... നട്ടപ്പിരാന്തന്റെ മുഖം ഓര്‍ക്കുമെന്ന് എന്നോട് പണ്ടോരു ദിവസം ഫോണില്‍ പറഞ്ഞിരുന്നു. അത്രയും നല്ലോരു വിശാലമായ ഇമേജ് നട്ടപ്പിരാന്തന് നല്‍ക്കാന്‍ കാരണമെന്താണ്?
പൊതുവേ ആരും ബ്ലോഗില്‍ ചന്തിക്ക് ഇത്രേം ഇമ്പോര്‍ട്ടന്‍സ് കൊടുത്ത് എഴുതി കണ്ടിട്ടില്ല. സാജുവിന് ചന്തീന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര അറ്റാച്ച്മെന്റുള്ള ഒരു സംഗതി പോലെയാണ്. ഇനി അതിലും അറ്റാച്ച്മെന്റ് കൂടിയ ഭാഗത്തെ എങ്ങിനെ വര്‍ണ്ണിക്കും എന്നോര്‍ത്ത്, അയല്‍‌പക്കത്ത് സ്ഥിതി ചെയ്യുന്ന ചന്തിയെ പിടിച്ചതാണോ എന്നുമറിയില്ല. ഹവ്വെവര്‍, തേങ്ങയടി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ സുല്ലിനെ ഓര്‍ക്കുമ്പോലെ, റബര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രേട്ടനെ ഓര്‍ക്കുമ്പോലെ ചന്തി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ ജീവിതാവസാനം വരെ ഞാന്‍ നട്ടപ്പിരാന്തനെ ഓര്‍ക്കും.

53 comments:

സജി said...

സൌദിയില്‍ വച്ച് ഒരു നോര്‍ത്ത് ഇന്‍ഡ്യക്കാരന്‍ സ്നേഹിതനുണ്ടായിരുന്നു. മുര്‍ഷീദ്. ചില ദിവസങ്ങളില്‍ ഉച്ച സമയത്തു മജ്ബൂസും വാങ്ങി അദ്ദേഹം വരും. ആഹാരം കൈകൊണ്ടു വാരിക്കഴിക്കുന്നതിന്റെ ഗുണവും, മജ്ബൂസിലെ ആട്ടിറച്ചിയുടെ ഗുണഗണങ്ങളും, അതു പാകം ചെയ്യുന്ന രീതിയുടെ മേന്മകളും പതിഞ്ഞ ശബ്ദത്തില്‍ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ കൂടെ കഴിക്കുന്നത് ഒരു ഉത്സവമായിരുന്നു. ഭക്ഷണത്തിനു ഇരട്ടി രുചിയും തോന്നും! ഇത്രയ്ക്കും ആസ്വാദ്യകരമായി ഒരിക്കലും ഭക്ഷണം കഴിച്ചിട്ടില്ല
- ആരും ഭക്ഷണത്തെ സ്നേഹിച്ചുപോകും, ആ വാക്കുകള്‍ കേട്ടാല്‍!

വിശാലത്തിന്റെ ജീവതത്തോടുള്ള നല്ല കാഴ്ച്ചപ്പാടുകള്‍ വായിക്കുമ്പോള്‍ അതു ഓര്‍മ്മ വരുന്നു.‍ കുടുംബത്തോടും,ചുറ്റുമുള്ളവരോടും, ജീവിതത്തോടുതന്നെയുമുള്ള സ്നേഹം കൂടുതല്‍ തോന്നുന്നു.

വിവരമുള്ളവര്‍ പറയുന്ന ഒരു ‘പോസിറ്റീവ് എനര്‍ജി‘- ഇതു വായിക്കുമ്പോള്‍ കിട്ടാതിരിക്കില്ല തീര്‍ച്ച!

jayanEvoor said...

ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം.
ഓരോ വാക്കും ശ്രദ്ധിച്ചു വായിച്ചു.
നട്ട്സ്...
ദ ബെസ്റ്റ് സൊ ഫാർ!

ബ്ലോഗ്സ്പോട്ടിലും ‘കൂട്ട’ത്തിലുമായി എന്റെ പലബ്ലോഗുകളിലും വിശാലമായി കമന്റിട്ടിട്ടുണ്ട്, വിശാലൻ. അത് പകർന്ന ഊർജം അപാരമാണ്. (എന്റെ മാത്രമല്ല മറ്റു പലരുടെയും)

Visala Manaskan said...

പ്രിയ സാജു,

എനിക്ക് വേണ്ടി ഇത്രേം ചോദ്യങ്ങള്‍ ഉണ്ടാക്കി അയച്ച് തരികയും എന്നെക്കൊണ്ട് എഴുതിച്ച് അത് സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ കണ്‍സിഡറേഷന് ഞാന്‍ നന്ദിയുള്ളവനാകുന്നു.

പക്ഷെ, ഇത് വായിച്ച് ബോറടിച്ച് ആര്‍ക്കെങ്കിലും പ്രാന്തായിപ്പോയാല്‍ ആ ഉത്തരവാദിത്വം നട്ടപ്പിരാന്തന് മാത്രമായിരിക്കും!

സ്നേഹത്തോടെ,
വിശാലം.

Visala Manaskan said...

:)

(മുന്നത്തെ കമന്റില്‍ ഇടാന്‍ മറന്നതാ)

കുഞ്ഞന്‍ said...

പ്രിയ നട്ടാപ്പീസ്.. കുടുംബ ബന്ധത്തിന്റെ സന്തോഷം നല്ലൊരു പ്ലാനിങിലൂടെ കൊണ്ടുപോകാൻ പറ്റുമെന്ന് വിശാൽ ഭായി തെളിയിക്കുന്നു...വിശാൽ ജിയുടെ വാക്കുകളിലൂടെ സഞ്ചരിച്ചാൽ ഏതൊരുവനും സ്വയം ഒരു ആത്മ പരിശോധന നടത്തും തീർച്ച. നല്ല ചോദ്യങ്ങൾ ചോദിക്കുകയും അതിലൂടെ നല്ലൊരു സന്ദേശം ബൂലോഗത്തിന് ലഭിക്കാൻ ഇടയാക്കിയ മൊട്ടേട്ടന് അഭിനന്ദനങ്ങൾ..!

Manoraj said...

നട്ട്സേ /വിശാല്‍ജി : ഈ അഭിമുഖത്തിലൂടെ വിശാല്‍ജിയെ കൂടുതല്‍ പരിചയപ്പെടുത്തി തന്നതിന് നന്ദി. ചോദ്യം 16മും ഉത്തരവും ഏറ്റവും ഇഷ്ടപ്പെട്ടു.

മാണിക്യം said...

സജൂ വിശാലനോട് ചോദിച്ച ചോദ്യങ്ങള്‍ ഉഗ്രന്‍!
മനസ്സില്‍ തൊടുന്ന ഉത്തരങ്ങള്‍ പറയുന്നത് വഴി ആ
നല്ല മനസ്സിന്റെ മാറ്റ് ഇവിടെ ഒരിക്കല് കൂടി തെളിഞ്ഞു ..

"ഒരു സൈഡ് പിടിച്ച് സ്വയം അന്താക്ഷരി കളിച്ച് നടന്നാല്‍ അത്ര ദൂരമൊന്നും തോന്നില്ല ഒരു ഒന്ന് രണ്ട് മണിക്കൂറേ എടുക്കൂ! ".....നൊമ്പരമുണര്‍ത്തുന്ന അനുഭവങ്ങള്‍ അത് ഇങ്ങനേയും പറയാം.... അല്ലേ?

നട്ട്സിനും വിശാലമനസ്കനും ആശംസകള്‍!!

the man to walk with said...

nannayi..

best wishes

Basheer Vallikkunnu said...

ചോദ്യങ്ങള്‍ക്ക് നൂറില്‍ നൂറ്.... ഉത്തരങ്ങള്‍ക്കു നൂറ്റിപ്പത്ത്..

Sulthan | സുൽത്താൻ said...

വിശാൽജീ, നട്ട്‌സെ,

പടിപുരയിൽ പൈങ്ങടക്ക വീഴണപോലെ മണിമണിയായി ഉത്തരം പറയണംട്ടാന്ന് പറഞ്ഞവൻ, ശ്രദ്ധയോടെ, കൊടകര അതിർത്തിയിൽ നിർത്തി തന്നെ ഉത്തരിച്ചൂല്ലെ.

മാക്സിമം എയർ പിടിച്ച്‌, സത്യമാണെന്ന് വരുത്താൻ ശ്രമിച്ച ഉത്തരങ്ങൾക്ക്‌ നന്ദി.

വിശാൽജിക്കും നാട്ട്‌സിനും, സുൽത്താന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇവിടെ.

ഓണം വിത്ത്‌ സുൽത്താൻ ഇവിടെ
.

ഹരീഷ് തൊടുപുഴ said...

സംഗതി എനിക്ക് പ്രേമം തോന്നിയവരുടേം ഞാൻ ഉറങ്ങും മുൻപ് കാണുന്ന സ്വപ്നങ്ങളിൽ എന്റെ മരുതി ജിപ്സിയിൽ (അന്നതായിരുന്നു ഡ്രീം കാര്‍) മേട്ടുപ്പാളയം വഴി ഊട്ടിയിലേക്ക് ടൂറ് പോയവരുടേം ലിസ്റ്റ് എടുത്താൽ അത് ഒന്നര പേജിൽ കുറയാതെ വരുമെങ്കിലും എന്റെ ഭാര്യയുടെ പ്രണയത്തെക്കുറിച്ച് കേൾക്കുന്നത് എന്റെ സകലം മൂഡും ഓഫാക്കിക്കളയുന്ന തരം ഒരു ഐറ്റമാണ്. വഴിയേ പോകുന്ന സങ്കടം ക്ഷണിച്ച് കൊണ്ടുവരുന്ന പരിപാടി കുറവാണ്.


hahahaa..
athanne..:)

മൻസൂർ അബ്ദു ചെറുവാടി said...

നല്ല രസായിട്ടിരുന്നു വായിച്ചു.
ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഉണ്ട് വിത്യാസ്ഥത.
വിശാല്‍ജീക്കും നാട്ടപ്പിരാന്തനും ആശംസകള്‍

ആളവന്‍താന്‍ said...

"അങ്ങിനെ നോക്കുമ്പോള്‍ വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് നടന്ന കാലമാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച കാലഘട്ടം. കാശില്ലാണ്ട് ഞാന്‍ ദുബായ്ന്ന് നിന്ന് ഷാര്‍ജ്ജക്ക്, നടന്നിട്ടുണ്ട്. ഒരു സൈഡ് പിടിച്ച് സ്വയം അന്താക്ഷരി കളിച്ച് നടന്നാല്‍ അത്ര ദൂരമൊന്നും തോന്നില്ല ഒരു ഒന്ന് രണ്ട് മണിക്കൂറേ എടുക്കൂ!"

ദേ ഇതെവിടെയോ ഒന്ന് കൊണ്ടു.....

പകല്‍കിനാവന്‍ | daYdreaMer said...

ചോദിച്ചവനും പറഞ്ഞവനും കലക്കീട്ടോ :)
ഇനി ചന്തീന്നു പറയുമ്പോ എനിക്കും നട്സിനെ ഓര്‍മ്മ വരും :)

Appu Adyakshari said...

നല്ല അഭിമുഖം. ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നിനൊന്നു മെച്ചം നാട്ട്‌ു.

elora said...

കുറച്ച്‌ വർഷങ്ങൾക്കുമുൻപ്‌ , ഈ ബ്ലോഗും, വൊർദ്ദ്പ്രെസ്സ്‌ ഒക്കെ എന്താണെനു അറിയാത്തസമയത്ത്‌ , ഔരു വയികുനേരം, കുറച്ചു ഫ്രെന്ദ്സ്മായി കൊടകര ടൊവ്ണിൽ ഇരിക്കുന്ന നേരമാണു ,ഒരു ചുവന്ന തുണിയും തലയിൽ ചുറ്റിയുള്ള വിശാൽന്റെ ഫോട്ടോയും കൊടകരപുരാണം എന്ന പോസ്റ്റ്‌റും കണ്ടത്‌, ഞങ്ങൾ വിചരിച്ത്‌ കൊടകരയുടെ ഹിസ്റ്റൊറി ആണെന്നു, ഔരു കാരണവും ഇല്ലതെയ്‌ ചുമ്മാ ആ പോസ്റ്ററിനെ കളിയക്കിയും, ചീത്തപർൻഞ്ഞും , വളിച്ച വിറ്റുകൾ പാറഞ്ഞും ( ഇവൻ അരെടെ എന്ന ലെവെൽ), പക്ഷെ ഇപ്പോൾ കൊടകരപുരാണം വയിക്കുബൊൾ , ഞാൻ സ്വയം പറയും, സോറി വിശാല സോറി, നമുടെ സ്വഭാവം അങ്ങിനെ ആയിപോയി

Bijeesh said...

ഇത്രയും ഹൃദ്യമായ അഭിമുഖം അടുത്തൊന്നും വായിച്ചിട്ടില്ല .നന്ദി രണ്ടു പേര്‍ക്കും

അനില്‍കുമാര്‍ . സി. പി. said...

നല്ല ചോദ്യങ്ങള്‍, അതിനേക്കാള്‍ നല്ല ഉത്തരങ്ങള്‍.

ജോ l JOE said...

ഏതാനും മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു മൂന്നു മാസം മുന്നേ വിശാലനുമായുള്ള കൂടിക്കാഴ്ച നഷ്ടമായി.... എങ്കിലും ഫോണില്‍ സംസാരിച്ചു....
സാജു, നല്ല ചോദ്യങ്ങളും ഉത്തരങ്ങളും.....

Anonymous said...
This comment has been removed by the author.
Anonymous said...

വളരെ ഇഷ്ടപ്പെട്ട അഭിമുഖം . ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം .നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയും ...ആശംസകളും....

manojpattat said...
This comment has been removed by the author.
manojpattat said...

രാവിലെ സജിമാര്‍ക്കോസ് ലിങ്കിട്ടപ്പോഴേ വായിച്ചതാണ്.കമന്റാന്‍ മറന്നു.ഏറ്റവും ഇഷ്ടമായത് അഞ്ചാമത്തെ ചോദ്യവും ഉത്തരവും...
കൊള്ളാം. :)

Unknown said...

nalla nalla chOdhyangal valare nalla utharangal

Ranjith chemmad / ചെമ്മാടൻ said...

കുറച്ചു ഇടവേളക്ക് ശേഷം ബൂലോകത്തിലേയ്ക്ക് എത്തി നോക്കുമ്പോള്‍
നട്ടപ്പിരാന്തന്‍ തന്റെ വറൈറ്റി കലാപരിപാടി തുടര്‍‌ന്നുകൊണ്ടിരിക്കുന്നത് കണ്ടു സന്തോഷിക്കുന്നു....

നിന്റെ ചോദ്യങ്ങളും വിശാലമായ മറുപടിയും...
വിരസമല്ലാത്ത ഒരു ബൂലോക വായനാവ്യത്യസ്ഥതയിലേക്ക്
കൂട്ടിക്കൊണ്ടു പോയി...
നണ്‍‌ട്രി.....

sijo george said...

നടേശന്റെ..സോറി ടൈപ്പ് ചെയ്തപ്പോ അങ്ങനെയായി..നട്സേട്ടന്റെ ഈ സീരീസ് എന്തായലും ഇഷ്ട്ടമായി. നമുക്കൊന്നും നേരിട്ട് ഒരു പരിചയവുമില്ലാത്ത, ഇമ്മാതിരിയുള്ള ബൂലോക ഗെഡികളുടെ വിശേഷങ്ങൾ അറിയാൻ എന്തായലും ഒത്തിരി താല്പര്യമുണ്ട്. വിശാലേട്ടനുമായുള്ള അഭിമുഖത്തിന് അഭിപ്രായം പറയാൻ മാത്രം നമ്മളായില്ലാത്തോണ്ട് അതിനേപറ്റിയൊന്നും പറയണില്ല.. ഗാലറീലിരിക്കാൻ മത്രമേ നമ്മളൊക്കെയുള്ളു..

ഒരു ചെറു പരാതീം. : വായനക്കാർക്കും, ചോദ്യങ്ങൾ ചോദിക്കാം, ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ അതിനും കമന്റായെങ്കിലും ഉത്തരം നൽകും എന്ന് ആദ്യം പറഞ്ഞിരുന്നു, പക്ഷേ, അങ്ങനെയൊരു ‘ ഇന്ററാക്റ്റിവിറ്റി’ ഇവിടെ കണ്ടില്ല ഇത് വരെ.. അതും കൂടി ഉണ്ടായിരുന്നേൽ സംഗതി ഒന്നൂടെ ഒന്ന് ജോറായേനെ.. എന്തായലും, അഭിനന്ദനങ്ങൾ..ആശംസകൾ..

Unknown said...

സജി പറഞ്ഞത് തന്നെ, പോസിറ്റീവ് എഫ്ഫക്റ്റ്‌!! പല കാര്യങ്ങളിലും വെറുതെ ആലോചിച്ചു കൂട്ടി വിഷമിച്ചിരുന്ന എനിക്ക് ശെരിക്കും ഒരു ഉണര്വുണ്ടാക്കിയ മറുപടികള്‍.. പിന്നെ പഴയ കാലവും തനിക്കുണ്ടായിരുന്ന കഷ്ടങ്ങളും പറയാനുള്ള ആ open mindedness!! Thanks Vishalamanaskan, the replies are as classy as your writings.

With regards

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസകരമായ ചോദ്യങ്ങളും ചിന്തയെ ഉണർത്തുന്ന ഉത്തരങ്ങളും.. പ്രസന്നമായ വായന നൽകി.. നന്ദി ഇരുവർക്കും.

നിരക്ഷരൻ said...

ന്നാലും,... രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനില്‍ അഭിനയിക്കാന്‍ പോകാഞ്ഞത്.... :(

Pranavam Ravikumar said...

അഭിമുഖം പതിവുപോലെ കലക്കി....നല്ല ചോദ്യങ്ങള്‍.... അതിലും നല്ല ഉത്തരങ്ങള്‍.... വിശാല്‍ജിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു......

കൂടുതല്‍ നല്ല അഭിമുഖം പ്രതീക്ഷിച്ചുകൊണ്ട് തല്‍കാലം നിര്‍ത്തുന്നു....

ഇനി ആരാണോ അടുത്ത ഇര?????

സസ്നേഹം
കൊച്ചുരവി

yousufpa said...

ചോദ്യത്തിനുള്ള മറുപടി തികച്ചും ആത്മാർഥമാണെന്ന കാര്യത്തിൽ സംശയമില്ല.ഈ പംക്തി മറ്റുള്ളവർക്കും സ്വയം ചോദിക്കുവാനുള്ള പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.നട്ട്ലൂസിന് അഭിനന്ദനങ്ങൾ...

Visala Manaskan said...
This comment has been removed by the author.
saju john said...

ഇവിടെ വരികയും, വായിക്കുകയും, അഭിപ്രായങ്ങള്‍ കമന്റായി ഇടുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

പ്രിയപ്പെട്ട സിജോ ചോദിച്ച ചോദ്യത്തിന് ഒരു മറുപടി, ഒപ്പം മറ്റുള്ളവര്‍ക്കും.

ഈ അഭിമുഖ പരിപാടി തുടങ്ങിയ സമയത്ത് ഞാന്‍ ആദ്യം പറഞ്ഞിരുന്നു, വാ‍യനക്കാര്‍ക്ക് ചോദ്യം ചോദിക്കാമെന്നും, ആ വ്യക്തി അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്നും. പിന്നെ ആലോചിച്ചപ്പോള്‍, ചോദ്യവും അതിന്റെ ഉത്തരവും, ഉത്തരത്തില്‍ നിന്നും ചോദ്യവും ആയി അതൊരു വഴക്കും വക്കാണവുമാവുമോ എന്ന പേടിയില്‍ അത് പ്രോത്സാഹിപ്പിച്ചില്ല എന്നതാണ് സത്യം.

ഈ അഭിമുഖ പരിപാടി തുടങ്ങിയപ്പോള്‍ ഞാന്‍ തീര്‍ച്ചയായും കരുതിയിരുന്നില്ല ഇത് ഇത്രത്തോളം വിജയമാവുമെന്നോ, ആളുകള്‍ എന്റെ “നട്ടപ്പിരാന്തന്‍” ഇമേജിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തരുമെന്നോ കരുതിയിരുന്നില്ല. സജിമാര്‍ ക്കോസിനെ പരിചയപ്പെട്ടെങ്കിലും, പിന്നിടെപ്പോഴോ ആണ് ഞാന്‍ അദ്ദേഹം ഒരു പെന്തക്കോസ്ത് വിശ്വാസിയാണെന്നറിഞ്ഞത്. അത് ശരിക്കും എനിക്ക് ഒരു അത്ഭുതമായിരുന്നു. ഞാന്‍ അകറ്റിനിര്‍ത്തിയിരുന്ന ഒരു വര്‍ഗമായിരുന്നു പെന്തക്കോസ്റ്റ് വിഭാഗം. പക്ഷേ ഞാന്‍ കണ്ടതും, കേട്ടതും, അനുഭവിച്ചതുമായ ഒരു പെന്തക്കോസ്റ്റ് വിശ്വാസി അല്ലായിരുന്നു ശ്രീ. സജി മാര്‍ക്കോസ്. ഇപ്പോഴും ചില കാര്യങ്ങളില്‍ അഭിപ്രായവിത്യാസം ഉണ്ടെങ്കിലും, സജി മാര്‍ക്കോസ് തന്റെ ജീവിതത്തില്‍, സൌഹൃദത്തില്‍, കലാപ്രവര്‍ത്തനങ്ങളില്‍, മതകാര്യങ്ങളില്‍ അങ്ങിനെ പലതിലും പുലര്‍ത്തുന്ന സമീപനം മറ്റു പെന്തക്കോസ്റ്റ് വിശ്വാ‍സികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥവും സുതാര്യവും ആയിരുന്നു. ആ സന്ദര്‍ഭത്തില്‍ എന്റെ സ്വകാര്യമായ ചോദ്യങ്ങള്‍ അദ്ദേഹത്തോടെ ചോദിക്കുകയും, അതിന് ഹൃദയത്തില്‍ നിന്നുള്ള ഉത്തരവും ലഭിച്ചു. അങ്ങിനെയപ്പോള്‍ സജിമാര്‍ക്കോസിന്റെ കൂടി നിര്‍ബന്ധത്തിലൂടെയാണ് ഈ അഭിമുഖ പരമ്പര തുടരാന്‍ ഞാന്‍ പ്രേരിപ്പിക്കപ്പെട്ടത്.

ഈ അഭിമുഖപരിപാടിയില്‍ , ഇതുവരെ സജിമാര്‍ക്കോസ്, ബെര്‍ളി, മാണിക്യം, വിശാലന്‍ എന്നിവരാണ് പങ്കെടുത്തത്. ഇതില്‍ ജോലിത്തിരക്കും, അതോടോപ്പം എന്നും ബ്ലോഗുകള്‍ പ്രസിദ്ധികരിക്കുന്ന ബെര്‍ളിക്ക് വായനക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തഥവസരത്തില്‍ ഉത്തരം തരുവാന്‍ കഴിയുമോ എന്നറിയില്ല. എന്നിരുന്നാലും ഞാന്‍ ചോദിക്കാം. പക്ഷെ സജിമാര്‍ക്കോസ്, മാണിക്യം, വിശാലന്‍ എന്നിവര്‍ വായനക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതായിരിക്കും.

ഒരു ബ്ലോഗറില്‍ നിന്നുംആ വ്യക്തിയിലേക്കുള്ള ദൂരം മാത്രമാണ് എന്റെ ചോദ്യങ്ങള്‍........ അതിനാല്‍ നിങ്ങള്‍ തന്ന ഈ പ്രോത്സാഹനം ഇതിനെ അതിന്റെതായ ഗൌരവത്തില്‍ സമീപിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

പിന്നെ ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഒന്ന് പറയാന്‍ തോന്നുന്നു. ഇന്നലെ രാത്രി ചാറ്റ് ചെയ്തപ്പോള്‍ ശ്രീ. മനോജ് പട്ടറ്റ് എന്ന ഒരു സുഹൃത്ത് എന്നെപ്പറ്റി പറഞ്ഞതാണിത് താഴെ. (എനിക്ക് ഗുഗ്ഗിള്‍ ബസ്സില്‍ വച്ച് കമന്റ് ഇട്ടുള്ള പരിചയം മാത്രമേ അദ്ദേഹമായിട്ടുള്ളു.)

ഹഹഹ സാജൂ, “നട്ടപ്പിരാന്തന്‍” അത് നിങ്ങളുടെ മുഖം മൂടിയല്ലേ.. മാനസികമായി സ്വാതന്ത്ര്യം അനുഭവിക്കാന്‍ നിങ്ങള്‍ ബോധപൂര്‍വ്വമെടുത്തിട്ടത്.. അതിന്റെ മറവില്‍ എന്തും പറയാനനുവദിക്കുന്ന സ്വാതന്ത്ര്യം നിങ്ങളാഘോഷിക്കുന്നു അല്ലേ :)

എന്നെപ്പറ്റിയുള്ള 10001% ശരിയായ വിലയിരുത്തലാണ്. അതിനാല്‍ നട്ടപ്പിരാന്തന്‍ എന്ന ബ്ലോഗറില്‍ നിന്നും സാജുവിലേക്കുള്ള ദൂരവും എനിക്ക് വളരെ നീണ്ട യാത്രയാണ്.

കാട്ടിപ്പരുത്തി said...

വിശാലമായൊന്നഭിമുകീകരിച്ചത് വായിച്ചു- കൊള്ളാലോ ഗഡീന്ന് കരുതുകയും ചെയ്തു

വികടശിരോമണി said...

ബ്ലോഗേഴ്സിൽ ഡവലപ്പ് ചെയ്ത ഒരു സവേദനരീതി കൃത്യമായി തുടരുന്ന കൂടിക്കാഴ്ച്ച. ക്രമേണ ഈ പ്ലാറ്റ്ഫോം മാറിയേക്കും. പക്ഷേ സ്ഥലം നെറ്റ് ആയതോണ്ട് ഇപ്പോൾ ചെയ്തത് ഇങ്ങനെത്തന്നെ കിടക്കുമല്ലോ.
നന്നായി നട്ടപ്പിരാന്താ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഇവിടെ ഒരു അഭിമുഖം നടത്തുമ്പോള്‍ ഒരു ബ്ലോഗര്‍ എന്നതിലുപരി, ഒരു ബ്ലോഗറിലെ വ്യക്തിയെ, ജീവിത വീക്ഷണത്തെ, അല്ലെങ്കില്‍ ആ എഴുത്തുകാരന്റെ ജീവിതത്തെ അറിയാനാണ് ശ്രമിക്കുന്നത്.

- നട്സിന്റെ ഉദ്യമം വിജയിച്ചു എന്നു തന്നെയാണ് ഈ അഭിമുഖം തെളിയിക്കുന്നത്.

Kalavallabhan said...

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് മട്ടിൽ പറയട്ടെ
വിശാലമായിട്ടല്ലയെങ്കിലും
അഭിമുഖത്തിലൂടെയുള്ള
ആഴത്തിലുള്ള
ഈ പരിചയപ്പെടുത്തൽ
നന്നായി.

Unknown said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പാകതയുള്ള ചോദ്യങ്ങള്‍ ..പക്വതയാര്‍ന്ന ഉത്തരങ്ങള്‍ .. വളരെ വളരെ ഇഷ്ടപ്പെട്ടു ചോദ്യങ്ങളും ...ഉത്തരങ്ങളും .. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെ നന്നായിരിക്കുന്നു

Ashly said...

വായിച്ചു, ട്ടോ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പതിവുപോലെ നല്ല അഭിമുഖം.ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ പറഞ്ഞിരിക്കുന്നു

Unknown said...

ചോദ്യങ്ങളും ഉത്തരങ്ങളും ബോധിച്ചു, ആസ്വദിച്ചു വായിച്ചു.
നട്സിനു അഭിനന്ദനങ്ങള്‍.

ജയരാജ്‌മുരുക്കുംപുഴ said...

chodhyangal kalakki athinotha marupadikal athilum kalakki....... aashamsakal.........

Editor said...

നന്നായി..ഇപ്പോ എനിക്കും ചന്തിയെന്ന് കേട്ടാൽ നട്ട്സിന്റെ മുഖമാ ഓർമ്മ വരുന്നത്..ഇതൊരു രോഗമാണോ ഡോക്ടർ :)

Shaji T.U said...

കുറേനാള്‍ കൂടി ഒരു നല്ല അഭിമുഖം വായിച്ചു. രണ്ട് മാഷ്മാര്‍ക്കും ആശംസകള്‍!

krish | കൃഷ് said...

രസികൻ ചോദ്യങ്ങൾ, വിശാലമറുപടിയും.
:)

chithrakaran:ചിത്രകാരന്‍ said...

ബൂലോഗത്തെ അതിന്റെ യഥാതഥമായ യാഥാര്‍ത്ഥ്യബോധത്തില്‍ കാണുന്ന....
പകല്‍ വെളിച്ചം പോലെ പരന്ന... വ്യക്തമായ കാഴ്ച്ചയും,
കാഴ്ച്ചപ്പാടുമുള്ള ബ്ലോഗറായാണ് വിശാലമനസ്ക്കനെ
ഈ അഭിമുഖത്തില്‍ കാണുന്നത്. കക്ഷിയുടെ ബ്ലോഗ് വ്യക്തിത്വവും,യഥാര്‍ത്ഥ ജീവിതവും
ജീവിത വീക്ഷണവും,ഗള്‍ഫിലേയും കൊടകരയിലേയും താമസ വ്യവഹാര മണ്ഢലങ്ങള്‍ പോലും ബൂലോകത്തിന്റെ ഒരു എക്സ്റ്റന്‍ഷനായി ഒരൊറ്റ തറനിരപ്പില്‍
സ്ഥിതിചെയ്യുന്നു എന്ന തോന്നല്‍ ജനിപ്പിക്കുന്ന അനായാസതയിലൂടെയാണ് ശ്രദ്ധേയമാകുന്നത്.
ബൂലൊക കച്ചറയായ നട്ടപ്പിരാന്തന്‍ വിശാലത്തിന്റെ കാര്യത്തില്‍ നല്ല ഭയഭക്തി ബഹുമാനത്തോടെ ചൊദ്യങ്ങള്‍ രാപ്പകല്‍ ഹോംവര്‍ക്ക് ചെയ്ത് പ്രത്യേകം തയ്യാറാക്കിയതായി ബോധ്യപ്പെടുന്നുമുണ്ട്. എല്ലാ ദുഷ്ട ശിരോമണികള്‍ക്കും ഈ പരിഗണനയും ശ്രദ്ധയും നല്‍കാന്‍ നട്ടപ്പിരാന്തന്‍ മനസ്സുവക്കേണ്ടതാണെന്ന്
ഉപദേശങ്ങളുടെ ഹോള്‍സെയില്‍ ഡീലറായ ചിത്രകാരന്‍ ഉപദേശിച്ചുകൊള്ളുന്നു.
വല്യേ വല്ല്യേ ആള്‍ക്കാരുമായൊക്കെ നേരിട്ടു സംവദിക്കുകയും, അഭിമുഖത്തിന്റെ കുരുക്കിലൂടെ പുലികളേയും സിംഹങ്ങളേയും ചാടിക്കുകയുമൊക്കെ ചെയ്യുന്ന ഒരു റിങ്ങ്മാസ്റ്റെര്‍ കേവലം ചന്തി പ്രയോഗത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നത് മഹാ എരണക്കേടാണ് (അതിന്റെ അര്‍ത്ഥമറിയില്ലെന്നത് വെറെ കാര്യം:).
അതായത്, അഭിമുഖം ചെയ്യപ്പെടുന്ന ബ്ലോഗറുടെ പോസ്റ്റുകളിലൂടെയുള്ള കാഴ്ച്ചയുടെ ആധികാരികതകൂടി ചന്തിക്കുപുറമേ അഭിമുഖകാരന് ഉണ്ടായിരിക്കണമെന്ന് വീണ്ടും ഉപദേശിച്ചുകൊള്ളുന്നു.
ഏതായാലും ഈ പോസ്റ്റ് ചിത്രകാരന് ക്ഷ്യ ബോധിച്ചു.
നട്ടപ്പിരാന്തനും,വിശാലത്തിനും അഭിനന്ദനങ്ങള്‍ !!!

ഹാപ്പി ബാച്ചിലേഴ്സ് said...

നട്സേട്ടാ,
ബ്ലോഗിലെ പുലികളെ പരിച്ചയപെടുതുന്ന ഈ സീരിസ് വളരെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.
ഇത് പോലെ നട്സേട്ടനെ ആരെങ്കിലും ഇന്റര്‍വ്യൂ ചെയ്തു കാണാന്‍ മോഹമുണ്ട്.
അഭിനന്ദനങ്ങള്‍

കണ്ണനുണ്ണി said...

പക്വമായ ചോദ്യങ്ങളും ഉത്തരങ്ങളും

G. Nisikanth (നിശി) said...

Athyantham rasakaramaaya oru abhimukham. Pinthalamuraykku prachodanamaaya oru bloggerude jeevitha veekshanavum kalaa jeevithathekkurichulla kaazhchappaadum nannaayi aavaahichu ee postil. sri nattappiranthanum sri visalamanaskanum abhivadyangal...

sasneham
nisikanth

Jishad Cronic said...

ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം.

വീകെ said...

നന്നായിരിക്കുന്നു നട്ടാപ്പിച്ചായ അഭിമുഖം...

ആശംസകൾ....

സ്തംഭിപ്പിക്കും ഞാന്‍ said...

ബ്ളോഗിങ്ങം ചെയ്യാന്‍ തീരുമാനിച്ച നിമിഷത്തെ ഞാനിപ്പൊ നന്ദിപൂര്‍വം ഓര്‍ക്കുണു... വലിയ പരാതികളില്ലാത്ത 2 മുന്തലമുറക്കാരെ (ഞാന്‍ വളരെ ചെറുപ്പമാണെന്ന്‌ സാരം) കാണാന്‍ കഴിഞ്ഞതിണ്റ്റെ സന്തോഷം... ഞാന്‍ സന്തുഷ്ടനാണെന്നു ഹൃദയത്തില്‍ നിന്നു പറയുന്നവരെ ഞാന്‍ അധികം കണ്ടിട്ടില്ല.... പ്രോത്സാഹനങ്ങള്‍ക്കു നന്ദി